റാങ്ക് ജേതാക്കളെ ആദരിച്ചു.

റാങ്ക് ജേതാക്കളെ ആദരിച്ചു.
റാങ്ക് ജേതാക്കളെ ആദരിച്ചു.
Share  
2025 Nov 17, 11:58 PM
vasthu
BHAKSHASREE

റാങ്ക് ജേതാക്കളെ ആദരിച്ചു.


മാഹി.. പോണ്ടിച്ചേരി സർവകലാശാലയുടെ 2021 മുതൽ 2024 വരെയുള്ള ഗോൾഡ് മെഡൽ ജേതാക്കളുടെ പട്ടികയിൽ ഇടം നേടിയ മാഹി കോ-ഓപ്പ്: കോളജിലെ ബിബിഎ ടൂറിസം വിദ്യാർത്ഥിനി പി.കെ.ഫാത്തിമ.,എംബിഎ ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടിയ അസിസ്റ്റന്റ് പ്രൊഫസർ മുഹമ്മദ്‌ റിഷാൽ, ടി.വി. വിവേക് എന്നിവരെ കോളേജ് ആദരിച്ചു.. 

 പൊലീസ് സൂപ്രണ്ട് ഡോ: വിനയകുമാർ ഗാഡ്ഗെ ഐ.പി.എസ്, പോണ്ടിച്ചേരി യൂണിവേർസിറ്റി ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ഡോ: രജീഷ് വിശ്വനാഥൻ എന്നിവർ ആദരവ് സമർപ്പിച്ചു.

കോളേജ് മാനേജിങ്ങ് കമ്മിറ്റി ചെയർമാൻ ഇ.വത്സരാജ് അദ്ധ്യക്ഷത വഹിച്ചു.സജിത്ത് നാരായണൻ , ചാലക്കര പുരുഷു, ടി.എം.സുധാകരൻ, വൈസ് ചെയർമാൻ എം.കെ.ശ്രീജേഷ്, ആശാലത സംസാരിച്ചു.

പ്രിൻസിപ്പാൾ ഡോ: സി.ജി.ലക്ഷ്മി ദേവി സ്വാഗതവും, അമൽ മിഖേൽ നന്ദിയും പറഞ്ഞു.


ചിത്ര വിവരണം: പൊലീസ് സൂപ്രണ്ട് ഡോ: വിനയകുമാർ ഗാഡ് ഗെ ഐ.പി.എസ്. ഉദ്ഘാടനം ചെയ്യുന്നു.


മാഹി.. പോണ്ടിച്ചേരി സർവകലാശാലയുടെ 2021 മുതൽ 2024 വരെയുള്ള ഗോൾഡ് മെഡൽ ജേതാക്കളുടെ പട്ടികയിൽ ഇടം നേടിയ മാഹി കോ-ഓപ്പ്: കോളജിലെ ബിബിഎ ടൂറിസം വിദ്യാർത്ഥിനി പി.കെ.ഫാത്തിമ.,എംബിഎ ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടിയ അസിസ്റ്റന്റ് പ്രൊഫസർ മുഹമ്മദ്‌ റിഷാൽ, ടി.വി. വിവേക് എന്നിവരെ കോളേജ് ആദരിച്ചു.. 

 

capture_1763402846

പൊലീസ് സൂപ്രണ്ട് ഡോ: വിനയകുമാർ ഗാഡ്ഗെ ഐ.പി.എസ്, പോണ്ടിച്ചേരി യൂണിവേർസിറ്റി ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ഡോ: രജീഷ് വിശ്വനാഥൻ എന്നിവർ ആദരവ് സമർപ്പിച്ചു. കോളേജ് മാനേജിങ്ങ് കമ്മിറ്റി ചെയർമാൻ ഇ.വത്സരാജ് അദ്ധ്യക്ഷത വഹിച്ചു.സജിത്ത് നാരായണൻ , ചാലക്കര പുരുഷു, ടി.എം.സുധാകരൻ,വൈസ് ചെയർമാൻ എം.കെ.ശ്രീജേഷ്, ആശാലത സംസാരിച്ചു.

