ഭൂമി വാതുക്കൽ പി.ഒ
നാട്ടോർമ്മ പുസ്തകം
പ്രകാശനംചെയ്തു.
മാഹി:കവിയും ഗാന രചയിതാവും മയ്യഴിയിലെ മുൻ മലയാള ഭാഷാദ്ധ്യാപകനുമായ മുരളി വാണിമേൽ രചിച്ച 'ഭൂമിവാതുക്കൽ പി.ഒ '
നാട്ടോർമ്മ പുസ്തകം നവംബർ ഒന്നിനു മലയാള ദിനത്തിൽ പ്രകാശനം ചെയ്യും. വാണിമേലിലെ ഭൂമി വാതുക്കൽ എൽ.പി.സ്കൂൾ മദ്രസ്സ അങ്കണത്തിൽ നടന്ന മലയാള ദിനാചരണവും പുസ്തക പ്രകാശനവും കോഴിക്കോട് സർവ്വകലാശാല വിദ്യാഭ്യാസ വിഭാഗം മുൻ അധ്യക്ഷൻ ഡോ:പി. കേളു ഉദ്ഘാടനം ചെയ്തു.
കുഞ്ഞിക്കണ്ണൻ വാണിമേൽ അധ്യക്ഷതവഹിച്ചു..
സാഹിത്യകാരനും ചിത്രകാരനുമായ
മധു ശങ്കർ മീനാക്ഷി പുസ്തകം പ്രകാശനം ചെയ്തു. കലൈമാമണി ചാലക്കര പുരുഷു പുസ്തകം ഏറ്റുവാങ്ങി.
പിന്നണി ഗായകൻ
എം. മുസ്തഫ പുസ്തകം പരിചയപ്പെടുത്തി.
ഗ്രന്ഥകാരനും പ്രഭാഷകനുമായ പി.ഹരീന്ദ്രനാഥ് മുഖ്യഭാഷണം നടത്തി. കെ.ഹരീഷ് മാസ്റ്റർ, എൻ.രാജിവൻ മാസ്റ്റർ.സി.കെ. രാജലക്ഷ്മി,കെ.ഇ.സുലോചന , സുഹറ തണ്ടാന്റെവിട സംസാരിച്ചു.
മുരളി വാണിമേൽ മറുഭാഷണം നടത്തി.
ആർ.ശ്രീനിവാസൻ സ്വാഗതവും, കെ. ബാലഗോപാലൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം:മധു ശങ്കർ മീനാക്ഷിയിൽ നിന്നും ചാലക്കര പുരുഷു പുസ്തകം ഏറ്റുവാങ്ങുന്നു
പുതുച്ചേരി വിമോചന ദിനം ആഘോഷിച്ചു
മാഹി: പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെ എഴുപത്തിരണ്ടാമത് വിമോചന ദിനം മാഹിയിൽ സമുചിതമായിആഘോഷിച്ചു.. മാഹി കോളേജ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ കാലത്ത് 9 മണിക്ക് ബഹുമാനപ്പെട്ട പുതുച്ചേരി കൃഷി വകുപ്പ് മന്ത്രി സി ജയകുമാർ ദേശീയ പതാക ഉയർത്തി വിമോചന ദിന സന്ദേശം നൽകി.
പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ്, മുൻഎംഎൽഎ ഡോ: വി. രാമചന്ദ്രൻ, റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ, മാഹി പൊലീസ് സൂപ്രണ്ട് ഡോ:വിനയ് കുമാർ ഗാഡ്ഗേ, ഐ.പി.എസ്. വിവിധ വകുപ്പ് മേധാവികൾ രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വിവിധ പൊലീസ് സേനാംഗങ്ങൾ, എൻ.സി. സി കേഡറ്റുകൾ ,വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ എന്നിവരുടെ മാർച്ച് പാസ്റ്റ്, സ്കൂൾ വിദ്യാർത്ഥികളുടെ ദേശീയോദ്ഗ്രഥന നൃത്ത പരിപാടികൾ എന്നിവ അരങ്ങേറി.
