ഹരിഹരൻ മാസ്റ്ററുടെ ഓർമ്മകൾക്ക് മരണമില്ല. :ചാലക്കര പുരുഷു

ഹരിഹരൻ മാസ്റ്ററുടെ ഓർമ്മകൾക്ക് മരണമില്ല. :ചാലക്കര പുരുഷു
ഹരിഹരൻ മാസ്റ്ററുടെ ഓർമ്മകൾക്ക് മരണമില്ല. :ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Nov 11, 09:49 PM
vasthu
BOOK
BOOK
BHAKSHASREE

ഹരിഹരൻ മാസ്റ്ററുടെ

ഓർമ്മകൾക്ക് മരണമില്ല.

:ചാലക്കര പുരുഷു


ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ യുക്തിചിന്തയും ശാസ്ത്ര .ബോധവും പ്രസരിപ്പിച്ച ജീവിതമായിരുന്നു കക്കാടൻ ഹരിഹരൻ മാസ്റ്ററുടേത്. സ്വജീവിതം മയ്യഴിയുടെ സമൂഹത്തിന് സമർപ്പിച്ചിട്ടാണ് മരണത്തിന്റെ നിതാന്ത മൗനത്തിലേക്ക് 11വർഷം മുമ്പ് ഈ മനുഷ്യൻ നടന്നുപോയത്. വ്യതിരിക്തമായ ജീവിതത്തിലൂടെ മാനവികതയെ സ്നേഹിച്ച ഈ ബഹുമുഖപ്രതിഭയുടെ പ്രഫുല്ല സ്‌മരണകൾ മയ്യഴിയുടെ മനസ്സിൽ നൊമ്പരങ്ങളുടെ പെരുമഴയാണ് ഇന്നും സൃഷ്ടിക്കുന്നത്.

എത്ര അപാരമായ വിസ്‌മൃതിയിൽ നിന്നും ഹരിഹരൻ മാസ്റ്ററുടെ ഓർമ്മകൾ സ്നേഹാർദ്രമായ മഴയായി മയ്യഴിയുടെ മനസ്സുകളിൽ പെയ്‌തുകൊണ്ടിരിക്കും.

കൈയിൽ ബ്ലാക്ക് ആൻ്റ് വൈറ്റ് ക്യാമറയുമായി വനാന്തരങ്ങളിൽ,

ഹിമാലയ സാനുക്കളിൽ, തെരുവോരങ്ങളിൽ, മഹാനഗരങ്ങളിൽ,

അലഞ്ഞ് തിരിഞ്ഞ യൗവ്വനം, വ്യത്യസ്‌തമായ അധ്യായന വഴികളി

ലൂടെ അസംഖ്യം ശിഷ്യഗണങ്ങൾക്ക് നൂതനമായ അറിവുകളുടെ അ

ന ന്തതയിലേക്ക് വെളിച്ചം പകർന്ന ഗുരു ജീവിതം, അന്ധവിശ്വാസങ്ങ

ളുടെ ഇരുളിൽ ശാസ്ത്രത്തിൻ്റെ നിറദീപ്‌തിയുമായി നടന്നു കയറിയ ജീ

വിത സമസ്യ, നെറികേടുകൾക്കും തട്ടിപ്പുകൾക്കുമെതിരെ അതിസാഹസികമായി നടത്തിയ ചെറുത്തു നിൽപ്പുകൾ, സാംസ്ക‌ാരിക സാമൂഹ്യരംഗത്തെ അനിതരസാധാരണമായ ഇടപെടലുകൾ, ഗഹനമായ പഠനങ്ങൾ... നാനാതുറകളിൽ ഹരിഹരൻ മാസ്റ്ററുടെ പ്രാഢമായ പ്രഭാഷണങ്ങളിലൂടെ ആ വ്യക്തിത്വം നിറഞ്ഞു നിന്നു.

മിതവും പണ്ഡിതോർജ്ജവുമായ ഭാഷയിൽ അദ്ദേഹം നടത്തിയി ട്ടുള്ള പ്രഭാഷണങ്ങളുടെ, വടിവൊത്ത അക്ഷരങ്ങളിൽ എഴുതിയിട്ടുള്ള യാത്രാവിവരണങ്ങളും, യുക്തി ദർശനങ്ങളുമെല്ലാം ഒരു കാലഘട്ടത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളായി ഇന്നും മയ്യഴിക്കാർ മനസ്സിൽ സൂക്ഷിക്കുന്നു.

മുന്നൊരുക്കങ്ങളില്ലാതെ സൗഹൃദ സാഹസിക യാത്രകൾ സംഘ ടിപ്പിക്കുന്നതിൽ മാസ്റ്റർ എന്നും തൽപ്പരനായിരുന്നു. അറിയപ്പെടാത്ത ഇന്ത്യയുടെ ഉള്ളറകൾ തേടിയുള്ള യാത്രകളിൽ, യാഷിക ബ്ലാക്ക് ആന്റ് വൈറ്റ് ക്യാമറ സന്തത സഹചാരിയായിരുന്നു. വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ സ്റ്റുഡിയോ പ്രവർത്തിച്ചിരുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ കൾക്ക് നിറം നൽകാനും അക്കാലത്ത് മാസ്റ്റർക്ക് കഴിഞ്ഞിരുന്നു. അത്യ പൂർവ്വമായ നൂറ് കണക്കിന് ഫോട്ടോകളുടെ ശേഖരം അദ്ദേഹത്തിനു ണ്ടായിരുന്നു.

ഒട്ടേറെ നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്ത് അഭിനയിക്കുകയും ചെയ്ത‌ിട്ടുണ്ട്. ചാർവാക് എന്ന പുത്തലത്തെ വീട് യുക്തിചിന്തയുടെ അഗ്നിചിതറുന്ന ചർച്ചകളുടെ വേദിയാവാറുണ്ട് പ ലപ്പോഴും. എ.ടി.കോവൂർ, ഇടമറുക്, യുകലാനാഥൻ, നാരായണൻ പേരിയ, ബി. പ്രേമാനന്ദൻ തുടങ്ങിയ പ്രമുഖ യുക്തിചിന്തകരുമായി ഉറ്റബന്ധം പുലർത്തിയിരുന്ന മാസ്റ്റർ 1982 ലും 83 ലും പൊന്നമ്പലമേട്ടിലെത്തി മകര ജ്യോതി തട്ടിപ്പ് പുറത്ത് കൊണ്ടുവരികയും അത് വൻകോളിളക്കം ഉണ്ടാകുകയും ചെയ്‌തിരുന്നു.രണ്ടാമത്തെ യാത്രയിൽ ഗുണ്ടകളുടെ ക്രൂരമർദ്ദനത്തിന് ഇരയായി. അന്ന് മാസ്റ്റർ എടുത്ത പടങ്ങളിലൂടെയാണ് ലോകം തട്ടിപ്പിന്റെ കഥയറിയുന്നത്.

എം.മുകുന്ദൻ,സി.എച്ച്. ഗംഗാധരൻ തുടങ്ങിയ എഴുത്തുകാരുമായുള്ള ഉറ്റസൗഹൃദം ഒട്ടേറെ സാഹിത്യസാംസ്‌കാരിക പ്രവർത്തന ങ്ങൾക്ക് നേതൃത്വം നൽകാൻ പ്രേരകമായി.

ഇംഗ്ലീഷിലുള്ള അതിമനോഹരമായ മാസ്റ്ററുടെ കൂട്ടെഴുത്ത് അനു കരിച്ചവരാണ് ഒരു കാലഘട്ടത്തിലെ മയ്യഴിയിലെ വിദ്യാർത്ഥികളത്രയും, അക്കാദമിക്ക് പഠനങ്ങൾക്കുമപ്പുറം കുട്ടികളിൽ ശാസ്ത്ര ബോധം വളർത്താൻ മാസ്റ്റർ നടത്തിയ പ്രവർത്തനങ്ങൾ അനവധിയാണ്. ഗ്രഹ ങ്ങളെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസങ്ങൾക്കും, മന്ത്രവാദം, മൃഗബലികൾ, ദൈവം എന്നിവയ്ക്കെക്കെതിരെയും മരണംവരെ യുക്തിചിന്തകൊണ്ട് പോരാടിയ സാമൂഹ്യപരിഷ്‌കർത്താവായിരുന്നു അദ്ദേഹം. വേറിട്ട ചിന്തകളിലൂടെ സഞ്ചരിച്ച മാസ്റ്ററെ മയ്യഴിക്കാർക്ക് ഓർക്കാതിരിക്കാനാവില്ല തന്നെ

whatsapp-image-2025-11-11-at-20.21.59_5e312a8f

ഹരിഹരൻ മാസ്റ്റരെ അനുസ്മരിച്ചു.


മാഹി: പ്രമുഖ യുക്തിചിന്തകൻ ഹരിഹരൻ മാസ്റ്റരുടെ പതിനൊന്നാം ചരമവാർഷിക ദിനത്തിൽ ശാസ്ത്ര വിഷയങ്ങളിൽ മികവ് പുലർത്തിയ പത്ത് വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റ് വിതരണം ചെയ്തു.

മാസ്റ്റരുടെ സഹധർമ്മിണി ശ്രീലത ടീച്ചർ ഏർപ്പെടുത്തിയ വർഷംതോറുമുള്ള എൻഡോവ്മെന്റ് ഡോ:എ.ടി. കോവൂർ ട്രസ്റ്റാണ് വിതരണം ചെയ്തത്. പ്രധാന അദ്ധ്യാപകൻ അജിത് പ്രസാദിന്റെ അദ്ധ്യക്ഷതയിൽ മാഹി ഗവ: മിഡിൽ സ്കൂളിൽ നടന്ന ചടങ്ങ് കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. ഇരിങ്ങൽ കൃഷ്ണൻ മാസ്റ്റർ അനുസ്മരണ ഭാഷണം നടത്തി. സോമസുന്ദരൻ സംസാരിച്ചു. ശ്രീകുമാർ ഭാനു, ജ്യോതിഷ് പത്മനാഭൻ ,

എൻ. രാജീവൻ , ശ്രീലത ടീച്ചർ, ഹരിദാസൻ, ശിവഗംഗ, ശ്രീജ ഭാനു, സുരേഷ് മാസ്റ്റർ, അനുരാജ്,

സംബന്ധിച്ചു. മിനി തോമസ് സ്വാഗതവും, ഷറീന ടീച്ചർ നന്ദിയും പറഞ്ഞു


പ്രമുഖ യുക്തിചിന്തകനായിരുന്ന കക്കാടൻ ഹരിഹരൻ മാസ്റ്റർ അനുസ്മരണ സമ്മേളനം കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു .


whatsapp-image-2025-11-11-at-20.23.10_15b076ca

ചിത്രവിവരണം: എൻഡോവ്മെന്റ് ജേതാക്കൾ എ.ടി. കോവൂർ ട്രസ്റ്റ് അംഗങ്ങൾക്കൊപ്പം

whatsapp-image-2025-11-11-at-20.16.35_9fb523ad

അജയകുമാറിന്റെ വിരലുകൾ നടനമാടി:

കാർട്ടൂണുകൾ ചിരിയും ചിന്തയും പടർത്തി


മാഹി. പ്രശസ്ത കാർട്ടൂണിസ്റ്റ് എം. അജയകുമാർ ക്യാൻവാസിൽ തൂലിക കൊണ്ട് നിമിഷ രചനകൾ നടത്തിയപ്പോൾ , അത് കാണികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.

മാധ്യമ ശിൽപ്പശാലയുടെ ഭാഗമായി മാഹി മഹാത്മാഗാന്ധി ഗവ: ആർട്സ് കോളജ് മലയാള വിഭാഗം വിദ്യാർത്ഥികൾക്കായി പ്രസ്സ് ക്ലബിൽ നടത്തിവരുന്ന ശിൽപ്പശാലയിൽപങ്കെടുത്തവർക്ക് ചിരിവരം ലഭിച്ചത് പോലെയായി.

ചിരിക്ക് ശേഷമുള്ള മൗനം ധ്യാനമാണെന്നും, ചിരിക്കുന്ന ബുദ്ധൻ പ്രസിദ്ധമാണെന്നും, അത് ഊർജസ്വലതയും, സന്തോഷവും പ്രദാനം ചെയ്യുമെന്നും കാർട്ടൂണിസ്റ്റ്‌ അജയകുമാർ പറഞ്ഞു.

സമൂഹത്തിൽ അരങ്ങേറുന്ന പ്രണയം മുതൽ രാഷ്ട്രീയം വരെയുള്ള സംഭവങ്ങൾ ചിരിവരയ്ക്ക് നിദാനമായി. ക്യാൻസിൽ തെളിഞ്ഞ നൈമിഷിക മാന്ത്രികവരകൾ വിദ്യാർത്ഥികൾ തങ്ങളുടെ ക്യാൻവാസുകളിൽ പകർത്തി. വര എളുപ്പമാക്കാനുള്ള ടെക്നിക്കുകളും, സാങ്കേതിക വശങ്ങളും, ആശയങ്ങളെ എങ്ങിനെ ചിരിപടർത്തുന്ന ചിന്തോദ്ദീപ്തമായ കാർട്ടൂണുകളാക്കി മാറ്റാമെന്ന രസതന്ത്രവും, കാർട്ടൂണിസ്റ്റ് കുട്ടികളുമായി പങ്കു വെച്ചു. സൂക്ഷ്മ നിരീക്ഷണവും, നർമ്മബോധവും, വരയ്ക്കാനുള്ള വൈദഗ്ധ്യവും, ആഴത്തിലുളള വായനയും, ഉൾക്കാഴ്ചയുമെല്ലാം കാർട്ടൂണിസ്റ്റുകൾക്കുണ്ടാവണമെന്ന് വരഞ്ഞും, പറഞ്ഞും അജയകുമാർ വ്യക്തമാക്കി.

കലൈമാമണി സതീ ശങ്കർ വരകളുടെ അനന്തസാധ്യതകളിലേക്ക് ഡമോൺസ്ട്രേഷനിലൂടെ കുട്ടികളെ വഴി നടത്തിച്ചു.

പ്രസ്സ് ക്ലബ് പ്രസിഡണ്ട് കെ.വി. ഹരീന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കലൈമാമണി ചാലക്കര പുരുഷു ആമുഖ ഭാഷണം നടത്തി.

ഇന്ന് കാലത്ത് 10 മണിക്ക് മാധ്യമ സംസ്ക്കാരവും , സാങ്കേതിക വളർച്ചയും എന്ന വിഷയത്തിൽ മാധ്യമ പ്രവർത്തകൻ കെ.പി. അദിബ് പ്രഭാഷണം നടത്തും. തുടർന്ന് ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ലാവിലേക്ക്പഠന യാത്ര നടത്തും


ചിത്രവിവരണം: കാർട്ടൂണിസ്റ്റ് അജയകുമാർ കാർട്ടൂൺ വരച്ച് ക്ലാസ്സെടുക്കുന്നു



whatsapp-image-2025-11-11-at-20.17.36_70c2ba72

കുട്ടികൾക്ക് ലൈബ്രറിയിലേക്ക്  കാർട്ടൂണിസ്റ്റ് എം.അജയകുമാറിന്റെ ചിരിവര എന്ന കാർട്ടൂൺ പുസ്തകം ടീം ലീഡർ ആദിത്യന് കൈമാറി


ccc

എം. കെ. മുഹമ്മദ് നിര്യാതനായി. 

ന്യൂ മാഹി: ഈസ്റ്റ് പള്ളൂർ ഖുത്തുബി പള്ളിക്ക് സമീപം മറിയം കോട്ടേജിൽ താമസിക്കുന്ന പെരിങ്ങാടിയിലെ മൂക്കിച്ചൻ കണ്ടി എം. കെ. മുഹമ്മദ് (85) നിര്യാതനായി. 

ദുബായ് എയർപോർട്ട് ഡിനാട്ടാ ജീവനക്കാരനായിരുന്നു.

ഭാര്യ: പരേതയായ തട്ടാൻ്റെവിട സുഹറ. 

മക്കൾ: മുബീന, നൗഫൽ (ദുബായ്), സലീന, ഫൈസൽ (ദുബായ്), അഫ്സൽ, ഷമൽ (ദുബായ്). 

മരുമക്കൾ: നാസർ അബു, ഫായിസ, കെ. പി. സലിം, ഫസീല, സുലൈഖ, ജഹാന ഷെറിൻ. 

സഹോദരങ്ങൾ: മറിയം, പരേതരായ എം. കെ. മൂസ്സ, എം. കെ. ഫിർദൗസ്.


whatsapp-image-2025-11-11-at-20.24.09_ce619733

അങ്കണവാടിക്ക് ഡൈനിംഗ് ടേബിൾ നൽകി


തലശ്ശേരി : കോടിയേരി വൈദ്യർ വീട് അങ്കണവാടിക്ക് ഡൈനിംഗ് ടേബിൾ നൽകി. ഒരുപാട് അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമുള്ള

വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് സുമനസുകളുടെ അകമഴിഞ്ഞ സഹായം അനിവാര്യമാണ്. ഇക്കാര്യം അറിഞ്ഞ മാധ്യമ പ്രവർത്തകനും സായാഹ്നം ന്യൂസ്പ്ലസ് മാനേജിംഗ് എഡിറ്ററുമായ പി എം അഷ്റഫ് അങ്കണവാടിയിലേക്ക് ഡൈനിംഗ് ടേബിൾ നൽകുകയായിരുന്നു. അങ്കണവാടി ടീച്ചർ കെ പി സ്മിത സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ കെ മഹിജ ടീച്ചർ അധ്യക്ഷത വഹിച്ചു. പി എം അഷ്റഫ്, കെ ജലാലുദ്ദീൻ, രാഗിൽ ചന്ദ്രൻ എന്നിവർ സംസാരിച്ചു. രക്ഷിതാക്കളും കുട്ടികളും പ്രദേശവാസികളും ചടങ്ങിൽ സംബന്ധിച്ചു.


ഫ്ളേവേഴ്സ് ഫിയസ്റ്റയിൽ രക്തദാന ബോധവൽക്കരണവും രക്തദാനത്തെക്കുറിച്ചുള്ള ക്വിസ് മത്സരവും നടന്നു. 


മാഹി: സബർമതി ഇന്നോവേഷൻ & റിസർച്ച് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉത്തര മലബാറിലെ ഏറ്റവും വലിയ ഭക്ഷ്യ മേളയിൽ ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്കിന്റെ നേതൃത്വത്തിൽ രക്തദാന ബോധവൽക്കരണവും, ഡാറ്റാ കലക്ഷനും, ക്വിസ് മത്സരവും നടന്നു.ബി ഡി കെ സംസ്ഥാന വൈസ് പ്രസിഡന്റ് ഫസൽ ചാലാട്, ബി ഡി കെ മോട്ടിവേഷൻ സ്പീക്കർ സൈനുദ്ധീൻ കായ്യത്ത് എന്നിവർ ക്വിസ് മത്സരം നിയന്ത്രിച്ചു. ബി ഡി കെ സംസ്ഥാന കമ്മിറ്റി അംഗം സമീർ പെരിങ്ങാടി, ബി ഡി കെ തലശ്ശേരി താലൂക്ക് പ്രസിഡന്റ് പി പി റിയാസ് മാഹി, മജീഷ് തപസ്യ എന്നിവർ നേതൃത്വം നൽകി. മൈതാനം നിറഞ്ഞു കവിഞ സദസ്സ് ആവേശത്തോടെയാണ് മത്സരത്തിൽ പങ്കെടുത്തത്. വളരെ സങ്കീർണമായ ചോദ്യങ്ങൾക്ക് വളരെ ചെറിയ കുട്ടികൾ ഉത്തരങ്ങൾ നൽകിയത് ജനങ്ങളിൽ ആശ്ചര്യം ഉളവാക്കി. വിജയികൾക്ക് പി സി ദിവാനന്ദർ , ചാലക്കര പുരുഷു, കെ എം പവിത്രൻ, ജയിംസ് സി ജോസഫ്, സുജാത വി പി,നളിനി ചാത്തു, ശ്രീജേഷ് പളളൂർ, രജിലേഷ് കെ പി, ജയന്ത് മലബാർ എന്നിവർ സമ്മാനദാനം നൽകി. സന്നദ്ധ രക്തദാനത്തെ പ്രോത്സാഹിപ്പിക്കാൻ മനോഹരമായ വേദിയും സദസ്സും നൽകിയ സബർമതിയുടെ മുഴുവൻ അംഗങ്ങൾക്കും ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് നന്ദി അറിയിച്ചു.


whatsapp-image-2025-11-11-at-20.29.45_70e8bd53

അഴിയൂർ സ്വദേശിനിയായ ലൈബ സീനത്ത് രചിച്ച ആദ്യ ഇംഗ്ളീഷ് കവിതാ സമാഹാരമായ "താനൊരിക്കലും എഴുതാനുദ്ദേശിക്കാത്ത|കവിതകൾ" ഷാർജയിൽ പ്രകാശനം ചെയ്തു



മാഹി:അഴിയൂർവില്ലേജ് ഓഫീസിന് സമീപത്തെ "ആസി ഉമ്മ"യിലെ സാജിദിൻ്റെയും, ഹർഷിദ സാജിദിൻ്റെയും മകൾ ലൈബ സീനത്ത് എഴുതിയ  തൻ്റെ ആദ്യ ഇംഗ്ളീഷ് കവിതാ സമാഹാരമായ The Poems I Never Ment to write 

("ഞാൻ നൊരിക്കലും എഴുതാനുദ്ദേശിക്കാത്ത കവിതകൾ")

ആണ് ഷാർജ പുസ്തകമേളയിൽ വെച്ച് പ്രകാശനം ചെയ്തത്.

7ാം ക്ളാസ് മുതൽ എഴുതിയ 40 ഓളം കവിതകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ലിപി പബ്ളിക്കേഷനാണ് പുറത്തിറക്കിയത്.

മാതാപിതാക്കളോടൊപ്പമാണ് ലൈബ ഷാർജയിലെത്തിയത്.

പെരിങ്ങത്തൂർ മൗണ്ട് ഗൈഡ് ഇൻ്റൺ നാഷണൽ സ്കൂളിലെ പത്താം ക്ളാസുകാരിയാണ്

മാഹിയിലെ കാർണിവൽ ഹോംസ് ഉടമ റഫീക്കിൻ്റെ സഹോദരി പുത്രി കൂടിയായ ലൈബ.


whatsapp-image-2025-11-11-at-20.50.34_0848e4c9

ആസാദിനെപ്പോലുള്ള ദേശീയ നേതാക്കളെ മറന്നത് അപജയത്തിന് കാരണം


തലശ്ശേരി: മൗലാന അബുൾ കലാം ആസാദിനെ പോലുള്ള ദേശീയ നേതാക്കളെ വിസ്മരിച്ചതാണ് ഇന്ത്യൻ നേഷനൽ കോൺഗ്രസ്സിൻ്റെ ഇന്നത്തെ മോശമായ സ്ഥിതിക്ക് കാരണമെന്ന് മൗലാന അബുൾ കലാം ആസാദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രൊഫ. ഏ.പി. സുബൈർ പറഞ്ഞു. 

ജവഹർ കൾച്ചറൽ ഫോറം - തലശ്ശേരി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൗലാന അബുൾ കലാം ആസാദ് അനുസ്മരണ സമ്മേളനത്തിൽ കെ. ശിവദാസൻ അദ്ധ്യക്ഷനായിരുന്നു.

സ്വാതന്ത്ര്യ സമര സേനാനിയും പ്രഥമ ഇന്ത്യൻ വിദ്യാഭ്യാസ വകുപ്പു മന്ത്രിയുമായ മൗലാന അബുൾ കലാം ആസാദിൻ്റെ ജന്മദിനമാണിന്ന്

കെ.മുസ്തഫ സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രൊഫ. ദാസൻ പുത്തലത്ത്, സിവി രാജൻ പെരിങ്ങാടി, ശശികുമാർ കല്ലിഡുമ്പിൽ, ഏകെ ഇബ്രാഹിം, എം.വി സതീശൻ, തച്ചോളി അനിൽ, കെ.പി. രൻജിത്ത് കുമാർ വി കെ വി റഹിം പി ഇമ്രാൻ ഒ.വി മുഹമ്മദ് റാഫി എന്നിവർ പ്രസംഗിച്ചു.

സുരേന്ദ്രൻ കുവക്കാട് നന്ദിയും പറഞ്ഞു


whatsapp-image-2025-11-11-at-21.56.19_4dc66dfb

ആർട്ടിസ്റ്റ് സതീശങ്കർ മാഹി പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന മാധ്യമ ശിൽപ്പശാലയിൽ കലയും കാലവും എന്ന വിഷയത്തിൽ സോദാഹരണ ക്ലാസ്സെടുക്കുന്നു.


whatsapp-image-2025-11-12-at-08.37.14_f974e1dc_1762969225

നൽകിയ വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കാനായി:

രമേശ് പറമ്പത്ത് എം എൽ എ


മാഹി: പിന്നിട്ട നാല് വർഷക്കാലം മയ്യഴി കൈവരിച്ചത് ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളുടെ സമ്പൂർണ്ണമായ പൂർത്തീകരണമാണെന്ന് രമേശ് പറമ്പത്ത് എം എൽ എവാർത്താസമ്മേളനത്തിൽ അറിയിച്ചു.

മയ്യഴിക്കാരുടെ ഏറെ നാളത്തെ സ്വപ്നമായിരുന്ന മദർ തെരേസ നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോളജ് നവമ്പർ14ന് പുതുച്ചേരി ലെഫ്റ്റ്നറ്റ് ഗവർണർ. കെ. കൈലാസനാഥൻ ഔപചാരികമായി ഉദ്ഘാടനം ചെയ്യുമെന്ന് എംഎൽഎ. പറഞ്ഞു.  പിഡബ്ല്യുഡി മന്ത്രി കെ. ലക്ഷ്മി നാരായണൻ, സ്പീക്കർ ആർ. സെൽവം തുടങ്ങിയവർ സംബന്ധിക്കും.

ചാലക്കര രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിലെ പഞ്ചകർമ്മ യൂണിറ്റും,

ചാലക്കരയിലെ ഔട്ട് പേഷ്യന്റ് വിഭാഗത്തിന്റെ 6.47 കോടി ചിലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഗവർണർ നിർവഹിക്കും.

മാഹി ഗവ: ജനറൽ ആശുപത്രിയിലെ ക്യാമ്പസിൽ പുതുതായി ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കിച്ചൻ ബ്ലോക്കിന്റെ ഉദ്ഘാടനവുംനിർവഹിക്കുന്നുണ്ട്. അതോടൊപ്പം ആധുനിക ശാസ്ത്രക്രിയകൾക്ക് ആവശ്യമായ C - Am മിഷൻ ജനങ്ങൾക്ക് തുറന്നുകൊടുക്കും.

മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ പൊലീസ് സൂപ്രണ്ട് ഓഫീസ് പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനവുംലഫ്: ഗവർണ്ണർ നിർവ്വഹിക്കും.

വർഷങ്ങളായി നിർമ്മാണം മുടങ്ങിക്കിടന്ന സ്വപ്ന പദ്ധതിയായ പുഴയോര നടപ്പാതയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനം നടന്നു വരികയാണ്.

മാഹി ജനറൽ ആശുപത്രിയോട് ചേർന്ന് പാതിവഴിയിൽ നിർമ്മാണം നിലച്ച് പോയ ട്രോമാകെയർ യൂണിറ്റിന്റെ ബഹുനില കെട്ടിട നിർമ്മാണവും നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. 7.50 കോടി രൂപയുടെ പ്രവർത്തനം നടന്നുവരികയാണെന്ന് എം എൽ എ വ്യക്തമാക്കി.

നിർമ്മാണം പൂർത്തിയാകാതെ കിടക്കുന്ന മാഹി ഹാർബർ കേരള ഹാർബറിംഗ് എഞ്ചിനീയറിങ് ഡിപ്പാർട്ട്മെൻറ് ഡിപിആർ പുതുച്ചേരി ഫിഷറീസ് ഡിപ്പാർട്ട്മെൻറിന് കൈമാറിയതിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.

മാഹിയിലെ വൃക്ക രോഗികൾക്ക് കൈത്താങ്ങായി മാഹിഗവ: ആശുപത്രിയിൽ കേന്ദ്രഗവൺമെന്റിന്റെ സാമ്പത്തിക സഹായത്തോടുകൂടി ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കാനുള്ള പ്രവർത്തനം മാഹിയിൽ നടന്നുവരികയാണ്.

ഒരു കോടി 75 ലക്ഷം രൂപ ചെലവിൽ ആധുനിക ലാബിന്റെ നിർമ്മാണവും നടന്നുവരികയാണ്.

പള്ളൂർ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ടെൻഡർ നടപടി പൂർത്തിയായിരിക്കുകയാണ് ഡിസംബറിൽ മുഖ്യമന്ത്രി എൻ.രംഗസ്വാമി ആശുപത്രിയുടെ തറക്കല്ലിടും.

മുലക്കടവ് മുതൽ പൂഴിത്തല വരെയുള്ള മുനിസിപ്പൽ റോഡുകളുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ് ശക്തമായ മഴ കാരണം പ്രവർത്തനം നടത്താൻ സാധ്യമായിരുന്നില്ല.

എംഎൽഎ ഫണ്ടും എംപി ഫണ്ടും ടൈഡ് ഫണ്ടും നബാർഡ് ലോണും ചേർത്ത് പത്തര കോടി രൂപയുടെ പ്രവർത്തനമാണ് കഴിഞ്ഞ വർഷത്തെ ഫണ്ടിൽ നിന്നും നടന്നുവരുന്നത്.

ഈ വർഷം എംഎൽഎ ഫണ്ടും ടൈഡ് കൊണ്ടും ചേർന്ന് ആറുകൂടി 80 ലക്ഷം രൂപയുടെ പ്രവർത്തനവും, അടുത്തവർഷം മാർച്ച് ആകുമ്പോഴേക്കും പൂർത്തിയാക്കാൻ സാധ്യമാകും.

മാഹി സെമിത്തേരി റോഡിലെ നവീകരിച്ച വാതക ശ്മശാനത്തിന്റെ പ്രവർത്തനം പൂർത്തിയായിരിക്കുകയാണ്.മാഹിയുടെ പൊതു ആരോഗ്യരംഗത്ത് മികച്ച പ്രവർത്തനവുമായി മുന്നോട്ടു പോകാൻ സാധ്യമായിട്ടുണ്ടെന്ന് രമേശ് പറമ്പത്ത് ചൂണ്ടിക്കാട്ടി.

ജനങ്ങൾക്ക് ആവശ്യമായ ലിഫ്റ്റും ജനറേറ്ററും സ്ഥാപിക്കാനും, സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെനിയമിക്കാനും സാധ്യമായിട്ടുണ്ടെന്നും, കഴിഞ്ഞ തെരത്തെടുപ്പ് വേളയിൽ ജനങ്ങൾക്ക് നൽകിയ മുഴുവൻ വാഗ്ദാനങ്ങളും ഇതോടെ നിറവേറ്റപ്പെടുന്നതിൽ ചാരിതാർത്ഥ്യമുണ്ടെന്ന്എംഎൽ.എ.അറിയിച്ചു

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan