നൃത്തമാവാഹിക്കുന്ന ലാസ്യ ലാവണ്യം
:ചാലക്കര പുരുഷു
ന്യൂമാഹി മങ്ങാട് വാണുകണ്ട കോവിലകത്തെ കലകളുടെ കളിത്തൊട്ടിലിൽ പിറന്ന്, നാട്ടരങ്ങുകളിലെ മിന്നും താരമായി വളർന്ന്, കേരളീയ നൃത്ത കലയുടെ ഒന്നാം നിരയിലെ ലാസ്യ നടന മുഖമായി മാറിയ ഷീജ ശിവദാസിന് ബി.എസ്.എസിന്റെ ദേശീയ പുരസ്ക്കാരം.
മലയാളകലാഗ്രാമത്തിലണ് ഷീജ ശിവദാസിന്റെ നടനയാത്രയുടെ തുടക്കം.നന്നെ ചെറുപ്പത്തിൽ തന്നെ കാലിൽ ചിലങ്കയണിഞ്ഞ ഷീജ ,എ പ്ലസ് ഗ്രയ്‌ഡോഡുകൂടി ഭരതനാട്യത്തിൽ ഡിപ്ലോമ നേടി. തുടർന്ന് കലാഗ്രാമത്തിൻ്റെ സ്കോളർഷിപ്പോടുകൂടി ചെന്നൈയിലെ കുച്ചിപ്പുടി ആർട്ട് അക്കാദമിയിൽ ചേർന്നു. ഗുരു പത്മഭൂഷൺ ഡോക്ടർ വെമ്പട്ടി ചിന്നസത്യത്തിൻ്റെയും, വെമ്പട്ടി രവിശങ്കറിന്റെയും, മൊസലിക്കണ്ടി ജയ്കിഷോറിൻ്റെയും കീഴിലായിരുന്നു അവിടെ കലാഭ്യാസനം നടത്തിയത്.
പഠനത്തിന് ശേഷം മലയാള കലാഗ്രാമത്തിൽ നൃത്താദ്ധ്യാപികയായി.
രാജ്യത്തിനകത്തും പുറത്തുമായി ഒട്ടേറെ നടന വേദികളിൽ ഷീജ ഭരതനാട്യവും, മോഹിനിയാട്ടവും, കുച്ചിപ്പുടിയും അവതരിപ്പിച്ചിട്ടുണ്ട്.
ഹെർമ്മൻ ഹെസ്സെ വർഷത്തോടനുബന്ധിച്ച് (2002) ജർമ്മനിയിലെ കാൾവിൽ നടന്ന ഹെർമ്മൻ ഹെസ്സേ ഫെസ്റ്റിവലിൽ പങ്കെടുത്ത് നൃത്തമവതരിപ്പിച്ചു.
ഇന്ത്യയിലെ തന്നെ അതിപ്രശസ്‌തമായ കൊണാർക്ക് ഡാൻസ് ഫെസ്റ്റിവലിൽ 2011 ൽ മികവുറ്റ പ്രകടനം കാഴ്ചവെച്ചു.
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ കുച്ചിപ്പുടി കച്ചേരി നടത്തിയത് ഏറെ ശ്രദ്ധേയമായി.
കണ്ണൂർആകാശവാണിയുടെ വിഷുവിളക്ക് പരിപാടിയിൽ പങ്കെടുത്ത് പ്രേക്ഷക മാനസം കവർന്നു.
ചെന്നൈ കലാക്ഷേത്ര സംഘടിപ്പിച്ച "സ്വാനുഭവ" ഫെസ്റ്റിവലിലുംനിറഞ്ഞാടി.കൊച്ചിയിലെ കേരള കലാപീഠത്തിൻ്റെ സിൽവർ ജൂബിലി ആഘോഷത്തിൽനൃത്തപരിപാടി അവതരിപ്പിച്ചു.
ഇന്ത്യ ഗവൺമെൻ്റിൻ്റെ "സ്വാതന്ത്യം തന്നെ ജീവിതം" എന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോയിൽ പങ്കാളിയായി.
മധുര ഡാൻസ് ഫെസ്‌റ്റിവലിൽ പരിപാടി അവതരിപ്പിച്ചു.
