നേത്ര ചികിത്സാ പുണ്യവുമായി
ഡോ: ചന്ദ്രകാന്ത്
:ചാലക്കര പുരുഷു
കേരളത്തിനകത്തും പുറത്തും നേത്ര ശുശ്രൂഷാ രംഗത്ത് പരിവർത്തനങ്ങൾ അരങ്ങേറുമ്പോൾ, കാലത്തിനൊപ്പം നടന്ന കഥയാണ് ഡോ: കെ.എസ്. ചന്ദ്രകാന്തിന് പറയാനുള്ളത്.
നേത്രചികിത്സാരംഗത്ത് കാലത്തിൻ്റെ കൈയ്യൊപ്പ് ചാർത്തിയ മഹാനായ ഭിഷഗ്വരൻ' കരുതലിൻ്റേയും ആശ്വാസത്തിൻ്റേയും തലോടലാണ്
കോഴിക്കോട് നഗരമധ്യത്തിൽ തലയുയർത്തി നിൽക്കുന്ന സരോവരം നേത്രാലയം അനുഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത്. 'ചികിത്സാരംഗത്തും ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ മേഖലയിലും അംഗീകാരങ്ങളുടേയും, അത്യാധുനിക സൗകര്യങ്ങളുടേയും മികവോടെ പ്രവർത്തിക്കുന്ന. നേത്രാലയത്തിന് പിന്നിൽ മാനേജിങ്ങ് ഡയറക്ടറും, ചീഫ് ഫിസിഷ്യനുമായ 'ഡോ :ചന്ദ്രകാന്തിനൊപ്പം ഒരു പോലെ ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള മാനസിക പൊരുത്തമുള്ള ഒരു കൂട്ടം ഡോക്ടർമാരുമുണ്ട്.ഒരു ആശുപത്രി എങ്ങിനെ ജനപ്രിയവും, വിശ്വാസയോഗ്യവുമായി നടത്താമെന്നതിനെ പറ്റി വിശദമായ പഠനങ്ങൾക്ക് ശേഷമാണ് പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് ഈ ആതുരാലയത്തിന് അടിത്തറ പാകുന്നത്. രോഗം മാറി പുറത്ത് പോകുന്ന രോഗികളുടെ സ്നേഹവും, നന്ദിയുമുണ്ട് തങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷമെന്ന് ഡോ: ചന്ദ്രകാന്ത് പറയുമ്പോൾ അതിന് നേരനുഭവങ്ങളാണ് ഹൃദയ സാക്ഷ്യങ്ങളാവുന്നത്. ഓരോ അനുഭവങ്ങളിൽ നിന്നും പുതിയ പാഠങ്ങൾ ഉൾക്കൊണ്ട്,ഹോസ്പിറ്റൽ ഭരണത്തിൽ മികവ് പുലർത്തുകയെന്നതാണ് ഡോ: ചന്ദ്രകാന്തിൻ്റെ രീതി.ഫാക്കോ എമൾ സിഫിക്കേഷൻ യാഗ് ലേസർ തെറ്റിനൽ ലേസർ, ലാസിക് ആൻ്റ് റിഫ്രാക്ടീവ് സർജറി, ശിശു നേത്രരോഗം എന്നിവയിൽ ഒന്നാം നിരയിൽ ഇടം പിടിച്ച നേത്രാലയമാണിത്. സംരഭകത്വത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും കോർത്തിണക്കിയാണ് നേത്രാലയയുടെ പ്രവർത്തനം.
' ഏറെ വെല്ലുവിളികളെ അതിജീവിച്ചാണ് നൂതനവും, അത്യാധുനീകവുമായ ചികിത്സാ രീതികളിലൂടെ ഓരോ രോഗിക്കും ഗുണമേൻമയുള്ള ചികിത്സ ഉറപ്പാക്കിയതെന്ന അഭിമാനം ഡോക്ടർക്കുണ്ട്. ആ ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖവുമായാണ് ഡോക്ടർ ഓരോ രോഗിയുടേയും മുന്നിലെത്തുന്നത്.നിരന്തരമായ പഠനങ്ങളാണ് മാറുന്ന കാലത്തിന് മുന്നേ സഞ്ചരിക്കുവാൻ ഡോക്ടറെ പ്രാപ്തനാക്കുന്നത്. ലാളിത്യം അലങ്കാരമാക്കിയ ഈ ഡോക്ടറെ കാണാൻ അതു കൊണ്ടു തന്നെ കേരളത്തിനകത്തും പുറത്തു നിന്നുമായി ധാരാളം നേത്രരോഗികളെത്തുന്നു. ഡോ: ചന്ദ്രകാന്തിൻ്റെ ജനകീയത മറ്റ് ഡോക്ടർമാർക്ക് മുന്നിൽ ഒരു പാഠപുസ്തകമാണ്. മനുഷ്യസ്നേഹവും, ദീർഘവീക്ഷണവുമാണ് ഈ നേത്രാലയത്തെ കേരളത്തിലെ മികവുറ്റ സ്ഥാപനമാക്കി മാറ്റിയത്. ഒരു തവണ ആശുപത്രിയിലെത്തുന്നവർക്ക് ഇവിടുത്തെ അത്യാധുനിക മെഡിക്കൽ സാങ്കേതിക വിദ്യകളും ഏറ്റവും മികച്ച ചികിത്സാ പരിരക്ഷയും, രോഗികൾക്ക് ഒരുക്കിയ സൗകര്യങ്ങളും സുരക്ഷയും സൗഖ്യവും അനുഭവിച്ചറിയാനാവും.
ആശുപത്രിയിലെ ഡോക്ടർമാരും, മറ്റ് സഹപ്രവർത്തകരും നൽകുന്ന പിന്തുണയാണ് പ്രതിസന്ധികളെ തരണം ചെയ്യാൻ ഡോ.ചന്ദ്രകാന്തിനെ പ്രാപ്തമാക്കുന്നത്. ബെസ്റ്റ് ഡോക്ടർ അവാർഡ് ഉൾപ്പടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്
ഡിസമ്പർ 14 ന് കാലത്ത് 9 മണി മുതൽ ചാലക്കര ദേശ പെരുമയുടെ മഹോത്സവത്തിൻ്റെ ഭാഗമായി പി.എം ശ്രീ .പി.കെ.ഉസ്മാൻ മാസ്റ്റർ ഹൈസ്കൂളിൽ ഡോ: ചന്ദ്രകാന്തിൻ്റെ നേതൃത്വത്തിൽ നേത്ര - തിമിര സൗജന്യ പരിശോധനാ കേമ്പ് നടക്കും. സൗജന്യ നിരക്കിൽ കണ്ണട വിതരണവും,, സൗജന്യ ശസ്ത്രക്രിയയും നടക്കും.
ഡോ :ചന്ദ്രകാന്ത്.
നടിയെ അക്രമിച്ച സംഭവം അടൂർ പ്രകാശിന്റെ പരാമർശനം അനവസരം: മുല്ലപ്പള്ളി
മാഹി:സംസ്ഥാനത്ത് സർക്കാറിന് ഭരണ നേട്ടങ്ങൾ പറയാൻ കഴിയാത്തത് കൊണ്ടാണ് ലൈംഗിക വിവാദങ്ങൾ ഉന്നയിക്കുന്നതിന് പിറകില്ലെന്ന് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു അഴിയൂർ പഞ്ചായത്ത് മുക്കാളി ടൗൺ പതിമുന്നാം വാർഡിൽ ചോമ്പാൽ എൽ പി സ്കുളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടിയെ ആക്രമിച്ച കേസ്സിൽ യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പരാമർശം അനവസരത്തിലുള്ള താണെന്ന് അദ്ദേഹം പറഞ്ഞു. എ ഐ സി സി യും കെ പി സി സി പ്രസിഡണ്ടുംഇടപ്പെട്ട് അദ്ദേഹത്തെ തിരിത്തിച്ചു. ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും പറഞ്ഞു ശബരിമല ക്കൊള്ളയും പത്ത് വർഷത്തെ ഇടത് സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്ക് എതിരെ ജനരോക്ഷം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുല്ല പ്പള്ളി വാർഡ് സ്ഥാനാർത്ഥി സജീവൻ വാണിയംകുളം, മുന്നണി നേതാക്കളായ പി ബാബുരാജ്, പ്രദീപ് ചോമ്പാല, യു എ റഹീം , നസീർ വിരോളി എന്നിവർക്ക് ഒപ്പമാണ് വോട്ട് രേഖപ്പെടുത്തിയത്.
പടം: മുല്ലപ്പള്ളി രാമചന്ദ്രൻ വോട്ട് ചെയ്യാൻ മുക്കാളി എൽ പി സ്കൂളിൽ എത്തിയപ്പോൾ
കരാട്ടെ പരിശീലനം ആരംഭിച്ചു
മാഹി: ഗവ മിഡിൽ സ്കൂൾ മാഹിയിൽ വിദ്യാർത്ഥിനികൾക്കായുള്ള കരാട്ടെ പരിശീലനത്തിന് തുടക്കം കുറിച്ചു. മാഹി സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ഗവൺമെൻ്റിൻ്റെ സൗജന്യ പരിശീലന പദ്ധതിയായ റാണി ലക്ഷമി ബായ് ആത്മശിക്ഷാ പ്രശിക്ഷണത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം സെൻസായ് വിനോദ്കുമാർ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ അജിത് പ്രസാദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മിനി തോമസ് നന്ദിയും പറഞ്ഞു.
പെൺകുട്ടികളിൽ സുരക്ഷിതത്വബോധവും ആത്മവിശ്വാസവും കായിക ബലവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കരാട്ടെ പരിശീലനത്തിൽ അൻപതോളം വിദ്യാർത്ഥിനികൾ പങ്കെടുക്കുന്നുണ്ട്.
സെൻസായ് ജിയോൺ വിനോദ് കെ. സെൻസായ് അങ്കിത് എന്നിവർ പരിശീലനം നൽകും.
മാഹിയിൽ റേഷൻ സംവിധാനം പുനരാരംഭിച്ചു
മാഹി:പുതുച്ചേരി സർക്കാർ പുതുതായി അനുവദിച്ച നാല് റേഷൻ കടകളിൽ മൂന്നെണ്ണം പ്രവർത്തനം ആരംഭിച്ചു.റേഷൻകടകളുടെ ഉദ്ഘാടനം ഗവർണർ കൈലാസനാഥൻ ഓൺലൈൻ ആയി നിർവഹിച്ചിരുന്നു.
വിതരണ ഉദ്ഘാടനം ചാലക്കരയിൽ മാഹി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ പി.എ. അനിൽകുമാർ നിർവ്വഹിച്ചു.കൊറോൾ പവിത്രൻ പന്തക്കലിലും , ജയസൂര്യ ബാബു ചെമ്പ്രയിലും ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി പ്രസിഡന്റ് വിമൽ,വൈസ് പ്രസിഡണ്ട് അംഗവളപ്പിൽ ദിനേശൻ ഡയറക്ടർ മഗ്‌നീഷ് മഠത്തിൽ, അഡ്വ: എൻ.കെ. ഇന്ദ്രപ്രസാദ്, വി.ശ്രീധരൻ മാസ്റ്റർ സംബന്ധിച്ചു.
ഈസ്റ്റ് പള്ളൂർ റേഷൻ കട ഡിസംബർ 16 ന് തുറന്നു പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
ചിത്ര വിവരണം: മാഹി പൊലീസ് സി.ഐ.പി.എ. അനിൽകുമാർ വിതരണോദ്ഘാടനം നിർവ്വഹിക്കുന്നു
ശിവരാജ് പാട്ടീലിന്റെ നിര്യാണത്തിൽ സ്പീക്കർ അനുശോചിച്ചു
മുൻ ലോക്‌സഭാ സ്പീക്കറും മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന ശിവരാജ് പാട്ടീലിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന് വലിയ സംഭാവനകൾ നൽകിയ വ്യക്തിത്വത്തെയാണ് നഷ്ടമായിരിക്കുന്നത്.
