മാഹിയുടെ വികസന പൂർത്തീകരണത്തിന് മുൻഗണന നൽകും: ലഫ്. ഗവർണ്ണർ

മാഹിയുടെ വികസന പൂർത്തീകരണത്തിന് മുൻഗണന നൽകും: ലഫ്. ഗവർണ്ണർ
മാഹിയുടെ വികസന പൂർത്തീകരണത്തിന് മുൻഗണന നൽകും: ലഫ്. ഗവർണ്ണർ
Share  
2025 Nov 15, 12:19 AM
vasthu
BOOK
BOOK
BHAKSHASREE

മാഹിയുടെ വികസന പൂർത്തീകരണത്തിന് മുൻഗണന നൽകും: ലഫ്. ഗവർണ്ണർ 

  

മാഹി:പുതുച്ചേരി ലഫ്. ഗവർണ്ണർ കെ. കൈലാസനാഥൻ മാഹിയിലെ വിവിധ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.

സ്പീക്കർ ആർ.ശെൽവം അദ്ധ്യക്ഷത വഹിച്ചു. ചാലക്കര പി എം ശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂളിൽ സംസ്ഥാന തല ശിശുദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനം ലഫ്. ഗവർണ്ണർ നിർവ്വഹിച്ചു. ചാലക്കര രാജീവ് ഗാന്ധി ആയുർവ്വേദ മെഡിക്കൽ കോളേജ് ഒ.പി വിഭാഗം കെട്ടിട നിർമ്മാണത്തിൻ്റെ ശിലാസ്ഥാപനവും പഞ്ചകർമ്മ യൂണിറ്റ് നിർമ്മാണത്തിന് തറക്കല്ലിടലും നടത്തി. മാഹി മദർ തെരേസ പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസിന്റെ കീഴിലുള്ള നഴ്സിംഗ് കോളേജിന്റെ ഉദ്ഘാടനവും മാഹി ഗവ.ജനറൽ ആശുപത്രിയിൽ പുതുതായി നിർമ്മിച്ച അടുക്കള ബ്ലോക്കിന്റെ ഉദ്ഘാടനവും എസ്.പി ഓഫീസ് കം റസിഡൻസ് & വി.ഐ.പി സ്യൂട്ട് നിർമ്മാണത്തിന് തറക്കല്ലിടലും അദ്ദേഹം നിർവ്വഹിച്ചു. മാഹിയിലെ വനിതാ ശിശു വികസന വകുപ്പിന്റെ പുതിയ ഗുണഭോക്താക്കൾക്കുള്ള വാർധക്യ പെൻഷൻ വിതരണം മാഹി ഇ.വൽസരാജ് സിൽവർ ജൂബിലി ഹാളിൽ നടന്നും. മാഹി മേഖലയിൽ സർവേ വകുപ്പു,ആധുനിക ഡിജിറ്റൽ ഭൂമി സർവേ പരിപാടിക്ക് തുടക്കം കുറിച്ചു. പുതുതായി ആരംഭിച്ച നാല് റേഷൻ ഷോപ്പുകളുടെ ഉദ്ഘാടനവും ഹാളിൽ വെച്ച് നടത്തി.

മാഹിപ്പാലം പുതുക്കി പണിയുന്നതിനും കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്നും, സ്മാർട്ട് ഹാർബർ പദ്ധതിയും ജിംപ്മറി ശാഖ മാഹിയിൽ തുടങ്ങുന്നതിനുള്ള പദ്ധതിയും തയ്യറിക്കുന്നുണ്ട്. പോണ്ടിച്ചേരി യൂനിവേഴ്സിറ്റിക്ക് കെട്ടിടം നിർമ്മിക്കാൻ വേണ്ട നടപടികളും സ്വീകരിച്ചു വരുന്നതായി ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ലഫ്. ഗവർണ്ണർ കെ. കൈലാസനാഥൻ പറഞ്ഞു. പുതുച്ചേരി സ്പീക്കർ ആർ. സെൽവം അധ്യക്ഷത വഹിച്ചു.

 പുതുച്ചേരി വിജിലൻസ് സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് ഇഷ സിംഗ്, ഐപിഎസ്, ഡോ: കെ അയ്യപ്പൻ, ഡെവലപ്മെന്റ് കമ്മീഷണർ കം സെക്രട്ടറി കൃഷ്ണ മോഹൻ ഉപ്പ് ഐഎഎസ്, സെക്രട്ടറി ഗവ. ഹെൽത്ത് യാസ്മിൻ എം ചൗധരി ഐഎഎസ്, മാഹി എംഎൽഎ രമേശ് പറമ്പത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ സ്വാഗതവും മാഹി പൊലീസ് സൂപ്രണ്ട് ഡോ: വിനയ് കുമാർ ഗാഡ്ഗെ ഐ പി എസ് നന്ദിയും പറഞ്ഞു

മാഹി പൊലീസ് സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.


ചിത്രവിവരണം:മാഹി ഗവ: ജനറൽ ആശുപത്രിയിൽ പുതിയ കിച്ചൻ ബ്ലേക്കിന്റെ ഉദ്ഘാടനം ലഫ്: ഗവർണ്ണർ കെ കൈലാസനാഥൻ ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2025-11-14-at-21.50.50_7c5f216e

നമ്മുടെ സ്വത്വത്തെ തിരിച്ചറിയാനും, അംഗീകരിക്കാനുംകഴിയണം.. എ.വി.രത്നകുമാർ


മാഹി.നമുക്ക് ചുറ്റിലും പ്രകാശം പരത്തുന്ന ദീപനാളങ്ങളായി പുതുതലമുറക്ക് മാറാനാവണമെന്നും, അതിന് തീഷ്ണമായ അനുഭവങ്ങളിലൂടേയും, ജ്‌ഞാന സമ്പാദനത്തിലൂടേയും മാത്രമേ സാധിതമാവുകയുള്ളൂവെന്നും, പ്രമുഖ മന:ശ്ശാസ്ത്ര വിദഗ്ധനും, പ്രഭാഷകനും ഗ്രന്ഥകാരനുമായ എ.വി. രത്നകുമാർ അഭിപ്രായപ്പെട്ടു. നമ്മുടെ സ്വത്വത്തെ തിരിച്ചറിയാനും , അംഗീകരിക്കാനും പുതുതലമുറക്ക് കഴിയാതെ വരുന്നതാണ് ആത്മവിശ്വാസമില്ലാത്ത, പ്രതീക്ഷകളറ്റ തലമുറക്ക് കാരണമെന്ന് നിരവധി ഉദാഹരണങ്ങൾ നിരത്തി അദ്ദേഹം ചൂണ്ടിക്കാട്ടി.

മാഹി പ്രസ്സ് ക്ലബും മഹാത്മാ ഗാന്ധിഗവ: ആർട്സ് കോളജ് മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച മാധ്യമ ശിൽപ്പശാലയിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു.ഡോ: ബാബു രാജ് സംസാരിച്ചു.




ചിത്രവിവരണം: എ.വി.രത്നകുമാർ വിഷയാവതരണം നടത്തുന്നു.


whatsapp-image-2025-11-14-at-21.52.07_afd6f6fe

ശിശുദിനാഘോഷ പരിപാടികൾ സമാപിച്ചു


മാഹി :തിലക് മെമ്മോറിയൽ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷ പരിപാടിയുടെ സമാപന സമ്മേളനം മാഹി എംഎൽഎ രമേഷ് പറമ്പത്ത് ഉദ്ഘാടനം നിർവഹിച്ചു ക്ലബ്ബ് പ്രസിഡണ്ട് കെ ഹരീന്ദ്രന്റെ അധ്യക്ഷതയിൽ മുൻ മുൻസിപ്പാൽ വൈസ് ചെയർമാൻ പി പി വിനോദ് സി വി രാജൻ മാസ്റ്റർ കെ കെ അനിൽകുമാർ സംസാരിച്ചു വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥി കൾക്ക് സമ്മാനദാനംനടത്തി. കഴിഞ്ഞവർഷത്തെ അദ്ധ്യാപിക അവാർഡ് ജേതാവായ കെ.കെ.സ്നേഹ പ്രഭ ടീച്ചറെ ആദരിച്ചു മികച്ച ചിത്രകാരിക്കുള്ള സമ്മാനം നേടിയ റോണ പനങ്ങാട്ടിനെ യും ചടങ്ങിൽഅനുമോദിച്ചു. ക്ലബ്ബ് സെക്രട്ടറി ഷാജു കാനത്തിൽ സ്വാഗതവും വൈസ് പ്രസിഡണ്ട് പിസി ദിനേശ് നന്ദിയും പറഞ്ഞു ചിതാ നന്ദൻ , ടി.പി.. അജിതൻ വി.കെ രാധാകൃഷ്ണൻ കെ എം പവിത്രൻ പി.പി. വേണു ഗോപാൽ ചിത്തിരഞ്ജൻ നേതൃത്വം നൽകി



ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-11-14-at-21.52.37_24d43fa4

ബിജെപി മാഹി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എൽ.എ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.


മാഹി: പുതുച്ചേരി സംസ്ഥാനത്ത് നടപ്പിലാക്കുന്ന എസ് ഐ ആർ പ്രവർത്തനങ്ങളോടനുബന്ധിച്ച് ബിജെപി മാഹി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ചബി.എൽ.എ. വർക്ക്‌ഷോപ്പ് പള്ളൂർ ഇരട്ടപ്പിലാക്കുൽ മാരാർജി മന്ദിരത്തിൽ നടന്നു.

പരിപാടിയിൽ പോണ്ടിച്ചേരി നോമിനേറ്റഡ് എംഎൽഎ വി സെൽവം, മാഹി പ്രഭാരി ദുരൈ ഗണേഷ്, സംസ്ഥാന സെക്രട്ടറി തമിഴ് മാരൻ എന്നിവർ പങ്കെടുത്തു. മണ്ഡലം പ്രസിഡന്റ് പ്രഭിഷ് കുമാർ അധ്യക്ഷത വഹിച്ചു. മാഹിയിലെ 31 ബൂത്തിലെ ബി.എൽ.എ മാർക്ക് എസ് ഐ ആർ പ്രവർത്തനങ്ങൾ എങ്ങനെ നടത്തണമെന്ന് സംസ്ഥാന സെക്രട്ടറി തമിഴ് മാരൻ പ്രവർത്തനങ്ങൾ എങ്ങനെ നടത്തണമെന്ന് വിശദീകരിച്ചു. 

 ഭാരതീയ ജനതാ പാർട്ടിയുടെ നാലര വർഷത്തെ പുതുച്ചേരി സംസ്ഥാന ഭരണ നേട്ടങ്ങൾ ഉൾപ്പെടുത്തി സുവനീർ സെൽവം എംഎൽഎ പ്രകാശിപ്പിച്ചു

ബിജെപി സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ അംഗവളപ്പിൽ ദിനേശൻ സംസാരിച്ചു.

ജനറൽ സെക്രട്ടറി തൃജേഷ് സ്വാഗതവും

, വൈസ് പ്രസിഡന്റ് അഡ്വ. എൻ.കെ. ഇന്ദ്രപ്രസാദ് നന്ദിയും പറഞ്ഞു



ചിത്രവിവരണം:.സെൽവം എംഎൽഎ സുവനീർ പ്രകാശിപ്പിക്കുന്നു.


bnb

തെരഞ്ഞെടുപ്പ് കൺവൻഷൻ


കതിരൂർ:ഇടതുപക്ഷ ജനാധിപത്യ മുന്നണികതിരൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻകതിരൂർ ടൗണിൽ നടന്നു. സി.പി..എം കണ്ണൂർ ജില്ലാ കമ്മറ്റി അംഗം എം.സി.പവിത്രൻ ഉദ്ഘാടനം ചെയ്തു.സി.സജീവൻ അധ്യക്ഷത വഹിച്ചു.പുത്തലത്ത് സുരേഷ് ബാബു സ്വാഗതം പറഞ്ഞു. എം.ബാലൻ, കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.സനിൽ.കെ.വി.രജീഷ് എന്നിവർ സംസാരിച്ചു.പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് .എംസി.പവിത്രൻഉദ്ഘാടനം ചെയ്തു.


whatsapp-image-2025-11-14-at-21.54.22_d1504fa3

ചാച്ചാ നെഹ്റുവിൻ്റെ വേഷമണിഞ്ഞ അധ്യാപകനെ കണ്ടപ്പോൾ കുട്ടികൾക്ക് കൗതുകം


മാഹി : പുതുച്ചേരി ഗവർണർ കെ കൈലാസനാഥൻ ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസ വകുപ്പിന്റെ മാഹി മേഖല ശിശുദിനാഘോഷത്തിന് ചാച്ചാ നെഹ്റുവിൻ്റെ വേഷമണിഞ്ഞ അധ്യാപകനെ കണ്ടപ്പോൾ കുട്ടികൾക്ക് കൗതുകം. ചാലക്കര പിഎംശ്രീ ഉസ്മാൻ ഗവ ഹൈസ്കൂളിലാണ് പന്തക്കൽ പിഎംശ്രീഐ.കെ. കുമാരൻ ഗവ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും സർവീസ് സംഘടന നേതാവുമായ ജെയിംസ് സി ജോസഫ് ചാച്ചാ നെഹ്റുവിൻ്റെ വേഷത്തിൽ എത്തിയത്. ഇതാണ് ചാച്ച നെഹ്റുവിന്റെ വേഷം അണിഞ്ഞ കുരുന്നുകളിൽ കാതുകമുണർത്തിയത്. . കുട്ടികൾ മാഷേ കൗതുകത്തോടെ വീക്ഷിക്കുന്നത് കണ്ട ചാലക്കര പിഎംശ്രീ ഉസ്മാൻ ഗവ. സ്കൂളിലെ അധ്യാപികയാണ് ചിത്രം പകർത്തിയത്. ടീച്ചർ ഷെയർ ചെയ്ത മാഷ് നെഹ്റുവും കുട്ടി നെഹ്റുമാരും സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.


whatsapp-image-2025-11-14-at-21.54.49_a808ef36

നെഹ്റു ജന്മദിന സംഗമം നടത്തി


മാഹി: പണ്ഡിറ്റ ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനത്തിൽ

ചെമ്പ്ര വാർഡ് കോൺഗ്രസ് കമിറ്റിയുടെ നേതൃതത്തിൽ ജന്മദിന സംഗമവും പുഷ്പാർച്ചനയും നടത്തി. നെഹ്റു ജന്മദിന സംഗമം മാഹി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സത്യൻ കോളോത്ത് ഉദ്ഘാടനം ചെയ്തു. ഭാസ്ക്കരൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. പുതുച്ചേരി സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രിജേഷ് എം.കെ മുഖ്യഭാഷണം നടത്തി. മാഹിയിലെ പ്രമുഖ സാമുഹിക പ്രവർത്തകൻ മെഹബുബ് മാഹി, ഉത്തമൻ തിട്ടയിൽ, എം.പി.ശ്രീനിവാസൻ, പി.കെ ശ്രീധരൻ മാസ്റ്റർ, അനിൽ കുമാർ കെ , ശ്രിഗോഷ് ബാബു കെ.പി , ജിജേഷ് കുമാർ ചാമേരി, അജിതൻ.സി എന്നിവർ സംസാരിച്ചു. മധുര പലഹര വിതരണവും നടത്തി.


whatsapp-image-2025-11-14-at-21.55.01_16c80969

നെഹ്റു ജന്മദിന സംഗമം നടത്തി


മാഹി: പണ്ഡിറ്റ ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനത്തിൽ

ചെമ്പ്ര വാർഡ് കോൺഗ്രസ് കമിറ്റിയുടെ നേതൃതത്തിൽ ജന്മദിന സംഗമവും പുഷ്പാർച്ചനയും നടത്തി. നെഹ്റു ജന്മദിന സംഗമം മാഹി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സത്യൻ കോളോത്ത് ഉദ്ഘാടനം ചെയ്തു. ഭാസ്ക്കരൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. പുതുച്ചേരി സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രിജേഷ് എം.കെ മുഖ്യഭാഷണം നടത്തി. മാഹിയിലെ പ്രമുഖ സാമുഹിക പ്രവർത്തകൻ മെഹബുബ് മാഹി, ഉത്തമൻ തിട്ടയിൽ, എം.പി.ശ്രീനിവാസൻ, പി.കെ ശ്രീധരൻ മാസ്റ്റർ, അനിൽ കുമാർ കെ , ശ്രിഗോഷ് ബാബു കെ.പി , ജിജേഷ് കുമാർ ചാമേരി, അജിതൻ.സി എന്നിവർ സംസാരിച്ചു. മധുര പലഹര വിതരണവും നടത്തി.


whatsapp-image-2025-11-14-at-21.55.20_ff8bf0fb

പുഷ്പാർചനയും, അനുസ്മരണ

യോഗവും നടത്തി.


തലശ്ശേരി : പണ്ഡിറ്റ്ജവഹർലാൽ നെഹ്റുവിന്റെ136ാംജന്മവാർഷിക ദിനത്തിൽ തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി , സ്റ്റേഡിയം കോർണറിലുള്ള നെഹ്റു സ്തൂപത്തിൽ പുഷ്പാർചനയും, അനുസ്മരണ യോഗവും നടത്തി.

   ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.

  കെ പി സി സി മെമ്പർ സജീവ് മാറോളി ഉത്ഘാടനം ചെയ്തു.

   സുശീൽ ചന്ത്രോത്ത്, ഉച്ചുമ്മൽ ശശി, ഇ. വിജയ കൃഷ്ണൻ , പി.വി.രാധാകൃഷ്ണൻ , എ. ഷർമിള, ജെതീന്ദ്രൻ കുന്നോത്ത്, സി.എം സുധിൻ ,എം.പി.സുധീർബാബു, പി.ഒ. റാഫിഹാജി സംസാരിച്ചു.

  യു. സിയാദ്, കെ.രമേശ്, പി.സുകുമാരൻ , എ.വി.ശൈലജ, ടി.വി. ജഗദീശ് നേതൃത്വം നൽകി.


chandika

മാഹി ഗവ: എം.ജി.കോളേജ്: 17 ഓളം സ്വർണ്ണ മെഡലുകളോടെ ഒന്നാം സ്ഥാനത്ത്


മാഹി:പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ 2021 മുതലുള്ള റാങ്കുകൾ പ്രഖ്യാപിച്ചപ്പോൾ വിവിധ വിഷയങ്ങളിലായി സ്വർണ്ണ മെഡലുകളോടെ 17 ഓളം റാങ്കുകൾ കരസ്ഥമാക്കി മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജ് അക്കാദമിക മേധാവിത്വം നിലനിർത്തി കൊണ്ട് അഫിലിയേറ്റഡ് കോളേജുകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 

സൗരവ്.റ്റി (ബി.എ ഇക്കണോമിക്സ്-2021),

ശ്രിധിന.എ.കെ (ബി.എസ്.സി സുവോളജി - 2021), ആതിര.കെ.റ്റി (ബി.എ.മലയാളം - 2021), ദിയ കിഷോർ (ബി.എസ്.സി ബോട്ടണി - 2022), മയൂരി.എ.പി (ബി.എ മലയാളം - 2022), ഹന ഫാത്തിമ (ബി.എസ്.സി കെമിസ്ട്രി - 2022), അനുശ്രീ ശശീന്ദ്രൻ (എം.എ ഹിന്ദി - 2022), ലന.കെ (ബി.എ.ഹിന്ദി - 2022), അൻജിത.ആർ.ഡി (ബി.എസ്.സി ബോട്ടണി -

2023), ഫാത്തിമ ഷെറിൻ വി.എം (ബി.എസ്.സി സുവോളജി - 2023), ഐശ്വര്യ പ്രസാദ് (ബി.എ.മലയാളം - 2023), ടി.അനശ്വര (ബി.എ ഹിന്ദി - 2023), ധനശ്രീ.പി (ബി.എ. മലയാളം - 2024), എന്നിവരാണ് പോണ്ടച്ചേരി യൂണിവേഴ്സിറ്റിയുടെ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്.

ചാരുത ഭാസ്ക്കരൻ (എം.എസ്.സി പ്ലാൻ്റ് സയൻസ് - 2021), അഷിത സുരേഷ് (എം.എസ് സി ബോട്ടണി - 2022), അശ്വനി.പി (എം.എസ്.സി ബോട്ടണി - 2023), അനഘ ശശി (എം.എസ്.സി ബോട്ടണി - 2024) എന്നിവർ ജസ്റ്റീസ് രാമലിംഗം സ്വർണ്ണ മെഡലും കരസ്ഥമാക്കി.

Charutha Bhaskaran, MSc Plant Science, 2021

ghgh

Ashitha Suresh, MSc Botany 2022

whatsapp-image-2025-11-14-at-22.10.56_7a6914eb

Aswini P, MSc Botany 2023

whatsapp-image-2025-11-14-at-22.10.56_e7ac2006

Anjitha R D, BSc Botany, 2023

hana

Hana Fathima Y M

BSC.Chemistry

2019 - 2022

sourav

Sorav BA Economics

dsp

First Rank & Gold Medal from Pondicherry Central University

Sridhina A. K.

B.Sc. Zoology 2018-2021 batch.


nmb

First Rank & Gold Medal from Pondicherry Central University

Fathima Sherin V M. 

B.Sc. Zoology, 2020-2023 batch.

bgm

Mayoori AP, BA Malayalam 2022

milma

Aiswarya Prasad, BA Malayalam 2023

manjim

Dhanasree, P, BA Malayalam, 2024

vck

Diya Kishor, BSc Botany, 2022

whatsapp-image-2025-11-14-at-22.11.12_95c3e11f

Aathira

1stRank &Gold medel 

BA Malayalam2021

bbbnn

Anagha Sasi, MSc Botany 2024

kelu

Anusree Sasindran MA Hindi 2023

whatsapp-image-2025-11-14-at-22.11.02_f1811097

T Anaswara BA Hindi 2023

ero

Lena.K

BA HINDI-2019- 2022

aas

മാഹി കോ ഓപറേറ്റീവ് കോളേജ് ഓഫ് ഹയർ എജുക്കേഷൻ & ടെക്കനോളജി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.


മാഹി: ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്കിന്റെയും മാഹി ലയൺസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ മാഹി കോ ഓപറേറ്റീവ് കോളേജ് ഓഫ് ഹയർ എജുക്കേഷനിൽ സന്നദ്ധ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് കോളേജ് ആർ ആർ സി കോ-ഓർഡിനേറ്റർ പ്രൊ: മുഹമ്മദ് ഷഹീൽ കെ കെ വി ന്റെ അദ്ധ്യക്ഷതയിൽ കോളേജ് പ്രിൻസിപ്പൽ ഡോ: ലക്ഷ്മി ദേവി സി ജി ഉദ്ഘാടനം ചെയ്തു. തലശ്ശേരി ഗവ:ഹോസ്പിറ്റൽ ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ:അമൽ ബൈജു, മാഹി ലയൺസ് പ്രസിഡന്റ് ടി രമേഷ്, സെക്രട്ടറി ക്യാപ്റ്റൻ കുഞ്ഞികണ്ണൻ എന്നിവർ സംസാരിച്ചു. കോളേജ് വൈസ് പ്രസിഡന്റ് ശ്രീജേഷ് പള്ളൂർ സ്വാഗതം പറഞ്ഞു. ബ്ലഡ് സെന്ററുകൾക്ക് രക്തത്തിന്റെ ആവശ്യങ്ങൾ കൂടുമ്പോഴും, കൃത്യമായ ഇടവേളകളിലും സന്നദ്ധ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്ന കോ ഓപറേറ്റീവ് കോളേജ് മാനേജ്മെന്റിനും, ആവേശത്തോടെ ക്യാമ്പുകളിൽ പങ്കെടുക്കുന്ന സ്റ്റാഫുകൾക്കും വിദ്യാർത്ഥികൾക്കും ബ്ലഡ് ഡോണേഴ്സ് കേരള*മാഹി കോ ഓപറേറ്റീവ് കോളേജ് ഓഫ് ഹയർ എജുക്കേഷൻ & ടെക്കനോളജി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.


മാഹി: ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്കിന്റെയും മാഹി ലയൺസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ മാഹി കോ ഓപറേറ്റീവ് കോളേജ് ഓഫ് ഹയർ എജുക്കേഷനിൽ സന്നദ്ധ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് കോളേജ് ആർ ആർ സി കോ-ഓർഡിനേറ്റർ പ്രൊ: മുഹമ്മദ് ഷഹീൽ കെ കെ വി ന്റെ അദ്ധ്യക്ഷതയിൽ കോളേജ് പ്രിൻസിപ്പൽ ഡോ: ലക്ഷ്മി ദേവി സി ജി ഉദ്ഘാടനം ചെയ്തു. തലശ്ശേരി ഗവ:ഹോസ്പിറ്റൽ ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ:അമൽ ബൈജു, മാഹി ലയൺസ് പ്രസിഡന്റ് ടി രമേഷ്, സെക്രട്ടറി ക്യാപ്റ്റൻ കുഞ്ഞികണ്ണൻ എന്നിവർ സംസാരിച്ചു. കോളേജ് വൈസ് പ്രസിഡന്റ് ശ്രീജേഷ് പള്ളൂർ സ്വാഗതം പറഞ്ഞു. ബ്ലഡ് സെന്ററുകൾക്ക് രക്തത്തിന്റെ ആവശ്യങ്ങൾ കൂടുമ്പോഴും, കൃത്യമായ ഇടവേളകളിലും സന്നദ്ധ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്ന കോ ഓപറേറ്റീവ് കോളേജ് മാനേജ്മെന്റിനും, ആവേശത്തോടെ ക്യാമ്പുകളിൽ പങ്കെടുക്കുന്ന സ്റ്റാഫുകൾക്കും വിദ്യാർത്ഥികൾക്കും ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് പ്രസിഡന്റ് പി പി റിയാസ് മാഹി നന്ദി പറഞ്ഞു. തലശ്ശേരി ഗവ: ഹോസ്പിറ്റൽ ബ്ലഡ് സെന്റർ ടെക്നീഷ്യൻസ് ഷീന, ഭവ്യ, തീർത്ഥ, സ്റ്റാഫ് നഴ്സ് ദീപ,ശിഖ, ഷാജി സി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കോളേജിന് വേണ്ടി ആർ ആർ സി കോ ഓഡിനേറ്റർ പ്രൊ: മുഹമ്മദ് ഷഹീൽ ഡോ: അമൽ ബൈജുവിൽ നിന്ന് ഏറ്റുവാങ്ങി.* തലശ്ശേരി താലൂക്ക് പ്രസിഡന്റ് പി പി റിയാസ് മാഹി നന്ദി പറഞ്ഞു. തലശ്ശേരി ഗവ: ഹോസ്പിറ്റൽ ബ്ലഡ് സെന്റർ ടെക്നീഷ്യൻസ് ഷീന, ഭവ്യ, തീർത്ഥ, സ്റ്റാഫ് നഴ്സ് ദീപ,ശിഖ, ഷാജി സി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കോളേജിന് വേണ്ടി ആർ ആർ സി കോ ഓഡിനേറ്റർ പ്രൊ: മുഹമ്മദ് ഷഹീൽ ഡോ: അമൽ ബൈജുവിൽ നിന്ന് ഏറ്റുവാങ്ങി.


asdf

ലോകപ്രമേഹ ദിനം ആചരിച്ചു


 തലശ്ശേരി- കോപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് തലശ്ശേരി മെഡിക്കൽ ബയോകെമിസ്ട്രി ഡിപ്പാർട്ട്മെന്റിലെ വിദ്യാർത്ഥികളും  ഇന്നർ വീൽ ക്ലബ്ബ് തലശ്ശേരിയും സംയുക്തമായി ചേർന്ന് അസാപ്പ് സ്കിൽ പാർക്ക് പാലയാട് ലോക പ്രമേഹ ദിനം ആചരിച്ചു. ഇന്നർ വീൽ ക്ലബ്ബ് തലശ്ശേരി സെക്രട്ടറി നിഷ വിജയരാഘവൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇന്നർ വിൽ പ്രസിഡന്റ് ബിന്ദു രാജീവ് അധ്യക്ഷതവഹിച്ചു. എൻ ടി ടി എഫ് പ്രിൻസിപ്പൽ സരസ്വതി വി എം ലോക പ്രമേഹ ദിനം ഉദ്ഘാടനം ചെയ്തു. കേരള കോപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സി മോഹനൻ, ബയോ കെമിസ്ട്രി വിഭാഗം പ്രൊഫസർ പൂർണിമ ആർ വർമ്മ, ശ്രീ ദിലീപ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് ലോക പ്രമേഹ ദിനമായി ബന്ധപ്പെട്ട ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ വരാൻ സാധ്യതയുള്ള  പ്രമേഹ രോഗത്തെപ്പറ്റി കോപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസിലെ മൂന്നാം വർഷ ബയോ കെമിസ്ട്രി വിദ്യാർഥികൾ ക്ലാസുകൾ സംഘടിപ്പിച്ചു. പ്രമേഹ രോഗത്തെ നിയന്ത്രിക്കാനുള്ള നിർദ്ദേശങ്ങളും സംവാദങ്ങളും വിദ്യാർത്ഥികൾ നടത്തി. എൻ ടി ടി എഫ് വിദ്യാർത്ഥികളും ഇന്നർ വീൽ ക്ലബ്ബ് മെമ്പർമാരും ലോക പ്രമേഹ രോഗദിന പരിപാടിയിൽ പങ്കെടുത്തു.


ചിത്ര വിവരണം:എൻ ടി ടി എഫ് പ്രിൻസിപ്പൽ സരസ്വതി വി എം ലോക പ്രമേഹ ദിനം ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2025-11-14-at-22.06.02_344090f3_1763145968

പുതുചേരി ലഫ്: ഗവർണർ കെ.കൈലാസനാഥന്റെ

മാഹിയില ചടങ്ങുകൾ ആർട്ടിസ്റ്റ് സതീ ശങ്കറിന്റെ ഫോട്ടോകളിലൂടെ...


whatsapp-image-2025-11-14-at-22.05.58_5247e5d6
whatsapp-image-2025-11-14-at-22.06.03_51e705c6
whatsapp-image-2025-11-14-at-22.06.02_4269aecf
whatsapp-image-2025-11-14-at-22.06.01_1f316795
manna-new
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan