സാറ നിറഞ്ഞാടി
ഷംസി അങ്കിളിന്
ആത്മനിർവൃതി
:ചാലക്കര പുരുഷു
മാഹി:,ഞാൻ സ്കൂളിലെ കലോത്സവത്തിന് പങ്കെടുക്കുന്നുണ്ട്.
ഷംസി അങ്കിൾ കാണാൻ വരുമോ? ,
കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിന്റെ സഹോദരി അടുത്തിടെ അകാലത്തിൽ പൊലിഞ്ഞ് പോയ ആമിനയുടെ മകളായ എട്ടുവയസ്സുകാരി സാറ, മയ്യഴി മേളം .കലോത്സവത്തിൽ തന്റെ നൃത്തപരിപാടിക്ക് അമ്മാവനെ ക്ഷണിക്കുകയായിരുന്നു. സ്പീക്കറുടെ തിരക്കുകളെക്കുറിച്ചൊന്നും അറിയാത്ത കുഞ്ഞു സാറ ക്ഷണിച്ചപ്പോൾ , അങ്കിളിന് പോകാതിരിക്കാനായില്ല.
ഏതാനും ദിവസങ്ങൾക്ക് മുന്നേ തന്റെ എട്ടാം വയസിൽ ഉമ്മയെ നഷ്ടപെട്ട വേദനയിലും, നിറഞ്ഞ പുഞ്ചിരിയുമായി എല്ലാവരിലും പ്രകാശം പരത്തുന്ന പെൺകുട്ടിയായി സാറ അരങ്ങിൽ നിറഞ്ഞാടി. ഉമ്മയുടെ സഹോദരനായ നിയമസഭാ സ്പീക്കർ ഷംസീറിനോട് , തന്റെ പ്രിയപ്പെട്ട ഷംസി അങ്കിളിനോട് ,അവൾ ഒരുകൊച്ചു മോഹം അറിയിക്കുകയായിരുന്നു. പള്ളൂർ കസ്തൂർബാ ഗാന്ധി ഗവ:ഹൈ സ്‌കൂളിൽ നടന്ന കലോത്സവത്തിൽ തന്റെ പരിപാടി കാണാൻ തിരക്കുകൾക്കിടയിൽ ഷംസി അങ്കിൾ വരുമോഎന്നായിരുന്നു കുഞ്ഞു സാറയുടെ ആശങ്ക. എത്ര തിരക്കെന്നാലും ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ചിലതുണ്ടാകുമല്ലോ. അതിലൊന്ന് തീർച്ചയായും ഈ മോളുടെ മുഖത്ത് പുഞ്ചിരി തെളിയുന്ന നിമിഷങ്ങളാണെന്ന് സ്പീക്കർ പറഞ്ഞു.. നിറഞ്ഞ പുഞ്ചിരിയോടെ ഒരു നിമിഷം പോലും പതറാത്ത ചുവടുകളിലൂടെ, ദൃശ്യചാരുതയോടെ അവൾ മിന്നിത്തിളങ്ങുന്നത് അതിരറ്റ സന്തോഷത്തോടെയാണ് സ്പീക്കർ ആഭ്യാവസാനം കണ്ടിരുന്നത്. തന്റെ ക്ഷണം സ്വീകരിച്ചെത്തിയ അതിഥിയെ കണ്ട് സാറക്കും ഹാപ്പി. ഔദ്യോഗികമായ അറിയിപ്പുകളൊന്നുമില്ലാതെ സാധാരണക്കാരനെ പോലെ സ്പീക്കർ ഗ്രൗണ്ടിലെത്തി സദസ്സിൽ കാണികളിലൊരാളായി ഒരു മണിക്കൂർ നേരം സ്റ്റേജിൽ കണ്ണുംനട്ട് ഇരിക്കുകയായിരുന്നു.
മരുമകളുടെ മത്സരം കാണാൻ 12 മണിയോടെ ഗ്രാണ്ടിലെത്തിയ സ്പീക്കർ ഒരു മണികൂറോളം തികഞ്ഞ കലാസ്വാദകനായി അവിടെയിരുന്നു. പരിപാടി കഴിഞ്ഞയുടൻ തന്റെ മുന്നിൽ നിറചിരിയോടെ യിരിക്കുന്ന സ്പീക്കറുടെ മുന്നിലേക്ക് സാറ ഓടിയെത്തുകയും ആത്മനിർവൃതിയോടെ, അഭിമാനത്തോടെ മടിയിലിരിക്കുകയും, ചുംബനം നൽകുകയും ചെയ്തത് ,. കണ്ടുനിന്നവരുടെയടക്കം കണ്ണുകളെ ഈറനണിയിച്ച കാഴ്ചയായി.
ചിത്രവിവരണം: സ്പീക്കർ എ.എൻ. ഷംസീർ കുത്തു സാറക്കൊപ്പം മയ്യഴി മേളം സദസ്സിൽ
മയ്യഴി മേളം സ്കൂൾ കലോത്സവം
: എക്സൽ പബ്ബിക്ക് സ്കൂൾ ചാമ്പ്യന്മാർ
മാഹി: പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര സംഘടിപ്പിച്ച സ്കൂൾ കലോത്സവമായ മയ്യഴി മേളം സമാപിച്ചു. മുന്നു ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയൻ്റ് കരസ്ഥമാക്കി എക്സൽ പബ്ബിക്ക് സ്കൂൾ ചാമ്പ്യന്മാരായി. പള്ളൂർ കസ്തൂർബാ ഗാന്ധി ഗവ.ഹൈസ്കൂളിലെ4 വേദികളിലായി നടക്കുന്ന മത്സരങ്ങളുടെ സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനവും സമ്മാനദാനവും പുതുച്ചേരി മുൻ അഭ്യന്തര മന്ത്രി ഇ.വത്സരാജ് നിർവ്വഹിച്ചു. സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. മാഹി സി.ഇ.ഒ തനൂജ.എം.എം ,
മാഹി പള്ളി റെക്ടർ റവ. ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട്, ആനന്ദ് കുമാർ പറമ്പത്ത്,
ചാലക്കര പുരുഷു, കെ.കെ.രാജീവ്, കെ.വി. ഹരീന്ദ്രൻ, അലി അക്ബർ ഹാഷിം, ഡോ: കെ. ചന്ദ്രൻ, എം.എ. കൃഷ്ണൻ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ശ്യാം സുന്ദർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഭാരത് സേവക് സമാജ് അവാർഡ് ജേതാക്കളായ ഷീജാ ശിവദാസ്, റീജേഷ് രാജൻ എന്നിവരെ ആദരിച്ചു.
തൃപാദ കുളം മണ്ണിട്ട് നികത്തുന്നു
ചൊക്ലി:നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള ചൊക്ലിയിലെ ജലസ്രോതസ്സായ കാഞ്ഞിരത്തിൻ കീഴിലെ തൃപാദ കുളം (തുപ്പാകുളം) തകൃതിയായി നികത്തുന്നു
ഗ്രാമപഞ്ചായത്ത് കുളം ഏറ്റെടുത്ത് സംരക്ഷിക്കുവാൻ വേണ്ടുന്ന പ്രവർത്തനം നടത്തുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് ചൂടിൽ നാട് ഉരുകിയൊലിക്കുന്ന വേളയിൽ തക്കം നോക്കി തിരക്ക് പിടിച്ച് കുളം നികത്തുന്നത്. നഗര ഹൃദയത്തിലെ വറ്റാത്ത ജല സ്രോതസ്സാണ് ലോഡുകണക്കിന് മണ്ണിട്ട് മൂടുന്നത്.
ചിത്ര വിവരണം: ടിപ്പറിൽ മണ്ണ് കൊണ്ടുവന്ന് കുളം നികത്തുന്നു.
പ്രകൃതി സൗഹൃദ ജീവിതവും ആരാധനയും
ശ്രീനാരായണ ദർശനങ്ങളുടെ കാതൽ:
:സന്തോഷ് ഇല്ലോളിൽ
തലശ്ശേരി. ലോകം ശ്രീ നാരായണ ഗുരു ദർശ്ശനങ്ങളെ ഉറ്റുനോക്കുന്നതിന്റെ മുഖ്യ കാരണം അവ പ്രകൃതി സൗഹൃദപരം എന്നതിനാലാണെന്നും, പാരിസ്ഥിതിക പ്രശ്നങ്ങൾ മനുഷ്യ വംശത്തിന് തന്നെ
വെല്ലുവിളിയാവുമ്പോൾ , ഗുരുദർശനങ്ങളിലെ പ്രകൃതി ആരാധന ക്രമത്തിന് പ്രധാന്യമേറുന്നുവെന്നും പ്രമുഖ പ്രഭാഷകനും ശ്രീനാരായണ ദർശനങ്ങളുടെ പ്രചാരകനുമായ സന്തോഷ് ഇല്ലോളിൽ അഭിപ്രായപ്പെടു. ഗുരുദർശനങ്ങളെ ഉൾകൊണ്ട് പ്രകൃതിക്ക് ഇണങ്ങുന്ന ജീവിത രീതികളിലേക്ക് നാം മടങ്ങേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്ന്
ജഗന്നാഥ ക്ഷേത്രത്തിൽ പ്രഭാഷണം നടത്തവേ സന്തോഷ് ഇല്ലോളിൽ അഭിപ്രായപ്പെട്ടു. പ്രകൃതി തന്നെയാണ് ദൈവമെന്നും
മൂല്യാധിഷ്ഠിത ജീവിതചര്യയിലൂടെ ആർക്കും ദൈവ സമാനനായി ഉയരാനാവുമെന്നുള്ള ഗുരു ചിന്ത ഒരിക്കലും കാലഹരണപ്പെട്ടില്ലെന്നും
ഇല്ലോളിൽ പറഞ്ഞു.
സമ്മേളനത്തിൽ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ.സത്യൻ അധ്യക്ഷത വഹിച്ചു. ടി.സി ദിലീപ് സ്വാഗതവും രാജീവൻ മാടപ്പീടിക നന്ദിയും പറഞ്ഞു.
ചിത്ര വിവരണം: സന്തോഷ് ഇല്ലോളിൽ പ്രഭാഷണം നടത്തുന്നു
മാങ്ങോട്ടും കാവിലമ്മയ്ക്ക് 4 ന് പൊങ്കാല
മാഹി: വരദായിനിയായ മാങ്ങോട്ടും കാവിലമ്മയ്ക്ക് ഡിസമ്പർ 4ന് പൊങ്കാല സമർപ്പണം.
കാലത്ത് 10 ന് പൊങ്കാല ഭക്ത്യാദരങ്ങളോടെ നൂറ് കണക്കിന് ഭക്തജനങ്ങൾ സമർപ്പിക്കും.
കാലത്ത് 8 മണിക്ക് ടോക്കൺ നൽകും
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭ ൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെ അനുഗ്രഹത്തോടെക്ഷേത്ര മേൽശാന്തി കാലത്ത് 10 ന് പണ്ടാര അടുപ്പിൽ അഗ്നി കൊളുത്തും. പൊങ്കാല അർപ്പിക്കുന്ന സ്ത്രീ ഭക്തർ പേര് രജിസ്റ്റർ ചെയ്യുക കീറ്റ് ക്ഷേത്ര സമിതി നൽകും
പതിവ് പൂജകൾക്ക് പുറമെ ദീപാരാധന നെയ് വിളക്ക് സമർപ്പണം ഭജന പൂമൂടൽ, അത്താഴപൂജ, ഉച്ചയ്ക്ക് പ്രസാദ ഊട്ട് കാലത്ത് പ്രഭാത ഭക്ഷണം.
ഫോൺ 9846422367, 957231272
വാർത്താ സമ്മേളനത്തിൽ ക്ഷേത്രസമിതി പ്രസിഡന്റ് ഒ. വി. സുഭാഷ്, സിക്രട്ടറി ഷാജി കൊള്ളുമ്മൽ, പവിത്രൻ കുലോത്ത്, സി. വി. രാജൻ പെരിങ്ങാടി,മഹേഷ് പി. പി എന്നിവർ സംബന്ധിച്ചു.
പ്രഭാവതി ടീച്ചർ നിര്യാതയായി
ന്യൂമാഹി:കവിയൂരിലെ പാലോളി മീത്തൽ പ്രഭാവതി ടീച്ചർ (80) നിര്യാതയായി (റിട്ട പ്രധാനാധ്യാപിക എം എം എൽപി സ്ക്കൂൾ, മമ്മി മുക്ക് പെരിങ്ങാടി) ഭർത്താവ്:പരേതനായ പി പി മുകുന്ദൻ മാസ്റ്റർ .മക്കൾ: ഷേനിയ പ്രിയദർശിനി , തുഷാര സംഗീത മരുമക്കൾ:. രജീഷ് (മസ്കറ്റ്) , നിർമൽ (യു.കെ)സഹോദരൻ .പരേതനായ രവീന്ദ്രൻ. സംസക്കാരം: ഡിസംബർ 2 ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് കവിയൂരിലെ വീട്ടുവളപ്പിൽ
പള്ളൂർ കോയ്യോട്ട് തെരുവിലെ തൊവരായിൻ്റെവിട ദിയ മോൾ നിര്യാതയായി.
ദിയ മോൾ ഇനി കണ്ണീരോർമ
പള്ളൂർ > മാറ്റിവെച്ച കരളിൽ തുടിച്ച കുഞ്ഞുമോളുടെ ജീവൻ പാതിവഴിയിൽ നിലച്ചു. കോയ്യോട്ടുതെരുവിലെ തൊവരായീന്റവിട സത്യന്റെ ഏക മകൾ ദിയ (13) ഇനി വേദനിക്കുന്ന ഓർമ. സ്‌കോളേഴ്‌സ് ഇംഗ്ലീഷ് മിഡിയം സ്‌കൂൾ ഏഴാംക്ലാസ് വിദ്യാർഥിയാണ്. 2020ലാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കരൾ മാറ്റിവെക്കൽ ശസ്‌ത്രക്രിയ നടത്തിയത്. അമ്മയുടെ ജ്യേഷ്‌ഠത്തിയുടെ മകളാണ് കരൾ പകുത്ത് നൽകിയത്. നാട്ടുകാരും സർക്കാറും കൂടെ നിന്നു. സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനിടെയാണ് വേദനിപ്പിക്കുന്ന വേർപാട്. അമ്മ: ദീപ.
അമൃത് - ആതിര വിവാഹിതരായി
മാഹി: ചാലക്കര കണ്ടോത്ത് പൊയിൽ തറവാട്ടംഗം സരോ നിലയത്തിൽ കെ.ടി. സജീവന്റെയും, ടി.വി. രജിനയുടേയും മകൻ അമൃതും, പത്തായക്കുന്നിലെ മാഴിവയൽ ശ്രീതിലകത്തിൽ കെ. തിലക രാജിന്റേയും, കെ. ലസിതയുടേയും മകൾ ആതിരയും വിവാഹിതരായി.
ചിത്ര പണിപ്പുര ഉദ്ഘാടനം ചെയ്തു
തലശ്ശേരി:ജില്ലാ കോടതിയിൽ അടിയോടി സ്ക്വയറിൽ ചിത്ര പണിപ്പുര ജില്ലാ അഡീഷണൽ ജഡ്ജ് റൂബി കെ. ജോസ് കോടതികളുടെ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. അഭിഭാഷകരായ കെ. വിശ്വൻ, പ്രദീപ് നാഥ്, പ്രീതി പറമ്പത്ത്, സി.ഒ. ടി. ഫുആദ്, നിലോഫർ നസീർ , ചിത്രകാരൻ സെൽവൻ മേലൂർ എന്നിവർപങ്കെടുത്തു.
അവകാശസംരക്ഷണത്തിനാണ് ഈ തെരഞ്ഞെടുപ്പ് പോരാട്ടം
തലശ്ശേരി: എയ്ഡഡ് സ്ക്കൂൾ മിനി സ്റ്റീരിയൽ സ്റ്റാഫ് അസോസിയേൻ വിവിധ രാഷ്ട്രിയ പാർട്ടിയിൽ ഉൾപെടുന്നവരുടെ സംഘടനയാണ് വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സംഘടനയുടെ സംസ്ഥാന ട്രഷററായ എൻ സി ടി ഗോപീകൃഷ്ണൻ പാനൂർ നഗര സഭയിലെ 28 വാർഡിലെ എൽ ഡി എഫ് സ്ഥാനർത്ഥിയായും മുൻ സംസ്ഥാന പ്രസിഡണ്ട് കെ വി ജതീന്ദ്രൻ മണ്ണയാട് 3 വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥിയായും സംസ്ഥാന വൈസ് പ്രസിഡണ്ട് കലിക്കോടൻ രാജേഷ് നടുവിൽ ഗ്രാമ പഞ്ചായത്ത് 13 വാർഡ് സ്വതന്ത്ര സ്ഥാനാർത്ഥിയായും തലശ്ശേരി വിദ്യാഭ്യാസ ജില്ലാപ്രസിഡണ്ട്‌രാജു ജോസഫ് പേരാ വൂർ 10 വാർഡ് യു ഡി എഫ് സ്ഥാനാർത്ഥിയായും ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ സുരേഷ് കുമാർ കല്ലുമ്മൽ പാട്യം പഞ്ചായത്ത് 13 വാർഡിലും മൽസരിക്കുന്നു. രാഷ്ട്രീയത്തിനതീതമായി ജീവനക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ എയിഡഡ് മേഖലയിലെ ജീവനക്കാരെ ഒരുമിച്ച് ചേർത്ത് നിർത്തുന്ന കേരളത്തിലെ ഏക അനധ്യാപക സംഘടനയായ എയിഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന, ജില്ലാ ഭാരവാഹികളും, വിവിധ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികളായി ഇത്തവണ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു.
ബോധവൽക്കരണ ക്ലാസ്സ് നടത്തി
തലശ്ശേരി:അന്താരാഷ്ട്ര എച്ച്.ഐ.വി ദിനത്തിൽ കോളേജ് ഓഫ് നഴ്സിംഗ് തലശ്ശേരിയിലെ എസ് എസ് ജി പിയെ പ്രതിനിധീകരിച്ച് ഏഴാം സെമസ്റ്റർ വിദ്യാർത്ഥികൾ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ക്വിസ്, ബോധവൽക്കരണ ക്ലാസ്സ്, മ്യൂസിക്കൽ ഡ്രാമ,പോസ്റ്ററുകൾ എന്നിവയും അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും പരിപാടിക്ക് കൊഴുപ്പേകി.. എച്ച് ഐ വി ബാധിതരോടുള്ള ഐക്യദാർഢ്യം സൂചിപ്പിച്ച് റെഡ് റിബൺ പരസ്പരം കെട്ടിയാണ് പരിപാടി ഉദ്ഘാടനം നടത്തിയത്. കോളേജ് പ്രിൻസിപ്പൽ ഡോ. സ്വപ്ന ജോസ്, വൈസ് പ്രിൻസിപ്പാൾ പ്രൊഫ: സജന പി.വി,എ.ഒ.കെ വേലായുധൻ, എസ് എസ് ജി പി നോഡൽ ഓഫീസർമാരായ ഡോ. സിന്ധു കെ, ഡോ. മഞ്ജുള, സംസാരിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ . ലതിക പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
ഇന്ത്യൻ ഹോക്കി ഫെഡറേഷൻ രൂപീകരിച്ചതിൻ്റെ നൂറാം വാർഷികം ആഘോഷിച്ചു.
മാഹി :ഇന്ത്യൻ ഹോക്കി ഫെഡറേഷൻ രൂപീകരിച്ചതിൻ്റെ നൂറാം വാർഷികം മാഹി ഹോക്കി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ
ആഘോഷിച്ചു.വി എൻ പുരുഷോത്തമൻ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ അഞ്ച് സൈഡ് ഹോക്കി മത്സരം നടത്തി. ഫുട്ബാളിന്റെ ഈറ്റിലമായ മാഹിയിൽ ഹോക്കിക്ക് പുതിയ മാനം നൽകുവാനുള്ള തീവ്ര ശ്രെമത്തിലാണ് മാഹി ഹോക്കി ക്ലബ് ' 2018 ആരഭിച്ച ഹോക്കി ക്ലബ്ബിൽ നിന്നും മികച്ച ഒരുപ്പിടി നാഷണൽ യൂണിവേഴ്സിറ്റി താരങ്ങൾ ഉയർന്നു വന്നിട്ടുണ്ട് പുതുചേരി നാഷണൽ താരങ്ങൾ ആയ തേജൽ,അനുനന്ദു അലോക് കേരള താരം അഭിനദ് യൂണിവേഴ്സിറ്റി താരങ്ങൾ ആയ ജിനോഷ് , ശർഫാൻ, ഷാമിൽ ധീരജ് എന്നിവർ മാഹി ഹോക്കി ക്ലബ്ബിന്റെ സംഭവനയാണ് ദുബായ് യു ടിഎസ് സി കപ്പിൽ 2സ്ഥാനം നേടാനും ഈ ടീമിന് സാധിച്ചിട്ടുണ്ട്മുൻ യൂണിവേഴ്സിറ്റി താരങ്ങൾ ആയ റഫ്‌നിദ്,റാഷിദ്,ഫാമസ്, മുഹമ്മദ് കാതിം ഒപ്പം ക്ലബ് സെക്രട്ടറി കുടിയായ ശരൺ മാസ്റ്റർ എന്നിവരാണ് ടീമിന്റെ പരിശീലകർ അഡ്വക്കേറ്റ് അശോക് കുമാർ ആണ് ക്ലബ്ബിന്റെ പ്രസിഡന്റ്
നാഷണൽ ഗെയിം കുടിയായ ഹോക്കിയെ മുൻനിരയിൽ എത്തിക്കുവാൻ മുഴുവൻ ജനങ്ങളും സഹകരിക്കണം എന്ന് ശരൺ മാസ്റ്റർ അഭ്യർത്ഥിച്ചു
അത്ലലറ്റിക് അസോസിയേഷൻ അസ്മിത മീറ്റ് സംഘടിപ്പിച്ചു
മാഹി : സായി, ഖേലോ ഇന്ത്യ , മിനിസ്റ്ററി ഓഫ് യൂത്ത് അഫെയർസ് ഇന്ത്യ, പുതുചേരി അത്ലറ്റിക് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ മാഹി ഡിസ്ട്രിക്ട് അതിലറ്റിക് അസോസിയേഷൻ അസ്മിത മീറ്റ് സംഘടിപ്പിച്ചു. പന്തക്കൽ പിഎംശ്രീ ഐ.കെ. കുമാരൻ ഗവ. ഹയർ സെക്കഡറി ഗ്രൗണ്ടിൽ പെൺകുട്ടി ക്കായി നടത്തിയ ടാലെന്റ് ഐഡന്റിഫക്കേഷൻ മീറ്റ് ബാഡ്മിന്റൺ കോച്ചും കായികാധ്യാപകനുമായ കെ പി ഷാജി ഉത്ഘടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി പി പി അനീഷ് അധ്യക്ഷനായി. അസോസിയേഷൻ ജോ. സെക്രട്ടറി ശരൺ മോഹൻ സ്വാഗതവും മുഹമ്മദ് ഷഹീർ. നന്ദിയും അറിയിച്ചു 10 ഇവന്റുകളിലായി 60ഓളം പെൺകുട്ടികൾ മത്സരിച്ചു. സമീറ,റോഷിത്,റുബീസ്, മുഹമ്മദ് ഫലാഹ് എന്നിവർ നേതൃത്വം നൽകി
നന്ദിനിയമ്മ നിര്യാതയായി.
മാഹി: ചാലക്കര ശ്രീ നാരായണമഠത്തിന്നടുത്ത
അച്ചനാണ്ടിയിൽ പ്രസാദത്തിൽ നന്ദിനി അമ്മ (86) നിര്യാതയായി.
മക്കൾ:
ഭാനുമതി (എറണാകുളം )
പ്രേംകുമാർ എൻ സി.
മരുമക്കൾ: വിജയൻ പിള്ള, ലത പി കെ.
സംസ്കാരം
ഇന്ന് കാലത്ത് 10 മണിക്ക് മാഹി മുൻസിപ്പാൽ ശ്മശാനത്തിൽ.
ലക്ഷ്മണൻ നിര്യാതനായി
മാഹി: പന്തക്കൽ ആശാരിക്കണ്ടി 'ശ്രേയസ്സി 'ൽ എ.കെ.ലക്ഷ്മണൻ (82)നിര്യാതനായി.. മർച്ചൻ്റ് നേവിയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. ഭാര്യ: അമ്പലത്താം കണ്ടി ശോഭിത. മക്കൾ: അരുണിമ (അമേരിക്ക), അഭിലാഷ് ( നാസിക്ക്) മരുമക്കൾ: ഗണാനന്ദ് (അമേരിക്ക), ഡോ.ജൻസി (കോഴിക്കോട്) സഹോദരങ്ങൾ: സജീന്ദ്രനാഥ്, ജലജ, പുഷ്പലത, മോഹനൻ, പരേതരായ ഭരതൻ, മുകുന്ദൻ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