1991 മുതൽ 1996 വരെ ലോക്‌സഭയുടെ പത്താമത് സ്പീക്കർ എന്ന നിലയിലും , കേന്ദ്ര മന്ത്രി സഭകളിലെ പ്രധാന വകുപ്പുകൾ അലങ്കരിച്ചിരുന്ന അദ്ദേഹത്തെ ജനാധിപത്യത്തിൻ്റെ തുടർയാത്രയിൽ എന്നും ഓർമ്മിക്കപ്പെടും.
വിയോഗത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെയും പ്രവർത്തക രുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
(എ എൻ ഷംസീർ
സ്പീക്കർ
കേരള നിയമസഭ)
മാഹി ജവഹർ നവോദയ വിദ്യാലയം കായിക മേളക്കു തുടക്കമായി
മാഹി: പന്തക്കൽ ജവഹർ നവോദയ വിദ്യാലയം മുപ്പത്തിയെട്ടാം വാർഷിക കായിക മേളക്ക് തുടക്കമായി.വിദ്യാർഥികളുടെ വർണ്ണാഭമായ മാർച്ചു പാസ്റ്റോടെ ആരംഭിച്ച കായിക മേള മുഖ്യ അതിഥിയായെത്തിയ മാഹി ഡെപ്യുട്ടി തഹസിൽദാരും വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയുമായ ടി. സൗരവ് ഉദ്ഘാടനം ചെയ്തു.
വിദ്യാലയാ പ്രിൻസിപ്പാൾ ശ്രീമതി എൻ.പി. ശ്രീലത അധ്യക്ഷയായി.
ദേമാജി ആസാം നവോദയ വിദ്യാലയ നിയുക്ത വൈസ് പ്രിൻസിപ്പാൾ പി.കെ.സഹദേവൻ,പൂർവ്വ വിദ്യാർത്ഥി സംഘടന കോർഡിനേറ്റർ എം.സി. വരുൺ എന്നിവർ ആശംസകൾ നേർന്നു.
കായികാധ്യാപിക ടി. സ്മിത സ്വാഗതവും സ്കൂൾ വൈസ് പ്രിൻസിപ്പാൾ സാബു ജോസ് നന്ദിയും പറഞ്ഞു.
കായികാധ്യാപകൻ മുഹമ്മദ് റാഷിദ് നേതൃത്വം നല്കി.
രണ്ടു ദിവസം നീണ്ടുനില്ക്കുന്ന കായികമേള ശനിയാഴ്ച വൈകുന്നേരം സമാപിക്കും
മാഹി ജവഹർ നവോദയ വിദ്യാലയം ദ്വിദിന വാർഷിക കായിക മേള മാഹി ഡെപ്യൂട്ടി തഹസിൽദാറും പൂർവ്വ വിദ്യാർഥിയുമായ ടി. സൗരവ് ഉദ്ഘാടനം ചെയ്യുന്നു
തട്ടാന്റെ വിട പോർക്കലി ക്ഷേത്രത്തിൽ തിറയുത്സവം തുടങ്ങി.
പിണറായി:പാറപ്രം തട്ടാന്റെ വിട ശ്രീ. പോർക്കലി ഭഗവതി ക്ഷേത്രം തിറമഹോത്സവത്തിന് തുടക്കമായി. ശ്രീ പോർക്കലി, ശ്രീകുറുംബ, ഗുളികൻ, കുട്ടിച്ചാത്തൻ, വിഷ്ണുമൂർത്തി, ഘണ്ട കർണ്ണൻ, ഇളയടത്ത്ഭഗവതി, കാരണവർ തെയ്യങ്ങൾ കെട്ടിയാടും. പ്രസാദ ഊട്ട് ഉണ്ടായിരിക്കും. 14 ന് വൈകീട്ട് സമാപിക്കും.
പെരിങ്ങാടിക്ക് പോസ്റ്റാഫീസ് നഷ്ടമാകുന്നു.
ന്യൂമാഹി: ദശകങ്ങളായി നിലനിൽക്കുന്ന പെരിങ്ങാടി പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടൽ ഭീഷണിയിൽ. രണ്ട് കി.മി. ചുറ്റളവിൽ ഒരു പോസ്റ്റ് ഓഫീസ് മതിയെന്ന കേന്ദ്ര സർക്കാരിന്റെ പുതിയ നയമനുസരിച്ചാണ് പെരിങ്ങാടി പോസ്റ്റാഫീസ് ഇല്ലാതാകുന്നത്. കേന്ദ്ര ഭരണപ്രദേശമായ മാഹി ടൗൺ കഴിഞ്ഞാൽ, മാഹി പാലം, പെരിങ്ങാടി എന്നിവിടങ്ങളിലാണ് നിലവിൽ പോസ്റ്റ് ഓഫീസുകളുള്ളത്. പെരിങ്ങാടി പോസ്റ്റാഫിസ് നഷ്ടമാകാനാണ് സാദ്ധ്യത. പിന്നീട് ചൊക്ലിയിലാണ് പോസ്റ്റാഫീസുള്ളത്. ജനകിയ കൂട്ടായ്മയിൽ സ്ഥലം കണ്ടെത്തി വാടക പോലും നൽകാതെ നാട്ടുകാരുടെ ഔദാര്യത്തിലാണ് നിലവിൽ പെരിങ്ങാടി പോസ്റ്റാഫിസ് പ്രവർത്തിക്കുന്നത്.. പോസ്റ്റാഫീസ് ഇല്ലാതാകുന്നതാടെ പെരിങ്ങാടിയുടെ മേൽ വിലാസം തന്നെ ഇല്ലാതാവും. മുമ്പൊരിക്കൽ ഈ പോസ്റ്റാഫീസ് മട്ടന്നുരിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ, നാട്ടുകാർ ഒന്നാകെ സംഘടിച്ച്, സ്ഥലം കണ്ടെത്തി, അടിസ്ഥാന സൗകര്യമൊരുക്കിയാണ് പോസ്റ്റ് ഓഫീസ് ഇവിടെ തന്നെ നിലനിർത്തിയത്.
ചരമം
കോടിയേരി : പുന്നോൽ താഴെ വയൽ പഴയ കുളങ്ങരയിൽ ജിതേഷ് (45) അന്തരിച്ചു.
അച്ഛൻ : പരേതനായ പ്രഭാകരൻ.
അമ്മ : പ്രേമ.
സഹോദരങ്ങൾ: ജിഷ, ജിനേഷ്.
സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.
പത്മാവതി അമ്മ നിര്യാതയായി
ന്യൂമാഹി: ഏടന്നൂരിലെ''ചമ്മന്തോൾ പത്മാവതി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ശേഖരക്കുറുപ്പ്, മക്കൾ' മനോഹരൻ (റിട്ട ആർമി) രാജേശ്വരി, ബാലകൃഷ്ണൻ ( കനകൻ) പരേതനായ ചന്ദ്രൻ, മരുമക്കൾ ഉഷ, ഷീജ, സേതുമാധവൻ - സഹോദരങ്ങൾ -രവീന്ദ്രൻ (ഗുണ്ടൻ പേട്ട ) രമ, സരോജിനി, ബേബി, പരേതയായ കമല
സഞ്ചയനം തിങ്കളാഴ്ച '
തെരഞ്ഞെടുപ്പ് ഫലം തലശ്ശേരി നഗരസഭ -2025
എൽ ഡി എഫ്,-32
യു ഡി എഫ് - 13
എൻ ഡി എ - 6
എസ് ഡി പി ഐ -1
വെൽഫെയർ പാർട്ടി -1
1. നെട്ടൂർ LDF
2. ഇല്ലിക്കുന്ന് UDF
3. മണ്ണയാട് NDA
4. ബാലത്തിൽ SDPI
5. കുന്നോത്ത് LDF
6. കാവുംഭാഗം LDF
7. കൊളശ്ശേ LDF
8. കുയ്യാലി NDA
9. കോമത്ത്പാറ LDF
10. കുഴിപ്പങ്ങാട് LDF
11. കണ്ണോത്തുംപള്ളി UDF - ML
