അനുമോദന ചടങ്ങ് സംഘടിപ്പിച്ചു
തലശ്ശേരി : സഹകരണ നഴ്സിംഗ് കോളേജിലെ ഏഴാം സെമസ്റ്റർ ബിഎസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ സർവകലാശാല പരീക്ഷയിൽ 100% വിജയം കൈവരിച്ചതിന്റെ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു . പ്രിൻസിപ്പൽ ഡോ. സ്വപ്ന ജോസിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗവും പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറുമായ വി കെ സുരേഷ് ബാബു മുഖ്യ ഭാഷണം നടത്തി. കുട്ടികളെയും അധ്യാപകരെയും ആദരിക്കുകയും ചെയ്തു പരിപാടിക്ക് ഡോ:കെ.സി.. മഞ്ജുള സ്വാഗതംപറഞ്ഞു.. മാനേജിങ് ഡയറക്ടർസി. മോഹനൻ . അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ. വേലായുധൻ കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. പി.വി.സജന ഡെവലപ്മെൻറ് ഓഫീസർ ജിജു ജനാർദ്ദനൻ, കോഡിനേറ്റർമാരായ ഡോ. എസ്.സലിന, നവ്യ വർഗീസ്, ലതിക, ശബ്ന സംസാരിച്ചു. കെ. മീന നന്ദി പറഞ്ഞു.
ചിത്രവിവരണം: വി.കെ.സുരേഷ് ബാബു മുഖ്യഭാഷണം നടത്തുന്നു
ചിത്രകാര കൂട്ടാഴ്മ - വരമൊഴി
തലശ്ശേരി :മുൻസിപ്പാൽ തെരഞ്ഞെടുപ്പിന്റെ പ്രചരാണർത്ഥം ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട്
ചിത്രകാര കൂട്ടാഴ്മ കുട്ടിമാക്കൂലിൽ " വരമൊഴി" എന്ന പരിപാടി സംഘടിപ്പിച്ചു.
ചടങ്ങ് ബിനീഷ് കോടിയേരി ഉദ്ഘാടനം ചെയ്തു.
പ്രദീപ് ചൊക്ലിയുടെ അദ്ധ്യക്ഷതയിൽ മുൻസിപ്പാൽ ചെയർ പേഴ്സൻ ജമുനാ റാണി ടീച്ചർ മുഖ്യതിഥിയായി. സ്ഥാനാർത്ഥികളായ കാരായി ചന്ദ്രശേഖരൻ, വിജില.കെ.,ഷബിത എന്നിവരും, ജിതിൻ സി എൻ., ചിത്രകാരൻമാരായ സെൽവൻ മേലൂർ, കെ.പി.മുരളീധരൻ, പ്രമോദ്.കെ.പി., പ്രശാന്ത് ഒളവിലം എന്നിവർ പങ്കെടുത്തു.
ചിത്ര വിവരണം: ബിനീഷ് കോടിയേരി ഉദ്ഘാടനം ചെയ്യുന്നു
'' കലോത്സവ് - 2025 '' സ്റ്റേജ് ഇതര മത്സരങ്ങൾക്ക് തുടക്കമായി
മാഹി : പുതുച്ചേരി വിദ്യാഭ്യാസ വകുപ്പിന്റെ കലോത്സവ് - 2025 സ്റ്റേജ് ഇതര മത്സരങ്ങൾക്ക് തുടക്കമായി.
പന്തക്കൽ പിഎംശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രമുഖ ശില്പിയും, ചിത്രകാരനുമായ എൻ മനോജ് കുമാർ ചിത്രകാരൻ കെ കെ സനിൽകുമാറിന്റെ രേഖാചിത്രം വരച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ചീഫ് എജുക്കേഷൻ ഓഫീസർ എം എം തനുജ അധ്യക്ഷത വഹിച്ചു.. സമഗ്ര ശിക്ഷ എ.ഡി.പി.സി പി ഷിജു, പിഎംശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ
കെ ഷീബ, പിഎംശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അദ്ധ്യാപിക എൻ വി ശ്രീലത, ചിത്രകാരൻ കെ കെ സനിൽ കുമാർ, പിഎംശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ് എം സി ചെയർപേഴ്സൺ
ദിവ്യമോൾ, കലോത്സവ് പ്രോഗ്രാം കമ്മറ്റി കൺവീനർ
സി ഇ രസിത സംസാരിച്ചു.
ചിത്രവിവരണം..ശിൽപ്പി എൻ. മനോജ് കുമാർ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്യുന്നു
ആൺകുട്ടികളുടെ ജില്ലാ
ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പ്
തലശ്ശേരി:19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തരമേഖലാ അന്തർ ജില്ല ക്രിക്കറ്റ് മൽസരങ്ങൾക്കുള്ള കണ്ണൂർ ജില്ലാ ടീം തെരഞ്ഞെടുപ്പ് ഡിസംബർ 7 ഞായറാഴ്‌ച രാവിലെ 9 മണിക്ക് തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.
01-09-2007 നോ അതിന് ശേഷമോ ജനിച്ച കുട്ടികൾക്ക് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാം.
പങ്കെടുക്കുവാൻ താൽപ്പര്യമുള്ള കുട്ടികൾ ക്രിക്കറ്റ് ഡ്രസ്സിൽ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി അന്നേ ദിവസം രാവിലെ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തി ചേരേണ്ടതാണ്.
രജിസ്ട്രേഷൻ ഫീ : Rs.100/-
കൂടുതൽ വിവരങ്ങൾക്ക് :
9605004563 , 9645833961
അഡ്വ:സി.ടി. സജിത്തിനെ
നീക്കം ചെയ്ത നടപടി റദ്ദാക്കി
തലശ്ശേരി: ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രൊഫഷണൽ ഡയരക്ടർ സ്ഥാനത്ത് നിന്നും അഡ്വ സി.ടി. സജിത്തിനെ നീക്കം ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി
സജിത്ത് പ്രൊഫഷണൽ ഡയറക്ടർ സ്ഥാനത്ത് തുടരാൻ ഉത്തരവ്.
എൽ.ഡി.എഫ്.സ്ഥാനാർത്ഥികൾക്ക് ന്യൂ മാഹി മങ്ങാട് വേലായുധൻ മൊട്ടയിൽ നൽകിയ സ്വീകരണം
മാഹി ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് പ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നളിനി ചാത്തു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)
















