 
                    
          യുക്തിയുടെ തൂലികയ്ക്ക് ആദരം;
മോഹിനിയാട്ടത്തിന് ദിവ്യശോഭ !
ചാലക്കര പുരുഷുവിനും
മണിമേഘല ടീച്ചർക്കും
വാഗ്ഭടാനന്ദ പുരസ്കാരം!
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ രണ്ട് വ്യക്തിത്വങ്ങളെ ആദരിച്ച് വാഗ്ഭടാനന്ദ ഗുരു ആത്മവിദ്യാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
മുതിർന്ന മാധ്യമ പ്രവർത്തകനായ ചാലക്കര പുരുഷുവിനും പ്രശസ്ത മോഹിനിയാട്ട നർത്തകി മണിമേഘല ടീച്ചർക്കുമാണ് ഈ വർഷത്തെ പുരസ്കാരങ്ങൾ.
കേരള സർക്കാർ സാംസ്കാരിക കാര്യവകുപ്പിന്റെയും പെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിലാണ് പുരസ്കാരം നൽകുന്നത്.
ചാലക്കര പുരുഷുവിന് 'ആത്മവിദ്യാ പ്രഭ'
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ തൂലികയെ ആയുധമാക്കിയ വാഗ്ഭടാനന്ദന്റെ പോരാട്ടവീര്യം ഉൾക്കൊണ്ട്, യുക്തിചിന്തയിലൂന്നി പ്രതിബദ്ധതയോടെ പ്രവർത്തിച്ചതിനാണ് ചാലക്കര പുരുഷുവിനെ 'ആത്മവിദ്യാ പ്രഭ പുരസ്കാര ;ത്തിന് അർഹനാക്കിയത്.
മണിമേഘല ടീച്ചർക്ക് 'ആത്മവിദ്യാ നൃത്തം'
മോഹിനിയാട്ട രംഗത്ത് വർഷങ്ങളായുള്ള കഠിനാധ്വാനം, അർപ്പണബോധം, നേടിയെടുത്ത ജ്ഞാനം എന്നിവയെല്ലാം പുതുപരീക്ഷണങ്ങളിലൂടെ അടുത്ത തലമുറയ്ക്ക് പകർന്നേകുന്നതിൽ മണിമേഘല ടീച്ചർ പ്രകടിപ്പിച്ച അസാധാരണ സിദ്ധി വൈഭവം കണക്കിലെടുത്താണ് 'ആത്മവിദ്യാ നൃത്ത പുരസ്കാരം' നൽകുന്നത്.
പുരസ്കാര സമർപ്പണം ഇന്ന് തിരുവനന്തപുരത്ത്
പുരസ്കാരങ്ങൾ ഇന്ന് (ഒക്ടോബർ 29) ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
അധ്യക്ഷൻ: മുൻ സ്പീക്കർ എം. വിജയകുമാർ
സമ്മാനിക്കുന്നത്: മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ.
വാഗ്ഭടീയം - 2025 ഓർമ്മദിന ചടങ്ങുകളോടനുബന്ധിച്ചാണ് പുരസ്കാര ദാനം. വാഗ് ഭടാനന്ദന്റെ ചിന്തയും അന്വേഷണവും, ഗുരുവിനോടൊപ്പം വാഗ്ഭടൻ-അനുസ്മരണം, എഴുത്ത്കൂട്ടം, കവിയരങ്ങ്, സാംസ്ക്കാരികക്കൂട്ടം, വിദ്യാർത്ഥി വട്ടം, ആദരായണം തുടങ്ങിയ വിവിധ പരിപാടികൾ ചടങ്ങിന്റെ ഭാഗമായി നടക്കും.
പന്ന്യൻ രവീന്ദ്രൻ, സൂര്യ കൃഷ്ണമൂർത്തി, ഡോ. ഷാജി പ്രഭാകരൻ, ഡോ. കായംകുളം യൂനുസ്, റാണി മോഹൻദാസ്, ഡോ. എസ്.ഡി. അനിൽകുമാർ, ധനുവച്ചപുരം സുകുമാരൻ, ഡോ. എൻ കൃഷ്ണകുമാർ, ഡോ. വി രവിരാമൻ, പ്രൊഫ. എസ്. ശിശുപാൽ, ഡോ. പ്രമോദ് പയ്യന്നൂർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
 
                                
                                അരുണ വൽസരാജ് ഉമ തോമസ് എം.എൽ.എയിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു.
എറണാകുളത്ത് വെച്ച് നടന്ന കൊച്ചി സ്‌പൈസ് കോസ്റ്റ് മാരത്തൺ മത്സരത്തിൽ സെക്കൻഡ് റണ്ണേഴ്സപ്പായ മാഹി സ്വദേശിനി അരുണ വൽസരാജ് ഉമ തോമസ് എം.എൽ.എയിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു. പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വൽസരാജിന്റെ സഹധർമ്മിണിയാണ്.
 
                                
                                മാഹി വിശ്വകർമ്മ മഹാസഭ:
വാർഷിക സമ്മേളനം
മാഹി:അഖില ഭാരതിയ വിശ്വകർമ്മ മഹാസഭ മാഹി മേഖല കമ്മിറ്റിയുടെ 52-ാം വാർഷിക സമ്മേളനവും ജനറൽ ബോഡിയോഗവും നടന്നു. മുതിർന്ന സഭാ അംഗം രാധാ കുഞ്ഞി കണ്ണൻ പതാക ഉയർത്തി.
വൈകിട്ട് നടന്ന വാർഷിക സമ്മേളനം അഡ്വ.എൻ.പി.വിജിത്ത് വിജു ഉദ്ഘാടനം ചെയ്തു.
എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഇ.എൻ.ശ്രീധരൻ ആചാര്യ സ്‌മാരക ഉപഹാര വിതരണവും ചടങ്ങിൽ വെച്ച് നടത്തി.
പ്രസിഡൻ്റഅങ്ങാടിപുറത്ത് അശോകൻ അധ്യക്ഷത വഹിച്ചു.
എ പി രാജേന്ദ്രൻ,സുനില സുരേന്ദ്രൻ,സി എം ദാമോദരൻ, എ ഉദയകുമാർ എന്നിവർ ആശംസ നേർന്നു.എ ബി വി എം മാഹി മേഖല സെക്രട്ടറി പി വി പ്രജിത് സ്വാഗതവും വനിതാ വിഭാഗം കോഡിനേറ്റർ രമ്യ സജീഷ് നന്ദിയും പറഞ്ഞു
ചിത്രവിവരണം: അഡ്വ.എൻ.പി.വിജിത്ത് വിജു ഉദ്ഘാടനം ചെയ്യു
ന്നു
 
                                
                                തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താനുള്ള ബാധ്യത നഗരസഭയ്ക്കുണ്ട് വി. എ നാരായണന്‍.
തലശ്ശേരി വഴിയോരക്കച്ചവട സംരക്ഷണ നിയമം അനുസരിച്ച് തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താനുള്ള ബാധ്യത നഗരസഭയ്ക്ക് ഉണ്ടെന്നും ഇതിനെതിരെ നിലപാട് സ്വീകരിച്ചാല്‍ പ്രതികരിക്കുമെന്നും കെ. പി. സി . സി ഖജാന്‍ജി വി. എ നാരായണന്‍ മുന്നറിയിപ്പുനല്‍കി. നാഷണല്‍ പുട്പാത്ത് ഉന്തുവണ്ടി പെട്ടിക്കച്ചവട തൊഴിലാളി യൂണിയന്‍(ഐ. എന്‍. ടി.യു സി) സംഘടിപ്പിച്ച പ്രതിഷേധ സമരം പഴയ ബസ് സ്റ്റാന്റില്‍ ഉദ്ഘാടനം ചെ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയന്‍ പ്രസിഡണ്ട് എം. നസീര്‍ അധ്യക്ഷത വഹിച്ചു. ഐ. എന്‍. ടി. യു. സി സംസ്ഥാന സെക്രട്ടറി പി. ജനാര്‍ദ്ദനന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം. പി അരവിന്ദാക്ഷന്‍, യു. ഡി. എഫ് നഗരസഭ കൗണ്‍സിലര്‍മാരായ ഫൈസല്‍ പുനത്തില്‍, റാഷിദ ടീച്ചര്‍, പി. കെ സോന, എന്‍ മോഹനന്‍, കോണ്‍ഗ്രസ് നേതാക്കളായ അനസ് ചാലില്‍, എ. ഷര്‍മ്മിള, എന്‍. കെ രാജീവ്, യു. കെ സിയാദ്, കെ. രമേശന്‍, യൂത്ത് ലീഗ് ടൗണ്‍ കമ്മിറ്റി പ്രസിഡണ്ട് റമീസ് നരസിംഹ, യൂണിയന്‍ നേതാക്കളായ സി. പ്രകാശന്‍ ജോജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
മഠത്തും ഭാഗം കുടുംബ കൂട്ടായ്മ
തലശ്ശേരി:മഠത്തുംഭാഗം കൂട്ടായ്മയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് കൂട്ടായ്മ മെമ്പർമാരും അവരുടെ കുടുംബ ങ്ങളും ഒത്തുചേർന്ന കുടുംബ സംഗമം
പ്രസിഡൻ്റ് അരുൺ നാരായണൻ്റെ അധ്യക്ഷതയിൽ നടന്നു.
സെക്രട്ടറി സന്തോഷ് മൂർക്കോത്ത് സ്വാഗതം പറഞ്ഞു. സി.കെ. മദനൻ, ട്രഷറർ.എം. എൻ. വിശ്വനാഥൻ, എം.കെ. അശോകൻ സംസാരിച്ചു
എം.സത്യൻ നന്ദി പറഞ്ഞു.
തുടർന്ന് മെമ്പർമാരും കുടുംബാ ങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി
ടി.വി.ഹരികൃഷ്ണാനന്ദൻ കോർഡിനേറ്റ് ചെയ്തു.
ചൈൽഡ് സൈക്കോളജിസ്റ്റ് ആയ ആർ.പാർവ്വതി
" ഡയമെൻഷൻസ്സ് ഓഫ് വെൽനസ്സ്" എന്ന വിഷയത്തിൽ ക്ലാസ്സ് നൽകി.
മുതിർന്ന അംഗങ്ങളായ കെ.മാധവൻ, രവീന്ദ്രൻ അരവളത്ത് (പോപ്പുലർ )എന്നിവർ കുടുംബാങ്ങൾക്കുള്ള സ്നേഹോപഹാരം നൽകി
 
                                
                                ഡി വൈ എഫ് ഐ :
മാഹി മേഖല സമ്മേളനം നടത്തി
മാഹി.ഡി വൈ എഫ് ഐ മാഹി മേഖല സമ്മേളനം
മുണ്ടോക്കിൽ ജില്ലാ കമ്മിറ്റി അംഗം കെ.പി ഷിബിന ഉദ്ഘാടനം ചെയ്തു. ഫിദ പ്രദീപ്, എം.പ്രജീഷ്. സംസാരിച്ചു. സംഘാടക സമിതി ചെയർമ്മാൻ സി.ടി. വിജീഷ് സ്വാഗതവും എ.സി. നിധിൻ.നന്ദിയും പറഞ്ഞു. നിരജ് പുത്തലത്തിനെ സെക്രട്ടറിയായുംസി.ടി. സുധീഷിനെ പ്രസിഡന്റായും തിരഞ്ഞെടുത്തു.
ചിത്രവിവരണം:കെ.പി ഷിബിന ഉദ്ഘാടനം ചെയ്തു.
 
                                
                                റാബിയ ഹജ്ജുമ്മ നിര്യാതയായി
മാഹി: മഞ്ചക്കൽ പോത്തിലോട്ട് "ഫ്രാങ്ക്ലി" വീട്ടിൽ റാബിയ ഹജ്ജുമ്മ(78)നിര്യാതയായി.
പരേതരായ എ. എൻ. പി. അബുവിന്റെയും പോത്തിലോട്ട് ഫാത്തിമയുടേയും മകളാണ്.
ഭർത്താവ്: പരേതനായ പുറക്കണ്ടി മുഹമ്മദ് അലി.
മക്കൾ: മിസിരിയ, കുൽസു, ഫാത്തിമ, റാഷിദാ, റഷീദ, റഹിന, പരേതനായ മുഹമ്മദ് അൻസാരി.
മരുമക്കൾ: കാദർ, സാബിർ, സിദ്ദീഖ്, നൗഷാദ്, ഫിർദൗസ്, അസീസ്, ജാസ്മിൻ.
സഹോദരങ്ങൾ: മൻസൂർ, താഹിറ, പരേതരായ മുഹാജിർ, ഖദീജ.
 
                                
                                എ.ഗംഗാധരനെ ഡോ: എം.പി. പത്മനാഭൻ ഉപഹാരം നൽകി ആദരിക്കുന്നു.
ദേശ ശബ്ദം പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിൽ മാഹി നഗരസഭാ മുൻ കമ്മീഷണറും, ഭാരതദേശം എഡിറ്ററുമായ എ.ഗംഗാധരനെ ഡോ: എം.പി. പത്മനാഭൻ ഉപഹാരം നൽകി ആദരിക്കുന്നു.
 
                                
                                പ്രതിഷേധ സായാഹ്ന സദസ്സ്
മാഹി:തീവ്ര വോട്ടർ പട്ടിക പരിശോധനയിലൂടെ അർഹരെയും പട്ടികയിൽ നിന്ന് നീക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം. മാഹി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്ന സദസ്സ് സി.പി.എം മാഹി ലോക്കൽ കമ്മിറ്റി സെക്രട്ടി.കെ. പി. നൗഷാദിൻ്റെ അദ്ധ്യക്ഷതയിൽ സി പി എം തലശ്ശേരി ഏറിയാ കമ്മിറ്റി അംഗം എ. രമേശ് ബാബു ഉദ്‌ഘാടനം ചെയ്തു. വടക്കൻ ജനാർദ്ദനൻ. ഹാരിസ് പരന്തിരാട്ട് സംസാരിച്ചു.
ചിത്രവിവരണം:എ. രമേശ് ബാബു ഉദ്‌ഘാടനം ചെയ്യുന്നു
 
                                
                                നിയമസഭാ സ്പീക്കർ ശ്രീ.എ എൻ ഷംസീറിൻ്റെ 28 (ചൊവ്വ) ലെ പ്രോഗ്രാമുകൾ
▶ 10.00 am
തലശ്ശേരി ഗുണ്ടർട്ട് കോളേജ് ഉദ്ഘാടനം
▶ 11.00 am
കുടുംബാരോഗ്യകേന്ദ്രം പുതിയ കെട്ടിടം പ്രവൃത്തി ഉദ്ഘാടനം @ കതിരൂർ ഗ്രാമപഞ്ചായത്ത്
▶ 12 Noon
കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം @ സാംബാ കോളനിക്ക് സമീപം, തലശ്ശേരി
▶ 03.00 pm
പുന്നോൽ പി.എച്ച്.സി സബ്സെൻ്റർ ഉദ്ഘാടനം @ പുന്നോൽ
▶ 04.00 pm
പട്ടയം അസംബ്ലി @ ചൊക്ലി
മാനസിക വൈകല്യ സർട്ടിഫിക്കറ്റ് വിതരണം: മെഡിക്കൽ ക്യാമ്പ് 7 ന് മാഹിയിൽ
മാഹി:മാനസിക വൈകല്യം അനുഭവികുന്നവർക്കുള്ള ഡിസ്എബിലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നതിന് മെഡിക്കൽ ക്യാമ്പ് നവംബർ 7 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ മാഹി ഗവ.ജനറൽ ആശുപത്രിയിൽ നടത്തുന്നു. ഇത് വരെ സർട്ടിഫിക്കറ്റ് ലഭിക്കാത്തവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. പുതുച്ചേരിയിൽ നിന്നുള്ള ഡോക്ടർ പരിശോധിച്ച് അർഹരായ രോഗികൾക്കുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. മുൻപ് സ്ഥിര സർട്ടിഫിക്കറ്റ് ലഭിച്ചവർ ഈ ക്യാമ്പിൽ ഹാജരാകേണ്ടതില്ല
 
                                
                               
                                
                               
                                
                               
                                
                               
            വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