12. ടൗൺ ഹാൾ UDF - ML
13. മോറക്കുന്ന് LDF
14. ചിറക്കര LDF
15. കുഞ്ഞാം പറമ്പ് NDA
16. ചെള്ളക്കര LDF
17. മഞ്ഞോടി NDA
18. പെരിങ്ങളം LDF
19. വയലളം LDF
20. ഊരാങ്കോട്ട് LDF
21. കുട്ടിമാക്കൂൽ LDF
22. ചന്ദ്രോത്ത് LDF
23. മൂഴിക്കര LDF
24. കോപ്പാലം LDF
25. ഈങ്ങയിൽ പീടിക LDF
26. കോടിയേരി വെസ്റ്റ് LDF
27. കാരാൽ തെരു LDF
28. മമ്പള്ളിക്കുന്ന് LDF
29. കല്ലിൽ താഴെ LDF
30. കോടിയേരി LDF
31. മീത്തലെ കോടിയേരി LDF
32. പാറാൽ LDF
33. പൊതുവാച്ചേരി LDF
34. മാടപ്പീടിക LDF
35. പുന്നോൽ ഈസ്റ്റ് LDF
36. പുന്നോൽ LDF
37. കൊമ്മൽവയൽ NDA
38. നങ്ങാറത്ത് LDF
39. തലായി NDA
40. ടെമ്പിൾ UDF - ML
41. കല്ലായിതെരു LDF
42. തിരുവങ്ങാട് UDF
43. ഗോപാലപ്പെട്ട LDF
44. ഗാർഡൻസ് LDF
45. മട്ടാമ്പ്രം UDF - ML
46. വീവേഴ്സ് WP
47. മാരിയമ്മ UDF - ML
48. കായ്യത്ത് UDF - ML
49. പാലിശ്ശേരി UDF - ML
50. ചേറ്റം കുന്ന് UDF - ML
51. കോടതി UDF - ML
52. കോണോർ വയൽ UDF - ML
53. കൊടുവള്ളി UDF
ന്യൂ മാഹി ഗ്രാമപഞ്ചായത്ത്
വാർഡ് 1. കുറിച്ചിയിൽ, ശഹദിയ മധുരിമ (മുസ്ലീം ലീഗ്) വിജയിച്ചു
വാർഡ് 2. കരീക്കുന്ന്, വി.മിനി (സിപിഎം) വിജയിച്ചു
വാർഡ് 3. ഈയ്യത്തുങ്കാട്, ടി.എ. ഷർമിരാജ് (സിപിഎം) വിജയിച്ചു
വാർഡ് 4. ഏടന്നൂർ,
കെ. പ്രീജ (സിപിഎം) വിജയിച്ചു
വാർഡ് 5. പെരുമുണ്ടേരി, എ.സി. രേഷ്മ (കോൺ) വിജയിച്ചു
വാർഡ് 6. മാങ്ങോട്ടുവയൽ
പി.കെ. സുനിത (കോൺ) വിജയിച്ചു
വാർഡ് 7. പെരിങ്ങാടി ഗെയിറ്റ്
ടി.എച്ച്. അസ്ലം (മുസ്ലീം ലീഗ്) വിജയിച്ചു.
വാർഡ് 8. മങ്ങാട്, വൈശാഖ് മുരളീധരൻ (സിപിഎം)
വാർഡ് 9. പള്ളിപ്രം, കെ.എം. സുഗിനേഷ് (സിപിഎം) വിജയിച്ചു
വാർഡ് 10. പെരിങ്ങാടി, പി.പി. ഹസീന (മുസ്ലീം ലീഗ്).
വാർഡ് 11. ന്യൂമാഹി ടൗൺ, ഷർമില അഫ്സർ (സിപിഎം) വിജയിച്ചു
വാർഡ് 12. അഴീക്കൽ,
അർജുൻ പവിത്രൻ (സിപിഎം) - വിജയിച്ചു
വാർഡ് 13. ചവോക്കുന്ന്, കെ.എം.
അപർണ (സിപിഐ) വിജയിച്ചു
വാർഡ് 14. കുറിച്ചിയിൽ കടപ്പുറം, എം.കെ. സെയിത്തു (സിപിഎം) വിജയിച്ചു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










