സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു ...

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു ...
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു ...
Share  
2025 Dec 07, 10:51 PM
vasthu
BHAKSHASREE
mahathma
mannan
boby

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


മാഹി:ഗുരുധർമ്മ പ്രചരണ സഭ ആച്ചുകുളങ്ങര ശ്രീനാരായണ മഠം യൂണിറ്റ് കമ്മറ്റിയും ശ്രീനാരായണ സാസ്‌കാരിക കേന്ദ്രവും മാഹി ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

 ശ്രീജ്ഞാനോധയയോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യൻ ഉദ്ഘാടനം ചെയ്തു.

മഠം പ്രസിഡണ്ട് പ്രേമൻ അതിരുകുന്നത് അധ്യക്ഷത വഹിച്ചു.

പ്രേമാനന്ദസ്വാമി ശിവഗിരിമഠം അനുഗ്രഹഭാഷണം നടത്തി.

 മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ ശിവറാം കൃഷ്ണ,ഡോക്ടർമാരായ ഷൈൻ എസ് നായർ, രാജേഷ് എ ആർ, ഡോക്ടർ രാജേഷ് കുമാർ,ആര്യ മോഹൻ എന്നിവർ ക്യാമ്പിൽ പങ്കെടുത്തവരെ പരിശോധന നടത്തി.

 മഠം വൈസ് പ്രസിഡണ്ട് രഞ്ജിത് പുന്നോൽ സ്വാഗതവും സെക്രട്ടറി പി എൻ സുരേഷ് ബാബു നന്ദിയും പറഞ്ഞു.

whatsapp-image-2025-12-07-at-18.22.25_c54b3aaf

ശ്രീധർമ്മശാസ്താ അഷ്ടോത്തര ശതനാമാർച്ചന വിളക്ക് പൂജ നടന്നു.


ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് ശ്രീധർമ്മശാസ്താ അഷ്ടോത്തര ശതനാമാർച്ചന വിളക്ക് പൂജ നടന്നു.

 ക്ഷേത്ര മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു.

നിരവധി ഭക്തർ പങ്കെടുത്ത ചടങ്ങിന് ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകി.

ക്ഷേത്രത്തിൽ വൃശ്ചിക മാസത്തിലെ ആയില്യം നാൾ ആഘോഷം ഡിസംബർ 9 ചൊവ്വാഴ്ചയും കുട്ടിച്ചാത്തൻ നേർച്ച വെള്ളാട്ടം ഡിസംബർ 12 വെള്ളിയാഴ്ചയും നടകുമെന്നു ഭാരവാഹികൾ അറിയിച്ചു.

ക്ഷേത്രത്തിലെ മണ്ഡലമഹോത്സവം ഡിസംബർ 25 ന് മണ്ഡലവിളക്കോട് കൂടി സമാപിക്കും.


പുതുച്ചേരി വ്യാജ മരുന്ന് കേസ് സി.ബി.ഐ അന്വേഷണം വേണം: വി.നാരായണ സാമി


മാഹി: വ്യാജ മരുന്ന് നിർമ്മാണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.നാരായണസാമിയുടെ നേതൃത്വത്തിൽ പുതുച്ചേരി ലെഫ്. ഗവർണർക്ക് നിവേദനം നൽകി. പുതുച്ചേരിയിൽ സൺഫാർമ എന്ന പേരിൽ വ്യാജ മരുന്നുകൾ നിർമ്മിച്ച് വിതരണം ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് യഥാർത്ഥ സൺ ഫാർമ കമ്പനി ഉടമ നൽകിയ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് സി.ബി.സി.ഐ.ഡി പൊലീസ് പുതുച്ചേരിയിൽ വ്യാജ മരുന്ന് നിർമ്മാണ യൂണിറ്റ് കണ്ടെത്തിയത്. മേട്ടുപ്പാളയം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഒരു ഗോഡൗണിൽ നടത്തിയ പരിശോധനയിലാണ് സൺഫാർമ കമ്പനിയുടെ ലേബലിൽ 40 കോടി രൂപ വിലമതിക്കുന്ന വിലകൂടിയ വ്യാജ മരുന്നുകൾ പിടിച്ചെടുത്തത്. റെഡ്ഡിയാർപാളയത്തുള്ള മധുര സ്വദേശി രാജയുടേതാണ് ബി.പി, പഞ്ചസാര ഗുളികകൾ, നാസൽ സ്പ്രേ തുടങ്ങിയ ജീവൻ രക്ഷാമരുന്നുകൾ നിർമ്മിക്കുന്നത്. പ്രശസ്ത മരുന്ന് നിർമ്മാണ കമ്പനികളുടെ പേരിലാണ് ഈ മരുന്നുകൾ ഉത്തരേന്ത്യയിലേക്ക് വിതരണം ചെയ്ന്നത്.

റാണ, മെയ്യപ്പൻ എന്നീ ജീവനക്കാരെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തതോടെ വൻ റാക്കറ്റുകൾ ഉള്ളതായി അറിഞ്ഞത്. തിരുഭുവനൈയിലെ ലോർവെൻ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രി എന്ന മറ്റൊരു മരുന്ന് നിർമ്മാണ യൂണിറ്റിൽ നിന്നും 450 കോടി രൂപയിലധികം വിലവരുന്ന വ്യാജ മരുന്നുകളും, മരുന്നുകൾ നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ലോർവെൻ കമ്പനിയിൽ നിന്നും രാജ ഏറ്റെടുത്ത കമ്പനി, കഴിഞ്ഞ 4 മാസമായി ഒരു മെഡിക്കൽ ലൈസൻസുമില്ലാതെയാണ് പ്രവർത്തിക്കുന്നത്. ബ്രാൻഡഡ് മരുന്ന് കമ്പനികളുടെ പേരിൽ ഈ വ്യാജ കമ്പനി രാജ്യത്തുടനീളം വിതരണം ചെയ്തത് 2000 കോടിയിലധികം രൂപയുടെ മരുന്നുകളാണ്. 

ജിഎസ്ടി രജിസ്ട്രേഷനോ, വ്യാവസായിക ലൈസൻസോ ഇല്ല. മലിനീകരണ വകുപ്പിൻ്റെ ക്ലിയറൻസോ, കേന്ദ്ര മരുന്ന് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അനുമതിയോ നൽകിയിട്ടില്ല, സംസ്ഥാന മരുന്ന് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും മരുന്ന് പരീക്ഷിച്ചിട്ടില്ലായെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

whatsapp-image-2025-12-07-at-18.22.51_50422ebd

യു ഡി എഫ് പ്രകടനപത്രിക പുറത്തിറക്കി


തലശ്ശേരി : ഐക്യ ജനാധിപത്യ മുന്നണി തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി പ്രകടനപത്രിക പുറത്തിറക്കി.

 "വരണം യു ഡി എഫ് , വളരണം തലശ്ശേരി" എന്ന മുദ്രാവാക്യം ഉയർത്തിയുള്ളതാണ് പ്രകടനപത്രിക.

എൽ എസ് പ്രഭു മന്ദിരത്തിൽ നടന്ന ചടങ്ങിൽ കെപിസിസി ട്രഷറർ വി.എ നാരായണൻ , ജില്ല മുസ്ലീം ലീഗ് വൈ: പ്രസിഡണ്ട് അഡ്വ: കെ.എ.ലത്തീഫിന് നൽകി പ്രകാശനം ചെയ്തു.

എൻ. മഹമൂദ് അദ്ധ്യക്ഷത വഹിച്ചു സജീവ് മാറോളി ,വി.രാധാകൃഷ്ണൻ മാസ്റ്റർ,അഡ്വ: ടി.ആസഫലി, കെ.സി അഹമ്മദ്, എം.പി. അരവിന്ദാക്ഷൻ,അഡ്വ: സി.ടി.സജിത്ത്, ഇ.വി ജയകൃഷ്ണൻ , പി.വി.രാധാകൃഷ്ണൻ , സി.കെ.പി.മമ്മു,അഡ്വ കെ.സി.രഘുനാഥ്, അനസ് ചാലിൽ, ഉച്ചുമ്മൽ ശശി, കെ.ജയരാജൻ, എം.നസീർ സംസാരിച്ചു.

whatsapp-image-2025-12-07-at-18.23.21_fb3da682

മാഹിയിൽ യഥാർത്ഥ വികസനമെത്തിയത് എൻ ഡി എ സർക്കാരിൻ്റെ ഭരണത്തിൻ കീഴിൽ -ശങ്കു ടി ദാസ് 


മാഹി: ഭാരതീയ ജനത പാർട്ടി മാഹി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് തല കുടുംബ സംഗമം നടത്തി.

മാഹി 1,2,വാർഡുകൾ കേന്ദ്രീകരിച്ച് നടത്തിയ കുടുംബ സംഗമത്തിൽ കേരള ബിജെപി സംസ്ഥാന വക്താവ് ശങ്കു ടി ദാസ് മുഖ്യഭാഷണം നടത്തി.

46 വർഷം അഴിമതിയിലും, വികസനമുരടിപ്പുമായ വലഞ്ഞ മാഹിക്ക് പുതുജീവൻ നല്കിയത് പുതുച്ചേരിയിലെ എൻ ഡി എ ഭരണമാണെന്ന് അദ്ദേഹം മുഖ്യഭാഷണത്തിൽ പറഞ്ഞു

നഴ്സിങ്ങ് കോളേജ്, റോഡുകൾ, ആശുപത്രി, തുടങ്ങി എല്ലാ തലത്തിലും മാഹിക്ക് വികസനമെത്തിച്ചത് പുതുച്ചേരി എൻ ഡി എ ഭരണകൂടത്തിൻ്റെ വികസന കാഴ്ച്ചപ്പാടിൻ്റെ ഫലമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബി ജെ പി മാഹി മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന കുടുംബ സംഗമത്തിൽ

ദിനേശൻ അംഗവളപ്പിൽ, ബൂത്ത് പ്രസിഡന്റ് സുധാ മാഹി, ബൂത്ത് സെക്രട്ടറി സുഷമ , മണ്ഡലം എക്സിക്യൂട്ടീവ് മെമ്പർ സുധീർ കുമാർ കരുണൻ, സുമന്ത്രൻ, സംസ്ഥാന ചുമതലയുള്ള കോറല്‍ പവിത്രൻ, വിഎൻ മധു, റിച്ചാർഡ് പോൾ, ജയസൂര്യ ബാബു, മോർച്ച പ്രസിഡന്റ്മാരായ രജിത ചെമ്പ്ര, കാവിൽ രാജൻ, സനീഷ് ചെമ്പ്ര, സത്യൻ പള്ളൂർ എന്നിവർ ആശംസാഭാഷണം നടത്തി.

മാഹി മണ്ഡലം ജനറൽ സെക്രട്ടറി മഗിനേഷ് മഠത്തിൽ സ്വാഗതവും,

വൈസ് പ്രസിഡന്റ്അഡ്വക്കേറ്റ് ഇന്ദ്രപ്രസാദ് നന്ദിയും പറഞ്ഞു.


whatsapp-image-2025-12-07-at-21.13.09_7583cc29

ബെൽറ്റ് ഗ്രേഡിംഗ് ടെസ്റ്റ്


ചൊക്ലി : ഷോട്ടോകാൻ കരാട്ടെ ട്രെയിനിങ് സെന്റർ കോറോത്ത് റോഡ് ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ച് കളർ ബെൽറ്റ് ഗ്രേഡിംഗ് ടെസ്റ്റ് നടത്തി .രാവിലെ 8.30 ന് ആരംഭിച്ച ഗ്രേഡിംഗ് ടെസ്റ്റ് ഉച്ചയ്ക്ക് 2 മണിക്ക് അവസാനിച്ചു .

വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം രാമവിലാസം ഹയർ സെക്കന്ററി സ്‌കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി എൻ സ്മിത നിർവഹിച്ചു .എൻ സി സി ഓഫീസർ ശ്രീ ടി പി രാവിദ്ദ് അധ്യക്ഷനായ ചടങ്ങിൽ വേൾഡ് ഷോട്ടോകാൻ കരാട്ടെ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സൗത്ത് ഇന്ത്യൻ ചീഫ് ഷിഹാൻ സി പി രാജീവൻ മുഖ്യ പ്രഭാഷണം നടത്തി .സ്‌കൂൾ കായിക അധ്യാപകൻ ശ്രീ അതുൽ കരാട്ടെ ഇൻസ്‌ട്രക്ടർമാരായ സെൻസായി ലിനീഷ് എം പി ,സെൻസായി മുഹമദ് അലി ,സെൻസായി ഷിബിൽ എം ,സെൻസായി അരുൺ രാജ് ,സെൻപായി മൃദുൽ ടി പി ,സെൻപായി സാനിയ മഹേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .

കരാട്ടെ പരിശീലനം നേടിയ കുട്ടികൾ മറ്റ് കുട്ടികളിൽ നിന്ന് തികച്ചും വ്യത്യസ്തരാണ് എന്ന് ഉത്ഘാടന ഭാഷണത്തിൽ ഹെഡ് മിസ്ട്രസ് ശ്രീമതി എൻ സ്മിത അഭിപ്രായപെട്ടു .

കഴിഞ്ഞ വർഷം ധാരാളം കുട്ടികൾക്ക് കരാട്ടെയിലുടെ ഗ്രസ് മാർക്ക് നേടാനും അതിലൂടെ ഉപരിപഠനത്തിന് അവസരം ലഭിക്കുകയും ചെയ്‌തത്‌ അഭിമാനകരമായ നേട്ടമാണെന്ന് സ്‌കൂൾ കായിക അധ്യാപകൻ ശ്രീ അതുൽ അഭിപ്രായപെട്ടു .

whatsapp-image-2025-12-07-at-21.16.21_c4f87553

ന്യൂമാഹിയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലി നടത്തി


ന്യൂമാഹി : ഇടത്പക്ഷ ജനാധിപത്യ മുന്നണി ന്യൂമാഹി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി നടത്തി. 

കുറിച്ചിയിൽ ടൗൺ, പെരിങ്ങാടി പോസ്റ്റാഫീസ് പരിസരം എന്നീ രണ്ട് കേന്ദ്രങ്ങളിൽ നിന്ന് തുടങ്ങിയ റാലി ന്യൂമാഹി ടൗണിൽ സംഗമിച്ചു. പൊതുസമ്മേളനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. 

കെ.സി. ബുദ്ധദാസ് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം. ബാലൻ, ജില്ലാ പഞ്ചായത്ത് പന്ന്യന്നൂർ മണ്ഡലം സ്ഥാനാർഥി പി. പ്രസന്ന, ബ്ലോക്ക് പഞ്ചായത്ത് ന്യൂമാഹി മണ്ഡലം സ്ഥാനാർഥി സി.കെ. റീജ, കെ. ജയപ്രകാശൻ എന്നിവർ സംസാരിച്ചു.


whatsapp-image-2025-12-07-at-21.50.03_5990af13

അബ്ദുൾ റഹ്മാൻ നിര്യാതനായി


മാഹി: ചാലക്കര സർദാർ കോർണറിലെ സീതിന്റെ വിട അബ്ദുൾ റഹ്മാൻ(76) നിര്യാതനായി.

ഭാര്യ: പരേതയായ അസ്മ. മക്കൾ: ജമീല, നസ്റീൻ

ജാമാതാക്കൾ: നാമ്പർ, ആസിഫ്

whatsapp-image-2025-12-07-at-18.23.32_a7dfce21

വി.കെ.ലീല നിര്യാതയായി


മാഹി:പയ്യോളി അയനിക്കാട് കല്ല്യാണി ഭവനത്തിൽ വി. കെ. അശോകന്റെ ഭാര്യ വി. കെ. ലീല (65) നിര്യാതയായി. മക്കൾ:ഷിനോജ് ബാംഗളൂർ, ഷിജീഷ് പയ്യോളി, ഷിജില പയ്യോളി, ഷിബിന ഒളവിലം മരുമക്കൾ: സതീശൻ, അമിത്ത്, ഷമിത, രശ്മി സഹോദരങ്ങൾ: വി.കെ. രാധാകൃഷ്ണൻ ( അപർണ്ണ ജ്വല്ലറി മാഹി), വി.കെ. ശിവദാസൻ എലാങ്കോട്, അഡ്വ. വി.കെ.രവീന്ദ്രൻ തിരുവനന്തപുരം, ഡോ: വി.കെ.. രാജീവൻ (സൂപ്രണ്ട്) തലശ്ശേരിഗവ. ജനറൽ ആശുപത്രി ), വസന്ത (പരേത) കടവത്തൂർ, വിശാലാക്ഷി പന്ന്യന്നൂർ.

MANNAN
VASTHU
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan