മുന്നൊരുക്കമില്ലാതെ റോഡ് അടച്ചിടുന്നതിൽ ശക്തമായ പ്രതിഷേധം
മാഹി: മാഹി സ്പിന്നിങ്ങ് മിൽ റോഡിൽ ദേശീയ പാതയിൽ അടിപാത നിർമ്മാണ പ്രവർത്തനത്തിൻ്റെ ഭാഗമായി അനിശ്ചിതകാലത്തേക്ക് മാഹിയിലേക്കും, ചൊക്ലിയിലേക്കുമുള്ള ഗതാഗതംഅടച്ചിടാനുള്ള തീരുമാനത്തിൽ ബഹുജനരോഷം ശക്തമായി. അടച്ചിടുന്നതോടെ അത് വഴിയുള്ള വാഹനങ്ങൾ സർവിസ്റോഡ് വഴിയാണ് കടന്ന് പോകുക. നിലവിൽ സർവീസ് റോഡ് വീതികുറഞ്ഞതും ചിലയിടങ്ങളിൽ പൊട്ടി പൊളിഞ്ഞ അവസ്ഥയിലുമാണ്. അതുകൊണ്ടു തന്നെ ഗതാഗത കുരുക്കുണ്ടാകുമെന്നുറപ്പാണ്. പോരാത്തതിന് ഇരുഭാഗത്തും നിരവധി പെട്രോൾ പമ്പുകളുമുണ്ട്. ഭാര വാഹനങ്ങളടക്കം വൺവേയായ ഇടുങ്ങിയ സർവ്വീസ് റോഡ് വഴി കടന്നുപോകേണ്ടി വരുന്നതിനാൽ ഒഴിയാക്കുരുക്കായി മാറു..
വിവിധ രാഷ്ട്രീയ പാർട്ടികളും ജനശബ്ദം മാഹി ഭാരവാഹികളും ഇക്കാര്യം. മാഹി റീജ്യണൽ അഡ്മിനിസ്‌റേറ്ററെ. ധരിപ്പിക്കുകയുണ്ടായി അടിയന്തരമായും സർവീ സ് റോഡ് വീതി കൂട്ടി അറ്റകുറ്റപണികൾ തീർത്ത് ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്തവിധം വാഹനങ്ങൾ കടന്ന് പോകാനുള്ള സൗകര്യങ്ങൾ ചെയ്ത് കൊടുക്കണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിമാഹിഅഡ്മിനിസ്റ്റേറ്ററെ നേരിൽകണ്ട് ആവശ്യപെട്ടു.
മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട്കെ.മോഹനൻ്റെ നേതൃത്വത്തിൽ
വൈസ് പ്രസിഡണ്ട് പി.പി വിനോദൻ,ജനറൽ സിക്രട്ടറി കെ ഹരിന്ദ്രൻ, സിക്രട്ടറി ഷാജു കാനത്തിൽ സംസ്ഥാന യൂത്ത് കോൺഗ്രസ്സ് ജനറൽ സിക്രട്ടറി ശ്രീജേഷ് പള്ളൂർ എന്നിവർ പ്രതിനിധിസംഘത്തിലുണ്ടായിരുന്നു,ബദൽ സംവിധാനം ഉറപ്പ് വരുത്താതെ റോഡ് അടച്ചിട്ടാൽ ശക്തമായ പ്രതിഷേധമുയർത്തുമെന്ന് ജനശബ്ദം മാഹി ജനറൽ സെക്രട്ടരി ഇ.കെ. റഫീഖ് മുന്നറിയിപ്പ് നൽകി.
ചിത്ര വിവരണം:ഈസ്റ്റ് പള്ളൂരിലെ ബൈപാസ് റോഡ് ജംഗ്ഷനിലെ സിഗ്നൽ പോയിന്റ്
ന്യൂമാഹിയിൽ ഇടത് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു
ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിലെയും ഇടത് മുന്നണി സ്ഥാനാർഥികളും പത്രിക സമർപ്പിച്ചു.
ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഓഫീസിൽ അസി. റിട്ടേണിങ്ങ് ഓഫീസർ മുമ്പാകെയാണ് പത്രികകൾ സമർപ്പിച്ചത്.
നേതാക്കളായ കാരായി രാജൻ, വടക്കാർ ജനാർദ്ദനൻ, കെ. ജയപ്രകാശൻ, എം. ബാലൻ, കെ.സി. ബുദ്ധദാസ് എന്നിവർ നേതൃത്വം നൽകി.
മാഹിപ്പാലം കേന്ദ്രീകരിച്ച് പ്രകടനമായാണ് പത്രികാസമർപ്പണത്തിന് സ്ഥാനാർഥികൾ എത്തിയത്.
ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ ഇടത് മുന്നണി സ്ഥാനാർഥികൾ അസി. റിട്ടേണിങ്ങ് ഓഫീസർ മുമ്പാകെ പത്രിക സമർപ്പിക്കുന്നു
മങ്ങാട്ടെ മാലിന്യക്കൂമ്പാരം: എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പരിശോധന നടത്തി
ന്യൂമാഹി: തലശ്ശേരി മാഹി ബൈപ്പാസ് കടന്നു പോകുന്ന മങ്ങാട് കുനിയിൽ ഭാഗത്ത് മാലിന്യം തള്ളിയത് അധികൃതർ എത്തി പരിശോധന നടത്തി.
കണ്ണൂരിൽ നിന്നുള്ള എൻഫോഴ്സ്മെൻ്റ് സ്ക്വാഡാണ് പരിശോധന നടത്തിയത്.
കെട്ടിട നിർമ്മാണ അവശിഷ്ടങ്ങൾ, തരംതിരിക്കാതെയുള്ള അജൈവമാലിന്യങ്ങൾ എന്നിവ പരിസ്ഥിതി പ്രധാന്യമുള്ള പ്രദേശമായ കണ്ടൽക്കാട്ടിലാണ് തള്ളിയിരിക്കുന്നത്. മാലിന്യക്കൂമ്പാരം പരിശോധിച്ചതിൽ നിന്നും തള്ളിയവരെക്കുറിച്ചുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്.
മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടികൾ ഉണ്ടാവുമെന്ന് അധികൃതർ അറിയിച്ചു.
ചിത്രവിവരണം:എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പരിശോധന നടത്തുന്നു
മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജിൽ അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികളും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുന്നു. കോളേജ് പ്രിൻസിപ്പാൾ ഡോ. കെ.കെ. ശിവദാസനാണ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്.
സ്വർണ്ണ മെഡൽ കരസ്തമാക്കി
മാഹി:കരാത്തെ കേരള അസോസിയേഷന്റെ അഭിമുഖത്തിൽ എറണാകുളത്ത് വെച്ച് നടന്ന കെ കെ എ സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലയിലെ പ്രതിനിധീകരിച്ച് പങ്കെടുത്ത വേദിക ഷിജിത്ത് പെൺകുട്ടികളുടെ 11 വയസ്സ് - 45 ഫൈറ്റിംഗ് വിഭാഗ മത്സരത്തിൽ സ്വർണ്ണം മെഡൽ കരസ്ഥമാക്കി, കരാത്തെ ഇന്ത്യൻ ഓർഗനൈസേഷന്റെ കെ ഐ ഒ നാഷണൽ കരാത്തെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിച്ചു സ്പോർട്സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യയിലെ വിദ്യാർത്ഥിയാണ്
കുട്ടികളിൽ ആത്മീയാവബോധമുണ്ടാകണം
മാഹി:ആത്മീയതിൽ നിന്നകലുമ്പോൾ അരാജകത്വം വളരുമെന്നും, ഈ മണ്ഡലകാലം നമ്മുടെ കുട്ടികളിൽ ആത്മീയഅവബോധം സൃഷ്ടിക്കാനുതകണമെന്നും ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം ഉദ്ഘാടനം ചെയ്ത് കൊണ്ട് എറണാകുളം നിത്യനികേതനആശ്രമത്തിലെ സ്വാമിനി ശബരിചിന്മയ് പറഞ്ഞു.
ചിത്രവിവരണം:
സ്വാമിനി ശബരിചിന്മയ് പ്രഭാഷണം നടത്തുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















