മത്സ്യകന്യക കൺതുറന്നു. മഴയേറ്റ് പൂഴിയിലലിഞ്ഞു

മത്സ്യകന്യക കൺതുറന്നു. മഴയേറ്റ് പൂഴിയിലലിഞ്ഞു
മത്സ്യകന്യക കൺതുറന്നു. മഴയേറ്റ് പൂഴിയിലലിഞ്ഞു
Share  
2025 Oct 21, 09:48 PM
kkn
meena
thankachan
M V J
MANNAN

മത്സ്യകന്യക കൺതുറന്നു.

മഴയേറ്റ് പൂഴിയിലലിഞ്ഞു


മാഹി: കടലോരത്തെ പൂഴി പ്പരപ്പിൽ കലാകാരൻ കൈ കൊണ്ട് മെനഞ്ഞ മത്സ്യകന്യകയുടെ ശിൽപ്പം തൊട്ടുപിന്നാലെ പൊടുന്നനെ പെയ്ത മഴയിൽ അപ്രത്യക്ഷമായത് കാണികളെ നൊമ്പരപ്പെടുത്തി. പെരുന്നാളാഘോഷങ്ങളുടെ ഭാഗമായി മയ്യഴി തുറമുഖ സൈറ്റിനപ്പുറം പൂഴിപ്പരപ്പിൽ കാസർഗോഡ് സ്വദേശിയായ സി. മനോജ് നിർമ്മിച്ച ശിൽപ്പമാണ് കാണികൾ കണ്ടു നിൽക്കെ, നിർമ്മാണം പൂർത്തിയായ ഉടൻ പെയ്ത മഴയിൽ അലിഞ്ഞ് പോയത്.വിഖ്യാതശിൽപ്പി

കാനായി കഞ്ഞിരാമന്റെ സഹായിയായി പ്രവർത്തിച്ചിട്ടുള്ള സി.

മനോജ് കേരളം, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഒട്ടേറെ ശിൽപ്പങ്ങൾ ചെയ്തിട്ടുണ്ട്.

സിമന്റ്, ലോഹങ്ങൾ,മരം, വേരുകൾ, എന്നിവയിൽ കമനീയ ശിൽപങ്ങൾ തീർക്കുന്ന മനോജ് ,വ്യാളി രൂപങ്ങൾ

തെയ്യക്കോലങ്ങൾ എന്നിവയും നിർമ്മിക്കാറുണ്ട്.

ഗാനരചയിതാവും കഥാകൃത്തുമായ ഈ കലാകാരന് സ്വന്തമായി വീട്ടില്ല.

കാസർഗോട്ടെ കലാഭവൻ ട്രൂപ്പിൽ ഏറെക്കാലം പ്രവർത്തിച്ചിരുന്നു. ഇപ്പോൾ അവധൂതനെ പോലെ സഞ്ചരിക്കുന്ന ഇയാൾ ചുമരുകളിലും, പാഴ് വസ്തുക്കളിലും കമനീയമായ ചിത്രങ്ങളും ശിൽപ്പങ്ങളും ചമയ്ച്ചാണ് വയറ് പുലർത്തുന്നത്.

mhp

തിരുനാൾ ആഘോഷങ്ങളുടെ പതിനേഴാം ദിനം ആയിരുന്ന ഇന്നലെ, മുഖ്യകാർമ്മികൻ റവറന്റ് ഫാദർ ജിയോലിൻ എടേഴത്ത് അത്ഭുത തിരുസ്വരൂപത്തിൽ ദൂപാർച്ചന നടത്തുന്നു


