നല്ലപുസ്തകം മികച്ച സുഹൃത്തിന് തുല്യം : ചാലക്കര പുരുഷു

നല്ലപുസ്തകം മികച്ച സുഹൃത്തിന് തുല്യം : ചാലക്കര പുരുഷു
നല്ലപുസ്തകം മികച്ച സുഹൃത്തിന് തുല്യം : ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Nov 19, 11:40 PM
vasthu
BHAKSHASREE

നല്ലപുസ്തകം മികച്ച 

സുഹൃത്തിന് തുല്യം

: ചാലക്കര പുരുഷു

മാഹി : ഒരു നല്ല പുസ്തകം ഒരുമികച്ച സുഹൃത്തിന് തുല്യമാണെന്നും, ലോകം എത്ര മാറിയാലും വായനയുടെ പ്രാധാന്യം കുറയുന്നില്ലെന്നും കലൈമാമണി ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു.

പി എം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ ദേശീയ ലൈബ്രറി വാരാചരണത്തി ന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം. ബുക്ക് വീക്ക്' ആചരണ പരിപാടിയിൽ പ്രിൻസിപ്പാൾ ഡോ: എൻ.ഗിനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

സയോന ജി നവത് സ്വാഗതവും,ലൈബ്രറിയൻപ്രസന്ന ബാബു നന്ദിയും പറഞ്ഞു.

സുഷമ സദാനന്ദൻ, സുധ,അജ്മൽ നേതൃത്വം നൽകി.


ചിത്രവിവരണം:കലൈമാമണി ചാലക്കര പുരുഷുവിനെ പ്രിൻസിപ്പാൾ എൻ.ഗിനീഷ് കുമാർ ആദരിക്കുന്നു

whatsapp-image-2025-11-19-at-21.30.55_ee39d131_1763573749

കുമാരി ഡിലീഷ്യ മുരളിയുടെ

ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു


മാഹി:പ്രതികൂല ജീവിത സാഹചര്യങ്ങളിലും, ഒഴുക്കിനെതിരെ തളരാതെ നീന്താനും, ജനിതകമായി സിദ്ധിച്ച സർഗ്ഗശേഷിയുടെ പ്രതിഭക്ക് തിളക്കമേറ്റാനും സാധിച്ച അക്ഷര പ്രതിഭയാണ്

കുമാരി ഡിലീഷ്യ മുരളിയെന്ന് പ്രശസ്ത സാഹിത്യകാരൻ പ്രൊഫ വി.ആർ.സുധീഷ് അഭിപ്രായപ്പെട്ടു..

ഡെലീഷ്യ മുരളിയുടെ ചെറുകഥാ സമാഹാരമായ അതിരുകൾ അഴിയിട്ട ഭൂപടങ്ങൾ എന്ന ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സാഹിത്യകാരനും മുൻ നഗരസഭാ കമ്മിഷണറുമായ എ.ഗംഗാധരൻ ആദ്യ പ്രതി ഏറ്റുവാങ്ങി.

.മാഹി സഹകരണ ബി.എഡ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്തു.

തീഷ്ണമായ അനുഭവങ്ങളുടെ തീച്ചൂളയിൽ പിറവിയെടുത്തതാണ് ജീവിതഗന്ധിയായ ഇതിലെകഥകളോരോന്നുമെന്ന് എം എൽ എ പറഞ്ഞു.

 മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു.. റോവലിസ്റ്റ്‌ പി.കൃഷ്ണപ്രസാദ് പുസ്തകപരിചയം നടത്തി.

ചലച്ചിത്ര സംവിധായകൻ പ്രദീപ്ചൊക്ലി, കോളജ് ചെയർമാൻ സജിത്ത് നാരായണൻ,

 ടി.എം.സുധാകരൻ, കെ.വി.മോഹനൻ ,ആർട്ടിസ്റ്റ് സതീ ശങ്കർ , സോമൻ മാഹി സംസാരിച്ചു.

ഡെലീഷ്യ മുരളി മറുഭാഷണം നടത്തി. റോവലിസ്റ്റ് സി.കെ.രാജലക്ഷ്മി സ്വാഗതവും, കവയിത്രി രതീരവി നന്ദിയും പറഞ്ഞു.


ചിത്രവിവരണം: നോവലിസ്റ്റ് വി.ആർ.സുധീഷ് ആദ്യപ്രതി എം ഗംഗാധരന് കൈമാറി പ്രകാശനം ചെയ്യുന്നു.


mh1

പിഎംശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ ISRO സന്ദർശിച്ചു.


മാഹി : പന്തക്കൽ പിഎംശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ തുമ്പ

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം(ISRO) സന്ദർശിച്ചു. പി എം ശ്രീ സ്കൂളുകൾക്കുള്ള ബഹിരാകാശ ഗവേഷണ കേന്ദ്ര സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് വിദ്യാർത്ഥികളുടെ സംഘം ബഹിരാകാശ ഗവേഷണ കേന്ദ്രം സന്ദർശിച്ചത്. റോക്കറ്റ് വിക്ഷേപണം നേരിൽ കാണാൻ കഴിഞ്ഞത് വിദ്യാർഥികൾക്ക് പ്രത്യേക അനുഭവമായി മാറി. സൗണ്ട് റോക്കറ്റ് വിക്ഷേപണമാണ് കുട്ടികൾ ദർശിച്ചത്. തുടർന്ന് കേരള നിയമസഭ, വിഴിഞ്ഞം തുറമുഖം, വിഴിഞ്ഞം ലെറ്റ് ഹൗസ്,മറ്റെൻ അക്വേറിയം തുടങ്ങിയ സ്ഥലങ്ങളും വിദ്യാർത്ഥികൾ സന്ദർശിച്ചു. വിവിധ ക്ലാസുകളിലെ നാല്പത്തിയഞ്ചോളം വിദ്യാർത്ഥികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

വൈസ് പ്രിൻസിപ്പൽ കെ ഷീബ, അധ്യാപികമാരായ റീഷ്മ കെ, ശ്രീബ എ എൻ, ഷീന കെ എന്നിവർ നേതൃത്വം നൽകി


ദമ്പതികളായ കോൺഗ്രസ്

നേതാക്കൾ ബി.ജെ.പിയിൽ 


മാഹി: മഹിളാ കോൺഗ്രസ് അഴിയൂർ മണ്ഡലം പ്രസിഡൻ്റും 15 വർഷത്തോളമായി അഴിയൂർ ഗ്രാമപഞ്ചായത്ത് അംഗവും എഴുത്തുകാരിയുമായ മഹിജ തോട്ടത്തിലും 25 വർഷം ഗ്രാമപഞ്ചായത്ത് അംഗവും നിലവിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ തോട്ടത്തിൽ ശശിധരനും 1 ബിജെപിയിൽ ചേർന്നു. 

ഇവർ ദമ്പതികളാണ്. ബിജെപി കോഴിക്കേട് നോർത്ത് ജില്ല ഓഫീസിൽ നടന്ന പരിപാടിയിൽ ബിജെപി ജില്ലാ പ്രസിഡന്റ്‌ സി.ആർ. പ്രഫുൽ കൃഷ്ണൻ ഷാൾ അണിയിച്ചു സ്വീകരിച്ചു. ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ. ദിലീപ്, ജില്ല സെക്രട്ടറി പ്രീത, ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡൻ്റ് അഭിജിത്ത് എന്നിവർ പങ്കെടുത്തു.


ക്ലെയിം ചെയ്യാനാവാത്ത നിക്ഷേപങ്ങൾ തിരിച്ചെടുക്കാൻ അവസരം: പ്രത്യേക ക്യാമ്പ് 21 ന് മാഹിയിൽ


മാഹി:ദീർഘകാലമായി അവകാശപ്പെടാനാവാത്ത ബാങ്ക് നിക്ഷേപങ്ങൾ ഇൻഷുറൻസ് നിക്ഷേപങ്ങൾ, ലാഭവിഹിതം, മ്യൂച്ചൽഫണ്ട് ബാലൻസുകൾ, പെൻഷനുകൾ എന്നിവ ഉടമകൾക്കോ നിയമപരമായ അവകാശികൾക്കോ കൈമാറുന്നതിനുള്ള ഒരു പ്രത്യേക ക്യാമ്പ് നവംബർ 21 ന് മാഹിയിലെ തീർത്ഥ ഇൻ്റർനാഷനൽ ഹോട്ടലിൽ നടക്കും. ക്യാമ്പിൻ്റെ ഉദ്ഘാടനം മാഹി റീജ്യണൽ അഡ്‌മിനിസ്ട്രറ്റർ ഡി.മോഹൻ കുമാർ നിർവ്വഹിക്കും. പൊതുജനങ്ങളിൽ അവബോധം സൃഷ്‌ടിക്കുകയും ഉടമകളെയോ അവരുടെ നിയമപരമായ അവകാശികളെയോ അവരുടെ അവകാശപ്പെ ടാത്ത സാമ്പത്തിക ആസ്‌തികൾ വീണ്ടെടുക്കാൻ സഹായിക്കുകയുമാണ് ക്യാമ്പിൻ്റെ ലക്ഷ്യം. ബാങ്കിലെ അവകാശപ്പെടാത്ത നിക്ഷേപങ്ങളിലെ തുക ആർ.ബി.ഐ യുടെ ഡി.ഇ.എഫ് ഫണ്ടിലേക്ക് മാറ്റുന്നുണ്ട്. അത്തരം അകൗണ്ടുകളുടെ വിശദാംശങ്ങൾ ബാങ്കിൻ്റെ വെബ്സൈറ്റ് വഴിയോ RBI UDGAM (udgam.rbi.org.in) വഴിയോ ക്ലെയിം ചെയ്യാവുന്നതാണ്. ബാങ്കിംഗ് മേഖല, ഇൻഷറൻസ് മേഖല, ധനകാര്യ മേഖല മറ്റ് അനുബന്ധ മേഖലകൾ എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഈ ക്യാമ്പിൽ പങ്കെടുക്കുന്നതാണ്.

പൊതുജനങ്ങൾ അവരുടെ ശരിയായ തിരിച്ചറിയൽ രേഖകളും തെളിവുകളും സഹിതം ക്യാമ്പിൽ പങ്കെടുത്ത്, ക്ലെയിം ചെയ്യാനാവാത്ത തുകകൾ വീണ്ടെടുക്കാൻ ഈ ക്യാമ്പ് ഉപയോഗപ്പെടുത്തണമെന്ന് മാഹി ഇന്ത്യൻ ബാങ്ക് അധികൃതർ അറിയിച്ചു

മാഹി മേഖലയിലെ ഏറ്റവും വലിയ ശിശുദിനാഘോഷം 


മാഹി: മാഹി മേഖലയിലെ സ്കൂളിലെ വിദ്യാർത്ഥികൾക്കായി മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ശിശുദിനം ആഘോഷിച്ചു . മാഹിയിലെ സ്കൂളുകളിൽ നിന്ന് ഏകദേശം 300 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത ഈ പരിപാടിയിൽ കലാ, സാംസ്കാരിക, കായിക വിഭാഗങ്ങളിലായി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു.

 എല്ലാ മത്സരങ്ങളും കോളേജ് യൂണിയൻ പ്രതിനിധി ലിഖ നയിച്ചു. വാശിയേറിയ മത്സരങ്ങൾക്ക് ഒടുവിൽ എക്സൽ പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പും ക്യാഷ് അവാർഡും നേടി, ആലി ഇംഗ്ലീഷ് മീഡിയം സ്കൂൾ രണ്ടാം സ്ഥാനവും വി.എൻ.പി. ജി.എച്ച്.എസ്.എസ് പള്ളൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.മത്സരിച്ച എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. 

സമാപനചടങ്ങിൽ ഫൈൻആർട്സ് സെക്രട്ടറി സി.വി.ആതിര സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഡോ. കെ.ശ്രീലത അധ്യക്ഷത വഹിച്ചു. എം.സി.സി.ടി.ഇ. പ്രസിഡന്റ് സജിത് നാരായണൻ സംസാരിച്ചു. വിവിധ ഇനങ്ങളിലെ വിജയികൾക്ക് സമ്മാനദാനം നടത്തി. കോളേജ് യൂണിയൻ ചെയർപേഴ്സൺ സി. നന്ദന നന്ദിപറഞ്ഞു.


mh4_1763575380

ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ പ്രകാശൻ ജനനി പ്രബന്ധം അവതരിപ്പിക്കുന്നു


ശ്രീനാരായണഗുരു

നവോത്ഥാനത്തിന്റെ

പ്രവാചകൻ 


മാഹി:സനാതന ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ കാലോചിതമായി അവതരിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ ഉപദേശങ്ങൾ മതസ്പർദ്ധ കൊണ്ട് സംഘർഷഭരിതമായ വർത്തമാനലോകത്തിന് മരുമരുന്നാണെന്ന ഉപദേശത്തോടെ പി. പരമേശ്വർജി നമുക്ക് തന്ന രചനയാണ് ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ എന്ന പുസ്തകം എന്ന് ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി വിലയിരുത്തി.

മാനുഷിക മൂല്യങ്ങൾക്ക് വേണ്ടിയും സാമൂഹിക മാറ്റങ്ങൾക്ക് വേണ്ടിയും നിലകൊള്ളുന്നവർ ശ്രീനാരായണഗുരുദേവന്റെ ഉത്ബോധനങ്ങളിൽ നിന്നും ധാരാളം കാര്യങ്ങൾ ഗാഡമായി ഗ്രഹിക്കേണ്ടതുണ്ട്. അതിലേക്ക് ഈ പുസ്തകം നമുക്ക് വെളിച്ചം തരുന്നു.

ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി സംഘടിപ്പിച്ച വായനാ സപ്താഹത്തിൽ മുന്നോട്ടുവച്ച പുസ്തകചർച്ചയിൽ പ്രകാശൻ ജനനി പ്രബന്ധം അവതരിപ്പിച്ചു.

കെ. പി. മനോജ്‌ സ്വാഗതം പറഞ്ഞു. അഡ്വ. ബി. ഗോകുലൻ അധ്യക്ഷം വഹിച്ചു.

പി. ടി. ദേവരാജൻ, കെ. പി. വത്സരാജ്, ബി. വിജയൻ, അഡ്വ. കെ അശോകൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു..


പ്രതിഷേധ ജ്യോതി തെളിയിച്ചു.


തലശ്ശേരി :ശബരിമല സ്വർണ്ണ കൊള്ളയിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക, ദേവസ്വം മന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്, കെ പി സി സി ആഹ്വാനപ്രകാരം, മണ്ഡലംകമ്മിറ്റി ആഭിമുഖ്യത്തിൽ മഞ്ഞോടിയിൽ പ്രതിഷേധ ജ്യോതി തെളിയിച്ചു.

  തിരുവങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.രമേശ് അദ്ധ്യക്ഷത വഹിച്ചു.

 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം.പി.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.

 പി.വി.രാധാകൃഷ്ണൻ , എ. ഷർമ്മിള , എം നസീർ ,അഡ്വ: കെ.സി. രഘുനാഥ്, കെ.സി.ജയപ്രകാശ് സംസാരിച്ചു.

  പി.സുകുമാരൻ , സി. വിചിത്രൻ , ശിവദാസ് മാറോളി ,തച്ചോളി അനിൽ, എം.അനൂപ് നേതൃത്വം നൽകി.


mh9

ഇന്ദിരാ ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു.


മാഹി:മുൻ പ്രധാനമന്ത്രിയും എഐസിസി അദ്ധ്യക്ഷയുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ജന്മദിനത്തിൽ മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി.

മാഹി സർവിസ് ബേങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്മരണ സംഗമം കെ.മോഹനൻ്റെ അദ്ധ്യക്ഷതയിൽ മാഹി മുൻസിപ്പാൽ മുൻ വൈസ് ചെയർമാൻ പി.പി വിനോദൻ ഉദ്ഘാടനം ചെയ്തു,

കെ.ഹരിന്ദ്രൻ 'ശ്യാംജിത്ത് പാറക്കൽ ആഷാ ലത,ശോഭ പിടി സി സംസാരിച്ചു.


ചിത്ര വിവരണം. ഇന്ദിരാ പ്രിയദർശിനിയുടെ അനുസ്മരണ സംഗമം മാഹി മുൻസിപ്പാൽ മുൻ വൈസ് ചെയർമാൻ പി.പി വിനോദൻ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-11-19-at-21.44.58_5471daa5

ടെണ്ടർ നടപടി കഴിഞ്ഞ റോഡ് കളുടെ പ്രവർത്തനം ത്വരിതപ്പെടുത്തണം


മാഹി: മാഹി എം എൽ എയുടെ വികസന ഫണ്ട് വിനിയോഗിച്ച് നടത്തപ്പെടേണ്ടതായ മിക്ക റോഡുകളുടെയും ടെണ്ടർ നടപടി കഴിഞ്ഞിട്ടും, പ്രവൃത്തി ആരംഭിക്കാത്ത അധികൃതരുടെ അനാസ്ഥയ് കെതിരെ മാഹി മുൻസിപ്പാൽ കമ്മീഷണറുടെ അഡീഷണൽ ചാർജുള്ള പ്രശാന്ത് കുനിയിലിനെ മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികൾ നേരിൽ കണ്ട് പ്രതിഷേധമറിയിച്ചു 

 ഉടനടി വർക്ക് ആരംഭിക്കണമെന്നും ടെണ്ടർ എടുത്തിട്ടും, പ്രവൃത്തി ആരംഭിക്കാത്ത കോൺട്രാക്ക്റ്റർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപെട്ടു. കെ മോഹനൻ്റെ നേതൃത്വത്തിൽ പ്രതിനിധിസംഘത്തിൽ പി.പി വിനോദൻ,ആഷാ ലത, ശ്യാംജിത്ത് പിടി സി ശോഭ, ഷാജു കാനത്തിൽ മജിദ് കെ. സി എന്നിവരുമുണ്ടായിരുന്നു.



ചിത്രവിവരണം: കോൺഗ്രസ്സ് പ്രതിനിധിസംഘം നഗരസഭാ കമ്മീഷണറെ പ്രതിഷേധമറിയിക്കുന്നു

whatsapp-image-2025-11-19-at-21.47.31_aa47b88a

ആർട്ട് എക്സിബിഷൻ നവംബർ 22 ന് ന്യൂമാഹിയിൽ


ന്യൂമാഹി: ചിത്രകാരിയും ബഹുഭാഷാകവിയും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഇമ്മാനുവൽ മെറ്റിൽസി ന്റെ "The Spring Within Never Ends" എന്ന ആർട്ട് എക്സിബിഷൻ നവംബർ 22 മുതൽ 27 വരെ ന്യൂമാഹി മലയാള കലാഗ്രാമത്തിൽ നടക്കും.

22 ന് ഉച്ചയ്ക്ക് 3 മണിക്ക്

ദേശീയ അവാർഡ് ജേതാവായ സംവിധായകൻ പ്രിയനന്ദനൻ ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്യും. സിനിമാ സംവിധായകൻ പ്രദീപ് ചൊക്ലി മുഖ്യാതിഥിയായിരിക്കും.. എം.കെ.

സെയ്ത്‌തുൺ ., പ്രശാന്ത് ഒളവിലം, ഡോ: രാം പ്രസാദ് എന്നിവർ സംബന്ധിക്കും. പ്രദർശനം പോസിറ്റിവിറ്റി, പുനർനിർമിക്കപ്പെടുന്ന എസ്തറ്റിക് ധാരണകൾ, സ്ത്രീകളുടെ സ്വയചികിത്സാ യാത്ര എന്നിവയെ ആധാരമാക്കി സൃഷ്ടിക്കപ്പെട്ട കൃതികളാണ് അവതരിപ്പിക്കുന്നതെന്ന് വാർത്താ സമ്മേളനത്തിൽ ചിത്രകാരി

ഇമ്മാനുവൽ മെറ്റിൽസ് അറിയിച്ചു. സി.പി.സനൽ., പ്രശാന്ത് ഒളവിലം സംബന്ധിച്ചു.


whatsapp-image-2025-11-19-at-23.24.16_bc58b450

മാറോളി ബാലൻ നിര്യാതനായി


പുന്നോൽ : താഴെവയൽ ആച്ചുകങ്ങര റോഡിൽ മാറോളി ബാലൻ (87) ചെന്നൈയിൽ നിര്യാതനായി.

പരേതരായ മുല്ലോളി ചാത്തുക്കുട്ടിയുടേയും മാറോളി കല്യാണിയുടേയും മകനാണ്.

ഭാര്യ കുന്നോത്ത് താഴെ കുനിയിൽ സുജാത

മക്കൾ: ബീന, ലീന, പ്രതിഭ

മരുമക്കൾ: സദൻ , പ്രതാപ്, ഗോപിനാഥ് ( എല്ലാവരും ചെന്നൈ ) 

സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (റിട്ടയേർഡ് റിസർവ് ബേങ്ക് ജീവനക്കാരൻ ) പരേതരായ ദേവു , മാധവി , ഗോവിന്ദൻ , ജാനകി.


whatsapp-image-2025-11-19-at-23.31.56_298f4f26

പി.എം. ശ്രീ യു.ജി.എച്ച്.എസ് വിദ്യാർത്ഥികൾ ISRO സന്ദർശിച്ചു


തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെൻറർ (VSSC) പി.എം. ശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂൾ, ചാലക്കരയിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രചോദനാത്മകമായ അനുഭവങ്ങൾ സമ്മാനിച്ചു. സ്‌കൂൾ സംഘത്തിന് വിക്ഷേപണ റോക്കറ്റുകൾ, കൃത്രിമ ഉപഗ്രഹങ്ങൾ എന്നിവയുടെ പ്രവർത്തന രീതികളും ഘടകങ്ങളുമെല്ലാം നേരിട്ടു കാണുകയും പഠിക്കുകയും ചെയ്യാനുള്ള അവസരം ലഭിച്ചു.


അന്തരീക്ഷ പഠനങ്ങൾക്ക് ഉപയോഗിക്കുന്ന സൗണ്ടിംഗ് റോക്കറ്റ് RH–200യുടെ വിക്ഷേപണം നേരിട്ട് കാണാനായത് വിദ്യാർത്ഥികൾക്ക് അതുല്യമായ ഒരു അനുഭവമായി. പി.എം. ശ്രീ ഫണ്ടിന്റെ സഹായത്തോടെ ഒരുക്കിയതിനാൽ യാത്ര മുഴുവൻ വിദ്യാർത്ഥികൾക്ക് സൗജന്യമായിരുന്നു.


സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ.വി. മുരളീധരന്റെ നേതൃത്വത്തിൽ അധ്യാപകരായ ശ്രീമതി പ്രഭിത, ശ്രീമതി ഷീന, ശ്രീ ആൻറണി മാത്യു, ശ്രീ ആനന്ദ്, കുമാരി റീഷ്മ എന്നിവര്‍ സംഘത്തെ അനുഗമിച്ചു.


capture_1763576323

നെറ്റ് (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്‌ ) സെൽ ഉദ്ഘാടനം


 മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജിയിൽ നെറ്റ് കോച്ചിംഗ് ഉദ്ഘാടനവും നെറ്റ് ഓറിയന്റേഷൻ  സെഷനും 18 നവംബർ 2025 വൈകുന്നേരം 2. 30ന് കോളേജിൽ വെച്ച് നടന്നു 'ക്രാക്ക്നെറ്റ് 'എന്ന പേരിൽ ആരംഭിച്ച കോച്ചിംഗ് സെൽ ഉദ്ഘാടനം മടപ്പള്ളി ഗവൺമെൻറ് കോളേജ് അസോസിയേറ്റ് പ്രൊഫസറും റിസർച്ച് സൂപ്പർവൈസറും ആയ ഡോ: പ്രവീൺ എംപി നിർവഹിച്ചു. ഉദ്ഘാടനത്തിനുശേഷം അദ്ദേഹം വിദ്യാർത്ഥികൾക്കായി നെറ്റ് പരീക്ഷയുടെ പ്രാധാന്യവും തയ്യാറെടുപ്പ് രീതികളും ഉൾപ്പെടുത്തി ഓറിയന്റേഷൻ ക്ലാസ് നടത്തി. കോളേജ് പ്രിൻസിപ്പാൾ ഡോ: ലക്ഷ്മിദേവി സി.ജി അധ്യക്ഷത വഹിച്ചു വൈസ് പ്രിൻസിപ്പാൾ ഡോ:കെ വി ദീപ്തി, ബിൻസി മോൾ കെ(Assistant Professor, Commerce), എന്നിവർ സംസാരിച്ചു. തീർത്ഥ എം.സി( Assistant Professor, Commerce), സ്വാഗതവും രജീഷ് ടി.വി( staff Secretary) നന്ദിയും പറഞ്ഞു. കോച്ചിംഗ് സൗജന്യമായി ലഭ്യമാക്കും എന്ന് ചടങ്ങിൽ അധികൃതർ അറിയിച്ചു. കൊമേഴ്സ്, മാനേജ്മെൻറ് സ്റ്റഡീസ്, ഇംഗ്ലീഷ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ വിഷയങ്ങളിലാണ് സൗജന്യ കോച്ചിംഗ് നൽകുന്നത്. താല്പര്യമുള്ളവർ 9447070864, 8301970864 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan