ദേശസ്മൃതിയുടെ വാതിൽ
തുറക്കുന്ന അക്ഷര താക്കോൽ
:ചാലക്കര പുരുഷു
മാഹി:വാണിമേലിൽ നിന്നും മയ്യഴി വരെയെത്തുന്ന പുഴക്ക് തുടക്കം മുതൽ ഒടുക്കം വരെ പറയാൻ കഥകളേറെയുണ്ട്. ആ കഥകൾ പറഞ്ഞാണ് എം.മുകുന്ദനെ പോലുള്ളവർ ലോക സാഹിത്യത്തിൽ ഇടം പിടിച്ചത്.
ഭൂമിവാതുക്കൽ എന്ന ഗ്രാമത്തിന്റെ പ്രശാന്ത സുന്ദരമായ ഗതകാലത്തിലേക്ക് ഒരു തീർത്ഥാടനം നടത്തുകയാണ് കവിയും ചരിത്രാന്വേഷിയുമായ മുരളി വാണിമേൽ തന്റെ 'ഭൂമിവാതുക്കൽ.പിഒ ' എന്നദേശകഥാകൃതിയിലൂടെ. 1960-70 കാലഘട്ടത്തിലെ സ്ഥലകാലങ്ങളുടെയും, ജീവിതാവിഷ്കാരത്തിന്റെയും, രേഖാചിത്രമാണ് 'ഭൂമിവാതുക്കൽ.പിഒ.എന്ന ഈ ഗ്രന്ഥത്തിലൂടെ വരച്ചുകാട്ടുന്നത്.
വായനക്കാരിൽ ഇന്നും കൗതുകമുണർത്തുന്ന ഐതിഹ്യങ്ങളും , മിത്തുക്കളും സ്വന്തം നാടിനെ ഭൂമിയുടെ വാതിലായി സങ്കല്പിക്കുന്ന ഭാവനയും എത്രയോ മഹോന്നതവും വിശാലവുമാണ്.
തന്നെ പെറ്റു വളർത്തിയ സമൂഹത്തിന്റേയും ദേശത്തിന്റേയും ജൈവപരിസരങ്ങളെയാണ് ഇവിടെ അനാവരണം ചെയ്തിട്ടുള്ളത്.
വികസന വെളിച്ചം ഇന്നും അത്രയൊന്നും കടന്നുചെന്നിട്ടില്ലാത്ത വ്യതിരിക്തമായ ഒരു ദേശത്തിന്റ
വാമൊഴിവഴക്കത്തിന്റെ വിശുദ്ധിയും, സ്ഥലനാമങ്ങളുടെ സവിശേഷതകളും,മാനുഷിക ബന്ധങ്ങളുടെ ഇഴയടുപ്പവും, പുഴയും, കടവുകളും,തോടുകളും പാറക്കൂട്ടങ്ങളും,, കുന്നുകളും, മലകളും,, വയലേലകളും, കൊച്ചങ്ങാടികളും, പള്ളിക്കൂടങ്ങളും . ക്ഷേത്രങ്ങളും, പള്ളികളും,, നാടോടികലകളും, നാട്ടറിവുകളും, ആചാരങ്ങളും,, അനുഷ്ഠാനങ്ങളുമെല്ലാം
തർമയത്വത്തോടെ ഇതിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ ഉദാത്ത മാതൃക കൂടിയാണ് ഇന്നും ഈ ദേശം.എഴുത്തുകാരൻ തന്നെ പറയുന്നത് കേൾക്കുക..
" ഭൂമിവാതിൽ എപ്പോഴും തുറന്നാണ് നില്പ്...." അതിലൂടെ സൂഫികളും സന്യാസികളുമടക്കം എത്രയോ അവദൂതർ നടന്നുപോയിട്ടുണ്ട്...... എന്നാൽ
"മനുഷ്യരുടെ ഈ വഴികൾ ജിന്നുകളുടെയും ശൈത്താന്മാരുടെയും വാഗ്ദത്ത ഭൂമികൂടിയാണ്... "
വിസ്മൃതിയിലാണ്ടുപോകാത്ത , അനുഭവങ്ങളിലൂടെ ജീവിതത്തിലേക്കുള്ള ഒരു മടക്കയാത്രയാണ് ഈ കൃതിയെന്ന് പറയാം.
