കഥയുറങ്ങും
മണിയമ്പത്തെ
ഇളയ കണ്ണിയറ്റു..
ചാലക്കര പുരുഷു
മാഹി: മയ്യഴിയിലെ സാഹിത്യ വീഥിയായ ഭാരതിയാർ റോഡിലെ മണിയ മ്പത്ത് വീട്ടിലെ ഇളമുറക്കാരൻ എം.ശ്രീ ജയൻ തൂലിക അടച്ച് വെച്ച് യാത്രയായി.
പ്രമുഖ ചെറുകഥാകൃത്ത് എം. രാഘവന്റേയും, വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദന്റേയും ഇളയ സഹോദരൻ ശ്രീജയനും കഥകളുടേയും കാൽപ്പനികതയുടേയും വഴികളിലൂടെ സഞ്ചരിച്ച പ്രതിഭയായിരുന്നു. അകാലത്തിൽ പൊലിഞ്ഞു പോയ സഹോദരി കൗസല്യ നാടക രചയിതാവും, നടിയുമായിരുന്നു.
വ്യതിരിക്തമായ ആഖ്യാനശൈലിയിൽ എഴുതപെട്ട' 'ജനിക്കാത്തവരുടെ ജീവചരിത്രം ' എന്ന കഥാ സമാഹാരത്തിലൂടെ, മലയാളികൾ ഏറെ ശ്രദ്ധിച്ച ഈ എഴുത്തുകാരൻ , ആനുകാലികങ്ങളിൽ നിരന്തരം കഥകൾ എഴുതി പോന്നു. ഇടക്കാലത്ത് ബിസ്സിനസിൽ സജീവമായപ്പോൾ എഴുത്തിൽ നിന്നകന്നെങ്കിലും പിന്നീട് വീണ്ടും സജീവമാകുകയാ യിരുന്നു.
സാഹിത്യത്തിന് അന്യമായ കഥാകാരന്റെ വിശദാംശങ്ങൾ അപ്രസക്തമാണെന്നും, എഴുത്തുകാരന്റെ ബയോഡാറ്റ അയാളുടെ രചനകൾ മാത്രമാണെന്നും, പ്രഖ്യാപിച്ചാണ് ആദ്യ കൃതിയായ ജനിക്കാത്തവരുടെ ജീവചരിത്രം കറന്റ് ബുക്സിലൂടെ പ്രകാശിതമായത്. ഈ കഥാസമാഹാരത്തിന് പുനത്തിൽ കുഞ്ഞബ്ദുള്ളയായിരുന്നു അവതാരിക എഴുതിയത്. എം.ശ്രീജയന്റെ മിക്ക കഥകളിലും ബാർബോയ് ഒരു പ്രധാന കഥാപാത്രമായി കടന്നുവരുന്നത് കാണാം.
ഇതിഹാസ നോവലിസ്റ്റായ ജേഷ്ഠൻ എം.മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി യുള്ള ഒരു നോവൽ എഴുതിയിരുന്നുവെങ്കിലും, പ്രസിദ്ധികൃതമായില്ല.
സയൻസ് ഫിക്ഷനെ ആസ്പദമാക്കിയുള്ള ഒരു തിരക്കഥയും ശ്രീജയന്റേതായുണ്ട്. വടക്കൻ പാട്ടുകളെ സംബന്ധിച്ചും , കടത്തനാടൻ കളരിയെക്കുറിച്ചുമുള്ള ഗവേഷണാത്മക പഠനങ്ങൾ നടത്തിയിട്ടുണ്ട്. സുഹൃത്തുക്കൾക്കയക്കുന്ന വാട്സ് ആപ്പ് മെസ്സേജുകൾ പോലും കാവ്യാത്മകമായിരിക്കും. പലരും അവ സൂക്ഷിച്ചു വെക്കാറുണ്ട്. ഓടക്കുഴൽ സംഗീതത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്നു.
ചിത്രവിവരണം:മണിയമ്പത്ത് സാഹിത്യ തറവാട്ടിലെ അംഗങ്ങൾ. വലത്തെയറ്റത്ത് ശ്രീജയൻ
ലക്ഷ്യബോധമുള്ള
തലമുറ വളർന്നു വരണം
മാഹി:അഭിലാഷങ്ങൾക്കനുസൃതമായ വിഷയങ്ങൾ പഠിക്കാനും, തൊഴിലധിഷ്ഠിത കോഴ്സുകളിൽ ബിരുദങ്ങൾ നേടാനും അവസരങ്ങളുണ്ടെന്നിരിക്കെ ലകഷ്യ ബോധമില്ലാതെ ഒഴുക്കിനനുസരിച്ച് പോകാനാണ് പുതു തലമുറയിലെ മിക്ക കുട്ടികളും ശമിക്കുന്നതെന്ന് റിട്ട: പ്രിൻസിപ്പളും, പ്രമുഖ വാഗ്മിയുമായ എം. ഹരീന്ദ്രൻ അഭിപ്രായപ്പെട്ടു.
മാഹി മഹാത്മാ ഗാന്ധി ഗവ: ആർട്സ് കോളജ് മലയാള വിഭാഗവും, മാഹി പ്രസ്സ് ക്ലബും സംഘടിപ്പിച്ച മാധ്യമ ശിൽപ്പശാലയിൽ മുഖ്യ ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു.
സജ്നി സ്വാഗതവും ദേവിക നന്ദിയും പറഞ്ഞു.
ഡോ: ബാബുരാജ്, കെ. ഹരീന്ദ്രൻ, മജീഷ് ടി.തപസ്യ ,
നേതൃത്വം നൽകി.
ഇന്ന് കാലത്ത് 10 മണിക്ക് നാടകവും, സിനിമയും എന്ന വിഷയത്തിൽ പ്രശസ്ത സിനിമാ നടൻ സുശീൽ കുമാർ തിരുവങ്ങാട് പ്രഭാഷണം നടത്തും. തുടർന്ന് സിനിമാ പ്രദർശനവുമുണ്ടാകും.
ചിത്ര വിവരണം: സ്പോട്സും മാധ്യമവും എന്ന വിഷയത്തിൽ എം. ഹരീന്ദ്രൻ മാസ്റ്റർ മുഖ്യ ഭാഷണം നടത്തുന്നു..
ബോട്ടണി ഫ്രറ്റേർണിറ്റി
കൂട്ടായ്മ തുക കൈമാറി
മാഹി: എംജി. കോളേജിലെ ബോട്ടണി ഫ്രറ്റേർണിറ്റി കോൺഫറൻസ് ഹാളിലേക്ക് എക്സിക്യൂട്ടീവ് കസേരകൾ വാങ്ങാനുള്ള തുക കോളേജ് പ്രിൻസിപ്പൽ ഡോ.കെ.കെ.ശിവദാസിന് കൈമാറി. ബോട്ടണി ഫ്രറ്റേർണിറ്റി പ്രസിഡൻ്റ് കെ.അജിത്ത് കുമാർ, സെക്രട്ടറി ഡോ:കെ.ചന്ദ്രൻ, സീനിയർ പ്രൊഫസർ ഡോ:കെ.എം.ഗോപിനാഥൻ, പ്രൊഫസർ ടി.ഷിജിത്ത്, ഡോ:പി.ഇന്ദിര പങ്കെടുത്തു.
ചിത്രവിവരണം: ബോട്ടണി ഫ്രറ്റേർണിറ്റി ഭാരവാഹികൾ തുക കൈമാറുന്നു
ഡോ: പൽപ്പുവിന്റെ ജീവിതം മാതൃകയാക്കണം
ന്യൂമാഹി :പാവങ്ങളുടെ പടത്തലവനയിരുന്ന ഡോ: പൽപ്പുവിൻ്റെ ജീവിതം പുതിയ തലമുറ മാതൃകയാക്കണമെന്ന് സ്വാമി പ്രേമാനന്ദ അഭിപ്രായപ്പെട്ടു
. ആച്ചുകുളങ്ങര ശ്രീനാരായണമഠവും ജി.ഡി .പി .എസ്. യൂണിറ്റും സംയുക്തമായി നടത്തിയ ഡോക്ടർ പൽപ്പു ജന്മദിനാഘോഷം ബോധാനന്ദ സ്വാമി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിരിക്കുകയായിരുന്നു സ്വാമി പ്രേമാനന്ദ . രാജ്യത്തിലെ പിന്നോക്ക വിഭാഗത്തിൽ ആദ്യത്തെ ഡോക്ടറും പാവങ്ങളുടെ പടത്തലവനുമായിരുന്നുഅദ്ദേഹം. കോളറ, പ്ലേഗ് എന്നീപകർച്ച വ്യാധികൾക്കെതിരെ ഡോ.പൽപ്പു ഭയമില്ലാതെ മുന്നിൽ നിന്ന് പ്രവർത്തിച്ചു ചടങ്ങിൽ രഞ്ജിത്ത് പുന്നോൽ അധ്യക്ഷത വഹിച്ചു. സി ക്രട്ടറി പി.എൻ. സുരേഷ് ബാബു, പ്രേമൻ അതിരുക്കുന്നത്, സതീശൻ അനശ്വര, പി.കെ.ബാലഗംഗാധരൻ, ഷൈനേഷ് വിപഞ്ചിക, ഷിനോജ് മുല്ലോളി, ബിജോയ്, ടി.എൻ.പവിത്രൻ സംസാരിച്ചു
ചിത്രവിവരണം: സ്വാമി പ്രേമാനന്ദ ഉദ്ഘാടനം ചെയ്യുന്നു.
ലോഗോ പ്രകാശനം ചെയ്തു.
മാഹി: നവംബർ 7ന് മാഹിയിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന മിച്ചിലോട്ട് മാധവൻ സ്മാരക ലൈബ്രറി & വായനശാല യുടെ ലോഗോ ഫ്രഞ്ച് പൗരനും ഫ്രഞ്ച് അസോസിയേഷൻ മുൻ പ്രസിഡന്റ്റുമായ കനകരാജൻ അടിയേരി പ്രകാശനം ചെയ്തു. സംഘാടക സമിതി ഭാരവാഹികളായ പി. സി. എച്ച്. ശശിധരൻ, കെ. പി. സുനിൽകുമാർ, ചന്ദ്രൻ ചേനോത്ത് സംസാരിച്ചു. കലാകാരനും ശില്പിയുമായ ചന്ദ്രൻ ചെനോത്താണ് ലോഗോ രൂപകൽപ്പന ചെയ്തത്.
ചിത്രവിവരണം:കനകരാജൻ അടിയേരി ലോംഗോ പ്രകാശനം ചെയ്യുന്നു
ഓരോ ഗാന്ധി ജയന്തി ദിനവും ഹിംസക്കെതിരെയുള്ള ഓർമ്മപ്പെടുത്തലാണ് കെ ആർ മീര
തലശ്ശേരി : പുരോഗമന കലാ സഹിത്യ സംഘവും ഈണം എരഞ്ഞോളിയുടെയും ആഭിമുഖ്യത്തിൽ ചുങ്കം ഓറിയോ ഓഡിയത്തിൽ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരി കെ ആർ മീര ഉദ്ഘാടനം ചെയ്തു.
വലതുപക്ഷത്തിൻ്റെ ഏറ്റവും വലിയ ആയുധം ഹിംസയാണ് , ഏറ്റവും വലിയ അധികാര പ്രയോഗവുമാണ് .അത് ഒരേ സമയം സ്ത്രീവിരുദ്ധവും, ന്യൂനപക്ഷ വിരുദ്ധവും, ജനാധിപത്യവിരുദ്ധവുമാണ്. ജീവിതത്തിലുടനീളം അഹിംസ എന്ന ആശയം ഉയർത്തിപ്പിടിച്ച ആളാണ് ഗാന്ധിജി. ഒരോ ഗാന്ധി ജയന്തി ദിനവും ഹിംസക്കെതിരെയുള്ള ഓർമ്മപ്പെടുത്തലാണ്. ഹിംസയെ ചെറുക്കാനുള്ള ഒരു വഴി എപ്പോഴും നാം തുറന്നിട്ടേ പറ്റുമെന്ന് അവർ അഭിപ്രായപ്പെട്ടു.
ടി എം ദിനേശൻ അധ്യക്ഷത വഹിച്ചു. എം ഉദയകുമാർ, എ കെ രമ്യ എന്നിവർ സംസാരിച്ചു. ആസ്വാദകരുമായി എഴുത്തുകാരി സംവദിച്ചു. ലിബിനു സംഘവും അവതിപ്പിച്ച പുല്ലാ കുഴൽ ഫ്യൂഷനുമുണ്ടായി .കെ ആർ മീരയുടെ കൃതികളെ ആസ്പതമാക്കി പൊന്ന്യം സുനിൽ, ഷൈനി കെ പൊന്നും, പ്രദോഷിണി, സന്ധ്യ പ്രവീൺ,രവീണ മൂഴിക്കര, ചന്ദ്രൻ വടക്കുംമ്പാട് എന്നിവർ ചിത്രകാര സംഗമത്തിൽ പങ്കെടുത്തു
മയക്കുമരുന്ന് വിരുദ്ധ
ബോധവത്കരണ
പരിപാടിസംഘടിപ്പിച്ചു
മാഹി, മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എജുക്കേഷൻ ആൻറ് ടെക്നോളജിയും ടി.സി.സി മാഹിയും സംയുക്തമായി മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന
പരിപാടിയിൽ ഡോ. ആദിൽ വാഫി, ഡോ. മേഘ ബി , ഡോ. സതീഷ് ബി എന്നിവർക്ലാസ്സെടുത്തു. മയക്കുമരുന്ന് ഉപയോഗം ശരീരത്തിലും മനസ്സിലും ഉണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ച്സംഗ്രമായി സംസാരിച്ചു.
പ്രിൻസിപ്പാൾ ഡോ.സി.ജി. ലക്ഷ്മിദേവി അദ്ധ്യക്ഷത വഹിച്ചു.
തലശ്ശേരി കെ. മുകുന്ദദാസിനെ അനുസ്മരിച്ചു
തലശ്ശേരി:ജവഹർ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഹാർമോണിസ്റ്റും, പ്രശസ്ത സംഗീത സംവിധായകനും , ഗായകനുമായ തലശ്ശേരി കെ. മുകുന്ദദാസിനെ അനുസ്മരിച്ചു.
കെ.ശിവദാസൻ്റെ അധ്യക്ഷതയിൽ പ്രമുഖ എഴുത്തുകാരൻ ടികെഡി മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു.
പ്രൊഫ ഏ.പി സുബൈർ, അനില ചോനാടം , ശശികുമാർ കല്ലിഡുമ്പിൽ ' സി വി രാജൻ പെരിങ്ങാടി, ജാഫർ ജാസ്, സെൻസായി മുരളി, ബച്ചൻ അഷറഫ്, ഷീബാ ലിയോൺ,, 'ജയൻ പരമേശ്വരൻ, 'കെ.മുസ്തഫ സംസാരിച്ചു.
വികെ വി . റഹീം സ്വാഗതവും, തച്ചോളി അനിൽ നന്ദിയും പറഞ്ഞു
തലശ്ശേരി കെ.മുകുന്ദ ദാസിൻ്റെ ഓർമ്മ നിലനിർത്തുന്നതിനായി ഒരു അനുസ്മരണ ഗ്രന്ഥം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു
മുകുന്ദദാസ് സംഗീത സംവിധാനം നിർവ്വഹിച്ച കലാ പ്രസ്ഥാനങ്ങൾ, ശിഷ്യന്മാർ, സഹപ്രവർത്തകർ എന്നിവരുടെ ഓർമ്മകൾ ഉൾപ്പെടുയുള്ള ലേഖനങ്ങളും കുറിപ്പുകളും താഴെ കാണുന്ന വിലാസത്തിൽ അയച്ച് തരാനും അനുസ്മരണ സമ്മേളനത്തിൽ തീരുമാനിച്ചു
അയക്കേണ്ട വിലാസം
ഉസ്മാൻ പി.വടക്കുമ്പാട്
പോസ്റ്റു വടക്കുമ്പാട്
9400454144
ചിത്ര വിവരണം: ടി.കെ.ഡി. മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്യുന്നു
പുസ്തകം പ്രകാശനം ചെയ്തു
ന്യൂ മാഹി : കുറിച്ചിയിൽ യങ്ങ് പയനിയേർസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ വിലാസം സീനിയർ ബേസിക്ക് സ്കൂൾ വിദ്യാർത്ഥിനി
അജ് വ റിനീഷിൻ്റെ " ഓർമ്മകളിൽ എന്നും തങ്ങി നിൽക്കുന്ന ലൈബ്രറി പഠനയാത്ര " എന്ന പുസ്തകം പ്രകാശനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു. കെ ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. പ്ലാസ്റ്റിക്കിനെതിരെ ബദൽ ഒരുക്കാം " എന്ന ക്യാമ്പയിൻ്റെ ഭാഗമായുള്ള തുണി സഞ്ചി വിതരണം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ: വി പ്രദീപൻ നിർവ്വഹിച്ചു. സംസ്ഥാന ഒളിമ്പിക്സിൽ തായ്ക്വോണ്ടോ വിഭാഗത്തിൽ ജില്ലയെ പ്രതിനിധികരിച്ച് പങ്കെടുത്ത മുഹമ്മദ് ഹംദാൻ, ലൈബ്രറിയിലെ ഏറ്റവും നല്ല
വായനകാരൻ ഇ എൻ പ്രേമരാജൻ എന്നിവരെ ആദരിച്ചു. ശ്രീനാരായണ വിലാസം സിനിയർ ബേസിക് സ്കൂൾ പ്രധാന അദ്ധ്യാപകൻ പി ബിജോയ്, കെ പി പ്രഭാകരൻ, പി കെ സിന്ധു
സംസാരിച്ചു.
ചിത്ര വിവരണം : മുകുന്ദൻ മഠത്തിൽ അഡ്വ: വി പ്രദീപന് നല്കി പുസ്തകം പ്രകാശനം ചെയ്യുന്നു
പനോളി ശ്രീധരൻ നിര്യാതനായി.
വയലളം: ഉക്കണ്ടൻ പീടിക കണ്ണച്ചാങ്കണ്ടിയിൽ പനോളി ശ്രീധരൻ (86) നിര്യാതനായി. ഭാര്യ: ലീല. മക്കൾ, വിനോദ് ( സി പി ഐ എം വയലളം ബ്രാഞ്ച് മെമ്പർ) മിനിദിവ്യ, വിജോയ് (സി.പി.ഐ.എം പി.പി. അനന്തൻ ബ്രാഞ്ച് മെമ്പർ) മരുമക്കൾ: രമ്യ, രാധാകൃഷ്ണൻ,
ഷബിന.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















