അവർ പരതി നടന്നു;
ലസ്ലി സായ് വിനേയും
കൊറമ്പിയമ്മയേയും..
:ചാലക്കര പുരുഷു
മാഹി: മയ്യഴിയെ അറിയാനുള്ള മാഹി എം.ജി. കോളജിലെ അവസാന വർഷ മലയാളം ബിരുദ വിദ്യാർത്ഥികളുടെ പഠന യാത്ര ഗതകാല ചരിത്രത്തിലേക്കുള്ള വാതായനങ്ങൾ തുറന്ന് വെച്ചു.
ന്യൂറ്റാണ്ടുകൾക്ക് പിന്നിലേക്കുള്ള സമ്മിശ്ര സംസ്കൃതിയിലേക്കും, ഫ്രഞ്ചുകാരുടെ ജീവിത വഴിത്താരകളിലേക്കുമുള്ള ഒരു സഞ്ചാരം കൂടിയായി അത് മാറി.
അനേകമനേകം ജീവിതാനുഭവങ്ങൾ കൂടുകൂട്ടിയ മനസ്സുകൾക്ക് , പ്രകൃതിയുടെ വികൃതിയിൽ രൂപമെടുത്ത ഒരു കൊച്ചു കേന്ദ്ര ഭരണപ്രദേശം, അതിന്റെ പ്രൗഢമായ പിൻവഴികളിലേക്ക് വിദ്യാർത്ഥികളെ കൈപിടിച്ച് കൊണ്ടുപോവുകയായിരുന്നു.
ഫ്രഞ്ച് ബംഗ്ലാവിൽ കുട്ടികളിൽ പലരും സ്വർണ്ണത്തലമുടിയുള്ള വെളുത്ത് ഉയരം കൂടിയ മൂപ്പൻ സായ് വിനെ പരതിയിരിക്കാം.. പുഴയോരത്തെ പാറക്കെട്ടിലിരുന്ന് പുഴയിൽ ചെറുവെള്ളാരം കല്ലുകളെറിഞ്ഞ് വൃത്തങ്ങളുണ്ടാക്കി, പ്രണയ സല്ലാപം നടത്തിയിരുന്ന ദാസനേയും, ചന്ദ്രികയേയും തിരക്കിയിരിക്കാം..
വെള്ളക്കുതിരപ്പുറത്ത് തലപ്പാവുമണിഞ്ഞ്, കാൽ സരായിയും ധരിച്ച് ,കൊച്ചു വീട്ടിന്റെ ഉമ്മറത്ത് വന്ന് നിന്ന് ഇച്ചിരി പൊടി തര്വോ കൊറമ്പിയമ്മേ എന്ന് ചോദിക്കുന്ന ലസ്ലി സായി വിനെ പരതി നോക്കിയിരിക്കാം.
റ്യുദ്ലഗ്ലീസ് എന്ന റോഡിലൂടെ നടന്നുനീങ്ങിയപ്പോൾ , ചിലരെങ്കിലും അടച്ചിട്ട വീടിന്റെ തുറന്നിട്ട ജാലകത്തിനിടയിലൂടെ ഗസ് തോൻ സായ്പിന്റെ പിയാനോവിൽ നിന്നുമുയിർന്നു വന്ന വിഷാദരാഗങ്ങൾ കേട്ടിരിക്കാം... പാർക്കിൽഉച്ചനേരത്ത്വന്നെത്തിയസുന്ദരിപ്പെൺകിടാങ്ങളിലാരെങ്കിലുമാണോ , സായ്പന്മാരുടെ ഉറക്കം കെടുത്തിയ, കൈത പൂവിന്റെ മാദക ഗന്ധമുള്ള കുഞ്ഞിച്ചിരുതയെന്ന് സംശയിച്ചിരിക്കാം..
മയ്യഴിപ്പള്ളിയുടെ ഉയരമുള്ള ഗോപുരത്തിന് മുകളിലെ ആവിലായിലെ സൂര്യോദയം ഇപ്പോഴും കണ്ണിന് മഴവിൽ കാന്തി വിതറുന്നുണ്ടാവാം.. ടാഗോർ ഉദ്യാനത്തിലെ ഫ്രഞ്ച് വിപ്ലവ സ്മാരകമായ ,മറിയന്ന്, പ്രതിമ ചരിത്രേതിഹാസങ്ങളിലേക്ക് ഒരുവേള എത്തിച്ചിരിക്കാം.
ഇടതൂർന്ന വൻ മരങ്ങൾക്കിടയിലൂടെ,അറബിക്കടലിൽ നിന്നും വീശിയടിച്ച കാറ്റിൽ, ചവോക്ക്മരങ്ങളുടെ സംഗീതവും ശ്രവിച്ച്,
ഞെരിഞ്ഞമരുന്ന,കരിയിലകൾ താണ്ടി, കൊടും വേനലിലും കുളിര് ചേക്കേറിയമൂപ്പൻ സായ്പിന്റെ കുന്നിൻ മുകളിലെ ലൈറ്റ് ഹൌസും, ഫ്രഞ്ചുകാർ ഉപയോഗിച്ചിരുന്ന കൊടിമരവും, അങ്ങകലെ വെള്ളിയാങ്കല്ലിലേക്കുളള കടൽക്കാഴ്ചയും, താഴെയുള്ള വിശാലമായ തുറമുഖ സൈറ്റുമെല്ലാം കുറച്ചു നാളെങ്കിലും മനസ്സിൽ പച്ചപിടിച്ചു കിടക്കുക തന്നെ ചെയ്യും.
മു പ്പൻ ബംഗ്ലാവിലെ മ്യൂസിയത്തിലെ വാസ്തുശിൽപ്പ ഭംഗിയാർന്ന ഫ്രഞ്ചുകാർഉപയോഗിച്ച ഫർണിച്ചറുകളും , റാന്തലുകളും, ആയുധ ങ്ങളും, ചരിത്രം വിളിച്ചോതുന്ന ഫോട്ടോകളും ഹൃദയത്തിൽ ആമന്ത്രണംചെയ്യപ്പെടുന്നവയാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
ചിത്ര വിവരണം: മാഹി ബസലിക്ക റെക്ടർ സെബാസ്റ്റ്യൻ കാരക്കാട്ടിൽ മയ്യഴിയമ്മയുടെ ചരിത്രം പകർന്നേകുന്നു
യുവതലമുറയുടെ പൗരബോധമുയരണം: പ്രൊഫ: സുബൈർ
മാഹി:പൗരശാക്തികരണം ഉണ്ടാക്കുന്നതും, സാമൂഹിക അഭിപ്രായ രൂപികരണം നടത്തുന്നതും പലപ്പോഴും മാധ്യമങ്ങളാണെന്നും, പൗരബോധം ഉയർത്താൻ പുതുതലമുറ ശ്രദ്ധിക്കണമെന്നും പ്രശസ്ത ചരിത്രകാരനും, സാഹിത്യകാരനുമായ പ്രൊഫ: എ.പി. സുബൈർ അഭിപ്രായപ്പെട്ടു.-
സ്മാർട്ട് ഫോണുകളെ മോശമായി ഉപയോഗിക്കുന്നത് പുതു തലമുറയേക്കാൾ പഴയ തലമുറയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മാഹി പ്രസ്സ് ക്ലബ്ബും, മാഹി മഹാത്മാഗാന്ധിഗവ: ആർട്സ് കോളജ് മലയാള വിഭാഗവും സംഘടിപ്പിച്ച മാധ്യമ ശിൽപ്പശാലയിൽ മുഖ്യഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു.ഡോ. ബാബുരാജ്, മനീഷ് ടി. തപസ്യ , റെക്ടർ സെബാസ്റ്റ്യൻ കാരക്കാട്ടിൽ സംസാരിച്ചു.
മയ്യഴിയെ അറിയാൻ പരിപാടിയുടെ ഭാഗമായി വിവിധ ഫ്രഞ്ച് ചരിത്രശേഷിപ്പുകൾ സന്ദർശിച്ചു. ഇന്ന് കാലത്ത് 10 മണിക്ക് മുൻ ഡി.ജി.പി. അഡ്വ.ടി. ആസഫലി ഭരണഘടനയെ അധികരിച്ച് പ്രഭാഷണം നടത്തും.
ചിത്രവിവരണം.. പ്രൊഫ: എ.പി. സുബൈർ മുഖ്യഭാഷണം നടത്തുന്നു.
മാഹി പുത്തലത്ത് ആരംഭിച്ച മിച്ചിലോട്ട് മാധവൻ സ്മാരക
ലൈബ്രറിയുടെഉദ്ഘാടനം കാരായി രാജൻ നിർവ്വഹിക്കുന്നു
ഹരിഹരൻ മാസ്റ്റർ എൻഡോവ്മെന്റ് വിതരണം 11 ന്
മാഹി: പ്രമുഖ യുക്തിചിന്തകൻ ഹരിഹരൻ മാസ്റ്റർ അനുസ്മരണവും പത്ത് കുട്ടികൾക്കുള്ള ഡോ.എ ടി കോവൂർ ട്രസ്റ്റ്
എൻഡോവ്മെൻറ് വിതരണവും നവമ്പർ 11 ന് മാഹി .ഗവ: യു പി സ്കൂൾ അങ്കണത്തിൽ ഉച്ചകഴിഞ്ഞ് 3മണിക്ക് നടക്കും.
അനുസമരണ സായാഹ്നം കലൈമാമണി അവാർഡും സാംസ്ക്കാരിക വകുപ്പിന്റെ വാഗ്ഭടാനന്ദപുരസ്കാരവും നേടിയ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യും. മാഹി വിദ്യാഭ്യാസ മേലധ്യക്ഷ തനൂജ ടീച്ചർ മുഖ്യാതിഥിയായിരിക്കും.കേരളാ യുക്തിവാദ സംഘം സംസ്ഥാന നേതാവും ഡോ.എ ടി കോവൂർ ട്രസ്റ്റ് ചെയർമാനുമായ ഇരിങ്ങൽ കൃഷ്ണൻ അനുസ്മരണ ഭാഷണം നടത്തും.
തെരഞ്ഞെടുപ്പ് തൊഴിലാളി വിരുദ്ധ സര്‍ക്കാരിനെതിരെ
പ്രതികരിക്കാനുള്ള സുവര്‍ണാവസരം: എം.എ.കരീം
എടക്കാട്: തൊഴിലാളിപക്ഷ സര്‍ക്കാരെന്ന പേരില്‍ അധികാരത്തില്‍ വന്ന കേരളത്തിലെ ഇടതുപക്ഷസര്‍ക്കാര്‍ തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് എസ്.ടി.യു. ദേശീയ വൈസ്പ്രസിഡന്‍റ് എം.എ.കരീം അഭിപ്രായപ്പെട്ടു. കോര്‍പ്പറേറ്റുകള്‍ക്കും കോടീശ്വരന്‍മാര്‍ക്കും വേണ്ടി വിവിധ തൊഴില്‍ നിയമങ്ങള്‍ അടിയറവെക്കുന്ന നിലപാടാണ് സര്‍ക്കാര്‍ തുടരുന്നതെന്നും ഇതിനെതിരെ പ്രതികരിക്കാനുള്ള സുവര്‍ണാവസരമായി ഈ തെരഞ്ഞെടുപ്പിനെ തൊഴിലാളികള്‍ ഉപയോഗപ്പെടുത്തണമെന്നും കരീം തുടര്‍ന്നു. എടക്കാട്-മുഴപ്പിലങ്ങാട് മേഖല എസ്.ടി.യു. രൂപീകരണയോഗം പാച്ചാക്കര ഹുസ്സന്‍മുക്ക് സി ഹാഷിം സ്മാരകസൗധത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്.ടി.യു. ജില്ലാ വൈസ്പ്രസിഡന്‍റ് പാലക്കല്‍ അലവി അധ്യക്ഷത വഹിച്ചു. എസ്.ടി.യു. ജില്ലാ സെക്രട്ടറിയേറ്റംഗം ബി.എം.ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.ടി.യു ജില്ലാ പ്രസിഡന്‍റ് ആലിക്കുഞ്ഞി പന്നിയൂര്‍, ഷോപ്സ് ആന്‍റ് കമേഴ്സ്യല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്‍റ് സി.പി. കുഞ്ഞമ്മദ്, മുഴപ്പിലങ്ങാട് പഞ്ചായത്ത് മുസ്‍ലിം ലീഗ് പ്രസിഡന്‍റെ എ.കെ.ഇബ്രാഹിം, ഷോപ്സ് ആന്‍റ് കമേഴ്സ്യല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ തലശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി എ.പി. മുഹമ്മദ് അഫ്സല്‍ എന്നിവര്‍ പ്രസംഗിച്ചു. എ.പി.ശാഫി സ്വാഗതവും റയീസ് പാച്ചാക്കര നന്ദിയും പറഞ്ഞു.
എസ്.ടി.യു മേഖലാ കമ്മിറ്റിയുടെ അഡ്ഹോക് കമ്മിറ്റി ചെയര്‍മാനായി റയീസ് പാച്ചാക്കരയെയും കണ്‍വീനറായി കെ.എം.റഷീദിനെയും തെരഞ്ഞെടുത്തു. വിവിധ കാറ്റഗറി ഫെഡറേഷനുകളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന് വേണ്ടി കണ്‍വീനര്‍മാരായി എ.പി. ശാഫി (ഷോപ്സ് ആന്‍റ് കമേഴ്സ്യല്‍ വര്‍ക്കേഴ്സ്), അബ്ദുസ്സലാം പാച്ചാക്കര (മോട്ടോര്‍), അബൂബക്കര്‍ (മത്സ്യബന്ധനം), സല്‍മ (തയ്യല്‍) എന്നിവരെയും തെരഞ്ഞെടുത്തു.
മാധവി നിര്യാതയായി.
മാഹി. തെക്കെ പന്ന്യന്നൂരിലെ കിണാടത്തിൽ മാധവി (68) നിര്യാതയായി. അവിവാഹിതയാണ്. കിണാടത്തിൽ കുഞ്ഞിരാമന്റേയും, ജാനുവിന്റേയും മകളാണ്. സഹോദരങ്ങൾ: ദാമോദരൻ (ടൈലർ ) പ്രകാശൻ
ഒളിമ്പിക്സുകളിൽ ഹോക്കിയിൽ ഡബിൾ ഹാട്രിക് സ്വർണ്ണം നേടിയ ലോക ത്തിലെ ഏക രാജ്യം ഇന്ത്യ
തലശ്ശേരി:1928-ൽ ആംസ്റ്റർ ഡാമിലും, 1932 ൽ ലോസ്
ആഞ്ചൽസിലും,1936- ൽബെർലിനിലും1948ൽ ലണ്ട
നിലും,1952-ൽ ഫിൻലാൻ്റിലെ ഹെൽസിങ്കിയിലും, 1956ൽ ആസ്ത്രേല്യയിലെമെൽബണിലും , നടന്ന
ഒളിമ്പിക്സുകളിൽ പരാജയമറിയാതെസ്വർണ്ണം നേടിയിരുന്ന നമ്മുടെ രാജ്യം,ഹോക്കിയിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയിട്ടുള്ള ഒരു രാജ്യം കൂടിയാണെന്ന്മുൻ.ഇന്ത്യൻ റസലിങ്ങ് ടീം പരിശീലകൻ കൂടിയായ തലശ്ശേരി സ്പോർട്സ്അതോറിറ്റി ഓഫ് ഇന്ത്യ
(SAl)സെൻ്റർ ഇൻ ചാർജ്ജ് ടി.സി.മനോജ് അഭിപ്രായപ്പെട്ടു. 8 തവണ സ്വർണ്ണവും
ഒരു തവണ വെള്ളിയും, 4 തവണ വെങ്കലവും നേടിയിട്ടുള്ള ഇന്ത്യൻ
ഹോക്കിക്ക് , രാജ്യംഇതുവരെയായി ആകെ നേടിയിട്ടുളള 41 മെഡലുക ളിൽ മൂന്നിലൊന്നും നേടിയി
ട്ടുള്ളത്തങ്ങളാണെന്ന്അഭിമാനിക്കാവുന്നതാണെന്നുംഅദ്ദേഹം അഭിപ്രായപ്പെട്ടു .
ഇന്ത്യൻ ഹോക്കി ഫെഡറേഷനായി രൂപീകൃതമായി 100വർഷം പൂർത്തിയായതിൻ്റെ ഭാഗമായി, ഇന്ത്യാരാജ്യമാകെ 1000 സ്ഥലങ്ങ
ളിൽ രാവിലെ8മണി മുതൽ12 മണി വരെ ഒരേ സമയം ഹോക്കി പ്രദർശന മത്സരങ്ങൾ സംഘടിപ്പിച്ച് , ലിംകാ ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്സിൽ ഇടം നേടുന്നതിൻ്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ പ്രധാന ഹോക്കി മത്സരം,തലശ്ശേരി സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം. ജില്ലയിലെ16 സ്കൂളുകളിലും ഇതേ സമയം മത്സരം നടത്തിയിട്ടുണ്ട് . സബ്ബ് ജൂനിയർ , ജൂനിയർ,സീനീയർ വിഭാഗങ്ങളിലായി ആൺകുട്ടികളും, പെൺകുട്ടികളും പങ്കെടുത്ത മത്സരത്തിൽ2001-ൽ മലേഷ്യയിൽ വെച്ച് നടന്നിരുന്ന ഏഷ്യൻ ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയിരുന്ന ഇന്ത്യൻ ടീമിലെ ഗോൾ കീപ്പറായിരുന്ന കെ.നിയാസും,കേരളാ സീനിയർ ഹോക്കി മുൻ . ക്യാപ്ടൻമാരായ മഷൂദും , എം.നിഷാന്തും,പങ്കെടുത്ത്കളിച്ചത് ഏറെ ആകർഷകമായി. ഹോക്കി അസോസി യേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറികെവി.ഗോകുൽദാസ് അദ്ധ്യക്ഷത വഹിച്ചു .
കണ്ണൂർ ജില്ലാ സ്പോർട്സ്കൗൺസിൽ ഭരണ സമിതി
അംഗവും, കേരളാ ക്രിക്കറ്റ്അസോസിയേഷൻ മുൻ .
ജോ.സെക്രട്ടറിയുമായ പി.വി.സിറാജുദ്ദീൻ , മുൻ .എക്സൈസ് ജോ.കമ്മീഷണർ കെ.സുരേഷ് കുമാർ ,
കണ്ണൂർ ഹോക്കി രക്ഷാധികാരി കെജെ.ജോൺസൺമാസ്റ്റർ സംസാരിച്ചു.ട്രഷറർതഫ് ലിം മാണിയാട്ട് സ്വാഗതവും,സംസ്ഥാനകൗൺസിൽ പ്രതിനിധിവി.സി.ബിജിത നന്ദിയുംപറഞ്ഞു
ഹോക്കി ഇന്ത്യയുടെ 'നൂറു വർഷം, ആയിരം മത്സരങ്ങൾ': തലശ്ശേരിയിലും ആവേശം!
തലശ്ശേരി: ഹോക്കി ഫെഡറേഷൻ ഓഫ് ഇന്ത്യ നിലവിൽ വന്നിട്ട് 100 വർഷം തികയുന്നതിന്റെ ഭാഗമായി, ഹോക്കി ഇന്ത്യയുടെ ആഭിമുഖ്യത്തിൽ രാജ്യത്ത് 1000 സ്ഥലങ്ങളിൽ ഒരേ സമയം ഹോക്കി മത്സരങ്ങൾ സംഘടിപ്പിച്ചു. ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ കൂട്ടായ്മ.
തലശ്ശേരിയിലെ മുബാറക് ഹയർ സെക്കൻഡറി സ്കൂളും ചരിത്രപരമായ ഈ ഉദ്യമത്തിൽ പങ്കുചേർന്നു. സ്കൂളിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലായി ആൺകുട്ടികളും പെൺകുട്ടികളും പങ്കെടുത്തു. സ്കൂളിലെ സ്കൗട്ട്, തായ്ക്കൊണ്ടോ വിദ്യാർത്ഥികളും മത്സരങ്ങൾ ആകർഷകമാക്കാൻ രംഗത്തിറങ്ങി.
സ്കൂൾ മാനേജർ ഹാരിസ് ഹാജി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സാജിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ ഹോക്കി അസോസിയേഷൻ സെക്രട്ടറി കെ.വി. ഗോകുൽ ദാസ് മുഖ്യാതിഥിയായിരുന്നു. കണ്ണൂർ ജില്ലാ ഹോക്കി അസോസിയേഷൻ ട്രഷറർ തഫ്ലിം മാണിയിട്ട് സ്വാഗതം പറഞ്ഞു.
കെ.ജെ. ജോൺസൺ മാസ്റ്റർ, പ്രധാന അധ്യാപകൻ നിസാർ മാസ്റ്റർ, സ്കൂൾ മാനേജ്മെന്റ് സെക്രട്ടറി ബഷീർ ചെറിയാണ്ടി, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ബഷീർ മാസ്റ്റർ, പി.എം. അഷ്റഫ് മാസ്റ്റർ, കായിക അധ്യാപിക നൂറ ടീച്ചർ, തായ്ക്കൊണ്ടോ പരിശീലകൻ ഫസൽ, ഹോക്കി ദേശീയ പരിശീലകൻ സാമുവൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ചിത്രവിവരണം: തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഹോക്കി മത്സരങ്ങൾ സ്കൂൾ മാനേജർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്യുന്നു.
പ്ലാസ്റ്റിക് ബദൽ ഉൽപ്പന്ന നിർമ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തു
ന്യൂമാഹി:സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിരോധനത്തിനെ തുടർന്ന് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് ബദൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തെ അടിസ്ഥാനമാക്കി ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചെലവഴിച്ച് കരീക്കുന്നിൽ പ്ലാസ്റ്റിക് ബദൽ ഉൽപന്ന നിർമ്മാണ കേന്ദ്രം എന്ന പേരിൽ നിർമ്മിച്ച വ്യവസായ യൂണിറ്റിനു വേണ്ടിയുള്ള കെട്ടിടം ഉദ്ഘാടനം ചെയ്തു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. പി. അനിത ഉദ്ഘാടനം നിർവഹിച്ചു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. കെ. സെയ്ത്തു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ. രജിത പ്രദീപ്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ഡി. മഞ്ജുഷ, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. എസ്. ഷർമിള, വാർഡ് മെമ്പർ ടി. എ. ഷർമിരാജ്, പഞ്ചായത്ത് സെക്രട്ടറി കെ. എ. ലസിത, അസിസ്റ്റൻ്റ് സെക്രട്ടറി എം. അനിൽകുമാർ എന്നിവർ സംസാരിച്ചു. കുടുംബശ്രീ സംവിധാനത്തെ ഉൾപ്പെടെ കൂട്ടിയോജിപ്പിച്ച് സംരംഭകരുടെ കൂടി പങ്കാളിത്തത്തോടെയായിരിക്കും പ്രസ്തുത കെട്ടിടത്തിൽ പ്ലാസ്റ്റിക് ബദൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സംരംഭം ആരംഭിക്കുക.
ചിത്രവിവരണം: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. പി. അനിത ഉദ്ഘാടനം നിർവഹിക്കുന്നു
മാഹി പുത്തലത്ത് മിച്ചിലോട്ട് മാധവൻ സ്മാരക വായനശാലാ ഉദ്ഘാടനവേളയിൽ ആർട്ടിസ്റ്റ് കെ.പ്രേമനെ വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി ആദരിക്കുന്നു.
കൗസു നിര്യാതയായി
മൂഴിക്കര:വടക്കേ ചിരുകണ്ടോത്ത് കൗസു (88)നിര്യാതയായി.ഭർത്താവ്. പരേതനായ വാഴയിൽ കോട്ടായി ഗോവി. മകൾ :: ജയശീല.മരുമകൻ :സി. പി. രാജൻ( റിട്ട.ഓഡിറ്റ് ഓഫീസർ )
കൗസു നിര്യാതയായി
മൂഴിക്കര:വടക്കേ ചിരുകണ്ടോത്ത് കൗസു (88)നിര്യാതയായി.ഭർത്താവ്. പരേതനായ വാഴയിൽ കോട്ടായി ഗോവി. മകൾ :: ജയശീല.മരുമകൻ :സി. പി. രാജൻ( റിട്ട.ഓഡിറ്റ് ഓഫീസർ )
മാഹിയിൽ നടക്കുന്ന പ്ലേ വേർസ് ഫിയസ്റ്റയിൽ നിന്നുള്ള കലാ വിരുന്നുകൾ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















