കുമാരി ഡിലീഷ്യ മുരളിയുടെ ചെറുകഥാ സമാഹാരം പ്രകാശനം 19 ന്

കുമാരി ഡിലീഷ്യ മുരളിയുടെ ചെറുകഥാ സമാഹാരം പ്രകാശനം 19 ന്
കുമാരി ഡിലീഷ്യ മുരളിയുടെ ചെറുകഥാ സമാഹാരം പ്രകാശനം 19 ന്
Share  
2025 Nov 16, 12:06 AM
vasthu
BOOK
BOOK
BHAKSHASREE

കുമാരി ഡിലീഷ്യ മുരളിയുടെ

ചെറുകഥാ സമാഹാരം പ്രകാശനം 19 ന്


മാഹി:പ്രതികൂല ജീവിത സാഹചര്യങ്ങളിലും, ഒഴുക്കിനെതിരെ തളരാതെ നീന്താനും, ജനിതകമായി സിദ്ധിച്ച സർഗ്ഗശേഷിയുടെ പ്രതിഭക്ക് തിളക്കമേറ്റാനും സാധിച്ച കുമാരി ഡിലീഷ്യ മുരളിയുടെ ആദ്യ ചെറുകഥാ സമാഹാരമായ അതിരുകൾ അഴിയിട്ട ഭൂപടങ്ങൾ എന്ന കൃതി നവമ്പർ 19 ന് പ്രകാശനം ചെയ്യും. പ്രകാശിതമാകുന്നത്. തീഷ്ണമായ അനുഭവങ്ങളുടെ തീച്ചൂളയിൽ പിറവിയെടുത്തതാണ് ജീവിതഗന്ധിയായ ഇതിലെകഥകളോരോന്നും.മാഹി സഹകരണ ബി.എഡ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യും. മുൻ നഗരസഭാ കമ്മീഷണർ എ. ഗംഗാധരന് ആദ്യ പ്രതി കൈമാറി നോവലിസ്റ്റ് വി.ആർ.സുധീഷ് പ്രകാശനം ചെയ്യും ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിക്കും. സജിത്ത് നാരായണൻ, നോവലിസ്റ്റ് സി.കെ. രാജലഷ്മി, ടി.എം.സുധാകരൻ, പ്രൻസിപ്പാൾ ശ്രീലത, കെ.വി.മോഹനൻ , സോമൻ മാഹി , രതി രവി സംബന്ധിക്കും.


ഡെലീഷ്യ മുരളി

whatsapp-image-2025-11-15-at-19.28.05_baa6b225

47 വർഷം മുമ്പുള്ള പ്രി 

ഡിഗ്രിക്കാർ ഒത്തുചേർന്നു.


തലശ്ശേരി:ബ്രണ്ണൻ കോളേജിൽ 77 - 79 വർഷം പ്രീഡിഗ്രി എക്കണോമിക്സ് ക്ലാസ്സിൽ പഠിച്ചവരുടെ കൂട്ടായ്മയായ ബ്രൺകോ മെയ്റ്റ്സിൻ്റെ ഗെറ്റ് ടുഗതർ ബ്രണ്ണൻ കോളേജിൽ നടന്നു.

കെ. ശിവദാസൻ അദ്ധ്യക്ഷ ക വഹിച്ചു. പ്രിൻസിപ്പാൾ ഡോക്ടർ ജെ. വാസന്തി ഉദ്ഘാടനം ചെയ്തു. 

പ്രൊഫ. കെ. കുമാരൻ മുഖ്യഭാഷണം നടത്തി. ചടങ്ങിൽ അഡ്വ. എൻ.സുനിൽ കുമാർ, ഡോക്ടർ പുത്തൂർ മുസ്തഫ, സി.റജുള , പുരുഷോത്തമൻ പടിക്കലേട്ടി , എ . ആശാറാവു,പി.വി. മനോജ്, സി.പി.കാന്തിമതി, അനിത ജയരാജ്, കെ. നന്ദകിഷോർ , പി.വി ഉമ , പി.വി. ഹരിന്ദ്രനാഥ്. കെ സനൽകുമാർ, സി.സുജാത തുടങ്ങിയവർ പ്രസംഗിച്ചു.

 വിവിധ കലാപരിപാടികളുമുണ്ടായി.

റഹ്മത്തുള്ള സ്വാഗതവും, ആർ. പ്രജയി നന്ദിയും പറഞ്ഞു


ചിത്രവിവരണം: ബ്രൺകോ മെയ്റ്റ്സിൻ്റെ ഗെറ്റ് ടുഗതർ നടന്നപ്പോൾ


whatsapp-image-2025-11-15-at-23.08.29_8395052d

മോന്താൽ രാജൻ മാസ്റ്റർ നിര്യാതനായി


ന്യൂമാഹി:മോന്താൽ രാജൻ മാസ്റ്റർ (74) നിര്യാതനായി.