ചണ്ഡാലഭിക്ഷുകി, ആറ്റുമ്മണമ്മേൽ ഉണ്ണിയാർച്ച എന്നീ ന്യത്ത ശില്പങ്ങളിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
എം മുകുന്ദൻ്റെ "മയ്യഴിപ്പുഴയുടെ തീരങ്ങളിൽ" എന്ന നോവലിനെ
ആസ്പദമാക്കിയുള്ള മെഗാ ന്യത്ത ശില്പത്തിൻ്റെ കൊറിയോഗ്രാഫിയിൽ പങ്കാളിയായി.
ചെന്നൈയിലും,രാജ്യത്തിൻറെ മറ്റുഭാഗങ്ങളിലും കുച്ചിപ്പുടി ആർട്ട് അക്കാദമി അവതരിപ്പിച്ച പരിപാടികളിൽ സജീവ പങ്കാളിയായിരുന്നു.
ഭരതനാട്യത്തിലും, കുച്ചിപ്പുടിയിലും കാൽ നൂറ്റാണ്ടുകാലത്തെ പരിശീലന വൈദഗ്ധ്യമുള്ള ഈ കലാകാരി,ന്യൂമാഹി മലയാള കലാഗ്രാമത്തിൽ 16 വർഷം മുഖ്യ പരിശീലകയായി ഒട്ടേറെ പുതിയ പ്രതിഭകളെ ശാസ്ത്രീയ ന്യത്ത രംഗത്ത് പരിശീലിപ്പിച്ചു.
ഇപ്പോൾ സ്വന്തമായി “തില്ലാന" ന്യത്ത വിദ്യാലയം നടത്തി വരുന്നു നടനത്തിൽ മയൂര കാന്തിയുണർത്തുന്ന ഷിജയുടെ കവിതയെഴുതും കണ്ണുകളും, സംഗീതം പൊഴിക്കുന്ന മുദ്രകളും, നൃത്തമാവാഹിക്കുന്ന ചലനങ്ങളും ഇരുത്തം വന്ന നർത്തകിമാരുടെ നിരയിലേക്ക് ഈ കലാകാരിയെ ഉയർത്തുന്നു
കോളജ് പ്രൊഫസർമാർ സമരത്തിൽ
മാഹി: പതിനേഴ് വർഷത്തോളമായി അർഹതപ്പെട്ട പ്രമോഷൻ ലഭിക്കാത്തതിലും , ശമ്പള സ്കെയിലിൽ മാറ്റം വരുത്താത്തതിലും പ്രതിഷേധിച്ച് മാഹി മഹാത്മാഗാന്ധി ഗവ: ആർട്സ് കോളജ് പ്രൊഫസർമാർ ധർണ്ണ സമരം നടത്തി.
ഇതേ ആവശ്യമുയർത്തി പുതുച്ചേരി സംസ്ഥാന വ്യാപകമായി കോളജ് അദ്ധ്യാപകർ സമരത്തിലാണ്.ഡോ. ഇ.ഗിരീഷ് കുമാർ,
ഡോ. ജി.പ്രദീപ് കുമാർ ഡോ. മനോജ് പിള്ളെ ,,ഡോ.രാജേന്ദ്രൻ മാതമംഗലം, ഡോ:ശശികലഎന്നിവർ സംസാരിച്ചു
ചിത്രവിവരണം: മാഹിഎം.ജി. കോളജിന് മുന്നിൽ അദ്ധ്യാപകർ നടത്തിയ ധർണ്ണ
തലശ്ശേരി - മൈസൂർ റെയിൽപ്പാത യാഥാർത്ഥ്യമാക്കാൻ മുഖ്യമന്ത്രിമാർ തമ്മിൽ ചർച്ച നടത്തുന്നതിന് വേദിയൊരുക്കും.
കെ.സി..വേണുഗോപാൽ എം.പി.
തലശ്ശേരി : വർഷങ്ങളായുള്ള ആവശ്യമായ നിർദ്ദിഷ്ഠ തലശ്ശേരി - മൈസൂർ റെയിൽപ്പാത യാഥാർത്ഥ്യം ആവുന്നതിന് കേരളാ
മുഖ്യമന്ത്രി മുൻകൈയ്യെടുക്കണമെന്ന് കോൺഗ്രസ്സ് ദേശീയ സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. ആവശ്യ
പ്പെട്ടു . കർണ്ണാടക മുഖ്യമന്ത്രിയുമായി ചർച്ചനടത്തുന്നതിന് താൻ ഇടപെട്ട് വേദി ഒരുക്കും എന്നും അദ്ദേഹം പറഞ്ഞു. മൈസൂരിൽ നിന്ന് ഒന്നര മണിക്കൂർ സമയം കൊണ്ട് ചെന്നൈയിലേക്ക് പുതിയ
ഒരു അതിവേഗ റെയിൽപാതയുടെ പ്രവർത്തനം
അവിടെ പുരോഗമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിർദ്ദിഷ്ഠ
തലശ്ശേരി - മൈസൂർ റെയിൽ പാത ഉടൻയാഥാർത്ഥ്യമാക്കുന്നതിന്കർണ്ണാടക സർക്കാരിൽഇടപെടണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി വികസനവേദിയുടെ ഭാരവാഹികൾ
അദ്ദേഹത്തിൻ്റെ വീട്ടിൽ നേരിൽ കണ്ട് നിവേദനം
സമർപ്പിച്ചപ്പോഴാണ് ഈ കാര്യം അദ്ദേഹംപറഞ്ഞത്.
കഴിഞ്ഞ വർഷം മുഖ്യമന്ത്രി വിളിച്ച് ചേർത്തിരുന്ന എം.പി.മാരുടെ യോഗത്തിൽ ഷാഫി പറമ്പിൽ എം.പി. ഈ വിഷയം മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നപ്പോൾ ,കർണ്ണാടക സർക്കാരിൽ ഈ വിഷയത്തിൽ
ഇടപെടാൻ കെ.സി വേണുഗോപാൽ തയ്യാറാവുമോ എന്ന് ചോദിച്ചപ്പോൾ
താൻ ഇടപെടാമെന്ന് അന്ന്മുഖ്യമന്ത്രിയെ അറിയിച്ചിരു ന്നെങ്കിലും , പിന്നീട്ഇതു വരെ ആയതിൻ്റെ Follow up ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു . എം.പി.മാരായ രാജ്മോഹൻ ഉണ്ണിത്താൻ , വി.കെ.ശ്രീകണ്ഠൻ ,
സജീവ് ജോസഫ് എംഎൽഎ,കെ.പി.സി.സി. ട്രഷറർ
വി.എ.നാരായണൻ , സജീവ് മാറോളി, എൻ.ആർ.മായൻ , എന്നിവർ അദ്ദേഹത്തിൻ്റെ കൂടെ ഉണ്ടായിരുന്നു .
തലശ്ശേരി വികസന വേദിപ്രസിഡൻ്റ് കെ.വി. ഗോകുൽദാസ് , സെക്രട്ടറി സജീവ്മാണിയത്ത് , വൈസ് .പ്രസിഡൻ്റുമാരായബി. മുഹമ്മദ് കാസിം ,
ടി.എം.ദിലീപൻ മാസ്റ്റർഎന്നിവരാണ് നിവേദനംനൽകിയത്. നിലവിൽ
സമർപ്പിച്ചിട്ടുളളതിൽനിന്ന് മാറ്റം വരുത്തിതലശ്ശേരി -കൂത്തുപറമ്പ -
മട്ടന്നൂർ - ഇരിട്ടി - കൂട്ടുപുഴ തിത്ത് മത്തി - പൊന്നം പേട്ട ഹുൻസൂർ വഴി മൈസൂരിലേക്ക് 146.5 കി.മീറ്റർ ദൂരത്തിൽ എത്താവുന്ന പാതപരിഗണിക്കണമെന്നുംഅഭ്യർത്ഥിച്ചു .
വ്യാപാരിയുടെ കുടുംബത്തിന് ധനസഹായം വിതരണം ചെയ്തു
ന്യൂമാഹി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ന്യൂമാഹി യൂണിറ്റ് മരണാനന്തര ധനസഹായം വിതരണം ചെയ്തു.
ആശ്രയ പദ്ധതിയിൽ അംഗമായിരിക്കെ മരിച്ച ന്യൂമാഹി കല്ലായി ചുങ്കത്തെ ഹോട്ടൽ ഉടമയായ ഒളവിലത്തെ അരയാക്കൂൽ ബാബുവിൻ്റെ മക്കൾക്ക് 10 ലക്ഷം രൂപ വിതരണം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ദേവസ്യ മേച്ചേരിയിൽ നിന്നും മക്കൾ ഷിനോജും രേഷ്മയും ഏറ്റുവാങ്ങി. ഹിറ സോഷ്യൽ സെൻ്ററിൽ നടന്ന പരിപാടിയിൽ
പ്രസിഡൻ്റ് വി.വത്സൻ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പിൽ തീപിടിച്ച് കച്ചവട സ്ഥാപനങ്ങൾ നഷ്ടപ്പെട്ടവർക്ക് വേണ്ടി യൂണിറ്റ് സമാഹരിച്ച ദുരിതാശ്വാസ ധനസഹായം ജില്ലാ വൈസ് പ്രസിഡൻ്റ് സി.കെ. രാജൻ ഏറ്റുവാങ്ങി. മേഖലാ പ്രസിഡൻ്റ് സി.സി. വർഗ്ഗീസ്, സെക്രട്ടറി മുഹമ്മദ് താഹിർ എന്നിവർ പ്രസംഗിച്ചു.
സി.എച്ച്.സെന്റർ: മാഹി കമ്മ്യൂണിറ്റി ഡയാലിസീസ് സെന്ററിന് വീൽ ചെയർ കൈമാറി
മാഹി..ആതുര സേവന രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി രോഗികൾക്കും അശരണർക്കും കൈതാങ്ങായി പ്രവർത്തിക്കുന്ന മാഹി സി.എച്ച്.സെന്റർ മാഹി കമ്മ്യൂണിറ്റി ഡയാലിസീസ് സെന്ററിനു വേണ്ടി വീൽ ചെയർ കൈമാറി. സി.എച്ച്.സെന്റർ ചെയർമാൻ എ.വി.യൂസുഫ് തണൽ സെൻട്രൽ കമ്മിറ്റി വനിത വിംഗ് പ്രസിഡന്റ് കെ.വി.റംല ടീച്ചർക്ക് വീൽ ചെയർ കൈമാറി. ചടങ്ങിൽ ടി.ജി.ഇസ്മായിൽ, ചൊക്ലി തണൽ വനിതാ വിംഗ് പ്രസിഡന്റ് ഷെറിൻ, മാഹി തണൽ സെക്രട്ടറി ഹസീന, ട്രഷറർ നളിനി ചാത്തു, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു.
ചിത്രവിവരണം: എ.വി. യൂസഫ് വീൽ ചെയർ കൈമാറുന്നു.
നവംബർ 29 ന് മാഹിയിൽ സ്കൂളുകളുകൾക്ക് പ്രവർത്തി ദിനമല്ല
മാഹി:പുതുച്ചേരി സർക്കാർ സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടർ ഓഫീസ് സിബിഎസ്ഇ സെല്ലിൻ്റെ അറിയിപ്പ്
മാഹി..നവംബർ 29, 30 തീയതികളിൽ മാഹിയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന മയ്യഴി മേളം സ്കൂൾ കലോൽസവവുമായി ബന്ധപ്പെട്ട്, നവംബർ 29 ന് ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന പ്രവൃത്തി ദിനം മാഹി മേഖലയ്ക്ക് മാത്രമായി അവധിയായി പ്രഖ്യാപിച്ചിരിക്കുന്നതായിഅധികൃതർ അറിയിച്ചു.. പ്രസ്തുത പ്രവൃത്തി ദിവസത്തിന് മറ്റേതെങ്കിലും ശനിയാഴ്ച പ്രവർത്തി ദിനമായി അറിയിക്കണമെന്ന് മാഹി സി.ഇ.ഓഫിസിനോട് സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പ്രകാരം ജോയിൻ്റ് ഡയറക്ടർ.ഡോ.വി.ജി. ശിവഗാമി അറിയിച്ചു.
ഒരു വട്ടം കൂടി മാഹി എം എൽ എ പഴയ കോളജ് യുണിയൻ ചെയർമാനായി
മാഹി: മാഹി പ്രസ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ മഹാത്മാഗാന്ധി ഗവ:ആർട്സ് കോളജ് മലയാള വിഭാഗം അവസാന വർഷ വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന ഇൻറേൺ ഷിപ്പിലേക്ക് മയ്യഴി എം എൽ എ രമേശ് പറമ്പത്ത് കടന്നുവന്നു. താൻ പഠിച്ച കോളജിലെ പുതു തലമുറക്കാരോട്
പഠന കാലത്തെ തന്റെ അനുഭവങ്ങളും, പിൽക്കാലത്തെ ഭരണതലത്തിലെ പ്രവർത്തനങ്ങളുമെല്ലാം വിദ്യാർത്ഥികളുമായി പങ്കു വെച്ചപ്പോൾ അത് നവ്യാനുഭവമായി.
സ്കൂൾ പഠനകാലത്ത് സ്കൂൾ ലീഡറായും, മാഹിയിലെ കലാശാല പഠന കാലത്ത് രണ്ട് തവണ കോളജ് യൂണിയൻ ചെയർമാനായും പ്രവർത്തിച്ചപ്പോഴുണ്ടായ മധുരിത സ്മരണകൾ പങ്കു വെച്ചു. ഒപ്പം മൂന്നരപതിറ്റാണ്ടിന് ശേഷം ആദ്യമായി നടന്ന നഗരസഭാ തെരഞ്ഞെടുപ്പിൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും, ഇടക്കാലത്ത് നഷ്ടപ്പെട്ട സീറ്റ് തന്നിലൂടെ തിരിച്ചു പിടിച്ചപ്പോഴുമുണ്ടായ അനുഭവങ്ങളും, പുതുച്ചേരി നിയമസഭ യിലെ രസകരമായ ചില സംഭവങ്ങളും എം എൽ എ
ഓർത്തെടുത്തു.
മാറിയ കാലത്തെ നൂതനമായ പ്രൊഫഷണൽ കോഴ്സുകളെക്കുറിച്ചുള്ള മാർഗ്ഗ നിർദ്ദേശ കേന്ദ്രം മയ്യഴിയിൽ ആരംഭിക്കുമെന്നും, കഠിനമായ ശ്രമങ്ങളിലൂടെ മാത്രമേ സർക്കാർ ജോലികളിൽ ഇടം നേടാനാവുകയുള്ളൂവെന്നും, സമ്പന്നരല്ലെങ്കിലും, ഏത് ഉന്നത പദവിയിലെത്താനും പുതുചേരി സർക്കാർ മിടുക്കരായ നിർദ്ധനവിദ്യാർത്ഥികൾക്കായി അവസരമൊരുക്കിയിട്ടുണ്ടെന്നും എം എൽ എ വിശദമാക്കി.വിദ്യാർത്ഥികളുടെ മുഴുവൻ ചോദ്യങ്ങൾക്കും അദ്ദേഹം ശ്രദ്ധാപൂർവം മറുപടി നൽകി.
. മാഹി കോളജിലെ മലയാള വിഭാഗത്തിലെ അദ്ധ്യാപകക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകിയാണ് പിരിഞ്ഞത്. മലയാള വിഭാഗം തലവൻ ഡോ.ബാബു രാജ്യം, മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷുവും, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ.വി. ഹരീന്ദ്രനും സംബന്ധിച്ചു.
ചിത്ര വിവരണം: രമേശ് പറമ്പത്ത് എം എൽ എ വിദ്യാർത്ഥികൾക്കൊപ്പം
പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണം
ന്യൂമാഹി: സർവീസ് പെൻഷൻകാർക്ക് 2024 ജൂലായ് ഒന്ന് മുതൽ ലഭിക്കേണ്ടിയിരുന്ന പെൻഷൻ പരിഷ്കരണ ആനുകൂല്യങ്ങൾ അട്ടിമറിക്കാനുള്ള ആസൂത്രിതശ്രമത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന്
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രസിഡൻ്റ് ടി. കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പി. കെ. രാജേന്ദ്രൻ, പി. വി. ബാലകൃഷ്ണൻ, വിജയൻ ഉച്ചുമ്മൽ, കെ. പ്രഭാകരൻ, കെ. കെ. നാരായണൻ, എം. സോമനാഥൻ, കെ. കെ. രവീന്ദ്രൻ, കെ. രാമചന്ദ്രൻ, അജിതകുമാരി കോളി, പിവി .വൽസലൻ, കെ. ഭരതൻ, സുനിൽ കുമാർ കരിമ്പിൽ, വി.വി രാജീവൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
ഷീജ ശിവദാസിന്ദേശീയ ബഹുമതി
മാഹി: പ്രശസ്ത നർത്തകി ഷീജ ശിവദാസിന് ഭാരത് സേവക് സമാജിന്റെ ദേശീയ ബഹുമതി ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബി.എസ്.എസ്. ദേശീയ ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ പുരസ്ക്കാരം സമ്മാനിച്ചു.
മലയാള കലാഗ്രാമം, മദ്രാസ് കലാക്ഷേത്ര എന്നിവിടങ്ങളിൽ നിന്നും നൃത്തപഠനം പൂർത്തിയാക്കിയ ഷീജ ദേശ വിദേശങ്ങളിൽ നൃത്തപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ തില്ലാന നൃത്ത വിദ്യാലയത്തിന്റെ ഡയറക്ടറാണ്.
നൽകിയ വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കാനായി: രമേശ് പറമ്പത്ത് എം എൽ എ
മാഹി: പിന്നിട്ട നാല് വർഷക്കാലം മയ്യഴി കൈവരിച്ചത് ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളുടെ സമ്പൂർണ്ണമായ പൂർത്തീകരണമാണെന്ന് രമേശ് പറമ്പത്ത് എം എൽ എവാർത്താസമ്മേളനത്തിൽ അറിയിച്ചു.
മയ്യഴിക്കാരുടെ ഏറെ നാളത്തെ സ്വപ്നമായിരുന്ന മദർ തെരേസ നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോളജ് നവമ്പർ14ന് പുതുച്ചേരി ലെഫ്റ്റ്നറ്റ് ഗവർണർ. കെ. കൈലാസനാഥൻ ഔപചാരികമായി ഉദ്ഘാടനം ചെയ്യുമെന്ന് എംഎൽഎ. പറഞ്ഞു. പിഡബ്ല്യുഡി മന്ത്രി കെ. ലക്ഷ്മി നാരായണൻ, സ്പീക്കർ ആർ. സെൽവം തുടങ്ങിയവർ സംബന്ധിക്കും.
ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിലെ പഞ്ചകർമ്മ യൂണിറ്റും,
ചാലക്കരയിലെ ഔട്ട് പേഷ്യന്റ് വിഭാഗത്തിന്റെ 6.47 കോടി ചിലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഗവർണർ നിർവഹിക്കും.
മാഹി ഗവ: ജനറൽ ആശുപത്രിയിലെ ക്യാമ്പസിൽ പുതുതായി ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കിച്ചൻ ബ്ലോക്കിന്റെ ഉദ്ഘാടനവുംനിർവഹിക്കുന്നുണ്ട്. അതോടൊപ്പം ആധുനിക ശാസ്ത്രക്രിയകൾക്ക് ആവശ്യമായ C - Am മിഷൻ ജനങ്ങൾക്ക് തുറന്നുകൊടുക്കും.
മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ പൊലീസ് സൂപ്രണ്ട് ഓഫീസ് പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനവുംലഫ്: ഗവർണ്ണർ നിർവ്വഹിക്കും.
വർഷങ്ങളായി നിർമ്മാണം മുടങ്ങിക്കിടന്ന സ്വപ്ന പദ്ധതിയായ പുഴയോര നടപ്പാതയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനം നടന്നു വരികയാണ്.
മാഹി ജനറൽ ആശുപത്രിയോട് ചേർന്ന് പാതിവഴിയിൽ നിർമ്മാണം നിലച്ച് പോയ ട്രോമാകെയർ യൂണിറ്റിന്റെ ബഹുനില കെട്ടിട നിർമ്മാണവും നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. 7.50 കോടി രൂപയുടെ പ്രവർത്തനം നടന്നുവരികയാണെന്ന് എം എൽ എ വ്യക്തമാക്കി.
നിർമ്മാണം പൂർത്തിയാകാതെ കിടക്കുന്ന മാഹി ഹാർബർ കേരള ഹാർബറിംഗ് എഞ്ചിനീയറിങ് ഡിപ്പാർട്ട്മെൻറ് ഡിപിആർ പുതുച്ചേരി ഫിഷറീസ് ഡിപ്പാർട്ട്മെൻറിന് കൈമാറിയതിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.
മാഹിയിലെ വൃക്ക രോഗികൾക്ക് കൈത്താങ്ങായി മാഹിഗവ: ആശുപത്രിയിൽ കേന്ദ്രഗവൺമെന്റിന്റെ സാമ്പത്തിക സഹായത്തോടുകൂടി ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കാനുള്ള പ്രവർത്തനം മാഹിയിൽ നടന്നുവരികയാണ്.
ഒരു കോടി 75 ലക്ഷം രൂപ ചെലവിൽ ആധുനിക ലാബിന്റെ നിർമ്മാണവും നടന്നുവരികയാണ്.
പള്ളൂർ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ടെൻഡർ നടപടി പൂർത്തിയായിരിക്കുകയാണ് ഡിസംബറിൽ മുഖ്യമന്ത്രി എൻ.രംഗസ്വാമി ആശുപത്രിയുടെ തറക്കല്ലിടും.
മുലക്കടവ് മുതൽ പൂഴിത്തല വരെയുള്ള മുനിസിപ്പൽ റോഡുകളുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ് ശക്തമായ മഴ കാരണം പ്രവർത്തനം നടത്താൻ സാധ്യമായിരുന്നില്ല.
എംഎൽഎ ഫണ്ടും എംപി ഫണ്ടും ടൈഡ് ഫണ്ടും നബാർഡ് ലോണും ചേർത്ത് പത്തര കോടി രൂപയുടെ പ്രവർത്തനമാണ് കഴിഞ്ഞ വർഷത്തെ ഫണ്ടിൽ നിന്നും നടന്നുവരുന്നത്.
ഈ വർഷം എംഎൽഎ ഫണ്ടും ടൈഡ് കൊണ്ടും ചേർന്ന് ആറുകൂടി 80 ലക്ഷം രൂപയുടെ പ്രവർത്തനവും, അടുത്തവർഷം മാർച്ച് ആകുമ്പോഴേക്കും പൂർത്തിയാക്കാൻ സാധ്യമാകും.
മാഹി സെമിത്തേരി റോഡിലെ നവീകരിച്ച വാതക ശ്മശാനത്തിന്റെ പ്രവർത്തനം പൂർത്തിയായിരിക്കുകയാണ്.മാഹിയുടെ പൊതു ആരോഗ്യരംഗത്ത് മികച്ച പ്രവർത്തനവുമായി മുന്നോട്ടു പോകാൻ സാധ്യമായിട്ടുണ്ടെന്ന് രമേശ് പറമ്പത്ത് ചൂണ്ടിക്കാട്ടി.
ജനങ്ങൾക്ക് ആവശ്യമായ ലിഫ്റ്റും ജനറേറ്ററും സ്ഥാപിക്കാനും, സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെനിയമിക്കാനും സാധ്യമായിട്ടുണ്ടെന്നും, കഴിഞ്ഞ തെരത്തെടുപ്പ് വേളയിൽ ജനങ്ങൾക്ക് നൽകിയ മുഴുവൻ വാഗ്ദാനങ്ങളും ഇതോടെ നിറവേറ്റപ്പെടുന്നതിൽ ചാരിതാർത്ഥ്യമുണ്ടെന്ന്എംഎൽ.എ.അറിയിച്ചു
രാജലക്ഷ്‌മി നിര്യാതയായി.
ചൊക്ലി :കവിയൂർ റോഡിൽ പുത്തൻപുരയിൽ രാജലക്ഷ്മി( 73 ) നിര്യാതയായി. ഭർത്താവ്: പരേതനായ ലക്ഷ്മണൻ മാസ്റ്റർ കോടിയേരി .
മകൻ :സാരിഷ് ( സീനിയർ സുപ്രണ്ട് , പാനൂർ എ.ഇ.ഒ. ഓഫീസ് )
മരുമകൾ: രശ്മി (പ്രധാനാദ്ധ്യാപിക കണ്ണങ്കോട് വെസ്റ്റ് എൽ.പി. സ്കൂൾ )
സഹോദരങ്ങൾ: മോഹൻ ബാബു (പന്ന്യന്നൂർ ) ഗീതാ ഭായി (പന്ന്യന്നൂർ ) അജിത (ചൊക്ലി ) പ്രസീത (കൈതേരി , കുത്തുപറമ്പ് ), പരേതനായ വിജയൻ മാസ്റ്റർ (പുളിയനമ്പ്രം എൽ.പി. സ്കൂൾ )
സംസ്കാരംഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
പറമ്പത്ത് ചീരൂട്ടി നിര്യാതയായി.
മാഹി:ഗ്രാമത്തിയിലെ പറമ്പത്ത് ചീരുട്ടി (82) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ അനന്തൻ, ഗോവിന്ദൻ, മാതു, നാണി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















