ഡിലീഷ്യ മുരളിയുടെ പുസ്തക പ്രകാശനം 19 ന്

ഡിലീഷ്യ മുരളിയുടെ പുസ്തക പ്രകാശനം 19 ന്
ഡിലീഷ്യ മുരളിയുടെ പുസ്തക പ്രകാശനം 19 ന്
Share  
2025 Nov 09, 10:09 PM
vasthu

ഡിലീഷ്യ മുരളിയുടെ പുസ്തക പ്രകാശനം 19 ന്

മാഹി..കുമാരി ഡിലീഷ്യ മുരളിയുടെ

ചെറുകഥാ സമാഹാരമായ അതിരുകൾ അഴിയിട്ട ഭൂപടങ്ങൾ, എന്ന ഗ്രന്ഥത്തിന്റെപ്രകാശനം നവമ്പർ 19 ന് കാലത്ത് 10.30 ന് മണിക്ക്

മാഹി സഹകരണ ബി.എഡ്. കോളജ് ഓഡിറ്റോറിയത്തിൽ നടക്കും.

ചാലക്കര പുരുഷുവിന്റെ അദ്ധ്യക്ഷത വഹിക്കും.

 രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യും..വി.ആർ.സുധീഷ് പുസ്തക പ്രകാശനം നടത്തും. അടിയേരി ഗംഗാധരൻ

ഏറ്റുവാങ്ങും. നോവലിസ്റ്റുകളായ സി.കെ.രാജലക്ഷ്മി, പി.കൃഷ്ണപ്രസാദ് സംസാരിക്കും

whatsapp-image-2025-11-09-at-20.59.53_698a2d1c

റെയിൽവേ സ്‌റ്റേഷനിൽ നിന്നു പുതിയ ബസ് സ്റ്റാണ്ടിലേക്ക് പോകാൻ എം.പി.ഫണ്ട് ഉപയോഗിച്ച് നടപ്പാത നിർമ്മിക്കും.രാജ്യസഭ എം.പി.ശ്രീ സദാനന്ദൻ മാസ്റ്റർ


ബ്രിട്ടിഷുകാർ ആവിഷ്ക്കരിച്ച് പ്രവർത്തനം ആരംഭിച്ച ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള തലശ്ശേരി മൈസൂർ റെയിൽപാതയുടെ നിർമ്മാണം ആരംഭിക്കണമെന്നും റെയിൽവേ സ്റ്റേഷൻ അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കി തരുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അഭ്യർഥിച്ച് തലശ്ശേരി റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ രാജ്യസഭ എം.പി.ശ്രീ.സദാനന്ദൻ മാസ്റ്റർക്ക് മെമ്മോറാൻഡം സമർപ്പിച്ചു.

കൊട്ടിയൂർ ഉത്സവനാളുകളിൽ തലശ്ശേരിയിൽ ഫെസ്റ്റിവൽ സ്റ്റോപ്പ് അനുവദിച്ച അന്ത്യോദയ എക്സ്പ്രസ്സിനും,ഗരീബ് റഥ് എക്സ്പ്രസ്സിനും,വന്ദേ ഭാരതിനും സ്റ്റോപ്പ് അനുവദിക്കുക,

തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു കോഴിക്കോടേക്ക് നീട്ടിയ1051l/10512 ബേംഗ്ളൂരൂ കണ്ണൂർ എക്സ്പ്രസ്സ് ഉടൻ സർവിസ്സ് ആരംഭിക്കുക,സ്റ്റേഷനിൽ ഐലൻഡ് പ്ളാറ്റ്ഫോം നിർമ്മിക്കുക,

ഡബ്ളിങ്ങിൽ നഷ്ടപ്പെട്ട ഒരു ലൈൻ പുന:സ്ഥാപിച്ച് ബർത്തിങ്ങ് സൗകര്യങ്ങൾ കൂട്ടുക,റിട്ടയറിങ്ങ് റൂമുകളും,ഡോർമിറ്ററിയും നിർമ്മിക്കുക,പാർസൽ റൂം പ്രവർത്തനം 24 മണിക്കൂർ ആക്കുക,

ക്ലോക്ക് റൂം സൗകര്യങ്ങൾ എർപ്പെടുത്തുക,

വാഹന പാർക്കിങ്ങ് സ്ഥലത്ത് മേൽക്കൂര സ്ഥാപിക്കുക.

സ്റ്റേഷൻ പരിസരത്തെ അഴുക്ക് ചാലിനു സ്ലാബ് ഇട്ട് വൈദ്യൂതികരിച്ച് യാത്രക്കാർക്ക് പുതിയ ബസ് സ്റ്റാണ്ടിലേക്ക് പോകാൻ നടപ്പാത നിർമ്മിക്കുക,പ്രായം ചെന്നവർക്കും, സ്ത്രീകൾക്കും,കുട്ടികൾക്കും കയറി ഇറങ്ങിപ്പോകാൻ ബുദ്ധിമുട്ടുള്ള പുതിയ ബസ് സ്റ്റാണ്ടിലെ റെയിൽവേ ഫുട്ട് ഓവർ ബ്രിഡ്ജിൻ്റെ സ്റ്റെപ്പുകൾ വീതി കൂട്ടി യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പുനർനിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്..

തലശ്ശേരി റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷനു വേണ്ടി

ശശികുമാർ കല്ലിഡുംബിൽഗിരീഷ് കുമാർ മക്റേരി എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.


തെരുവ് പട്ടികൾക്ക് മാഹിയിലും താവളമൊരുക്കണം


മാഹി:സുപ്രീം കോടതി വിധിയനുസരിച്ച് തെരുവ് പട്ടികളുടെ ശല്യം രൂക്ഷമായ മാഹിയിലും തെരുവ് പട്ടികൾക്ക് പ്രത്യേക ഇടം ഒരുക്കണമെന്നും, വന്ധീകരണം നടത്തണമെന്നും ജനശബ്ദം മാഹി പ്രവർത്തക സമിതി അധികൃതരോടാവശ്യപ്പെട്ടു. 

തെരുവ് പട്ടികളിൽ നിന്നും നാടിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആറ് വർഷക്കാലമായി നിരന്തര പോരാട്ടങ്ങൾ നടത്തിവന്ന ജനശബ്ദം ഏറ്റവുമൊടുവിൽ മയ്യഴിക്കാരുടെ ആയിരക്കണക്കിന് ഒപ്പ് ശേഖരിച്ച് സുപ്രീം കോടതി രജിസ്ട്രാർക്കും, പ്രധാനമന്ത്രിയടക്കമുള്ളവർക്കും ഭീമ ഹരജി നൽകിയിരുന്നു. വർഷങ്ങളായി നിയമ പോരാട്ടങ്ങൾക്ക് മുന്നിൽ നിന്ന് പ്രവർത്തിച്ച അഡ്വ: ടി. അശോക് കുമാറിനെ പ്രവർത്തകസമിതി അനുമോദിച്ചു.

ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു.

ദാസൻ കാണി, ശ്രീധരൻ മാസ്റ്റർ, മഹേഷ് പന്തക്കൽ , ടി.എം.സുധാകരൻ, സോമൻ ആനന്ദ് സംസാരിച്ചു.


whatsapp-image-2025-11-09-at-21.00.26_8bbcd2ee

ഷാർജ ബുക്ക് ഫെയറിൽ ജനശബ്ദം ജനറൽ സെക്രട്ടരിയും ഗ്രന്ഥകാരനുമായ ഇ.കെ. റഫീഖും , സഹധർമ്മിണി സുഹ്റ റഫീഖും ഡോ: കെ.കെ.എൻ. കുറുപ്പുമായി സംസാരിക്കുന്നു


whatsapp-image-2025-11-09-at-21.38.37_f8531de3

ഫ്ളേവേർസ്ഫിയസ്റ്റസമാപിച്ചു.

മാഹി: സബർമതി ഇന്നോവേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച

ഉത്തര മലബാറിലെ ഏറ്റവും വലിയ ഭക്ഷ്യ മേളയായ ചതുർദിന ഫ്ലേവേർസ്ഫിയസ്റ്റ-2025 മാഹി മൈതാനിയിൽ സമാപിച്ചു.

മൈതാനം നിറഞ്ഞ ജനസഞ്ചയത്തെ സാക്ഷി നിർത്തി, നാല് ദിവസങ്ങളിലായി നടന്ന ഭക്ഷ്യ മേള പരമ്പരാഗത - നൂതന വിഭവങ്ങൾ കൊണ്ട് ശ്രദ്ധയാകർഷിച്ചു. വ്യത്യസ്തങ്ങളായ നാൽപ്പതിലേറെ സ്റ്റാളുകളും, വൈവിധ്യമാർന്ന കലാപരിപാടികളും ഏറെ ആസ്വാദ്യകരമായി.

മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്അദ്ധ്യക്ഷതയിൽ ചലച്ചിത്ര താരം ഉണ്ണിരാജ ഉദ്ഘാടനം ചെയ്തു. കല്ലാട്ട് പ്രേമൻ സ്വാഗതവും, ജിജേഷ് ചാമേരി നന്ദിയും പറഞ്ഞു.


ചിത്രവിവരണം: നടൻ ഉണ്ണിരാജ ഉദ്ഘാടനം ചെയ്യുന്നു.


സബർമതി ഫുഡ്‌ ഫെസ്റ്റിൽ രക്തദാന ബോധവൽക്കരണം നടത്തി


മാഹി:സബർമതി മെഗാ ഫുഡ് ഫെസ്റ്റിൽ ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്കിന്റെ നേതൃത്വത്തിൽ രക്തദാന ബോധവൽക്കരണവും,രക്തദാനത്തിന് സന്നദ്ധരായവരുടെ ഡാറ്റാ കലക്ഷനും നടന്നു.

ബോധവൽക്കരണ പരിപാടിയുടെ പോസ്റ്റർ മാഹി സബ് ഇൻസ്പെക്ടർ റെനിൽകുമാർ, കെ ഇ പർവീസിന് നൽകി ഉദ്ഘാടനം ചെയ്തു.

പി പി റിയാസ് മാഹി, ഷംസീർ പരിയാട്ട്,സനൂബ് അഷ്റഫ്, ഫുഹാദ്, ഷുഫൈസ് മഞ്ചക്കൽ എന്നിവരും, ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് ക്യാമ്പസ് വിങ് പ്രവർത്തകരായ ജാസിഫ് മഞ്ചക്കൽ, റഹ്മാൻ മഞ്ചക്കൽ, മുഹമ്മദ് സൈദ് മഞ്ചക്കൽ എന്നിവർ നേതൃത്വം നൽകി.രക്തദാനത്തെ കുറിച്ചുള്ള ക്വിസ് മത്സരവുമുണ്ടായി. , മത്സരങ്ങൾ ബി ഡി കെ സംസ്ഥാന ജോ : സിക്രട്ടറി ഫസൽ ചാലാടും, ബി ഡി കെ മെമ്പറും മാഹി ബ്ലഡ് ബാങ്ക് കൗൺസിലറുമായ ഉണ്ണികൃഷകൻ വിജയറാമും നിയന്ത്രിച്ചു. വിജയികൾക്ക് ഹെക്സാ സൂപ്പർ മാർക്കറ്റ് പെരിങ്ങാടിയും, മെഡിനോവ ലാബും സമ്മാനങ്ങൾ നൽകി.


ഹോക്കി വിളംബര ഘോഷയാത്ര നടത്തി


തലശ്ശേരി:ഇന്ത്യയിൽ ഹോക്കി ഫെഡറേഷൻ രൂപീകൃത

മായതിൻ്റെ 100 വർഷം പൂർത്തിയായ 2025 നവംബർ 7 ന് രാജ്യമാകെ 1000 സ്ഥലങ്ങളിൽ ഒരേ സമയം ഹോക്കി പ്രദർശന മത്സരങ്ങളും ,ആഘോഷപരിപാടികളുംസംഘടിപ്പിച്ചതിൻ്റെ ഭാഗമായി കണ്ണൂർ ജില്ല

യിലും 16 സ്ഥലങ്ങളിൽ വളരെ നന്നായി തന്നെ പ്രദർശന മത്സരങ്ങളും, ആഘോഷപരിപാടികളും സംഘടിപ്പിച്ചിരുന്നു. കണ്ണൂർ ജില്ലയിൽ ഏറ്റവും നന്നായി സംഘടിപ്പിച്ചകേരളത്തിൻ്റെ ഹോക്കി ഗ്രാമമായി അറിയ പ്പെടുന്ന പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിലെ കായികതാരങ്ങൾ ഉൾപ്പെടെയുള്ള ആയിര ത്തിലേറെ വരുന്ന 

വിദ്യാർത്ഥീവിദ്യാർത്ഥിനിളും,അധ്യാപകരും അനധ്യാപകരും, സ്കൂളിലെ ബാൻഡ് ടീമി നോടൊപ്പം അണിനിരന്ന വിളംബര ഘോഷ യാത്ര പ്രൗഢോജ്വലമായി

hoky

പ്രവൃത്തി ഉദ്ഘാടനം ചെയ്തു


ചൊക്ലി..കാഞ്ഞിരത്തിൻ കീഴിൽ  രാമവിലാസം സ്കൂൾ.തൃപ്പാക്കണ്ടി ഡ്രൈനേജ്, ഫുട്ട് പാത്ത്   പ്രവൃത്തിയുടെ ഉദ്ഘാടനം  വാർഡ് മെമ്പർ നവാസ് പരത്തീൻ്റവിട   നിർവ്വഹിച്ചു.                  ടി. ടി. കെ ശശി അദ്ധ്യക്ഷത വഹിച്ചു.      കെ.പി. ദയനന്ദൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.എം ഹരീന്ദ്രൻ മാസ്റ്റർ, രാജൻ കരിങ്ങണാപ്രത്ത് സംസാരിച്ചു      


ചിത്ര വിവരണം: നവാമ്പ് പരത്തീന്റെ വിട പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുന്നു.


whatsapp-image-2025-11-09-at-20.53.56_cfbb66aa

ഉമ്മർ നിര്യാതനായി.


ന്യൂമാഹി:കരിയാട് പുതുശ്ശേരി പള്ളിക്ക് സമീപം റബീഉൽ മൻസിൽ താമസിക്കുന്ന അഴിയൂർ കുഞ്ഞിപ്പള്ളി നടച്ചാൽ ഉമ്മർ (73) നിര്യാതനായി.

വർഷങ്ങളോളം അബുദാബിയിൽ ജോലി ചെയ്ത പരേതൻ പെരിങ്ങാടി പോസ്റ്റ് ഓഫീസിന്റെ സമീപം ടീ സ്റ്റാൾ നടത്തിയിരുന്നു.

ഭാര്യ: പരേതയായ കുടുക്കിന്റവിട ജമീല (പെരിങ്ങാടി).

മക്കൾ: ഷമീജ, ഷക്കീല, ഷമീന, ഷഹബാസ്.

മരുമക്കൾ: റിയാസ്, നജീബ്, റഷീദ്, റിഹമിർസ.


സഹകരണ പെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസം അനുവദിക്കാത്തതില്‍ പ്രതിഷേധം


തിരു: സഹകരണ പെന്‍ഷന്‍ സംഘടനകളുടെ നിരന്തരമായ പ്രക്ഷോഭണങ്ങളുടെ അടിസ്ഥാനത്തില്‍ നവംബര്‍ 5 ന് തിരുവനന്തപുരത്ത് സഹകരണ വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്ത യോഗം സഹകരണ പെന്‍ഷന്‍ സംഘടനകളുടെ പ്രതിഷേധത്തില്‍ കലാശിച്ചു.

2021 മുതല്‍ സഹകരണ പെന്‍ഷന്‍കാര്‍ക്ക് അര്‍ഹമായ ക്ഷാമാശ്വാസവും ലഭിക്കുന്നില്ല. ക്ഷാമാശ്വാസം ഒട്ടും ഇല്ലാത്ത ഏക പെന്‍ഷന്‍ വിഭാഗം ആണ് സഹകരണ പെൻഷൻ മേഖല

വി. എന്‍. വാസവന്‍ വകുപ്പ് ചുമതല ഏറ്റെടുത്തപ്പോള്‍ മുതല്‍ പ്രസ്തുത ആവശ്യം ഉന്നയിച്ചിട്ട് ഇപ്പോൾ നാലരവര്‍ഷം ആയി, സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാറായിട്ടും തീരുമാനം ഉണ്ടാകുന്നില്ല. നിയസഭാ മാര്‍ച്ച് അടക്കം പെന്‍ഷന്‍കാര്‍ വിവിധ പ്രക്ഷോഭങ്ങള്‍ നടത്തിയതിനെത്തുടര്‍ന്നാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. 

ഉന്നതതലയോഗത്തില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ സര്‍ക്കാര്‍ സെക്രട്ടറി വീണാ മാധവന്‍, സഹകരണ സംഘം രജിസ്ട്രാര്‍ സജിത് ഐ.എ.എസ്, ബോര്‍ഡ് ചെയര്‍മാന്‍ ആർ. തിലകന്‍ അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. പ്രസ്തുത യോഗം വിഷയം ചര്‍ച്ച ചെയ്തു. സഹകരണ പെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസം, ഇടക്കാലാശ്വാസം അനുവദിക്കുന്ന കാര്യത്തില്‍ വകുപ്പ് മന്ത്രി നിഷേധ നിലപാടാണ് സ്വീകരിച്ചത്.

ബോര്‍ഡ് ചെര്‍മാന്‍ 2% വര്‍ദ്ധനവ് എന്ന നിലപാട് വിശദീകരിച്ചു. കൂടുതല്‍ ആനുകൂല്യം ഒന്നും അനുവദിക്കാന്‍ കഴിയില്ല എന്ന് സഹകരണ സംഘം രജിസ്ട്രാര്‍ നിലപാട് അറിയിച്ചു. 

സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ഭരണസമിതി 5% വര്‍ദ്ധനവും സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ ക്ഷാമാശ്വാസവും അംഗീകരിച്ചിരുന്നു എങ്കിലും വകുപ്പ് മന്ത്രി അതൊന്നും പരിഗണിച്ചില്ല. സഹകരണ പെന്‍ഷന്‍ ബോര്‍ഡില്‍ 90,000 സഹകരണ സംഘംജീവനക്കാര്‍ അംഗങ്ങളാണ്. 27000 പേര്‍ പെന്‍ഷന്‍ കൈപറ്റുന്നവരാണ്. സര്‍ക്കാര്‍ ധനസഹായം ഒന്നും ഇല്ലാത്ത ബോര്‍ഡാണ് സഹകരണ പെൻഷൻ ബോർഡ് ജീവനക്കാര്‍ക്ക് വേണ്ടി പി. എഫ്. പ്രകാരം സംഘങ്ങൾ പ്രതിമാസം ബോര്‍ഡില്‍ അടയ്ക്കുന്ന സംഖ്യയും പലിശയും ചേരുന്നതാണ് പെന്‍ഷന്‍ ഫണ്ട്.

കഴിഞ്ഞ 3 വര്‍ഷവും പെൻഷൻ ബോര്‍ഡ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ 1700 കോടി രൂപ കേരളാ ബാങ്കില്‍ നിക്ഷേപം ഉണ്ട്.

നല്ല സാമ്പത്തിക ഭദ്രതയുള്ള പെന്‍ഷന്‍ ബോര്‍ഡാണ്. പെന്‍ഷന്‍ ബോര്‍ഡ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഏറ്റവും അവസാനത്തെ ക്ഷാമബത്തയും ഈ പെൻഷൻ ഫണ്ടിൽ നിന്നും നല്‍കി. ആർ. തിലകന്‍ ചെയര്‍മാന്‍ ആയിട്ടുള്ള പെന്‍ഷന്‍ ബോര്‍ഡ് പെന്‍ഷന്‍കാര്‍ക്ക് അനുകൂലമല്ല.

ഉന്നതതലയോഗത്തില്‍ 10% ഇടക്കാലശ്വാസവും ക്ഷാമശ്വാസവും അനുവദിക്കണമെന്ന് സംഘടനകള്‍ ഐകകണ്‌ഠേന ആവശ്യപ്പെട്ടിട്ടും മുഖ്യ സഹകാരി കൂടി ആയ മന്ത്രി നിഷ്‌കരുണം ആവശ്യങ്ങള്‍ തള്ളി പകരം കേവലം 2% പെൻഷൻ വര്‍ദ്ധനവുമാത്രം പ്രഖ്യാപിച്ചു. 3600 രൂപ പ്രതിമാസം കുറഞ്ഞ പെന്‍ഷന്‍ ലഭിക്കുന്ന ഒരാള്‍ക്ക് 72 രൂപ കൂടുതൽ ലഭിക്കുന്നതാണ് മന്ത്രിയുടെ മഹത്തായ സംഭാവന. സംഘടനകള്‍ പ്രതിക്ഷേധിക്കുകയും മന്ത്രിയുടെ 2% പിച്ചകാശ് ബഹിഷ്‌കരിക്കുകയാണെന്നും അറിയിച്ചു. മന്ത്രിയുടെ തെറ്റായ ഈ നയത്തിൽ പ്രതിക്ഷേധിച്ച് കേരളാ കോ ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാനവ്യാപകമായി പ്രതിക്ഷേധധര്‍ണ്ണ സംഘടിപ്പിച്ചു. സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിനുമുമ്പില്‍ പ്രതിക്ഷേധപ്രകടനവുമുണ്ടായി.. തിരുവനന്തപുരം ജില്ലയിലെ സംഘടനാ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിക്ഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ധര്‍ണ്ണ സംസ്ഥാന പ്രസിഡന്റ് എം. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി. ഗിരീശന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന നേതാക്കളായ എസ്. ഉമാചന്ദ്രബാബു, മോഹനന്‍ എസ്.രത്‌നമണി, എൻ.പങ്കജാക്ഷന്‍, കെ.വിജയകുമാരന്‍ നായര്‍, ബി.രവീന്ദ്രന്‍ നായര്‍, പി.എസ്.അനില്‍കുമാര്‍, ഡി. ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സഹകരണ പെൻഷൻ കാരുടെ വിഷയങ്ങൾ അടിയന്തിരമായി മന്ത്രിസഭാതലവനായ മുഖ്യമന്ത്രി ഇടപെട്ടു പരിഹരിക്കണമെന്ന് ധർണ്ണാ സമരത്തിൽ ഉദ്ഘാടകൻ ആവശ്യപ്പെട്ടു.


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan