നഗരസഭാ തെരഞ്ഞെടുപ്പിന് ജനകീയ പ്രക്ഷോഭം

നഗരസഭാ തെരഞ്ഞെടുപ്പിന് ജനകീയ പ്രക്ഷോഭം
നഗരസഭാ തെരഞ്ഞെടുപ്പിന് ജനകീയ പ്രക്ഷോഭം
Share  
2025 Dec 06, 10:30 PM
vasthu
BHAKSHASREE
mahathma
mannan
boby

നഗരസഭാ തെരഞ്ഞെടുപ്പിന്

ജനകീയ പ്രക്ഷോഭം

മാഹി: മാഹി ഉൾപെടെ പുതുച്ചേരി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നും, സുപ്രീം കോടതി നിർദ്ദേശം പാലിച്ച് കൊണ്ട് തെരുവ് പട്ടികൾക്ക് പ്രത്യേക സംരക്ഷണ കേന്ദ്രം സ്ഥാപിക്കണമെന്നും, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ റീടാർ ചെയ്യണമെന്നും, ആവശ്യപ്പെട്ട് ജോയിന്റ് ഫോറം ഓഫ് റസിഡൻസ് അസോസിയേഷൻസ് ശക്തമായ പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ മുന്നോടിയായി

ഡിസമ്പർ 9 ന് കാലത്ത് 10 മണിക്ക് സിവിൽസ്റ്റേഷന് മുന്നിൽ ബഹുജന ധർണ്ണ നടത്തും.

ഷാജി പിണക്കാട്ട്, പി.വി.ചന്ദ്രദാസ്, സഹദേവൻ: അച്ചമ്പത്ത്, ടി.സിയാദ്, കെ.സുജിത്ത്കുമാർ ഷിനോജ് രാമചന്ദ്രൻ, പി.കെ.പത്മനാഭൻ മാസ്റ്റർ

എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

പെട്രോളിലും മദ്യത്തിലും മുങ്ങി മയ്യഴി

:ചാലക്കര പുരുഷു

മാഹി: മയ്യഴിയിൽ പെട്രോൾ പമ്പുകളുടെ പ്രളയത്തിന് അറുതിയില്ല.. കേരളത്തിലെ ഒരുചെറുപഞ്ചായത്തിൻ്റെ പോലും വലുപ്പമില്ലാത്ത, കേവലം ഒൻപത് ചതുരശ്ര കി.മി മാത്രം വിസ്തിർണ്ണമുള്ള മാഹിയിൽ നിലവിൽ 38 പെട്രോൾ പമ്പുകളുണ്ട്. ഇതിന് പുറമെ 14 പമ്പുകൾക്ക് കൂടി അപേക്ഷകൾ നൽകി ലൈസൻസിന് കാത്തു നിൽക്കുകയാണ്. 2009 ൽ പുതിയ പമ്പുകൾക്ക് ലൈസൻസ് നൽകേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ തലശ്ശേരി - മാഹി ബൈപാസ് റോഡ് വന്നതോടെ വിവിധ ഓയിൽ കമ്പനികൾ ഹൈവേയുടെ ഇരുവശങ്ങളിലും, പുറത്തും മുക്കിന് മുക്കിന് പമ്പുകൾ അനുവദിക്കുകയാണ്. മൂലക്കടവ്, മാഹി ടൗൺ, പള്ളൂർ മേഖലയിൽ നോക്കുന്നിടത്തെല്ലാം നിലവിൽ പമ്പുകളുണ്ട്. പല പമ്പുകളുടേയും സമീപങ്ങളിലുള്ളവർ വീട്ടുകിണർ മലീമസമായതോടെ വീടുകൾ വിറ്റ് മറ്റിടങ്ങളിലേക്ക് താമസം മാറ്റിയിട്ടുണ്ട്. ജനസാന്ദ്രതയേറിയ മേഖലകളിലാണ് പമ്പുകൾ നിരനിരയായും അഭിമുഖമായുമൊക്കെ വന്നിട്ടുള്ളത്. ഉടമകളിൽ മിക്കവരും മയ്യഴിക്ക് പുറത്ത് നിന്നുള്ളവരാണ്.

ബൈപാസ് റോഡിന് സമാന്തരമായി കടന്നുപോകുന്ന സർവീസ് റോഡുകളിൽ അവശേഷിക്കുന്ന സമീപ പ്രദേശങ്ങളിലും പുതിയ പമ്പുകൾക്കായി തകൃതിയായി പണി നടക്കുന്നുണ്ട്

 നിന്നുതിരിയാൻ കഴിയാത്തവിധം ഇടുങ്ങിയ സർവ്വീസ് റോഡുകളിൽ വാഹനക്കുരുക്ക് പതിവായിട്ടുണ്ട്. സർവ്വീസ് റോഡുകൾ പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് കിടപ്പാണ്. ചിലയിടങ്ങളിൽ പണി പൂർത്തിയാകാതെ കിടക്കുന്നുമുണ്ട്.

കേവലം ഒന്നര കി.മി. ദൂരത്തിലൂടെയാണ് മാഹിയിൽപ്പെട്ട പള്ളൂരിലൂടെ ബൈപാസ് കടന്നുപോകുന്നത്.

മദ്യത്തിനും പെട്രോളിയം ഉൽപ്പന്നങ്ങൾക്കും ഗണ്യമായ വിലക്കുറവുള്ള മാഹിയിൽ മൊത്ത ചില്ലറക്കടകളായി എഴുപതോളം മദ്യശാലകൾ നിലവിലുണ്ട്. ഇതിന് പുറമെ പലയിടങ്ങളിലും പടക്കശാലകളും ഇവയോട് തൊട്ടുരുമ്മിക്കിടക്കുന്നുമുണ്ട്. പടക്കവും, പെട്രോളിയവും, മദ്യവുമെല്ലാം എളുപ്പം തീപിടിക്കുന്നവയായതിനാൽ,ഒരു ദുരന്തമുണ്ടായാൽ നഗരത്തിന് അത് താങ്ങാനാവില്ലെന്ന് മയ്യഴിക്കാർ ഭയപ്പെടുന്നു.

മുമ്പ് മാഹി ചൂടിക്കോട്ട പ്രശസ്തമായ പടക്ക നിർമ്മാണ കേന്ദ്രമായിരുന്നു. ഒരു ദുരന്തത്തെത്തുടർന്നാണ് പടക്ക നിർമ്മാണം നിലയ്ക്കാനിടയാക്കിയത്

എഞ്ചിനീയർമാർക്ക് പ്രമോഷൻ നൽകി


മാഹി:പുതുച്ചേരി പൊതു മരാമത്ത് വകുപ്പിൽ ദീർഘകാലമായി ഒഴിഞ്ഞു കിടന്നിരുന്ന 44 അസിസ്റ്റൻറ് എൻജിനീയർമാരുടെ തസ്തികയിലേക്ക് അർഹതപ്പെട്ട ജൂനിയർ എൻജിനീയർമാർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ് പുറപ്പെടുവിച്ചു

പുതുച്ചേരിപി.ഡബ്ലു ഡി എൻജിനീയേഴ്സ് അസോസിയേഷൻ നിരവധി വർഷങ്ങളായി ഉയർത്തിക്കൊണ്ടിരുന്ന പ്രധാന ആവശ്യമാണിത്. 35 വർഷത്തിലധികം സേവനം പൂർത്തിയാക്കിയിട്ടും സ്ഥാനക്കയറ്റം ലഭിക്കാതിരുന്ന ജീവനക്കാരുടെ കാര്യത്തിൽ വകുപ്പ് അനാവശ്യമായി വലിയ താമസം വരുത്തിയിരുന്നു. ഈ താമസത്തെ തുടർന്ന് നിരവധി എൻജിനീയർമാർ വിരമിക്കുകയും ചിലർ അടുത്ത ദിവസങ്ങളിൽ വിരമിക്കേണ്ട അവസ്ഥയിലുമാണ്.

വകുപ്പിന്റെ പുതിയ പ്രമോഷൻ ക്രമത്തിൽ മാഹിയിൽ നിന്നുള്ള മൂന്ന് എൻജിനീയർമാർക്കും സ്ഥാനക്കയറ്റം ലഭിച്ചു.

അബ്ദുൽ സലീം (അസിസ്റ്റന്റ് എൻജിനീയർ, ബിൽഡിംഗ് സബ് ഡിവിഷൻ, മാഹി)

രാമദാസൻ( അസിസ്റ്റൻറ് എൻജിനീയർ, റോഡ്സ് & വാട്ടർ സപ്ലൈ സബ് ഡിവിഷൻ, മാഹി)

 അബ്ദുൾ നാസർ (അസിസ്റ്റൻറ് എൻജീനിയർ , സ്പെഷൽ ബിൽഡിംഗ്സ് സബ്ഡിവിഷൻ ,പുതുച്ചേരി )എന്നിവിടങ്ങളിൽ നിയമിച്ചു


മാഹി ഫ്ലവർ ഷോ:

വിവിധ മത്സരങ്ങൾ നടത്തും


മാഹി: കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന സസ്യ പുഷ്‌പഫല പ്രദർശനത്തിൻ്റെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തുന്നു. ഗൃഹാലങ്കാരത്തോട്ടങ്ങൾ,

തെങ്ങിൻതോപ്പുകൾ,

മട്ടുപ്പാവ് കൃഷി,

വാഴത്തോപ്പുകൾ,

പച്ചക്കറിത്തോട്ടം എന്നിവ പൊതുവായും പാചക മത്സരം, പൂക്കള മത്സരം, പഴം പച്ചക്കറി കാർവിങ്,

പുഷ്പാലങ്കാരം എന്നവ സ്ത്രീകകൾക്കായുമാണ് നടത്തുന്നത്. മത്സരത്തിൽപങ്കെടുക്കാൻ താല്പര്യമുള്ള കർഷകർ കൃഷി വകുപ്പ് ഓഫീസിൽ ഡിസംബർ 12 നു മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഗൃഹാലങ്കാരത്തോട്ടങ്ങൾ, തെങ്ങിൻത്തോപ്പുകൾ, മട്ടുപ്പാവ് കൃഷി, വാഴത്തോപ്പുകൾ, പച്ചക്കറിത്തോട്ടം മുതലായവയുടെ പരിശോധന ഡിസംബർ 15 ന് നടക്കും. പാചക മത്സരം 16 ന് സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിലും, പൂക്കള മത്സരം, പഴം പച്ചക്കറി കാർവിങ്, പുഷ്‌പാലങ്കാരം എന്നീ മത്സരങ്ങൾ 25 ന് ഫ്ലവർ ഷോ ഗ്രൗണ്ടിൽ വെച്ചും നടക്കുമെന്ന് കൃഷി കർഷക ക്ഷേമ ഡെപ്യൂട്ടി ഡയറക്‌ടർ അറിയിച്ചു.


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan