അണിഞ്ഞൊരുങ്ങുന്നു, സെൻ്റിനറി ഉദ്യാനതീരം സഞ്ചാരികളെ മാടി വിളിക്കാൻ :ചാലക്കര പുരുഷു
തലശ്ശേരി: തലശ്ശേരി ജില്ലാ കോടതി കെട്ടിട . സമുച്ഛയത്തിന് അഭിമുഖമായി, ദേശീയപാതയോരത്ത് അതി മനോഹരമായ കടൽത്തീരത്തുള്ള നഗരസഭയുടെ സെൻ്റിനറി പാർക്ക്, അത്യാധുനികവൽക്കരിക്കപ്പെടുന്നു. ആർത്തല ച്ചെത്തുന്ന തിരമാലകളുടെ രൗദ്രഭാവങ്ങൾക്കൊപ്പം, കാറ്റാടി മരങ്ങളുടെ സംഗീതവുമാസ്വദിച്ച്, അസ്തമയ സൂര്യൻ്റെ വർണ്ണ ഭംഗിയും, ചേക്കേറുന്ന പറവകളേയും കണ്ട്, ഇളം കാറ്റിൻ്റെ കുളിരേറ്റ് സായന്തനങ്ങളെ അവിസ്മരണീയമാക്കാൻ ഈ കടലോര ഉദ്യാനം ഇനി സഞ്ചാരികളെ മാടി വിളിക്കും
രണ്ടര കോടി രൂപ ചെലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിൽ ടൗൺ ബാങ്കാണ് നവീകരണ പ്രവർത്തനം നടത്തുന്നത്. പ്രകൃതിക്ക് കോട്ടം തട്ടാതെ കലാപരതയോടെയുള്ള നിർമ്മാണം ത്വരിതഗതിയിൽ നടന്നുവരികയാണ്. കുട്ടികൾക്കും, വയോജനങ്ങൾക്കുമെല്ലാം നിരവധി വിനോദോപാധികളോടെ സജ്ജമാക്കുന്ന സെൻ്റിനറി പാർക്ക് നഗരത്തിലെ ഏറ്റവും പ്രിയതരമായ ഉദ്യാന - വിനോദ കേന്ദ്രമായി മാറും.നിരവധി റൈഡുകളും ,ജലകേളീ സംവിധാനവും, കമനീയമായ ഇരിപ്പിടങ്ങളും, അലങ്കാര ദീപങ്ങളും, കലാപരിപാടികൾ അവതരിപ്പിക്കാനുള്ള വേദിയും ബർത്ത് ഡേ, മറ്റ് ആഘോഷ പരിപാടികൾ നടത്താനുള്ള സംവിധാനങ്ങളും, നാടൻ ഭക്ഷണശാലകളുമെല്ലാം സജ്ജമാക്കുന്നുണ്ട്.
ഇവിടെ നിന്ന് നോക്കിയാൽ ഹരിതാഭമായ ധർമ്മടം ദ്വീപും കാണാനാവും, കടലിൻ്റെ സംഗീതം മലയാളി പ്രേക്ഷകരുടെ ഹൃദയാന്തരങ്ങളിൽ സന്നിവേശിപ്പിച്ച വിഖ്യാത സംഗീതജ്ഞൻ കെ.രാഘവൻ മാസ്റ്റർ, അന്ത്യവിശ്രമം കൊള്ളുന്ന ഈ തീരത്താണ് അദ്ദേഹം സംഗീത സപര്യയിലുള്ള ചലനാത്മകതയുണർത്തുന്ന മനോഹരമായ ശിൽപ്പവുമുള്ളത്. .
ചിത്രവിവരണം: സഞ്ചാരികൾക്കായി അതിവേഗം അണിഞ്ഞൊരുങ്ങുന്ന സെൻ്റിനറി പാർക്ക് .
തെരഞ്ഞെടുപ്പ് പൊതു യോഗം നടത്തി
തലശ്ശേരി : യു ഡി എഫ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി പഴയ ബസ് സ്റ്റാൻ്റിൽ തെരഞ്ഞെടുപ്പ് പൊതുയോഗം സംഘടിപ്പിച്ചു. എൻ മഹമ്മൂദ് അധ്യക്ഷത വഹിച്ചു. എം, അഡ്വ കെ എ ലത്തീഫ്, മുഖ്യ പ്രഭാഷണം നടത്തി. എം. പി അരവിന്ദാക്ഷൻ,
അഡ്വ. ടി ആസഫലി, സജീവ് മാറോളി ,
എം പി അസൈനാർ,സി കെ പി മമ്മു, ബഷീർ ചെറിയാണ്ടി , ഇ വിജയ കൃഷ്ണൻ, അനസ് ചാലിൽ എന്നിവർ സംസാരിച്ചു.
പൊതുയോഗത്തിൽ .കെപിസിസി മെമ്പർ സജീവ് മാറോളി സംസാരിക്കുന്നു
മാഹിയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചു
മാഹി: കേരള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിസമ്പർ 9 ന് വൈ: 6 മണി മുതൽ 11 ന് വൈ:6 മണി വരെയും ഫല പ്രഖ്യാപന ദിനമായ 13 നും മദ്യഷാപ്പുകൾക്ക് ഡ്രൈ ഡേയായി പ്രഖ്യാപിച്ചു.
മഹറൂഫ് നിര്യാതനായി
തലശ്ശേരി :ചേറ്റംകുന്ന് എം വി ഹൗസിൽ മഹറൂഫ്(66) നിര്യാതനായി..
ഭാര്യ: എം വി സറീന
മകൾ : എം വി മർഷീന
മരുമകൻ: രജീഷ്
കെ.കെ.ഗോപാലൻ നമ്പ്യാർ നിര്യാതനായി
മാഹി: വെസ്റ്റ് പള്ളൂർ കുന്നുമേൻ്റ വിട ദ്വാരകയിൽ കെ.കെ.ഗോപാലൻ നമ്പ്യാർ (80) നിര്യാതനായി. കൂറ്റേരി കുനിയിൽ സുബ്രഹ്മണ്യ ക്ഷേത്ര കമ്മിറ്റി, കുറുച്ചിയിൽപ്രസിഡണ്ടാണ്. വിമുക്തഭടനും റിട്ട.മാഹി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനുമാണ് ഭാര്യ:എൻ. കെ. ഗൗരിയമ്മ. .മക്കൾ: സ്മിത, സുജിത്ത് (ഇലക്ട്രീഷൻ). മരുമക്കൾ: സി.എം.രാജേന്ദ്രൻ ( റിട്ട.മാനേജർ, മട്ടന്നൂർ സഹകരണ റൂറൽ ബാങ്ക്). സ്മിത (വടക്കുമ്പാട് ). സഹോദരങ്ങൾ: പരേതരായ കെ.കെ. ശങ്കരൻ നമ്പ്യാർ കെ.കെ.ഗോവിന്ദൻ നമ്പ്യാർ, ജാനകിയമ്മ.
ദാമോദരൻ നിര്യാതനായി
മാഹി:നിടുമ്പ്രം കൊക്കൊ മഠത്തിനു സമീപം കല്ലുള്ള പറമ്പത്ത് ദാമോദരൻ (90) നിര്യാതനായി. പഴയകാല കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു. സഹോദരങ്ങൾ:വിജയൻ, രാഘവന്‍, രവീന്ദ്രന്‍, യശോദ, രാധ, പരേതരായ ജാനു, ശാരദ.
തലശ്ശേരി കോർപ്പറേഷനായാൽ എന്ത് സംഭവിക്കും?
ചരിത്രനഗരത്തിന് 'ഏഴാം സിറ്റി' പദവി അനിവാര്യം.
: കെ.വി. ഗോകുൽ ദാസ്
(പ്രസിഡൻ്റ്,തലശ്ശേരി വികസന വേദി ).
തലശ്ശേരി: കേരളത്തിലെ ആദ്യ മുനിസിപ്പാലിറ്റിയായ തലശ്ശേരിയെ കോർപ്പറേഷൻ പദവിയിലേക്ക് ഉയർത്തുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ അസ്ഥാനത്താണെന്നും, ഈ മാറ്റം നഗരത്തിന് വലിയ നേട്ടങ്ങളുണ്ടാക്കുമെന്നും തലശ്ശേരി വികസന വേദി പ്രസിഡന്റ് കെ.വി. ഗോകുൽ ദാസ് അഭിപ്രായപ്പെട്ടു. നികുതി ഭാരം വർധിക്കുമെന്ന പ്രചാരണങ്ങൾ തെറ്റിദ്ധാരണകൾ മാത്രമാണെന്നും, കോർപ്പറേഷൻ പദവിയിലൂടെ നഷ്ടപ്പെട്ട ചരിത്രപരമായ പ്രാധാന്യം നഗരത്തിന് തിരികെ ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നികുതി വർദ്ധനവ്: തെറ്റിദ്ധാരണകൾ തിരുത്തുന്നു
കോർപ്പറേഷൻ ആയാൽ ഭൂനികുതി ഭീമമായി വർധിക്കുമെന്ന പ്രചാരണം തെറ്റാണ്. നികുതി ഘടനയിൽ മാറ്റം വരും എന്നത് യാഥാർത്ഥ്യമാണെങ്കിലും, അത് വലിയ തോതിൽ കുതിച്ചുയരില്ല. ഉദാഹരണമായി, കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ 3000 ചതുരശ്ര അടിക്ക് താഴെയുള്ള പുതിയ വീടിന് വാർഷിക നികുതി 8000 രൂപ മാത്രമാണ്. ചെറിയ വീടുകൾക്കും പഴയ വീടുകൾക്കും ഇതിലും കുറവായിരിക്കും. ഭീമമായ നികുതി എന്ന പ്രചരണം അടിസ്ഥാനരഹിതമാണ്.
കോർപ്പറേഷൻ പദവിയിലെ പ്രധാന നേട്ടങ്ങൾ
തലശ്ശേരി കോർപ്പറേഷനായി മാറുമ്പോൾ താഴെ പറയുന്ന പ്രധാന നേട്ടങ്ങൾ നഗരത്തിന് ലഭിക്കുമെന്ന് ഗോകുൽ ദാസ് പറയുന്നു:
സാമ്പത്തിക സ്രോതസ്സുകൾ: സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ അധിക സാമ്പത്തിക സഹായത്തിന് പുറമെ, ലോക ബാങ്കിന്റെ ഉൾപ്പെടെയുള്ള പലിശരഹിത വായ്പകളും വികസന പ്രവർത്തനങ്ങൾക്കായി ലഭ്യമാകും.
വികസന മുന്നേറ്റം: പ്രധാന റോഡുകൾ വീതികൂട്ടി നവീകരിക്കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സാധിക്കും.
കേരളത്തിന്റെ ഏഴാമത്തെ സിറ്റി: നിലവിലുള്ള ആറ് കോർപ്പറേഷനുകൾക്കൊപ്പം ഏഴാമത്തെ കോർപ്പറേഷനായി തലശ്ശേരി ഉയർത്തപ്പെടുമ്പോൾ, കേരളത്തിൽ അറിയപ്പെടുന്ന ഒരു പ്രധാന സിറ്റിയായി നഗരം മാറും. ചരിത്രപരമായി അതിനുള്ള അർഹത തലശ്ശേരിക്കുണ്ട്.
ചരിത്രപരമായ അവഗണനക്ക് അന്ത്യം: 3 പതിറ്റാണ്ടുകൾക്ക് മുമ്പ് കണ്ണൂരിനൊപ്പം തുല്യ പ്രാധാന്യത്തോടെ ശ്രദ്ധിക്കപ്പെട്ടിരുന്ന തലശ്ശേരി, നിലവിൽ ഒൻപത് മുനിസിപ്പാലിറ്റികളിൽ ഒന്നായി ചുരുങ്ങി. ഈ അവഗണന മാറണമെങ്കിൽ കോർപ്പറേഷൻ പദവി അനിവാര്യമാണ്.
അയൽ പഞ്ചായത്തുകൾക്ക് ദേശീയ ശ്രദ്ധ
തലശ്ശേരി കോർപ്പറേഷൻ പദവിയിലേക്ക് ഉയരുമ്പോൾ, നിലവിലെ മുനിസിപ്പാലിറ്റിയോടൊപ്പം സമീപ പഞ്ചായത്തുകളായ ധർമ്മടം, പിണറായി, മുഴപ്പിലങ്ങാട്, കതിരൂർ, എരഞ്ഞോളി, ന്യൂമാഹി എന്നിവ കൂട്ടിച്ചേർക്കപ്പെടും. ഇത് ഈ പ്രദേശങ്ങൾക്ക് വലിയ നേട്ടമാകും:
മുഴപ്പിലങ്ങാട് ഡ്രൈവ്-ഇൻ ബീച്ച്: നിലവിൽ പഞ്ചായത്തിൽ ഉൾപ്പെട്ടതിനാൽ ദേശീയ ശ്രദ്ധ ലഭിക്കാതെ പോകുന്ന ലോകത്തിലെ നമ്പർ-വൺ ഡ്രൈവ്-ഇൻ ബീച്ച്, തലശ്ശേരി കോർപ്പറേഷൻ സിറ്റിയുടെ ഭാഗമാവുകയും ലോകശ്രദ്ധ നേടുകയും ചെയ്യും.
ധർമ്മടം ഗവ. ബ്രണ്ണൻ കോളേജ്: ധർമ്മടം പഞ്ചായത്ത് കോർപ്പറേഷനിൽ ഉൾപ്പെടുന്നതോടെ, തലശ്ശേരിക്കാർക്ക് നഷ്ടപ്പെട്ട 'കലാലയ മുത്തശ്ശി' തിരികെ ലഭിക്കും. സ്ഥാപനത്തിന്റെ പേര് 'തലശ്ശേരി സിറ്റിയിലെ ബ്രണ്ണൻ കോളേജ്' എന്ന രീതിയിൽ മാറും.
പിണറായി ഹബ്ബുകൾ: 285 കോടി രൂപയുടെ വിദ്യാഭ്യാസ ഹബ്ബും പ്ലാനറ്റോറിയവും അടങ്ങുന്ന പിണറായിയിലെ വലിയ വികസന പദ്ധതികൾ, കോർപ്പറേഷൻ പരിധിയിൽ വരുന്നതോടെ 'തലശ്ശേരി സിറ്റിയിലെ സ്ഥാപനങ്ങൾ' എന്ന നിലയിൽ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടും.
മലബാർ കാൻസർ സെന്റർ (M.C.C.): കോടിയേരിയിലെ എം.സി.സി. നിലവിൽ തലശ്ശേരി മുനിസിപ്പാലിറ്റി പരിധിയിൽ വരുന്നതിനാലാണ് ദക്ഷിണേന്ത്യയിൽ അറിയപ്പെടുന്നത്. കോർപ്പറേഷനാകുമ്പോൾ കൂട്ടിച്ചേർക്കപ്പെടുന്ന പഞ്ചായത്തുകളിലെ എല്ലാ സ്ഥാപനങ്ങൾക്കും ഈ ശ്രദ്ധ ലഭിക്കും.
റെയിൽവേ സ്റ്റോപ്പുകളും ഭൂമിയുടെ വിലയും
തലശ്ശേരി കോർപ്പറേഷനാകുന്നതോടെ ഭൂമിയുടെ വില നിലവിലെ വിലയുടെ അഞ്ചിരട്ടിയെങ്കിലും വർദ്ധിക്കും.
കൂടാതെ, നിലവിൽ സ്റ്റോപ്പില്ലാതെ കടന്നുപോകുന്ന 23 ട്രെയിനുകളിൽ ഭൂരിപക്ഷത്തിനും സ്റ്റോപ്പ് ലഭിക്കാൻ സാധ്യതയേറും. കാരണം, റെയിൽവേയുടെ ദീർഘദൂര ട്രെയിനുകൾ സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള നയം അനുസരിച്ച്, പാർലമെന്റ് ആസ്ഥാനം, ജില്ലാ ആസ്ഥാനം, അല്ലെങ്കിൽ കോർപ്പറേഷൻ ആസ്ഥാനം എന്നിവയിൽ ഒന്നായിരിക്കണം. കോർപ്പറേഷൻ പദവി ലഭിക്കുന്നതിലൂടെ തലശ്ശേരിക്ക് നഷ്ടപ്പെട്ട ജില്ലാ, പാർലമെന്റ് ആസ്ഥാന പദവികളുടെ പ്രാധാന്യം താനേ തിരികെ ലഭിക്കുമെന്നും കെ.വി. ഗോകുൽ ദാസ് പ്രസ്താവനയിൽ പറയുന്നു.
തലശ്ശേരിയുടെ വികസനത്തിനും ചരിത്രപരമായ പ്രാധാന്യം വീണ്ടെടുക്കുന്നതിനും കോർപ്പറേഷൻ പദവി അനിവാര്യമാണെന്ന് തലശ്ശേരി വികസന വേദി ശക്തമായി വാദിക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












