അമീബിക്ക് മസ്തിഷ്ക ജ്വരത്തിനെതിരെ മാഹിയിലും മുൻകരുതൽ നടപടികൾ സ്വീകരിക്കണം.

അമീബിക്ക് മസ്തിഷ്ക ജ്വരത്തിനെതിരെ മാഹിയിലും മുൻകരുതൽ നടപടികൾ സ്വീകരിക്കണം.
അമീബിക്ക് മസ്തിഷ്ക ജ്വരത്തിനെതിരെ മാഹിയിലും മുൻകരുതൽ നടപടികൾ സ്വീകരിക്കണം.
Share  
2025 Oct 25, 09:43 PM
MANNAN
mannan

അമീബിക്ക് മസ്തിഷ്ക ജ്വരത്തിനെതിരെ മാഹിയിലും മുൻകരുതൽ നടപടികൾ സ്വീകരിക്കണം.

മാഹിയുടെ തൊട്ടടുത്തുള്ള കോഴിക്കോട് ജില്ലയിൽ അമീബിക്ക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുകയും ഏതാനും പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്ത സാഹചര്യത്തിൽ മാഹിയിലും ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ അടിയന്തിരമായി ആരംഭിക്കണമെന്ന് രമേഷ് പറമ്പത്ത് എം.എൽ.ഏ പുത്യച്ചേരി മുഖ്യമന്ത്രിയോടും ആരോഗ്യ വകുപ്പു അധികൃതരോടും ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുവാനും കിണറുകൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ ശുദ്ധീകരിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണം

മാഹിയിൽ വിദ്യാർത്ഥികൾക്ക് പ്രതിഭ തെളിയിക്കാനുള്ള അവസരമില്ല.


മാഹി: മാഹിക്ക് ചുറ്റിലും കേരളക്കരയിലെ സി.ബി.എസ്.ഇ. വിദ്യാലയങ്ങളിൽ സി.ബി.എസ്.ഇ. കലോത്സവം നടന്നുകൊണ്ടിരിക്കെ, മാഹിയിലെ വിദ്യാർത്ഥികൾക്ക് സർഗ്ഗ സിദ്ധി പ്രകടിപ്പിക്കാൻ വേദികളില്ല. മാഹിയിലെ17 സർക്കാർ വിദ്യാലയങ്ങളിലും സി.ബി.എസ്.ഇ. സിലബസ്സാണ് നിലനിൽക്കുന്നത്.

പുതിയ പാഠ്യപദ്ധതി നടപ്പിലാകുമ്പോൾ, അക്കാദമിക് തലത്തിൽഏറെ പഠിക്കാനുണ്ടെനിരിക്കെ, മാനസിക സംഘർഷം കുറയ്ക്കാൻ കുട്ടികളിലെ കലാ കായിക പോഷണം അനിവാര്യമാണെന്ന് ശാസ്ത്രീയ പഠനം വ്യക്തമാക്കുന്നുണ്ട്.

മാഹിയിൽ സി.ബി. എസ്.ഇ. നടപ്പിലാകുന്നത് മുമ്പ് ബാലകലാമേള നടത്തിവന്നിരുന്നു. ഇതിന് സർക്കാർ ഫണ്ടും അനുവദിച്ചിരുന്നു. എന്നാൽ മാഹിയിൽ സി.ബി.എസ്.ഇ. നടപ്പിലായതോടെ, മാഹിയിലെ ഏറ്റവും വലിയ കലാമാങ്കമായി മാറിയിരുന്ന ബാല കലാമേളയും നിലച്ചുപോയി. പകരം സി.ബി.എസ്.ഇ. കലോത്സവം നടത്താനുമായില്ല. ഇതു മൂലം വിദ്യാർത്ഥികൾക്ക് കലാപോഷണത്തിനുള്ള അവസരങ്ങളില്ലാതെയുമായി.

മൂന്ന് പതിറ്റാണ്ട് മുമ്പ് മാഹി വിദ്യാഭ്യാസ മേഖലയിൽ അദ്ധ്യാ സംഘടന മുൻകൈയ്യെടുത്താണ് ആദ്യമായി ബാലകലാമേള സംഘടിപ്പിച്ചിരുന്നത്. അത് പിന്നിട് സർക്കാർ ഏറ്റെടുക്കുകയായിരുന്നു. എന്നാലിപ്പോൾ അതും നഷ്ടമായിരിക്കുകയാണ്.


whatsapp-image-2025-10-25-at-17.38.26_758f2c6b

പിഴുത് മാറ്റിയ

ദിശാബോർഡുകൾ

സ്ഥാപിക്കണം


ന്യൂമാഹി : റോഡ് വികസനത്തിന്റെ പേരിൽ ന്യൂമാഹി ഗ്രാമ പഞ്ചായത്തിൽ പലഭാഗങ്ങളിലും പൊതുമരാമത്ത് വകുപ്പിന്റെ റോഡിൽ ദിശാസൂചികകൾ പിഴുതെറിയപ്പെട്ട നിലയിലാണ്. ചിലവ കാണാനുമില്ല. ജനങ്ങൾക്ക് ഉപകാരപ്രദമല്ലാത്തവിധമാണ് ഇവ പലയിടങ്ങളിലായി കിടക്കുന്നത്. കവിയുർ , പെരിങ്ങാടി ,പോസ്റ്റ് ഓഫീസ്, പരിസരങ്ങളിലൊക്കെ ഇവ അലക്ഷ്യമായി വെച്ചത് കാണാം. പല സ്ഥലങ്ങളിലും റോഡിന്റെ ഇരുവശവും കുത്തി പൊട്ടിച്ച നിലയിലാണ്. റോഡരികുകളാവട്ടെ കാടുപിടിച്ച് കിടക്കുകയുമാണ്. കുത്തി പൊട്ടിച്ച റോഡരികുകൾ സിമന്റ് ചെയ്യാനും, ദിശാ ബോർഡുകൾ യഥാ സ്ഥലത്ത് സ്ഥാപിക്കാനും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.


ചിത്രവിവരണം: ദിശാബോർഡ് അലക്ഷ്യമായി വെച്ച നിലയിൽ


റേഷനരി വിതരണം: 27 മുതൽ 31 വരെ


മാഹി:പുതുച്ചേരി സർക്കാർ മാഹി മേഖലയിലെ റേഷൻ കാർഡുടമൾക്ക് ജൂൺ മാസത്തേക്ക് അനുവദിച്ച പ്രതിമാസ സൗജന്യ റേഷനരി ചുവപ്പ് കാർഡിന് 20 കി., മഞ്ഞ കാർഡിന് 10 കി. വീതം (സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള കാർഡുടമകൾക്കൊഴികെ) താഴെപ്പറയുന്ന വിവിധ കേന്ദ്രങ്ങളിൽ നിന്നും ഒക്ടോബർ

27 മുതൽ 31 വരെ വിതരണം ചെയ്യും.

റേഷൻ ഷോപ്പ് നമ്പർ 01, 02, 04 - MCCS റെയിൽവേ സ്റ്റേഷൻ റോഡ്, മാഹി, റേഷൻ ഷോപ്പ് നമ്പർ 03, 05, 16 (മുണ്ടോക്ക്, മഞ്ചക്കല്‍, ചൂടിക്കൊട്ട) -എംസി സി.എസ്. മഞ്ചക്കൽ, മാഹി,

റേഷൻ ഷോപ്പ് നമ്പർ 06, 10, 15, 18 (ചാലക്കര, ചെമ്പ്ര, ചെറുകല്ലായി, മുക്കുവന്‍ പറമ്പ്) ചാലക്കര വായനശാലയ്ക്ക‌് സമീപം,

റേഷൻ ഷോപ്പ് നമ്പർ 09, 11, 12 (പള്ളൂര്‍, കൊയ്യോട്ടുതെരു, ഇടയില്‍പ്പീടിക) പ്രണാം ഹോട്ടലിന് സമീപം, പള്ളൂർ,

റേഷൻ ഷോപ്പ് നമ്പർ 07, 08, 17 (ഈസ്റ്റ്‌പള്ളൂര്‍, സൌത്ത് പള്ളൂര്‍, ഗ്രാമത്തി) - സുബ്രമണ്യ കോവിലിന് സമീപം,

റേഷൻ ഷോപ്പ് നമ്പർ 13, 14 (പന്തക്കല്‍, മൂലക്കടവ്) ശ്രീനാരായണ മഠം, പന്തോക്കാട്, പന്തക്കൽ എന്നിവിടങ്ങളിൽ വെച്ച് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകുന്നേരം 6 മണി വരെയും വിതരണം ചെയ്യൂം.

(2025 ജൂൺ 1ാം തിയ്യതി മുതൽ വിതരണം ചെയ്ത പുതിയ റേഷൻ കാർഡുടമകൾ 2025 - ജൂൺ മാസത്തേക്ക് വിതരണം ചെയ്യുന്ന സൗജന്യ അരിക്ക് അർഹരായിരിക്കുന്നതല്ല)

വിശദ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് മാഹി സിവിൽ സപ്ലൈസ് ഓഫീസർ അറിയിച്ചു.


whatsapp-image-2025-10-25-at-17.39.10_f20f9a37

ബി സി സി ഐ അണ്ടർ 19 വുമൺസ് T 20 ട്രോഫി : അനുഷ്ക്കയും നിവേദ്യമോളും വീണ്ടും കേരള ടീമിൽ

ബി സി സി ഐ അണ്ടർ 19 വുമൺസ് T 20 ട്രോഫി : അനുഷ്ക്കയും നിവേദ്യമോളും വീണ്ടും കേരള ടീമിൽ


തലശ്ശേരി:ഒക്ടോബർ 26 മുതൽ മുംബൈയിൽ ആരംഭിക്കുന്ന ബി സി സി ഐ അണ്ടർ 19 വുമൺസ് T 20 ട്രോഫിയിൽ കണ്ണൂർ ജില്ലക്കാരായ അനുഷ്ക്കയും നിവേദ്യമോളും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

എലൈറ്റ് ഗ്രൂപ്പ് സി യിൽ ഒക്ടോബർ 26 ന് ഹൈദരാബാദുമായും,27 ന് ചത്തീസ്ഗഡുമായും,29 ന് മഹാരാഷ്ട്രയുമായും,31 ന്ഗോവയുമായും,നവംബർ 2 ന് ഡൽഹിയുമായും കേരളം ഏറ്റുമുട്ടും.വി സി ഷീതൾ ആണ് കേരള ക്യാപ്റ്റൻ.

വലം കൈയ്യൻ ഓഫ് സ്പിന്നറും വലം കൈയ്യൻ മിഡിൽ ഓർഡർ ബാറ്ററുമായ സി.വി.അനുഷ്ക്ക അണ്ടർ 19 ,അണ്ടർ 15 കേരള ടീമിലും വിവിധ വിഭാഗങ്ങളിൽ ജില്ലയേയും പ്രതിനിധീകരിച്ചിട്ടുണ്ട്. കണ്ണൂർ തയ്യിൽ ലക്ഷ്മി നിവാസിൽ സി.ഷൈൻ ബാബുവിൻറേയും പി.ബിന്ദുവിൻറേയും മകളാണ് അനുഷ്ക്ക.കണ്ണൂർ തളാപ്പ് എസ് എൻ വിദ്യാ മന്ദിർ സീനിയർ സെക്കൻഡറി സ്ക്കൂൾ പന്ത്രണ്ടാം ക്ലാസ് കൊമേഴ്സ് വിദ്യാർത്ഥിയാണ്.


whatsapp-image-2025-10-25-at-17.39.32_234d95bb


വലം കൈയ്യൻ മീഡിയം പേസ് ബൗളറും വലം കൈയ്യൻ ബാറ്ററുമായ വി.എൻ.നിവേദ്യമോൾ മുൻ വർഷങ്ങളിൽ അണ്ടർ 15 ,അണ്ടർ 19 കേരള ടീമിലും , 2024 ഏപ്രിൽ മെയ് മാസങ്ങളിൽ നാഗ്പൂരിൽ നടന്ന നാഷനൽ ക്രിക്കറ്റ് അക്കാദമിയുടെ 19 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ഹൈ പെർഫോർമൻസ് ക്യാമ്പിലും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തലശ്ശേരി മൂഴിക്കര ചന്ദ്രോത്ത് മീത്തൽ എം സി സി റോഡിൽ ദേവ് നിവേദ്യയിൽ പരേതനായ കെ.ടി നിജേഷ് ബാബുവിൻറേയും കെ.എം ബിന്ദുവിൻറെയും മകളാണ്.പൊന്നാനി എം ഇ എസ് കോളേജിൽ ഒന്നാം വർഷ ഇംഗ്ലീഷ് ലിറ്ററേച്ചർ ബിരുദ വിദ്യാർത്ഥിയാണ്

ദർപ്പണം

ചിത്രകലാ പ്രദർശനം 27ന്

ഭാഗ്യനാഥ് ഉദ്ഘാടനം ചെയ്യും


കതിരൂർ:ദീർഘകാലം തലശ്ശേരി ചിറക്കര കുഞ്ഞാമ്പറമ്പ് യു പി സ്കൂൾ കലാധ്യാപകനായിരുന്ന പ്രശസ്ത ചിത്രകാരൻ കെ വി വിജയൻ മാസ്റ്റർ മുൻ കാലയളവിൽ ചെയ്ത മുപ്പതിൽ പരം ചിത്രങ്ങളുടെപ്രദർശനം ദർപ്പണം ഒക്ടോബർ 27 ന്

കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട് ഗാലറിയിൽ നടക്കും.

22 എണ്ണച്ചായ രചനകൾ, 6 ക്രയോൺ വർക്കുകൾ, 3 ഇങ്ക് ഡ്രോയിങ്ങുകൾ, ഒരു ജലച്ചായ ചിത്രം എന്നിവയാണ് പ്രദർശനത്തിനൊരുക്കിയിട്ടുള്ളത്.

ആറ് ദിവസം നീളുന്ന പ്രദർശനം

ദർപ്പണം 27 ന് വൈ: 3-30ന് ചിത്രകാരൻ ഭാഗ്യനാഥ് ചന്ദ്രോത്ത് ഉദ്ഘാടനം ചെയ്യും.

പ്രശസ്തരായ ഒട്ടേറെ കലാകാരരുടെ ഗുരുസ്ഥാനീയനാണ് കെ വി വിജയൻ മാസ്റ്റർ.


പ്ലാന്റ് മാറ്റി സ്ഥാപിക്കുമെന്ന

ഉറപ്പ് പാലിക്കണം.

മാഹി. ഫിഷറീസ് കോമ്പൗണ്ടിൽ മലിന ജലട്രിറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ തീരദേശ മേഖലയിലെ പന്ത്രണ്ടോളം സംഘടനകൾ ബഹുജന പ്രക്ഷോഭത്തിലേക്ക്. മാലിന്യ പ്ലാന്റേഷന് ഒരു തരത്തിലും എതിരല്ലെന്നും 

തീര മേഖലയിലെ ജന ജീവിതവുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും സാംസ്കാരിക പരിപാടി കളും നടക്കുന്ന ഫിഷർമെന്റ് 

കമ്മ്യൂണിറ്റി ഹാളിന്റെ പരിസരത്ത് മലിന ജല ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ പാടില്ല എന്നത് മാത്രമാണ് അവശ്യമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മാഹി ശ്രീ കുറുംബ ഭഗവതി ക്ഷേത്രം,

പാറക്കൽ ശ്രി കുറുംമ്പ ഭഗവതി ക്ഷേത്രം, മുക്കുവ സമുദായ അസോസിയേഷൻ, പൂഴിയിൽ ജുമാ മസ്ജിത്, മത്സ്യ തൊഴിലാളി ഐക്യ വേദി മാഹി, വഞ്ചി കമ്മിറ്റി മാഹി, ഫിഷ് മർച്ചന്റ് അസോസിയേഷൻ മാഹി, ബോട്ട് ഓണേഴ്സ് അസോസിയേഷൻ മാഹി, ഫിഷർ മെൻ കോ. ഓപ്പറേറ്റീവ് സൊസൈറ്റി, പ്രിയദർശിനി വുമൺ സൊസൈറ്റി, മത്സ്യ തൊഴിലാളി മസ്ജിദ്

ഫെഡറേഷൻ, ലാറ്റിൻ കത്തോലിക് അസോസിയേഷൻ പുതുശ്ശേരി എന്നീ സംഘടനകളിലെ പ്രതിനിധികൾ ഉൾക്കൊണ്ട സമരസമിതി ജാതി മത രാഷ്ട്രീയ ഭേതമില്ലാതെ മാഹി മത്സ്യ മേഘലയിലെ 

ബഹുജന കൂട്ടായ്മയായി മാറിയിരിക്കുകയാണ്.

ഇതിനെതിരെ കഴിഞ്ഞ സമരസമിതിയുടെ ആഭിമുഖ്യത്തിൽ ആഗസ്ത് 25 ന് പന്തം കൊളുത്തി പ്രകടനവും 26 ന് ഫിഷറീസ് ഓഫീസിന് മുന്നിൽ .ധർണയും സംഘടിപ്പിക്കും.

 മാഹി മത്സ്യ മേഖലയിലെ രണ്ടായിരത്തിൽ പരം മത്സ്യത്തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ഒപ്പുശേഖരണം നടത്തുകയും.

 മാഹി അഡ്മിനിസ്ട്രേറ്റർ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുകയും,ചെയ്തിരുന്നു.

 ഒപ്പുശേഖരണം നടത്തിയ നിവേദനംഎംഎൽഎയ്ക്കും, ആർ. എ യ് ക്കും സമർപ്പിച്ചതായും ഭാരവാഹികൾ പറഞ്ഞു.

 സ്ഥലം എംഎൽഎയുടെ സാന്നിധ്യത്തിൽ ലഫ് : ഗവർണർ, മുഖ്യമന്ത്രി,പൊതുമരാമത്ത് മന്ത്രി, 

എന്നിവരുമായി ചർച്ച നടത്തുകയും 

 ചർച്ചയുടെ അടിസ്ഥാനത്തിൽ പ്ലാന്റ് മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയെങ്കിലും,,

 ആ ഉറപ്പിൽ തങ്ങൾ സംതൃപ്തർ അല്ലെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പി.രഞ്ജിത്ത് ,എ.വി യൂസഫ്, സുധീർ കരുണൻ, ശ്യാംജിത്ത്.പി,ടി മോഹനൻ,സലാം എ.വി,

പി. യൂസഫ്, പി. ചിത്രൻ, ആശാലത, രതീഷ് ബാബു, പി. വി. സുനിൽ,

എൻ.ബാലകൃഷണൻ, യു.ടി.സതീശൻ, രാജേഷ്, കവിത എന്നിവർ പങ്കെടുത്തു

whatsapp-image-2025-10-25-at-17.37.04_13ee753b

മാഹി മത്സ്യ മേഖല സംയുക്ത

സമര സമിതി പത്ര സമ്മേളനം


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan