വിട പറഞ്ഞത് തലശ്ശേരിയുടെയും , പാതിരിയാടിൻ്റെയും മനം
കവർന്ന മൈസൂരുകാരൻ
തലശ്ശേരി: ഒരു ദശാബ്ദത്തിലേറെക്കാലം തലശ്ശേരി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യുടെ മേധാവിയായി സേവനമനുഷ്ഠിച്ച്, ആത്മാർത്ഥമായ പ്രവർത്തനങ്ങളിലൂടെ തലശ്ശേരിയുടെയും പാതിരിയാടിന്റെയും മനം കവർന്ന മൈസൂർ സ്വദേശി അരുൺ കുമാർ എച്ച് പാട്ടീൽ ലോകത്തോട് വിട പറഞ്ഞു.
കായികലോകത്തിന്, പ്രത്യേകിച്ച് മലബാറിലെ യുവ കായികതാരങ്ങൾക്ക്, തീരാനഷ്ടമാണ് ഈ വിയോഗം.
ജിംനാസ്റ്റിക്സ് വിദഗ്ധൻ, കായിക സൗഹൃദത്തിന്റെ ശിൽപ്പി:
2003 മുതൽ 2014 വരെ തലശ്ശേരിയിൽ സേവനമനുഷ്ഠിച്ച പാട്ടീൽ സാർ, അന്താരാഷ്ട്ര തലത്തിലുള്ള ജിംനാസ്റ്റിക്സ് പരിശീലകനും ജഡ്ജുമായിരുന്നു. അദ്ദേഹത്തിൻ്റെ ശിക്ഷണത്തിൽ നിരവധി കുട്ടികൾക്ക് ദേശീയ മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടാൻ സാധിച്ചു.
കുട്ടികളുടെ രക്ഷിതാക്കളുമായി പോലും ആഴത്തിലുള്ള സൗഹൃദം സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
പാതിരിയാട് 'ഹോക്കി ഗ്രാമമായ'തിന് പിന്നിലെ പ്രധാന ശക്തി:
തലശ്ശേരിയിൽ നിന്നും 18 കി.മീറ്റർ അകലെയുള്ള പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിനെ ഇന്ന് ദേശീയ ശ്രദ്ധയാകർഷിച്ച 'ഹോക്കി ഗ്രാമമായി' വളർത്തിയെടുത്തതിൻ്റെ പ്രധാന ശിൽപ്പി പാട്ടീൽ സാറാണ്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്കൂളിലെ ഹോക്കി താരങ്ങൾക്ക് 'സായി'യുടെ സഹായം ലഭിക്കുമോ എന്ന് അന്വേഷിച്ചപ്പോൾ, സ്കൂളിനെ സായിയുടെ ഒരു സബ്ബ് സെന്ററാക്കി മാറ്റാൻ അദ്ദേഹം മുൻകൈയെടുത്തു. 2008-ൽ ഇത് യാഥാർത്ഥ്യമാവുകയും, സ്കൂളിന് പ്രതിവർഷം 5 ലക്ഷം രൂപയോളം വില വരുന്ന ഹോക്കി ഉപകരണങ്ങളും 'സായി'യുടെ പരിശീലകനെയും ലഭിക്കുകയും ചെയ്തു.
ഈ നീക്കം നൂറുകണക്കിന് ഹോക്കി താരങ്ങളെയാണ് ഇവിടെ നിന്നും രാജ്യത്തിനായി സംഭാവന ചെയ്തത്.
ബ്രണ്ണൻ കോളേജ് സിന്തറ്റിക് ട്രാക്കിന് തുടക്കം കുറിച്ചതും ഇദ്ദേഹം:
ഗവ. ബ്രണ്ണൻ കോളേജിന് 'സായി' അനുവദിച്ച പുതിയ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൻ്റെ പ്രാഥമിക നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചതും പാട്ടീൽ സാറായിരുന്നു.
ആത്മാർത്ഥതയും സ്നേഹവും കൊണ്ട് തലശ്ശേരിക്കാരുടെയും പാതിരിയാട് പ്രദേശത്തെ കായിക സ്നേഹികളുടെയും ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ ഈ മൈസൂരുകാരൻ്റെ വേർപാട്, പ്രദേശത്തെ കായികമേഖലയ്ക്ക് കനത്ത ആഘാതമാണ്.
പൈതൃക നഗരങ്ങളുടെ ചരിത്ര വീഥികളിലൂടെ പിൻ നടത്തമായി ഒരു സംവാദം
മാഹി: ഭാഷക്കും, സാഹിത്യത്തിനും, കായിക രംഗത്തും, സംസ്ക്കാരത്തിനും തലശ്ശേരിയും, മാഹിയും നൽകിയ സംഭാവനകൾ അദ്വീതീയമാണെന്ന് ചരിത്രകാരനും, നാടൻ കലാഗവേഷനുമായ കെ.കെ. മാരാർ അഭിപ്രായപ്പെട്ടു.
മാഹി പ്രസ്സ് ക്ലബ്ബും, മാഹി മഹാത്മാ ഗാന്ധി ഗവ: ആർട്സ് കോളജ് മലയാള വിഭാഗവുംസംഘടിപ്പിച്ച മാധ്യമ സെമിനാറിൽ പൈതൃക നഗരങ്ങളുടെ നാൾവഴികൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആദ്യ ചെറുകഥയും, നോവലും, നിഘണ്ടുവും, വർത്തമാന പത്രവുമെല്ലാം പിറവിയെടുത്തതിന്റെ ചരിത്രവും, സർക്കസിന്റേയും, ക്രിക്കറ്റിന്റേയും, കേക്കിന്റേയും മാതൃ നഗരമായി മാറിയ തലശ്ശേരിയുടെ മഹിത പാരമ്പര്യവും, മയ്യഴിയുടെ ഇന്തോ-ഫ്രഞ്ച് സംസ്കൃതിയുമെല്ലാം ഇതൾ വിരിഞ്ഞ സംവാദത്തിൽ, വിദ്യാർത്ഥികളുടെ ഒട്ടേറെ സംശയങ്ങൾക്ക് മാരാർ ഉത്തരമേകി.
ദേവിക ദിനേശ്,. കെ.എം.അഭിനവ്, എ.സാരംഗ്, പി.എം.ജാസ്മിൻ, ഒ.പി. ആദിത്യൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചാലക്കര പുരുഷു ആ മുഖഭാഷണം നടത്തി. ഡോ: ബാബു രാജ് അദ്ധ്യക്ഷത വഹിച്ചു.
ചിത്രവിവരണം: കെ.കെ. മാരാർ പ്രഭാഷണം നടത്തുന്നു.
കെ.എം. നരേഷ് കുമാർ നിര്യാതനായി.
മാഹി: പന്തക്കൽ ഊരോത്തുമ്മൽ ക്ഷേത്രത്തിന് സമീപം രയരോത്ത് വീട്ടിൽ കെ. എം. നരേഷ് കുമാർ (63)നിര്യാതനായി. ദീർഘകാലം ഗൾഫിൽ മെക്കാനിക്കായിരുന്നു. ഭാര്യ : രഹന. മക്കൾ : അശ്വതി, അനാമിക . സഹോദരങ്ങൾ : സുരേന്ദ്രൻ, ഭാർഗവി ശ്രീധർ, ചന്ദ്രമതി, വിജയലക്ഷ്മി, ഹരികൃഷ്ണൻ, അനിത, പരേതനായ മോഹനൻ.സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 9 ന് വീട്ടു വളപ്പിൽ
വിദ്യാർത്ഥികൾ നിയമ സഭ സന്ദർശിച്ച്സ്പീക്കർ എ എൻ ഷംസീറുമായി
സംവദിച്ചു.
മാഹി : പന്തക്കൽ പിഎംശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ നിയമ സഭ സന്ദർശിച്ചു സ്പീക്കർ എ എൻ ഷംസീറുമായി സംവദിച്ചു.പി എം ശ്രീ സ്കൂളുകൾക്കുള്ള ബഹിരാകാശ ഗവേഷണ കേന്ദ്ര സന്ദർശനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ സംഘം തിരുവനന്തപുരം സന്ദർശിച്ച വേളയിലാണ് കേരള നിയമസഭാ മന്ദിരവും സന്ദർശിച്ചത്. വിദ്യാർഥികൾ അദ്ദേഹത്തോട് സംവദിക്കുകയും സ്പീക്കർ വിദ്യാർഥികൾക്ക് പ്രത്യേക ഉപഹാരം നൽകുകയും ചെയ്തു. വിവിധ ക്ലാസുകളിലെ നാല്പത്തിയഞ്ചോളം വിദ്യാർത്ഥികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
വൈസ് പ്രിൻസിപ്പൽ കെ ഷീബ, അധ്യാപികമാരായ റീഷ്മ കെ, ശ്രീബ എ എൻ, ഷീന കെ എന്നിവർ നേതൃത്വം നൽകി.
ചിത്രവിവരണം: വിദ്യാർത്ഥികൾ സ്പീക്കർക്കൊപ്പം
മയ്യഴി മേളം സ്കൂൾ കലോത്സവം ഓഫ് സ്റ്റേജ് മത്സരങ്ങൾ 23 ന് ചാലക്കരയിൽ
മാഹി: പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര സംഘടിപ്പിക്കുന്ന 'മയ്യഴി മേളം സ്കൂൾ കലോത്സവത്തിലെ ഓഫ് സ്റ്റേജ് മത്സരങ്ങൾ നവംബർ 23 ന് രാവിലെ 9 മണി മുതൽ ചാലക്കര പി എം ശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂളിൽ വെച്ച് നടക്കും. പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻ്ററി വരെ ആറു വിഭാഗങ്ങളിലായി കളറിംഗ്, ജലഛായം, കാർട്ടൂൺ, കഥാരചന, കവിതാരചന, ഉപന്യാസം എന്നീ രചനാ മത്സരങ്ങൾക്കു പുറമെ പ്രസംഗ മത്സരവുമാണ് നടക്കുക. രചനാ മത്സരത്തിൻ്റെ ഉദ്ഘാടനം ചിത്രകാരൻ പി.കെ.ഗോപിനാഥൻ നിർവ്വഹിക്കും. സ്റ്റേജിന മത്സരങ്ങൾ നവംബർ 29, 30 തീയ്യതികളിൽ പള്ളൂർ കസ്തൂർബാ ഗാന്ധി ഗവ. ഹൈസ്കൂളിൽ വെച്ച് നടക്കുമെന്നും സംഘാടകർ അറിയിച്ചു.
സ്ത്രീ സ്വയം സുരക്ഷ പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു
ചൊക്ലി :സ്ത്രീകളെയും കുട്ടികളെയും സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോട്ക്കൂടി കേരള ജന മൈത്രി പൊലീസ് നടപ്പിലാക്കുന്ന സ്ത്രീ സ്വയം സുരക്ഷ പ്രതിരോധ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.
ചൊക്ലി വിക്ടോറിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടന്ന പരിപാടി കണ്ണൂർ സിറ്റി പൊലീസ് മാസ്റ്റേഴ്സ് ട്രെയിനേഴ്‌സ് ടി വി സിനിജ ക്ലാസ്സ് നയിച്ചു.
സിറ്റി പൊലീസ് മാസ്റ്റേഴ്സ് ട്രെയിനേഴ്‌സ്മാരായ മഹിത, ആശ്രിത, ജമീല, റാണിപ്രിയ, മിനി, പ്രമിത, എന്നിവർ പരിശീലനം നൽകി.
എഎസ് ഐ.വിജേഷ് സി,ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ സന്തോഷ് കുമാർ, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റീജ സന്തോഷ്,അദ്ധ്യാപിക ബേബി സഹിത സംബന്ധിച്ചു.
ചടങ്ങിൽ വച്ച് പരിശീലകരെ ആദരിച്ചു.
ചിത്ര വിവരണം: കണ്ണൂർ സിറ്റി പൊലീസ് മാസ്റ്റേഴ്സ് ട്രെയിനേഴ്‌സ് ടി വി സിനിജ ക്ലാസ്സ് നയിക്കുന്നു
ഇന്ദിരാജി ജന്മദിന സംഗമം
മാഹി: ഇന്ത്യൻ നേഷണൽ കോൺഗ്രസ് ചെമ്പ്ര വാർഡ് കമിറ്റിയുടെ നേതൃതത്തിൽ ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രിയും ,നേഷണൽ കോൺഗ്രസ് പ്രസിഡന്റുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ 108 - മാത് ജന്മദിനം ആഘോഷിച്ചു. പ്രവർത്തകർ ഇന്ദിരാ ഗാന്ധിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ദേശിയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ഇന്ദിരാജി ജന്മദിന സംഗമം പുതുച്ചേരി സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.കെ ശ്രീജേഷ് ഉദ്ഘാടനം ചെയ്തു. ചെമ്പ്രവാർഡ് കോൺഗ്രസ് പ്രസിഡന്റ് ഭാസ്ക്കരൻ കുന്നുമ്മൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ മാഹി മേഖല യുത്ത് കോൺഗ്രസ് പ്രസിഡന്റ് അൻസിൽ അരവിന്ദ് ഇന്ദിരാ ഗാന്ധി ജന്മദിനത്തിൽ മുഖ്യഭാഷണം നടത്തി. മാഹി ബ്ലോക്ക് കോൺഗ്രസ് കമിറ്റി മെബർ എം.പി ശ്രീനിവാസൻ ദേശിയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചെമ്പ്ര വാർഡ് കമിറ്റി ജനറൽ സെക്രട്ടറി ജനാർദ്ദനൻ കെ പി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മാഹി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ജിജേഷ് കുമാർ ചാമേരി , അജിതൻ സി, രാമചന്ദ്രൻ പി എന്നിവർ സംസാരിച്ചു. ഹരിദാസൻ പി , ശ്രിധരൻ സി, അജിത കുമാർ എന്നിവർപരിപാടിക്ക് നേതൃത്വം നൽകി. മധുര പലഹരങ്ങളും പഴങ്ങളും ജന്മദിന പരിപടിയിൽ വിതരണം ചെയ്തു.
പാത്തൂട്ടി നിര്യാതയായി.
ന്യൂമാഹി:പെരിങ്ങാടിവയലക്കണ്ടി ജുമാ മസ്ജിദിന് സമീപം കിഴക്കയിൽ പാത്തൂട്ടി (74) നിര്യാതയായി.
പിതാവ് :പരേതനായ കൂലോത്ത് അബു
മാതാവ് :പരേതയായ കിഴക്കയിൽ കുഞ്ഞയിച്ചു.
സഹോദങ്ങൾ : ഹംസ, പരേതരായ പോക്കു ,കാസ്സിം , സഫിയ
പൊന്ന്യം ചന്ദ്രന്റെ രണ്ട്
പെയിന്റിംഗുകൾ
ദേശീയ പ്രദർശനത്തിന്
:ചാലക്കര പുരുഷു
തലശ്ശേരി: കേരളീയ ചിത്രകാരന്മാരിൽ ഏറെ ശ്രദ്ധേയനായ പൊന്ന്യം ചന്ദ്രന്റെ പ്രശസ്തമായ രണ്ട് ചിത്രങ്ങൾ
മുംബൈയിൽ സുവൻ ആര്ട്ട്ലൻഡ് ഗാലറിയിൽ നടക്കുന്ന ദേശീയ പ്രദർശനത്തിലേക്ക് തെരഞ്ഞെടുത്തു.. നവംബർ 25 മുതൽ ഡിസംബർ 10 വരെ യാണ് പ്രദർശനം ഇന്ത്യയിലെ പ്രമുഖരായ ഇരുപതോളം ചിത്രകാരന്മാരോടൊപ്പമാണ് പൊന്ന്യം ചന്ദ്രന്റെ ചിത്രങ്ങളും പ്രദർശനത്തിനായി തിരഞ്ഞെടുക്കപെട്ടത്. കറുപ്പ് നിറത്തിലുള്ള ബാലൻസ് ഷീറ്റ്. അബ്സ്ട്രാക്ട് ഫോംസ് വിത്ത് റെഡ് എന്നീ പെയിന്റിംഗുകളാണ് തിരഞ്ഞെടുത്തത്. സമാധാനത്തോടെ ജീവിക്കുന്ന നിഷ്കളങ്കമായ മനുഷ്യരിലേക്ക് ഭീതി പരത്തി പെയ്തിറങ്ങുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രചിച്ചതാണ് ബാലൻസ് ഷീറ്റ് എന്ന പെയിന്റിംഗ്.. ബോംബിങ്ങിന്റെ ഭാഗമായി വികൃതമാക്കപ്പെട്ട മനുഷ്യമുഖത്തിന്റെ നേർകാഴ്ചയാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം.. സംവാദാത്മകമായ പുതിയ കാഴ്ചയ്ക്ക് മുന്നിലേക്ക് തുറന്നു വെക്കുന്നതാണ് അബ്സ്ട്രാക്ട് ഫോംസ് വിത്ത് റെഡ് എന്ന പെയിന്റിംഗ് ഇന്ത്യയിലെ പ്രമുഖ ചിത്രകാരന്മാരായ ആബിദ് ഷെയ്ഖ്. ആനന്ദ് ഡെബ്ലി. ആനന്ദ് പഞ്ചാൽ. ജോൺ ഡഗ്ലെസ്.
റെജീബ് ഡെയാഷ് തുടങ്ങിയ ഇരുപത് പ്രഖരുടെ ചിത്രങ്ങൾക്കൊപ്പമാണ് പൊന്ന്യം ചന്ദ്രന്റെ ചിത്രങ്ങളും പ്രദർശിപ്പിക്കുന്നത്. മുംബെയിലെ പ്രമുഖ ക്യൂറേട്ടർ ആയ സുനിൽ ചൗഹാൻ ആണ് പ്രദർശനം ക്യൂറേറ്റ് ചെയുന്നത്. 1998 ൽ ഫ്രഞ്ച് ഗവണ്മെന്റ് സ്കോളര്ഷിപോടെ ഫ്രാൻസിൽ ചിത്രകലയിൽ ഉപരിപഠനം നടത്തിയ ചന്ദ്രൻ പന്ത്രണ്ടു പുസ്തകങ്ങളും രചിച്ചിട്ടുണ്ട് 2005 ൽ വേനസ്വേലയിൽ നടന്ന ലോക യുവജനോത്സവത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 34 ഏകാംഗ പ്രദർശനം നടത്തുകയുണ്ടായി..നാല്പത് അടി നീളവും ആറടി വീതിയുമുള്ള ഫാസിസത്തിനെതിരെ എന്ന ഒറ്റചിത്രം കഴിഞ്ഞ വർഷം രചിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു..
ചിത്ര വിവരണം: പ്രദർശനത്തിന് തെരത്തെടുക്കപ്പെട്ട രണ്ട് രചനകൾ
സി.പി.രാജൻ നിര്യാതനായി.
കൊളശ്ശേരി പൂവാടൻ പറമ്പിൽ രാകേന്ദു ഹൗസിൽ സി പി രാജൻ ( 86 ) നിര്യാതനായി.(റിട്ടയേർഡ് ഉദ്യോഗസ്ഥൻ കേരള വാട്ടർ അതോറിറ്റി ) . ഭാര്യ :വി കെ നളിനി (റിട്ടയേർഡ് ടീച്ചർ ബി.ഇ.എം.പി. യുപി. സ്കൂൾ അഞ്ചരക്കണ്ടി )മക്കൾ - രാകേഷ് (ഷാർജ ),രേഖ (പിണറായി ),മരുമക്കൾ ഷമീന , അശോകൻ. സഹോദരങ്ങൾ പരേതരായ ജാനകി, നാണി , ഭാസ്കരൻ, ഗംഗാധരൻ.
സംസ്കാരം ശനിയാഴ്ച കാലത്ത് 10 മണിക്ക് നിദ്രാതീരം വാതക ശ്മശാനത്തിൽ
എൻ സി സി കേഡറ്റുകൾ റാലി നടത്തി
ചൊക്ലി :6 കേരള ബറ്റാലിയൻ എൻ സി സി തലശ്ശേരിയുടെ കീഴിൽ ഉള്ള രാമവിലാസം ഹയർ സെക്കണ്ടറി സ്‌കൂളിലെ എൻ സി സി കേഡറ്റുകൾ എൻ സി സി ദിനാചരണത്തിന്റെ ഭാഗമായി റാലി നടത്തി .പരിപാടിയുടെ ഉദ് ഘാടനം സ്‌കൂൾ ഹെഡ് മിസ്ട്രസ്സ് എൻ സ്മിത നിർവ്വ ഹിച്ചു .എൻ സി സി ഓഫീസർ ടി .പി .രാവിദ്ദ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എ .രചീഷ് ,എസ് ആർ ജി കൺവീനർ പി .എം രജീഷ് സംസാരിച്ചു .
റാലിയുടെ ഫ്ലാഗ് ഓഫ് കർമം സ്‌കൂൾ ഹെഡ് മിസ്ട്രസ്സ് എൻ സ്മിത നിർവ്വ ഹിച്ചു .റാലിയിൽ അൻപതോളം കേഡറ്റുകൾ പങ്കെടുത്തു .സ്‌കൂളിൽ നിന്ന് ആരംഭിച്ച റാലി ചൊക്ലി ടൗൺ വരെ പോയി സ്‌കൂളിൽ സമാപിച്ചു .
രാമവിലാസത്തിലെ എൻ സി സി കേഡറ്റുകളുടെ പ്രവർത്തനം അഭിമാ നകരവും മാതൃകാ പരവുമാണെന്ന് ഉദ് ഘാടന ഭാഷണത്തിൽ ഹെഡ് മിസ്ട്രസ്സ് അഭിപ്രായപ്പെട്ടു .
ചിത്രവിവരണം:സ്‌കൂൾ ഹെഡ് മിസ്ട്രസ്സ് എൻ സ്മിത ഉദ്ഘാടനം നിർവ്വഹിക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