തുടർന്ന് ബഹുമാനപ്പെട്ട മന്ത്രി മാഹി ടാഗോർ പാർക്കിൽ സ്വാതന്ത്ര്യ സമര സേനനികളുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
ചിത്രവിവരണം: പുതുച്ചേരി വിമോചന ദിനത്തിൽ കൃഷി വകുപ്പ് മന്ത്രി തേനി ജയകുമാർ ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്നു
സ്നേഹ ക്കൂട്ടിലെ അമ്മമാർക്ക് ആയുർവേദകേമ്പ് നടത്തി
ഫൗണ്ടേഷനും സംയുക്തമായി ധർമടം മീത്തലപീടികയിൽ സ്നേഹകൂടിലുള്ള അമ്മമാർക്ക് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു., മെഡിക്കൽ ഡെപ്യൂട്ടി സുപ്രണ്ട് ഡോ. ശിവരാമ കൃഷ്ണ അധ്യക്ഷത വഹിച്ചു.
നോവലിസ്റ്റ് രാജലക്ഷ്മി സി കെ ഉദ്ഘാടനം ചെയ്തു.
ഉസീബ് ഉമ്മലിൽ മുഖ്യാതിഥിയായി, എം പി അരവിന്ദാക്ഷൻ, പ്രശാന്ത് പി കീചിലോട്ട്, ഡോ. അഭിലാഷ്, ശ്രീനിവാസൻ, സന്തോഷ് കുമാർ, എന്നിവർ പങ്കെടുത്തു, പരിപാടിയിൽ അമ്മമാർക്കുള്ള വസ്ത്രങ്ങൾ വിതരണം ചെയ്തു, സംഗീതവിരുന്നും സംഘടിപ്പിച്ചു, പ്രശാന്ത് മൂർക്കോത്ത് സ്വാഗതവും ദീപ്ന നന്ദിയും പറഞ്ഞു
ചിത്രവിവരണം: നോവലിസ്റ്റ് സി.കെ.രാജലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു
പ്രതിഷേധ സദസ്സ് നടത്തി
മാഹി:ഡി.വൈ.എഫ്.ഐ.പള്ളൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളൂർ ആശുപത്രിക്ക് മുൻപിൽ പ്രതിഷേധ സദസ്സ് നടത്തി. ഗുണനിലവാരമില്ലാത്ത മരുന്ന് രോഗികൾക്ക് വിതരണം ചെയ്തതിൽ പ്രതിഷേധിച്ചുകൊണ്ടാണ് സമരം. കഴിഞ്ഞ ദിവസമാണ് 2010 മുതൽ പുതുച്ചേരി സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രികളിലും ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിതരണം ചെയ്ത സംസ്ഥാന ഡയറക്ടർമാരെ അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെയും നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് സമരം. ഡി.വൈ.എഫ്.ഐ.കണ്ണൂർ ജില്ല കമ്മറ്റി അംഗം മുഹമ്മദ് ഫാസിൽ ഉദ്ഘാടനം ചെയ്തു, ഷറഫ്രാസ് ഗ്രാമത്തി അദ്ധ്യക്ഷത വഹിച്ചു, വി ജനാർദ്ദനൻ, ടി കെ രാഗേഷ് സംസാരിച്ചു.
ചിത്രവിവരണം: ഡി.വൈ.എഫ്.ഐ പ്രവർത്തകർ പള്ളൂർ ഗവ: ആശുപത്രിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ സദസ്
ലഹരി വിരുദ്ധ കൂട്ടയോട്ടം
തലശ്ശേരി. രാജ്യമൊട്ടാകെ രാഷ്ട്രീയ ഏകതാ ദിവസ് ആചരിക്കുന്നതിൻ്റെ ഭാഗമായി തലശ്ശേരി പൊലീസും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, തലശ്ശേരിയും എസ്.പി.സി.യും സംയുക്തമായി ലഹരി വിരുദ്ധ കൂട്ടയോട്ടം നടത്തി. സ്വാതന്ത്ര്യ സമര മുൻ നിര സേനാനി സർദാർ വല്ലഭായി പട്ടേലിന്റെ 150 -ാം ജന്മദിനത്തോടനുബന്ധിച്ചാണ് റൺ എഗൈൻസ്റ്റ് ഡ്രഗ്സ്
എന്ന പരിപാടി തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചത്. കാലത്ത് 7 മണിക്ക് ആരംഭിച്ച കൂട്ടയോട്ടം തലശ്ശേരി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജു പ്രകാശ് ഫ്ലാഗ് ഓഫ് ചെയ്തു. കൂട്ടയോട്ടത്തിൽ തലശ്ശേരി പൊലീസ് സ്റ്റേഷനിലെയും തലശ്ശേരി ട്രാഫിക് പോലീസ് സ്റ്റേഷനിലെയും സേനാംഗങ്ങളും തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ സേക്രഡ് ഹാർട്ട് എച്ച്.എസ്.എ സെൻറ് ജോസഫ്സ് എച് എസ് ചിറക്കര ജി.യു.എച്ച്.എസ്.എസ്. തിരുവങ്ങാട് ഗവൺമെൻറ് ഗേൾസ് എച്ച് എസ്.എസ്. എന്നീ
സ്കൂളുകളിലെ സ്റ്റുഡൻറ് പൊലീസ് കേഡറ്റുകളും തലശ്ശേരി സായി കായിക പരിശീലന കേന്ദ്രത്തിലെ കുട്ടികളും അടങ്ങുന്ന 250 ൽ അധികം ആളുകൾ പങ്കെടുത്തു.
മുനിസിപ്പൽ തെരഞ്ഞടുപ്പിനെ മുസ്ലിം ലീഗ് പ്രവൃത്തകർ ഒറ്റക്കെട്ടായ് നേരിടണം
:മുഈനലി തങ്ങൾ
തലശ്ശേരി : തലശ്ശേരി സമൂഹത്തിന്റെയും പ്രദേശത്തിന്റെയും നന്മയിലാക്കി വരുന്ന മുനിസിപ്പൽ തെരഞ്ഞടുപ്പിൽ ഒറ്റകെട്ടായ് യു ഡി എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ഓരോ മുസ്ലിം ലീഗ് പ്രവൃത്തകനും തയ്യാറവണമെന്ന് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ പറഞ്ഞു.
തലശ്ലേരി മാരിയമ്മ വാർഡ് ഖായിദെമില്ലത്ത് മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
സിയാലി മൂസ പതാക ഉയർത്തി.
പി .പി .മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: കെ എ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എ കെ ആബൂട്ടി ഹാജി, മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ എൻ മഹമൂദ്, മട്ടാമ്പ്രം ജുമാ മസ്ജിദ് ഖത്തീബ്
വി. അബ്ദുൾ ലത്തീഫ് ഫൈസി,അഹമ്മദ് തേർളായി,
സി കെ പി മമ്മു,റഷീദ് കരിയാടൻ, പാലക്കൽ സാഹിർ,
ബഷീർ ചെറിയാണ്ടി, എൻ മൂസ്സ, ആര്യ ഹുസ്സൻ,
അഹമ്മദ് അൻവർ ചെറുവക്കര, ഖാലിദ് കുന്നിരിക്കൽ, ശാദി ആബൂട്ടി, എം. മൂസ, ടി.പി നൗഷാദ്, എ.പി റഹീം, ടി.പി ദിൽഷാദ്, റുഫൈസ് ഉബൈസ് , റമീസ നരസിംഹ , ഷഹ്സീം , നാസർ കാഞ്ഞിര കുന്നത്ത്,
ഷെറിൻ ചൊക്ലി, തെസ്നി കെ സി, റുബ്സീന ടി എം , എന്നിവർ സംസാരിച്ചു.
റയീസ് . കെ സ്വാഗതവും പി.പി. ഫാറൂഖ് നന്ദിയും പറഞ്ഞു.
എരഞ്ഞോളി മിനി സ്റ്റേഡിയം 2 കോടി രൂപയുടെ നവീകരണ പ്രവൃത്തികള്‍ നവംബര്‍ ആദ്യവാരം ആരംഭിക്കും
തലശ്ശേരി നിയോജക മണ്ഡലത്തിലെ എരഞ്ഞോളി ഇ.എം.എസ് മിനി സ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തികൾ നവംബർ ആദ്യവാരം ആരംഭിക്കും.
കായിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ബഡ്ജറ്റ് വർക്കിലുൾപ്പെടുത്തിയാണ് 2 കോടി രൂപയുടെ പ്രോജക്ട് സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേന നടപ്പാക്കുന്നത്.
ഗ്രൗണ്ട് ഡെവലപ്മെന്റ്, മഡ് ഫുട്ബാൾ കോർട്ട്, മഡ് ബാഡ്മിൻ്റൺ കോർട്ട്, ഫെൻസിംഗ്, സ്റ്റെയിൻസ്, സ്റ്റെപ് ഗ്യാലറി, ഓഫീസ് കെട്ടിടം, ഓപ്പൺ സ്റ്റേജ് എന്നീ പ്രവൃത്തികളാണ് ഇതിലുൾപ്പെടുന്നത്.
ഒക്ടോബർ 3-ന് പ്രോജക്ടിന് സാങ്കേതികാനുമതി ലഭിച്ചെന്നും അടുത്ത ദിവസം തന്നെ ടെണ്ടർ നടപടികൾ പൂർത്തികരിച്ച് എഗ്രിമെന്റ് വച്ച് നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ആറു മാസത്തിലുള്ളിൽ പ്രവൃത്തി പൂർത്തികരിക്കാൻ സാധിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
നിയമസഭാ സ്പീക്കർ എ. എൻ. ഷംസീറിന്റെ അദ്ധ്യക്ഷതയിൽ സ്പീക്കറുടെ ചേംബറിൽ ചേർന്ന മണ്ഡലത്തിലെ കായിക മേഖലയുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമായത്.
തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഫിറ്റ്നസ് സെന്റർ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട സിവിൽ വർക്കുകൾ പൂർത്തീകരിച്ചു.
പന്ന്യന്നൂരിൽ സ്റ്റേഡിയം, സ്വിമ്മിംഗ്‌പൂൾ, ഫിറ്റ്നസ് സെന്റര്‍ എന്നിവ നിർമ്മിക്കുന്നതിനുള്ള 3 കോടി രൂപയുടെ പ്രവൃത്തി അടുത്ത ദിവസം തന്നെ ടെണ്ടർ ചെയ്യും.
കതിരൂരിൽ സ്വിമ്മിംഗ്‌പൂൾ നിർമ്മാണത്തിന് അനുയോജ്യമായ സ്ഥലം ലഭിക്കാത്ത പശ്ചാത്തലത്തിൽ തലശ്ശേരി ടൗണിൽ കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തോടനുബന്ധിച്ച് കെ.സി.എ.യുടെ സഹകരണത്തോടെ 3 കോടി രൂപയുടെ സ്വിമ്മിംഗ്‌പൂൾ പ്രോജക്ട് സംയുക്തമായി നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കും.
സ്പോർട്സ് വകുപ്പ് ഡയറക്ടർ വിഷ്ണുരാജ്, അഡിഷണൽ ഡയറക്ടർ ഡോ. പ്രദീപ് സി. എസ്., സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരൻ നായർ, അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായ എം. കുഞ്ഞുമോൻ അർജുൻ എസ്. കെ., പേഴ്സണല്‍ അസിസ്റ്റന്റ് സത്താര്‍ കെ. പങ്കെടുത്തു.
ചിത്രവിവരണം:സ്പീക്കർ എ.എൻ. ഷംസീർ ഉന്നതതല യോഗത്തിൽ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















