മാഹി എം.എൽ.എ.രമേഷ് പറമ്പത്തിന് ഖത്തറിൽഊഷ്മള വരവേൽപ്പ്
ഖത്തർ - മാഹി സൗഹൃദ സംഗമം (ക്യു മാസ് ) സംഘടിപ്പിക്കുന്ന മാഹി പെരുന്നാൾ എന്ന പരിപാടിയിൽ പങ്കെടുക്കാൻ ദോഹയിൽ എത്തിയ മാഹി എം.എൽ.എ. രമേശ് പറമ്പത്തിന് ഹാമദ് ഇന്റർനേഷനാൽ എയർപോർട്ടിൽ ക്യുമാസ് ഭാരവാഹികൾ സ്വീകരണം നൽകി.
പ്രസിഡണ്ട് ഉല്ലാസ് കായക്കണ്ടി ,സിക്രട്ടറി അനീസ് ഹനീഫ്,
വൈസ് പ്രസിഡന്റ് ആഷിക്ക് മാഹീ ,ട്രഷറർ റിജാൽ കിടാരൻ ,
പാട്രൺ എം പി സലിം ,അഡ്‌വൈസർ റിസ്‌വാൻ,സ്പോർട്സ്കൺവീനർ ഇസ്മത് ,ജോയിന്റ് സിക്രട്ടറി ഷാജഹാൻ,എക്സിക്യുട്ടീവ് അംഗങ്ങളായ ഷാജി , സുഹൈൽ, സിബീഷ് തുടങ്ങിയവർ സ്വീകരിച്ചു.
തലശ്ശേരി മണ്ഡലത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചു
തലശ്ശേരി :മണ്ഡലത്തില്‍ എരഞ്ഞോളി പാലത്തിന് സമീപം തലശ്ശേരി - കൂര്‍ഗ് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് 50 ലക്ഷം അനുവദിച്ചു.
നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ അദ്ദേഹത്തിന്റെ ചേംബറില്‍ പൊതുമരാമത്ത് വകുപ്പുമന്ത്രി പി. എ. മുഹമ്മദ് റിയാസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
തലശ്ശേരി-കൂര്‍ഗ് അന്തര്‍സംസ്ഥാന പാതയിലെ ഈഭാഗത്ത് മഴക്കാലത്തെ വെള്ളക്കെട്ട് മൂലം വഴിയാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും വലിയ ബുദ്ധിമുട്ട് നേരിട്ട സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പിന്റെ അടിയന്തര ഇടപെടലുണ്ടായത്.
പ്രസ്തുത ഭാഗത്തെ 1800 മീറ്റര്‍ ദൂരം റോഡുയര്‍ത്തി നിര്‍മ്മിച്ച് വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിന് നടപടിയെടുത്ത പൊതുമരാമത്ത് വകുപ്പിനെ ബഹു. സ്പീക്കര്‍ അഭിനന്ദിച്ചു.
പൊതുമരാമത്ത് വകുപ്പുമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി അജിത്ത് ലാല്‍, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജ്ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി അനുശോചനമറിയിച്ചു
മാഹി:കേരള മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മാതാവിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് മാഹി ബ്ലോക്ക് 1 കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ സ്വവസതിയിലെത്തി നേരിട്ട് ദുഃഖത്തിൽ പങ്ക് ചേർന്നു.
നേതാക്കളായ പ്രസിഡന്റ് കെ മോഹനൻ , വൈസ് പ്രസിഡണ്ടും മുൻ മുൻസിപ്പൽ വൈസ്. ചെയർമാനുമായ പി പി വിനോദ് ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ സുരേഷ് ,സെക്രട്ടറിമാരായ ഷാജു കാനത്തിൽ, ജിതേഷ് വാഴയിൽ, ഇലക്ട്രിസിറ്റി വർക്കേസ് ഐഎൻടിയുസി നേതാവ് കെ രവീന്ദ്രൻ , തുടങ്ങിയവർ അദ്ദേഹത്തിന്റെ വസതിയിൽ എത്തി അനുശോചനം അറിയിച്ചു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















