
മയ്യഴിക്കാരെ സംബന്ധിച്ച് മാഹി ഹാർബർ വലിയ വികസന പ്രതീക്ഷയുള്ള ഒരു പദ്ധതിയാണ് .: രമേശ് പറമ്പത്ത് MLA
മുൻമന്ത്രി ഇ. വത്സരാജിന്റെ കാലത്ത് കൊണ്ടുവന്ന പദ്ധതികളുടെ കൂട്ടത്തിൽ പ്രമുഖ സ്ഥാനമാണ് ഹാർബറിനുള്ളത്.
എന്നാൽ ഹാർബറിന്റെ പ്രവർത്തനം നിലച്ചപ്പോൾ അതുമായി ബന്ധപ്പെട്ട് എംഎൽഎ എന്ന നിലയിൽ കേരള ഹാർബർ എൻജിനീയറിങ് ഡിപ്പാർട്ട്മെൻ്റിന് പദ്ധതിയുടെ പൂർണ്ണരൂപം തയ്യാറാക്കാൻ ഗവൺമെൻറ് അംഗീകാരത്തോടുകൂടി കൈമാറുകയും അവരുടെ നേതൃത്വത്തിൽ അതിൻറെ ഡി പി ആർ പൂർത്തിയാക്കി പോണ്ടിച്ചേരി ഫിഷറീസ് ഡിപ്പാർട്ട്മെന്റിന് കൈമാറുകയും ചെയ്തു.
കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ അനുമതിക്ക് വേണ്ടി കാത്തുനിൽക്കുകയാണ്.
അനുമതി ലഭിച്ചാൽ ഉടനെ പ്രവർത്തനവുമായി മുന്നോട്ടു പോകും.
ഇതിൻറെ ഭാഗമായി ഹാർബർ ബ്യൂട്ടിഫിക്കേഷൻ എന്ന ഒരു പദ്ധതിക്ക് രൂപം കൊടുക്കുകയാണ്.
മാഹി പുഴയോര നടപ്പാതയുമായി ബന്ധപ്പെടുത്തി രൂപകല്പന ചെയ്യുന്ന ഈ ബ്യൂട്ടിഫിക്കേഷൻ പദ്ധതി നടപ്പിലാക്കാൻ ഹാർബറിന്റെ, വളവിൽ , പൂഴിത്തല ഭാഗം മുതൽ പുളിമൂട്ടിൽ അവസാനിക്കുന്ന ഭാഗം വരെ ലൈറ്റുകളും ഇരിപ്പിടവും നിർമ്മിക്കാനുള്ള പദ്ധതിക്ക് വേണ്ട സാമ്പത്തിക സഹായത്തിന് ബഹു: രാജ്യസഭാ മെമ്പർ ശ്രീ. എസ് സെൽവ ഗണപതിയെ അദ്ദേഹത്തിൻറെ ഓഫീസിൽ കാണുകയും,ദീപാവലി ആശംസകൾ നേർന്നുകൊണ്ട് ആവശ്യമായ തുകയുടെ എസ്റ്റിമേറ്റ് അദ്ദേഹത്തിനു സമർപ്പിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം.
മാഹിയെക്കുറിച്ച് ഏറെ നേരം സംസാരിച്ച അദ്ദേഹം ഈ പദ്ധതിയുമായി ബന്ധപ്പെട്ട സഹായം വളരെ സ്നേഹത്തോടെ വാഗ്ദാനം ചെയ്തു. മാത്രമല്ല അടുത്ത് തന്നെ മാഹി സന്ദർശിക്കുമെന്നും അറിയിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group