പ്രിൻസിപ്പാൾ ഡോ: സി.ജി.ലക്ഷ്മി ദേവി സ്വാഗതവും, അമൽ മിഖേൽ നന്ദിയും പറഞ്ഞു.


ചിത്ര വിവരണം: പൊലീസ് സൂപ്രണ്ട് ഡോ: വിനയകുമാർ ഗാഡ് ഗെ ഐ.പി.എസ്. ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2025-11-17-at-19.22.38_80a66448

ലക്ഷ്യബോധമില്ലാത്തതിന് കാരണം കിനാവുകൾ കാണാത്തത് : സി.വി.രാജൻ


മാഹി: കിനാവുകൾ കാണാത്തതാണ് പുതിയ തലമുറക്ക് ലക്ഷ്യബോധമില്ലാതാവാൻ കാരണമെന്നും, പരീക്ഷ ജയിക്കാൻ മാത്രമുള്ള അദ്ധ്യയനം കൊണ്ട് ഉത്തമ പൗരൻമാരെ വാർത്തെടുക്കാനാവില്ലെന്നും പ്രമുഖ പരിസ്ഥിതിപ്രവർത്തകനും, ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ സി.വി.രാജൻ പെരിങ്ങാടി അഭിപ്രായപ്പെട്ടു. മാഹി പ്രസ്സ് ക്ലബ്ബം മഹാത്മാ ഗാന്ധിഗവ: ആർട്സ് കോളജ് മലയാള വിഭാഗവുംസംഘടിപ്പിച്ച മാധ്യമ സെമിനാറിൽ പരിസ്ഥിതി സംരക്ഷണത്തിൽ യുവാക്കളുടെ പങ്ക് എന്ന വിഷയത്തിൽ ക്ലാസ്സെടുക്കുകയായിരുന്നു അദ്ദേഹം.

ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു.ഡോ.ബാബുരാജ്, കെ.വി.ഹരീന്ദ്രൻ സംസാരിച്ചു. .

അഭിനവ് ,സാരംഗ് ,അക്ഷര ,അവന്തിക ,സാനിയ,നൈഹ ,സംസാരിച്ചു.


ചിത്രവിവരണം: ശിൽപ്പശാലയിൽ പങ്കെടുത്തവർ പരിസ്ഥിതി പ്രവർത്തകൻ സി.വി.രാജൻ പെരിങ്ങാടിക്കൊപ്പം


ബി എം എസ് പുതുച്ചേരി ഗവർണ്ണർക്ക് നിവേദനം നൽകി


മാഹി:നിരവധി വ്യാപാര വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മാഹിയിൽ 6 മസത്തോളമായി ലേബർ ഓഫീസർ ഇല്ലാതായിട്ട്. ഇത് കാരണം തൊഴിൽ മേഖലയിൽ ഉണ്ടായി കൊണ്ടിരിക്കുന്ന പരാതികൾക്ക് പരിഹാരം കാണാതെ കിടക്കുകയാണ് ആയതിനാൽ മാഹിയിൽലേബർ ഓഫീസറെ ഉടനെ നിയമി ക്കണമെന്ന് ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ഭാരതീയ മസ്ദൂർ സംഘം (BMS ) പുതുച്ചേരി ലഫ്.ഗവർണ്ണറോടാവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മാഹിസന്ദർശനവേളയിലാണ് ലഫ്. ഗവർണ്ണർ കെ. കൈലാസനാഥന് നിവേദനം നൽകിയത്. മാഹി മേഖലയിൽ

പൊട്ടി പൊളിഞ്ഞ് കിടക്കുന്ന റോഡുകൾ ഉടനെ ഗതാഗതയോഗ്യമാക്കുക,

മാഹിയിൽ ഓട്ടോറിക്ഷ പർ മിറ്റ് അനുവദിക്കുക, മാഹി മേഖലയിലെ തെരുവ്നായ ശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഗവർണ്ണർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു, മേഖല പ്രസിഡണ്ട് സത്യൻ ചാലക്കരയാണ് നിവേദനം നൽകിയത്. എ ദിനേശൻ, പി. പ്രഭീഷ് കുമാർ, മഗനീഷ് മഠത്തിൽ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു -


whatsapp-image-2025-11-17-at-19.25.37_ea96bb63

സഹകരണ സ്പർശം

ഉദ്ഘാടനം ചെയ്തു


കതിരൂർ: സഹകരണ വാരാഘോഷത്തോടെനുബന്ധിച്ചു കതിരുർ സർവീസ് സഹകരണ ബാങ്ക് കതിരൂരിൽ അഡ്വാൻസ്ഡ് മെഡിക്കൽ മെഡിക്കൽ ക്യാമ്പ് നടത്തി.ഡോക്ടർ അശ്വിൻസ്  അഡ്വാൻസ്ഡ് ഡയബെട്സ് സെന്റർ കണ്ണൂർ ക്യാബിനു നേതൃത്വം നൽകി. ജില്ലാ പഞ്ചായത്ത്‌ അംഗം മുഹമ്മദ്‌ അഫ്സൽ ഉദ്ഘാടനം ചെയ്തു.കതിരൂർ ബാങ്ക് പ്രസിഡണ്ട്‌ ശ്രീജിത്ത്‌ ചോയൻ അദ്ധ്യക്ഷനായി. ഡോക്ടർ അശ്വിൻ മുകുന്ദൻ, ക്ലാസ്സ്‌ എടുത്തു.

ഡോ. പ്രിയങ്ക സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി എം രാജേഷ് ബാബു സ്വാഗതം പറഞ്ഞു.


ചിത്രവിവരണം:ജില്ലാ പഞ്ചായത്ത്‌ അംഗം മുഹമ്മദ്‌ അഫ്സൽ ഉദ്ഘാടനം ചെയ്യുന്നു


nmk

ഇ.വി.ഗംഗാധരൻ നിര്യാതനായി.

മാഹി: പള്ളൂരിലെ മാഹി സ്പിന്നിങ്ങ്മിൽ മുൻ ജീവനക്കാരനും ഐ എൻടി.യു.സി നേതാവുമായിരുന്ന

 കോടിയേരി ഈങ്ങയിൽ പീടിക ഉഷസ്സിൽ ഇ. വി.ഗംഗാധരൻ(79) നിര്യാതനായി.

 എൻസിപി (എസ്) തലശ്ശേരി ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ചെങ്ങര തറവാട് കുടുംബ ക്ഷേമ സമിതിയുടെ സ്ഥാപക അംഗമാണ് . ഭാര്യ - ഇ. വി. വിമല മക്കൾ.ഷാജി. എം. സി (കോടിയേരി) ഷൈജു. എം. സി (പൂന) ഷനിൽ. എം. സി (ഇലക്ട്രീഷ്യൻ), പള്ളൂർ സ്പിന്നിംഗ് മിൽ ) മരുമക്കൾ - പ്രതിഭ (ചെണ്ടയാട്) , ശ്രീജിഷ (കാപ്പാട്) സംസ്കാരം ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.


വിവാഹം


ഡോ:സ്നേഹ പ്രകാശ് - -ഡോ.ഗഹാൻ റെഡ്ഢി


മാഹി: പള്ളൂരിലെ കൈലാസിൽ ജയപ്രകാശ് ചെറുവാരിയുടെയും, ഷൈമ പ്രകാശിന്റേയും മകൾ ഡോ: സ്നേഹ പ്രകാശും,

ഗുജറാത്തിലെ

ഡോ.രമേഷ് റെഡ്ഢിയുടെയും,ഡോ: ഭവാനി റെഡ്ഡിയുടേയും മകൻ ഡോ: ഗഹാൻ റെഡ്ഡിയും വിവാഹിതരായി.

സിദ്ധാർത്ഥ് - അമല സുരേഷ്

ന്യൂമാഹി: ഒളവിലത്തെ രവീന്ദ്രൻ താനിക്കലിന്റെ മകൻ സിദ്ധാർത്ഥും, തൊടുപുഴ മണക്കാട്ടെ കണ്ണൻ കുഴിയിൽ സുരേഷിന്റെ മകൾ അമല സുരേഷും വിവാഹിതരായി.


തലശ്ശേരി മാഹി ബൈപ്പാസിലെ അടിപ്പാത നിർമ്മാണം: ഗതാഗത നിയന്ത്രണം


പള്ളൂർ മുതൽ മാഹി വരെയുള്ള കാരേജ്‌വേയിലെ ദേശീയപാത അടച്ചിടും


മാഹി: തലശ്ശേരി മാഹി ബൈപ്പാസ് സിഗ്നലിൽ നടന്നുകൊണ്ടിരിക്കുന്ന അടിപ്പാത നിർമ്മാണവും എൻഎച്ച്-66 റോഡിന്റെ പുനർനിർമ്മാണവും നടക്കുന്നതിനാൽ, പള്ളൂർ മുതൽ മാഹി വരെയുള്ള കാരേജ്‌വേയിലെ (എംസിഡബ്ല്യു) ദേശീയപാത (എൻഎച്ച് 66) ചൊവ്വാഴ്ച്ച രാവിലെ 6 മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ അടച്ചിടും.

കണ്ണൂർ ഭാഗത്തുനിന്ന് മെയിൻ കാരിയേജ്‌വേ വഴി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സർവീസ് റോഡ് ഉപയോഗിച്ച് അടിപ്പാത നിർമ്മാണം നടക്കുന്ന മേഖലയിലൂടെ സഞ്ചരിച്ച് മാഹി ഭാഗത്തേക്ക് പോകേണ്ടതാണ്.


കോഴിക്കോട് ഭാഗത്തുനിന്ന് തലശ്ശേരി, കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സർവീസ് റോഡ് വഴി തിരിച്ചുവിട്ട് യാത്ര തുടരണം.

മാഹിയിൽ നിന്ന് ചൊക്ലിയിലേക്കും തിരിച്ചുമുള്ള റോഡ് ജോലികൾ നടക്കുന്ന സമയത്ത് താൽക്കാലികമായി അടച്ചിടും. ബ്രാഞ്ച് റോഡിൽ നിന്ന് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും സർവീസ് റോഡുകളും മുന്നിലുള്ള അണ്ടർപാസുകളും യാത്രയ്ക്കായി ഉപയോഗിക്കേണ്ടതാണ്. ആറ് മാസം കൊണ്ട് പ്രവൃത്തി പൂർത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ദേശീയ പുസ്തക വാരാചരണം 19 ന് തുടങ്ങും


 മാഹി പി എം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ ദേശീയ പുസ്തക വാരാചരണത്തിന്റെ ഉദ്ഘാടനംനവംബർ 19 ന്നടക്കും. രാവിലെ 9 മണിക്ക് ബുക്ക് വീക്ക്' പ്രിൻസിപ്പാൾ ഡോ: എൻ.ഗിനീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യും.

വായനയുടെ മൂല്യംഎന്ന വിഷയത്തിൽ പ്രഭാഷണം നടക്കും.


whatsapp-image-2025-11-17-at-19.24.57_8f1d8a28

തെരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി


ന്യു മാഹി: പഞ്ചായത്ത് ഒന്നാം വാർഡിൽ മത്സരിക്കുന്ന ആലമ്പത്ത് നാസറിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായുള്ള തിരഞ്ഞെടുപ്പ് കൺവെൻഷൻ എസ്.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. എം.വി. ഷെക്കീബ് അദ്ധ്യക്ഷ്യം വഹിച്ചു. ജയ ബാലു. വി., കെ.കെ.രാജേഷ്, എന്നിവർ സംസാരിച്ചു.


ചിത്രവിവരണം:എസ്.കെ.വിജയൻ ഉദ്ഘാടനം ചെയ്യുന്നു.


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan