ജീവിത ഗന്ധിയായ ദൃശ്യാവിഷ്കാരം ഇന്നും സമ്യൂഹത്തെ സ്വാധിനിക്കുന്നു : രാജേന്ദ്രൻ തായാട്ട്

ജീവിത ഗന്ധിയായ ദൃശ്യാവിഷ്കാരം ഇന്നും സമ്യൂഹത്തെ സ്വാധിനിക്കുന്നു : രാജേന്ദ്രൻ തായാട്ട്
ജീവിത ഗന്ധിയായ ദൃശ്യാവിഷ്കാരം ഇന്നും സമ്യൂഹത്തെ സ്വാധിനിക്കുന്നു : രാജേന്ദ്രൻ തായാട്ട്
Share  
2025 Nov 20, 09:46 PM
vasthu
BHAKSHASREE

ജീവിത ഗന്ധിയായ ദൃശ്യാവിഷ്കാരം

ഇന്നും സമ്യൂഹത്തെ സ്വാധിനിക്കുന്നു

: രാജേന്ദ്രൻ തായാട്ട്

മാഹി: പ്രേക്ഷകനുമായി നേരിട്ട് സംവദിക്കുന്ന കലയാണ് നാടകവും സിനിമയുമെന്നും, ജീവിതഗന്ധിയായ നാടകങ്ങൾക്ക് സമൂഹത്തെ മാറ്റിമറിക്കാനാവുമെന്നും ചരിത്രം അത് തെളിയിച്ചിട്ടുണ്ടെന്നും, പ്രശസ്ത ചലച്ചിത്ര - നാടക നടനും, സംവിധായകനുമായ രാജേന്ദ്രൻ തായാട്ട് അഭിപ്രായപ്പെട്ടു.

whatsapp-image-2025-11-20-at-20.18.06_f61f4542

മാഹി മഹാത്മാ ഗാന്ധി ഗവ: ആർട്സ് കോളജ് മലയാള വിഭാഗവും, മാഹി പ്രസ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച മാധ്യമ ശിൽപ്പശാലയിൽ അരങ്ങും അഭ്രപാളിയും സമൂഹവും എന്ന വിഷയത്തിൽ സോദാഹരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഡോ: ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പാൾ ഡോ.കെ.കെ.ശിവദാസൻ ഉദ്ഘാടനം ചെയ്തു.ഡോ: ബാബുരാജ്, ചാലക്കര പുരുഷു സംസാരിച്ചു.

ചിത്രവിവരണം: നടൻ രാജേന്ദ്രൻ തായാട്ട് പ്രഭാഷണം നടത്തുന്നു.

whatsapp-image-2025-11-20-at-20.19.59_c7c7cc3e

ഇ.വി.പത്മനാഭൻ മാസ്റ്ററെ അനുസ്മരിച്ചു

മാഹി : പ്രമുഖ ഗാന്ധിയനും അധ്യാപക സംഘടന നേതാവുമായിരുന്ന ഇ.വി. പത്മനാഭൻ മാസ്റ്ററെ അനുസ്മരിച്ചു. അദ്ദേഹത്തിൻറെ പതിമൂന്നാം ചരമ വാർഷിക ദിനത്തിൽ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ ചെയർമാൻ കെ ഹരീന്ദ്രൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ പ്രസിഡണ്ട് ജെയിംസ്.സി.ജോസഫ് അധ്യക്ഷനായി. കെ ചന്ദ്രൻ,പൊത്തങ്ങാട് രാഘവൻ, കെ എം പവിത്രൻ, കെ രവീന്ദ്രൻ, കെ സുരേഷ്, പി.വി.മധു,എൻ മോഹനൻ, കെ. പ്രശോഭ് എന്നിവർ നേതൃത്വം നൽകി.

ചിത്രവിവരണം: ശവകുടീരത്തിൽ നടന്ന പുഷ്പാർച്ചന

കോൺഗ്രസ് പ്രവർത്തകൻ സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക നൽകി

ന്യൂമാഹി: കോൺഗ്രസ് പ്രവർത്തകനും മുൻ പഞ്ചായത്ത് അംഗവുമായ കുറിച്ചിയിൽ കിടാരൻകുന്നിലെ കെ.പി. യൂസഫ് സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചു. വാർഡ് 12 അഴീക്കലിലാണ് മത്സരിക്കുന്നത്.

1980-85 കാലഘട്ടത്തിൽ ഐ.എൻ.എൽ പ്രതിനിധിയായി പഞ്ചായത്ത് അംഗമായിരുന്നു. 2000-05 ഐ.എൻ.എൽ സ്വതന്ത്രനായി പഞ്ചായത്ത് അംഗമായി. 2010-15 ൽ ചവോക്കുന്ന് വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ടു. 2015-20 കാലത്ത് ചവോക്കുന്ന് വാർഡിൽ നടന്ന ഉപതെരഞ്ഞടുപ്പിലും സ്വതന്ത്രനായി മത്സരിച്ചു പരാജയപ്പെട്ടു. പരിമഠം കോൺഗ്രസ് മന്ദിരം കമ്മിറ്റി ഭാരവാഹിയാണ്. സജീവ പ്രവർത്തകനെന്ന നിലയിൽ മത്സര രംഗത്തേക്ക് പാർട്ടി പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. അഴീക്കൽ വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി അർജുൻ പവിത്രൻ, യു.ഡി.എഫ് സ്ഥാനാർഥി എ.പി.ബഷീർ, ബിജെപി സ്ഥാനാർഥി പി.പി. സജേഷ് എന്നിവരും പത്രിക സമർപ്പിച്ചു.

capture

കൗസല്യ നിര്യാതയായി

മാഹി: മാഹി കുന്നുമ്മൽ പൊയിത്താഴെ കൗസല്യ (കൗസു -92) നിര്യാതയി.

ഭർത്താവ്: പരേതനായ ദാമോദരൻ (കാളാർ വീട്, പരിമഠം)

മക്കൾ: പ്രസീത പവിത്രൻ, ഷീല പവിത്രൻ.

മരുമക്കൾ: പരേതരായ ഭരണിക്കൽ പവിത്രൻ, പവിത്രൻ (തലശ്ശേരി)

whatsapp-image-2025-11-20-at-20.26.12_33904ed7

കാർഷിക ബോധവൽക്കരണ

പരിപാടി സംഘടിപ്പിച്ചു

കതിരൂർ: കതിരൂർ സർവ്വീസ് സഹകരണ ബേങ്കുംഐ.സി.എംക ണ്ണൂരുംകണ്ണൂർവെയർഹൗസ് ഡെവലമെൻ്റ് റഗുലേറ്ററിഅതോറിറ്റിയും സംയുക്തമായി ഏകദിനബോധവൽക്കരണപരിപാടിസംഘടിപ്പിച്ചു. ബേങ്കിൻ്റെ കർഷക ഗ്രൂപ്പിലെഅംഗങ്ങളാണ് ക്ലാസ്സിൽപങ്കെടുത്തത്. അസിസ്റ്റൻ്റ് രജിസ്ട്രാർ  പി.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ അധ്യക്ഷനായി. ഐ. സി. എം. സീനിയർ ഫാക്കൽട്ടി ഈശ്വരമൂർത്തി, എം. രാജേഷ് ബാബു എന്നിവർ സംസാരിച്ചു

ചിത്ര വിവരണം:അസിസ്റ്റൻ്റ് രജിസ്ട്രാർ 

പി.പി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

whatsapp-image-2025-11-20-at-21.52.10_a9d29675

യു.ഡി.എഫ് സ്ഥാനാർത്ഥികൾ നോമിനേഷൻ നൽകി

ന്യൂ മാഹി: ന്യൂമാഹി പഞ്ചായത്തിലെ 14 വാർഡുകളിലും തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്ന്യൂമാഹി ഡിവിഷനിലേക്കും യുഡിഎഫ് സ്ഥാനാർത്ഥികൾ ഇന്ന് വൻ ജനാവലിയുടെ അകമ്പടിയോടെ നോമിനേഷൻ നൽകി. രാവിലെ പെരിങ്ങാടി മമ്മി മുക്കിൽ ചേർന്ന യു.ഡി.എഫ് സർവ്വ സജ്ജം പരിപാടിയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ശുഹൈബ് സ്ഥാനാർത്ഥികളെ ഹാരമണിയിച്ച് യാത്രയാക്കി. യുഡിഎഫ് ചെയർമാൻ പി സി റിസാൽ, ജനറൽ കൺവീനർ പി പി വിനോദൻ, കോർഡിനേറ്റർ കെ ഹരീന്ദ്രൻ, സുലൈമാൻ കിഴക്കയിൽ, റഹൂഫ്‌ ടി.കെ, മൂസു കൊമ്മോത്ത്, അസ്ക്കർ മധുരിമ, അഫ്സൽ പുന്നോൽ, കവിയൂർ രാജേന്ദ്രൻ, സാജിത്ത് പെരിങ്ങാടി, കോർണിഷ് കുഞ്ഞിമൂസ തുടങ്ങിയവർ സംസാരിച്ചു

കോൺഗ്രസ് പ്രവർത്തകൻ സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക നൽകി

ന്യൂമാഹി: കോൺഗ്രസ് പ്രവർത്തകനും മുൻ പഞ്ചായത്ത് അംഗവുമായ കുറിച്ചിയിൽ കിടാരൻകുന്നിലെ കെ.പി. യൂസഫ് സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചു. വാർഡ് 12 അഴീക്കലിലാണ് മത്സരിക്കുന്നത്.

1980-85 കാലഘട്ടത്തിൽ ഐ.എൻ.എൽ പ്രതിനിധിയായി പഞ്ചായത്ത് അംഗമായിരുന്നു. 2000-05 ഐ.എൻ.എൽ സ്വതന്ത്രനായി പഞ്ചായത്ത് അംഗമായി. 2010-15 ൽ ചവോക്കുന്ന് വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ടു. 2015-20 കാലത്ത് ചവോക്കുന്ന് വാർഡിൽ നടന്ന ഉപതെരഞ്ഞടുപ്പിലും സ്വതന്ത്രനായി മത്സരിച്ചു പരാജയപ്പെട്ടു. പരിമഠം കോൺഗ്രസ് മന്ദിരം കമ്മിറ്റി ഭാരവാഹിയാണ്. സജീവ പ്രവർത്തകനെന്ന നിലയിൽ മത്സര രംഗത്തേക്ക് പാർട്ടി പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. അഴീക്കൽ വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി അർജുൻ പവിത്രൻ, യു.ഡി.എഫ് സ്ഥാനാർഥി എ.പി.ബഷീർ, ബിജെപി സ്ഥാനാർഥി പി.പി. സജേഷ് എന്നിവരും പത്രിക സമർപ്പിച്ചു.

സ്ഥാനാർഥിത്വം: മുസ്ലീം ലീഗ്

ഭാരവാഹി പത്രിക സമർപ്പിച്ചു

ന്യൂമാഹി: ഒന്നാം വാർഡ് കുറിച്ചിയിലെ സ്ഥാനാർഥിത്വം സംബന്ധിച്ച വിയോജിപ്പിനെത്തുടർന്ന് മുസ്ലീം ലീഗ് പുന്നോൽ ശാഖാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ എം. ഫിറോസ് ഖാൻ ഒന്നാം വാർഡ് കുറിച്ചിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.മുൻ പഞ്ചായത്ത് അംഗമായ മുസ്ലീം ലീഗിലെ ഷഹദിയ മധുരിമയാണ ഇവിടെ യു.ഡി.എഫ്. സ്ഥാനാർഥി. ജനറൽ സീറ്റാണ് വനിതക്ക് നൽകിയത്. ജൂനൈദ്, റാസിക്, ഷാനവാസ്, അർഷാദ്, ജുറൈജ് എന്നിവർക്കൊപ്പമാണ് സ്ഥാനാർഥി പത്രികാസമർപ്പണത്തിനെത്തിയത്.

പള്ളൂരിൽ സൗജന്യ

മെഡിക്കൽ കേമ്പ് നാളെ

മാഹി:ഗ്രാമസേവ ചാരിറ്റബിൾ ട്രസ്റ്റ് പള്ളൂരും ഉള്ള്യേരി മലബാർ മെഡിക്കൽ കോളെജും സംയുക്തമായി നടത്തുന്ന സൗജന്യ മെഗാ മെഡിക്കൽ കേമ്പ് നവംബർ 22 ന് ശനിയാഴ്ച നടക്കും.

രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ യുള്ള കേമ്പ് ഗ്രാമസേവാ ട്രസ്റ്റ് രക്ഷാധികാരി ഡോ : ഭാസക്കരൻ കാരായി ഉദ്ഘാടനം ചെയ്യും.

ഉള്ള്യേരി മലബാർ മെഡിക്കൽ കോളെജിലെ പ്രഗൽഭരായ ഡോക്ടർമാർ കേമ്പിൽ പങ്കെടുക്കും

എഴുത്തുകാരനുമായി മുഖാമുഖംസംഘടിപ്പിച്ചു

മാഹി: മാഹി കേന്ദ്രീയ വിദ്യാലയത്തിൽ  ദേശീയ പുസ്തക വാരാചരണത്തിൻ്റെ ഭാഗമായി 'എഴുത്തുകാരനുമായുള്ള അഭിമുഖം' പരിപാടി സംഘടിപ്പിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തു കാരനുമായ ചാലക്കര പുരുഷു മുഖ്യ അതിഥിയായിരുന്നു.വിദ്യാലയ പ്രിൻസിപ്പൽ ഗിനിഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. 

പരിപാടിയുടെ ഭാഗമായി നടന്ന പ്രശ്നോത്തരി മത്സര ത്തിൽ അദ്രിത് ശ്രീജേഷ്, നിഹാര പി എന്നിവർ സമ്മാനം നേടി. വിദ്യാലയ ലൈബ്രറിയൻ പ്രസന്ന നന്ദി പറഞ്ഞു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan