ചുറ്റിലും തെരഞ്ഞെടുപ്പ് ആരവം : മയ്യഴി ശാന്തം :-ചാലക്കര പുരുഷു

ചുറ്റിലും തെരഞ്ഞെടുപ്പ് ആരവം : മയ്യഴി ശാന്തം :-ചാലക്കര പുരുഷു
ചുറ്റിലും തെരഞ്ഞെടുപ്പ് ആരവം : മയ്യഴി ശാന്തം :-ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Dec 05, 10:07 PM
vasthu
BHAKSHASREE
mahathma
mannan
boby

ചുറ്റിലും തെരഞ്ഞെടുപ്പ് ആരവം

: മയ്യഴി ശാന്തം


:-ചാലക്കര പുരുഷു


മാഹി:കേന്ദ്ര ഭരണപ്രദേശമായ മയ്യഴിക്ക് ചുറ്റിലുമുള്ള കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ന്യൂമാഹി, ചൊക്ലി, അഴിയൂർ, പന്ന്യനൂർ പഞ്ചായത്തുകളിൽ പ്രചണ്ഡമായ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോൾ മയ്യഴിയിൽ യാതൊരു രാഷ്ട്രീയ ചലനമോ , ആവേശമോ ഇല്ല. മാഹി ഉൾപ്പടെ പുതുച്ചേരി സംസ്ഥാനത്തിൽ ഏറ്റവുമൊടുവിൽ തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നിട്ട്19 വർഷങ്ങളായി. രാജ്യത്തെ തന്നെ നഗരസഭകളുടെ മുത്തശ്ശിയായി അറിയപ്പെടുന്ന മാഹി മുൻസിപ്പാലിറ്റി ഇന്ന് നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്. തെരത്തെടുക്കപ്പെട്ട കൗൺസിൽ ഇല്ലാതായിട്ട് 14 വർഷങ്ങളായി. കമ്മീഷണറോ , മതിയായ ജീവനക്കാരോ ഇല്ലാതെ നഗരഭരണം അവതാളത്തിലുമായി.


രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന നഗരസഭ


 ഇന്ത്യയിൽ തന്നെ നഗര ഭരണം എന്ന സങ്കൽപ്പം പോലുമില്ലാതിരുന്ന കാലത്ത് മയ്യഴിയിൽ നഗരസഭ രൂപമെടുത്തിരുന്നു 

ഫ്രഞ്ച് ഭരണകാലത്ത്

 1793 ൽ തന്നെ ബോയ്യേ മേയറായി മാഹിയിൽ മുനിസിപ്പാലി കൗൺസിൽ നിലവിൽ വന്നിരുന്നു.

 അതിനുശേഷം ഫ്രഞ്ചുകാരുടെ കാലത്ത് കൃത്യമായി ഇലക്ഷൻ നടക്കാറുമുണ്ടായിരുന്നു

 ഫ്രഞ്ചുകാർ മയ്യഴിയിലുള്ള ആളുകളെ അവരുടെ സ്വന്തം പൗരന്മാരായി കണ്ടതുകൊണ്ട് മയ്യഴിക്കാർക്ക് വോട്ടവകാശവും മത്സരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു.

1880 ൽ തന്നെ തദ്ദേശീയനായ വടുവൻ കുട്ടി വക്കിൽ മാഹിയിൽ മേയർ ആയിരുന്നിട്ടുണ്ട്.

 എന്നാൽ 1954 ൽ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം മൂന്നു തിരഞ്ഞെടുപ്പുകൾ മാത്രമേ ഇവിടെ നടന്നിട്ടുള്ളൂ

 1968 ന് ശേഷം അഡ്വക്കേറ്റ് ടി.അശോക് കുമാർ മദ്രാസ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത പൊതു താൽപര്യ ഹർജിയിലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 38 വർഷത്തിനുശേഷം 2006 ൽ തിരഞ്ഞെടുപ്പ് നടന്നത്.

ആ കൗൺസിലിന്റെ കാലാവധി 2011 ൽ കഴിഞ്ഞെങ്കിലും, ഇന്നുവരെ തിരഞ്ഞെടുപ്പ് ഇവിടെ നടന്നിട്ടില്ല.

അഡ്വ: അശോക് കുമാർ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത് കൊണ്ട് 2018 ൽ ഇലക്ഷൻ നടത്തുവാൻ സുപ്രീംകോടതി ഉത്തരവിടുകയും എന്നാൽ സർക്കാർ ഉത്തരവ് പാലിക്കാത്തത് കൊണ്ട്, അശോക് കുമാർ സുപ്രീംകോടതിയിൽ കോടതി അലക്ഷ്യ ഹരിജി ഫയൽ ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി 2021 ൽ ആറുമാസത്തിനുള്ളിൽ ഇലക്ഷൻ നടത്തുവാൻ വേണ്ടി ഉത്തരവിടുകയായിരുന്നു

 അതിന്റെ അടിസ്ഥാനത്തിൽ 2021ൽ രണ്ട് പ്രാവശ്യം ഇലക്ഷൻ പ്രഖ്യാപിച്ചു. എന്നാൽ പുതുച്ചേരിയിൽ ഉള്ള പ്രതിപക്ഷ നേതാവും മറ്റ് എംഎൽഎമാരും മദ്രാസ് ഹൈക്കോടതിയിലെ സമീപിച്ചത് കൊണ്ട് ഇലക്ഷൻ നീണ്ടു പോകുകയാണ് ചെയ്തത്.

ഇപ്പോൾ പിന്നോക്ക വിഭാഗത്തിന് സംവരണം ഏർപ്പെടുത്തണമെന്ന് മദ്രാസ് കോടതി നിർദ്ദേശിച്ചിരുന്നു അതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് കെ കെ. ശശിധരനെ ഏകാംഗ കമ്മീഷണർ നിയമിച്ചിരുന്നു.

 എന്നാൽ മിക്ക മുൻസിപ്പാലിറ്റികളും പഞ്ചായത്തുകളും അവരുടെ പരിധിയിലുള്ള പിന്നോക്ക വിഭാഗത്തിന്റെ കണക്കുകൾ കമ്മീഷനെ ഇതുവരെ നൽകിയിട്ടില്ല.

അതിനാൽ ഇലക്ഷനും അനന്തമായി നീളുകയാണ് .

നഷ്ടമായത്

കോടികളുടെ കേന്ദ്ര വിഹിതം

ഇലക്ഷൻ നടത്താത്തത് കൊണ്ട് കേന്ദ്ര വിഹിതത്തിൽ സർക്കാരിന് ഇതുവരെ 5000ത്തിൽ പരം കോടി രൂപയുടെ സഹായമാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

 ഇലക്ഷൻ നടത്താതിരിക്കാൻ വേണ്ടി വക്കീൽ ഫീസിനത്തിൽ മാത്രം സർക്കാരിനും ഇലക്ഷൻ കമ്മീഷനും എംഎൽഎമാർക്കും രണ്ടുകോടിയിൽ അധികം രൂപ ഇതുവരെ ചെലവായിട്ടുണ്ട്

സൊലീസിറ്റർ ജനറൽ തുഷാർ മേത്ത അറ്റോണി ജനറൽ വെങ്കിട്ട രമണി അറ്റോണി ജനറൽ മുകൾ റോത്തഗി സീനിയർ അഡ്വക്കേറ്റ് വിൽസൺ അങ്ങനെ സിറ്റിങ്ങിന് ലക്ഷങ്ങൾ വാങ്ങി ഫീസ് വാങ്ങുന്ന അഭിഭാഷകരാണ് സർക്കാരിനും എംഎൽഎമാർക്കും വേണ്ടി ഹാജരാകുന്നത്. 

ശമ്പളം പോലും നൽകാനാവാത്ത അവസ്ഥ

പല പഞ്ചായത്തുകൾക്കും ശമ്പളം കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് കേന്ദ്രവിഹിതം നഷ്ടപ്പെട്ടതു കൊണ്ടുണ്ടായിട്ടുള്ളത് 

രാഷ്ട്രീയ പാർട്ടികൾക്ക് താൽപ്പര്യമില്ല.


ചെറിയ സംസ്ഥാനമായതിനാൽ ഒരു നഗരസഭാപരിധിയിൽ തന്നെ ഒന്നിലധികം അസംബ്ലി മണ്ഡലങ്ങൾ ഉണ്ടാകും. തദ്ദേശ ഭരണകൂടം വന്നാൽ എം എൽ എ മാരുടെ അധികാരം ഗണ്യമായി കുറയും. അത് ഭരണ പ്രതിപക്ഷ കക്ഷികൾ ആഗ്രഹിക്കുന്നുമില്ല.

 മുനിസിപ്പാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ നടത്തിക്കാൻ വേണ്ട നടപടി എടുക്കുവാൻ താൻ വീണ്ടും ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിക്കുന്നതാണെന്ന് അഡ്വ.ടി. അശോക് കുമാർ പറഞ്ഞു.

തെരഞ്ഞെടുപ്പിന് പ്രത്യേകതകളേറെ

മാഹി മുനിസിപ്പാലിറ്റിയിൽ ചെയർമാനെ നേരിട്ടാണ് തിരഞ്ഞെടുക്കുന്നത്.

 മാഹിയിലെ എംഎൽഎയും പോണ്ടിച്ചേരിയിലുള്ള ലോക്സഭാ മെമ്പറും രാജ്യസഭാ മെമ്പറും മാഹി മുനിസിപ്പാലിറ്റിയുടെ മെമ്പർമാരാണ്.

 മാഹിയിൽ തെരഞ്ഞെടുക്കപ്പെടുന്ന മുനിസിപ്പൽ ചെയർമാനെ പുറത്താക്കുവാൻ മാഹി മുനിസിപ്പാലിറ്റിയിലെ കൗൺസിലർമാർക്ക് അധികാരമില്ല

 പുതുച്ചേരി അസംബ്ലിക്ക് മാത്രമാണ് ചെയർമാനെ പുറത്താക്കാനുള്ള അധികാരം. ചെയർമാനെ നേരിട്ട് തിരഞ്ഞെടുക്കുന്നത് കൊണ്ട് ചിലപ്പോൾ കൗൺസിലിൽ ഭൂരിപക്ഷമുള്ള പാർട്ടിയുടെ നേതാവാകണമെന്നില്ല ചെയർമാനായി വരുന്നത്.

കേരള തെരത്തെടുപ്പിന്റെ ഇന്ധനം മാഹിയിൽ നിന്ന്


മദ്യത്തിനും, പെട്രോളിയം ഉദ്പന്നങ്ങൾക്കും ഗണ്യമായി വിലക്കുറവുള്ള മാഹി ഇപ്പോൾ കേരളത്തിലെ പ്രവർത്തകർക്കും, വാഹനങ്ങൾക്കും ,,ഇന്ധനം" നൽകുന്ന ഊർജ കേന്ദ്രമാണ്.

whatsapp-image-2025-12-05-at-20.02.06_87fdac39

രാഹുൽ മാങ്കൂട്ടത്തിനെ

അറസ്റ്റ് ചെയ്യണം: ബിജെ പി

മാഹി:പീഡന കേസിൽ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ രാഹുൽ മാങ്കൂട്ടത്തിനെ ഉടനെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ മാഹിയിൽ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡണ്ട് പി.പ്രഭീഷ് കുമാർ , സംസ്ഥാന സമിതിയംഗം എ.ദിനേശൻ, മണ്ഡലം സിക്രട്ടറിമാരായ എം. മഗനീഷ്, കെ.എം. ത്രിജേഷ്, കെ. ഷാജിന എന്നിവർ നേതൃത്വം നൽകി


മാഹിയിൽ നടന്ന ബി.ജെ.പി. പ്രതിഷേധ പ്രകടനം


whatsapp-image-2025-12-05-at-20.02.28_879571e4

സുരക്ഷിത് മാർഗ് പദ്ധതി

ഉദ്ഘാടനം ചെയ്തു 


തലശ്ശേരി: പ്രമുഖ വാഹന വിതരണ കമ്പനിയായ കുറ്റൂക്കാരൻ ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് എസ് സി എം എസ് കോളേജുമായി സഹകരിച്ച് നടപ്പിലാക്കുന്ന സുരക്ഷിത് മാർഗ് റോഡ് സുരക്ഷാ കാമ്പയിൻ തലശ്ശേരി മുബാറക് ഹയർ സെക്കണ്ടറി സ്കൂളിൽ തലശ്ശേരി ട്രാഫിക് എസ് ഐ അശോകൻ പാലോറൻ ഉദ്ഘാടനം ചെയ്തു.

രണ്ട് ലക്ഷം വിദ്യാർത്ഥികളിലേക്ക് റോഡ് സുരക്ഷാ സന്ദേശം എത്തിക്കുന്നതിൻ്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുത്ത അമ്പത് വിദ്യാലയങ്ങളിലാണ് ഈ വർഷം റോഡ് സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്. ഭാവി തലമുറയെ റോഡപകടങ്ങളിൽ നിന്നും രക്ഷപ്പെടുത്തുകയും സുരക്ഷിതമായ ഡ്രൈവിംഗിനെ കുറിച്ച് അവബോധമുള്ള തലമുറയായി വാർത്തെടുക്കുകയമാണ് സുരക്ഷിത് മാർഗ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

റോഡ് സുരക്ഷാ നിയമങ്ങളെ കുറിച്ച് തലശ്ശേരി ട്രാഫിക് എ എസ് ഐ സുവൻ പി ഗോപാൽ ബോധവൽക്കരണം നടത്തി. പ്രധാനധ്യാപകൻ കെ പി നിസാർ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് തഫ്‌ലീം മാണിയാട്ട്, പ്രിൻസിപ്പൽ ടി എം മുഹമ്മദ് സാജിദ്, സീനിയർ അസിസ്റ്റൻ്റ് എം കുഞ്ഞിമൊയ്തു, എസ് ആർ ജി കൺവീനർ കെ പി അശ്റഫ്, പ്രൊജക്ട് കോ-ഓർഡിനേറ്റർ പി കെ അബ്ദുൾ സമദ്, സ്റ്റാഫ് സെക്രട്ടറി വി കെ ബഷീർ, എസ്.എസ്. കെ കൺവീനർ കെ. എം അശ്റഫ് എന്നിവർ പ്രസംഗിച്ചു.

ചിത്ര വിവരണം: തലശ്ശേരി ട്രാഫിക് എസ് ഐ അശോകൻ പാലോറൻ : ഉദ്ഘാടനം ചെയ്യുന്നു



whatsapp-image-2025-12-05-at-20.02.55_84f4f46e

ആയിഷ നിര്യാതയായി.

ചൊക്ലി റക്ബത്തിൽ ആയിഷ (91) നിര്യാതയായി. ഭർത്താവ്: പരേതനായ കാദർ. മക്കൾ: അലീമ, അബ്ദുൽ അസീസ്, നജ്മ, ഹാഷിം. മരുമക്കൾ: പി.കെ.ഹനീഫ (പന്ന്യന്നൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്), പരേതനായ കെ.കെ.മുഹമ്മദ്. സഹോദരങ്ങൾ: കാസിം, യൂസഫ്, മറിയം, സുഹറ, പരേതരായ കെ.അഹമ്മദ്, അബുസാലി


whatsapp-image-2025-12-05-at-20.03.21_a2cb262e

വി. മഹേഷ് കുമാർ നിര്യാതനായി..


ന്യൂമാഹി: പരിമഠം ദേവാങ്കണത്തിൽ പൊയിൽ ഹൗസിലെ ആർടിസ്റ്റ് വി. മഹേഷ് കുമാർ (54) നിര്യാതനായി..

അച്ഛൻ: പരേതനായ പി.വി. ജനാർദ്ദനൻ നായർ.

അമ്മ: പദ്മാവതി.

ഭാര്യ: ശ്രീജ (കണ്ണൂർ).

മകൻ : ദേവ് (ഏഴാം ക്ലാസ് വിദ്യാർഥി, സെയ്ൻ്റ് ജോസഫ് ഹൈസ്കൂൾ, തലശ്ശേരി).1

സഹോദരങ്ങൾ: മനോജ് കുമാർ (വെറ്റിനറി ഹോസ്പിറ്റൽ, പള്ളൂർ)

മനൂപ് കുമാർ (ഇൻഡസ് മോട്ടോർസ്, കണ്ണൂർ)

ഇന്നത്തെ പരിപാടി ...

തലശ്ശേരി വികസന വേദി

സംഘടിപ്പിക്കുന്ന ഓപ്പൺ ഫോറം : " വികസനം തേടുന്ന തലശ്ശേരി " .

ഗവ. ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്കൂളിൽകെ.കെ.മാരാർ ഉദ്ഘാടനം

ചെയ്യും ഡോ. രാജീവ് നമ്പ്യാർ മോഡറേറ്ററാവുന്ന

ചടങ്ങിൽ, തലശ്ശേരിയിലെ ആറ് പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൻമാർ അവരുടെ വികസനകാഴ്ചപ്പാടുകൾ വിശദീകരി

ക്കുന്നു ..സമയം : രാവിലെ9.30 .

whatsapp-image-2025-12-05-at-20.25.15_8f6abfcd

സർട്ടിഫിക്കറ്റ് നൽകി 


പോണ്ടിച്ചേരി യൂണിവേഴ്സിറ്റി കോളേജിലെ B.com(co-op management) കോഴ്സ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പഠനത്തിൻ്റെ ഭാഗമായി MAHE INDUSTRIAL CO-OP PRINTING PRESS ൽ നിന്നും 2 ആഴ്ചത്തെ internship വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് പ്രസിഡൻ്റ് ശ്രീമതി നളിനി ചാത്തു നൽകി.


whatsapp-image-2025-12-05-at-21.01.13_ca272ab7

വിദ്വാൻ കെ ടി കൃഷ്ണൻ ഗുരുക്കൾ ഭാഷാ പുരസ്കാരങ്ങൾ സമ്മാനിച്ചു 


തലശ്ശേരി :വിദ്യാൻ കെ.ടി. കൃഷ്ണൻ ഗുരുക്കളുടെ സ്മരണക്കായുള്ള വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.

ബി ഇഎം പി ഹയർസെക്കൻഡറി സ്കൂളിൽ  

സംസ്കൃതത്തിലും മലയാളത്തിലും ഒന്നാം സ്ഥാനം ലഭിച്ച അൽവിൻ ഹട്ടനും, ശ്രീനന്ദക്കും 10,000 രൂപ വീതം ക്യാഷ് അവാർഡുംപ്രശസ്തി പത്രംവും സമ്മാനിച്ചു . 

സ്കൂളിൽ നടന്ന ചടങ്ങിൽ റിട്ട:സൂപ്രണ്ടിങ്ങ് എൻജിനിയറും ,കെ ടി കൃഷ്ണൻ ഗുരുക്കളുടെ മകനുമായ ടിവി വസുമിത്രൻ അവാർഡുകൾ വിതരണം ചെയ്തു.


ചിത്രവിവരണം:ടി.വി. വസുമിത്രൻ എഞ്ചിനീയർ കേഷ് അവാർഡുകൾ വിതരണം ചെയ്യുന്നു.


whatsapp-image-2025-12-04-at-19.46.05_61890c21

കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്ന് പിടികൂടി.


മാഹി: കാറിൽ കാത്തു കയായിരുന്ന മാരക മയക്ക്മരുന്നുകളായ മെത്താഫിറ്റമിനും കഞ്ചാവുമായി യുവാവും യുവതിയും എക്സൈസ് പിടിയിലായി.

ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി തലശ്ശേരി എക്സൈസ് റേഞ്ച് പാർട്ടിയും ന്യൂ മാഹി ചെക്പോസ്റ്റ് പാർട്ടിയും ചേർന്ന് സംയുക്തമായി ന്യൂ മാഹി ചെക്പോസ്റ്റിൽ വെച്ച് വാഹന പരിശോധന നടത്തവേ , KL 77 E 6366 നമ്പർ ബലേനോ കാറിൽ നിന്നും 4 ഗ്രാം മെത്താംഫിറ്റമിനും 

5 ഗ്രാം കഞ്ചാവും കണ്ടെടുക്കുകയും രണ്ട് പേരെ പിടികൂടുകയും ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ കെ. സുബിൻരാജിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കോഴിക്കോട് നൊച്ചാട്

whatsapp-image-2025-12-04-at-19.47.26_d9d184cf

ചാലിക്കര സ്വദേശിയായ പൂതൂർ വീട്ടിൽ മുഹമ്മദ് മകൻ മുഹമ്മദ് റിൻഷാദും ( 26 )കണ്ണൂർ ശിവപുരം സ്വദേശിനിയായ ആമിനാസ് വീട്ടിൽ ഹൈദർ മകൾ ഫാത്തിമയുമാണ് ( 36 ) പിടിയിലായത്. ഇവർ ഓടിച്ച കാറും കസ്റ്റഡിയിൽ എടുത്തു.ജില്ലക്കകത്തും പുറത്തുമായി മയക്കുമരുന്ന് കടത്തുന്നതിൽ പ്രധാന കണ്ണികളായായിരുന്നു ഇവരെന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ മനസ്സിലായിട്ടുണ്ട്.. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

siva0_1764944182

ന്യൂമാഹി എക്സൈസ് ചെക് പോസ്റ്റിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് )എം.കെ.ജനാർദ്ദനൻ., സിവിൽ എക്സൈസ് ഓഫീസർമാരായവി സിനോജ്, പി.ആദർശ്. തലശ്ശേരി റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർമാരായ റോഷി കെ പി കെ.പി.അഖിൽ.വി വനിത സിവിൽ എക്സൈസ് ഓഫീസർമാരായഎം.കെ. പ്രസന്ന. കെ, ശില്പ. എക്സൈസ് ഡ്രൈവർ എം. സുരാജ്. എന്നിവരും ഉണ്ടായിരുന്നു.


ചിത്രവിവരണം:പ്രതികൾ എക്സൈസ് കസ്റ്റഡിയിൽ


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan