ഏ.വി.ശ്രീധരനെ അനുസ്മരിച്ചു.
മാഹി: പുതുച്ചേരി നിയമസഭാ ഡെപ്യൂട്ടി സ്പിക്കറും കോൺഗ്രസ്സ് നേതാവുമായിരുന്ന എ.വി.ശ്രീധരൻ്റെ ഒമ്പതാം ചരമ വാർഷികദിനത്തിൽ സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ യോഗം. രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് മുഖ്യഭാഷണം നടത്തി. പി.പി.വിനോദൻ, രജിലേഷ്.കെ.പി, കെ.സുരേഷ് സംസാരിച്ചു.
ചിത്രവിവരണം:സ്മൃതികുടീരത്തിൽ നടന്ന പുഷ്പാർചന
എ വി. ശ്രീധരനെ അനുസ്മരിച്ചു
മുൻ ഡെപ്യൂട്ടി സ്പീക്കർ എ. വി ശ്രീധരന്റെ 9 ആം ചരമ വാർഷിക ദിനത്തിൽ എ. വി എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ പുഷ്പാർച്ചന നടത്തി. എ. വി. ശ്രീധരന്റെ പത്നി സീത ശ്രീധരൻ, കെ. ഹരീന്ദ്രൻ. കെ. എം. പവിത്രൻ പി. കെ. രാജേന്ദ്ര കുമാർ, കെ. രവീന്ദ്രൻ, കെ. പ്രശോബ്,എ. വി. ശശി, കെ. മാധവൻ എന്നിവർ നേതൃത്വം നൽകി
എ.വി ശ്രീധരൻ അനുസ്മരണം
മയ്യഴി : മുൻ പുതുച്ചേരി നിയമസഭ ഡെപ്യൂട്ടി സ്പീക്കർ എ.വി ശ്രീധരന്റെ 9 - മാത് ചരമ വർഷിക ദിനത്തിൽ ജയ് ഹിന്ദ് ഫൗണ്ടേഷൻ അനുസ്മരിച്ചു. എ.വി ശ്രീധരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. മാഹി ഹോർട്ടികൾച്ചർ കോപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ വി.സി വിജയറാം അനുസ്മരണം യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജിജേഷ് കുമാർ ചാമേരി അധ്യക്ഷത വഹിച്ചു. മാഹി സഹകരണ കോളേജ് വൈസ് പ്രസിഡന്റ് എം കെ ശ്രീജേഷ്, രവിന്ദ്രൻ കാരായി എന്നിവർ സംസാരിച്ചു.
പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മഠപ്പുര തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച് തയ്യിൽ തറവാട്ടിൽ നിന്നും കാഴ്ച ആഘോഷം പുറപ്പെടുന്നു
പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മഠപ്പുര തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച് തയ്യിൽ തറവാട്ടിൽ നിന്നും കാഴ്ച ആഘോഷം പുറപ്പെടുന്നു
വഖഫ് ഉമ്മീദ് പോർട്ടൽ രജിസ്ട്രേഷൻ: മാഹിയിൽ ഭാരവാഹികളുടെ യോഗം
മാഹി:കേന്ദ്ര വഖഫ് ഉമ്മീദ് പോർട്ടലിൽ വക്കഫ് വസ്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിന്റെ ഭാഗമായി, പുതുചേരി സംസ്ഥാന വക്കഫ് ബോർഡ് മെമ്പർ അഡ്വ. വി. പി. അബ്ദുറഹ്മാൻ വിളിച്ചു ചേർത്ത മാഹി റീജിയനലിലെ പള്ളി–മദ്രസ ഭാരവാഹികളുടെ യോഗം പുഴിത്തല ജുമാ മസ്ജിദിൽ വെച്ച് നടന്നു.
യോഗത്തിൽ കേരള സംസ്ഥാന വക്കഫ് ബോർഡ് മെമ്പർ അഡ്വ. പി. വി. സൈനുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയിൽ അഡ്വ. വി. പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
കെ. ഇ. മമ്മു, കോർഡിനേറ്റർ ടി. കെ. വസീം, എ. വി. യൂസുഫ് എന്നിവരും മാഹി റീജിയനിലെ വിവിധ പള്ളികളിലെ ഭാരവാഹികളും യോഗത്തിൽ സന്നിഹിതരായി.
ചൊവ്വാഴ്ച മുതൽ രണ്ട് ദിവസത്തേക്ക് പുതുചേരിയിൽ നിന്നുള്ള വക്കഫ് ഉദ്യോഗസ്ഥർ മാഹിയിൽ ഉണ്ടാവുമെന്നും, വക്കഫ് ഉമ്മീദ് പോർട്ടൽ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി അവരുമായി ബന്ധപ്പെടാമെന്നും അഡ്വ. വി. പി. അബ്ദുറഹ്മാൻ അറിയിച്ചു.
മാഹി റീജിയണൽ മസ്ജിദ് & മദ്രസ്സ കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഴിയിൽ ജുമാ മസ്ജിദ് അങ്കണത്തിൽ വെച്ച് കേന്ദ്ര വക്കഫ് ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയുന്നതിനെ കുറിച്ചുള്ള ട്രെയിനിങ് ക്ലാസ്സ് പ്രസിഡന്റ് കെ ഇ മമ്മുവിന്റെ അദ്ധ്യച്ചതയിൽ ടി കെ വസീം ക്ലാസ്സ് എടുത്തു. മാഹി റീജിയനലിലെ വിവിധ പള്ളികളിൽ നിന്നും ഭാരവാഹികൾ പങ്കെടുത്തു. വി പി സുബൈർ, ശംസുദ്ധീൻ മഞ്ചക്കൽ, നാസർ മഡോൾ, റാഷിദ് മുഹമ്മദ് മനയിൽ, നിസ്താർ, മുഹമ്മദ് റഹീസ്, ഹുസൈൻ മാസ്റ്റർ, അഷ്‌റഫ് ഹാജി പന്തക്കൽ, സുബൈർ ടി, അബ്ദുൽ അസീസ് പള്ളൂർ, അബ്ദുറഹ്മാൻ, മമ്മു മാങ്ങാട്,എന്നിവർ ചടങ്ങിൽ സംസാരിച്ചു. എ വി യുസുഫ് സ്വാഗതവും, എ വി സിദീഖ് ഹാജി നന്ദിയും പറഞ്ഞു....
കുഞ്ഞിപ്പാത്തു നിര്യാതയായി.
തലശ്ശേരി. ഹോളോവെ റോഡ് ജോസ്ഗിരി ആശുപത്രിക്ക് സമീപം ബാത്തല കുഞ്ഞിപ്പാത്തു (89) നിര്യാതയായി. ഭർത്താവ്: പരേതനായ പുതുക്കൂടി മൂസ.
മക്കൾ:ഹംസ (കൈരളി മൊബൈൽസ്, തലശ്ശേരി), മൊയ്‌ദു (ജൻ ഔഷധി, പുതിയ ബസ് സ്റ്റാൻഡ്, തലശ്ശേരി),ഡോ. ബി.എം. ജലാലുദീൻ (ശിശു രോഗ വിദഗ്ധൻ, വെൽകെയർ ഹോസ്പിറ്റൽ, തലശ്ശേരി) , സിദ്ദിഖ്, (എൽഐസി ഏജന്റ്), നൂറുദീൻ(ഫാത്തിമ സ്റ്റോർ, തലശ്ശേരി), ഫസൽ(കൈരളി മെഡിക്കൽസ്, തലശ്ശേരി), റഹ്മത്ത്, ഫാറൂഖ്, നസറിയ.മരുമക്കൾ -രഹിയാനത്ത്, റഹീന, ഡോ. കെ. വി. റസിയ (ഗൈനക്കോളജിസ്റ്റ്, വെൽകെയർ ഹോസ്പിറ്റൽ), ഉമൈമ, മഫീദ, ബഷീറ അച്ചാരത്തു റഫീഖ്, ഷമീം ഹസ്സൻ കോട്ടജ്.
കുഞ്ഞിക്കണ്ണൻ നായർ നിര്യാതനായി
ന്യൂമാഹി:കവിയൂരിലെ പി.പി. കുഞ്ഞിക്കണ്ണൻ നായർ (81) നിര്യാതനായി.
പരേതരായ പുത്തൻപുരയിൽ
ഗോവിന്ദൻ നായരുടെയും ദേവകിയമ്മയുടേയും മകൻ,
മക്കൾ സാജൻ കെ.നായർ (ദുബായ്) സജ്നി ബ്രിജേഷ് മേനോൻ (കു വെറ്റ്) മരുമക്കൾ
ധന്യ സാജൻ നായർ, ബ്രിജേഷ് മേനോൻ ,
സഹോദരങ്ങൾ, പരേതരായ രാഘവൻ നായർ, ബാലകൃഷ്ണൻ നായർ, ഭാസ്കരൻ നായർ ,ദാമോധരൻ നായർ
റിഥർവ് റിനിലിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി
മാഹി: ഊർജ സംരക്ഷണ ബ്യൂറോ സംഘടിപ്പിച്ച 2025ലെ സംസ്ഥാനതല പെയിന്റിംഗ് മത്സരത്തിൽ മാഹി എക്സൽ പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി റിഥർവ് റിനിൽ ഒന്നാം സ്ഥാനം നേടി. ഊർജ സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണം ലക്ഷ്യമാക്കി രാജ്യത്ത് സംഘടിപ്പിക്കുന്ന ദേശീയ കാമ്പയിന്റെ ഭാഗമായി നടന്ന മത്സരത്തിലായിരുന്നു ഈ വിജയം.
മാഹിയെ പ്രതിനിധീകരിച്ച റിഥർവ് റിനിൽ, ബി വിഭാഗത്തിൽ പങ്കെടുത്ത് മികച്ച ചിത്ര രചനയിലൂടെ ജൂറി അംഗങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി.
അൻപതിനായിരം രൂപയും സർട്ടിഫിക്കറ്റും ആണ് സമ്മാനം. പുതുച്ചേരിയിൽ വച്ച് ഡിസംബർ 2-നാണ് പുരസ്കാര വിതരണം നടന്നത്.
ആംഗലേയ സാഹിത്യ ലോകത്ത് ഇടം പിടിച്ച് ജാഹ്ന വി രാജ്
തലശ്ശേരി: 15 വയസിനിടെ മൂന്നാമത്തെ ഇംഗ്ലീഷ് കവിതാ സമാഹാരം എഴുതി പ്രസിദ്ധീകരിച്ച് സാഹിത്യലോകത്ത് തൻ്റേതായ ഇടം കണ്ടെത്തുകയാണ് തലശ്ശേരിയിലെ ജാഹ്ന വി രാജ്. ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിൽ പ്രകാശിതമായ ജാഹ്നവിയുടെ പുതിയ കവിതാസമാഹാരത്തിന്റെ നാട്ടിലെ പ്രകാശനം തല ശ്ശേരി ഗോകുലം ഫോർട്ടിൽ നടന്നു.
വടകര ഗോകുലം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയണ് ജാഹ്ന
71 മ്യൂസസ്' എന്ന് പേരിട്ട പുതിയ കവിതാസമാ ഹാരത്തിൽ 71 കവിതകളാണുള്ളത്.എഴു ത്തുകാരൻ എൻ. ശശിധരൻ കഥാകൃത്ത് പി.വി. ഷാജികുറിന് നൽകി പുസ്തകം നൽകി പ്രകാശനം ചെയ്തു.
ചൂര്യയി ചന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി. റിട്ട. എ ഇ ഒ കെ തിലകൻ സ്വാഗതം പറഞ്ഞു പ്രൊഫ. എ പി സുബൈർ പുസ്തക പരിചയം നടത്തി. ഗോകുലം പബ്ബിക് സ്കൂൾ ഡയരക്ടറും പ്രിൻസിപ്പാളുമായ നോവലിസ്റ്റ് സണ്ണി ഫ്രാൻസിസ്' എസ്. എൻ. ഡി പി ദേവസ്വം സിക്രട്ടറി അരയാക്കണ്ടി സന്തോഷ് സംസാരിച്ചു.
ജാഹ്ന് വി രാജ് മറുപടി പ്രസംഗം നടത്തി
എഴുത്തുകാരായ എം. മുകുന്ദൻ, എൻ.എസ്. മാധവൻ, സിനിമാ-ഡോക്യുമെൻ്ററി സം വിധായകനും മാധ്യമപ്രവർ ത്തകനുമായ വിനോദ് മങ്കര എന്നിവരാണ് ആസ്വാദനക്കുറിപ്പുകൾ എഴുതിയിട്ടുള്ളത്.
വടകര ഡോൺ പബ്ലിക് സ്കൂളിൽ ഏഴാം തരത്തിൽ പഠിക്കുമ്പോഴാണ് 'റിഥം ഓഫ് ലൈഫ്' എന്ന ആദ്യ കവിതാ സമാഹാരം പുറ ത്തിറങ്ങിയത്. 'എറ്റേണൽഡ്രീംസാ'ണ് രണ്ടാമത്തെ സമാഹാരം. കവി ബാലചന്ദ്രൻ ചുള്ളിക്കാട്, കവി കെ. സച്ചിദാനന്ദൻ എന്നിവരുടേതായിരുന്നു ആസ്വാദനക്കുറിപ്പുകൾ.
മേലൂർ സ്വദേശി പ്ര സന്നരാജിന്റെയും തലശ്ശേരി കാവുംഭാഗം സ്വദേശിനി മിനിപ്രിയയുടെയും മകളാണ്.
ബാങ്കിങ് മേഖലയിൽ ജോലിചെയ്യുന്ന അച്ഛ നോടൊപ്പം ദുബായിലായിരുന്ന ജാഹ്നവിയുടെ പ്രാഥമിക വിദ്യാഭ്യാസം.
മികച്ച വായനക്കാരിയായ ജാഹ്നവി വലിയൊരു ഗ്രന്ഥശേഖരത്തിനുടമയാ ണ്. അച്ഛനമ്മമാരോടൊപ്പം മാതൃസഹോദരി നിഷയും ഭർത്താവ് ടി.ടി. അനിൽകു മാറുമാണ് എഴുത്തിലെ പ്ര ചോദനമെന്ന് കൊച്ചുകവയിത്രി പറയുന്നു. ബയോ കെമി സ്ട്രിയിൽ നാലാം വർഷ
ബിരുദവിദ്യാർഥിനിയായ ശ്രീനന്ദനയാണ് സഹോദരി.
ചിത്രവിവരണം: എൻ.ശശിധരൻ കഥാകൃത്ത് പി.വി.ഷാജികുമാറിന് ആദ്യ പ്രതി കൈമാറി പ്രകാശനം ചെയ്യുന്നു
എ.സി.സി. എ ഗ്രീൻ ലീഡർഷിപ്പ് അവാർഡ് 2025 - മാഹി കോൺട്രാക്ടിങ് പ്ലസിന്
മാഹി : സുസ്ഥിര വികസം, പരിസ്ഥിതി സാമൂഹിക ഗവേണൻസ് നയങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിലെ മികവിന ഇന്ത്യ അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ട്സ് (ACCA) നൽകുന്ന ACCA ഗ്രീൻ ലീഡർഷിപ്പ് അവാർഡ് 2025 മാഹി കോൺട്രാക്ടിങ് പ്ലസ് സ്വന്തമാക്കി.
സുസ്ഥിര ബിസിനസ് രീതികൾ, പരിസ്ഥിതി സംരക്ഷണം, ഉത്തരവാദിത്തപരമായ ഗവേണൻസ്, ജീവനക്കാരുടെ ക്ഷേമം, സാമൂഹിക ഉത്തരവാദിത്തം എന്നിവയിൽ പ്രകടിപ്പിച്ച മികച്ച പ്രകടനമാണ്
മാഹി കോൺട്രാക്ടിങ് പ്ലസിന് ഈ അവാർഡ് നേടിക്കൊടുത്തത്.
ബെംഗളൂരുവിൽ നടന്ന ഇന്ത്യ അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ട്സ് എംപ്ലോയർ സമ്മിറ്റ് അവാർഡ്‌സ് 2025 ൽ വെച്ച് ഇന്ത്യ അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ട്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഹെലൻ ബ്രാൻഡ് കോൺട്രാക്ടിംഗ് പ്ലസ് കംപ്ലയൻസ് മാനേജർ ഷിബു ഉണ്ണികൃഷ്ണനും ഫെസിലിറ്റീസ് മാനേജർ മഹേഷ് പാലൊള്ളതിലും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
കഴിഞ്ഞ 17 വർഷമായി മാഹിയിൽ പ്രവർത്തിച്ചു വരുന്ന ‘കോൺട്രാക്ടിംഗ് പ്ലസ്’ എന്ന സ്ഥാപനത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 150-ലധികം തൊഴിൽ വിദഗ്ധർ സേവനമനുഷ്ഠിച്ചു വരുന്നു. ആഗോള പ്രൊഫഷണൽ സ്ഥാപനത്തിൽ നിന്ന് ലഭിച്ച ഈ പുരസ്‌കാരം, കോൺട്രാക്ടിങ് പ്ലസ് നെ ഇന്ത്യയിലെ മുൻനിര സുസ്ഥിര ബിസിനസ് സ്ഥാപനങ്ങളിൽ ഒന്നായി ഉയർത്തിക്കാട്ടുന്നതാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)
















