പ്രൈഡ് ഓഫ് പുതുച്ചേരി
അവാർഡുകൾ ഏറ്റുവാങ്ങി
പുതുച്ചേരി: സംഗമിത്ര കൺവൻഷൻ സെന്ററിൽ തിങ്ങി നിറഞ്ഞ കലാ-സാംസ്ക്കാരിക പ്രവർത്തകരെ സാക്ഷി നിർത്തി പ്രൈഡ് ഓഫ് പുതുച്ചേരി അവാർഡുകൾ സമ്മാനിച്ചു.
ചെന്നൈ എസ്എസ് ന്യൂസ് ഗ്രൂപ്പ് ഏർപ്പെടുത്തിയ പ്രൈഡ് ഓഫ് പുതുച്ചേരി അവാർഡ് മാഹി സ്വദേശികളായ ചാലക്കര പുരുഷു (സാംസ്കാരികം), കെ.കെ.രാജീവ് (സംഗീതം), ഉത്തമരാജ് മാഹി (സാഹിത്യം), പ്രേമൻ.കെ (ചിത്രം), സതി ശങ്കർ (ചിത്രം), പ്രിയ രഞ്ജിത്ത് കലാക്ഷേത്ര (നൃത്തം), രേണുക വേണുഗോപാൽ (നൃത്തം), ദിവ്യ പ്രീതിഷ് (നൃത്തം) എന്നിവരാണ് ഏറ്റു വാങ്ങിയത്. അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട മാഹി സ്വദേശികൾ പുതുച്ചേരി സർക്കാറിൻ്റെ കലൈമാമണി അവാർഡ് ജേതാക്കൾ കൂടിയാണ്. എം.ജി.രഞ്ചിത്തിന് അച്ചിവ്മെന്റ് അവാർഡും ലഭിച്ചിട്ടുണ്ട്. പ്രമുഖ വ്യവസായിയും ആക്ടിവിസ്റ്റുമായ ചാർലസ് മാർട്ടിനാണ് അവാർഡുകൾ സമ്മാനിച്ചത്.ഡോ: പർവീൺ സുൽത്താന,. ഈറോഡ് മഹേഷ്, കലൈമാമണി ജി. ഭാരതി , അഡ്വ.എം.പി. നാഥൻ ,, ഫാദർ ആന്റണി സാമി, കലൈമാമണി വി. രാംദാസ് ഗാന്ധി സംസാരിച്ചു.
നൃത്ത-സംഗീത പരിപാടികൾ അരങ്ങേറി.
ചിത്രവിവരണം: പ്രൈഡ് ഓഫ് പുതുച്ചേരി അവാർഡ് നേടിയ മാഹി സ്വദേശികൾ
മാഹി പൂഴിത്തല അതിർത്തിയിൽ പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥാപിച്ച ഇരട്ട ബോർഡ്.
ബൈപാസിലടക്കം ദിശാ ബോർഡുകൾ സ്ഥാപിക്കാൻ കൂട്ടാക്കാത്തവരാണ്
ഇങ്ങനെ വലിയ ബോർഡിന് മുന്നിലായി ചെറിയ ബോർഡ് കൂടി സ്ഥാപിച്ചത്.
ജനകീയാരോഗ്യ കേന്ദ്രം കെട്ടിടോദ്ഘാടനം 28 ന്
ന്യൂമാഹി:പുന്നോൽ ജനകീയ ആരോഗ്യ കേന്ദ്രം കെട്ടിടോദ്ഘാടനം ഒക്ടോബർ 28 ന് വൈ. 3 മണിക്ക് നിയമസഭ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും..
എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ വിനിയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.
അന്നേദിവസം 3.30 ന് പുന്നോൽ ഈസ്റ്റ് അംഗനവാടി കെട്ടിട നിർമ്മാണ ശിലാസ്ഥാപനവും സ്പീക്കർ നിർവ്വഹിക്കും
നഗരസഭ ചെയർപേഴ്സൺ കെ.എം. ജമുന റാണി അധ്യക്ഷതവഹിക്കും.
ഗുരുധർമ്മപ്രചരണ സഭ
ജില്ലാ സമ്മേളനം
തലശ്ശേരി: ഗുരുധർമ്മ പ്രചരണ സഭ കണ്ണൂർ ജില്ലാ സമ്മേളനം ജഗന്നാഥക്ഷേത്ര സന്നിധിയിൽ വിപുലമായ പരിപാടികളോടെ നടന്നു.
ജില്ലാ പ്രസിഡണ്ട് സി.കെ. സുനിൽ മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ ജി.ഡി.പി.എസ്. കേന്ദ്ര സമിതി സെക്രട്ടരി ശ്രീമദ് അസംഗാനന്ദ സ്വാമികൾ (ശിവഗിരി ) ഉദ്ഘാടനം ചെയ്തു.
ശ്രീമദ് അംബികാനന്ദ സ്വാമികൾ (ശിവഗിരി ) മുഖ്യ ഭാഷണം നടത്തി. കെ.ടി. സുകുമാരൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ.സത്യൻ, സി.ചന്ദ്രൻ ദില്ലി, വാസു അത്തോളിൽ, എന്നിവരെ ആദരിച്ചു. പി.പി.സുരേന്ദ്രബാബു, സി.ടി.അജയകുമാർ, സജിത്ത് നാരായണൻ, രവീന്ദ്രൻ പൊയിലൂർ, എം.വി..രാജീവൻ , റാഷിവ്, കെ.കെ. ദിനേശൻ മാസ്റ്റർ, ചന്ദ്രബോസ് മാസ്റ്റർ, എ.എസ്. ഷിജു, നാണി ടീച്ചർ സംസാരിച്ചു. ജില്ലാ മാതൃസമ്മേളനം ശാന്താ സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ജി.ആർ. ശ്രീജ ഉദ്ഘാടനം ചെയ്തു. സ്വാമി പ്രേമാനന്ദ അനുഗ്രഹ ഭാഷണം നടത്തി. പി.കെ. ഗൗരി ടീച്ചർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സീന സൂർ ജിത്ത്, സബിത രവീന്ദ്രൻ , എം.കെ. ശ്യാമള , കെ.സരള ടീച്ചർ സംസാരിച്ചു.
സ്വാമി അസംഗാനന്ദ ( ശിവഗിരി ) ഉദ്.ഘാടനം ചെയ്യുന്നു
വായനാമൽസരം
പാനൂർ:ലൈബ്രറികൗൺസിൽ പാനൂർ മേഖലാതല വായനാമൽസരം പാനൂർ ഗുരുസന്നിധിയിൽ ലൈബ്രറികൗൺസിൽ പ്രസിഡണ്ട് പവിത്രൻ മൊകേരി ഉൽഘാടനംചെയ്തു.
പാനൂർമേഖലയിലെ വിവിധ ഗ്രന്ഥശാലകളിൽ നിന്ന് തിരഞ്ഞെടുത്ത ഒരു വിദ്യാർത്ഥിയും ഒരു വനിതയുമാണ് മൽസരത്തിൽ പങ്കെടുത്തത്.
കെ.ഹരിദാസൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജയചന്ദ്രൻ കരിയാട്,പി.കുമാരൻ,എം.കെ.വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
യോഗത്തിൽ എൻ . കെ.ജയപ്രസാദ് സ്വാഗതവും എൻ . കെ.ഭാസ്‌കരൻമാസ്റ്റർ നന്ദിയും പറഞ്ഞു.
സ്വർണ്ണാഭരണങ്ങളില്ലാതെ
ഒരു മാതൃകാ വിവാഹം
മാഹി: സ്ത്രിധനവും, സമ്പത്തും കൈമാറിയുള്ള വിവാഹങ്ങൾക്ക് പഞ്ഞമില്ലാത്ത നാട്ടിൽ,
ഒരു തരി പോലും സ്വർണ്ണാഭരണങ്ങളില്ലാതെ ഒരു വിവാഹം വടകര കൃഷ്ണ കൃപ ഓഡിറ്റോറിയത്തിൽ നടന്നു. യാതൊരു മതാചാര ചടങ്ങുകളുമില്ലാതെ പൂമാല ചാർത്തിയാണ് ഇരുവരും ജീവിത പങ്കാളികളായത്.
പള്ളൂരിലെ സി.പി.എം.നേതാവ് ഹെവനിൽ കെ.പി.രമേശന്റേയും, പ്രീതാ രമേശന്റേയും മകൻ ആർ.പി. രോഹിത്തും, പുതുപ്പണത്തെ അങ്ങാടിപ്പുറത്ത് എ.പി. ഹരീഷിന്റേയും, രജിതയുടേയും മകൾ എ.പി. വിസ്മയയുമാണ് മാതൃകാ വിവാഹിതരായത്.
ചിത്രവിവരണം: ആർ.പി. രോഹിത്തും വധു എ.പി. വിസ്മയയും
ചന്ദ്രിക നിര്യാതയായി
തലശ്ശേരി. മേലൂർ കെടി പീടികയ്ക്ക് സമീപം പുല്ലാഞ്ഞി വീട്ടിൽ ചന്ദ്രിക (78) നിര്യാതയായി. സംസ്കാരം ഇന്ന് ( ഞായർ) വൈകിട്ട് 4 മണിക്ക് പന്തക്കപ്പാറ പ്രശാന്തിയിൽ. ഭർത്താവ്: പരേതനായ പി. എം. പത്മനാഭൻ. മക്കൾ:പി. വി. മഹേഷ് (വില്ലേജ് ഓഫീസർ, തിരുവങ്ങാട്), ബിന്ദു, സ്വപ്ന. മരുമക്കൾ: ഷെറീന, വിനോദൻ (ജയഭാരതി, തലശ്ശേരി ), മനോജ് (റിട്ട. എസ്ഐ )
സ്റ്റേഷൻ പരിസരത്ത്
കക്കൂസ് മാലിന്യം ഒഴുകുന്നു.
തലശ്ശേരി: റെയിൽവേ സ്‌റ്റേഷനിൽ അമൃത ഭാരത് പദ്ധതി പ്രകാരം നവീകരണ പ്രവൃത്തികൾ പുരോഗമിക്കുമ്പോഴും അടിസ്ഥാനപരമായ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ പതിയുന്നില്ല.
രണ്ടാം നമ്പർ പ്ളാറ്റ്ഫോമിൻ്റെ പ്രവേശന കവാടത്തിൻ്റെ തെക്ക് ഭാഗത്ത് ദിവസങ്ങളായി ഒഴുകുന്ന മലിനജലം നീക്കാൻ നടപടികൾ ഉണ്ടാവുന്നില്ല.ടൈൽസ് പാകുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഇപ്പോൾ രണ്ടാമത്തെ പ്ളാറ്റ്ഫോമിലേക്ക് വരുന്നവരും പോകുന്നവരും നിത്യവും ഉപയോഗിക്കുന്ന വഴിയിലാണ് ദുർഗന്ധം വമിച്ചു കൊതെക്ക്ണ്ട് മലിനജലം ഒഴുകുന്നത്.അത്യന്തം വൃത്തിഹീനമായ കാഴ്ച കണ്ട് അത് കടന്നിട്ട് വേണം യാത്രക്കാർ സ്റ്റേഷനിൽ എത്താൻ. യാത്രക്കാർക്ക് ശുചിത്വവും സുരക്ഷിതത്വവും ഉറപ്പ് വരുത്താൻ എത്രയും പെട്ടെന്നു ഇതിനു പരിഹാരം കണ്ടെത്തണമെന്നാണ് യാത്രക്കാരുടെ അവശ്യം.
വേണ്ട നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ അധികൃതർക്ക് പരാതി നൽകി.
ചിത്രകലാ പ്രദർശനം 27ന്
ഭാഗ്യനാഥ് ഉദ്ഘാടനം ചെയ്യും
കതിരൂർ:ദീർഘകാലം തലശ്ശേരി ചിറക്കര കുഞ്ഞാമ്പറമ്പ് യു പി സ്കൂൾ കലാധ്യാപകനായിരുന്ന പ്രശസ്ത ചിത്രകാരൻ കെ വി വിജയൻ മാസ്റ്റർ മുൻ കാലയളവിൽ ചെയ്ത മുപ്പതിൽ പരം ചിത്രങ്ങളുടെപ്രദർശനം ദർപ്പണം ഒക്ടോബർ 27 ന്കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട് ഗാലറിയിൽ നടക്കും.
22 എണ്ണച്ചായ രചനകൾ, 6 ക്രയോൺ വർക്കുകൾ, 3 ഇങ്ക് ഡ്രോയിങ്ങുകൾ, ഒരു ജലച്ചായ ചിത്രം എന്നിവയാണ് പ്രദർശനത്തിനൊരുക്കിയിട്ടുള്ളത്.
ആറ് ദിവസം നീളുന്ന പ്രദർശനം ദർപ്പണം 27 ന് വൈ: 3-30ന് ചിത്രകാരൻ ഭാഗ്യനാഥ് ചന്ദ്രോത്ത് ഉദ്ഘാടനം ചെയ്യും.
പ്രശസ്തരായ ഒട്ടേറെ കലാകാരരുടെ ഗുരുസ്ഥാനീയനാണ് കെ വി വിജയൻ മാസ്റ്റർ.
സുലൈഖ നിര്യാതയായി.
മാഹി ചെറുകല്ലായി ബൊനൊൻ്റെവിടെ അറഫാത്ത് ഹൗസിൽ സുലൈഖ (74) നിര്യാതയായി.
ഭർത്താവ് കുഞ്ഞി മൂസ്സഹാജി
മക്കൾ: ഫൗസിയ, മഫീദ, അസ്ലം, ഷഫറിന, ഷറഫുദ്ദീൻ.
മരുമക്കൾ: മുസ്തഫ കണ്ണൂർ, സീബ്ഗത്തുള്ള കുന്ദമംഗലം , നിസാർ പാനൂർ, ഫെമിന, ഫാരിസ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