ലഹരി വിരുദ്ധ സെമിനാർ നടത്തി
മാഹി: മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജിൽ നടത്തിയ ലഹരി വിരുദ്ധ സെമിനാർ മാഹി പൊലീസ് സൂപ്രണ്ട് ഡോ. വിനയകുമാർ ഗാഡ്ഗേ ഐ.പി.എസ്. ഉത്ഘാടനം ചെയ്തു.. പ്രിൻസിപ്പാൾ ഡോ. കെ.കെ. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.എം ഗോപിനാഥൻ, ഡോ. മനോജ് പിളള , ഷിജിത്ത് പി.പി., മാഹി സബ് ഇൻസ്പെക്ടർ റെനിൽ കുമാർ സംസാരിച്ചു
ചിത്രവിവരണം: മാഹി പോലീസ് സൂപ്രണ്ട് ഡോ. വിനയകുമാർ ഗാഡ്ഗേ ഐ.പി.എസ്. ഉത്ഘാടനം ചെയ്യുന്നു
രഘുവരൻ സ്മാരക പ്രശ്നോത്തരി
മാഹി:കവിയും നാടക പ്രവർത്തകനുമായിരുന്ന രഘുവരൻ പള്ളൂരിന്റെ പത്താം ചരമ വാർഷികദിനത്തോടനു ബന്ധിച്ച് രഘുവരൻ ഓർമ്മ ദിനാചരണ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു.
നവംബർ 2ന് ഞായറാഴ്ച ഉച്ചയ്ക്ക് 2മണിക്ക് പള്ളൂർ ഗണപതി വിലാസം ജെബി സ്കൂളിലാണ് മത്സരം നടക്കുക.
മയ്യഴിയിലേയും തലശ്ശേരി സൗത്ത്, ചൊക്ലി, സബ്ബ് ജില്ലയിലെ എൽ.പി, യു. പി. വിഭാഗം വിദ്യാർഥികൾക്ക് പങ്കെടുക്കാം.
സ്നേഹക്കൂട് സന്ദർശിച്ചു
മാഹി: എക്സൽ പബ്ലിക് സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ എൻ എസ് എസ് വോളന്റീർമാരും അദ്ധ്യാപകരും ടെലിച്ചെറി സോഷ്യൽ വെൽഫയർ സ്റ്റോറിന്റെ കീഴിൽ അഗതികളായ അമ്മമാർക്ക് വേണ്ടി ധർമ്മടം മീത്തലെ പീടികയിൽ പ്രവർത്തിക്കുന്ന സ്നേഹക്കൂട് സന്ദർശിച്ചു..
നിത്യോപയോഗ സാധനങ്ങൾ , വാട്ടർ പ്യൂരിഫയർ തുടങ്ങിയവയും സ്നേഹക്കൂടിനു കൈ മാറി. സ്നേഹക്കൂട് ചെയർമാൻ ശ്രീ. എം.പി അരവിന്ദാക്ഷൻ സ്നേഹക്കൂട് ഭാരവാഹി ശ്രീ. കെ.കെ സന്തോഷ് കുമാർ എന്നിവർ ചേർന്ന് സാധനങ്ങൾ ഏറ്റുവാങ്ങി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.സുരേശൻ കോഓർഡിനേറ്റർ വി.കെ.സുശാന്ത് കുമാർ വെൽഫെയർ ഓഫീസർ രാജേഷ് എം അധ്യാപകരായ വേണുദാസ് മൊകേരി , സീന സന്തോഷ് , സോനാ ഗംഗാധരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എൻ എസ് എസ് യൂണിറ്റ് ലീഡർമാരായ ശ്രേയസ് എസ് ആർ , ദേവിക സുരേഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി
ദേശീയ നേതാക്കളെ അനുസ്മരിച്ചു
മാഹി:കോൺഗ്രസ്സ് നേതാക്കളായ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ, ഉമ്മൻ ചാണ്ടി, വലിയ പറമ്പത്ത് വീജയൻ എന്നിവരെ അനുസ്മരിച്ചു. കോൺഗ്രസ്സ് ചെമ്പ്ര വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം പുതുച്ചേരി സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സിക്രട്ടറി ആലി ആക്ബർ ഹഷിം ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് പ്രസിഡന്റ് ഭാസ്ക്കരൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. പുതുച്ചേരി സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.കെ.ശ്രീജേഷ് മുഖ്യഭാഷണം നടത്തി. കോൺഗ്രസ്സ് നേതാക്കളായ ഉത്തമൻ തിട്ടയിൽ, വി.ടി.ശംസുദ്ദിൻ, ജിജേഷ് ചാമേരി, എം.പി.ശ്രീനിവാസൻ, പി.കെ ശ്രീധരൻ മാസ്റ്റർ, ജനാർദ്ദനൻ കെ.പി സംസാരിച്ചു.
ചിത്രവിവരണം: പുതുച്ചേരി സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സിക്രട്ടറി ആലി ആക്ബർ ഹഷിം ഉദ്ഘാടനം ചെയ്യുന്നു
വാഴയിൽ ഗോവിന്ദൻ നായരെ അനുസ്മരിച്ചു
ന്യൂമാഹി:എൻസിപി നേതാവും കോടിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന വാഴയിൽ ഗോവിന്ദൻ നായരുടെ 17 മത് ചരമവാർഷിക ദിനത്തിൽ എൻസിപി(എസ്) തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടിയേരിയിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി. എൻസിപി( എസ് ) നേതാക്കളും വാഴയിൽ കുടുംബാംഗങ്ങളും പുഷ്പാർച്ചനയിൽ പങ്കെടുത്തു അനുസ്മരണ യോഗത്തിൽ എൻ സി പി (എസ്) തലശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് പുരുഷു വരക്കൂൽ അധ്യക്ഷനായി. സംസ്ഥാന നിർവാഹക സമിതി അംഗം കെ വി രജീഷ്, കോൺഗ്രസ് നേതാവ് വി. ദിവാകരൻ മാസ്റ്റർ, എൻസിപി (എസ് ) നേതാക്കളായ വികെ രാഗേഷൻ, കെ പി രജിന ,എം.സുരേഷ് ബാബു സംസാരിച്ചു
മുരളി വാണിമേലിൻ്റെ
ഭൂമി വാതുക്കൽ പി.ഒ ഓർമ്മ പുസ്തകം പ്രകാശനം ഇന്ന്
മാഹി:കവിയും ഗാന രചയിതാവും മയ്യഴിയിലെ മുൻ മലയാള ഭാഷാദ്ധ്യാപകനുമായ മുരളി വാണിമേൽ രചിച്ച 'ഭൂമിവാതുക്കൽ പി.ഒ '
ഓർമ്മ പുസ്തകം നവംബർ ഒന്നിനു മലയാള ദിനത്തിൽ പ്രകാശനം ചെയ്യും.
വടകര വാണിമേലിലെ ഭൂമി വാതുക്കൽ എൽ.പി.സ്കൂൾ മദ്രസ്സ അങ്കണത്തിൽ നടക്കുന്ന മലയാള ദിനാചരണവും പുസ്തക പ്രകാശനവും പരിപാടി കോഴിക്കോട് സർവ്വകലാശാല വിദ്യാഭ്യാസ വിഭാഗം മുൻ അധ്യക്ഷൻ ഡോ:പി. കേളു ഉദ്ഘാടനം ചെയ്യും.
കുഞ്ഞിക്കണ്ണൻ വാണിമേൽ അധ്യക്ഷനായിരിക്കും
പ്രശസ്ത സാഹിത്യകാരനും ചിത്രകാരനുമായ
മധു ശങ്കർ മീനാക്ഷി പുസ്തകം പ്രകാശനം ചെയ്യും മുതിർന്ന മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ കലൈമാമണി ചാലക്കര പുരുഷു പുസ്തകം ഏറ്റുവാങ്ങും.
പിന്നണി ഗായകൻ
എം. മുസ്തഫ പുസ്തകം പരിചയപ്പെടുത്തും
ഗ്രന്ഥകാരനും പ്രഭാഷകനുമായ പി.ഹരീന്ദ്രനാഥ് ചടങ്ങിൽ മുഖ്യഭാഷണം നടത്തും
മുരളി വാണിമേൽ
കാൽനട പ്രചരണ ജാഥ സമാപിച്ചു.
തലശ്ശേരി:എഫ് എസ് ഇ ടി ഒ തലശ്ശേരി മേഖലാ കാൽനട പ്രചരണ ജാഥ സമാപിച്ചു.
മാഹിപാലത്ത് സി.ഐ.ടി.യു തലശ്ശേരി ഏരിയാ സെക്രട്ടറി എ രമേഷ് ബാബു ഉദ്ഘാടനം ചെയ്ത ജാഥയുടെ സമാപന സമ്മേളനം സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനം ചെയ്തു.
ചൊക്ലി, രജിസ്ട്രാഫീസ്, പന്ന്യന്നൂർ, അരയാക്കൂൽ, താഴെ ചമ്പാട്, മേലെ ചമ്പാട്, കതിരൂർ, പൊന്ന്യം സ്രാമ്പി, പെരുന്താറ്റിൽ, കൊളശ്ശേരി എന്നിവിടങ്ങളിൽ വിവിധ വർഗ്ഗബഹുജന സംഘടനകൾ, സ്ക്കൂൾ, ഓഫീസ് എന്നിവർ ഹാരാർപ്പണം നടത്തി.
വിവിധ കേന്ദ്രങ്ങളിൽ പി ആർ സ്മിത, സി.എം സുധീഷ് കുമാർ, ടി.വി സഖീഷ്, ജയരാജൻ . കാരായി, ജിതേഷ് പി , ടി.പി സനീഷ് കുമാർ, ജിദേഷ് വി , സുമേഷ് പി.കെ, ചിത്രൻ എൻ എം, നിഷാനന്ത്, സുമതി ഇ , ജയരാജൻ കെ, പ്രജീഷ് ടി.വി, എ.കെ സുരേഷ്, ബിനിഷ കെ സി എന്നിവർ പ്രസംഗിച്ചു.
കേരള സർക്കാരിൻ്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടികൾ അവസാനിപ്പിക്കുക, സിവിൽ സർവീസിനെ സംരക്ഷിക്കുക, വിദ്യാഭ്യാസ ആരോഗ്യ മേഖലകളെ തകർക്കാനുള്ള നീക്കം തടയുക, വർഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും മേഖല തലത്തിൽ കാൽനട പ്രചരണ ജാഥകൾ സംഘടിപ്പിക്കുന്നത്.
ജില്ലയിലെ 11 ജാഥകൾ ഉൾപ്പെടെ 140 ജാഥകളാണ് ഒരേ സമയം കേരളത്തിലലുടനീളം പ്രയാണം നടത്തിയത്.
ചിത്രവിവരണം:സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനംചെയ്യുന്നു
ഇന്ദിരാജിയെ അനുസ്മരിച്ചു.
തലശ്ശേരി:മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 41-ാമത് രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ ജവഹർ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ബിഇഎംപി. സ്കൂളിന് മുമ്പിൽ ഇന്ദിരാജിയുടെ ഛായാ ചിത്രത്തിന് മുമ്പിലാണ് പുഷ്പാർച്ചന നടത്തിയത്.
കെ. ശിവദാസൻ, പി. ഇമ്രാൻ, വി കെവി - റഹീം, പി.അശോക് കുമാർ, പി.ജയരാജൻ , കെ. സജീവൻ സംസാരിച്ചു
ഇന്ദിരാഗാന്ധി രക്തസാക്ഷിത്വവും ഓർമ്മദിനവും ആചരിച്ചു
മാഹി: കോൺഗ്രസ്സ് നേതാക്കളായ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തതസാക്ഷിത്വദിനവും
പ്രഥമ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ് പട്ടേൽ കേരള മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുടെ ജന്മദിനവും മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഓർമ്മദിനമായി ആചരിച്ചു. മാഹി ഇ.വത്സരാജ് സിൽവർ ജുബിലി ഹാൾ പരിസരത്ത് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.
മുൻസിപ്പാൽ മുൻ വൈസ് ചെയർമാൻ പി.പി.വിനോദൻ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ്സ് പ്രസിഡണ്ട് കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
സത്യൻ കോളോത്ത്, കെ.ഹരിന്ദ്രൻ, പി.പി.ആശാലത, ശോഭ.പി.ടി.സി. അജയൻ പുഴിയിൽ സംസാരിച്ചു
ഇന്ദിരാ ഗാന്ധി രക്തസക്ഷിത്വദിനം ആചരിച്ചു
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ മാഹി ഗവ. ഹൗസിലെ സെൻട്രൽ ഹാളിൽ പുഷ്പാർച്ചനയും
സർവ്വമത പ്രാർത്ഥനയും ദേശഭക്തിഗാനവും നടത്തി. പുതുച്ചേരി കൃഷി മന്ത്രി സി.ജയകുമാർ,
മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്,
റിജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ, പോലീസ് സുപ്രണ്ട് വിനയ കുമാർ ഗാഡ്ഗെ ഐ.എ.എസ് തുടങ്ങി വിവിധ വകുപ്പ് മേധാവികൾ, രാഷ്ട്രിയ, സാമൂഹ്യ രംഗത്തെ പ്രമുഖർ സംബന്ധിച്ചു
ദേശീയ പുനരർപ്പണ ദിന റാലി നടത്തി
മാഹി: ദേശീയ പുനരർപ്പണ ദിനത്തോടനുബന്ധിച്ച് അവറോത്ത് ഗവ. സ്കൂളിൽ സ്കൂളിൽ പുനരർപ്പണ റാലി സംഘടിപ്പിച്ചു. പ്രധാന അധ്യാപിക പി സീതാലക്ഷ്മി ഉദ്ഘാടനം ചെയ്തു. കെ ഷിജിന പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ചിത്രം : അവറോത്ത് ഗവ. മിഡിൽ സ്കൂളിൽ നടന്ന പുനരർപ്പണ റാലി
പ്രചരണ ഗാനം
പ്രകാശനം ചെയ്തു
മാഹി:നവമ്പർ 7 ന് മയ്യഴി , പുത്തലം രക്ത സാക്ഷി മന്ദിരത്തിൽ ആരംഭിക്കുന്നമിച്ചിലോട്ട് മാധവൻ ലൈബ്രറിയുടെ ഉദ്ഘാടനത്തോടന്നു ബന്ധിച്ച്ബാബൂട്ടി മാഹി രചനയും സംഗീതവും നിർവഹിച്ച പ്രചരണ ഗാനത്തിൻ്റെ ഔപചാരികമായ പ്രകാശനം കഥാകൃത്ത് ഉത്തമരാജ് മാഹി, ടാഗോർ പാർക്കിൽ വച്ച് നിർവഹിച്ചു.
ചടങ്ങിൽ മിച്ചിലോട്ട്മാധവൻ സ്മാരക ലൈബ്രറി ആൻഡ് വായനശാലയുടെ ചെയർമാൻ പിസി എച്ച്ശശിധരൻ,കൺവീനർ കെ പി സുനിൽകുമാർ,ജോയിൻ കൺവീനർ ചന്ദ്രൻ ചേനോത്ത് എന്നിവർ പങ്കെടുത്തു
അബൂബക്കർ നിര്യാതനായി..
മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് മഠത്തിന് സമീപം "ഷാമിലാസ്" ൽ താമസിക്കുന്ന അറക്കൽ അബൂബക്കർ (72) നിര്യാതനായി..
പരേതരായ അറക്കൽ അഹമ്മദിന്റെയും, അലീമയുടേയും മകനാണ്..
ഭാര്യ: പുതിയ പുരയിൽ റഷീദ.
മക്കൾ: റോഷിബ, ഷാമില, അഫ്സൽ.
മരുമക്കൾ: സഫറുല്ല, റഹൂഫ്,
സഹോദരൻ : അറക്കൽ ലത്തീഫ്.
സാമൂഹിക ഉന്നമനത്തിന് ക്രിയാത്മക പദ്ധതികൾ ആവിഷ്കരിക്കണം
- ഡോ: ഹുസൈൻ മടവൂർ
തലശ്ശേരി : സാമൂഹിക ഉന്നമനത്തിന് ക്രിയാത്മക പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ടെന്നും അനാഥ-അഗതികളെ പരിപാലിക്കൽ പുണ്യകരമായ പ്രവർത്തനങ്ങളാണെന്നും ഡോ: ഹുസൈൻ മടവൂർ പ്രസ്താവിച്ചു. തലശ്ശേരി ദാറുസ്സലാം യത്തീംഖാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ 32 അനാഥ-അഗതി വിദ്യാർത്ഥി-വിദ്യാർത്ഥിനികളെ സഹായിക്കുന്ന പ്രതിമാസ ഹോം കെയർ പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പ്രസിഡന്റ് എം ഫൈസൽ ഹാജി അധ്യക്ഷത വഹിച്ചു. എ കെ ആബൂട്ടി ഹാജി, പ്രൊ.എ പി സുബൈർ, ഫൈസൽ മുഴപ്പിലങ്ങാട്, സി ഇഖ്ബാൽ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി അഡ്വ പി വി സൈനുദ്ദീൻ സ്വാഗതവും മൂസക്കുട്ടി തച്ചറക്കൽ കൃതജ്ഞതയും രേഖപ്പെടുത്തി.
ചിത്ര വിവരണം: തലശ്ശേരി ദാറുസ്സലാം യതീംഖാന ഹോം കെയർ പ്രോജക്ട് ഡോ: ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