whatsapp-image-2025-10-21-at-21.41.28_488d3b1e

മാഹി ബസിലിക്ക

: തിരുനാൾ ഇന്ന് സമാപിക്കും


മാഹി :സെന്റ് തെരേസ ബസിലിക്ക ദേവാലയത്തിൽ വിശുദ്ധ അമ്മത്രേസ്യാ പുണ്യവതിയുടെ തിരുനാൾ മഹോത്സവത്തിന് ഇന്ന് സമാപനമാവും. മയ്യഴി പുഴയുടെ തീരങ്ങളെ ഭക്തസാഗരമാക്കി ജാതി മത ദേശ ഭേദമന്യേ ലക്ഷങ്ങളാണ് കഴിഞ്ഞ 17 ദിനരാത്രങ്ങൾ അമ്മയെ വണങ്ങി ആത്മനിർവൃതി നേടാൻ എത്തിച്ചേർന്നത്. തിരുനാളിൻ്റെ പ്രധാന ദിവസങ്ങളിൽ നടന്ന നഗരപ്രദക്ഷിണവും ശയനപ്രദക്ഷിണവും നഗരത്തിന് ആനന്ദവും കുളിർമയുമേകി. ഇന്നലെ വൈകീട്ട് ഫാ.ജിയോലിൻ എടേഴത്തിൻ്റെ കാർമ്മികത്വത്തിൽ ദിവ്യബലിയും നേവേനയും നടന്നു.. തിരുനാളിൻ്റെ സമാപന ദിനമായ ഇന്ന് രാവിലെ 7 മണിക്കും 9 മണിക്കും നടക്കുന്ന ദിവ്യബലിക്ക് റവ.ഫാ.ബിബിൻ ബെനറ്റ് കാർമ്മികത്വം വഹിക്കും..


10.30 ന് ആഘോഷമായ ദിവ്യബലിയും നോവേനയും ഉണ്ടാവും. കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ.ഡെന്നീസ് കുറുപ്പശ്ശേരി കാർമ്മികത്വം വഹിക്കും. ഉച്ചതിരിഞ്ഞ് നടക്കുന്ന പ്രദക്ഷിണത്തിന് ശേഷം പൊതു വണക്കത്തിനായി അൾത്താരയിൽ വെച്ച വിശുദ്ധയുടെ തിരുസ്വരൂപം ബസലിക്ക റെക്ടർ ഫാ.സെബാസ്റ്റ്യൻ കാരക്കാട്ട് അൾത്താരയിലെ രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ തിരുനാൾ ആഘോഷത്തിന് സമാപനമാവും. ഒക്ടോബർ അഞ്ചിന് ശേഷം നാളുകൾ കഴിയുന്തോറും ബസലിക്കയിൽ തിരക്കേറിവരികയായിരുന്നു.

മഴ മാറി നിന്ന രണ്ട് നാളുകളിൽ അഭൂതപൂർവമായ ജനക്കൂട്ടമായിരുന്നു.. പെരുന്നാളിന്റെ പതിനേഴാം നാളായ ഇന്നലെ അനിയന്ത്രിതമായ ജനക്കൂട്ടമാണ് ദേവാലയത്തിലെത്തിയത്. ദേവാലയത്തിന്റെ ഇരു ഭാഗങ്ങളിലും കിലോമീറ്ററുകൾ നീളുന്ന അണമുറിയാത്ത നീണ്ട നിര കാണാമായിരുന്നു

ചന്തക്കാർക്കും, വഴിവാണിഭക്കാർക്കും നല്ല കോളായിരുന്നു. ഹൽവയും പൊരിയുമാണ് പെരുന്നാൾ സ്പെഷ്യൽ . ജമന്തി, മുല്ലപ്പൂ വിൽപനക്കാർക്കും , രൂപം മെഴുകുതിരി വിൽപ്പനക്കാർക്കും കൊയ്ത്തായിരുന്നു. ടാഗോർ ഉദ്യാനത്തിനുമപ്പുറം വളവിൽ കടപ്പുറത്തെ തുറമുഖ സൈറ്റിലെ വിശാലമായ കടൽത്തീരത്തെ അമ്യൂസ്മെന്റ് പാർക്കിലും നല്ല തിരക്ക് അനുഭവപ്പെട്ടു. 

അയൽസംസ്ഥാനങ്ങളിൽ നിന്നും വിദൂരങ്ങളിൽ നിന്നുപോലും ധാരാളം തീർത്ഥാടകർ മാഹിയിൽ എത്തിച്ചേർന്നു,രാവിലെ 7 മണി മുതൽ ഓരോ മണിക്കൂറിലും തുടർച്ചയായി ദിവൃബലികൾ അർപ്പിക്കപ്പെട്ടു റെയിൽവേ സ്റ്റേഷൻ റോഡിലേക്കും, സെമിത്തേരി റോഡിലേക്കും നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു.

പുഴയോര നടപ്പാതയും, ടാഗോർ ഉദ്യാനവും ജനങ്ങളെക്കൊണ്ട് നിറഞ്ഞു.

കളിപ്പാട്ടങ്ങൾ തൊട്ട് ഗൃഹോപകരണങ്ങളും, കളിമൺപാത്രങ്ങളുമെല്ലാം ഇടം പിടിച്ചു. വഴിയോര കച്ചവടത്തിൽ ഇത്തവണയും കുടുംബ സമേതമെത്തിയ ഗുജറാത്തികൾക്കായിരുന്നു ആധിപത്യം .

22 ന് ഉച്ചക്ക് സെന്റ് തെരേസയുടെ ദാരുശിൽപ്പം രഹസ്യ അറയിലേക്ക് മാറ്റപ്പെടുന്നതോടെ പെരുന്നാളിന് പരിസമാപ്തിയാകും.


ചിത്രവിവരണം: മാഹി ബസലിക്കയിൽ ഇന്നലെ പെരുന്നാൾ കൂടാനെത്തിയ ജനക്കൂട്ടം

രാജ്യത്ത് സ്വേച്ഛാധിപത്യം

പത്തിവിടർത്തിയാടുന്നു :

സി.എൻ ചന്ദ്രൻ


എരഞ്ഞോളി :വർഗ്ഗീയ ഫാസിസ്റ്റുകൾ രാജ്യത്ത് അധികാരത്തിൽ പിടിമുറുക്കിയസാഹചര്യം നിലനില്ക്കുമ്പോൾ

ഇടതുപാർട്ടികൾ കൂടുതൽ ഐക്യത്തോടെ അതിനെതിരെ

പ്രതിരോധം ശക്തിപ്പെടുത്തണമെന്ന്

സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവംഗം സി.എൻ ചന്ദ്രൻ

പറഞ്ഞു. ഇരുനൂറോളം മുസ്ലിംപേരൂണ്ടായിരുന്ന നഗരങ്ങളുടെ പേര് മാറ്റാൻ മോദിഭരണകൂടം തീരുമാനിച്ചത്ആർ.എസ്സെസിൻ്റെ ഗൂഢപദ്ധതിയുടെഭാഗമായിട്ടാണ്. സ്വേച്ഛാധിപത്യമാണ് വർദ്ധിത വീര്യത്തോടെ രാജ്യത്ത് പത്തിവിടർത്തിയാടുന്നത്. ജനവിരുദ്ധത മാത്രം കൈമുതലാക്കിയ കേന്ദ്രസർക്കാർകോർപ്പറേറ്റ് പ്രതിബദ്ധതയാണ് കാണിക്കുന്നത്. ചങ്ങാത്ത മുതലാളിത്തത്തിൻ്റെ കൺമുമ്പിലുള്ള രൂപങ്ങളാണ് മോദിയും അദാനിയും. രാജ്യത്ത് അദാനി വാഴ്ചയാണ് നടക്കുന്നത്. തെരുവുകളിലുംതൊഴിൽശാലകളിലും കൃഷിയിടങ്ങളിലും അസന്തുഷ്ടിയുംഅനിശ്ചിതത്വവുമാണ്. വിശക്കുന്നവരുടെ കണ്ണീർ കാണാതെ

ഭരണാധികാരികൾ കോടികൾ ചെലവഴിച്ച് കൂറ്റൻ പ്രതിമകൾ പണിതുയർത്തുകയാണ്. അതേസമയം കേരളം ഒരാഴ്ച കഴിയുമ്പോൾ അതിദരിദ്രരില്ലാത്തഇന്ത്യയിലെ ആദ്യസംസ്ഥാനമെന്ന

നേട്ടം കൈവരിക്കുമെന്നും സി.എൻ

ചന്ദ്രൻ പറഞ്ഞു.

   കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ മുതിർന്നനേതാവും ദീർഘകാലം പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നപി.വി കുഞ്ഞിരാമൻ്റെ പതിമൂന്നാം ചരമവാർഷിക പൊതുയോഗം എരഞ്ഞോളി കൂളിബസാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നുസി.എൻ ചന്ദ്രൻ.ജനങ്ങൾക്ക് അങ്കബോധത്തിൻ്റെ

ചെമ്പതാക കൈമാറിയിട്ടാണ് പി.വികുഞ്ഞിരാമനെപ്പോലുള്ള ധീരരായ

സമരസേനാനികൾ കടന്നുപോയത്.

അവർ അനശ്വര മുദ്രചാർത്തിയവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്കൽ സെക്രട്ടറി ടി.ശശി അദ്ധ്യക്ഷത വഹിച്ചു.

സി.പി.ഐ ജില്ലാ അസി:സെക്രട്ടറി എ.പ്രദീപൻ , മണ്ഡലം സെക്രട്ടറി അഡ്വ. എം.എസ് നിഷാദ്,സെക്രട്ടേറിയറ്റംഗം എം.ബാലൻ ,സുനിൽകുമാർ പന്തക്ക ,എ.പങ്കജാക്ഷൻ സംസാരിച്ചു.


ചിത്രവിവരണം: സി.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു


സ്വാതന്ത്ര്യ സമര സേനാനികൾക്ക് സമ്മാനങ്ങൾ നൽകി

മാഹി: സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുന്നതിന്റെ ഭാഗമായി പുതുച്ചേരി സർക്കാർ അനുവദിച്ച സമ്മാനങ്ങൾ മാഹിയിലെ സ്വാതന്ത്ര്യസമര സേനാനികൾക്ക് / സ്വാതന്ത്ര്യസമര സേനാനികളുടെ ആശ്രിതർക്ക് വിതരണം ചെയ്തു.  

 മാഹി ഗവൺമെന്റ് ഹൗസിൽ റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ ഡി. മോഹൻകുമാറിന്റെ അദ്ധ്യക്ഷതയിൽ മാഹി എം.എൽ.എ. രമേശ് പറമ്പത്ത് ഉപഹാരവിതരണം നിർവ്വഹിച്ചു. സ്വാതന്ത്ര്യ സമരസേനാനി കെ ബാലനെ എംഎൽഎ പൊന്നാട അണിയിച്ച് ആദരിച്ചു.


മാഹി ആയുർവേദ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ നിയമനം.


പുതുച്ചേരി സർക്കാർ സ്ഥാപനമായ മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ രണ്ട് താൽകാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.


ദ്രവ്യഗുണ വിജ്ഞാന, രോഗനിദാന എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ. 

കൂടുതൽ വിവരങ്ങൾ www.rgamc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 14.


whatsapp-image-2025-10-21-at-22.08.20_ac25bb43

മാഹി ബസലിക്ക തിരുന്നാൾ

ഇന്നലത്തെ ആഘോഷ പരിപാടികൾ

ആർട്ടിസ്റ്റ് സതീ ശങ്കറിന്റെ ക്യാമറകണ്ണിൽ...


whatsapp-image-2025-10-21-at-22.08.21_3abee53e
whatsapp-image-2025-10-21-at-22.08.22_af62ebe9
whatsapp-image-2025-10-21-at-22.08.22_5360d6ca
whatsapp-image-2025-10-21-at-22.08.23_d1a0cd35
whatsapp-image-2025-10-21-at-21.41.53_6c8dfa2e

രാജ്യത്ത് സ്വേച്ഛാധിപത്യം

പത്തിവിടർത്തിയാടുന്നു :

സി.എൻ ചന്ദ്രൻ


തലശ്ശേരി :വർഗ്ഗീയ ഫാസിസ്റ്റുകൾ രാജ്യത്ത് അധികാരത്തിൽ പിടിമുറുക്കിയസാഹചര്യം നിലനില്ക്കുമ്പോൾ

ഇടതുപാർട്ടികൾ കൂടുതൽ ഐക്യത്തോടെ അതിനെതിരെ

പ്രതിരോധം ശക്തിപ്പെടുത്തണമെന്ന്സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവംഗം സി.എൻ ചന്ദ്രൻപറഞ്ഞു. ഇരുനൂറോളം മുസ്ലിംപേരൂണ്ടായിരുന്ന നഗരങ്ങളുടെ പേര് മാറ്റാൻ മോദിഭരണകൂടം തീരുമാനിച്ചത്ആർ.എസ്സെസിൻ്റെ ഗൂഢപദ്ധതിയുടെ

ഭാഗമായിട്ടാണ്. സ്വേച്ഛാധിപത്യമാണ് വർദ്ധിത വീര്യത്തോടെ രാജ്യത്ത് പത്തിവിടർത്തിയാടുന്നത്. ജനവിരുദ്ധത മാത്രം കൈമുതലാക്കിയ കേന്ദ്രസർക്കാർകോർപ്പറേറ്റ് പ്രതിബദ്ധതയാണ് കാണിക്കുന്നത്. ചങ്ങാത്ത മുതലാളിത്തത്തിൻ്റെ കൺമുമ്പിലുള്ള രൂപങ്ങളാണ് മോദിയും അദാനിയും.

രാജ്യത്ത് അദാനി വാഴ്ചയാണ് നടക്കുന്നത്. തെരുവുകളിലും

തൊഴിൽശാലകളിലും കൃഷിയിടങ്ങളിലും അസന്തുഷ്ടിയും

അനിശ്ചിതത്വവുമാണ്. വിശക്കുന്നവരുടെ കണ്ണീർ കാണാതെ

ഭരണാധികാരികൾ കോടികൾ ചെലവഴിച്ച് കൂറ്റൻ പ്രതിമകൾ പണിതുയർത്തുകയാണ്. അതേസമയം കേരളം ഒരാഴ്ച കഴിയുമ്പോൾ അതിദരിദ്രരില്ലാത്തഇന്ത്യയിലെ ആദ്യസംസ്ഥാനമെന്ന

നേട്ടംകൈവരിക്കുമെന്നുംസി.എൻചന്ദ്രൻപറഞ്ഞു.കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ മുതിർന്നനേതാവും ദീർഘകാലം പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നപി.വി കുഞ്ഞിരാമൻ്റെ പതിമൂന്നാം ചരമവാർഷിക പൊതുയോഗം എരഞ്ഞോളി കൂളിബസാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നുസി.എൻ ചന്ദ്രൻ.ജനങ്ങൾക്ക് അങ്കബോധത്തിൻ്റെ

ചെമ്പതാക കൈമാറിയിട്ടാണ് പി.വികുഞ്ഞിരാമനെപ്പോലുള്ള ധീരരായ

സമരസേനാനികൾ കടന്നുപോയത്.

അവർ അനശ്വര മുദ്രചാർത്തിയവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്കൽ സെക്രട്ടറി ടി.ശശി അദ്ധ്യക്ഷത വഹിച്ചു.

സി.പി.ഐ ജില്ലാ അസി:സെക്രട്ടറി എ.പ്രദീപൻ , മണ്ഡലം സെക്രട്ടറി അഡ്വ. എം.എസ് നിഷാദ്,സെക്രട്ടേറിയറ്റംഗം എം.ബാലൻ ,സുനിൽകുമാർ പന്തക്ക ,എ.പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു.


mothr

കുഞ്ഞിപ്പുരയിൽ ഗൗരി അന്തരിച്ചു


തലശ്ശേരി. ജില്ലാ കോടതിക്ക് സമീപം സായി റാം വീട്ടിൽ കുഞ്ഞിപ്പുരയിൽ ഗൗരി (84) മുംബൈ ഡോമ്പിവിലി വെസ്റ്റ് സഖാറാം നഗർ കോംപ്ലക്സിൽ അന്തരിച്ചു. സംസ്കാരം പിന്നീട് മുംബൈയിൽ. ഭർത്താവ് : പരേതനായ പാറപ്രത്ത് കുഞ്ഞിരാമൻ. മക്കൾ :പി. ഗിരിജ (കതിരൂർ), സുധീർ (മുംബൈ ), സുനിൽ ( ബഹ്‌റൈൻ). മരുമക്കൾ : ടി. അജയകുമാർ (ഐസിഡിഎസ് റിട്ട. പ്രൊജക്ട് ഓഫീസർ ), ടി. രേഖ( അധ്യാപിക, മുബൈ), കെ. കെ. സിന്ധു (അധ്യാപിക).


മാഹി വിശ്വകർമ്മ മഹാസഭ: വാർഷിക സമ്മേളനം 26 ന്

അഖില ഭാരതിയ വിശ്വകർമ്മ മഹാസഭ മാഹി മേഖല കമ്മിറ്റിയുടെ 52-ാം വാർഷിക സമ്മേളനവും ജനറൽ ബോഡിയോഗവും ഒക്ടോബർ 26 ന് വൈകുന്നേരം 4 മണിക്ക് ന്യൂമാഹി വിശ്വകർമ്മ സംഘം ഓഫീസിന് സമീപത്തുള്ള ഹോട്ടൽ കൈരളി ഹാളിൽ വെച്ച് നടക്കും. സമ്മേളനത്തിൻ്റെ ഭാഗമായി അന്നേ ദിവസം രാവിലെ 9.30 ന് പതാക ഉയർത്തും. വാർഷിക സമ്മേളനം 4 മണിക്ക് അഡ്വ.എൻ.പി.വിജിത്ത് വിജു ഉദ്ഘാടനം ചെയ്യും.

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഇ.എൻ.ശ്രീധരൻ ആചാര്യ സ്‌മാരക ഉപഹാര വിതരണവും ചടങ്ങിൽ വെച്ച് നടക്കുമെന്ന് പ്രസിഡൻ്റ

അങ്ങാടിപുറത്ത് അശോകൻ, സെക്രട്ടറി പി.വി.പ്രജിത്ത് എന്നിവർ അറിയിച്ചു.

thankachan_1761062997
m-v-janardhananan-vaidiere_1761051394
whatsapp-image-2025-10-20-at-10.43.33_24a848ba
kkn-book-sharja
manna-new
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan