മൃഗീയതയുള്ളത് മനുഷ്യരിൽ
മാഹി:നൻമയുടെ കുളിരിടമാണ് വനങ്ങളെന്നും,
മൃഗീയത മനുഷ്യരിലാണുള്ളതെന്നും മൃഗങ്ങളിലല്ലെന്നും ഒട്ടേറെ
ദൃശ്യങ്ങളെ സാക്ഷ്യപ്പെടുത്തി പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറും, എഴുത്തുകാരനുമായ അസീസ് മാഹി സമർത്ഥിച്ചു.
മാഹി പ്രസ്സ് ക്ലബ്ബും, മഹാത്മാ ഗാന്ധി ഗവ: ആർട്സ് കോളജ് മലയാള വിഭാഗവും സംഘടിപ്പിച്ച കാടിന്റെ താളം ജീവന്റെ . നാളം എന്ന വിഷയത്തിൽ സോദാഹരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഡോ:കെ.എം.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ ഡോ:കെ.കെ.ശിവദാസൻ ഉദ്ഘാടനം ചെയ്തു.. ചാലക്കര പുരുഷു സ്വാഗതവും, ദേവിക നന്ദിയും പറഞ്ഞു.
ഇന്ന് കാലത്ത് 10 മണിക്ക് മാഹി പ്രസ്സ് ക്ലബ് ഹാളിൽ നടക്കുന്ന കാർട്ടൂൺ കേമ്പിൽ കാർട്ടൂണിസ്റ്റ് അജയകുമാർ സമോൺസ്ട്രഷൻ നടത്തും.
ചിത്രവിവരണം: പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി പ്രഭാഷണം നടത്തുന്നു.
സി.എച്ച്.വേലായുധൻ നിര്യാതനായി
മാഹി: പന്തക്കൽ മണിക്കാംപൊയിൽ ക്ഷേത്രത്തിന് സമീപം വൈഭവിൽ
സി.എച്ച്. വേലായുധൻ (72)നിര്യാതനായി. പുതുച്ചേരി സെക്രട്ടറിയേറ്റിൽ ആരോഗ്യ വകുപ്പ് അസിസ്റ്റന്റായിരുന്നു.
മാഹി ഗവ. എംപ്ലോയീസ് അസോസിയേഷന്റെയും മാഹി കൌൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷന്റെയും പ്രസിഡണ്ടായി പ്രവർത്തിച്ചിരുന്നു.
ഭാര്യ: എൻ. ഭാർഗവി (അധ്യാപിക, തിരുവാൽ യൂ.പി. സ്കൂൾ, പാനൂർ). മകൻ: വിഭാത്.
സഹോദരങ്ങൾ: ലക്ഷ്മി (പന്തക്കൽ), ജാനകി (നിട്ടൂർ), ശ്രീധരൻ (പന്തക്കൽ, വിമുക്ത ഭടൻ), രമണി (കുട്ടിമാക്കൂൽ), രാധ (പൊന്ന്യം), കമല (അഴിയൂർ),
പരേതരായ ശങ്കരൻ, രാമകൃഷ്ണൻ.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ
ബിഗ് ബോസ്, കാണാനായില്ല;
ആരാധകർ റോഡ് ഉപരോധിച്ചു
മാഹി: സ്വകാര്യ ചാനലിലെ ബിഗ് ബോസ് എന്ന മോഹൻലാൽ അവതരിപ്പിക്കുന്ന പരിപാടിയുടെ സമാപനം കാണാൻ കൊതിച്ച ആരാധകരെ നിരാശരാക്കിയ വൈദ്യുതി വകുപ്പിനെതിരെ ദേശീയ പാത ഉപരോധിച്ച് പ്രതിഷേധം.
ഗ്രാന്റ് കനാൽ തൊട്ട് പൂഴിത്തല വരെയുളള പ്രദേശത്ത് ഞായറാഴ്ച രാത്രി പ്രോഗ്രാം സമയത്ത് വൈദ്യുതി നിലച്ചിരുന്നു. ഇതിൽ രോഷാകുലരായ ജനങ്ങൾ സംഘടിതമായി ദേശീയ പാതയിലിറങ്ങി ഉപരോധിക്കുകയായിരുന്നു. രാത്രി 11 മണിക്ക് ആരംഭിച്ച ഉപരോധം ഒരു മണി വരെ നീണ്ടുനിന്നു. പൊലീസ് എത്തി ഗതാഗതം തിരിച്ചു വിടുകയും, പിന്നീട് ഒരു വിധം ജനങ്ങളെ അനുനയിപ്പിക്കുകയുമായിരുന്നു.
ലീല നിര്യാതയായി
ചൊക്ലി : കവിയൂരിൽ തോട്ടോൾ ലീല (80)നിര്യാതയായി.
ഭർത്താവ്: പരേതനായ മാളിയേക്കണ്ടി ദാമു മാസ്റ്റർ (എച്ച്.എം. കവിയൂർ എൽ.പി. സ്കൂൾ).
മക്കൾ: രഹിത (കോഴിക്കോട് ), രചന (ഏറാമല), ബീന (മുഴപ്പിലങ്ങാട് ), ഷെറീന (ധർമ്മടം).
മരുക്കൾ : രാജൻ, യതീഷ് രതീഷ്,
പരേതനായ നാരായണൻ.
സഹോദരങ്ങൾ: തോട്ടോൾ സദാനന്ദൻ, ബാബു, മോഹൻദാസ്, ബാബുരാജ്, മഹിള.
കൊള്ളുമ്മൽ JBS പെരിങ്ങാടി വിജയാഹ്ലാദ റാലി സംഘടിപ്പിച്ചു.
ന്യൂമാഹി:സ്കൂൾ കലോത്സവത്തിൽ ചൊക്ലി സബ്ജില്ല LP വിഭാഗത്തിൽ പങ്കെടുത്ത എല്ലാ വിഭാഗത്തിലും എ ഗ്രേ ടോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ കൊള്ളുമ്മൽ JBS ലെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും പ്രദേശവാസികളുമടക്കം നൂറുക്കണക്കിന് പേർ ചെണ്ടമേളത്തോടെയുള്ള റാലിയിൽ പങ്കെടുത്തു. പ്രധാന അദ്ധ്യാപകൻ അജേഷ് , സലീം, ഷാജി കൊള്ളുമ്മൽ, സുഭാഷ് ഒ വി , അസ്ലം TH, സാബിർ കിഴക്കയിൽ, PTA പ്രസിഡണ്ട് ശ്രീഷ മനോജ് എന്നിവർ നേതൃത്വം നൽകി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)
















