അമ്പല നടയിലെ കാണിക്ക, പ്രകാശനം ചെയ്തു.

അമ്പല നടയിലെ കാണിക്ക, പ്രകാശനം ചെയ്തു.
അമ്പല നടയിലെ കാണിക്ക, പ്രകാശനം ചെയ്തു.
Share  
2025 Nov 02, 11:25 PM
MANNAN
NUVO
NUVO

അമ്പല നടയിലെ കാണിക്ക,

പ്രകാശനം ചെയ്തു.


മാഹി: മനുഷ്യന്റെ ആദ്ധ്യാത്മികവും ഭൗതികവുമായ ചിന്തകളെ ഉണർത്തുകയും, ആസ്വാദക മാനസങ്ങളിൽ കാരുണ്യത്തിന്റേയും, നൻമയുടെയും കിരണങ്ങൾ പരത്തുകയും ചെയ്യുന്ന നോവലാണ് അമ്പല നടയിലെ കാണിക്കയെന്ന് വിഖ്യാത ചിത്രകാരനും, പ്രഭാഷകനുമായ കെ.കെ. മാരാർ അഭിപ്രായപ്പെട്ടു.

മാഹി റിറ്റ്സ് അവന്യുവിൽ നടന്ന നോവലിസ്റ്റ് സുഖദ രവിശങ്കറിന്റെ ,അമ്പല നടയിലെ കാണിക്ക, എന്ന രണ്ടാമത്തെ നോവലിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി പുസ്തകം ഏറ്റുവാങ്ങി. ഭാരതദേശം പത്രാധിപർ അടിയേരി ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.

മുതിർന്ന മാധ്യമ പ്രവർത്തകൻചാലക്കര പുരുഷു, നോവലിസ്റ്റ് സി.കെ. രാജലക്ഷ്മി. സുഖദ രവിശങ്കർ സംസാരിച്ചു. അടിയേരി ജയരാജൻ സ്വാഗതവും, ഗിരിജാ ശിവദാസ് നന്ദിയും പറഞ്ഞു.


ചിത്രവിവരണം: കെ.കെ. മാരാർ ആദ്യ പ്രതി അസിസ് മാഹിക്ക് കൈമാറി പ്രകാശനം ചെയ്യുന്നു


തലശ്ശേരിയെ പുതിയ കോർപ്പറേഷനും ജില്ലയുമാക്കണം: തലശ്ശേരി വികസന വേദി

തലശ്ശേരി: ചരിത്രപ്രാധാന്യമുള്ളതും കേരളത്തിലെ ആദ്യ മുനിസിപ്പൽ നഗരവുമായ തലശ്ശേരിയെ പുതിയൊരു കോർപ്പറേഷനും ജില്ലയുമാക്കി ഉയർത്തണമെന്ന് തലശ്ശേരി വികസന വേദി ആവശ്യപ്പെട്ടു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന്, തലശ്ശേരിയുടെ 159-ാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് പഴയ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് ഈ പ്രമേയം അവതരിപ്പിച്ചത്.


 തലശ്ശേരിയുടെ പഴയ പ്രതാപം വീണ്ടെടുക്കാൻ ഈ വികസനം അനിവാര്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇതിനായി താഴെ പറയുന്ന നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചു:

കോർപ്പറേഷൻ രൂപീകരണം: നിലവിലെ തലശ്ശേരി മുനിസിപ്പാലിറ്റിയോടൊപ്പം പിണറായി, കതിരൂർ, എരഞ്ഞോളി, ന്യൂമാഹി, ധർമ്മടം, മുഴപ്പിലങ്ങാട് തുടങ്ങിയ പഞ്ചായത്തുകളെ കൂട്ടിച്ചേർത്ത് പുതിയ കോർപ്പറേഷൻ രൂപീകരിക്കണം.

ജില്ലാ രൂപീകരണം: തലശ്ശേരി, ധർമ്മടം, കൂത്തുപറമ്പ, മട്ടന്നൂർ, പേരാവൂർ, നാദാപുരം എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുത്തി തലശ്ശേരി ആസ്ഥാനമായി പുതിയൊരു ജില്ല സ്ഥാപിക്കണം.


കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോടെ 10 കിലോ തൂക്കം വരുന്ന കേക്ക് മുറിച്ചാണ് പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.

ഐ.എം.എ. തലശ്ശേരി യൂണിറ്റ് പ്രസിഡൻ്റ് ഡോ. ജോണി സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഐ.എം.എ. മുൻ പ്രസിഡൻ്റ് ഡോ. നാസിമുദ്ദീൻ, പ്രശസ്ത ചരിത്രകാരൻ പ്രൊഫ. എ.പി. സുബൈർ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഇവർ മൂവരും ചേർന്നാണ് കേക്ക് മുറിച്ചത്.

തലശ്ശേരി വികസന വേദി പ്രസിഡൻ്റ് കെ.വി. ഗോകുൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീവ് മാണിയത്ത് സ്വാഗതം ആശംസിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂണിറ്റ് പ്രസിഡൻ്റ് കെ.എൻ. പ്രസാദ്, റോട്ടറി ക്ലബ് മുൻ ഡിസ്ട്രിക്ട് അസിസ്റ്റൻ്റ് ഗവർണ്ണർ സുഹാസ് വേലാണ്ടി, ഡി.ആർ.ഡി.എ. റിട്ടയേർഡ് ഓഫീസർ എ.കെ. സുഗുണൻ തുടങ്ങിയവർ സംസാരിച്ചു. വികസന വേദി ട്രഷറർ സി.പി. അഷറഫ് നന്ദി പറഞ്ഞു.

യോഗത്തിന് മുന്നോടിയായി തലശ്ശേരി സ്റ്റേഡിയം കോർണറിൽ നിന്ന് ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു.


whatsapp-image-2025-11-02-at-21.51.32_a575b346

ബൈപാസ്സിലെ വാഹന പാർക്കിങ്ങ് അപകടത്തെ മാടി വിളിക്കുന്നു.


മാഹി. തലശ്ശേരി - മാഹി ബൈപാസ്സിലെ പള്ളൂർ ഭാഗത്ത് നിന്ന് മേൽപ്പാലത്തിന് കീഴെ സർവ്വീസ് റോഡിലേക്ക് ഇരുവശങ്ങളിൽ നിന്നുമുള്ള കയറാനും , ഇറങ്ങാനുമുള്ള ഭാഗത്ത് ഭാരം കയറ്റിയ ലോറികൾ പാർക്ക് ചെയ്യുന്നത് അപകടം ക്ഷണിച്ചു വരുന്നു. ചിലവ റോഡിലേക്ക് തന്നെ കയറ്റിയിടുകയുമാണ്. ഇവ ഇരു വശങ്ങളിൽ നിന്നും സൈഡ് റോഡുകളിലൂടെ വരികയും പോകുകയും ചെയ്യുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കുകയാണ്. ട്രാക്കുകൾക്കുമപ്പുറമുള്ള വീതിയുളള സ്ഥലം ലോറികളടക്കമുള്ള വാഹനങ്ങൾ അനധികൃത പാർക്കിങ്ങ് ഏരിയയാക്കി മാറ്റിയിരിക്കുകയാണ്. അധികൃതരുടെ അടിയന്തിര ശ്രദ്ധ പതിഞ്ഞില്ലെങ്കിൽ അത് അപകടങ്ങൾ ക്ഷണിച്ചു വരുത്തലാകുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു


ചിത്ര വിവരണം: പള്ളൂർ മേൽപാലത്തിന് താഴെബൈപാസ് റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു.


whatsapp-image-2025-11-02-at-21.52.06_ed7e7a78

സബർമതിയുടെ ആഭിമുഖ്യത്തിൽ നവമ്പർ 6 മുതൽ മാഹി മൈതാനത്ത് നടക്കുന്നചതുർദിന ഫ്ലവേർസ് ഫിയസ്റ്റ ഫെസ്റ്റിവലിന്റെ ബ്രോഷർ പ്രകാശനം വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ. അനിൽകുമാർ , പി.സി.ദിവാനന്ദൻ മാസ്റ്റർക്ക് നൽകി നിർവ്വഹിക്കുന്നു.


whatsapp-image-2025-11-02-at-21.52.21_1e8a0ab7

രഘുവരനെ അനുസ്മരിച്ചു


മാഹി:കലാ-സാംസ്ക്കാരികപ്രവർത്തകനും കവിയുമായിരുന്ന കോയ്യോട്ട്തെരുവിലെ രഘുവരന്റെ

 പത്താമത് വാർഷിക സ്മരണ ദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം മണിലാൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.. വടക്കൻ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു കെ കെ പ്രവീണൻ സ്വാഗതം പറഞ്ഞു.ടി.സി. പ്രദീപ്,എസ്.കെ.സുരേന്ദ്രൻ,, ചന്ദ്രൻ കോഹിനൂർ സംസാരിച്ചു. 


ചിത്രവിവരണം: വി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2025-11-02-at-21.52.41_7ceb2517

പാറാൽ മാപ്പിള എൽ പി സ്കൂളിന് ചാമ്പ്യൻഷിപ്പ്


തലശ്ശേരി : തലശ്ശേരി സൗത്ത് ഉപജില്ല സ്കൂൾ കലോത്സവത്തിൽ അറബി സാഹിത്യോത്സവം എൽ പി വിഭാഗത്തിൽ പാറാൽ മാപ്പിള എൽപി സ്കൂൾ 18-ാം തവണയും ചാമ്പ്യൻമാരായി. ജനറൽ എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി. വിജയികൾക്കുള്ള ട്രോഫി എ ഇ ഒ ഇ പി സുജാത വിതരണം ചെയ്തു. വിജയികളെ മാനേജർ വി ടി ഇർഷാദ് അഭിനന്ദിച്ചു.


ചിത്ര വിവരണം:അറബി സാഹിത്യോത്സവം എൽ പി വിഭാഗത്തിൽ ചാമ്പ്യൻമാരായ പാറാൽ മാപ്പിള എൽപി സ്കൂൾ


ബഹു.നിയമസഭാ സ്പീക്കർ ശ്രീ.എ എൻ ഷംസീറിൻ്റെ         03 - 11 - 2025 (തിങ്കൾ) ലെ പ്രോഗ്രാമുകൾ


▶ 09.00 am


നവീകരിച്ച കുടിവെള്ള പദ്ധതി ഉദഘാടനം @ കരിക്കുന്ന്, ന്യൂമാഹി


▶ 09.30 am 


ഗവ. കുനിയിൽ എൽ.പി. സ്കൂളിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം @ പെരുമുണ്ടേരി


▶ 10.00 am 


പലാസിയോ കിച്ചൺ & കേറ്ററിംഗ് സമുച്ചയം ഉദ്ഘാടനം @ നെട്ടൂർ, ഗുംടി


▶ 11.00 am 


ഇ. നാരായണൻ മെമ്മോറിയൽ ഓഡിറ്റോറിയം ഉദ്ഘാടനം


@ തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ്


▶ 02.30 pm 


പുതിയ കെട്ടിടത്തിന്റെയും സ്ട്രീം ഹബ്ബിൻ്റെയും ഉദ്ഘാടനം


@ ഗവ ടൗൺ ഹയർ സെക്കൻഡറി സ്കൂൾ, തലശ്ശേരി


▶ 03.30 pm 


മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം @ ചൊക്ലി


▶ 07.30 pm 


ആധുനികവത്കരിച്ച എം.ജി. റോഡ് ഉദ്‌ഘാടനം


whatsapp-image-2025-11-02-at-21.53.35_5b01a532

കെ.പി.വിജയരാഘവൻ


കോടിയേരി: കോടിയേരിയിലെ നാമത്ത് കെ.പി. വിജയരാഘവൻ (75)

പാലക്കാട് ചന്ദ്രനഗർ 8 ബി. സൂര്യനഗറിൽനിര്യാതനായി.

അച്ഛൻ: പരേതനായ ഡോ: നാരായണ കുറുപ്പ് (വടകര). 

അമ്മ: കോടിയേരി വായനശാലക്ക് സമീപം പരേതയായ നാമത്ത് മാധവിയമ്മ.

ഭാര്യ: കൊട്ടാരത്ത് ഉഷാദേവി (മാഹി). മകൾ: നീത. 

മരുമകൻ: രഞ്ജിത്ത്. 

സഹോദരങ്ങൾ: ഗൗരി, പ്രഭ, പ്രേമ, സുമതി, മീന. സംസ്കാരം തിങ്കൾ വൈകുന്നേരം മൂന്നിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ


whatsapp-image-2025-11-02-at-21.55.00_25f9d2f7

പാതിവഴിയിൽ നിലച്ച വൻ കിട പദ്ധതികൾ ഒരു വർഷത്തിനകം പൂർത്തിയാക്കും.


മാഹി: പാതിവഴിയിൽ നിലച്ചുപോയ മാഹിയിലെ വൻകിട പദ്ധതികളെല്ലാം ഒരുവർഷത്തിനകം പൂർത്തിയാക്കുമെന്ന് റീജ്യനൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ പറഞ്ഞു.

പുഴയോര നടപ്പാത, തുറമുഖം, ട്രോമ കെയർ ഉൾപ്പടെയുള്ള പദ്ധതികളാണ് പൂർത്തിയാക്കുക.

പുതുചേരി വിമോചന വാർഷിക ദിനാചരണങ്ങളുടെ ഭാഗമായി അഴിമുഖത്തെ ഗവ. ഹൗസ് അങ്കണത്തിൽ നടന്ന മാനവ സൗഹൃദ സംഗമത്തിൽ മുഖ്യഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കാലാനുസൃതമായി മാഹിയിലെ പൊലിസ് സേനയെ നവീകരിക്കുമെന്നും, മാഹി മേഖലയിലെ റസിഡൻസ് അസോസിയേഷനുകളുമായി ബന്ധപ്പെട്ട്; സേനയെ ജനകീയവൽക്കരിക്കുമെന്നും, സൈബർ തട്ടിപ്പുകൾക്കും, മയക്ക്മരുന്ന് ഉപഭോഗങ്ങൾക്കുമെതിരെ ശക്തമായ ബോധവൽക്കരണവും നിയമ നടപടികളും സ്വീകരിക്കുമെന്നും പൊലീസ് സൂപ്രണ്ട് ഡോ: വിനയകുമാർ ഗാഡ് ഗെ ഐ.പി.എസ്. പറഞ്ഞു.

ചാലക്കര പുരുഷു, പി.പി. വിനോദ്, സോമൻ പന്തക്കൽ സംസാരിച്ചു. പ്രവീൺ പാനിശ്ശേരി സ്വാഗതം പറഞ്ഞു.

ഉത്തമരാജ് മാഹി, കെ.കെ.രാജീവ്, കെ.വി.ഹരീന്ദ്രൻ, പി.ടി.കെ. റഷീദ്, തുടങ്ങിയവർ സംബന്ധിച്ചു.


ചിത്രവിവരണം: റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ മുഖ്യഭാഷണം നടത്തുന്നു.


whatsapp-image-2025-11-02-at-22.15.39_0c0f78e0

വാഴയിൽ ജനാർദ്ദനൻ


ന്യൂമാഹി:പെരിങ്ങാടിയിൽ വാഴയിൽ ജനാർദ്ദനൻ (66)നിര്യാതനായി.

ദീർഘകാലം സോഡ നിർമ്മിച്ചു വിതരണം നടത്തിയിരുന്നു.

അച്ഛൻ: പരേതനായ പുതിയ കുളങ്ങര ചാത്തു.

അമ്മ: പരേതയായ വാഴയിൽ ദേവൂട്ടി.

ഭാര്യ: ഉമാദേവി.

മക്കൾ: ജിഷിൻ, ജിഷ്ണ.

മരുമകൻ: വിജോയ് (ദുബായ്).

സഹോദരങ്ങൾ: സത്യൻ (പെയിൻ്റർ),

സതീശൻ (മാതൃഭൂമി, മനോരമ ഏജൻ്റ്), റജിന, പരേതരായ ടി.ശേഖരൻ, രതി.

സംസ്കാരം തിങ്കളാഴ്ച


എൻ്റെ കേരളം

അഭിമാന കേരളം.


ന്യൂമാഹി:കവിയൂർരാജൻസ്മാരകവായനശാല& ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു.. ഭാസ്കരൻ കൂരാറത്ത് പ്രഭാഷണം നടത്തി . ടി.ടി കെ ശശി അദ്ധ്യക്ഷത വഹിച്ചു.കെ.പ്രദീപ് കുമാർ

ടി.ടി. വേണുഗോപാലൻഎ. രാഘവൻ

സി.എച്ച് പ്രദീപൻ സംസാരിച്ചു. സി. മോഹനൻ മാസ്റ്റർ സ്വാഗതംപറഞ്ഞു.

കെ.വി.കുഞ്ഞികണ്ണൻപഴകാല ഗാനങ്ങൾ ആലപിച്ചു.


ചിത്രവിവരണം:ഭാസ്കരൻ കൂരാറത്ത് പ്രഭാഷണം നടത്തുന്നു


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b
NUVO

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan