അനുഗ്രഹവർഷം ചൊരിഞ്ഞ് മയ്യഴിയമ്മ മടങ്ങി

അനുഗ്രഹവർഷം ചൊരിഞ്ഞ് മയ്യഴിയമ്മ മടങ്ങി
അനുഗ്രഹവർഷം ചൊരിഞ്ഞ് മയ്യഴിയമ്മ മടങ്ങി
Share  
2025 Oct 22, 11:40 PM
kkn
meena
thankachan
M V J
MANNAN

അനുഗ്രഹവർഷം ചൊരിഞ്ഞ്

മയ്യഴിയമ്മ മടങ്ങി


മാഹി: കണ്ട് കൊതിതീരാത്ത കണ്ണുകളുമായി , ചുണ്ടിൽ പ്രാർത്ഥനാ ഗീതങ്ങളുമായി നൂറ് കണക്കിന് വിശ്വാസികൾ ആത്മീയ വിശുദ്ധിയിൽ തൊഴുകൈകളുമായി നിൽക്കെ, വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ ദാരുശിൽപ്പം ബസലിക്ക റെക്ടർ സെബാസ്ററ്യൻ കാരക്കാട്ടിൽ രഹസ്യ അറയിലേക്ക് മാറ്റി പ്രതിഷ്ഠിച്ചതോടെ മയ്യഴി തിരുനാളിന് പ്രൗഢമായ പരിസമാപ്തിയായി. പള്ളി മണികളും കതിനാവെടികളും മുഴങ്ങവെ, ഇന്നലെ ഉച്ചക്ക് ശേഷം ആ ആത്മീയ നിർവൃതിയിൽ കുളിച്ചു നിന്ന ഭക്തമാനസങ്ങളിൽ അനുഗ്രഹ സായൂജ്യമേകി മാതാവ് വിശ്വാസികളുടെ കണ്ണുകളിൽ നിന്ന് അപ്രത്യക്ഷയായി; ഇനി അടുത്ത വർഷം ഒക്ടോബർഅഞ്ചിന് കാണാമെന്ന പ്രതീക്ഷകളോടെ.. പെരുന്നാളിന് കൊടിയിറങ്ങിയതോടെ ആനന്ദ കണ്ണീർ കണക്കെ ചാറ്റൽ മഴ പെയ്തു കൊണ്ടിരുന്നു.


ചിത്രവിവരണം: മയ്യഴിയമ്മയെ കാണാനുള്ള തിരക്ക്

മാഹി വിശ്വകർമ്മ മഹാസഭ

: വാർഷിക സമ്മേളനം 26 ന്


മാഹി:അഖില ഭാരതിയ . വിശ്വകർമ്മ മഹാസഭ മാഹി മേഖല കമ്മിറ്റിയുടെ 52-ാം വാർഷിക സമ്മേളനവും ജനറൽ ബോഡിയോഗവും ഒക്ടോബർ 26 ന് വൈകുന്നേരം 4 മണിക്ക് ന്യൂമാഹി വിശ്വകർമ്മ സംഘം ഓഫീസിന് സമീപത്തുള്ള ഹോട്ടൽ കൈരളി ഹാളിൽ നടക്കും. രാവിലെ 9.30 ന് പതാക ഉയർത്തും. വാർഷിക സമ്മേളനം 4 മണിക്ക് അഡ്വ.എൻ.പി.വിജിത്ത് വിജു ഉദ്ഘാടനം ചെയ്യും.

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഇ.എൻ.ശ്രീധരൻ ആചാര്യ സ്‌മാരക ഉപഹാര വിതരണവും നടക്കും.


whatsapp-image-2025-10-22-at-20.40.01_faa6a5ff

സ്തനാർബുദ ബോധവൽക്കരണം- പിങ്ക് നൃത്താവിഷ്കാരം സംഘടിപ്പിച്ചു


തലശ്ശേരി: സ്തനാർബുദ ബോധവൽക്കരണത്തിന്റെ ഭാഗമായി മലബാർ കാൻസർ സെന്ററിന്റെയും കണ്ണൂർ ഡിസ്ട്രിക്റ്റ് കാൻസർ കൺട്രോൾ കൺസോർഷ്യത്തിൻ്റെയും നേതൃത്വത്തിൽ തലശ്ശേരി ഡൗൺ ടൗൺ മാളിൽ ബോധവൽക്കരണ നൃത്താവിഷ്കാരം സംഘടിപ്പിച്ചു. എൻഎസ്എസ് വളണ്ടിയർമാരായ കാൻസർ സെന്ററിലെ എം. ആർ.ടി ബിരുദ വിദ്യാർത്ഥികളാണ് പിങ്ക് നൃത്താവിഷ്കാരം അവതരിപ്പിച്ചത്.

 കണ്ണൂർ ഡിസ്ട്രിക്റ്റ് കാൻസർ കൺട്രോൾ കൺസോർഷ്യം സ്ഥാപക പ്രസിഡൻ്റ് നാരായണൻ പുതുക്കുടി അധ്യക്ഷത വഹിച്ച ചടങ്ങ് പ്രൊഫ എ പി സുബൈർ ഉദ്ഘാടനം ചെയ്തു. 

മലബാർ കാൻസർ സെൻ്റർ( പി ജി ഐ ഒ എസ് ആർ) കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം മേധാവി ഡോ. നീതു എ പി, ബ്രസ്റ്റ് കാൻസർ വിഭാഗം മേധാവി ഡോ. ഷംന മുഹമ്മദ് എന്നിവർ സ്തനാർബുദ ബോധവൽകരണ സന്ദേശങ്ങൾ നൽകി. 

കണ്ണൂർ ഡിസ്ട്രിക്റ്റ് കാൻസർ കൺട്രോൾ കൺസോർഷ്യം വൈസ് പ്രസിഡൻ്റ് സുരേഷ് പി കെ സ്വാഗതവും ട്രഷറർ മുഹമ്മദ് നിസാർ പടിപ്പുരക്കൽ നന്ദിയും പറഞ്ഞു.

 കണ്ണൂർ ഡിസ്ട്രിക്റ്റ് കാൻസർ കൺട്രോൾ കൺസോർഷ്യം ഭാരവാഹികളായ ദീലീപൻ മാസ്റ്റർ, ഹസ്ന ബൈജു, സേതുമാധവൻ ഒ ജി, എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ ഡോക്ടർ കെ. സതീശൻ, എൻ. കെ. അജയൻ,

കെ.സന്തോഷ്, ടി.നിഷ

 ഫ്ളാഷ് ബാക്ക് ഭാരവാഹികളായ സി.ടി.കെ അഫ്സൽ, ഒ.വി റഫീഖ്, സംബന്ധിച്ചു.


whatsapp-image-2025-10-22-at-20.40.20_de258a7f

പെൻഷനേഴ്സ് അസോസിയേഷൻ: വാർഷിക സമ്മേളനം നടത്തി


ചൊക്ലി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ചൊക്ലി മണ്ഡലം കമ്മിറ്റി വാർഷിക സമ്മേളനം നടത്തി. മേക്കുന്ന് വി.പി.സത്യൻ സ്‌മാരക ഓഡിറ്റോറിയത്തിലെ വി.കെ.ഭാസ്ക്‌കരൻ മാസ്റ്റർ നഗറിൽ പതാക വന്ദനത്തോടുകൂടി തുടക്കം കുറിച്ച സമ്മേളനം മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.എം.പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം രവിന്ദ്രൻ കോയ്യോടൻ ഉദ്ഘാടനം ചെയ്‌തു. ടി.ആർ.യതിരാജ് അദ്ധ്യക്ഷത വഹിച്ചു. ടി.രവീന്ദ്രൻ,

പി.ജയതിലകൻ എം.ജയപ്രകാശ്, ഷാജകൃഷ്‌ണ, ജയപ്രസാദ്.എൻ,

പി.കെ.രാജേന്ദ്രൻ,

പി.വി.ബാലകൃഷ്‌ണൻ, കെ.കെ.നാരായണൻ, എം.ഉദയൻ, എം.പി.പ്രമോദ്, കെ.രാമചന്ദ്രൻ, അജിതകുമാരി കോളി, ടി.കെ.ഉല്ലാസം,

കെ.പ്രഭാകരൻ, എം.സോമനാഥൻ, കെ.കെ.രവീന്ദ്രൻ, സി.പി.അജിത് കുമാർ, പി.സതി,

പി.കെ.ശ്രീധരൻ മാസ്റ്റർ,

കെ.ഭരതൻ, വി.പി.പ്രസീത, ഷൈമലത.കെ.പി സംസാരിച്ചു.


whatsapp-image-2025-10-22-at-20.42.18_0b3fc99d

കെ.സി.രാജമ്മ നിര്യത്രയായി

കതിരൂർ : എരുവട്ടി പൂളബസാറിലെ കെ.സി.രാജമ്മ (57)ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് നിര്യത്രയായി. മതാപിതാക്കൾ: പരേതരായ കൃഷ്ണൻ , ലക്ഷമി

ഭർത്താവ് :ബാബു

മക്കൾ :ഷംലേഷ്, ഷനിത്ത്

മരുമകൾ നിമ്മി 

സഹോദരങ്ങൾ: പരേതനായ

കെ.സി. മാധവൻ, കെ.സി. രാധ ,പരേതയായ കെ.സി. രാഗിണി

പൊതു പ്രവർത്തകൻ രാമദാസ് കതിരൂർ

സംസ്കാരം ഇന്ന്

ഉറുദു അദ്ധ്യാപക ഒഴിവ്


തലശ്ശേരി :തിരുവങ്ങാട് ഒ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെൻറ് യുപി സ്കൂളിൽ ജൂനിയർ ലാംഗ്വേജ് പാർട്ട് ടൈം ഉറുദു തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട് താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി വെള്ളിയാഴ്ച 11 മണിക്ക് വിദ്യാലയത്തിൽ എത്തിച്ചേരണം.


ആഘോഷങ്ങൾ

അതിര് വിടുമ്പോൾ...


കല്യാണ വീടുകളിലെ അകത്തളങ്ങളിലും, വീട്ടുമുറ്റങ്ങളിലും ആഘോഷങ്ങൾ അതിരുവിടുന്നതിൻ്റെ ദോഷങ്ങളെന്ത്?.... വധൂവരന്മാരെ ആനയിച്ചുകൊണ്ടു വരുന്നയിടത്ത് കളിച്ചു കുളിച്ചു കിളച്ചു മറിച്ച് ആഭാസ നൃത്തം ചവുട്ടി നാട്ടിനും വീട്ടുകാർക്കും പേരുദോഷം വരുത്തിയൊരു കാലമുണ്ടായിരുന്നു. നാടൊന്നാകെ ഉണർന്നപ്പോൾ ഒഴുകിപ്പോയ ചിന്തകളും പ്രവണതകളും വീണ്ടും പുതിയ വഴിയിലൂടെ തിരിച്ചു വരുന്നുണ്ട്;പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ!!!     

കല്യാണ വീടുകളുടെ വീട്ടുമുറ്റങ്ങളിൽ ഗാനമേളയും നൃത്തങ്ങളുമായി തലേനാൾ മുതൽ സജീവമാവുന്ന സംഘങ്ങൾ സംഘികളെക്കാൾ അപകടകാരികളാവുന്നുണ്ട്.

കല്യാണ വീടുകൾ തലേനാൾ സ്നേഹ വിരുന്നെന്നും തേയിലസൽകാരമെന്ന പേരിലും നാട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും വിരുന്നു വിളിക്കും. വിരുന്നു വിളിക്കുന്നവരുടെയും വിരുന്നെത്തിയവരുടെയും സംഗമ സമാഗമ വേദിയാകും വീട്ടുമുറ്റം.ചെറിയ വീട്ടുമുറ്റങ്ങളെ നാം നാട്ടുകാരും കൂടിച്ചേരുന്നവരും കരുതിയിരിക്കണം.കരുതലുമുണ്ടായിരിക്കണം. വീട്ടുമുറ്റങ്ങളിൽ വിരുന്നെത്തിയവർക്ക് ഭക്ഷണം കൊടുക്കാൻ സൗകര്യമില്ലാത്തത് കാരണം അയൽക്കാരൻ്റെ പറമ്പിലും വീട്ടുമുറ്റങ്ങളിലും ഭക്ഷണവിതരണ ( സ്നേഹവിരുന്ന്) മേർപ്പെർടുത്തേണ്ടി വരും. എന്തുകൊണ്ട്? ലക്ഷങ്ങൾ ചിലവിട്ട് ഓഡിറ്റോറിയത്തിൽ ചടങ്ങുകൾ നടത്താനാവാത്തവരെ ഒത്തുചേരുന്നവർകണ്ണിൽമഴിയിട്ട്കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നതാണതിന് കാരണം.    ഇവിടെയാ ണ് നാടിൻ്റെ ചിന്തകളും 'യുവത' യുടെ കരുതലുമുണ്ടാവേണ്ടത്. കല്യാണതലേ നാളിലെ സന്ധ്യാസമയം മുതൽ പാട്ടും കൂത്തുമായി 'തുള്ളി ക്കളികൾ ' സന്ദർഭങ്ങൾക്ക് ഉചിതമല്ലെന്ന തോന്നലുണ്ടാവണം. സാമ്പത്തിക ഇടപാടുമായി ഇന്ന് നാം കാണുന്ന പെട്ടിയുണ്ടല്ലോ വീട്ടുമുറ്റത്ത്.അത് വിരുന്നെത്തിയവരുടെ മനോവ്യാപാരവുമായി ബന്ധപ്പെടുന്നതാണെന്നോർക്കണം. സാമ്പത്തികമായ പിന്നോക്കം നിൽക്കുന്നവരുടെ അത്താണിയാണതെന്നോർക്കാതെ തകർപ്പൻ നട്ടു പൊളി പരിപാടിയിലിടപെടുന്നവരുടെ സുഖങ്ങളിൽ മാത്രം ലയിക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരും സാമൂഹ്യ ദ്രോഹത്തിന് തുല്യമായ പദവിയെ എവിടെയും അർഹിക്കുന്നുള്ളൂ.     

 ഇന്നെൻ്റെ വീട്ടുമുറ്റത്ത് കലാവിരുന്നൊരുക്കിയവരോർക്കണം നാളെ നിങ്ങളുടെ വീട്ടുമുറ്റത്ത് ഇതുപോലൊരു ആഘോഷവേളകളിൽ പ്രതികാരബുദ്ധിയോടെ അരങ്ങേറ്റമുണ്ടാവും? ഉചിത സമയത്ത് ഉചിത തീരുമാനം കൈക്കൊള്ളാത്തവർക്കും കണ്ടിട്ടും മിണ്ടാത്തവർക്കും കാലൻ്റെ നീതിയാകും ഫലത്തിലുണ്ടാവുക. വധൂവരന്മാർക്കൊപ്പം ബോംബുമായെത്തി കലാപമുണ്ടാക്കിയ സംഭവം പാട്ടും കുത്തിലും തുടങ്ങിയതാണെന്നോർത്തോളണം. നമുക്ക് നമ്മുടെ രക്ഷിതാക്കളിൽ നിന്നും പകർന്നു പാഠം പഠിക്കേണ്ടതുണ്ട്. അയൽപക്കത്തെ വീട്ടിൽ കല്യാണം വന്നാൽ ആൺ-പെൺ വ്യത്യാസമില്ലാതെ ആഴ്ചകൾക്കു മുന്നെ ആ വീട്ടിലൊന്നു ചേരും. പന്തലിടും. വീട്ടിലെ കട്ടിള ജനാലകൾക്കും ചുവരുകൾക്കും പെയിൻ്റടിക്കും. ഭക്ഷണ സാമഗ്രികളുൾപ്പെടെ യെല്ലാമൊരുക്കി വെയ്ക്കും. ഒരു ലഘുഭക്ഷണച്ചിലവു കൾ മാത്രമെ വീട്ടുകാരനെ ബാധിക്കൂ. പരസ്പരം ശല്യം ചെയ്യില്ലെന്ന് മാത്രമല്ല അവൻ്റെ സന്തോഷത്തിൽ പങ്ക് ചേരുന്നത് പരസ്പര കൂട്ടായ്മയിലൂടെയും സ്നേഹ ബന്ധ-ബന്ധനങ്ങളിലൂടെയുമാണെന്നു മോ ർത്താൽ നല്ലത്. നാട്ടിലെ ജനമധ്യത്തിൽ നിന്ന് ചിന്തകൾ ഉടലെടുക്കണം. ചടങ്ങുകൾ പൂർത്തിയാകും ക്ഷമ പാലിച്ച് സഹകരിക്കണം. മര്യാദയുടെ ഒരതിരും ലംഘിച്ചുകൂടാ.കുടുംബത്തോടൊപ്പം അവസാന നിമിഷങ്ങളിൽ സന്തോഷങ്ങളിൽ പങ്ക് ചേരുന്ന നിയന്ത്രണ വിധേയ ആഘോഷങ്ങളെ ആരെങ്കിലും എതിർക്കുമോ? ഒന്ന് മാറിച്ചിന്തിക്കണം. ഇന്നലെ നിങ്ങളുടെ വീട്ടിലെ മാരണങ്ങൾ നാളെയെൻ്റ മുറ്റത്തുമെത്തും എന്ന ബോധമുണ്ടായാൽ നന്ന്.


കെ.കെ. ബാബു

ഇടയിൽ പീടിക


whatsapp-image-2025-10-22-at-20.46.07_601f5a0f

ന്യമാഹി പഞ്ചായത്ത് വികസന സദസ്സിനോടനുബന്ധിച്ച്. ഏടന്നുർ ടാഗോർലൈബ്രററിയെ ജില്ലാ പഞ്ചായത്ത് മെമ്പർ ഇ. വിജയൻ മാസ്റ്റർ ആദരിക്കുന്നു 

manna-new

whatsapp-image-2025-10-22-at-22.03.53_6140a819

അമ്മയുടെ അത്ഭുത തിരുസൂരൂപം റെക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട്ന്റെ നേതൃത്വത്തിൽ ദേവാലയത്തിലെ രഹസ്യ അറയിലേയ്ക്ക്


whatsapp-image-2025-10-22-at-20.38.35_35e6e6f9
whatsapp-image-2025-10-22-at-21.08.06_3c915ea7
whatsapp-image-2025-10-22-at-21.08.09_350ab8d0
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan