മാഹിയിൽ നഗര ശുചീകരണം പാളുന്നു
മാഹി: മതിയായ ജീവനക്കാരില്ലാത്തതിനാൽ മയ്യഴിയിൽ നഗര ശുചീകരണം പാളുന്നു. നേരത്തെയുണ്ടായിരുന്ന 35 തൊഴിലാളികളിൽ 20 പേരെ പ്രായപരിധിയുടെ പേരിൽ ഒഴിവാക്കി യതാണ് ശുചീകരണത്തെ ബാധിച്ചത്. 60 വയസ് കഴിഞ്ഞവരെയാണ് ഒഴിവാക്കിയതെന്നാണ് വിശദീകരണം. എന്നാൽ പകരം തൊഴിലാളികളെ നിയോഗിച്ചിട്ടുമില്ല. മതിയായ ജീവനക്കാരില്ലാത്തതി നാൽ മാഹി ടൗണിലെ ശുചീകര ണം ഇഴഞ്ഞുനീങ്ങുകയാണ്. കരാർ ഏറ്റെടുത്ത സ്ഥാപനം ആവശ്യമായ ജീവനക്കാരെ നിയോഗിച്ച് നഗരശുചീകരണം, വേഗത്തിലാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ശുചീകരണ
കരാർ കാലാവധി അവസാനിച്ചതിനാൽ മാസങ്ങളായി വീടുകളി ലെയും സ്ഥാപനങ്ങളിലെയും മാ ലിന്യനീക്കം മാസങ്ങളോളം നിലച്ചതിനാൽ നഗരം വൃത്തിഹീനമായിരുന്നു.
ജൂലൈയിൽ പുതിയ . സ്ഥാപനത്തിന്റെ ടെൻഡർ അംഗീകരിച്ചിട്ടും വർക് ഓർഡർ നൽകാതെ നീട്ടിക്കൊണ്ടുപോയതാ ണ് മയ്യഴി ചീഞ്ഞുനാറാൻ ഇടയാക്കിയത്.
മയ്യഴി നഗരസഭയുടെ പുതിയ ടെൻ്റർ പ്രകാരം പുഴിഞ്ഞല മുതൽ പാറക്കൽവരെയും പാറാൽ മുതൽ ചൊക്ലി വരെയുള്ള മെയിൻ റോഡും മാഹി ടൗണിൽ മൈതാനം, പാർക്ക്, റെയിൽവെസ്റ്റേഷൻ റോഡ്, ഹോസ്പിറ്റൽ റോഡ്, സെമിത്തേരി റോഡ് ഉൾപ്പെടെയുള്ള മുഴുവൻ റോഡുകളും ദിവസവും അടിച്ചു വാരുകയും മിൽറോഡ്', പള്ളൂർ വയൽ റോഡ് എന്നിവ ആഴ്ചയിൽ രണ്ടുതവണയും അടിച്ചു വാരേണ്ടതുണ്ട്.. ഒരു വാർഡിലെ 12 ഓളം റോഡുകൾ പ്രകാരം
10 വാർഡുകളിലായി 120 ഓളം ഉൾപ്രദേശ റോഡുകളിലെ ഇരുവശത്തുമായുള്ള കുറ്റിച്ചെടികൾ മാസത്തിൽ ഒരു തവണ വെട്ടി തെളിയിക്കണം. കൂടാതെ 30 ഓളം ഓവുചാലുകൾ സ്ലാബ് നീക്കി ചെളിയും മണ്ണും നീക്കം ചെയ്യണം എന്നതാണ് കരാറുകൾക്ക് നൽകിയ എഗ്രിമെൻ്റിൽ പറയുന്നത്.
ഇതിനായി ചുരുങ്ങിയത് 43 ഓളം ശുചീകരണ തൊഴിലാളികൾ ആവശ്യമാണ്. കഴിഞ്ഞ കാലങ്ങളിൽ ഇതിനായി മാഹി ടൗണിൽ 16 ഉം പള്ളൂരിൽ 10 ഉം പന്തക്കലിൽ 6 ഉം സ്ത്രീകളും 8 ഓളം പുരുഷന്മാരും ജോലി ചെയ്തിരുന്നു.
എന്നാൽ പുതിയ കരാർ സ്ഥാപനം 20 ഓളം പേരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്.
ഇപ്പോൾ ഒരോ ഏറിയയിൽ പോയി ഫോട്ടോ എടുത്ത് നഗരസഭയെ ജോലി ചെയ്തതായി ബോധിപ്പിക്കലാണ് കരാറുകാരുടെ പ്രധാന ജോലിയത്രെ.തുച്ഛമായ വേതനത്തിൽ കഠിനമമായി ജോലി ചെയ്യേണ്ടിവരികയുമാണ്.
ചിത്ര വിവരണം: റോഡരികിൽ മാലിന്യം ചിതറിക്കിടക്കുന്നു
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്
തലശ്ശേരി : ഗുരുധർമ്മ പ്രചാരണ സഭ ആച്ചു കുളങ്ങര ശ്രീനാരായണ മഠം യൂണിറ്റ് കമ്മിറ്റിയും ശ്രീനാരായണ സാംസ്കാരിക കേന്ദ്രവും രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ മാഹിയും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ആച്ചു കുളങ്ങര ശ്രീനാരായണ മഠത്തിൽ 7 ന് രാവിലെ 9 30 മുതൽ ഉച്ചയ്ക്ക് 12 30 വരെയാണ് ക്യാമ്പ് നടക്കുക.മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും മഠം പ്രസിഡണ്ട്പ്രേമൻ അതിരുകുന്നത്ത്അധ്യക്ഷത വഹിക്കും.
അഷ്ട ബന്ധ നവീകരണ കലശോത്സവം
ന്യൂമാഹി: മങ്ങാട് ശ്രീ വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണകലശമഹോത്സവവും -തിറയുത്സവവും ഫെബ്രുവരി 19 മുതൽ 25 വരെ ആഘോഷിക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി തരണനെല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് നേതൃത്വം വഹിക്കും. ക്ഷേത്രത്തിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ എം പി പവിത്രൻ അധ്യക്ഷതവഹിച്ചു. എൻ ഭാസ്കരൻ മാസ്റ്റർ, ക്ഷേത്ര കാരണവർ വി കെ ഭാസ്കരൻ മാസ്റ്റർ, ആർ കെ മുരളീധരൻ, വി കെ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
2025-2028 വർഷത്തെ 21 അംഗ ഡയറക്ടർമാരെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു.
ഭാരവാഹികളായി
ജയൻ പവിഴം (പ്രസിഡൻ്റ്),
വി കെ രാജേന്ദ്രൻ,
എം പി പവിത്രൻ (വൈസ് പ്രസിഡൻ്റ്),
ഒതയോത്ത് അനിരുദ്ധൻ (സെക്രട്ടറി),
സി വിനോദൻ,
കെ ഷംജിത്ത് ( ജോയിൻ്റ് സെക്രട്ടറി),
ടി സബിത്ത് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു
വസന്ത കുമാരി നിര്യാതനായി
മാഹി: മൂലക്കടവ് മിനി സ്റ്റേഡിയത്തിന് സമീപം 'വസന്ത'ത്തിൽ എം.കെ.വസന്തകുമാരി (81)നിര്യാതനായി.. ഭർത്താവ്: പരേതനായ കല്ലായി നാരായണൻ. (നാണു കമ്പൗണ്ടർ ). മക്കൾ: വിനോദ് കുമാർ (ഓസ്ട്രേലിയ), വിനീത് കുമാർ (ജീവനക്കാരൻ ,എക്സൽ പബ്ലിക്ക് സ്ക്കൂൾ, മാഹി ), സുരജ ബേബി, ബിന്ദു.സഹോദരങ്ങൾ: എം.കെ. രമാവതി, എം.കെ.ഗിരിജൻ, എം.കെ.രമേശൻ ,പരേതനായ എം.കെ രവീന്ദ്രൻ (വിമുക്ത ഭടൻ) സംസ്ക്കാരം വ്യാഴാഴ്ച്ച രാവിലെ 11ന് മാഹി പൊതു ശ്മശാനത്തിൽ
തദ്ദേശസ്ഥാപനങ്ങളുടെ ചിറകരിയുന്ന സർക്കാറുകൾക്കെതിരെ ജനം വിധി എഴുതും : റസാഖ് പാലേരി
തലശ്ശേരി: പദ്ധതി വിഹിതം കവർന്നെടുത്തും അധികാരങ്ങൾ വെട്ടി കുറച്ചും തദ്ദേശസ്ഥാപനങ്ങളുടെ ചിറകരിയുന്ന കേന്ദ്രത്തിലെ ബി ജെ പി ഗവർമെൻ്റിൻ്റെയും കേരളത്തിലെ ഇടതു സർക്കാരിൻ്റെയും പിന്തിരിപ്പൻ നയങ്ങൾ ക്കെതിരായ ജനവിധിയാണ് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാവുക എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പ്രസ്താവിച്ചു. തലശ്ശേരി മുനിസിപ്പാലിറ്റിയിലെ സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായ ശാലകൾക്കും മദ്യശാലകൾക്കും അനുമതി നൽകുന്നതിനുള്ള തദ്ദേശസ്ഥാപനങ്ങളുടെ അധികാരം എടുത്തു കളഞ്ഞത് ഇടതു സർക്കാരാണ്. പ്രഖ്യാപിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം പിടിച്ചു വെച്ച് ലാപ്സാക്കുകയാണ് സംസ്ഥാന ഗവർമെൻ്റ. ഭരണഘടന വിഭാവനം ചെയ്ത മുഴുവൻ അധികാരങ്ങളും തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകി സാധാരണക്കാൻ്റെ ഭരണ സംവിധാനത്തെ ശക്തിപ്പെടുത്തേണ്ടത് അറിവാര്യമാണെന്നും അദ്ദേഹം വോട്ടർമാരോട് ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി പിന്തുണക്കുന്ന സ്ഥാനാർഥികളായ മാജിദ അഷ്‌ഫാഖ്, കെ മുഹമ്മദ് ഫിറോസ്, റുബീന നിയാസ്, സീനത്ത് അബ്ദുസ്സലാം, ജില്ലാ പ്രസിഡൻറ് സാദിഖ് ഉളിയിൽ, ജനറൽ സെക്രട്ടറി സി.കെ മുനവ്വർ, മണ്ഡലം പ്രസിഡന്റ് സി അബ്ദുൾ നാസർ, മുൻസിപ്പൽ പ്രസിഡണ്ട് കെ എ .പി അജ്മൽ, സെക്രട്ടറി കെ.എം അഷ്ഫാഖ്, ജനറൽ കൺവീനർ സാജിത് കോമത്ത് തുടങ്ങിയ നേതാക്കന്മാർ പങ്കെടുത്തു. റസാഖ് പാലേരി പ്രസ്താവിച്ചു. തലശ്ശേരി മുനിസിപ്പാലിറ്റിയിലെ സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായ ശാലകൾക്കും മദ്യശാലകൾക്കും അനുമതി നൽകുന്നതിനുള്ള തദ്ദേശസ്ഥാപനങ്ങളുടെ അധികാരം എടുത്തു കളഞ്ഞത് ഇടതു സർക്കാരാണ്. പ്രഖ്യാപിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം പിടിച്ചു വെച്ച് ലാപ്സാക്കുകയാണ് സംസ്ഥാന ഗവർമെൻ്റ. ഭരണഘടന വിഭാവനം ചെയ്ത മുഴുവൻ അധികാരങ്ങളും തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകി സാധാരണക്കാൻ്റെ ഭരണ സംവിധാനത്തെ ശക്തിപ്പെടുത്തേണ്ടത് അറിവാര്യമാണെന്നും അദ്ദേഹം വോട്ടർമാരോട് ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി പിന്തുണക്കുന്ന സ്ഥാനാർഥികളായ മാജിദ അഷ്‌ഫാഖ്, കെ മുഹമ്മദ് ഫിറോസ്, റുബീന നിയാസ്, സീനത്ത് അബ്ദുസ്സലാം, ജില്ലാ പ്രസിഡൻറ് സാദിഖ് ഉളിയിൽ, ജനറൽ സെക്രട്ടറി സി.കെ മുനവ്വർ, മണ്ഡലം പ്രസിഡന്റ് സി അബ്ദുൾ നാസർ, മുൻസിപ്പൽ പ്രസിഡണ്ട് കെ എ .പി അജ്മൽ, സെക്രട്ടറി കെ.എം അഷ്ഫാഖ്, ജനറൽ കൺവീനർ സാജിത് കോമത്ത് തുടങ്ങിയവവർ പങ്കെടുത്തു.
പറശ്ശിനി മഠപ്പുരയിലെ തിരുവപ്പന മഹോത്സവം കളിയാട്ടം
നഗരസഭക്ക് തിരിച്ചടി : വഴിയോരക്കച്ചവടം
പുനസ്ഥിപിക്കാന്‍ ഹൈക്കോടതി ഉത്തരവ്
തലശ്ശേരി നഗരസൗന്ദര്യ വത്കരണത്തിന്റെ പേരില്‍ ഒഴിപ്പിക്കപ്പെട്ട വഴിയോര കച്ചവടം പുനസ്ഥാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തലശ്ശേരി മുനിസിപ്പാലിറ്റിയിലെ എം. ജി റോഡില്‍ നിന്നും ഒഴിപ്പിക്കപ്പെട്ട 7 ഓളം വഴിയോരക്കച്ചവടം പുനസ്ഥാപിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനാവശ്യമായ എല്ലാ സംരക്ഷണവും നല്‍കണമെന്ന് തലശ്ശേരി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഈ വിഷയത്തിൽ മുനിസിപ്പാലിറ്റി കൈക്കൊണ്ട നടപടി നിയമ വിരുദ്ധമാണെന്നും ആയതിനാൽ ഉപജീവനം മുടക്കിയതിന് നഷ്ടപരിഹാരം നൽകുവാനും അനധികൃതമായി കണ്ടുകെട്ടിയ ഉന്തുവണ്ടികളും കണ്ടെടുത്ത സാധനങ്ങളും തിരികെ നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഒക്ടോബർ 24 ന് പുലർച്ചെയാണ് മുനിസിപ്പൽ അധികൃതർ പോലീസിൻ്റെ സഹായത്തോടെ വഴിയോരക്കച്ചവടക്കാകരെ ഒഴിപ്പിച്ചത്.
2014 ലെ വഴിയോരക്കച്ചവട ഉപജീവന നിയന്ത്രണ സംരക്ഷണ നിയമമനുസരിച്ച് ലൈസന്‍സോടുകൂടി ദശാബ്ദങ്ങളോളം വഴിയോരക്കച്ചവടം നടത്തിവരുന്നവരെ നിയമാനുശ്രുതമായ നടപടികളൊന്നും പാലിക്കാതെ ഒഴിപ്പിച്ചുവെന്ന് കാട്ടി ഐ. എന്‍.ടി. യു. സി നേതാവും വഴിയോരക്കച്ചവടക്കാരനുമായ എം. നസീര്‍, കെ. റഷീദ്, എം. സുമേഷ്, എം. അലി, എ. കെ അലി, വി. കെ. വി അഹമ്മദ്, ഒ.എം അലി എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. അഡ്വ. ടി ആസഫലി, അഡ്വ. ലാലിസ മുഖേനയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)
















