മാഹി മേഖലാ സ്കൂൾ
ശാസ്ത്രമേള മാഹിയിൽ തുടങ്ങി
മാഹി: മാഹി വിദാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന മേഖലാതല സ്കൂൾ ശാസ്ത്രമേള ജവഹർലാൽ നെഹ്റു ഹയർ ശാസ്ത്ര മേളയിൽ 30 വിദ്യാലയങ്ങളിൽ നിന്ന് 164 വർക്കിംഗ് മോഡലുകളുമായി 350 ശാസ്ത്ര പ്രതിഭകളാണ് പങ്കെടുക്കുന്നത്.
മികച്ച രണ്ട് വർക്കിംഗ് മോഡലുകൾ സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടും.
സെക്കണ്ടറി സ്കൂളിൽ തുടങ്ങി. മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു.
സി.ഇ.ഒ. ഇൻ ചാർജ് എം.എം. തനൂജ, സമഗ്ര ശിക്ഷ എഡിപിസി പി. ഷിജു, ടി.കെ. റീന, വൈസ് പ്രിൻസിപ്പൽ വി.കെ. സുഗതകുമാരി, ടി.പി.ഷൈജിത്ത്, കെ.കെ. സനിൽകുമാർ എന്നിവർ എന്നിവർ സംസാരിച്ചു. മേള 27 ന് സമാപിക്കും.
ശാസ്ത്രമേളയിലെ അധ്യാപകരുടെ പങ്കാളിത്തം ശ്രദ്ധേയമായി
മാഹി : മേഖല ശാസ്ത്രമേളയിൽ കുട്ടികൾക്കൊപ്പം അധ്യാപകരും മത്സരാർത്ഥികളായി വന്നപ്പോൾ കുട്ടികളിൽ ആ കാഴ്ച ആവേശവും കൗതുകവും ഉണർത്തി. ചെമ്പ്ര ഗവൺമെൻറ് എൽപി സ്കൂളിലെ പ്രധാന അധ്യാപിക എ വി സിന്ധു, അവറോത്ത് ഗവ. മിഡൽ സ്കൂൾ ചിത്ര കല അധ്യാപകൻ ടി എം സജീവൻ, പിഎം ശ്രീ ഐ.കെ.കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപകൻ ജയിംസ് സി ജോസഫ് എന്നിവരാണ് അധ്യാപക മത്സരാർത്ഥികളായിഎത്തിയത്.
ചിത്രകലയിലെ സാങ്കേതികരീതികൾ, വിവിധ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള രചനകൾ, ഗോൾഡൻ റേഷ്യൂ, ഫിബോനാച്ചി സ്വീകൻസ് ഇൻ നാച്ചുറൽ, പ്രോട്രയിറ്റ്, കൊളാഷ്, ഇന്ത്യയിലെ വിവിധ നാടൻകലകൾ ലോകോത്തര ചിത്രകാരൻമാരും ചിത്രങ്ങളും എന്നിവയെ പാഠഭാഗങ്ങളുമായി കൂട്ടിയിണക്കിയാണ് ടി എം സജീവൻ പ്രദർശനത്തിനെത്തിയത്.
അന്താരാഷ്ട്ര ഹിമാനി വർഷത്തോടെ അനുബന്ധിച്ച് മഞ്ഞു മലകളുടെ നിശ്ചലരൂപവും അവ ഉരുകുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ആവാസവ്യവസ്ഥ നഷ്ടപ്പെട്ട ഹിമക്കരടിയും, ഭൂമിയെ വിഴുങ്ങുന്ന പ്ലാസ്റ്റിക്ക് ഭൂതത്തെയുമാണ് മലയാളം അധ്യാപകൻ ജയിംസ് സി ജോസഫ് അവതരിപ്പിച്ചത്. മഴസംരക്ഷണം വീടുകളിൽ എങ്ങനെ പ്രാവർത്തിമാക്കം എന്ന വിഷയവുമായി പ്രധാനാധ്യാപക സിന്ധുവും ശാസ്ത്രമേളയിലെ താരങ്ങളായി.
സ്വർണ്ണ നാണയം സജീവിന് സമ്മാനിക്കുന്നു.
കിഴക്കെ ചമ്പാട് നാലു പുരക്കൽ ശ്രീ പോർക്കലി ഭഗവതി ക്ഷേത്രം പുനരുദ്ധാരണത്തിൻ്റെ ഭാഗമായി ക്ഷേത്രക്കമ്മിറ്റി നടത്തിയ മെഗാ സമ്മാന പദ്ധതി നറുക്കെടുപ്പിൽ അരപവൻ സ്വർണ്ണ നാണയം പന്തക്കൽ കുന്നുമ്മൽപ്പാലത്തെ കുന്നുമ്മൽ സജീവാണ് നേടിയത്.
അദ്ദേഹത്തിൻ്റെ പന്തക്കലിലെ കുന്നുമ്മൽ വസതിയിൽ വെച്ച് ക്ഷേത്രക്കമ്മിറ്റി ട്രഷറർ രാജൻ മുട്ട്യാച്ചേരി സ്വർണ്ണ നാണയം സജീവിന് സമ്മാനിക്കുന്നു.
ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി എം.ഷാജി, കൺവീനർ ദിപിൻ ലാൽ എന്നിവർ സമീപം
യോഗ്യത ഇല്ലാത്തവരെ ലാബ് ടെക്നീഷ്യന്മാരായി നിയമിക്കാൻ നീക്കം
മാഹി:പുതുച്ചേരി സംസ്ഥാന ത്തെ ആശുപത്രിയിൽ 10ാം ക്ലാസും 2 വർഷം ലബോറട്ടോറിയിൽ ജോലി ചെയ്ത പരിചയമുണ്ടെങ്കിൽ ലാബ് ടെക്നിഷ്യനും 5 വർഷം പരിചയമുണ്ടെങ്കിൽ സീനിയർ ലാബ് ടെക്കനിഷ്യനായും പ്രമോഷൻ ലഭിക്കും അതെ സമയം ലാബ് ടെക്‌നിഷ്യൻമാരുടെ നേരിട്ടുള്ള നിയമനത്തിനുള്ള യോഗ്യത മെഡിക്കൽ ലാബ് ടെക്‌നിഷ്യനിൽ ഡിപ്ലോമ (DMLT)യോ മെഡിക്കൽ ലാബ് ടെക്‌നിഷ്യനിൽ ബിരുദമോ( BSc MLT)ആണ് വേണ്ടത്. പക്ഷെ 10 ക്ലാസ്സ് പാസ്സായി ലാബിൽ സഹായിയായി 2 വർഷം ജോലിചെയ്‌താൽ ലാബ് ടെക്‌നിഷ്യൻ ആകും 5 കൊല്ലം സഹായിയായി ജോലി നോക്കിയാൽ സീനിയർ ലാബ് ടെക്‌നിഷ്യനുമാകാം. ഇവരാണ് രോഗി കളുടെ രക്തവും മറ്റും പരിശോധിച്ച് ഡോക്ടർ മാർക്ക് റിപ്പോർട്ട് കൊടുക്കേണ്ടത്. ആവശ്യത്തിന് യോഗ്യതഉള്ള ചുരുങ്ങിയ ശമ്പളതിന് ജോലി ചെയ്യുന്നു ലാബ് ടെക്നിക്ഷ്യൻമാർക്ക് സ്ഥിരം നിയമനം നൽകാതെ യോഗ്യത യില്ലാത്ത അടു പ്പക്കാരെ കുടിയിരുത്താൻ തിരഞ്ഞെടുപ്പ് അടുത്ത പ്പോൾ നടത്തുന്ന ശ്രമം ഉപേക്ഷിക്കണമെന്നും നിശ്ചിത യോഗ്യത ള്ളവരെ മാത്രമേ ലാബ് ടെക്‌നിഷ്യനായും സീനിയർ ലാബ് ടെക്‌നിഷ്യനായും നിയമിക്കാവൂ എന്ന് കൌൺസിൽ ഓഫ് സർവീസ് ഓർഗാനൈ സേഷൻ ലഫ്റ്റനന്റ് ഗവർണർക്കും മുഖ്യമന്ത്രിക്കും നൽകിയ നിവേദനത്തിൽ ആവശ്യപെട്ടു. വളരെ കൃത്യതയോടും സൂക്ഷ്മതയോടും ചെയ്യണ്ടുന്ന ജോലിയെ നിസ്സാരമായി കണ്ടു രോഗികളുടെ ജീവൻ അപായപ്പെടുത്തുന്ന നിയമനരീതി ഉപേക്ഷിക്കണമെന്നുംവളരെ കാലമായി ജോലി ചെയ്യുന്ന യോഗ്യതയുള്ളവർക് സ്ഥിരം നിയമനം നൽകണമെന്നും കൌൺസിൽ ചെയർമാൻ കെ. ഹരീന്ദ്രൻ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു
കോൺഗ്രസ് വിമത
സ്ഥാനാർഥിക്കെതിരെ നടപടി
ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ 12-ാം വാർഡ് അഴീക്കലിൽ പാർട്ടി തീരുമാനത്തിന് വിരുദ്ധമായി മത്സരിക്കുന്ന കിടാരൻകുന്നിലെ കെ.പി. യൂസഫിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ജില്ലാ പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു.
യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാർഥി എ.പി. മുഹമ്മദ് ബഷീറിനെതിരെയാണ് കെ.പി. യൂസഫ് മത്സരിക്കുന്നത്.
ഗോത്രായനം ഉദ്ഘാടനം
മാഹി:ഗോത്ര വ്യവസ്ഥയിലെ ജീവിതത്തിന്റെ പ്രശ്‌നങ്ങളും അതിജീവനങ്ങളും ഭാവ സാന്ദ്രമായ ഭാഷയിൽ കഥകളിലും കവിതകളിലും അവതരിപ്പിച്ച ഗോത്ര കവി ആയ സുകുമാരൻ ചാലിഗദ്ധ മാഹി എക്സൽ പബ്ലിക് സ്കൂൾ മലയാള വിഭാഗം അക്ഷരക്കൂട്ടം കലാ സാഹിത്യ വേദി ഒരുക്കിയ ഗോത്രായനം പരിപാടി ഉദ്‌ഘാടനം ചെയ്തു. കവി രചിച്ച 6, 10 ക്ലാസ്സുകളിലെ മലയാളം പാഠാവലിയിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് സംവാദം നടത്തി. അദ്ദേഹത്തിന്റെ പ്രീയപ്പെട്ട കവിതകൾ സദസ്സിൽ ചൊല്ലിയത് കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായി.
ഗോത്ര കവിതകൾ നൃത്ത രൂപത്തിൽ അവതരിപ്പിച്ചു. ഗോത്ര ഗാനവും രംഗാവിഷ്കാരവും പരിപാടിയിൽ വ്യത്യസ്ഥത പുലർത്തി. ആറാം ക്ലാസ് വിദ്യാർത്ഥി അയാൻ അബ്ദുള്ളയുടെ വായനാനുഭവം പങ്കു വെക്കൽ കുട്ടികൾക്ക് പുതിയൊരു അനുഭവമായി. കുട്ടികൾ തയ്യാറാക്കിയ ആസ്വാദന പതിപ്പ് ചടങ്ങിൽ കവി സുകുമാരൻ ചാലിഗദ്ധ പ്രകാശനം ചെയ്തു.
കുമാരി ഗീതിക രജീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ശ്രീ. വി.പി.മോഹനൻ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.വി.കൃപേഷ് കോഓർഡിനേറ്റർമാരായ ജാസ്മിനെ ടി.കെ , ശ്രീജി പ്രദീപ് കുമാർ സo സാരിച്ചു. അക്ഷരക്കൂട്ടം കലാ സാഹിത്യ വേദി പ്രസിഡന്റ് അനശ്വർ ശ്രീജേഷ് നന്ദി പറഞ്ഞു
ന്യൂമാഹിയിൽ പ്രതിഷേധ പ്രകടനം
മാഹി:കേന്ദ്ര ഗവ: വിജ്ഞാപനം ചെയ്ത ലേബർ കോഡ് നിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ന്യൂമാഹിയിൽ സി.ഐ.ടി.യു. കർഷകസംഘം' കർഷക തൊഴിലാളി യൂണിയൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സംയുക്തമായി ന്യൂമാഹി ടൗണിൽ പ്രതിഷേധപ്രകടനം നടത്തി. വി.കെ.രതനാകരൻ്റെ അദ്ധ്യക്ഷതയിൽ :CITU തലശ്ശേരി ഏറിയാവൈ: പ്രസിഡൻ്റ എസ്.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. പി.പി. രഞ്ജിത്ത്. എ.കെ. സിദ്ധിക്ക്. കെ സിജു എന്നിവർ സംസാരിച്ചു. ന്യൂമാഹി ടൗണിൽ വെച്ച് ലേബർ കോഡിൻ്റെ പതിപ്പ് കത്തിച്ചു കൊണ്ട് പ്രതിഷേധിച്ചു
ചിത്ര വിവരണം ന്യൂമാഹിയിൽ നടന്ന പ്രകടനം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















