 
                    
          വാഗ്ഭടാനന്ദൻ
എല്ലാറ്റിനും മീതെ
മനുഷ്യത്വത്തെ പ്രതിഷ്ഠിച്ച
മഹാ ഗുരു: കടകംപള്ളി
തിരുവനന്തപുരം:ഏതിന്റെപേരിലാക്കെയാണോ നാം ഇന്ന് അഭിമാനിക്കുന്നത് , അതിന്റെയെല്ലാം നേരവകാശിയായിരുന്നുസൂര്യശോഭയോടെ ഇന്നും പ്രകാശം ചൊരിയുന്ന വാഗ്ഭടാനന്ദ ഗുരുവെന്ന് കടകംപള്ളി സുരേന്ദ്രൻ എം എൽ എ അഭിപ്രായപ്പെട്ടു.
 
                                
                                അദ്വൈതം പോലുള്ള ഗഹനമായ ദർശനങ്ങളെ സാധാരണക്കാർക്ക് മനസ്സിലാക്കിക്കൊടുത്ത മഹാഗുരുക്കന്മാരാണ് ശ്രീനാരായണഗുരുവും, വാഗ്ഭടാനന്ദ ഗുരുവും.
ഇരുവരും എല്ലാറ്റിനും മുകളിൽ മാനുഷികതയെ പ്രതിഷ്ഠിച്ചവരായിരുന്നു. നിന്നിൽ തന്നെയാണ് ഈശ്വര ചൈതന്യമെന്ന് ഇരുവരും ഉദ്ബോധിപ്പിച്ചു.
കേരള സർക്കാർ സാംസ്കാരിക കാര്യവകുപ്പ്, പെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠന- തീർത്ഥാടന കേന്ദ്രം,എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാഗ്ഭടീയം - 2025 പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓർമ്മദിനത്തോടനുബന്ധിച്ച്നൽകപ്പെടുന്ന വാഗ് ഭടാനന്ദ ഗുരു ആത്മവിദ്യാ പുരസ്ക്കാരങ്ങൾ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷുവും , പ്രശസ്ത മോഹിനിയാട്ട നർത്തകി മണിമേഘല ടീച്ചറും ഏറ്റുവാങ്ങി. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ മുൻ സ്പീക്കർ എം.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ എം എൽ എയാണ് പുരസ്ക്കാരങ്ങൾ സമ്മാനിച്ചത്.
 
                                
                                വാഗ് ഭടാനന്ദന്റെ ചിന്തയും അന്വേഷണവും, ഗുരുവിനോടൊപ്പം വാഗ്ഭടൻ-അനുസ്മരണം, എഴുത്ത്കൂട്ടം,കവിയരങ്ങ്, സാംസ്ക്കാരികക്കൂട്ടം, വിദ്യാർത്ഥി വട്ടം, ആദരായണം എന്നി പരിപാടികളുമുണ്ടായി.
,ഡോ: ഷാജി പ്രഭാകരൻ ,ഡോ. കായംകുളം യൂനുസ്, റാണിമോഹൻദാസ്,ഡോ:എസ്.ഡി. അനിൽകുമാർ , ധനുവച്ചപുരം സുകുമാരൻ
ഡോ.എൻ കൃഷ്ണകുമാർ, ഡോ.വി രവിരാമൻ, പ്രൊഫ: എസ്. ശിശുപാൽ,ഡോ. പ്രമോദ് പയ്യന്നൂർ സംസാരിച്ചു..
ചിത്രവിവരണം: ചാലക്കര പുരുഷു|,മണിമേഘല ടീച്ചർ എന്നിവർക്ക് വാഗ്ഭടാനന്ദ പുരസ്ക്കാരങ്ങൾ സമ്മാനിക്കുന്നു.
 
                                
                                ദേശാടന പക്ഷികൾ
കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
ന്യൂമാഹി: മാഹി പാലം ജംഗ്ഷനിലെ പടുകൂറ്റൻ തണൽ മരത്തിൽ ചേക്കേറിയ സൈബീരിയൻ കൊക്കുകളടക്കമുള്ള r ദേശാടന പക്ഷികൾ കടൽക്കാറ്റിൽ കൂട്ടത്തോടെ ദേശീയ പാതയിൽ വീണ് ചാകുന്നു. കഴിഞ്ഞ ദിവസം കാറ്റിൽ കുഞ്ഞുങ്ങളടക്കം എഴുപതോളം പക്ഷികളാണ് റോഡിൽ വീണ് ചതഞ്ഞരഞ്ഞത്. ചില്ലകൾ പൊട്ടി വീഴുമ്പോഴും പക്ഷിക്കുട്ടുകളടക്കം നിലംപൊത്തുന്നത് പതിവാണ്. കാലപ്പഴക്കമുള്ള തണൽ മരത്തിന് ബലക്ഷയമുണ്ട്. ഇലകൾ പോലെ നൂറുകണക്കിന് പക്ഷികൾ മരത്തിൽ ചേക്കേറിയിട്ടുണ്ട്. ഇതിന് താഴെയാണ് യാത്രികർ ബസ്സ് കാത്ത് നിൽക്കുന്നത്. മിനിലോറി , ടാക്സി, ഓട്ടോ സ്റ്റാന്റുകളും ഈ മരത്തണലിലാണ്. പക്ഷി കാഷ്ഠങ്ങളുടെ അഭിഷേകമാണിവിടെ.
അസഹനീയമായ നാറ്റവും അനുഭവപ്പെടുന്നു. അപകടാവസ്ഥയിലായ മരത്തിന്റെ ചില്ലകളെങ്കിലും മുറിച്ച് മാറ്റണമെന്ന് വ്യാപാരികളും, തൊഴിലാളി സംഘടനകളും പലവട്ടം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടികളും സ്വീകരിക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറായിട്ടില്ല.
ചിത്രവിവരണം: ദേശാടന പക്ഷികൾ ചത്ത നിലയിൽ
 
                                
                                സബ്ബ് ജൂനിയർ ഹോക്കി : കണ്ണൂർ ജില്ലാടീമിന് ഉജ്ജ്വല
സ്വീകരണം നൽകി
.
തലശ്ശേരി:തിരുവനന്തപുര ത്ത് വെച്ച് നടന്ന .സംസ്ഥാന സ്കൂൾ ഗെയിംസിൽ സബ്ബ് ജൂനിയർ വിഭാഗം ഹോക്കി ചാമ്പ്യൻഷിപ്പിൽ
ചാമ്പ്യൻമാരായ കണ്ണൂർ ജില്ലഹോക്കി ടീമിന് കണ്ണൂർ ജില്ലാ ഹോക്കി അസോസി യേഷൻ കണ്ണൂർ റയിൽവേ സ്റ്റേഷനിൽ ഊഷ്മളമായ സ്വീകരണം നൽകി .
അന്ത്യോദയ എക്സ്പ്രസ്സി ന് രാവിലെ 5.30 ന് കണ്ണൂരി ലെത്തിയ കൊച്ചു താരങ്ങ ളെയും,ടീം പരിശീലകൻ പി. ശ്യാം , ടീം മാനേജർ എം. പ്രശ്വന്ത് , എന്നിവരെ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു .തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിനെ ടൈ-ബ്രേക്കറിൽ ഏക പക്ഷീയമായ മൂന്ന് ഗോളു കൾക്ക് തകർത്താണ് കണ്ണൂർ ചാമ്പ്യൻമാരായത്. എറണാകുളവുമായുള്ളആദ്യ മത്സരത്തിൽ 1 - O
എന്ന നിലയിൽ ജയം നേടിയ കണ്ണൂർ, മലപ്പുറംജില്ലയുമായുള്ള സെമി ഫൈലിലെ മുഴുവൻ സമയ മത്സരത്തിൽ 1-1 എന്ന നിലയിൽ സമനില പാലിച്ചതിനെ തുടർന്ന്ടൈ- ബ്രേക്കറിൽ രണ്ടിന് എതിരെ മൂന്ന് ഗോളുകൾ ക്ക് കീഴ്പ്പെടുത്തിയാണ് ഫൈനലിലേയ്ക്ക് പ്രവേശി ച്ചിരുന്നത് .ഫൈനലിലെ മുഴുവൻ സമയ മത്സര ത്തിൽ ഇരു ടീമുകളും ഓരോ ഗോൾ നേടി തുല്യത പാലിച്ചിരുന്നതിനാൽ ടൈ - ബ്രേക്കറിലൂടെയാണ് വിജയികളെ കണ്ടെത്തി യത് . സ്കോർ : 3 - O . കണ്ണൂരിന് വേണ്ടി ആർ. ആദിദേവ്, ആഗ്നേയ്, താലിഷ് കൃഷ്ണ,എന്നിവർ ഗോളുകൾ നേടി. ടൂർണ്ണമെ ൻ്റിലെ ഏറ്റവും നല്ല കളിക്കാരനുള്ള പ്ലയർ ഓഫ് ദ ടൂർണ്ണമെൻ്റ് - ട്രോഫി കണ്ണൂരിൻ്റെ താരവും,തലശ്ശേരി സെൻ്റ് ജോസഫ്സ് സ്കൂൾ വിദ്യാർത്ഥിയും തലശ്ശേരി യു.ടി.എസ്.സി. ക്ലബ്ബ് അംഗവുമായ ആർ. ആദി ദേവിന് ലഭിച്ചു.വി.ശ്രേയസ്,
ആർ.ആദിദേവ് ,താലിഷ്കൃഷ്ണ , യു.ആദി ദേവ് , എന്നീ നാല് താരങ്ങൾക്ക് സംസ്ഥാന സബ്ബ് ജൂനിയർടീമിലേക്ക് സെലക്ഷൻ ലഭിച്ചു.കണ്ണൂർ ജില്ലാ
ഹോക്കി അസോസി യേഷൻ സെക്രട്ടറി കെ.വി. ഗോകുൽദാസ് , രക്ഷാധി കാരി കെ.ജെ. ജോൺ സൺ മാസ്റ്റർ , വൈസ് പ്രസിഡൻ്റുമാരായ
ടി.ടി.പി. അജ്മൽ റഹീം ,കെ. ശ്രീധരൻ മാസ്റ്റർ ,നിർവ്വാഹക സമിതി അംഗവും,മുൻ.സീനിയർസംസ്ഥാന ക്യാപ്ടനുമായ
എം.നിഷാന്ത് , കിളിയന്തറ സ്കൂൾ കായിക അധ്യാപ കൻ റോബിൻ ജോസഫ് , വി.റുബീന,കെ.പി.മധുസൂദ നൻ ,ഡോ.ഹരി പ്രഭ ,ടി.കെ.
പവിത്രൻ , പി.പ്രമോദ് ,
തുടങ്ങിയവർ സംസാരിച്ചു.
 
                                
                                ഐ. വി .ദാസിനെ അനുസ്മരിച്ചു.
പൊന്ന്യം:ചുണ്ടങ്ങപോയിൽ രണതാര സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറിയായിരുന്ന ഐ വി ദാസിനെ അനുസ്മരിച്ചു. നാരായണൻ കാവുമ്പായി അനുസ്മരണ പ്രഭാഷണം നടത്തി.പൊന്ന്യം ചന്ദ്രൻ അധ്യക്ഷനായി. കെ. ജലജ സ്വാഗതവും വി പി രെജിലേഷ് നന്ദിയും പറഞ്ഞു.
ചിത്രവിവരണം:നാരായണൻ കാവുമ്പായി ഉദ്ഘാടനം ചെയ്യുന്നു
അംഗൻവാടിക്ക് കെട്ടിട
ശിലാസ്ഥാപനം നടത്തി
ന്യൂമാഹി.എം.എൽ.എയുടെആസ്തിവികസനഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് പുന്നോൽ ഈസ്റ്റ് വാർഡിൽ നിർമ്മിക്കുന്ന അംഗനവാടിക്കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ നിർവ്വഹിച്ചു.
നഗരസഭ ചെയർ പേഴ്സൺ കെ.എം. ജമുന റാണി അധ്യക്ഷതവഹിച്ചു.
 
                                
                                ടി. സൗരവ്.
മാഹി ഡെപ്യൂട്ടി തഹസിൽദാർ
മാഹി :ഡെപ്യൂട്ടി തഹസിൽദാർ ആയി ടി. സൗരവ് നിയമിതനായി.
പള്ളൂർ കൊയ്യോട്ട് തെരു സരോവരത്തിൽ റിട്ട. അണ്ടർ സെക്രട്ടറി (കേരള) തിരുവങ്ങാടൻ ശശിയുടെയും ബീനയുടെയും മകനാണ് ഇരുപത്തിയഞ്ചുകാരനായ സൗരവ് .ആദ്യ നിയമനം മാഹിയിലാണ്
 
                                
                                ബാലകൃഷ്ണൻ നിര്യാതനായി
തലശ്ശേരി: ടെമ്പിൾ ഗേറ്റ് കല്ലൻ കണ്ടി പരേതരായ ചാത്തു - ശാരദ ദമ്പതികളുടെ മകൻ ബാലകൃഷ്ണൻ (76) .നിര്യാതനായി .
ഭാര്യ: പ്രീത. മക്കൾ: പ്രബിഷ, മോനിഷ, ലിൻഷ. മരുമക്കൾ: അംജത്ത്, വിനയ്, സുമിത്ത്.
 
                                
                                പ്രമോദ് നിര്യാതനായി .
കവിയൂർ: അംബേദ്ക്കർ സാംസ്ക്കാരിക നിലയത്തിന് സമീപം താഴത്ത് കണ്ടിയിൽ (പത്മാസ്) പ്രമോദ് (52) അന്തരിച്ചു. പരേതരായ താഴത്ത് കണ്ടി എം.അച്ചുതൻ, പത്മിനി എന്നിവരുടെ മകനാണ്. ഭാര്യ:സജിത, മക്കൾ:സരിഗ, സൗരവ്. സഹോദരങ്ങൾ ഗീത, ഗംഗാധരൻ, ഗിരീശൻ, രമേശൻ, പ്രീത, രാജീവൻ, പ്രദീപൻ. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീട്ട് വളപ്പിൽ.
 
                                
                                എൻ.പി.ശശീന്ദ്രൻ ) അന്തരിച്ചു.
ന്യൂ മാഹി:
പെരിങ്ങാടി മാങ്ങോട്ടുംകാവ് ക്ഷേത്രത്തിന് സമീപം ശാരദ നിവാസിൽ എൻ. പി. ശശീന്ദ്രൻ (73) അന്തരിച്ചു.
പരേതരായ എൻ. ആർ. കെ. കണ്ണൻ, ശാരദ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: എൻ. പി. ശിവദാസൻ, എൻ. പി. സജീവൻ (കമ്പ്യൂട്ടർ സർക്കിൾ, തലശ്ശേരി), എൻ. പി. സരള, എൻ. പി. ശ്യാമള, എൻ. പി. സവിത, പരേതരായ എൻ. പി. സുരേഷ് കുമാർ, എൻ. പി. സുനിൽ കുമാർ.
സംസ്‌കാരം വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് വീട്ടുവളപ്പിൽ
 
                                
                                അഖിലഭാരതീയ വിശ്വകർമ്മ മഹാസഭ മാഹി മേഖല പ്രസിഡണ്ടായി അങ്ങാടിപ്പുറത്ത് അശോകനെയും
 
                                
                                ജനറൽ സെക്രട്ടറിയായി പി.വി.പ്രജിത്തിനെയും തിരെഞ്ഞെടുത്തു
 
                                
                                രമ്യാ സജിഷ് വനിതാ വിഭാഗം പ്രസിഡണ്ട്
 
                                
                                നിഖില രാജേഷ് (സിക്രട്ടറി
 
            വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group 
                        


















