ഭക്ഷ്യമേളയിൽ പങ്കെടുക്കാൻ മാഹി മൈതാനത്ത് എത്തി ചേർന്ന ജനക്കൂട്ടം .
രാഷ്ട്രീയാധികാരം കൊണ്ട് ഭരണഘടനയെ അട്ടിമറിക്കാനാവില്ല: ടി.ആസഫലി
മാഹി:ഭരണ-രാഷ്ട്രിയാധികാരം ഉപയോഗിച്ച് ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെ അട്ടിമറിക്കാനോ ,
ഭരണ ഘടനയുടെ ആത്മാവായ ആർട്ടിക്കിൾ 21 പ്രകാരം ഭരണഘടന ഭേദഗതി ചെയ്യാമെങ്കിലും, പൊളിച്ചെഴുത്താനാവില്ലെന്നും,
മൗലികാവകാശം ലംഘിച്ചുള്ള ഭരണഘടനാ ഭേദഗതി പോലും നടത്താനാവില്ലെന്നും മുൻ ഡി.ജി.പി. അഡ്വ: ടി. ആസഫലി അഭിപ്രായപ്പെട്ടു.
മാഹി പ്രസ്സ് ക്ലബും മാഹി മഹാത്മാഗാന്ധി ഗവ: ആർട്സ് കോളജ് മലയാള വിഭാഗവും ചേർന്ന് സംഘടിപ്പിച്ച മാധ്യമ ശിൽപ്പശാലയിൽ ഭരണഘടനയും ജനാധിപത്യവും എന്ന വിഷയം അവതരിപ്പിച്ച് സാമ്പാരിക്കുകയായിരുന്നു അദ്ദേഹം..
ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. കെ.വി.ഹരീന്ദ്രൻ സ്വാഗതം പറഞ്ഞു. 11 ന് കാലത്ത് 10 മണിക്ക് സെമിനാർ ഹാളിൽ എന്ന വിഷയത്തിൽ വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി സോദാഹരണ പ്രഭാഷണം നടത്തും.
ചിത്രവിവരണം: മുൻ ഡി.ജി.പി. അഡ്വ:ടി. ആസഫലി വിഷയമവതരിപ്പിച്ച് സംസാരിക്കുന്നു.
ദേശീയ ഗീതം 'വന്ദേ മാതര'ത്തിന്റെ 150ആം വാർഷികം ആഘോഷിച്ചു.
മാഹി: പുഴയോര നടപ്പാതയിൽ നടന്ന 'വന്ദേമാതരം' പരിപാടിയിൽ രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക പ്രതിനിധികൾ, സർക്കാർ വകുപ്പ് മേധാവികൾ, മറ്റ് ഉദ്യോഗസ്ഥർ, മാഹി മദർ തെരേസ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ, വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു.
മാഹി എം. എൽ.എ രമേശ് പറമ്പത്ത് 'വന്ദേ മാതരം' പരിപാടി ഉദ്ഘാടനം ചെയ്തു. മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ മോഹൻ കുമാർ അധ്യക്ഷനായിരുന്നു. ഓഫീസ് സൂപ്രണ്ടന്റ് പ്രവീൺ പാനിശ്ശേരി, സാവന്ന സന്തോഷ് സംസാരിച്ചു.
വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ ദേശാഭക്തിഗാനങ്ങൾ ആലപിച്ചു. വിദ്യാർത്ഥികളോടൊപ്പം പരിപാടിക്ക് എത്തിച്ചേർന്ന മുഴുവൻ പേരും ചേർന്നു വന്ദേമാതരം ആലപിച്ചത് വേറിട്ട അനുഭവമായി.
ചിത്ര വിവരണം: മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാർ സംസാരിക്കുന്നു
സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് രക്തസാക്ഷിയുടെ ഛായാപടം സമർപ്പിച്ചു
മാഹി:നാസികൾക്കെതിരെ ഫ്രാൻസിൽപോരാട്ടം നടത്തി ഹിറ്റ്‌ലറുടെപട വെടി വെച്ച് കൊന്ന മയ്യഴിക്കാരൻ മിച്ചിലോട്ട് മാധവന്റെ വർണ്ണ ചിത്രമൊരുക്കി റിട്ട: പൊലീസ് എ.എസ്.ഐ. .
മാഹി പുത്തലത്ത് മിച്ചിലോട്ട് മാധവന്റെ പേരിലുള്ള വായനശാലക്ക് വേണ്ടിയാണ് ആർട്ടിസ്റ്റ് കെ.പ്രേമൻ ചിത്രം വരച്ച് സമർപ്പിച്ചത്. ഫാസിസത്തിനെതിരെ പോരാടി വീരമൃത്യു വരിച്ച മാധവൻ ,സാർവദേശീയ കമ്യൂണിസ്റ്റ് രക്തസാക്ഷിയായ മയ്യഴിക്കാരനാണ്.
ചിത്രവിവരണം:ആർട്ടിസ്റ്റ് പ്രേമൻ ഛായാചിത്രത്തോടൊപ്പം.
പൊലീസുകാർ ശുചീകരണ യജ്ഞം നടത്തി
മാഹി. റോഡിന്നിരു വശവും കാട് വെട്ടി ശുചീകരിച്ച് പന്തക്കൽ പൊലീസ് മാതൃകയായി.
മൂലക്കടവ് പാലം തൊട്ട്പൊലിസ് സ്റ്റേഷന് മുൻവശമടക്കം ഐ.കെ.കെ. സ്കൂൾ ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇരുവശവുമാണ് ശുചീകരിച്ചത്. എസ്.ഐ. സുനിൽ പ്രശാന്തിന്റെ നേതൃത്വത്തിൽ സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരും ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു.
ചിത്രവിവരണം.. പൊലീസുകാർ ശുചീകരണ യജ്ഞം നടത്തുന്നു
സ്പീക്കർ അനുശോചിച്ചു
തലശ്ശേരി:മുൻമന്ത്രി രഘുചന്ദ്രബാലിൻ്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു
1991 ൽ കരുണാകരൻ മന്ത്രിസഭയിൽ എക്സൈസ് മന്ത്രിയായിരുന്ന എം.ആർ. രഘുചന്ദ്രബാൽ,
6-ാം കേരള നിയമസഭയിൽ കോവളത്തുനിന്നും
9-ാം സഭയിൽ പാറശ്ശാലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.
നിയമസഭാ നടപടികളിൽ സജീവമായി ഇടപെട്ടിരുന്ന ഒരു അംഗമായിരുന്നു അദ്ദേഹം.
അദ്ദേഹത്തിൻ്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ സ്പീക്കറും പങ്കുചേർന്നു.
ഫ്ലേവേർസ് ഫിയസ്റ്റ - 2025
സബർമതി ഇന്നോവേഷൻ മാഹി മൈതാനിയിൽ സംഘടിപ്പിച്ച
ഫ്ലേവേർസ് ഫിയസ്റ്റ - 2025ന്റെ മൂന്നാം നാളിൽ ചലച്ചിത്ര സംവിധായകൻ പ്രദീപ് ചൊക്ലി സാംസ്ക്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യുന്നു.
സിഗ്നേച്ചർ കാമ്പയിൻ സംഘടിപ്പിച്ചു
തലശ്ശേരി :
ബി.ജെ.പി. സർക്കാറിൻ്റെ വോട്ട് ചോരിക്കെതിരെ ഗാർഡൻസ് വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിഗ്നേച്ചർ കാമ്പയിൻ സംഘടിപ്പിച്ചു. പരിപാടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് എം പി അരവിന്ദാക്ഷൻ
ഉദ്ഘാടനം ചെയ്തു. അനസ് ചാലിൽ , എ .ഷർമ്മിള . ഡോൾഫി റോഡിക്സ് , മമ്മുട്ടി പി.പി. റോണി മെൻ ഡോൺസ , 'ഷുഹൈബ് വി വി . അജേഷ് , സർഫീർ തൈക്കണ്ടി'. നൗഷാദ് . വി. കെ. പി എന്നിവർ സംസാരിച്ചു.
ഷാഫി പറമ്പിൽ എം. പി ഇടപെട്ടു, ആദിത്യ ഒമാനിലേക്ക്.
തലശ്ശേരി :നവംബർ 11ന് ഒമാൻ കാർണ്ണി വെല്ലിനോടനുബന്ധിച്ച് നടക്കുന്ന ഹോക്കി മത്സരത്തിൽ പാലിശ്ശേരി മിനി സിവിൽ സ്റ്റേഷനു സമീപത്തെ വയരൻ വീട്ടിൻ
ആദിത്യ രാജേഷ് ഇനി പങ്കെടുക്കാം.
പാസ് പോർട്ട് ഇല്ലാത്തതിനാൽ ഒമാനിൽ പോകാൻ സാധിക്കാത്ത സാഹചര്യത്തിൽ വടകര എം. പി ഷാഫി പറമ്പിലിൻ്റെ ഇടപെടലിനെ തുടർന്നാണ് ആദിത്യ രാജേഷിന് പാസ്പോർട്ട് അനുവദിച്ചത്.
ബ്രണ്ണൻ കോളേജ് ബിരുദ വിദ്യാർത്ഥിയാണ് ആദിത്യ രാജേഷ് . ദേശീയ തലത്തിൽ ഹോക്കി മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്.
ഇതോടെ ഹോക്കി മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ച സന്തോഷത്തിലാണ് ആദിത്യ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















