സ്വപ്നങ്ങളാണ് മനുഷ്യന്റെ വികാസത്തിന് നിദാനം: സുശീൽ കുമാർ

സ്വപ്നങ്ങളാണ് മനുഷ്യന്റെ വികാസത്തിന് നിദാനം: സുശീൽ കുമാർ
സ്വപ്നങ്ങളാണ് മനുഷ്യന്റെ വികാസത്തിന് നിദാനം: സുശീൽ കുമാർ
Share  
2025 Nov 06, 12:26 AM
vasthu

സ്വപ്നങ്ങളാണ് മനുഷ്യന്റെ വികാസത്തിന് നിദാനം: സുശീൽ കുമാർ


മാഹി: അക്ഷരങ്ങൾ നക്ഷത്രങ്ങളാണെന്നും, ആശയങ്ങൾ ആയുധങ്ങളാണെന്നും, അക്ഷരലോകത്തെ മഹാപ്രതിഭകൾ നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് പ്രശസ്ത ചലച്ചിത്ര നടൻ സുശീൽ കുമാർ തിരുവങ്ങാട് അഭിപ്രായപ്പെട്ടു.

മാഹി പ്രസ്സ് ക്ലബ്ബും, മഹാത്മാ ഗാന്ധി ഗവ: ആർട്സ് കോളജ് മലയാള വിഭാഗവും സംഘടിപ്പിച്ച മാധ്യമ ശിൽപ്പശാലയിൽ സിനിമയും ലോകവും എന്ന വിഷയത്തിൽ മുഖ്യഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

 സ്വപ്നങ്ങളിൽ നിന്നാണ് നാളിത് വരെ നമ്മൾ കലാ സാംസ്ക്കാരിക ശാസ്ത്ര വികാസങ്ങളെല്ലാം നേടിയത്. ഒറ്റപ്പെട്ട് പോകുന്നവരുടെ ദുഃഖം കാണാനും , അവ ആവിഷ്ക്കരിക്കാനും കലാ പ്രവർത്തകർക്ക് സാധിക്കണമെന്ന് സുശീൽ കുമാർ ഓർമ്മിപ്പിച്ചു.

ചാലക്കര പുരുഷുവിന്റെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പാൾ ഡോ: കെ.കെ.ശിവദാസൻ ഉദ്ഘാടനം ചെയ്തു. കെ.വി.ഹരീന്ദ്രൻ , സജ്നി, മജീഷ് ടി. തപസ്യ നേതൃത്വം നൽകി. ചലച്ചിത്ര പ്രദർശനവുമുണ്ടായി.

ഇന്ന് കാലത്ത് 10 മണിക്ക് പൊലീസും മാധ്യമങ്ങളും എന്ന വിഷയത്തിൽ മുൻ പൊലീസ് സൂപ്രണ്ട് പ്രിൻസ് അബ്രഹാം മുഖ്യഭാഷണം നടത്തും. രണ്ട് മണിക്ക് കുറ്റാന്വേഷണത്തിലെ നൂതന സങ്കേതങ്ങളെക്കുറിച്ച് പൊലീസ് ഇൻസ്പക്ടർ പി.എ. അനിൽകുമാർ ഡമോൺസ്ട്രേഷൻ നടത്തും.


ചിത്രവിവരണം: ചലച്ചിത്ര നടൻ സുശീൽ കുമാർ തിരുവങ്ങാട് മുഖ്യഭാഷണം നടത്തുന്നു.



മാഹി: അക്ഷരങ്ങൾ നക്ഷത്രങ്ങളാണെന്നും, ആശയങ്ങൾ ആയുധങ്ങളാണെന്നും, അക്ഷരലോകത്തെ മഹാപ്രതിഭകൾ നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് പ്രശസ്ത ചലച്ചിത്ര നടൻ സുശീൽ കുമാർ തിരുവങ്ങാട് അഭിപ്രായപ്പെട്ടു.

മാഹി പ്രസ്സ് ക്ലബ്ബും, മഹാത്മാ ഗാന്ധി ഗവ: ആർട്സ് കോളജ് മലയാള വിഭാഗവും സംഘടിപ്പിച്ച മാധ്യമ ശിൽപ്പശാലയിൽ സിനിമയും ലോകവും എന്ന വിഷയത്തിൽ മുഖ്യഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

 സ്വപ്നങ്ങളിൽ നിന്നാണ് നാളിത് വരെ നമ്മൾ കലാ സാംസ്ക്കാരിക ശാസ്ത്ര വികാസങ്ങളെല്ലാം നേടിയത്. ഒറ്റപ്പെട്ട് പോകുന്നവരുടെ ദുഃഖം കാണാനും , അവ ആവിഷ്ക്കരിക്കാനും കലാ പ്രവർത്തകർക്ക് സാധിക്കണമെന്ന് സുശീൽ കുമാർ ഓർമ്മിപ്പിച്ചു.

ചാലക്കര പുരുഷുവിന്റെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പാൾ ഡോ: കെ.കെ.ശിവദാസൻ ഉദ്ഘാടനം ചെയ്തു. കെ.വി.ഹരീന്ദ്രൻ , സജ്നി, മജീഷ് ടി. തപസ്യ നേതൃത്വം നൽകി. ചലച്ചിത്ര പ്രദർശനവുമുണ്ടായി.

ഇന്ന് കാലത്ത് 10 മണിക്ക് പൊലീസും മാധ്യമങ്ങളും എന്ന വിഷയത്തിൽ മുൻ പൊലീസ് സൂപ്രണ്ട് പ്രിൻസ് അബ്രഹാം മുഖ്യഭാഷണം നടത്തും. രണ്ട് മണിക്ക് കുറ്റാന്വേഷണത്തിലെ നൂതന സങ്കേതങ്ങളെക്കുറിച്ച് പൊലീസ് ഇൻസ്പക്ടർ പി.എ. അനിൽകുമാർ ഡമോൺസ്ട്രേഷൻ നടത്തും.


ചിത്രവിവരണം: ചലച്ചിത്ര നടൻ സുശീൽ കുമാർ തിരുവങ്ങാട് മുഖ്യഭാഷണം നടത്തുന്നു.

whatsapp-image-2025-11-05-at-21.46.04_5ddedc8e

ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ

യാത്രക്കാരിക്ക് ദാരുണാന്ത്യം


മാഹി: അമിത വേഗതയിലോടിയ ടിപ്പർ ലോറി ഇടിച്ച്  സ്കൂട്ടർ യാത്രക്കാരിയായ പള്ളൂർ സ്വദേശിനിക്ക് ദാരുണാന്ത്യം.

 പള്ളൂർ ഇരട്ടപ്പിലാക്കൂൽ നവധാര റോഡിലെ ' ഐശ്വര്യ 'യിൽ രമിത (40)യാണ് മരിച്ചത്.രമിത പാലയാട് യൂണിവേഴ്‌സിറ്റിയിലെ ലക്ച്ചററാണ്. യൂണിവേഴ്സിറ്റിയിൽ നിന്ന് ജോലി കഴിഞ്ഞ് തിരിച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് പോകവെ മാഹി ബൈപ്പാസിലെ മേൽപ്പാലത്തിന് സമീപം ചെങ്കല്ല് കയറ്റി വരികയായിരുന്ന ടിപ്പർ ലോറി രമിതയുടെ സ്ക്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് മറഞ്ഞ് വീണ യുവതിയുടെ ദേഹത്തിൽ ലോറി കയറിയിറങ്ങുകയായിരുന്നു. ഉടൻ മാഹി ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച വൈകുന്നേരം 5.30 നായിരുന്നു സംഭവം.മൃതദേഹം മാഹി ഗവ.ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.

  ഭർത്താവ്: ബിജുമോൻ. ( മാഹി ഐ.ടി.കമ്പനി ജീവനക്കാരൻ ) മക്കൾ: അനീക ,അൻതാര (ഇരുവരും വിദ്യാർഥിനികൾ - പള്ളൂർ സെൻ്റ് തെരേസാസ് സ്കൂൾ

whatsapp-image-2025-11-05-at-21.46.40_5777e418

അപകടത്തിൽ പെട്ട സ്കൂട്ടർ


whatsapp-image-2025-11-05-at-21.54.49_a9ec4011

"ഋതുഭേദങ്ങളിലെ മൃദു മർമങ്ങൾ "


ശ്രീ. വാണിദാസ് എളയാവൂരിന്റെ മകൻ അമർനാഥ് രചിച്ച "ഋതുഭേദങ്ങളിലെ മൃദു മർമങ്ങൾ " അദ്ദേഹത്തിന്റെ പേരമകൻ എഴുതിയ A Wannabe from the south എന്നീ ഗ്രന്ഥങ്ങളുടെ പ്രകാശന വേദിയിൽ മോഹനൻ പൊന്നമ്പത്ത് സ്വാഗതം ആശംസിക്കുന്നു. വേദിയിൽ മുൻകേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ,മുൻ വൈസ് ചാൻസലർ ഖാദർ മങ്ങാട്‌, മാതൃഭൂമി എഡിറ്റർ പി.പി.ശശീന്ദ്രൻ, AIR മുൻ മേധാവി ബാലകൃഷ്ണൻ കൊയ്യാൽ തുടങ്ങിയവർ.


whatsapp-image-2025-11-05-at-21.55.17_3a79f8fa

ഡോ: നെല്ലിയാട്ട് ശ്യാമളൻ

നിര്യാതനായി


മാഹി : ചൂടിക്കൊട്ട സ്വദേശിയായ ഡോക്ടർ:നെല്ലിയാട്ട് കുറുന്താടത്ത് ശ്യാമളൻ (80) യുഎസ്എ യിൽ നിര്യാതനായി,മലബാറിലെ തീയ്യർ എന്ന തന്റെ പഠന ഗ്രന്ഥത്തിലൂടെ തീയ്യർ കർക്കിസ്ഥാനിൽ നിന്ന് പലായനം ചെയ്ത് വന്നവരാണെന്ന് ഇദ്ദേഹം സമർത്ഥിച്ചിരുന്നു. ഇത് സംബന്ധിച്ച് മാഹിയിലും, കണ്ണൂരിലുമടക്കം നിരവധി സ്ഥലങ്ങളിൽ അദ്ദേഹം പ്രബന്ധമവതരിപ്പിച്ചിരുന്നു

പരേതരായ നെല്ലിയാട്ടു കൃഷ്ണന്റെയും(കണ്ണൂർ), പനങ്ങാട്ടു കുറുന്താടത്ത് മൈഥിലിയുടെയും (മാഹി )മകനാണ്, ഭാര്യ: ഡോക്ടർ:ജയലക്ഷ്മി (യുഎസ്എ), മക്കൾ :വീണ ലോഫ്റ്റസ്(യുഎസ്എ ), മനോജ് നൈറ്റ് ശ്യാമളൻ (ഹോളിവുഡ് ഫിലിം പ്രൊഡ്യൂസർ, റൈറ്റർ, ഡയറക്ടർ, (യുഎസ്എ )സഹോദരങ്ങൾ: എൻ.സി. വേണുഗോപാൽ(ചെന്നൈ) എൻ.സി ദയ(കോഴിക്കോട് )പരേതരായ: എൻ.സി. ഗംഗാധരൻ(ചെന്നൈ), എൻ.സി. സദാനന്ദൻ(സിങ്കപ്പൂർ), എൻ.സി. രവീന്ദ്രൻ(മലേഷ്യ)


whatsapp-image-2025-11-05-at-21.55.44_4230f37e

സ്നേഹവിരുന്നൊരുക്കിയവർക്ക് സ്നേഹസമ്മാനങ്ങൾ നൽകി


മാഹി: ടെലിച്ചറി സോഷ്യൽ വെൽഫെയർ ട്രസ്റ്റിൻ്റെ കീഴിൽ ധർമ്മടം മീത്തലെ പീടികയിൽ പ്രവർത്തിച്ചു വരുന്ന സ്നേഹക്കൂട്ടിൽ സ്നേഹവിരുന്നൊരുക്കിയ മാഹി എക്സൽ പബ്ലിക് സ്കൂൾ എൻ. എസ്. എസ് വളണ്ടിയർമാരെ നോവലിസ്റ്റ് സി.കെ രാജലക്ഷ്മി അനുമോദിച്ചു. വളണ്ടിയർമാർക്ക് പുസ്തകങ്ങളും സർട്ടിഫിക്കറ്റുകളും നൽകി. ജീവകാരുണ്യ പ്രവർത്തക എൻ . ദീപ്ന വിദ്യാലയത്തിൽ നടന്ന പരിപാടിക്ക് നേതൃത്വം നൽകി. സ്കൂൾ ലൈബ്രറിയിലേക്ക് നൽകിയ പുസ്തകങ്ങൾ കോർഡിനേറ്റർ വി.കെ സുശാന്ത് കുമാർ ഏറ്റുവാങ്ങി. 

 ചടങ്ങിൽ വൈസ് പ്രിൻസിപ്പാൽ വി.കെ. സുധീഷ് , വെൽഫേർ ഓഫീസർഎം. രാജേഷ് പങ്കെടുത്തു,



whatsapp-image-2025-11-05-at-21.58.58_79404c79

ഇട്ട്യേൽ രവീന്ദ്രൻ 

മാഹി: ഓടത്തിനകത്ത് ഇട്ട്യേൽ തറവാട്ടിലെ ഇട്ട്യേൽ രവീന്ദ്രൻ (82) തിരുവനന്തപുരത്ത് നിര്യാതനായി.

പരേതരായ ഇട്ട്യേൽ കണാരൻ്റെയും ജാനകിയുടേയും മകനാണ്.ഭാര്യ: ലത  ബൂട്ട്സ് ഫാർമസ്യൂട്ടിക്കൽസ് മുൻ ജീവനക്കാരനാണ്.

മക്കൾ : നവ്യ , നവീത് 

മരുമക്കൾ : പ്രസാദ് ,നീത്തു (എല്ലാവരും തിരുവനന്തപുരം)

സഹോദരങ്ങൾ : പുതുച്ചേരി സർക്കാർ സർവ്വീസ്സിലായിരുന്ന പരേതനായ ഇട്ട്യേൽ പവിത്രൻ, പരേതയായ ഇട്ട്യേൽ ചന്ദ്രി

സംസ്കാരം ഇന്ന് (നവമ്പർ 06) കാലത്ത് തിരുവനന്തപുരത്ത് നടക്കും.


whatsapp-image-2025-11-05-at-21.59.39_1f1ad323

റോൾ പ്ളെ മത്സരത്തിൽ പള്ളൂർ കസ്തൂർഭ ഗാന്ധി ഗവ ഹൈസ്കൂളിന് ഉന്നതവിജയം


മാഹി:നാഷണൽ പോപ്പുലേഷൻ എഡ്യൂക്കേഷൻ പ്രോജക്ടിൻ്റെ ഭാഗമായി പുതുച്ചേരിയിൽ നടന്ന സംസ്ഥാനതല റോൾ പ്ളെ മത്സരത്തിൽ പള്ളൂർ കസ്തൂർഭ ഗാന്ധി ഗവ ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി നാഷണൽ ലെവൽ മത്സരത്തിൽ പുതുച്ചേരിയെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചു. 

ഒൻപതാം തരം വിദ്യാർഥികളായ ജാന്നവി സന്തോഷ്, ശിവാനി പ്രശാന്ത്, നദ ആമിന സാജിദ്, ധ്രുപദ് ഷനോജ്,  അഫൻ ഹസ്സൻ എന്നിവരായിന്നു റോൾ പ്ളെയിൽ പങ്കെടുത്തത്. തുടർച്ചയായി രണ്ടാം തവണയാണ് 

പള്ളൂർ കസ്തൂർഭ ഗാന്ധി ഗവ ഹൈസ്കൂൾ ഈ ഉന്നതവിജയത്തിന് അർഹത നേടുന്നത്

റെയിൽവെ സ്റ്റേഷന്

വീൽചെയറും, സ്ട്രെക്ചറും

മാഹി :സി എച്ച് സെന്റർ നടത്തിവരാറുള്ള ജീവ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 4,മണിക്ക് മാഹി റയിൽവേ സ്റ്റേഷനിലേക്ക് വീൽ ചെയറും,, സ്ട്രെച്ചറും രമേശ്‌ പറമ്പത്ത് എം എൽ എ മാഹി റയിൽവെ സ്റ്റേഷൻ സൂപ്രണ്ടിന് കൈമാറും.

ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു..


whatsapp-image-2025-11-05-at-23.14.02_0dbddf19

രാസരാസെച്ചരം” ഗ്രേറ്റ് ഡാൻസ് ഫെസ്റ്റ് വെല്ലിൽ പങ്കെടുത്ത് മാഹിയിലെ നൃത്ത വിദ്യാർത്ഥികൾ 


മാഹി:ദക്ഷീണേന്ത്യയിലെ പ്രശസ്തമായ തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രത്തിൽ തമിഴ്നാട് സർക്കാറും ആർട്ട് ജേർണി മെൻറ്റോറിങ് അസോസിയേഷനും ചേർന്ന് നടത്തിയ "രാസരാസെച്ചരം” ഗ്രേറ്റ് ഡാൻസ് ഫെസ്റ്റിവലിൽ പങ്കെടുത്ത് മാഹിയിലെ ഗൗരിദർപ്പണ സ്കൂൾ ഓഫ് ഡാൻസിലെ വിദ്യാർത്ഥികൾ. കേരളത്തിലും മാഹിയിൽ നിന്നുമായി അവസരം ലഭിച്ച ഏക നൃത്ത ഗ്രുപ്പ് ആണിത്.  

ദക്ഷീണേന്ത്യയിലെ മഹത്തയായ ചോള സാമ്രാജ്യത്തിലെ പ്രസിദ്ധ രാജാക്കൻമാരിൽ ഒരാളും, ലോകപ്രശസ്ത ബൃഹദീശ്വര ക്ഷേത്ര ശില്പിയുമായ രാജ രാജ ചോളന്റെ 1040 മത് പിറന്നാളിന്റെ ഭാഗമായി നടന്ന “സദയ വീഴ”യിൽ ക്ഷേത്രത്തിലെ നന്ദി മണ്ഡപത്തിലാണു ചോള സാമ്രാജ്യത്തിന്റെയും തമിഴ് സാംസ്കാരിക ചരിത്രത്തിന്റെ ഭാഗമായി മാറിക്കൊണ്ട് നൃത്തം അവതരിപ്പിച്ചത്

 കലൈമാമണി രേണുക വേണുഗോപാൽ,ഡോ: കൃഷ്ണാഞ്ജലി വേണുഗോപാൽ എന്നിവരുടെ ശിക്ഷണത്തിൽ റിദ്ധി സുധീർ , പി പി തൃഷ്ണ, അനുഗ്രഹ ഹരി , ജിയ ജിതിൻ ,ശിവപ്രിയ ,അദ്വിക സുധീഷ് , അൽവിത ഷൈൻ എന്നീ വിദ്യാർഥികൾ ആണ് നൃത്തം അവതരിപ്പിച്ചത്

whatsapp-image-2025-11-05-at-23.15.08_62cfe068

ഓവറോൾ കിരീടം


ചൊക്ലി :സബ്ജില്ല സ്കൂൾ കലോത്സവത്തിൽ കൊള്ളുമ്മൽ ജൂനിയർ ബേസിക് സ്കൂൾ ( പെരിങ്ങാടി ) LP വിഭാഗത്തിൽ ഓവറോൾ കിരീടം ചൂടി, ചൊക്ലി രാമവിലാസം HS ൽ നടന്ന സബ് ജില്ല സ്കൂൾ കലോത്സവത്തിലാണ് മത്സരിച്ച എല്ലാ വിഭാഗത്തിലും എ ഗ്രേഡ് നേടിക്കൊണ്ട് ഓവറോൾ കിരീടത്തിൽ മുത്തമിട്ടത് , HM അജേഷ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഊർജ്ജസ്വലരായ അദ്ധ്യാപകരുടെ പാഠ്യ പാഠ്യേതര വിഷയങ്ങളിലുള്ള മികച്ച പ്രവർത്തനങ്ങളുടെ ഫലമാണ് ഈ കൊച്ചു വിദ്യാലയത്തെ ഉന്നതങ്ങളിലെത്തിക്കുന്നത്, 50 ൽ പരം വിദ്യാലയങ്ങളെ പിന്തള്ളിക്കൊണ്ടാണ് ഓവറോൾ കിരീടം ചൂടിയത്.


whatsapp-image-2025-11-05-at-23.17.17_9f73b6de

മാഹി സഹകരണ കോളേജ് -പുസ്തകപ്രകാശനം


മാഹി: മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബിജിന സി.കെ രചിച്ച ‘The Integrated Marketing Communication’ എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങ് കോളേജ് സെമിനാർ ഹാളിൽ നടന്നു.


പോണ്ടിച്ചേരി മുൻ ആഭ്യന്തരമന്ത്രിയും എം.സി.സി.ഐ.ടി ചെയർമാനുമായ ശ്രീ. ഇ. വത്സരാജ് പുസ്തക പ്രകാശനം നിർവഹിച്ചു. പോണ്ടിച്ചേരി സർവകലാശാല മാഹി സെന്ററിലെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായ പ്രൊഫ. ഡോ. രാജീഷ് വിശ്വനാഥൻ പുസ്തകം ഏറ്റുവാങ്ങി.


ബി.ബി.എ വിദ്യാർത്ഥികളുടെ പാഠ്യവിഷയവുമായി ബന്ധപ്പെട്ട ഈ ഗ്രന്ഥം ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് ഡോ. രാജീഷ് വിശ്വനാഥൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു.


ചടങ്ങിൽ എം.സി.സി.ഐ.ടി പ്രസിഡണ്ട് ശ്രീ. സജിത് നാരായണൻ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. രജീഷ് ടി.വി സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഡോ. ലക്ഷ്മിദേവി സി.ജി, വൈസ് പ്രസിഡണ്ട് ശ്രീ. ശ്രീജേഷ് എം.കെ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ശ്രീ. കെ.പി. കൃഷ്ണദാസ്, ശ്രീ. ടി.എം. സുധാകരൻ, ശ്രീ. ഷജേഷ് കെ, ശ്രീമതി ആശാലത പി.പി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീ. സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.


അസിസ്റ്റന്റ് പ്രൊഫസർ (മാനേജ്മെന്റ് സ്റ്റഡീസ്) ശ്രീ. ബിജു എം നന്ദി പറഞ്ഞു.


capture

ശശിധരൻ നിര്യാതനായി

ന്യൂമാഹി:പുന്നോൽ കുഞ്ഞിപറമ്പത്ത് ശ്രീലകം നിവാസിൽ

ശശിധരൻ (72)നിര്യാതനായി.

പരേതരായ കുഞ്ഞികണ്ണന്ടെയും,

ജാനകിയുടെയും മകനനാണ്.ഭാര്യ പുഷ്പ. മക്കൾ ശബ്ന, ശിബില.

മരുമക്കൾ പ്രമോദ് ഓർക്കാട്ടേരി,വിനീത് മൂഴിക്കര.സഹോദരങ്ങൾ

രാമകൃഷ്ണൻ,കേരളൻ,വിനോദൻ,ജയരാജൻ,അനിത,ജഗത,പരേതയായ ചന്ദ്രമതി.സംസ്കാരം നാളെ (6/11/25 വ്യാഴം) ഉച്ചക്ക് 2:30 വീട്ടുവളപ്പിൽ


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan