എക്സൽ പബ്ലിക് സ്കൂൾ
സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു
മാഹി: എക്സൽ പബ്ലിക് സ്കൂൾ കായികമേള എക്സലഗോൺസ് തലശ്ശേരി ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നു. സ്കൂൾ പ്രിൻസിപ്പൽ സതി എം കുറുപ്പിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ എ ടീം ഫീൽഡിങ്ങ് കോച്ച് മസർ മൊയ്തു ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് ഗേൾ നമ്രത.വി.അനിൽ സ്വാഗതവും ഹെഡ് ബോയ് റിഷാൻരാജ് നന്ദിയും പറഞ്ഞു. സ്പോട്സ് വൈസ് ക്യേപ്റ്റൻ അബ്ദുൾ ഫത്താഹ് ജസ്ഫാൻ കായിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പി ടി എ പ്രസിഡന്റ് കെ.വി കൃപേഷ് സംസാരിച്ചു.ആയിരത്തോളം കുട്ടികൾ പങ്കെടുത്ത മേളയിൽ കുട്ടികളുടെ മാർച്ച് ഫാസ്റ്റ്, എയ്റൊബിക്സ് തുടങ്ങിയവ അരങ്ങേറി.
ചിത്രവിവരണം:ഇന്ത്യൻ എ ടീം ഫീൽഡിങ്ങ് കോച്ച് മസർ മൊയ്തു ഉദ്ഘാടനം ചെയ്യുന്നു
തലശ്ശേരി നഗരസഭ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
തലശ്ശേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ തലശ്ശേരി നഗരസഭ ബിജെപി ഒന്നാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. തലശ്ശേരി ഗോകുലം ഫോർട്ടിൽ വച്ച് ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡണ്ട് കെ ലിജേഷിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു എളക്കുഴി ഒന്നാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു സംസാരിച്ചു സ്ഥാനാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ച് ബിജെപി സംസ്ഥാന സമിതി അംഗം എൻ ഹരിദാസ് സംസാരിച്ചു തലശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് മിലി ചന്ദ്ര സ്വാഗതവും ബിജെപി കണ്ണൂർ ജില്ല ട്രഷറർ അമർകുമാർ നന്ദിയും രേഖപ്പെടുത്തി
സ്ഥാനാർഥികളുടെ വാർഡ് നമ്പറും സ്ഥലവും പേരും
1. നെട്ടൂർ - രജീഷ് കെ കെ
2. ഇല്ലിക്കുന്ന് - അഡ്വ: വി രത്നാകരൻ
5. കുന്നോത്ത് - അജിത കെ കെ
6. കാവുംഭാഗം - റനിഷ വി
7. കൊളശ്ശേരി - ദുർഗ്ഗ വേണുഗോപാൽ
11. കണ്ണോത്ത് പള്ളി - ബവിഷ കെ
12. ടൗൺ ഹാൾ - അജയ് ഷേണായ്
13. മോറക്കുന്ന് - വിപിൽ കെ വി
14. ചിറക്കര - ശോഭന രതീഷ്
15. കുഞ്ഞാംപറമ്പ് - അജിത്ത് പി പി
16. ചെള്ളക്കര - സന്തോഷ് കെ
17. മഞ്ഞോടി - ആശ ഇ
18. പെരിങ്ങളം - രേഷ്മ എം
19. വയലളം - ജിഷ്ണു കെ എസ്
20. ഊരാങ്കോട്ട് - സുകന്യ ടി വി
21. കുട്ടിമാക്കുൽ - ലസിത പാലക്കൽ
22. ചന്ദ്രോത്ത് - ജസ്ന മോൾ സി
23. മുഴീക്കര - ദിനേഷൻ കെ
25. ഈങ്ങയിൽ പീടിക - ദിജിൻ പി
26. കോടിയേരി വെസ്റ്റ് - രാജീവൻ പി
28. മമ്പള്ളികുന്ന് - സജീഷ് കെ
30. കോടിയേരി - മീന ബി എം
32. പാറൽ - എ കെ പ്രേമൻ
34. മാടപ്പീടിക - ബിന്ദു കെ
35. പുന്നോൽ ഈസ്റ്റ് - സുനിൽകുമാർ കെ പി
41. കല്ലായ്തെരു - സലീഷ് ടി കെ
44. ഗാർഡൻസ് - ഗിരീഷ് ജി
46. വിവേഴ്സ് - അഖില കൃഷ്ണൻ കെ
47. മാരിയമ്മ - ദിവ്യ വി
48. കായത്ത് - ബീന എം ജി
49. പാലിശ്ശേരി - ജിഷ കെ
50. ചേറ്റംകുന്ന് - ശ്രീന ഇ
51. കോടതി - സീന മാണിയത്ത്
52. കോണോർ വയൽ - ശാരിക
53. കൊടുവള്ളി - അഭിരാമി എം
എൽ.ഡി.എഫ്. കൺവൻഷൻ
ന്യൂമാഹി:ഇടത് പക്ഷ ജനാധിപത്യ മുന്നണി ന്യൂമാഹി പഞ്ചായത്ത് നാലാം വാർഡ് കൺവെൻഷൻ ശരത് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. തയ്യിൽ രാഘവൻ അദ്ധ്യക്ഷത വഹിച്ചു. എസ്.കെ.വിജയൻ, അർജുൻ പവിത്രൻ കെ. നൌഷാദ്, കെ. പ്രീജ എന്നിവർ സംസാരിച്ചു. സ്ഥാനാർത്തിക്ക് കെട്ടിവെക്കാൻ ഉള്ള കാശ് ഏടന്നൂർ ബ്രദേഴ്സ് നല്കി.
ചിത്ര വിവരണം:ശരത് രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
റാങ്ക് ജേതാക്കളെ ഇന്ന് ആദരിക്കും
മാഹി.. പോണ്ടിച്ചേരി സർവകലാശാലയുടെ 2021 മുതൽ 2024 വരെയുള്ള ഗോൾഡ് മെഡൽ ജേതാക്കളുടെ പട്ടികയിൽ ഇടം നേടിയ മാഹി കോ-ഓപ്പ്: കോളജിലെ ബിബിഎ ടൂറിസം വിദ്യാർത്ഥി ഫാത്തിമ.പി.കെ,എംബിഎ ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടിയ അസിസ്റ്റന്റ് പ്രൊഫസർ മുഹമ്മദ് റിഷാൽ എന്നിവരെ ഇന്ന് ഉച്ചക്ക് 2 മണിക്ക് കോളേജ് ആദരിക്കും. ഇരുവരും ഡിസംബറിൽ പോണ്ടിച്ചേരിയിൽ നടക്കുന്ന സർവകലാശാല ബിരുദദാന ചടങ്ങിൽ ഗോൾഡ് മെഡലും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങും.
പൊലീസ് സൂപ്രണ്ട് ഡോ: വിനയകുമാർ ഗാഡ്കെ ഐ.പി.എസ്, കമ്മ്യൂണിറ്റി കോളേജ് ഹെഡ് ഡോ: രജീഷ് വിശ്വനാഥൻ എന്നിവർ ആദരിക്കും. കോളേജ് പ്രസിഡൻ്റ് സജിത്ത് നാരായണൻ അദ്ധ്യക്ഷത വഹിക്കും. ചാലക്കര പുരുഷു സംസാരിക്കും.
12 ലിറ്റർ മാഹി മദ്യം പിടിച്ചെടുത്തു
മാഹി: അഴിയൂർ ചെക്ക്പോസ്റ്റിൽ പിക്കപ്പ് വാനിൽ കടത്തിക്കൊണ്ട് വന്ന 12 ലിറ്റർ മാഹി മദ്യം പിടിച്ചെടുത്തു. ഒളവണ്ണ സ്വദേശി മുഹമ്മദ് മിദ്ലാജ്(23 ) എന്നയാളാണ് പിടിയിലായത്.
Iഅഴിയൂർ ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ അജു.പി.ഷാജി, എക്‌സൈസ് ഇൻസ്പെക്ടർ സുനിൽ.കെ, അസിസ്റ്റൻ്റ് എക്‌സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) പ്രവീൺ കുമാർ.കെ, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) മനീഷ്.എ, സിവിൽ എക്‌സൈസ് ഓഫീസർ സുരാഗ്.സി.കെ എന്നിവരാണ് പരിശോധന നടത്തിയത്.
എസ്.ഡി.പി.ഐ ന്യൂമാഹി പഞ്ചായത്ത് കൺവെൻഷനും സ്ഥാനാർഥി പ്രഖ്യാപനവും
ന്യൂമാഹി: എസ്ഡിപിഐ ന്യൂമാഹി പഞ്ചായത്ത് പ്രവർത്തക കൺവെൻഷനും സ്ഥാനാർഥി പ്രഖ്യാപനവും എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മിറ്റി ഓഫീസിൽ നടന്നു. പ്രസിഡൻ്റ് എം.കെ. ജബീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.സി ജലാലുദ്ദീൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു.മണ്ഡലം പ്രസിഡൻ്റ് ഷാബിൽ പുന്നോൽ, മണ്ഡലം ട്രഷറർ സി.കെ. സെമീർ, പി.പി. അൻസാർ, പി.വി. ഹനീഫ, അബ്ദുൽ അസീസ് എന്നിവർവർ സംസാരിച്ചു.
14 വാർഡുകളിൽ ഒരു വാർഡിൽ മാത്രമേ സ്ഥാനാർഥിയുള്ളൂ.
സ്ഥാനാർഥികൾ :
ന്യൂമാഹി പഞ്ചായത്ത് 14-ാം വാർഡ് കുറിച്ചിയിൽ കടപ്പുറം ഷമീമ സലിം.
തലശ്ശേരി ബ്ലോക്ക് ന്യൂമാഹി ഡിവിഷൻ, സഫീന ലത്തീഫ്.
തലശ്ശേരി ബ്ലോക്ക് എരിഞ്ഞോളി ഡിവിഷൻ, പി.പി. അബ്ദുള്ള (കുഞ്ഞു).
യു. ഡി. എഫ് വാഹന
പ്രചരണ ജാഥ സമാപിച്ചു.
തലശ്ശേരി മുഴിക്കരയിൽ നിന്ന് ആരംഭിച്ച യു. ഡി. എഫ് കോടിയേരി മേഖല വാഹന പ്രചരണ ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരങ്ങൾ ഏറ്റു വാങ്ങി മാടപ്പീടികയിൽ സമാപിച്ചു. സമാപന സമ്മേളനം കെ പി സി സി അംഗം വി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു, ടി എൻ പവിത്രൻ സ്വാഗതം പറഞ്ഞു. വി സി പ്രസാദ് അധ്യക്ഷത വഹിച്ചു. അഡ്വ ഇ ആർ വിനോദ് മുഖ്യ പ്രഭാഷണം നടത്തി. വി.ദിവാകരൻ മാസ്റ്റർ,
അഡ്വ സി ടി സജിത്ത്, കെ ഖാലിദ് മാസ്റ്റർ, സി പി പ്രസിൽ ബാബു , ഇ.വിജയകൃഷ്ണൻസന്ദീപ് കോടിയേരി, കെ കുഞ്ഞി മൂസ, പി കെ രാജേന്ദ്രൻ, പി ദിനേശൻ, ബഷീർ ചെറിയാണ്ടി , റഷീദ് തലായി, കെ പി സിദ്ധീഖ്, കെ പി കുശല കുമാരി, ഷീബ പ്രസിൽ ബാബു സംസാരിച്ചു.
പടം :
സമാപനം കെ പി സി സി അംഗം വി രാധാക്യഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്ന
വെൽഫെയർ പാർട്ടി തലശ്ശേരി നഗരസഭയിലെ നാല് വാർഡുകളിൽ മത്സരിക്കും
തലശ്ശേരി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ജനങ്ങളോടുള്ള ഉത്തരവാദിത്വവും സാമൂഹിക നീതിയും ക്ഷേമ വികസനപ്രവർത്തനങ്ങളും മുൻനിർത്തി വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ തലശ്ശേരി നഗരസഭയിൽ സജീവ സാന്നിധ്യവുമായി മത്സരരംഗത്ത് ഇറങ്ങുമെന്ന് മുനിസിപ്പൽ കമ്മിറ്റി അറിയിക്കുന്നു.
കുഴിപ്പങ്ങാട്, വിവേഴ്സ്, പാലിശ്ശേരി, കോണോർ വയൽ എന്നീ വാർഡുകളിലാണ് പാർട്ടി സ്ഥാനാർത്ഥികൾ ജനക്ഷേമത്തിനും ഉത്തരവാദിത്ത ഭരണത്തിനും പ്രതിജ്ഞാബദ്ധരായി മത്സരിക്കുന്നതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ ഉറപ്പാക്കുക, മാനവിക ക്ഷേമവികസനം ശക്തിപ്പെടുത്തുക, നീതിപൂർവ്വമായ ഭരണം നടപ്പിലാക്കുക, പൗരാവകാശങ്ങൾ സംരക്ഷിക്കുക, സ്ത്രീശാക്തീകരണം പ്രോത്സാഹിപ്പിക്കുക എന്നിവയ്ക്കുള്ള ജനാധിപത്യ രാഷ്ട്രീയ നിലപാടുകളാണ് വെൽഫെയർ പാർട്ടി മുന്നോട്ടുവയ്ക്കുന്നത്.
തദ്ദേശ സ്വയംഭരണ സംവിധാനത്തെ കൂടുതൽ ജനകീയവും നീതിപൂർവ്വവും ക്ഷേമപരമാക്കുന്നതിനും വെൽഫെയർ പാർട്ടിയുടെ സ്ഥാനാർത്ഥികളെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് വോട്ടർമാരോട് മുനിസിപ്പൽ കമ്മിറ്റി ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു.
തിയ്യതി : 16/11/2025
സെക്രട്ടറി
വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ
തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി
ചെണ്ടുമല്ലി സോപ്പ് വിതരണം
ഉദ്ഘാടനം ചെയ്തു
മാഹി..കർഷകസംഘം മാഹി ശീതകാല പച്ചക്കറികൃഷിയുടെ തൈ നടലും മാഹി കർഷകസംഘം കൃഷി ചെയ്ത ചെണ്ടുമല്ലി പൂവ് കൊണ്ടുള്ള സോപ്പിന്റെ (മാഹി ഗോൾഡ്) വിപണനോൽഘാടനവും പുത്തലം ക്ഷേത്ര പരിസരത്തു വച്ചു നടന്നു
കെ കെ ശൈലജ ടീച്ചർ വിപണനോത്ഘാടനം പി.സി.എച്ച്. ശശിധരന് നൽകി നിർവഹിച്ചു.
കർഷകസംഘം മാഹി വില്ലേജ് സെക്രെട്ടറി സി ടി വിജീഷ് സ്വാഗതം പറഞ്ഞു മനോഷ് പുത്തലം അധ്യക്ഷതവഹിച്ചു..
കർഷകസംഘം സംസ്ഥാനകമ്മിറ്റി അംഗം എം സി പവിത്രൻ, റിട്ടയർഡ് കൃഷി ജോയിന്റ് ഡയറക്ടർ കെ പി ജയരാജൻ, സിപിഎം മാഹി ലോക്കൽ സെക്രെട്ടറി കെ പി നൗഷാദ്,സതീഷ് സി എച് എന്നിവർ സംസാരിച്ചു.
ട്രഷറർ രജിൽ പി നന്ദി പറഞ്ഞു
ചിത്ര വിവരണം: കെ.കെ.ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















