നർത്തകി ഷീജാ ശിവദാസിന്
നാടിന്റെ ഹൃദയാദരം
ന്യൂമാഹി: കുഞ്ഞുനാളിലേ കാലിൽ ചിലങ്കയണിഞ്ഞ്, അഞ്ച് ദേശങ്ങളുടെ പൗരാണിക ക്ഷേത്രമായ ശ്രീവാണുണ്ഠകോവിലകം ക്ഷേത്രാങ്കണത്തിൽ ആദ്യ ചുവടുകൾ വെച്ച് ,നൃത്ത സപര്യയിൽ ദേശീയബഹുമതി നേടിയ പ്രശസ്ത ഭരതനാട്യ മോഹിനിയാട്ട നർത്തകി ഷിജാ ശിവദാസിന് ജൻമനാടിന്റെ സ്നേഹാദരം.
മാഹി മലയാള കലാഗ്രാമത്തിലേയും,
ചെന്നൈ കലാക്ഷേത്രയിലേയും പരിശീലനം കഴിഞ്ഞ്, നൃത്താദ്ധ്യാപികയും, നർത്തകിയായുമായി മാറി, അന്തർദ്ദേശീയ വേദികളിലടക്കം നൃത്ത പരിപാടികളവതരിപ്പിച്ച
ഷീജ ശിവദാസിന് പിറന്ന നാടിന്റെ സ്നേഹാദരവ് ആത്മനിർവൃതിയേകി.
പെരിങ്ങാടി മങ്ങാട് വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രം കുടുംബകൂട്ടായ്മയുടെ നേതൃത്വത്തിലാണ് ബി.എസ്.എസ്. ദേശീയ അവാർഡ് ജേതാവായ തറവാട്ടംഗം കൂടിയായ പ്രശസ്ത നർത്തകി വി കെ ഷീജ ശിവദാസിനെ അനുമോദിച്ചത്. ഇ.നാരായണൻ നമ്പ്യാർ
ഉപഹാരം നൽകി. ക്ഷേത്ര കാരണവർ വി കെ ഭാസ്കരൻ മാസ്റ്റർ, അഡ്വ.പി കെ രവീന്ദ്രൻ , എൻ ബാലകൃഷ്ണൻ നസ്യാർ, ചാലക്കര പുരുഷു, പി.വി.രാജൻ, സ്മിത പൊന്ന്യം, ജയശ്രിവിനോദ്കുമാർ, സിന്ധുദാസ്, ലിബാസ് മങ്ങാട്, എസ്.ഭാവന, ഇ പുഷ്പരാജൻ,ഒ.പി.വിജയശ്രീ , സുഭദ്ര ടീച്ചർ, വി.കെ.രാജേന്ദ്രൻ സംസാരിച്ചു.
ചിത്ര വിവരണം: നർത്തകി ഷീജ ശിവദാസിന് ഇ നാരായണൻ നമ്പ്യാർ ഉപഹാരം നൽകുന്നു.
വനിതാ ദിനം ആചരിച്ചു.
മാഹി: ദേശീയോദ്‌ഗ്രഥന വാരാഘോഷത്തിന്റെ ഭാഗമായി മാഹി വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനമായി ആചരിച്ചു. മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. വുമൻ ആന്റ് ചൈൽഡ് വെൽഫയർ ഓഫീസർ ഇൻ - ചാർജ് എ ദീപ. സ്വാഗതം പറഞ്ഞു. പ്രൊട്ടക്ഷൻ ഓഫീസർ മുനവർ, മാഹി സി.ഇ. ഒ. എംഎം തനൂജ സംസാരിച്ചു.
രാഷ്ട്ര പുരോഗതിയിൽ ഇന്ത്യൻ സമൂഹത്തിലെ സ്ത്രീകൾക്കുള്ള പ്രധാന്യത്തെ കുറിച്ചും അവരുടെ പങ്കിനെ കുറിച്ചും കണ്ണൂർ സയൻസ് പാർക്ക് ഡയറക്ടർ ജ്യോതി കേളോത്ത് മുഖ്യഭാഷണം നടത്തി. പ്രസംഗത്തിനിടയിൽ സദസ്സിലുള്ളവരോട് ചോദ്യങ്ങൾ ചോദിച്ചും ശരിയുത്തരത്തിന് സമ്മാനങ്ങൾ നൽകിയും ചടങ്ങ് വൈവിധ്യമുള്ളതാക്കി.
വിവിധ അങ്കണവാടികളിൽ വെച്ച് വനിതകൾക്ക് വേണ്ടി നടത്തിയ കുക്കറി ഷോയിൽ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.
വുമൻ ആന്റ് ചൈൽഡ് വെൽഫയർ ഓഫീസർ ഇൻ - ചാർജ് എ ദീപ. സ്വാഗതവും,
കാർത്തിക് നന്ദിയും പറഞ്ഞു.
ചിത്ര വിവരണം: മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാർ ഉദ്ഘാടനം ചെയ്യുന്നു
മാലിന്യം കണ്ടൽക്കാട്ടിൽ
തള്ളിയതിന് 15000 രൂപ പിഴ
ചൊക്ലി: കവിയൂർ- മങ്ങാട് തോടിന് സമീപം തള്ളിയ മാലിന്യം നാട്ടൊരുമ കേബിൾ ടിവി നെറ്റ്‌വർക്ക് ഓഫീസുമായി ബന്ധപ്പെട്ടതാണെന്ന് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ടെത്തി. പത്രവാർത്തയെ തുടർന്ന് സ്ഥലത്തെത്തിയ സ്ക്വാഡ് മാലിന്യത്തിൽ നിന്ന് കേബിൾ ടിവി ഓഫീസിലെ വൗച്ചർ ,ബില്ല് ,ജീവനക്കാരുടെ ചികിത്സ സംബന്ധിച്ച രേഖകൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ചാനലിന്റെ പരസ്യ ബോർഡുകൾ എന്നിവയാണ് തെളിവായി കണ്ടെത്തിയത്.
മാലിന്യങ്ങൾ തരം തിരിക്കാതെ അനധികൃത ഏജൻസിക്ക് നൽകിയതിനും, പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിനും പഞ്ചായത്തീരാജ് ആക്ട് 219 (എ സി ) ,219 (എൻ) എന്നീ വകുപ്പുകൾ പ്രകാരം 15,000 രൂപ പിഴ ചുമത്തി. പകുതിയിലേറെ മാലിന്യം ജലസ്രോതസായ കണ്ടൽക്കാട്ടിൽ നിക്ഷേപിച്ചത് കൊണ്ട് പഞ്ചായത്തീരാജ് ആക്ട് 219 (എസ്)പ്രകാരം നിയമ നടപടികൾ കൈക്കൊള്ളാനും ചൊക്ലി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നിർദ്ദേശം നൽകി. തള്ളിയ മാലിന്യം ഇദ്ദേഹം സ്വന്തം ചെലവിൽ നീക്കം ചെയ്ത് തരംതിരിച്ച് സംസ്കരണത്തിനായി നൽകേണ്ടതാണ്.അല്ലാത്തപക്ഷം മാലിന്യം പഞ്ചായത്ത് നീക്കം ചെയ്യേണ്ടതും ചെലവാകുന്ന തുക ടിയാനിൽ നിന്നും വസൂൽചെയ്യേണ്ടതുമാണ്. പരിശോധനയിൽ എൻഫോഴ്സ്‌മെന്റ് ഓഫീസർ കെ ആർ, അജയകുമാർ,എൽനാ ജോസഫ്, പ്രവീൺ പി എസ്, വി.ഇ.ഒ .ഷിബിൻ പങ്കെടുത്തു.
ചിത്രവിവരണം: മാലിന്യം കണ്ടൽ കാട്ടിൽ തള്ളിയ നിലയിൽ
എ.ടി.വാസു നിര്യാതനായി.
മാഹി: ചാലക്കര കീഴന്തൂർ ക്ഷേത്രത്തിന് സമീപം "ധനശ്രീയിൽ " വിനീത വാസുവിൻ്റെ പിതാവ് മേലൂർ സ്വദേശി എ.ടി. വാസു ( 97) പൊള്ളാച്ചിയിൽ നിര്യാതനായി. റിട്ട. നേവി ഓഫീസയിരുന്നു. ഭാര്യ: മാഹി കോളാർ കണ്ടി വീട്ടിലെ താരാവാസു. മക്കൾ: വിനീത വാസു, (റിട്ട. അസിസ്റ്റൻ്റ് പ്രഫസർ എം. ജി. ജി. എ കോളേജ് മാഹി ) വിജിത് വാസു ( കാനഡ ) വിനേഷ് വാസു ( യു എസ് എ ചിക്കാഗോ) മരുമക്കൾ, എം.പി. പ്രകാശൻ (ചാലക്കര ) സ്മിത (കാനഡ) ശോഭ (യുഎസ്എ) സംസ്ക്കാരം 25ന് ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് പൊള്ളാച്ചിയിൽ
തലശ്ശേരിയുടെ വികസന കാഴ്ചപാടുകളുമായി ,
തലശ്ശേരി വികസന വേദി
" ഓപ്പൺ ഫോറം" സംഘടിപ്പിക്കുന്നു
തലശ്ശേരി:തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്
നടക്കുന്ന അവസരത്തിൽ,ചരിത്ര പട്ടണമായ തലശ്ശേരി എന്ന പൈതൃക നഗരത്തിന് അർഹതപ്പെട്ട ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുവാൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടി കളുടെ നിലപാടുകൾ വ്യക്തമാക്കുന്നതിന് തലശ്ശേരി വികസന വേദിയുടെ ആഭിമുഖ്യ ത്തിൽ " Open Forum " സംഘടിപ്പിക്കുന്നു . ഡിസംബർ -6 ന് ശനിയാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ തലശ്ശേരി ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്കൂളിലെ ഇൻഡോർ ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ തലശ്ശേരിയി ലെ സാമൂഹിക - കായിക - സാംസ്കാരിക - വ്യാപാര -
മേഖലകളിലെ പ്രമുഖരും ,സന്നദ്ധ സംഘടനാ നേതാ
ക്കളും പങ്കെടുക്കുന്ന ചടങ്ങിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ
പ്രതിനിധികൾ അവരുടേ തായ അഭിപ്രായങ്ങൾ വോട്ടർമാരെ അറിയിക്കും.
തലശ്ശേരി വികസന വേദിയുടെ മുദ്രാവാക്യമായ തലശ്ശേരി കോർപ്പറേഷൻ,,
തലശ്ശേരി ജില്ല , തലശ്ശേരി - മൈസൂർ റെയിൽ പാത ,
തലശ്ശേരി പാർലമെൻ്റ്മണ്ഠല ആസ്ഥാനംപുന:സ്ഥാപനം .തലശ്ശേരി ക്രൂയിസ്
പോർട്ട് .തലശ്ശേരി - ചിത്ര ദുർഗ്ഗദേശീയ പാത തുടങ്ങിയ ഏറ്റവും പ്രധാന
പ്പെട്ട വിഷങ്ങളിലാണ് അഭിപ്രായങ്ങൾ വ്യക്തമാക്കേണ്ടത്. തലശ്ശേരിയിലെ
സാമൂഹ്യ - കായിക - സാംസ്കാരിക - വ്യാപാരമേഖലകളിലെ പ്രമുഖരും,സന്നദ്ധ സംഘടനകളിലെ
നേതാക്കളും, പൊതു ജന ങ്ങളും പങ്കെടുക്കും.പരിപാടി സംഘടിപ്പിക്കുന്നതിനായി വിളിച്ച് ചേർത്ത
നേതൃ യോഗം, തലശ്ശേരിവികസന വേദി രക്ഷാധികാരി ഡോ.രാജീവ്നമ്പ്യാർ
ഉദ്ഘാടനം ചെയ്തു .വികസന വേദി പ്രസിഡൻ്റ് കെ.വി. ഗോകുൽ ദാസ്
അദ്ധ്യക്ഷത വഹിച്ചു .സെക്രട്ടറി സജീവ് മാണിയ ത്ത് സ്വാഗതം പറഞ്ഞു . തലശ്ശേരി ഐ.എം.എ.
പ്രസിഡൻ്റ് ഡോ.ജോണി സെബാസ്റ്റ്യൻ, തലശ്ശേരി വ്യാപാരി - വ്യവസായി ഏകോപന സമിതി യൂണിറ്റ് വൈസ്പ്രസിഡൻ്റ്. ബഷീർ പള്ളിയത്ത് , മേജർ.പി .ഗോവിന്ദൻ,ബി. മുഹമ്മദ്
കാസിം, ടി.എം.ദിലീപൻമാസ്റ്റർ, വി. പ്രഭാകരൻ വി.എം.ബാബുരാജ് , പി.സി. മുഹമ്മദലി , രഞ്ചിത്ത് രാഘവൻ,പി.എം.ബഷീർ,സി.എൻ. മുരളി , എം.കെ.സുർജിത്ത് , നുച്ചിലകത്ത്
അഹമ്മദ്,പി.എം.അഷറഫ്കെ.സി. സൂരജ്, പി. സമീർ ,സംസാരിച്ചു .ട്രഷറർ സി.പി.അഷറഫ്
നന്ദി പറഞ്ഞു .
ചിത്രവിവരണം:വികസന വേദി രക്ഷാധികാരി ഡോ.രാജീവ്നമ്പ്യാർ
ഉദ്ഘാടനം ചെ
ഫുട്ബോൾ ചാമ്പ്യന്മാർക്ക്
സ്വീകരണം നൽകി
മാഹി :പുതുച്ചേരി സംസ്ഥാന സ്ക്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ടീം മാഹിക്ക് സുധാകരൻ മാസ്റ്റർ മെമോറിയൽ ഫുട്ബോൾ അക്കാദമി
സ്വീകരണം നൽകി ജോസ് ബേസിൽ ഡിക്രൂസിന്റെ അദ്ധ്യക്ഷതയിൽ മാഹി സൂപ്രണ്ട് ഓഫ് പോലീസ് ഡോ. വിനയ് കുമാർ ഗാഡ്ഗെ .ഐ.പി.എസ്. ഉൽഘാടനവും സമ്മാന വിതരണവും നിർവ്വഹിച്ചു.
അഡ്വ.ടി.അശോക്കുമാർ , പ്രദീപ്‌കുമാർ.,ഒ.,ചീഫ്കോച്ച്
സലീം.പി.ആർ.ആശംസകൾ നേർന്നു. പോൾ ഷിബു അരുൺ ബാബു എൻ , പ്രസാദ് വളവിൽ
രഞ്ജിത്ത് വളവിൽ. എ.കെ.മോഹനൻ , രാജീവൻ , സുജിത്ത് വളവിൽ , ധർമ്മരാജ് , എന്നിവർ നേതൃത്വം നൽകി. അജയൻ പൂഴിയിൽ സ്വാഗതവും ഉമേഷ് ബാബു നന്ദിയും പറഞ്ഞു.
മാഹി: നിയമം പാലിക്കേണ്ടവർ തന്നെ നിയമം ലംഘിക്കുന്നതായി പരാതി.
മാഹി :സിവിൽ സ്റ്റേഷന് മുന്നിൽ ദേശീയ പാതയിലെ വൺവേയിൽ കാൽനടയാത്രക്കാരുടെ സുരക്ഷക്കായി പ്രത്യേകം അടയാളപ്പെടുത്തിയ സീബ്രാ ക്രോസിംഗിൽ തന്നെ റീജിയണൽ അഡ്മിനിസ്ട്രേറ്ററുടെ (R.A) ഔദ്യോഗിക വാഹനമാണ് അര മണിക്കൂറിലേറെ പാർക്ക് ചെയ്തതെന്ന പരാതി ചർച്ചയാവുന്നു.
മുതിർന്ന പൗരൻമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി റോഡ് മുറിച്ച് കടക്കാൻ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് സീബ്രാ ലൈൻ.
അവിടെ ഒരു വാഹനം നിർത്തുകയോ പാർക്ക് ചെയ്‌തുകയോ ചെയ്യുന്നത് നിയമവിരുദ്ധവും, കാൽനടയാത്രികരുടെ ജീവൻ അപകടത്തിലാക്കുന്ന പ്രവൃത്തിയുമാണ്.
അതുകൊണ്ടു തന്നെ സീബ്രാ ലൈനുകൾ ഒരിക്കലും തടയുകയോ കൈവിടുകയോ ചെയ്യാൻ പാടില്ലെന്ന് നിയമം വ്യക്തമായി പറയുന്നു.
എന്നാൽ നിയമം ഉറപ്പാക്കേണ്ട അധികാരികളുടേതു തന്നെയാണ് ഇത്തരം നിയമലംഘനം എന്ന ആരോപണം ഉയരുന്നത് പൊതുജനരോഷത്തിനും വഴിവയ്ക്കുന്നു.
സ്ഥലത്തെത്തിയവർ പറയുന്നതനുസരിച്ച്, തിരക്കേറിയ സമയത്ത് തന്നെ വാഹനം സീബ്രാ ലൈനിൽ നിർത്തിയത് കൊണ്ട് കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ ബുദ്ധിമുട്ടും, ചെറിയ വാഹനങ്ങൾക്കിടയിൽ അനാവശ്യ ഗതാഗതക്കുരുക്കും ഉണ്ടായി. ഇതുകണ്ട് പലരും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ സംഭവം വൻ വിവാദമായി.
പൊതു ജനങ്ങളെ നിയമം പാലിക്കാൻ നിർബന്ധിക്കുന്ന അതേ അധികാരികൾ തന്നെ ഇത്തരത്തിൽ നിയമത്തെ അവഗണിക്കുന്നതെന്തെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. “നിയമം പാലിക്കേണ്ടവരാണ് ആദ്യം നിയമം ലംഘിക്കുന്നത്.പിന്നെ സാധാരണ ജനങ്ങളിൽ നിന്ന് എന്ത് പ്രതീക്ഷിക്കാം?” എന്ന ചോദ്യം നിസ്സാരമല്ല.
ട്രാഫിക് വിഭാഗത്തിന്റെ ഭാഗത്ത് നിന്നോ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നോ ഇതുവരെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് വ്യക്തത വരുത്തണമെന്നും, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി നടപടികൾ സ്വീകരിക്കണമെന്ന പൊതുജനങ്ങളുടെ ആവശ്യം ശക്തമാണ്
ടി.എം. രോഹിണി നിര്യാതയായി
തലശ്ശേരി: മാടപ്പീടിക ചെള്ളത്ത് മഠപ്പുരക്ക് സമീപം ചെള്ളത്ത് മീത്തൽ ടി.എം. രോഹിണി (74)നിര്യാതയായി..ഭർത്താവ്. പരേതനായ എം.പി.ഗോപാലൻ.
മക്കൾ.. രേഖ, ഉദയകുമാർ ,( ദുബായ്) സീന
മരുമക്കൾ: സി.പി. രഘു , രാജൻ മുഴപ്പിലങ്ങാട് ,നിഷ
അച്ഛൻ : പരേതനായ തയ്യിൽ മുല്ലോളി കൃഷ്ണൻ. അമ്മ: പരേതയായ ബാച്ചി .
സംസ്ക്കാരം:ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
മുഹമ്മദ് അബ്ദുറഹ്മാനെ അനുസ്മരിച്ചു.
മാഹി:സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ചരമ വാർഷിക ദിനത്തിൽ അനുസ്മരണം നടത്തി.ചാലക്കര മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വായനശാലയിയിൽ നടന്ന ചടങ്ങിൽ ഷംസുദ്ധീൻ എം വി കെ മുഖ്യ പ്രഭാഷണം നടത്തി.പി ഗംഗാധരൻ മാസ്റ്റർ ,കെ മോഹനൻ,ആനന്ദ് കുമാർ പറമ്പത്ത്,കെ സുരേഷ് ബാബു,നെസീർ കേളോത്ത് സംസാരിച്ചു .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















