മഹാത്മജിയുടെ പാദ സ്പർശമേറ്റ മണ്ണിലൂടെ യാത്രയും അനുസ്മരണവും നടന്നു

മഹാത്മജിയുടെ പാദ സ്പർശമേറ്റ മണ്ണിലൂടെ യാത്രയും അനുസ്മരണവും നടന്നു
മഹാത്മജിയുടെ പാദ സ്പർശമേറ്റ മണ്ണിലൂടെ യാത്രയും അനുസ്മരണവും നടന്നു
Share  
2025 Oct 30, 11:52 PM
MANNAN
mannan
chilps

മഹാത്മജിയുടെ പാദ സ്പർശമേറ്റ മണ്ണിലൂടെ യാത്രയും അനുസ്മരണവും നടന്നു


മാഹി: കണ്ണൂർ സർവ്വോദയ മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ മഹാത്മജിയുടെ പാദസ്പർശമേറ്റ മണ്ണിലൂടെ യാത്രയും ഗാന്ധിശിഷ്യ കൗമുദി ടീച്ചറുടെ ഭവന സന്ദർശനവും നടത്തി. ഗാന്ധിയുടെ പാദസ്പർശമേറ്റ മാഹി പുത്തലം ക്ഷേത്രാങ്കണത്തിൽ കെ.പി.എ.റഹിം മാസ്റ്റർ അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി. അനുസ്മരണയോഗംകേരള സർവോദയ മണ്ഡലം പ്രസിഡൻ്റ് ടി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

രാഷ്ട്രപിതാവ് മഹാത്മജിയുടെ ഓർമ്മകൾ ഇല്ലാതാക്കാൻ ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്നും ഇത്തരം ഭരണകൂട ഭീകരതയ്ക്കെതിരെ പോരാടാൻ സാധിക്കുന്നു വെന്നതാണ് നമ്മുടെ പ്രവർത്തനങ്ങൾ തെളിയിക്കുന്നതെന്നുംഅദ്ദേഹം പറഞ്ഞു. ടി.പി.ആർ.നാഥ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി.കെ.രവിന്ദ്രൻ , സി.വി.രാജൻ മാസ്റ്റർ, ടി.രാജൻ, കെ.ഹരീന്ദ്രൻ സംസാരിച്ചു. ഐ.അരവിന്ദൻ, പി.പി.വിനോദ്, കെ.മോഹനൻ, സത്യൻ കേളോത്ത്, ചാലക്കര പുരുഷു, നളിനി ചാത്തു തുടങ്ങിയവർ സംബന്ധിച്ചു.



ചിത്ര വിവരണം.. ടി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു


തലശ്ശേരിയുടെ 159ാം പിറന്നാൾ

തലശ്ശേരി വികസന വേദി

ആഘോഷിക്കും


തലശ്ശേരി: കേരളത്തിലെ ആദ്യ മുനിസിപ്പാലിറ്റിയായ

തലശ്ശേരിയുടെ 159ാംജന്മദിനം,കേരളപ്പിറവി

ദിനം കൂടിയായ നവംബർ1 ന് പിറന്നാൾ കേക്ക് മുറിച്ച്

തലശ്ശേരി വികസന വേദി യുടെ ആഭിമുഖ്യത്തിൽ

ആഘോഷിക്കും.തലശ്ശേരിപഴയ ബസ്റ്റാൻ്റിൽ സംഘടി

പ്പിക്കുന്ന ആഘോഷ ചടങ്ങിൽ തലശ്ശേരി നഗര

സഭാ ചെയർ പേഴ്സൺ  ജമുനാ റാണി ടീച്ചർ കേക്ക്

മുറിച്ച് ഉദ്ഘാടനം ചെയ്യും .

സാമൂഹ്യ - സാംസ്കാരികകായിക മേഖലകളിലെ യും , സന്നദ്ധ സംഘടനകളി ലെയും,വ്യാപാര-വ്യവസായ മേഖലകളിലെയും പ്രമുഖർ

ചടങ്ങിൽ പങ്കെടുക്കും .അർഹതകൾ ധാരാളം

ഉണ്ടായിട്ടും എന്നും തഴയപ്പെട്ട് കിടക്കുന്ന തലശ്ശേരി

യെ ചുറ്റുമുള്ള പിണറായി,ധർമ്മടം , മുഴപ്പിലങ്ങാട് ,

കതിരൂർ, എരഞ്ഞോളി,ന്യൂമാഹി , തുടങ്ങിയ

പഞ്ചായത്തുകളെ തലശ്ശേരി മുനിസിപ്പാലിറ്റിപ്രദേശത്തോട് കൂട്ടി യോജി  പ്പിച്ച് കോർപ്പറേഷൻ പദവി യിലേക്ക് ഉയർത്തുക ,

തലശ്ശേരി , കൂത്തുപറമ്പ ,ധർമ്മടം,മട്ടന്നൂർ,പേരാവൂർ നാദാപുരം, തുടങ്ങിയ അസംബ്ലി നിയോജക മണ്ഠലങ്ങൾ ചേർത്ത് തലശ്ശേരി ആസ്ഥാനമായിപുതിയൊരു ജില്ല അനുവദിക്കുക , പാർലമെൻ്റ് ആസ്ഥാനം പുന :

സ്ഥാപിക്കുക ,തുടങ്ങിതലശ്ശേരി വികസന വേദിനാളിത് വരെ ഉയർത്തി

കൊണ്ടിരിക്കുന്ന പ്രധാനആവശ്യങ്ങൾ വീണ്ടുംശക്തമായി ഉയർത്തി 

ക്കൊണ്ട് അന്നേ ദിവസംപ്രതിജ്ഞയുമെടുക്കും .


whatsapp-image-2025-10-30-at-22.04.17_9e307eeb

പുതുച്ചേരി വിമോചന ദിനാചരണം ഒന്നിന്


മാഹി.. പുതുച്ചേരി വിമോചനദിന ആചരണത്തിന്റെ ഭാഗമായി. നവമ്പർ ഒന്നിന് കാലത്ത് 9 മണിക്ക് മാഹി പ്ലാസ് ദ് ആംസ് ഗ്രൗണ്ടിൽ പരേഡ് നടക്കും. മന്ത്രി തേനി ജയകുമാർ സല്യൂട്ട് സ്വീകരിക്കും.വൈ:5 മണിക്ക് മാഹി ഗവ: ഹൗസിൽ സ്നേഹ സംഗമം നടക്കും.


whatsapp-image-2025-10-30-at-22.06.14_f3de8ed5

പുത്തരി വെള്ളാട്ടം


ന്യൂമാഹി:ഒളവിലം മൈല്യാട്ട് പൊയിൽ ശ്രീ മുത്തപ്പൻ മടപ്പുരയിൽ പുത്തരി വെള്ളാട്ടം നടന്നു.

 വൈകുന്നേരം 3.30 വെറ്റില കൈനീട്ടം, ഭഗവാനെ മലയിറക്കൽ ചടങ്ങും നടന്നു. തുടർന്ന്

മുത്തപ്പൻ, ഗുളികൻ, ശാസ്തപ്പൻ, ഭദ്രകാളി, മണത്തണ ഭഗവതി, തുടങ്ങിയ വെള്ളാട്ടങ്ങൾ കെട്ടിയാടി,

കുരുന്നുകൾക്കുള്ള ചോറൂണ് തുടർന്ന്

പ്രസാദ ഊട്ടും നടന്നു


whatsapp-image-2025-10-30-at-22.14.37_19edd0f9

വടക്കുമ്പാട് ശ്രീനാരായണ വായനശാല സപ്തതി ആഘോഷം എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-10-30-at-22.15.44_8816c2fc

സ്വർണ കൊള്ളക്കെതിരെ പ്രതിഷേധ സദസ് സംഘടിപ്പിച്ചു


തലശ്ശേരി : ആർ എസ് എസിന്റെ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പിലാക്കുവാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് കെ പി സി സി ട്രഷറർ വി.എ.നാരായണൻ പ്രസ്താവിച്ചു.

   പിണറായി വിജയൻ , നരേന്ദ്രമോദിയുമായി എന്ത് കരാർ ഒപ്പിട്ടാലും, അടുത്ത് വരുന്ന യു ഡി എഫ് സർക്കാർ അത് തിരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

  ശബരിമലയിലെ സ്വർണ കൊള്ളക്കെതിരെ, യു ഡി എഫ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി , പഴയ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച , പ്രതിഷേധ സദസ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഐ യു എം. എൽ ജില്ലാ വൈ: പ്രസിഡണ്ട് അഡ്വ:കെ.എ. ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി.

  എൻ. മഹമൂദ് അദ്ധ്യക്ഷത വഹിച്ചു.

  എം.പി. അരവിന്ദാക്ഷൻ, എ.കെ.ആബൂട്ടിഹാജി, കെ. ശശിധരൻ , അഡ്വ: കെ.ഷുഹൈബ്, ബഷീർ ചെറിയാണ്ടി, കെ.സി.അഹമദ് സംസാരിച്ചു.


വടകര ഭിന്നശേഷി സൗഹൃദ സ്പര്‍ശം മണ്ഡലമാക്കുന്ന  പ്രഖ്യാപനം 31ന് 


തലശ്ശേരി : വടകര പാര്‍ലമെന്റ് മണ്ഡലത്തെ ഭിന്നശേഷി സൗഹൃദ മണ്ഡലമാക്കുന്നതിനുള്ള പദ്ധതിയായ സൗഹൃദ സ്പര്‍ശം പ്രവര്‍ത്തനങ്ങള്‍ക്ക് ഒക്ടോബര്‍ 31 ന് തുടക്കം കുറിക്കും. 

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 2024-25 വര്‍ഷത്തെ എം.പി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയാണ് വിലയിരുത്തിയിട്ടുള്ളത.് ഭിന്നശേഷിക്കാരായ ഗുണഭോക്താക്കള്‍ക്കുള്ള ഗതാഗത സൗകര്യത്തിന് 30 ലക്ഷം രൂപയും ബഡ്‌സ് സ്‌കൂളുകള്‍ക്ക്വടകര ഭിന്നശേഷി സൗഹൃദ സ്പര്‍ശം മണ്ഡലമാക്കുന്ന  പ്രഖ്യാപനം 31ന് 

തലശ്ശേരി : വടകര പാര്‍ലമെന്റ് മണ്ഡലത്തെ ഭിന്നശേഷി സൗഹൃദ മണ്ഡലമാക്കുന്നതിനുള്ള പദ്ധതിയായ സൗഹൃദ സ്പര്‍ശം പ്രവര്‍ത്തനങ്ങള്‍ക്ക് ഒക്ടോബര്‍ 31 ന് തുടക്കം കുറിക്കും. 

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 2024-25 വര്‍ഷത്തെ എം.പി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയാണ് വിലയിരുത്തിയിട്ടുള്ളത.് ഭിന്നശേഷിക്കാരായ ഗുണഭോക്താക്കള്‍ക്കുള്ള ഗതാഗത സൗകര്യത്തിന് 30 ലക്ഷം രൂപയും ബഡ്‌സ് സ്‌കൂളുകള്‍ക്ക് വാഹനങ്ങള്‍ വാങ്ങുന്നതിന് 50 ലക്ഷം രൂപയും ഭിന്നശേഷിക്കാര്‍ക്കുള്ള വിവിധ സഹായ ഉപകരണങ്ങല്‍ വാങ്ങുന്നതിന് 25 ലക്ഷം രൂപയുമാണ് വിനിയോഗിച്ചിട്ടുള്ളത.് 

എം.പി ഫണ്ട് കൊണ്ട് വാങ്ങിയ ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ വിതരണം ഇന്ന് കാലത്ത് 9.30ന് വടകര കൃഷ്ണകൃപ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കെ.കെ രമ എം.എല്‍.എ നിര്‍വ്വഹിക്കും. പരിപാടിയോടനുബന്ധിച്ച് ഭിന്നശേഷിക്കാര്‍ക്കായ് വിപുലമായ സേവന ക്യാമ്പുകളും ഒരുക്കിയിട്ടുണ്ട് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിച്ചവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് , സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്ക് UDID കാര്‍ഡ് ലഭിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പ്, വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്ക് എന്നിവയും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഷാഫി പറമ്പില്‍ എം.പി അറിയിച്ചു. വാഹനങ്ങള്‍ വാങ്ങുന്നതിന് 50 ലക്ഷം രൂപയും ഭിന്നശേഷിക്കാര്‍ക്കുള്ള വിവിധ സഹായ ഉപകരണങ്ങല്‍ വാങ്ങുന്നതിന് 25 ലക്ഷം രൂപയുമാണ് വിനിയോഗിച്ചിട്ടുള്ളത.് 

എം.പി ഫണ്ട് കൊണ്ട് വാങ്ങിയ ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ വിതരണം ഇന്ന് കാലത്ത് 9.30ന് വടകര കൃഷ്ണകൃപ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കെ.കെ രമ എം.എല്‍.എ നിര്‍വ്വഹിക്കും. പരിപാടിയോടനുബന്ധിച്ച് ഭിന്നശേഷിക്കാര്‍ക്കായ് വിപുലമായ സേവന ക്യാമ്പുകളും ഒരുക്കിയിട്ടുണ്ട് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിച്ചവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് , സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്ക് UDID കാര്‍ഡ് ലഭിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പ്, വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്ക് എന്നിവയും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഷാഫി പറമ്പില്‍ എം.പി അറിയിച്ചു.




MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan