കലോത്സവങ്ങളുടെ
ഓർമ്മകളിൽ നീരാടി നടി
നിഹാരിക എസ് മോഹൻ
:ചാലക്കര പുരുഷു
ഒരു കാലത്ത് കലോത്സവക്കാലമായാൽ അരങ്ങുകളിൽ നിന്ന് അരങ്ങുകളിലേക്ക് രാപകലില്ലാതെ പലവിധവേഷമിട്ട് ഓടിനടക്കുകയും , പുരസ്ക്കാരങ്ങൾവാരിക്കൂട്ടുകയും, സംസ്ഥാനകലാതിലകമായി മാറുകയും ചെയ്ത നടി നിഹാരി എസ് മോഹന് ഇത്തവണ ഒരു വേഷമേയുള്ളൂ. വർഷങ്ങൾക്കിപ്പുറം കലോത്സവ സമാപന ചടങ്ങിൽ സംഗീതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രനൊപ്പം മുഖ്യാതിഥിയായിരിക്കാനാണ് നിയോഗം.
ചെറുപ്രായത്തിൽ തന്നെ കലാപ്രവർത്തനം ആരംഭിച്ചു. ആറാമത്തെ വയസ്സിൽ നാടകാഭിനയം തുടങ്ങി. മലാല യൂസഫ് സായിയുടെ ജീവിത കഥയെ ആസ്പദമാക്കി "മലാല അക്ഷരങ്ങളുടെ മാലാഖ "എന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള ഏകപാത്ര നാടകം തന്റെ പതിമൂന്നാമത്തെ വയസ്സിൽ കേരളത്തിനകത്തും പുറത്തും ഏറ്റവും കൂടുതൽ വേദികളിൽ അവതരിപ്പിച്ചതിന് യു.ആർ.എഫി ന്റെ നേഷണൽ റെക്കാർഡും 2017ടോപ്പ് ടാലന്റ് അവാർഡും ലഭിച്ചു. രാഷ്ട്രപതിയുടെ ബാലശ്രീ അവാർഡിന് കേരളത്തിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കമായ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 4 തവണ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ചു സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുകയും ഒന്നാം സ്ഥാനം ഉൾപ്പെടെ നേടി. 2016 ൽ നടന്ന സംസ്ഥാന കലോത്സവത്തിൽ നങ്ങ്യാർ കൂത്ത്, ഓട്ടൻതുള്ളൽ, മോണോ ആക്ട് എന്നി ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി വ്യക്തിഗതയിനത്തിൽ ടോപ് സ്കോറെർ ആയി തിരഞ്ഞെടുക്കുകയും മനോരമയുടെ സ്വർണ്ണ മെഡൽ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.കൂടാതെ കഥകളി, കേരള നടനം, കഥാപ്രസംഗം എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. തുടർച്ചയായി നിരവധി തവണ ജില്ല സ്കൂൾ കലോൽസവത്തിൽ നല്ല നടിയായും മോണോ ആക്ട്, നങ്ങിയാർകൂത്ത് എന്നിവയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കലാരംഗത്തെ ഈ മികച്ച പ്രകടനത്തിന് സംസ്ഥാന സർക്കാറിന്റെ പ്രഥമ ഉജ്ജ്വല ബാല്യം അവാർഡ്, കുഞ്ചൻ പുരസ്കാരം, ഗുരു ഗോപിനാഥ് നടനതിലകം പുരസ്‌കാരം എന്നിവ ലഭിച്ചു. സംസ്ഥാന കേരളോൽസവത്തിൽ ഹിന്ദി മലയാളം നാടകത്തിന് പലതവണയായി ഒന്നാം സ്ഥാനവും മികച്ചനടിയായും തെരെഞ്ഞെടുത്തു. കണ്ണൂർ യൂനിവേഴ്സിറ്റി കലോൽസവത്തിൽ നങ്ങ്യാർ കൂത്ത്, കഥകളി, ഓട്ടൻതുള്ളൽ, കേരള നടനം, ഒപ്പന, എന്നിവയിൽ ഒന്നാം സ്ഥാനം ലഭിച്ചു. ആകാശവാണി B ഗ്രേയ്ഡ് ആർട്ടിസ്റ്റാണ്.കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി ശ്രീ വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിൽ ഒരു നായിക വേഷം വിശ്വാസപൂർവ്വം മൻസൂർ, ആകാശഗംഗ 2 എന്നി സിനിമകളിൽ കാരക്ടർ റോൾ ചെയ്തു. ഇപ്പോൾ വരാനിരിക്കുന്ന ചിത്രമായ ആശകൾ ആയിരം എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
കണ്ണൂർ കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവണ്മെന്റ് വിമൺസ് കോളേജിൽ നിന്നും ഇക്കണോമിക്സിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.ഇപ്പോൾ സൈക്കോളജിയിൽ പിജി ചെയ്യുന്നു.
ചിത്രം: നിഹാരിക എസ്. മോഹൻ
കേരള സംഗീത നാടക അക്കാദമി ജില്ലാ കേന്ദ്ര കലാസമിതിയുടെ ആഭി മുഖ്യത്തിൽ പൂക്കാട് കലാലയത്തിൽ മദനനോടൊപ്പം ഒരു ദിവസം ചിത്രകാര സംഗമത്തിലും ശിൽപ്പശാലയിലും പങ്കെടുത്തവർ.
ആർട്ട് എക്സിബിഷൻ ഇന്ന് മുതൽ കലാഗ്രാമത്തിൽ
ന്യൂമാഹി: ചിത്രകാരിയും ബഹുഭാഷാകവിയും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഇമ്മാനുവൽ മെറ്റിൽസി ന്റെ "The Spring Within Never Ends" എന്ന ആർട്ട് എക്സിബിഷൻ ഇന്ന് മുതൽ 27 വരെ ന്യൂമാഹി മലയാള കലാഗ്രാമത്തിൽ നടക്കും.
ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക്
ദേശീയ അവാർഡ് ജേതാവായ സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്യും. സിനിമാ സംവിധായകൻ പ്രദീപ് ചൊക്ലി മുഖ്യാതിഥിയായിരിക്കും.. എം.കെ.
സെയ്ത്‌തുൺ ., പ്രശാന്ത് ഒളവിലം, ഡോ: രാം പ്രസാദ് എന്നിവർ സംബന്ധിക്കും.
തലശ്ശേരി മുബാറക്ക വിമൻസ് കോളേജ്
ദശവാർഷികാഘോഷം വർണാഭമായി
തലശ്ശേരി : തലശ്ശേരി മുബാറക് വിമൻസ് കോളേജിന്റെ ദശ വാർഷികാഘോഷം വർണാഭമായി. തലശ്ശേരി ടൗൺ ബങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വാർഷികാഘോഷ പരിപാടി കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്തു.
കോളേജ് കമ്മിറ്റി സെക്രട്ടറി ബഷീർ ചെറിയാണ്ടി സ്വാഗതം പറഞ്ഞു. കോളേജ് കമ്മിറ്റി പ്രസിഡൻ്റ് സി ഹാരിസ് ഹാജി അധ്യക്ഷത വഹിച്ചു.
സിനി ആർട്ടിസ്റ്റ് ശ്രീകലാഭവൻ സമദ് മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പാൽ നൂറനാസർ
റിപ്പോർട്ട് അവതരിപ്പിച്ചു. മുബാറക്ക എച്ച് എസ് എസ് കമ്മിറ്റി പ്രസിഡൻ്റ് എ കെ സക്കരിയ, കോളേജ് കമ്മിറ്റി കറസ്പോണ്ടൻ്റ്
പ്രൊഫ. എ പി സുബൈർ, മുബാറക്ക എച്ച് എസ് എസ് പ്രിൻസിപ്പൽ ടി എം മുഹമ്മദ് സാജിദ്, മുബാറക്ക എച്ച് എസ് എസ് പ്രധാനാധ്യാപകൻ കെ പി നിസാർ, മുബാറക്ക എൽ പി സ്കൂൾ പ്രധാനാധ്യാപകൻ അബ്ദുൽ നാസിഫ്, മുബാറക്ക വിമൻസ് കോളേജ് മുൻ പ്രിൻസിപ്പൽ ജോയ്സ് ഒലിവർ, കോളേജ് കമ്മിറ്റി ട്രഷറർ തഫ്ലീം മാണിയാട്ട് സി എ അബുബക്കർ എ.എൻ. പി ഷാഹിദ് എന്നിവർ സംസാരിച്ചു.
തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
ചിത്രവിവരണം: കെ.കെ.രമ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
ജീവകാരുണ്യമേഖലയിൽ സി.എച്ച്. സെന്ററിന്റെ പ്രവർത്തനം ശ്ലാഘനീയം: സ്പീക്കർ
മാഹി: ജീവ കാരുണ്യ മേഖലയിൽ മാഹി സി.എച്ച്. സെന്റർ വഹിക്കുന്ന പങ്ക് സ്തുത്യർഹമാണെന്ന് നിയമസഭാ സ്പീക്കർ വി.ശെൽവം അഭിപ്രായപ്പെട്ടു. നിർദ്ധനരും, നിരാലംബരുമായ രോഗികൾക്ക് കഴിഞ്ഞ പത്ത് വർഷക്കാലമായി സെന്റർ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകയാക്കേണ്ടതാണെന്ന് സ്പീക്കർ ചുണ്ടിക്കാട്ടി.
ചാലക്കര രാജീവ് ഗാന്ധി ആയുർവ്വേദ മെഡിക്കൽ കോളജിന് സി.എച്ച്. സെന്റർ നൽകിയ വീൽചെയറും സ്ട്രക്ചറും ആർ എം.ഒ. ഡോ:ഇകെ. ഷീബക്ക് കൈമാറി സംസാരിക്കുകയായിരുന്നു സ്പീക്കർ.
സെന്റർ പ്രസിഡണ്ട്എ.വി യൂസുഫ്,,ടി കെ വസീം,ചാലക്കര പുരുഷു,,
എ വി അൻസാർ.
ഇ കെ മുഹമ്മദലി,
ദിനേശൻ അങ്കവളപ്പിൽ
കെ അലി ഹാജി.
റിഷാദ് കൂടാളി,,
ബിപിൻ ബി. സംബന്ധിച്ചു.
ചിത്രവിവരണം:വീൽചെയറും സ്ട്രക്ചറും ആർ എം.ഒ. ഡോ:ഇകെ. ഷീബക്ക് സ്വീക്കർ ശെൽവം കൈമാറുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