.ഒളവിലം യു.പി. സ്കൂൾ റിട്ട: അദ്ധ്യാപകനാണ്. ഭാര്യ -അനിത. മക്കൾ. നിജല. ജിഷാൽ. ജിയേഷ്. മരുമക്കൾ-പുരുഷോത്തമൻ. സുബിഷ. സഹോദരങ്ങൾ: -രാമചന്ദ്രൻ കോഴിക്കോട്.രാജലക്ഷ്മി മുക്കാളി. ഹരീന്ദ്രൻ. സംസ്ക്കാരം ഞായറാഴ്ച്ച കാലത്ത് 11 മണിക് വീട്ടു വളപ്പിൽ.10 മണിക് മോന്താൽ പൊതു ദർശനം.


whatsapp-image-2025-11-15-at-19.28.27_9a5d2a02

ബി സി സി ഐ കൂച്ച് ബെഹാർ ട്രോഫി : സംഗീത് സാഗർ കേരള ടീമിൽ


നവംബർ 16 മുതൽ ആരംഭിക്കുന്ന 19 വയസ്സിന് താഴെയുള്ള ബി സി സി ഐ കൂച്ച് ബെഹാർ ട്രോഫി ചതുർദിന ടൂർണ്ണമെൻറിനുള്ള കേരള ടീമിലേക്ക് തലശ്ശേരി സ്വദേശിയായ സംഗീത് സാഗർ തെരഞ്ഞെടുക്കപ്പെട്ടു. ജില്ല ക്രിക്കറ്റ് അസോസിയേഷൻറെ പരിശീലന കേന്ദ്രമായ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഒ വി മസർ മൊയ്തു,ഡിജു ദാസ്,എ കെ രാഹുൽ ദാസ് എന്നിവരുടെ കീഴിലാണ് പരിശീലിക്കുന്നത്. എലൈറ്റ് ഗ്രൂപ്പ് ഇ യിൽ വയനാട് വെച്ച് നവംബർ 16 ന് പഞ്ചാബുമായും,23 ന് സൗരാഷ്ട്രയുമായും,ഡിസംബർ 1 ന് ഹൈദരാബാദുമായും,8 ന് ജാർഖണ്ഡുമായും,16 ന് ബറോഡയുമായും കേരളം ഏറ്റുമുട്ടും.മാനവ് കൃഷ്ണയാണ് കേരള ക്യാപ്റ്റൻ.


ഓപ്പണിങ്ങ് ബാറ്ററായ സംഗീത് സാഗർ ഈ സീസണിൽ ബി സി സി ഐ വിനു മങ്കാദ് ട്രോഫിയ്ക്ക് വേണ്ടിയുള്ള കേരള ടീമിലും,കഴിഞ്ഞ വർഷം 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ബി സി സി ഐ കുച്ച് ബെഹാർ ട്രോഫിയ്ക്ക് വേണ്ടിയുള്ള കേരള ടീമിലും 2022-23 സീസണിൽ ബിസിസിഐ യുടെ 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിജയ് മർച്ചന്റ് ട്രോഫിയിലും കേരള ടീമംഗമായിരുന്നു .ആ ടൂർണമെന്റിൽ മണിപ്പൂരിനെതിരെ 170 റൺസും വിദർഭയ്ക്കെതിരെ 132 റൺസുമെടുത്ത് തിളക്കമാർന്ന പ്രകടനം കാഴ്ച വച്ചിരുന്നു . തലശ്ശേരി ബികെ 55 ക്രിക്കറ്റ് ക്ലബ്ബ് താരമായ സംഗീത് സാഗർ 2023 ൽ രാജസ്ഥാൻ റോയൽസ് ജൂനിയർ ടീം പരിശീലന ക്യാമ്പിലേക്കും നാഷണൽ ക്രിക്കറ്റ് അക്കാദമി ക്യാമ്പിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ഈ സീസണിൽ19 വയസ്സിന് താഴെയുള്ള അന്തർ ജില്ല ടൂർണ്ണമെൻറിൽ കോഴിക്കോടിനെതിരെ 103 റൺസെടുത്തു.തലശ്ശേരി കോട്ടയം പൊയിൽ എടത്തിൽ ഹൗസിൽ വി.ഗിരീഷ് കുമാറിൻറേയും കെ കെ ഷിജിനയുടേയും മകനാണ്.പന്ത്രണ്ടാം ക്ലാസ് ഓപൺ സ്കൂൾ വിദ്യാർത്ഥിയാണ്.


സംഗീത് സാഗർ



whatsapp-image-2025-11-15-at-19.28.56_0efbe042

മംഗലത്ത് മതയമ്പത്ത് 'നളിനി 


മാഹി:പന്തക്കൽ മംഗലത്ത് മതയമ്പത്ത് നളിനി (90) നിര്യാതയായി. പരേതനായ നാണുവിൻ്റെ ഭാര്യയാണ്. മക്കൾ: ശശിധരൻ (റിട്ട. സ്റ്റാഫ്, ഗവ. ജനറൽ ആശുപത്രി, മാഹി) എം.എം.വിനോദൻ (പ്രസിഡണ്ട്, പന്തോക്കാവ് ശ്രീ അയ്യപ്പ ക്ഷേത്രം), അജിത കുമാരി, സുജാത, പ്രണീത. പരേതനായ ഗംഗാധരൻ. മരുമക്കൾ: അനിത, ചന്ദ്രി, പരേതരായ മോഹനൻ, ജഗജീവൻ. സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടു വളപ്പിൽ


whatsapp-image-2025-11-15-at-21.22.21_bf18fa89

ഗ്രീൻസ് ആയുർവേദ

ലോക ശ്രദ്ധാകേന്ദ്രമായി: സ്പീക്കർ


മാഹി. ലോകമറിയുന്ന ആയുർവ്വേദ ചികിത്സാ കേന്ദ്രത്തിനുമപ്പുറം, 'ഗ്രീൻസ് ആയുർവേദ,

ഇന്ന് ലോക രാജ്യങ്ങളിൽ നിന്നുള്ള അനേകായിരങ്ങളെ ആകർഷിക്കുന്ന ഒരു കൊച്ചു പ്രദേശമായി മാറിയിരിക്കുന്നത് അഭിമാനാർഹമാണെന്ന് നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ പ്രസ്താവിച്ചു. മഹത്തായ ഭാരതീയ ആയുർവേദ പാരമ്പര്യത്തെ തനിമയോടെ ലോകത്തിന് പരിചയപ്പെടുത്താൻ ഈ സ്ഥാപനത്തിന് സാധിക്കുന്നുവെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി.

ഗ്രീൻസ് ആയുർവ്വേദയുടെ സിൽവർ ജൂബിലി കെട്ടിടവും, ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കർ .

ചീഫ് ഫിസിഷ്യൻ ഡോ: അസ്ഗർ അദ്ധ്യക്ഷത വഹിച്ചു.

രമേശ് പറമ്പത്ത് എം എൽ എ,, കെ.കെ.രമ എം എൽ എ,, മുൻ ആരോഗ്യമന്ത്രി ഇ.വത്സരാജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷഉമ്മർസംസാരിച്ചു. തുടർന്ന് ഭരതനാട്യം, പിരണിനൃത്തം അരങ്ങേറി


ചിത്രവിവരണം: നാബ് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് കെ.കെ.രമ എം എൽ എ യുംമുൻ ആരോഗ്യ മന്ത്രി ഇ വത്സരാജുംഡോ: അസ്ഗറിന് കൈമാറുന്നു.


പ്രവാസി ക്ഷേമ പെൻഷൻ നടപ്പിലാക്കുന്നതിനുള്ള മെമ്മോറാണ്ടം സമർപ്പിച്ചു.


മാഹി: പ്രവാസികൾക്കായി ക്ഷേമ ബോർഡും  പെൻഷൻ പദ്ധതിയും പോണ്ടിച്ചേരി, മാഹി മേഖലകളിലും നടപ്പാക്കണമെന്നാവശ്യപ്പെട്ട് ലഫ്. ഗവർണർ കൈലാസനാഥിന് ബിജെപി മാഹി മണ്ഡലം കമ്മിറ്റി നിവേദനം നൽകി.

പുതുച്ചേരിയിലെ ആയിരക്കണക്കിന് നിവാസികൾ വർഷങ്ങളായി വിദേശത്ത് ജോലി ചെയ്യുന്നു. പിന്നീട് അവർ പ്രവാസി ജീവിതം പൂർത്തിയാക്കി സ്വന്തം നാട്ടിലേക്ക് മടങ്ങുമ്പോൾ സ്ഥിരമായ വരുമാനമില്ല, ഉപജീവനത്തിനായി പുതിയ ജോലി ആരംഭിക്കുന്നതിനുള്ള പ്രശ്നങ്ങൾ, ജീവിതശൈലിയിലെ രോഗങ്ങൾ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ അവർ നേരിടുന്നു. മുൻ സർക്കാരുകൾ ഈ പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ല, 


പ്രവാസികളുടെ സുരക്ഷയ്ക്കും സാമൂഹ്യക്ഷേമത്തിനും ഗുണകരമാകുന്ന പദ്ധതി നടപ്പിലാക്കുന്നതിന് സർക്കാർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് മാഹി മണ്ഡലം ബിജെപി ആവശ്യപ്പെട്ടുകൊണ്ടാണ് ഗവർണർക്ക് നിവേദനം നൽകിയത് . മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയിൽ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ അംഗവളപ്പിൽ ദിനേശൻ മണ്ഡലം ജനറൽ സെക്രട്ടറി മഗിനേഷ് മഠത്തിൽ എന്നിവർ പങ്കെടുത്തു


ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ


വാർഡ് 1 കുറിച്ചിയിൽ നാസർ ആലമ്പത്ത്

വാർഡ് 2 കരീക്കുന്ന് മിനി വിവാർഡ് 3 ഈയ്യത്തുങ്കാട് ടി എ ഷർമിരാജ്

വാർഡ് 4 ഏടന്നൂർകെ പ്രീജവാർഡ് 5 പെരുമുണ്ടേരി

സജിത വിവാർഡ് 6 മാങ്ങോട്ടുവയൽ കെ പി ലീല ടീച്ചർ

വാർഡ് 7 പെരിങ്ങാടി ഗെയിറ്റ് മിഹാദ് എ പിവാർഡ് 8 മങ്ങാട് വൈശാഖ് മുരളീധരൻവാർഡ് 9 പള്ളിപ്രം കെ എം സുഗിനേഷ്

വാർഡ് 10 പെരിങ്ങാടിഎം ഫാസില

വാർഡ് 11 ന്യൂ മാഹി ടൗൺ ഷർമില അഫ്സർവാർഡ് 12 അഴീക്കൽ

അർജുൻ പവിത്രൻവാർഡ് 13 ചവോക്കുന്ന്

അപർണ കെ എംവാർഡ് 14 കുറിച്ചിയിൽ കടപ്പുറം സെയിത്തു എം കെ

ബ്ലോക്ക് പഞ്ചായത്ത് ന്യൂ മാഹി മണ്ഡലം ഇടത്പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിസി കെ റീജ


പ്രവാസി ക്ഷേമ പെൻഷൻ നടപ്പിലാക്കുന്നതിനുള്ള മെമ്മോറാണ്ടം സമർപ്പിച്ചു.


മാഹി: പ്രവാസികൾക്കായി ക്ഷേമ ബോർഡും  പെൻഷൻ പദ്ധതിയും പോണ്ടിച്ചേരി, മാഹി മേഖലകളിലും നടപ്പാക്കണമെന്നാവശ്യപ്പെട്ട് ലഫ്. ഗവർണർ കൈലാസനാഥിന് ബിജെപി മാഹി മണ്ഡലം കമ്മിറ്റി നിവേദനം നൽകി.

പുതുച്ചേരിയിലെ ആയിരക്കണക്കിന് നിവാസികൾ വർഷങ്ങളായി വിദേശത്ത് ജോലി ചെയ്യുന്നു. പിന്നീട് അവർ പ്രവാസി ജീവിതം പൂർത്തിയാക്കി സ്വന്തം നാട്ടിലേക്ക് മടങ്ങുമ്പോൾ സ്ഥിരമായ വരുമാനമില്ല, ഉപജീവനത്തിനായി പുതിയ ജോലി ആരംഭിക്കുന്നതിനുള്ള പ്രശ്നങ്ങൾ, ജീവിതശൈലിയിലെ രോഗങ്ങൾ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ അവർ നേരിടുന്നു. മുൻ സർക്കാരുകൾ ഈ പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ല, 

പ്രവാസികളുടെ സുരക്ഷയ്ക്കും സാമൂഹ്യക്ഷേമത്തിനും ഗുണകരമാകുന്ന പദ്ധതി നടപ്പിലാക്കുന്നതിന് സർക്കാർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് മാഹി മണ്ഡലം ബിജെപി ആവശ്യപ്പെട്ടുകൊണ്ടാണ് ഗവർണർക്ക് നിവേദനം നൽകിയത് . മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയിൽ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ അംഗവളപ്പിൽ ദിനേശൻ മണ്ഡലം ജനറൽ സെക്രട്ടറി മഗിനേഷ് മഠത്തിൽ എന്നിവർ പങ്കെടുത്തു


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan