
പഴയ ബുക്ക് ഡിപ്പോയില്‍ ഡിജിറ്റല്‍ ലൈബ്രറിയും സാംസ്കാരികനിലയവും തുടങ്ങുന്നതിന് അനുമതി
തലശ്ശേരി :ടൗണില്‍ ഗവ. എല്‍. പി. സ്കൂളിന് സമീപം വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന പഴയ ജില്ലാ ബുക്ക് ഡിപ്പോയുടെ സ്ഥലം ഡിജിറ്റല്‍ ലൈബ്രറിയും സാംസ്കാരിക നിലയവും തുടങ്ങാന്‍ ഉപയോഗപ്പെടുത്തുന്നതിന് തലശ്ശേരി നഗരസഭയ്ക്ക് അനുമതി നല്‍കും.
പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടിയുമായി നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ അദ്ദേഹത്തിന്റെ ചേംബറില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
തലശ്ശേരി ടൗണില്‍ കായ്യത്ത് റോഡില്‍ സ്ഥിതി ചെയ്യുന്ന ബുക്ക് ഡിപ്പോ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിലേറെയായി പ്രവര്‍ത്തനരഹിതമാണ്.
ഇവിടെ ജനകീയ പങ്കാളിത്തത്തോടെ വായനശാലയും സാംസ്കാരിക നിലയവും ആരംഭിക്കണമെന്ന സ്ഥലവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് മന്ത്രിയുടെ ഉറപ്പോടെ യാഥാര്‍ത്ഥ്യമാകുന്നത്.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, വാര്‍ഡ് കൗണ്‍സിലര്‍ സി.ഒ.റ്റി ഷബീര്‍ എന്നിവർ ഓൺലൈനായും സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരന്‍ നായര്‍, അഡീ. പ്രൈവറ്റ് സെക്രട്ടറി അര്‍ജുന്‍ എസ്. കുമാര്‍, എന്നിവർ നേരിട്ടും യോഗത്തില്‍ പങ്കെടുത്തു.
ചിത്രവിവരണം: സ്പീക്കർ എ.എൻ. ഷംസീർ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യുന്നു

സ്വാതന്ത്ര്യ സമര സേനാനികളെ ആദരിച്ചു
ആശ്രിതർക്കുള്ള ഉപഹാരം വിതരണം ചെയ്തു
മാഹി: പുതുച്ചേരി സംസ്ഥാ നത്തെ സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കുന്നതിൻ്റെ ഭാഗമായി മാഹി ഭരണ കൂടം മാഹിയിലെ സ്വാതന്ത്ര്യ സമര സേനാനികളെ ഗവ. ഹൗസിൽ ആദരിച്ചു. സേനാനികളുടെ ആശ്രിതർക്കുള്ള ഉപഹാരവും വിതരണം ചെയ്തു -
റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ അധ്യക്ഷത വഹിച്ചു.രമേശ് പറമ്പത്ത് എംഎൽഎ സ്വാതന്ത്ര്യ സമര സേനാനി കെ.ബാലനെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് എം എൽ എ ഇവരുടെ ആശ്രിതർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. പുതുതായി ഭിന്നശേഷി പെൻഷൻ അനുവദിച്ചവർക്കുള്ള ഓർഡറും തദവസരത്തിൽ നൽകി. ഗവ. ഹൗസിലെ സൂപ്രണ്ട്മാരായ പ്രവീൺ പാനിശ്ശേരി, രാധാകൃഷ്ണൻ കുനിയിൽ എന്നിവർ പ്രസംഗിച്ചു

ഭൂമി വാതുക്കൽ പി.ഒ.
പ്രകാശനം ഒന്നിന്
വാണിമേൽ: മുരളി വാണിമേൽ രചിച്ച ഭൂമിവാതുക്കൽപി.ഒ. എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നവമ്പർ ഒന്നിന് പ്രകാശനം ചെയ്യും. കാലത്ത് 10 മണിക്ക് ഭൂമിവാതുക്കൽ എൽ.പി.സ്കൂൾ മദ്രസ്സ അങ്കണത്തിൽ നോവലിസ്റ്റും ചിത്രകാരനുമായ മധുശങ്കർ മീനാക്ഷി പ്രകാശനം ചെയ്യും. കലൈമാമണി ചാലക്കര പുരുഷു ഏറ്റുവാങ്ങും.ഡോ: പി. കേളു, കുഞ്ഞിക്കണ്ണൻ വാണിമേൽ, പി ഹരീന്ദ്രനാഥ്, പിന്നണി ഗായകൻ എം.മുസ്തഫ സംസാരിക്കും.

വിഷരഹിത പച്ചക്കറിക്കായ് ന്യൂ മാഹിയിൽ അടുക്കളത്തോട്ടം
ന്യൂ മാഹി : ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന അടുക്കളതോട്ട പച്ചക്കറി കൃഷിക്കുവേണ്ടിയുള്ള പച്ചക്കറിതൈകൾ ഒന്നാം ഘട്ട വിതരണോദ്‌ഘാടനം ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ അർജുൻ പവിത്രന്റെ അദ്ധ്യക്ഷതയിൽ ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സെയ്തു എം കെ അവർകൾ നിർവഹിച്ചു.
എല്ലാ വാർഡുകളിലെയും മുഴുവൻ വീടുകളിലും അടുക്കള തോട്ടം ഒരുക്കുകയാണ് പച്ചക്കറി കൃഷി - അടുക്കളത്തോട്ടം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഇതിന് മുൻപ് ഈ പദ്ധതിയുടെ ഭാഗമായി 15 തരം നാടൻ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തിരുന്നു. വിഷരഹിത പച്ചക്കറി ഉൽപാദിപ്പിച്ചു കൊണ്ട് പഞ്ചായത്തിനെ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുകയും ജീവിതശൈലി രോഗങ്ങൾ ഇല്ലാതാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ശർമിള വാർഡ് മെമ്പർമാരായ ശർമി രാജ്, തമീം, വത്സല സി ഡി എസ് ചെയർപേഴ്സൺ ലീല കെ പി, കൃഷി അസിസ്റ്റന്റ് അരുൺ വി എസ്‌എന്നിവർ യോഗത്തിൽ സംബന്ധിച്ചു. കൃഷി അസിസ്റ്റന്റ് ബൈജു എം വി സ്വാഗതം പറഞ്ഞു.

എക്സൽബിഷൻ 2025 സംഘടിപ്പിച്ചു.
മാഹി:ചാലക്കര എക്സൽ പബ്ലിക് സ്കൂൾ ശാസ്ത്രമേള എക്സൽ ബിഷൻ സ്കൂൾ പ്രിൻസിപ്പൽ സതി എം കുറുപ്പിന്റെ അധ്യക്ഷതയിൽ പാലയാട് ഗവ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ പ്രസാദ്.സി. വി ഉദ്ഘാടനം ചെയ്തു. ശ്രേയ ജിതേഷ് സ്വാഗതവും നിള സതീഷ് നന്ദിയും പറഞ്ഞു.പി.ടിഎ പ്രസിഡന്റ് കൃപേഷ്.കെ.വി, എം പി ശ്രീവിദ്യ ശ്രീധർ, പ്രീജവിജയൻ തുടങ്ങിയവർ സംസാരിച്ചു. സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, ഐ ടി, ആർട്ട് ആൻഡ് ക്രാഫ്റ്റ്, ലാംഗ്വേജ്, കൊമേഴ്സ്,തുടങ്ങിയവയിൽ നിന്നായി നൂറ് കണക്കിന് എക്സിബിറ്റുകൾ പ്രദർശിപ്പിച്ചു. നിരവധി പുത്തൻ ആശയങ്ങളുമായി നിരവധി വിദ്യാർത്ഥികൾ മേളയിൽ പങ്കെടുത്തു.
ചിത്ര വിവരണം: പ്രസാദ്.സി. വി ഉദ്ഘാടനം ചെയ്യുന്നു
പ്രൈഡ് ഓഫ് പുതുച്ചേരി
അവാർഡ് പ്രഖ്യാപിച്ചു.
ചെന്നൈ എസ്എസ് ന്യൂസ് നൽകുന്ന പ്രൈഡ് ഓഫ് പുതുച്ചേരി അവാർഡിന് മാഹി സ്വദേശികളായ ചാലക്കര പുരുഷു (സാംസ്കാരികം), കെ.കെ.രാജീവ് (സംഗീതം), ഉത്തമരാജ് മാഹി (സാഹിത്യം), പ്രേമൻ.കെ (ചിത്രം), സതി ശങ്കർ (ചിത്രം), പ്രിയ രഞ്ജിത്ത് കലാക്ഷേത്ര (നൃത്തം), രേണുക വേണുഗോപാൽ (നൃത്തം), ദിവ്യ പ്രീതിഷ് (നൃത്തം) എന്നിവർ അർഹരായി. 2025 ലെ പ്രൈഡ് ഓഫ് പുതുച്ചേരി അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട മാഹി സ്വദേശികൾ പുതുച്ചേരി സർക്കാറിൻ്റെ കലൈമാമണി അവാർഡ് ജേതാക്കളാണ്. എസ്.എസ് ന്യൂസ് നൽകുന്ന അവാർഡ് ഒക്ടോബർ 26 ന് രാവിലെ 9.30 ന് പുതുച്ചേരി സംഗമിത്ര കൺവെൻഷൻ സെന്ററിൽ വെച്ച് വിതരണം ചെയ്യും.
എം എൽ എക്കെതിരെയുള്ള
പ്രചാരണം അവാസ്തവം
മാഹി:തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ബിജെപി മാഹിയിൽ എംഎൽഎ യ്ക്കെതിരെ നടത്തുന്ന പ്രസ്താവന രാഷ്ട്രീയ പ്രേരിതമാണെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ.മോഹനൻ ആരോപിച്ചു.
സ്വന്തം ഗവൺമെന്റിന്റെ കഴിവുകേട് മറച്ചുവെക്കാനുള്ള ശ്രമമാണ് ഗവൺമെന്റിലെ ഉന്നത ഉദ്യോഗസ്ഥന്മാർ ഉത്തരവാദിത്വമില്ലാതെ,സിംഗിൾ ടെൻഡറിന്റെ പേര് പറഞ്ഞ് രണ്ടര മാസത്തോളം നീട്ടിക്കൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയായിരുന്നു , മാലിന്യ സംസ്കരണം നടത്തേണ്ട ഫയൽ
സിംഗിൾ ടെൻഡർ ഗവർണറുടെ ഓഫീസ് വരെ പോകേണ്ടിരിക്കെ മനപ്പൂർവ്വം അത് വൈകിപ്പിക്കുകയാണ് ഉന്നത ഉദ്യോഗസ്ഥന്മാർ ചെയ്തത്.
അതിൽ മാഹി അഡ്മിനിസ്ട്രേഷനേയും എംഎൽഎയും കുറ്റം പറഞ്ഞു കൊണ്ട് തടിയൂരാനുള്ള ശ്രമമാണ് ബിജെപി നടത്തിയത്.
ഇത് ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ഒരു ശ്രമം മാത്രമാണ് .
മാഹിയിൽ ജനപക്ഷത്തു നിന്നുകൊണ്ട് പ്രവർത്തിക്കുന്ന എംഎൽഎ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ പ്രകടനപത്രിയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും നടപ്പിലാക്കാൻ സാധിച്ചതിലുള്ള രാഷ്ട്രീയ തിമിരമാണ് പ്രസ്താവനക്ക് കാരണമെന്ന് കെ മോഹനൻ കുറ്റപ്പെടുത്തി.
മാഹിയിലെ ഗതാഗത യോഗ്യമല്ലാത്ത പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ ടെൻഡർ നടപടി പൂർത്തിയായിരിക്കുകയാണ്,മഴ കാരണമാണ് പ്രവർത്തനം വൈകിയത്.
പാറക്കലിൽ സ്ഥാപിക്കാൻ പോകുന്ന സ്വീവേജ് പ്ലാൻറ് സ്ഥലം മാറണമെന്ന് ജനകീയ ആവശ്യത്തിനൊപ്പം, മുഖ്യമന്ത്രിയെ കണ്ടതും അത് മാഹിയിൽ സ്ഥാപിക്കാൻ പോകുന്ന പ്ലാന്റിന് എതിരല്ല എന്നും രമേഷ് പറമ്പത്ത് എംഎൽഎ വ്യക്തമാക്കിയതും ശ്രദ്ധേയമാണ്,
മാഹിയിലെ നഴ്സിംഗ് കോളേജ് ഉൾപ്പെടെ എസ് പി ഓഫീസ്,രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിലെ ഒ. പി വിഭാഗത്തിന്റെ ബിൽഡിംഗ്,മാഹി ജി എച്ചിലെ കിച്ചൻ ബ്ലോക്ക്,തുടങ്ങിയ സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി അടുത്തമാസം പത്തിന് മാഹിയിൽ എത്താ നിരിക്കേയാണ് വസ്തുതക്ക് നിരക്കാത്ത ആരോപണം ഉയർത്തുന്നത്.

രവീന്ദ്രൻ നിര്യാതനായി.
മാഹി:ചാലക്കര ഫ്രഞ്ച് പെട്ടി പാലത്തിനു സമീപം മയൂർ ഭവനത്തിൽ രവീന്ദ്രൻ കൊണ്ടോടി (77) നിര്യാതനായി.
പരേതരായ ബാപ്പുവിൻ്റെയും മാധവിയുടെയും മകനാണ്. ഭാര്യ: ഹൈമാവതി. മക്കൾ: രസീന, രമ്യ, രശ്മി, റീജേഷ്. സഹോദരങ്ങൾ: പരേതയായ ജാനകി, വാസന്തി, മഹിള, അശോകൻ. മരുമക്കൾ: പരേതനായ രാജേഷ്, മുരളീധരൻ, ഷംജിത്ത്.
സംസ്കാരം നാളെ (24/10/25) രാവിലെ 11 മണിക്ക് മാഹി പൊതുസ്മശാനത്തിൽ.
ആണ്ടി മാസ്റ്ററെ അനുസ്മരിച്ചു.
പള്ളൂർ എട്ടാംവാർഡ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടായിരുന്ന ആണ്ടി മാസ്റ്ററുടെ എട്ടാം ചരമവാർഷികം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ ചടങ്ങുകൾ നടത്തി , പരേതൻ്റെ വസതിയിൽ ചേർന്ന അനുസ്മരണയോഗം മാഹി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ മോഹനൻ ഉൽഘാടനം ചെയ്തു.
കെ സജിവൻ , അൻസിൽ അരവിന്ദ് കെ. ബാലൻ കെ. വി പ്രകാശൻ എന്നിവർ സംസാരിച്ചു. '
പുഷ്പാർച്ചനയിൽ കുടുബാംഗങ്ങളും പങ്കെടുത്തു '
ചിത്ര വിവരണം'
ആണ്ടി മാസ്റ്റർ അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ മോഹനൻ ഉൽഘാടനം ചെയ്യുന്നു
സൊസൈറ്റിക്കെതിരെ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതം
മാഹി: മാഹി ലേബർ കോൺട്രാക്ട് സൊസെറ്റിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയെന്നും, ഇൻകം ടാക്സ് വെട്ടിച്ചതിൻ്റെ പേരിൽ നോട്ടിസയച്ചുവെന്നും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ബി.ജെ.പി ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് സൊസൈറ്റി പ്രസിഡണ്ട് കെ.വി.ഹരീന്ദ്രൻ അറിയിച്ചു.

ഈസ്റ്റ് പള്ളൂരിൽ അടിപ്പാത നിർമ്മാണ പ്രവർത്തി ഊർജ്ജിതമാകുന്നു.
മാഹി: ഈസ്റ്റ് പള്ളൂരിനെ മാഹിയുമായി ബന്ധിപ്പിക്കുന്ന തലശ്ശേരി മാഹി ബൈപാസിന് കുറുകെ പോകുന്ന റോഡിനെ സിഗ്നൽ പോയിൻ്റിൽ നിന്ന് മോചിപ്പിച്ച് അടിപ്പാത നിർമ്മിക്കാനുള്ള പ്രവർത്തനം പുരോഗമിക്കുന്നു. ബൈപാസ്സിലെ ഏക സിഗ്നൽ പോസ്റ്റായ ഇവിടെ നിരവധി വാഹനാപകടങ്ങൾ തുടർച്ചയായി നടക്കുന്നതിനാലും, ബൈപാസ്സിലൂടെ കടന്നു പോകുന്ന വാഹനങ്ങൾക്ക് സുഗമമായി പോകാനാവാത്തതുമാണ് അടിപ്പാത നിർമ്മാണത്തിന് അധികൃതരെ പ്രേരിപ്പിച്ചത്. ബൈപാസ് നിർമ്മാണഘട്ടത്തിൽ തന്നെ ഈ ആവശ്യമുയർന്നിരുന്നുവെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല.
ആറുവരിപ്പാതയിൽ കോഴിക്കോട് ഭാഗത്തേക്കുള്ള മൂന്ന് വരിയിൽ ഇടതു ഭാഗത്തെ സർവ്വീസ് റോഡിനോട് ചേർന്നുള്ള ഭാഗമാണ് ഇടിച്ചു താഴ്ത്തുന്നത്. റോഡിൻ്റെ താറിങ്ങ് പൂർണ്ണമായി അടർത്തി മാറ്റുകയാണ്. ഈ ഭാഗത്ത് സർവ്വീസ് റോഡിലെ ഗതാഗതവും നിലച്ചിട്ടുണ്ട്. സിഗ്നൽ പോസ്റ്റിന് ഇരുഭാഗത്തുമുള്ള അഞ്ഞൂറ് മീറ്റർ വീതം ദൂരത്ത് ബൈ പാസ്സ് ഉയർത്തി അടിപ്പാലം നിർമ്മിക്കാനാണ് തീരുമാനം. അടിപ്പാത നിർമ്മിക്കുന്നതോടെ ഈപ്രദേശത്തുകാരുടെ യാത്രാക്ലേശത്തിനും പരിഹാരമാകും.
ചിത്ര വിവരണം: ഈസ്റ്റ് പള്ളൂരിൽ സിഗ്നൽ പോസ്റ്റിന് സമീപം നടക്കുന്ന നിർമ്മാണ പ്രവർത്തനം

തെങ്ങ് മുറിച്ചു മാറ്റുന്നതിനിടയിൽ വീണു പരിക്കേറ്റ യുവാവ് മരണപ്പെട്ടു
മാഹി:നിടുമ്പ്രം മഹാദേവ ക്ഷേത്രത്തിന് സമീപം മീത്തലെ കൊല്ലറോത്ത് പി.വി.സനിഷ് (42) മരണപെട്ടു. രണ്ടാഴ്ചമുമ്പ് മാടപ്പീടികയ്ക്ക് സമീപം വെച്ച് തെങ്ങ് മുറിച്ചു മാറ്റുന്നതിനിടെ വീണു ഗുരുതരമായി പരിക്കെറ്റ് ചികിത്സയിലായിരുന്നു.
അച്ഛൻ: പരേതനായ പി.വി.ചന്തു. അമ്മ: വിലാസിനി. സഹോദരൻ: സജീഷ്. (ബസ് കണ്ടക്ടർ തലശ്ശേരി) സംസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ.

മാണിക്കോത്ത് ചന്ദ്രൻ നിര്യാതനായി
ഒളവിലം തൃക്കണ്ണാപുരം ക്ഷേത്രത്തിനു സമീപം മാണിക്കോത്ത് ചന്ദ്രൻ (69) നിര്യാതനായി. ചൊക്ലിയിൽ ഓട്ടോ ഡ്രൈവർ ആയിരുന്നു.
ഭാര്യ: ഉഷ. മക്കൾ: നിപിൻ, നിധീഷ്. മരുമകൾ: അഗിന. സഹോദരങ്ങൾ: ശ്രീധരൻ (പെരിങ്ങത്തൂർ), ലീല (കാഞ്ഞങ്ങാട്), പരേതരായ ദേവൂട്ടി, ജാനു, ഹരിദാസൻ സംസ്ക്കാരം നാളെ (24/10/25) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
ഇന്റർലോക്ക് ചെയ്യാൻ
എം.പി. ഫണ്ട് അനുവദിച്ചു.
ന്യൂമാഹി:പെരിങ്ങാടി വാർഡ് 6 മങ്ങോട്ടുംകാവ് ഭഗവതി ക്ഷേത്രം റോഡ് ഇന്റർലോക്ക് ചെയ്യാൻ 6 ലക്ഷംരൂപ ഷാഫി പറമ്പിൽ എം.പി.യുടെ ഫണ്ടിൽ നിന്നും അനുവദിച്ചു. വാർഡ് മെമ്പർ ഫാത്തിമ കുഞ്ഞിതയ്യിൽ, യു.ഡി.എഫ്. നേതാകളായ അസ്‌ലം ടി എച്, അനീഷ് ബാബു, പി സി റിസാൽ, സുലൈമാൻ എന്നിവരാണ്

പ്രൈഡ് ഓഫ് പുതുച്ചേരി
അവാർഡ് പ്രഖ്യാപിച്ചു.
ചെന്നൈ എസ്എസ് ന്യൂസ് നൽകുന്ന പ്രൈഡ് ഓഫ് പുതുച്ചേരി അവാർഡിന് മാഹി സ്വദേശികളായ ചാലക്കര പുരുഷു (സാംസ്കാരികം), കെ.കെ.രാജീവ് (സംഗീതം), ഉത്തമരാജ് മാഹി (സാഹിത്യം), പ്രേമൻ.കെ (ചിത്രം), സതി ശങ്കർ (ചിത്രം), പ്രിയ രഞ്ജിത്ത് കലാക്ഷേത്ര (നൃത്തം), രേണുക വേണുഗോപാൽ (നൃത്തം), ദിവ്യ പ്രീതിഷ് (നൃത്തം) എന്നിവർ അർഹരായി. 2025 ലെ പ്രൈഡ് ഓഫ് പുതുച്ചേരി അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട മാഹി സ്വദേശികൾ പുതുച്ചേരി സർക്കാറിൻ്റെ കലൈമാമണി അവാർഡ് ജേതാക്കളാണ്. എസ്.എസ് ന്യൂസ് നൽകുന്ന അവാർഡ് ഒക്ടോബർ 26 ന് രാവിലെ 9.30 ന് പുതുച്ചേരി സംഗമിത്ര കൺവെൻഷൻ സെന്ററിൽ വെച്ച് വിതരണം ചെയ്യും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group