സ്വരലയ ഒന്നാം വർഷികം സംഗീതോത്സവമായി

സ്വരലയ ഒന്നാം വർഷികം സംഗീതോത്സവമായി
സ്വരലയ ഒന്നാം വർഷികം സംഗീതോത്സവമായി
Share  
2025 Nov 23, 10:35 PM
vasthu
BHAKSHASREE
mahathma
mannan

സ്വരലയ ഒന്നാം വർഷികം സംഗീതോത്സവമായി

മാഹി: പള്ളൂർ സ്വരലയ മ്യൂസിക്കിന്റെ ഒന്നാം വാർഷികം നാട്ടുത്സവപ്രതീതിയിൽ നടന്നു.

പി.സി. ഹരിദാസ് എഞ്ചിനീയറുടെ അദ്ധ്യക്ഷതയിൽ ഡോ: ഭാസ്ക്കരൻ കാരായി ഉദ്ഘാടനം ചെയ്തു. പള്ളൂർ പൊലീസ് എസ് ഐ.സുരേഷ് ബാബു വിശിഷ്ടാതിഥിയായിരുന്നു.

whatsapp-image-2025-11-23-at-21.46.19_88ef323b

കലൈമാമണി ചാലക്കര പുരുഷു ,പൊലീസ് അവാർഡ് ജേതാവും ഗാ

യകനുമായ എസ്.ഐ.എം.സുനിൽകുമാർ എന്നിവരെ ആദരിച്ചു. സംഗീതജ്ഞൻ സ്വരാഗ്, വിനോദൻ സംസാരിച്ചു. രാജൻ കെ. പള്ളൂർ സ്വാഗതവും, വിനോദ് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് സംഗീത നിശയും അരങ്ങേറി.


ചിത്രവിവരണം:ഡോ: ഭാസ്ക്കരൻ കാരായി ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-11-23-at-21.46.50_5634ddab

അഗ്നി സുരക്ഷ ബോധവൽക്കരണ

ക്ലാസ്സ് നടത്തി.


ചൊക്ളി:വെസ്റ്റ് നിടുമ്പ്രം ശ്രീനാരായണ സംസ്കാരിക കേന്ദ്രം വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ അഗ്നി സുരക്ഷ ബോധവൽക്കരണ ക്ലാസ്സ് നടത്തി. ദിവു കുമാർ കെ (അസി. സ്റ്റേഷൻ ഓഫിസർ ഫയർ ഗ്രേഡ് & റസ്ക്യൂ സ്റ്റേഷൻ, പാനൂർ) ക്ലാസ്സ് അവതരണം നടത്തി. എം.സി. ധനേഷ് അദ്ധ്യക്ഷത വഹിച്ചു. ഫയർ & റസ്ക്യൂ സ്റ്റേഷനിലെവിനിൽ എം, സരിഷ് കുമാർ ..രതി രവീന്ദ്രൻ സംസാരിച്ചു. 

,പ്രദീപ് കുമാർ .എൻ സ്വാഗതവും, കെ.ടി.കെ.മോഹനൻ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: കെ. ദിവു കുമാർ അഗ്നി സുരക്ഷ ബോധവൽക്കരണ ക്ലാസ്സ് നടത്തുന്നു.


whatsapp-image-2025-11-23-at-21.47.10_afe68edb

.

കെ.പി. ബാലൻ നിര്യാതനായി. 


ചൊക്ലി : റിട്ടയേർഡ് ബി.എസ്.എൻ.എൽ ജീവനക്കാരൻ നിടുമ്പ്രത്തെ 'സുനിബ'യിൽ കെ.പി ബാലൻ(85) നിര്യാതനായി. 

ഭാര്യ : കെ. സരോജിനി ( റിട്ട.പ്രധാന അദ്ധ്യാപിക, കണ്ണംവെള്ളി എൽപി സ്കൂൾ , പാനൂർ )

മക്കൾ : കെ പി സുനിൽ ബാൽ (അധ്യാപകൻ , ചൊക്ലി ബി.ആർ.സി മുൻ ബി.പി.സി) ,  

ശുഭ കെ.പി ( അധ്യാപിക , കാനഡ )

മരുമക്കൾ : അനിൽകുമാർ എ.കെ (കാനഡ), 

സുദയ പി.കെ ( അദ്ധ്യാപിക , രാജാസ് കല്ലായ് UP സ്കൂൾ , മാടപ്പീടിക)

സഹോദരങ്ങൾ : കെ പി വാസു. കെ പി ശാന്ത, കെ പി വിജയൻ  പരേതരായ കെ പി നാണു, കെ പി ലീല.  

സംസ്കാരം തിങ്കളാഴ്‌ച പകൽ 11 മണിക്ക് വീട്ടുവളപ്പിൽ. 

സി.പി.ഐ(എം) മുൻ ചൊക്ലി/പന്ന്യന്നൂർ  ലോക്കൽ കമ്മിറ്റി അംഗമാണ്. എൻ.എഫ്.പി.ടി.ഇ മുൻ ജില്ലാ കമ്മിറ്റി അംഗവും തലശ്ശേരി മേഖല സെക്രട്ടറിയുമായിരുന്നു. തലശ്ശേരി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗമായിരുന്നു.  ചൊക്ലി ശ്രീനാരായണ  വായനശാലയുടെ പ്രസിഡണ്ടായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. 

കർഷക തൊഴിലാളി യൂണിയൻ ചൊക്ലി വില്ലേജ് മുൻ സെക്രട്ടറിയും ഏരിയ കമ്മിറ്റി മെമ്പറുമായിരുന്നു. നിടുമ്പ്രം മടപ്പുര മുൻ ഭരണസമിതി അംഗവും ദീർഘകാലം സെക്രട്ടറിയുമായിരുന്നു. നിലവിൽ സി.പി.ഐ.(എം) ചൊക്ലി റെജിസ്ട്രാഫീസ് ബ്രാഞ്ച് അംഗമാണ്. ടെലികോം വകുപ്പിൽ നിന്ന വിരമിച്ച ജീവനക്കാരുടെ സംഘടനയായ എ.ഐ.ബി.ഡി.പി.എ യിൽ അംഗവുമാണ്. 

കെ പി ബാലന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, നിമസഭാ സ്‌പീക്കർ അഡ്വ.എ.എൻ ഷംസീർ എന്നിവർ അനുശോചനം രേഖപ്പെടുത്തി

whatsapp-image-2025-11-23-at-21.47.23_ff6bc75c

ബി.എൽ.ഒ മാരെ സഹായിക്കാൻ എൻഎസ്എസ് വളണ്ടിയർമാരും.


തലശ്ശേരി:വോട്ടേഴ്സ് ലിസ്റ്റിന്റെ പരിഷ്കരണവുമായി ബന്ധപ്പെട്ട് നടത്തുന്ന എസ്ഐആർ വിവരശേഖരണത്തിന് സഹായിക്കുന്നതിനായി സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികളും പങ്കാളികളായി.തലശ്ശേരി സബ് കലക്ടർ കാർത്തിക് പണിഗ്രാഹി താല്പര്യ പ്രകടിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് എൻ.എസ്.എസ് വളണ്ടിയർമാർ ഞായറാഴ്ച സേവന സന്നദ്ധരായി ബി.എൽ. ഒ മാരെ സഹായിക്കാനായി രംഗത്തിറങ്ങിയത്. രാവിലെ 9 മണിക്ക് സബ് കലക്ടർ ഓഫീസിൽ വച്ച് എന്യൂമറേഷൻ ഫോമിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അത് സംശയാതീതമായി പൂരിപ്പിക്കേണ്ടതിനെപ്പറ്റിയും ഡെപ്യൂട്ടി തഹസിൽദാർ ഇ .സൂര്യകുമാർ വളണ്ടിയർമാർക്ക് ക്ലാസ് നൽകി. തുടർന്ന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി. ജിഷയുടെ നേതൃത്വത്തിൽ 20 അംഗസംഘം രണ്ടു ബാച്ചുകളിലായി തൃപ്പങ്ങോട്ടൂർ, കൊളവല്ലൂർ വില്ലേജുകളിലായാണ് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ സേവനം നടത്തിയത്. സബ് കലക്ടർ ഓഫീസ് , വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ ഇരുന്ന് സേവനം നടത്താനും ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാനും കഴിഞ്ഞതിലുമുള്ള സന്തോഷത്തിലും ആവേശത്തിലുമാണ് എൻ.എസ്.എസ്. വളണ്ടിയർമാരായ വിദ്യാർഥികൾ

whatsapp-image-2025-11-23-at-21.54.07_ddb40e57_1763917328

മെഗാ കേമ്പ് സംഘടിപ്പിച്ചു


മാഹി:കൈവശമില്ലാത്ത സാമ്പത്തിക ആസ്തികളുടെ തീർപ്പാക്കലിനായുള്ള 3 മാസത്തെ ദേശീയതല കാമ്പയിന്റെ ഭാഗമായും, കേന്ദ്ര സർക്കാർ ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക സേവന വകുപ്പിന്റെ നിർദ്ദേശപ്രകാരവും, ഇന്ത്യൻ ബാങ്കിന്റെ നേതൃത്വത്തിൽ മാഹിയിൽ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു. മാഹി സെമിത്തേരി റോഡിലുള്ള ഹോട്ടൽ തീർത്ഥ ഇന്റർനാഷണലിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5.00 മണി വരെയായിരുന്നു ക്യാമ്പ്.

മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ മുഖ്യാതിഥിയായി. 

എസ്ബിഐ, കാനറ, യൂണിയൻ ബാങ്ക്, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക്, പുതുവൈ ഗ്രാമ ബാങ്ക് തുടങ്ങിയ മാഹിയിലെ എല്ലാ ബാങ്ക് ശാഖകളുടെയും, എൽഐസി, ന്യൂ ഇന്ത്യ അഷ്വറൻസ് തുടങ്ങിയ ഇൻഷുറൻസ് കമ്പനികളുടെയും, വിവിധ ബാങ്കുകളിലെ ഉപഭോക്താക്കളുടെയും ഗുണഭോക്താക്കളുടെയും പങ്കാളിത്തം കൊണ്ട് യോഗം ശ്രദ്ധേയമായി.

പങ്കെടുത്ത സ്ഥാപനങ്ങൾ ഉപഭോക്താക്കൾക്കായി സ്റ്റാളുകൾ സജ്ജീകരിച്ച് സേവനങ്ങൾ നൽകി. ക്യാമ്പിലെ വിശിഷ്ട വ്യക്തികൾ അർഹതപ്പെട്ട അവകാശികൾക്ക് സർട്ടിഫിക്കറ്റുകൾ കൈമാറി.

ബാങ്കുകളുടെ ക്ലെയിം തീർപ്പാക്കൽ നടപടികളെക്കുറിച്ച് ഇന്ത്യൻ ബാങ്ക് കോഴിക്കോട് സോണൽ ഓഫീസിലെ ലതീഷും, എൽഐസിയിലെ ക്ലെയിം നടപടിക്രമങ്ങളെക്കുറിച്ച് എൽഐസി മാനേജർ ശ്രീമതി നിഷയും വിശദീകരിച്ചു.

ഇന്ത്യൻ ബാങ്ക് മാഹി ബ്രാഞ്ച് മാനേജർ നന്ദി പ പറഞ്ഞു.


ചിത്രവിവരണം: മാഹി അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ ഉദ്ഘാടനം ചെയ്യുന്നു

mannaposter-new


whatsapp-image-2025-11-23-at-22.14.30_52e1ea50

ചാലക്കര ദേശ പെരുമ

സാംസ്ക്കാരികോത്സവം


 മാഹി: ജനുവരി 10, 11 തിയ്യതികളിൽ നടക്കുന്നചാലക്കര ദേശ പെരുമ സാംസ്ക്കാരികോത്സവത്തിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു,

ജീവകാരുണ്യ പ്രവർത്തകനും, പ്രവാസി വ്യവസായിയുമായ

 കാസിനോ പി.മുസ്തഫ ഹാജി യോഗം ഉദ്ഘാടനം ചെയ്തു.

കെ പി വത്സൻ അദ്ധ്യക്ഷത വഹിച്ചു.

 കെ മോഹനൻ, ചാലക്കരപായറ്റ അരവിന്ദൻ, ആനന്ദകുമാർ പറമ്പത്ത്, കീഴന്തൂർ പത്മനാഭൻ സംസാരിച്ചു,കെ.

 ചിത്രൻ സ്വാഗതവും,എ.സി. ഗംഗാധരൻ നന്ദിയും പറഞ്ഞു.

 101 അംഗങ്ങളുള്ള സംഘാടക സമിതിയെ തെരഞ്ഞെടുത്തു. 

 55 അംഗമുള്ള വിവിധ സബ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ എല്ലാ പ്രവർത്തനവും ഏകോപിപ്പിക്കുന്നതിന്അഞ്ച് അംഗങ്ങളുടെ പാനലിനെയും തെരഞ്ഞെടുത്തിട്ടുണ്ട്.

 ചിത്രവിവരണം:കാസിനോ പി. മുസ്തഫ ഹാജി ഉദ്ഘാടനം ചെയ്യുന്നു.


mahatma-samudea
thankchan-revised--for-mfk-karipanappalam-
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan