ഭക്ഷ്യ-വാണിജ്യ മഹാമേള ഫ്ലേവേർസ്ഫിയസ്റ്റക്ക് മാഹിയിൽ പ്രൗഢമായ തുടക്കം

ഭക്ഷ്യ-വാണിജ്യ മഹാമേള ഫ്ലേവേർസ്ഫിയസ്റ്റക്ക് മാഹിയിൽ പ്രൗഢമായ തുടക്കം
ഭക്ഷ്യ-വാണിജ്യ മഹാമേള ഫ്ലേവേർസ്ഫിയസ്റ്റക്ക് മാഹിയിൽ പ്രൗഢമായ തുടക്കം
Share  
2025 Nov 06, 11:18 PM
vasthu

ഭക്ഷ്യ-വാണിജ്യ മഹാമേള

ഫ്ലേവേർസ്ഫിയസ്റ്റക്ക്

മാഹിയിൽ പ്രൗഢമായ തുടക്കം


മാഹി : വിശാലമായ മാഹി മൈതാനം നിറഞ്ഞ ജനസഞ്ചയത്തെ സാക്ഷി നിർത്തി,സബർമതി ഇന്നൊവേഷൻ & റിസർച്ച്‌ ഫൌണ്ടേഷൻ ഒരുക്കിയ

ഉത്തരമലബാറിലെ ഏറ്റവും വലിയ ഭക്ഷ്യ മേളയും കലാ വിരുന്നുമായ ചതുർദിന ഫ്ളേവേഴ്‌സ് ഫിയസ്റ്റക്ക് തിരശ്ശീല ഉയർന്നു.

മയ്യഴിയുടെ ഭക്ഷ്യ സംസ്‌കാരത്തിന് തനത്‌ രുചിയുടെ രസക്കൂട്ടും, സുമനസ്സുകൾക്ക് കലയുടെ തിരുമധുരവും പകരുന്നതാണ് ഭക്ഷ്യമേളയെന്ന് ഉദ്ഘാടനം നിർവ്വഹിച്ച മാഹി എം എൽ എ രമേശ് പറമ്പത്ത് പറഞ്ഞു. വിവിധ സ്റ്റാളുകൾ, പാചക മത്സരങ്ങൾ, ഓട്ടോ ഏക്സ്പോ, വിപണന സ്റ്റാളുകൾ, നഴ്‌സറി തുടങ്ങിയവയിലൂടെ വികലാംഗക്ഷേമ പ്രവർത്തനമാണ് ലക്ഷ്യമെന്ന് അദ്ധ്യക്ഷത വഹിച്ചമുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് പറഞ്ഞു. റീജ്യണൽ അഡ്‌മിനിസ്‌ട്രേറ്റർ ഡി.മോഹൻകുമാർ മുഖ്യഭാഷണം നടത്തി.

. ഷഫ്ഷാൻ, ഡോ.വി.കെ. വിജയൻ , കല്ലാട്ട് പ്രേമൻ , ജയിംസ് സി.ജോസഫ് സംസാരിച്ചു. പി.സി.ദിവാനന്ദൻ

 സ്വാഗതം പറഞ്ഞു.

ചെണ്ടമേളത്തിന് ശേഷം നിരവധികുട്ടികൾ അണിനിരന്ന സ്വാഗത ഗാനത്തോടെയാണ് മേളക്ക് തുടക്കമായത്., ശാസ്ത്രീയ നൃത്തം, കളരിപ്പയറ്റ്, നൃത്തം, ബോഡി ഷോ, മാജിക് ഷോ എന്നിവയുമുണ്ടായി.. നവംബർ 7 ന് വൈകു: 4 മണിക്ക് ബിരിയാണി പാചക മത്സരം, 6 മണിക്ക് നൃത്ത നൃത്ത്യങ്ങൾ, 7 മണിക്ക് സാംസ്‌കാരിക സമ്മേളനം, 7.30 ന് ഡാൻസ് നൈറ്റ് എന്നിവയുണ്ടാവും. നവംബർ 8 ന് വൈകു. 4 മണിക്ക് ഇലയട പാചക മത്സരം, 4.30 ന് മൈലാഞ്ചിയിടൽ മത്സരം 6 മണിക്ക് നൃത്ത നൃത്തങ്ങൾ, 7 മണിക്ക് സാംസ്‌കാരിക സമ്മേളനം 7.30 ന് കുട്ടികളുടെ ഫാഷൻ ഷോ മത്സരം, 8 മണിക്ക് ഫാഷൻ ഷോ എന്നിവയും നവംബർ 9 ന് വൈകു: 4 മണിക്ക് കപ്പ പുഴുക്ക് പാചക മത്സരം, 6 മണിക്ക് നൃത്ത നൃത്ത നൃത്യങ്ങൾ, 7 മണിക്ക് സമാപന സമ്മേളനം തുടർന്ന് നറുക്കെടുപ്പും സമ്മാനദാനവും ഉണ്ടാവും. 7.45 ന് മ്യൂസിക്കൽ ബാൻഡും അരങ്ങേറും.


ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

manna-new


whatsapp-image-2025-11-06-at-20.08.15_8826551a

സ്വാതന്ത്ര്യത്തിന് അതിരുകളില്ലാതാവരുത്

: പ്രിൻസ് അബ്രഹാം


മാഹി: സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങളില്ലെങ്കിൽ അതിരുകളില്ലാതാവുമെന്നും, അത് വ്യക്തി ജീവിതത്തേയും രാജ്യ താത്പര്യത്തേയും പ്രതികൂലമായി ബാധിക്കുമെന്നും പ്രമുഖ പ്രഭാഷകനും, റിട്ട: പൊലീസ് എസ്.പി.യുമായ പ്രിൻസ് അബ്രഹാം അഭിപ്രായപ്പെട്ടു.

പ്രതിബദ്ധതയുള്ള വായനയിലൂടെ ആർജ്ജിക്കുന്ന ജ്ഞാനത്തെ തോൽപ്പിക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മാഹി പ്രസ്സ് ക്ലബ്ബും മാഹി എം.ജി. കോളജ് മലയാള വിഭാഗംഡിപ്പാർ ട്ട്മെന്റും സംഘടിപ്പിച്ച മാധ്യമ സെമിനാറിൽ വിഷയമവതരിപ്പിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പഴയമയെ സംരക്ഷിക്കാനും , ശാസ്ത്രബോധത്തെ വളർത്താനും കഴിഞ്ഞെങ്കിലേ ഉത്തമരായ പൗരൻമാർ സൃഷ്ടിക്കപ്പെടുകയുള്ളൂവെന്ന് പ്രിൻസ് എബ്രഹാം ഓർമ്മപ്പെടുത്തി.

ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. മലയാള വിഭാഗം മേധാവി ഡോ: ബാബു രാജ് സംസാരിച്ചു.


whatsapp-image-2025-11-06-at-20.08.16_a18378a8_1762452460

തുടർന്ന് മാഹി പൊലീസ് സ്റ്റേഷനിൽ നടന്ന ഡമോൺസ്ട്രേഷനിൽ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും, അന്വേഷണ രീതികളെക്കുറിച്ചും സോദാഹരണ സഹിതം പൊലീസ് സർക്കിൾ ഇൻസ്പക്ടർ പി.എ. അനിൽകുമാർ വിശദീകരിച്ചു.

കെ.വി.ഹരീന്ദ്രൻ , മജീഷ് ടി. തപസ്യ , സജിനി നേതൃത്വം നൽകി.

ഇന്ന് കാലത്ത് 10 മണിക്ക് പ്രൊഫ: എ.പി. സുബൈർ പ്രഭാഷണം നടത്തും


ചിത്രവിവരണം: പ്രിൻസ് അബ്രഹാം പ്രഭാഷണം നടത്തുന്നു.


ചിത്രവിവരണം: റിട്ട: പൊലീസ് സൂപ്രണ്ട് പ്രിൻസ് അബ്രഹാം വിഷയം അവതരിപ്പിക്കുന്നു.


whatsapp-image-2025-11-06-at-20.09.05_1740a226

സ്പീക്കറുടെ സഹോദരി എ എൻ ആമിന


തലശ്ശേരി മാടപ്പീടികയിലെ പരേതരായ കോമത്ത് ഉസ്മാന്റെയും എ.എൻ സെറീനയുടെയും മകൾ എ.എൻ ആമിന (42) നിര്യാതയായി.

ഭർത്താവ്: എ.കെ നിഷാദ് (മസ്‌ക്കറ്റ്). മക്കൾ: ഫാത്തിമ നൗറിൻ (സി.എ.), അഹമ്മദ് നിഷാദ് (ബി ടെക് വെല്ലൂർ), സാറ 

സഹോദരങ്ങൾ: എ. എൻ ഷാഹിർ, എ.എൻ ഷംസീർ (നിയമസഭാ സ്പീക്കർ).

ഖബറടക്കം : വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വയലളം മസ്ജിദ് ഖബർസ്ഥാനിൽ.


whatsapp-image-2025-11-06-at-20.09.26_5d9d2bcb

റെയിൽവെ സ്റ്റേഷന് വീൽചെയറും, സ്ട്രെക്ചറും നൽകി


മാഹി :സി എച്ച് സെന്റർ നടത്തിവരാറുള്ള ജീവ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി മാഹി റയിൽവേ സ്റ്റേഷനിലേക്ക് വീൽ ചെയറും,, സ്ട്രെച്ചറുംനൽകി. രമേശ്‌ പറമ്പത്ത് എം എൽ എ മാഹി റയിൽവെ സ്റ്റേഷൻ സൂപ്രണ്ട് സതീശൻ ചക്കുളത്തിന് കൈമാറി.

കമേഷ്യൽ മാനേജർ കെ.പി.ശശി, സ്റ്റേഷൻ മാസ്റ്റർ രാഹുൽ ജി. സത്യൻ, കമേഷ്യൽ സൂപ്രവൈസർ കെ.എം. അനിൽകുമാർ , സി എച്ച്. സെന്റർ പ്രസിഡണ്ട് എ.വി.യൂസഫ്, ടി.കെ. വസിം, ചാലക്കര പുരുഷു,എ.വി. അൻസാർ , ഇ.കെ.മുഹമ്മദലി, കെ.റഹിം, റിഷാദ് കൂടാളി, സക്കീർ , സുരേഷ് ബാബു സംബന്ധിച്ചു.


ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ.എ. വീൽചെയറും, സ്ട്രക്ചറും കൈമാറുന്നു


whatsapp-image-2025-11-05-at-21.46.04_5ddedc8e_1762450625

നാടിന്റെ നൊമ്പരമായി ഡോ:രമിത


മാഹി: ദുഃഖം തളം കെട്ടിനിന്ന അന്തരീക്ഷത്തിൽ, വാഹനാപകടത്തിൽ അകാലത്തിൽ ദാരുണാന്ത്യം സംഭവിച്ച പള്ളൂരിലെ ഡോ: രമിതയുടെ ഭൗതികശരീരം കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലിയോടെ സംസ്ക്കരിച്ചു.


തലശ്ശേരി - മാഹി ദേശിയപാത ബൈപ്പാസിൽ പള്ളൂരിൽ വെച്ച് ബുധനാഴ്ച വൈകീട്ടാണ് ടിപ്പർലോറി സ്കൂട്ടറിലിടിച്ച് അധ്യാപികയായ ഡോക്ടർ രമിത (40)യുടെ ജീവൻ പൊലിഞ്ഞത്. .

പള്ളൂർ ഇരട്ടപ്പിലാക്കൂലി ലെ മുണ്ടുകുളങ്ങര റോഡിലെ ഐശ്വര്യയിൽ ഡോ.കെ.ടി.രമിത പാലയാട് സർവകലാശാല കാമ്പസിൽ ആ ന്ത്രപ്പോളജി വിഭാഗം ഗസ്റ്റ് ലക്ചററാണ്.


ജോലി കഴി ഞ്ഞ് വീട്ടിലേക്ക് പോകവെ ബൈപ്പാസിൽ പള്ളൂരിലെ മേൽപ്പാലത്തിന് സമീപത്ത് വെച്ചാണ് ചെങ്കല്ല് കയറ്റിയ ടിപ്പർലോറി രമിതയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ രമിതയെ ഉടൻ മാഹി ഗവ.ആശുപ ത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സമീപത്തെ സർവീസ് റോഡിൽ മാഹി പൊലീസ് ചെങ്കൽ ലോറികൾ പരിശോധിക്കുന്നതിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ടിപ്പർലോറിയാണ് അപകട മുണ്ടാക്കിയത്.


പരേതനായ വിമുക്തഭടൻ അന്തോളി തൂവക്കുന്ന് കുഞ്ഞിരാമൻ്റെയും കുണ്ടാഞ്ചേരി സൗമിനിയുടെയും മകളാണ്.


ഭർത്താവ്: ബിജുമോൻ (കോൺട്രാക്റ്റിംഗ് പ്ലസ്, ഐ.ടി കമ്പനി, മാഹി). മക്കൾ: അനീക, അൻതാര (ചാലക്കര സെന്റ് തെരേസാസ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർഥികൾ).

പോസ്റ്റ്മാർട്ടത്തിനുശേഷം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ മുതദേഹം പള്ളൂരിലെ വീട്ടിൽ സംസ്കരിച്ചു.


mott_1762450778

എം. മുഹമ്മദ് ഹുസൈൻ നിര്യാതനായി.


ന്യൂമാഹി:പെരിങ്ങാടി വേലായുധൻ മൊട്ടയുടെ സമീപമുള്ള പോക്കറ്റ് റോഡിൽ മീത്തൽ അയ്യോത്ത് "ഫ്ലവർ ലാൻഡ്" ൽ താമസിക്കുന്ന മനോളി മുഹമ്മദ് ഹുസൈൻ (70) നിര്യാതനായി. 

ദീർഘകാലം ദുബായ് ദേര നായിഫ് സൂഖിൽ ജോലി ചെയ്തിരുന്നു.

പരേതരായ കേളോത്ത് മമ്മി ഹാജിയുടേയും, മനോളിഅയിച്ചുവിന്റെയും മകനാണ്.

ഭാര്യ: സറീന അയ്യോത്ത്.

മക്കൾ: ഹുസൈറ, റമീസ് (ഹൈദരാബാദ്), റിസ്‌വാന, റസീന. 

മരുമക്കൾ: അയ്യൂബ് (ബഹ്റൈൻ), ഫാത്തിമ കേളോത്തൻ കണ്ടി (പെരിങ്ങാടി), നഈം (പെരുമുണ്ടേരി - ബഹ്റൈൻ), ഫാസിൽ (ചൊക്ലി - ദുബായ്).

സഹോദരങ്ങൾ: പരേതരായ മനോളി അബൂബക്കർ, മനോളി സാഹിറ.


whatsapp-image-2025-11-06-at-20.11.03_7a73d3b0

കെ.രാമചന്ദ്രൻ നിര്യാതനായി.


ന്യൂമാഹി:മുൻ മുനിസിപ്പാലിറ്റി ജീവനക്കാരനുംഐഎൻടിയുസി നേതാവും കോൺഗ്രസ്സ് തിരുവങ്ങാട് മണ്ഡലം വൈസ് പ്രസിഡൻ്റുമായ കെ. രാമചന്ദ്രൻ (65)നിര്യാതനായി.

ഭാര്യ: സനിത, മക്കൾ: അരുൺ (ഇന്റീരിയർ സുപ്രവൈസർ ) , അരവിന്ദ് (കെ.എസ്.ഇ.ബി. കോൺട്രാക്ട് വർക്കർ), അനഘ.

മരുമക്കൾ: അഞ്ജലി, അനിഷ്മ, സഞ്ജയ് സംസ്കാരം ഇന്ന് കണ്ടിക്കൽ നിദ്രാതീരം


ഒളവിലം - പള്ളിക്കുനി -

കിടഞ്ഞി റൂട്ടിൽ

യത്രക്ലേശംരൂക്ഷം


ന്യൂമാഹി: യാത്ര ക്ലേശം നേരിടുന്ന പെരിങ്ങാടി , ഒളവിലം, പള്ളിക്കുനി, റൂട്ടിൽ മുൻഗതാഗത മന്ത്രിയായിരുന്ന പി ആർ കുറുപ്പിന്റെശ്രമഫലമായി കെ എസ് ആർ ടി സി ബസ് സർവീസ് നടത്തീരുന്നു എന്നാൽ ഇടക്കാലത്ത് ഓട്ടം നിർത്തിയപ്പോൾ മന്ത്രിയായിരുന്ന കെ പി മോഹനൻ സർവ്വീസ് പുനസ്ഥാപിക്കുകയും, ചെയ്തിരുന്നു എന്നാൽ ഇപ്പോൾ സർവ്വീസ് നിർത്തീരിക്കുന്നതിനാൽഈ റൂട്ടിൽ ഒരു സ്വകാര്യ ബസ് മാത്രമാണ് ആശ്രയം തലശ്ശേരിയിൽ നിന്ന് മാഹി പാലം ഒളവിലം - കിടഞ്ഞിറൂട്ടിൽ ജനങ്ങളുടെ യാത്രാ സ്വാതന്ത്രം മെച്ചപ്പെടുത്താൻ ആവശ്യമായ നടപടി അധികൃതർ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം


അമ്പയർസ് & സ്കോറേഴ്സ് ക്ലിനിക്ക്


തലശ്ശേരി:കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ നവംബർ മാസത്തിൽ പുതിയ അമ്പയർമാരെയും സ്കോറർമാരെയും വാർത്തെടുക്കുവാൻ അമ്പയർസ് ക്ലിനിക്കും  സ്കോറേഴ്സ് ക്ലിനിക്കും സംഘടിപ്പിക്കുന്നു.

പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണം

9605004563, 

9645833961

whatsapp-image-2025-11-06-at-20.24.37_4d7183f2

പി.വി.അറുമുഖൻ നിര്യാതനായി


ന്യൂമാഹി: മേനപ്രം നെല്ലിക്ക ബസാറിലെ പി.വി.അറുമുഖൻ (80) നിര്യാതനായി. പരേതരായ ഉണ്ണിയുടെയും ചെറിയയുടെയും മകനാണ്. ഭാര്യ: പി.വി.ദേവൂട്ടി. മക്കൾ: സുജാത, സജിത, സുരേഖ, സജീവൻ, സജീഷ. മരുമക്കൾ: നാണു (കക്കട്ട്), രവീന്ദ്രൻ (ചമ്പാട്), ദിനേശൻ (ധർമ്മടം), രമ്യ (ചൊക്ലി ) സുവർണ്ണ (വടകര). സഹോദരങ്ങൾ: കമലാക്ഷി, പത്മിനി, പരേതനായ പി.വി.തമ്പായി.


പാറക്കണ്ടി പവിത്രനെ അനുസ്മരിച്ചു


 പൊന്ന്യം: രക്തസാക്ഷി പൊന്ന്യത്തെ പാറക്കണ്ടി പവിത്രനെ ജന്മ നാടായ ചുണ്ടങ്ങപോയിലിൽ അനുസ്മരിച്ചു. പാറക്കണ്ടി പവിത്രൻ സ്മാരകത്തിനു സമീപം ചേർന്ന അനുസ്മരണ യോഗത്തിൽ സിപിഎം തലശ്ശേരി ഏരിയ കമ്മിറ്റി അംഗം എ വാസു സംസാരിച്ചു. പൊന്ന്യം ചന്ദ്രൻ അധ്യക്ഷതവഹിച്ചു. കെ മോഹനൻ സ്വാഗതം പറഞ്ഞു.


whatsapp-image-2025-11-06-at-22.54.38_03663665

ദിനേശ് ആനന്ദ് നിര്യാതനായി


ന്യൂമാഹി: കൊമ്മൽ വയലിൽ നെരോത്ത് ഹൗസിൽ ദിനേശ് ആനന്ദ് (63) റിയാദിൽ കുഴഞ്ഞ് വീണ് മരിച്ചു. മുപ്പത് വർഷമായി അൽ ശെരീഫ് സ്റ്റോൺ ഫാക്ടറിയിൽ ജീവനക്കാരനാണ്.ഒ.ഐ.സി.സി 'സംഗമം കൂട്ടായ്മ എന്നിവയുടെ പ്രവർത്തകനായിരുന്നു. ഭാര്യ: മിനി. മകൾ: നിവേദിത 'മാതാപിതാക്കൾ: ലീല ,, അനന്തൻ, സഹോദരങ്ങൾ പരേതനായ ഗംഗാധരൻ, രാജീവൻ (റിട്ട. ഹെഡ്മാസ്റ്റർ മാഹി ) ബീന (അദ്ധ്യാപിക ജെ.എൻ.എച്ച്.എസ്.എസ്) റീന, സജിന സതീശൻ നെരോത്ത്, (ബഹ്റൈൻ)


whatsapp-image-2025-11-06-at-23.08.26_c6221b8f

പൊലീസിൻ്റെഅനാസ്ഥ: സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് 


പള്ളൂർ: മാഹി പോലീസിൻ്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പള്ളൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും തുടർന്ന് ധർണ്ണയും നടത്തി. പള്ളൂരിലൂടെ കടന്നുപോവുന്ന ദേശീയപാത ബൈപ്പാസിൽ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രിക രമിത മരിച്ചതെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു. രമിതയുടെ മരണത്തിന് കാരണമായ പൊലീസിൻ്റെ അലംഭാവം അവസാനിപ്പക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്.

റോഷിത്ത് ഉദ്ഘാടനം ചെയ്തു. ഷറഫ്രാസ് അധ്യക്ഷത വഹിച്ചു.

ടി.കെ. രാഗേഷ്, വി. ജനാർദ്ദനൻ പ്രസംഗിച്ചു.


whatsapp-image-2025-11-06-at-20.08.51_e939b668_1762452349

യൂത്ത് കോൺഗ്രസ്സ് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി


മാഹി : പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ജനവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് മാഹി മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ്ണാ സമരം നടത്തി. പള്ളൂരിലൂടെ കടന്നുപോവുന്ന ദേശിയ പാത ബൈപ്പാസിൽ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് കഴിഞ്ഞ ദിവസം ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അദ്ധ്യാപിക രമിത മരണപ്പെട്ടതെന്ന് ആരോപിച്ചാണ് പ്രതിഷേധം നടത്തിയത്. പ്രസിഡണ്ട് കെ.പി.രജിലേഷ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് പി.പി.വിനോദൻ ഉദ്ഘാടനം ചെയ്തു. അൻസിൽ അരവിന്ദ്, ശ്രീജേഷ്.എം.കെ, പി.പി.ആശാലത, മുഹമ്മദ് സർഫാസ് സംസാരിച്ചു.


ചിത്രവിവരണം: പി.പി. വിനോദ് ഉദ്ഘാടനം ചെയ്യുന്നു.

harithamrutham26
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan