നഗരസഭാ തെരഞ്ഞെടുപ്പിന് വേണ്ടി ജനകീയ പ്രതിഷേധമിരമ്പി

നഗരസഭാ തെരഞ്ഞെടുപ്പിന്  വേണ്ടി ജനകീയ പ്രതിഷേധമിരമ്പി
നഗരസഭാ തെരഞ്ഞെടുപ്പിന് വേണ്ടി ജനകീയ പ്രതിഷേധമിരമ്പി
Share  
2025 Dec 10, 12:58 AM
vasthu
vasthu

നഗരസഭാ തെരഞ്ഞെടുപ്പിന്

വേണ്ടി ജനകീയ പ്രതിഷേധമിരമ്പി


മാഹി: മാഹി ഉൾപെടെ പുതുച്ചേരി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നും, സുപ്രീം കോടതി നിർദ്ദേശം പാലിച്ച് കൊണ്ട് തെരുവ് പട്ടികൾക്ക് പ്രത്യേക സംരക്ഷണ കേന്ദ്രം സ്ഥാപിക്കണമെന്നും, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ റീടാർ ചെയ്യണമെന്നും, ആവശ്യപ്പെട്ട് ജോയിന്റ് ഫോറം ഓഫ് റസിഡൻസ് അസോസിയേഷൻസ് ശക്തമായ പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ മുന്നോടിയായി

 സിവിൽസ്റ്റേഷന് മുന്നിൽ നൂറു കണക്കിനാളുകൾ പങ്കെടുത്ത ബഹുജന ധർണ്ണ നടത്തി. പ്രസിഡണ്ട്

ഷാജി പിണക്കാട്ട്, ഉദ്ഘാടനം ചെയ്തു. സി.കെ. പത്മ നാദൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പി.വി.ചന്ദ്രദാസ്,സത്യൻ കേളോത്ത്, സഹദേവൻ: അച്ചമ്പത്ത്, ടി.സിയാദ്, പള്ള്യൻ പ്രമോദ്, ചാലക്കര പുരുഷു, അശോകൻ മാസ്റ്റർ, കെ.സുജിത്ത്കുമാർ ഷിനോജ് രാമചന്ദ്രൻ, സംസാരിച്ചു. അനുപമ സഹദേവൻ ഹേമ, രസ്ന , ഷൈനി ചിത്രൻ, ജയപ്രകാശ് ചെറുവാരി, ഇബ്രാഹിം കുട്ടി, നേതൃത്വം നൽകി. നേരത്തെ നഗരത്തിൽ പ്രകടനവുമുണ്ടായി.


ചിത്രവിവരണം: ഷാജി പിണക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2025-12-09-at-22.28.50_acd62d8f

ആയില്യം നാൾ ആഘോഷിച്ചു.


ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ വൃശ്ചിക മാസത്തിലെ ആയില്യം നാൾ സാഘോഷം കൊണ്ടാടി.

 രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ അഖണ്ഡ നാമാർച്ചന ഉച്ചക്ക് നാഗപൂജ മുട്ടപ്പണം തുടർന്ന് പ്രസാദസദ്യയും നടന്നു.

 പൂജാദി കർമ്മങ്ങൾക്ക് ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.

 നിരവധി ഭക്തർ പങ്കെടുത്ത ചടങ്ങിന് ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകി.

ധനു മാസത്തിലെ ആയില്യം നാൾ ആഘോഷം ജനുവരി 6 ന് നടക്കും.


whatsapp-image-2025-12-09-at-22.29.04_bb7686d3

മാഹി മേഘലസ്കൂൾ കായിക മേള തുടങ്ങി

മാഹി :മേഖല കായിക മേളയ്ക്ക് തുടക്കമായി. പന്തക്കൽ പിഎംശ്രീ ഐ.കെ.കുമാരൻ ഗവ. ഹയർ സെക്കൻ്ററി സ്.കൂൾ മൈതാനത്ത് നടന്ന കായിക മേള മാഹി. .സർക്കിൾ ഇൻസ്പെക്ടർ പി എ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം.എം.തനൂജ അധ്യക്ഷയായി. കസ്തൂർബ ഗാന്ധി ഗവ. ഹൈസ്കൂൾ പ്രധാന അധ്യാപിക ലിസി ഫെർണ്ണാണ്ടസ്, മേഖല കായിക മേള കൺവീനർ നന്ദഗോപാൽ, സി സജീന്ദ്രൻ, കുമാരി അമയ ആർ പി എന്നിവർ സംസാരിച്ചു. സോണൽ സിക്രട്ടറി ജെ.സി. വിദ്യ. കായികാധ്യാപകരായ ശ്യാം പ്രസാദ് ,കെ.പി.ഷാജി നേതൃത്വം നൽകി. മേഖലയിലെ പതിനാറ് സ്കൂളുകളിൽ നിന്നും എഴുനൂറോളം കായിക താരങ്ങളാണ് മേളയിൽ പങ്കെടുക്കുന്നത്.


ചിത്രവിവരണം: മാഹി പൊലിസ് സർക്കിൾ ഇൻസ്പക്ടർ പി.എ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2025-12-09-at-22.29.25_517bc348

whatsapp-image-2025-12-09-at-22.29.44_11594f6f

പുതിയ മാഹി മുനിസിപ്പൽ കമ്മീഷണറായി നിയമിതനായ കെ.പി.ശ്രീജിത്ത്


whatsapp-image-2025-12-09-at-22.41.18_6a983d68

പി.കെ.രാമൻ സ്കൂൾ വാർഷിക കായിക ദിനാഘോഷം നടത്തി


മാഹി പി.കെ.രാമൻ മെമ്മോറിയൽ ഹൈസ്കൂളിൻ്റെ നേതൃത്വത്തിൽ വാർഷിക കായികദിനാഘോഷം നടത്തി. മുൻ നഗരസഭ ഉപാധ്യക്ഷൻ പി.പി.വിനോദൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക സി.പി.ഭാനുമതി, കമ്മിറ്റി ചെയർമാൻ പി.സി.ദിവാനന്ദൻ, മാനേജർ കെ.അജിത് കുമാർ സംസാരിച്ചു. സ്കൂളിൽ നിന്നും ബാൻഡ് മേളത്തിൻ്റെ അകമ്പടിയോടെ കായികതാരങ്ങൾ കായിക മേളയുടെ ആരവം മുഴക്കി റാലിയായാണ് മാഹി മൈതാനത്ത് എത്തിയത്. വിവിധ ഇനങ്ങളിലായി കുട്ടികൾ കായിക മത്സരത്തിൽ മാറ്റുരച്ചു. രക്ഷിതാക്കൾക്കും പ്രത്യേക മത്സരങ്ങൾ നടത്തി. കായിക അദ്ധ്യാപകൻ റുബീസ്, കമ്മിറ്റി മെമ്പർ കെ.എം.പവിത്രൻ, സ്കൂൾ ജീവനക്കാർ എന്നിൽ നേതൃത്വം നൽകി.


ചൊക്ളിയിൽ ലീഗ് സ്ഥാനാർഥി ബിജെപി പ്രവർത്തകനൊപ്പം ഒളിച്ചോടി


ചൊക്ലി: ഗ്രാമപഞ്ചായത്തിൽ കാണാതായ യുഡിഎഫ് വനിതാ സ്ഥാനാർഥിയെ ആൺസുഹൃത്തിനൊപ്പം വിട്ടയച്ചതായി പോലീസ്. മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയതിന് പിന്നാലെയാണ് ആൺസുഹൃത്തിനൊപ്പം വിട്ടയച്ചു മുസ്ലിം ലീഗ് സ്ഥാനാർഥിയെ ആണ് കഴിഞ്ഞ മൂന്ന് ദിവസമായി കാണാതായത്. ഇതേച്ചൊല്ലി രാഷ്ട്രീയ തർക്കവും ഉടലെടുത്തിരുന്നു. ശക്തമായ പോരാട്ടം നടക്കുന്ന വാർഡിലെ വോട്ട് ഭിന്നിപ്പിക്കാൻ സിപിഎം നടത്തുന്ന നാടകമെന്നായിരുന്നു യുഡിഎഫ് ആരോപിച്ചത്. സ്ഥാനാർഥിയെ സിപിഎം ഒളിപ്പിച്ചിരിക്കാനാണ് സാധ്യതയെന്നും യുഡിഎഫ് ആരോപിച്ചിരുന്നു. എന്നാൽ, വിഷയത്തിൽ ഇടതുമുന്നണിക്ക് പങ്കില്ലെന്ന് സിപിഎം പ്രതികരിച്ചിരുന്നു.

തുടർന്ന് യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ ബിജെപി പ്രവർത്തകനായ ആൺസുഹൃത്തിനൊപ്പം ഇവർ ഒളിച്ചോടിയതായി കണ്ടെത്തി. തുടർന്ന് ഇവരെ ബന്ധപ്പെട്ട് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കുകയായിരുന്നു. 

പത്രികാസമർപ്പണം മുതൽ വീടുകയറിയും മറ്റുമുള്ള പ്രചാരണപ്രവർത്തനങ്ങളിൽ സജീവമായിരുന്നു സ്ഥാനാർഥിയായ യുവതി. മൂന്നുദിവം മുമ്പാണ് ഇവർ പൊടുന്നനെ അപ്രത്യക്ഷയായത്. ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കോളുകൾ സ്വീകരിക്കുന്നില്ലെന്ന മറുപടിയായിരുന്നു ലഭിച്ചിരുന്നത്.


മൃതദേഹം തിരിച്ചറിഞ്ഞു


ന്യൂമാഹി: ന്യൂമാഹി പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂഴിക്കര പോസ്റ്റ് ഓഫീസിന് സമീപം കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

വടകര എസ് പി ഓഫീസിന് സമീപം പുതുപ്പണത്തെ കണിയൻ്റെ താഴെ വയലിൽ കെ.വി. റഫീഖിൻ്റെ (55) മൃതദേഹമാണെന്ന് ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞതായി ന്യൂമാഹി പൊലീസ് അറിയിച്ചു.


MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI