
ശിഷ്യരുടെ സ്നേഹവായ്പിൽ
ഗുരുവിന് ആത്മനിർവൃതി
മാഹി: ജപ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ ദീപാവലി നാളിൽ മുത്തു സ്വാമി ദീക്ഷിതർ സംഗീതോത്സവവും, ദേശീയ അവാർഡ് ജേതാവ് യു. ജയൻ മാസ്റ്റർക്കുള്ള ആദരവും സംഘടിപ്പിച്ചു
ആനവാതുക്കൽ ക്ഷേത്രാങ്കണത്തിൽ സജിത് നാരായണന്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്തു. ബി.എസ്.എസ്. ദേശീയ അവാർഡ് ജേതാവ് യു. ജയൻ മാസ്റ്റരെ എം.എൽ എ പൊന്നാട ചാർത്തി പുരസ്ക്കാരം നൽകി സംഗീത സാഗര ശ്രേഷ്ഠാദരം നടത്തി..
ശിഷ്യർ പൊന്നാടകളും, പൂച്ചെണ്ടുകളും, ഉപഹാരങ്ങളും സമ്മാനിച്ചു. സംഗിതാർച്ചന നടത്തി ആദരവേകി.

അഡ്വ: നാരായണൻ നായർ വടകര, കലൈമാമണി ചാലക്കര പുരുഷു, ദിവാകരൻ ചോമ്പാല എന്നിവർ വിശിഷ്ടാതിഥികളായി.
ഇ.ടി. കെ.പ്രഭാകരൻ, രാജേഷ് എൻ.പി. വടകര, ഇ.കെ. റഫീഖ്, സത്യൻ മാടാക്കര , അഡ്വ. സന്തോഷ്, ഹരിമോഹൻ , പ്രദീപൻ മാഹി , പത്മിനി ടീച്ചർ, രേഷ്മ, സംസാരിച്ചു.
ബാബൂട്ടി മാഹി സ്വാഗതവും, പ്രേംകുമാർ നന്ദിയും പറഞ്ഞു.
ജയൻ മാസ്റ്റരും ശിഷ്യരും ഒരുക്കിയ മുത്തുസ്വാമി ദീക്ഷിതർ സംഗീതോത്സവത്തിൽ അമ്പതോളം ദീക്ഷിതർ കൃതികൾ ആലപിച്ചു.
ചിത്രവിവരണം: ശിഷ്യർ സമ്മാനിച്ച ഹാർമ്മോണിയം രമേശ് പറമ്പത്ത് എം എൽ എ സംഗിതജ്ഞൻ യു .ജയൻ മാസ്റ്റർക്ക് സമ്മാനിക്കുന്നു.

പഞ്ചരത്നകൃതികൾ ആസ്വാദക മനസ്സുകളിൽ കുളിർ മഴയായി
:ചാലക്കര പുരുഷു
മാഹി: ത്യാഗരാജ സ്വാമികളുടെ സംഗീത സൃഷ്ടികളിൽ ഏറ്റവും പ്രശസ്തമായി തീർന്ന ഘനരാഗപഞ്ചരത്നകൃതികൾ വിഖ്യാത സംഗീതജ്ഞൻ യു.ജയൻ മാസ്റ്റരും ശിഷ്യരായ സംഗീത പ്രതിഭകളും ചേർന്ന് ആലപിച്ചപ്പോൾ, ആനവാതുക്കൽ ബാലഗോപാല ക്ഷേത്രേ ത്തിന് അത് അവിസ്മരണീയമായ രാഗാലാപന സൗഭഗം സമ്മാനിച്ചു.
നാട്ട, ഗൗള, ആരഭി, വരാളി, ശ്രീ എന്നീ ഘനരാഗങ്ങളിൽ രചിക്കപ്പെട്ട. ഇവയെല്ലാം രാഗവിസ്താരത്തിൽ അനന്ത സാദ്ധ്യതകളുള്ളതാണ് മനോധർമ്മ പ്രസ്താരത്തിലൂടെ ജയൻ മാസ്റ്റർ അനുഭവവേദ്യമാക്കി '
ആദിതാളത്തിലുള്ള ഇവയിൽ നാട്ടയിലെ ജഗദാനന്ദകാരക, ഗൗളയിലെ ഡുഡുകുഗല, വരാളിയിലെ കനകനരുചിര, ആരഭിയിലെ സാദിഞ്ചനേ, ശ്രീരാഗത്തിലെ എന്തരോ മഹാനുഭാവുലു എന്നിവയാണ് ഘനരാഗപഞ്ചരത്നകൃതികൾ.
ഘനരാഗ പഞ്ചരത്നകൃതികളിൽ ആദ്യത്തേത് നാട്ട രാഗത്തിലുള്ള 'ജഗദാനന്ദകാരക' എന്ന് തുടങ്ങുന്ന കൃതിയാണ്.
ശ്രീരാമസ്തുതിയാണ് സാഹിത്യം.
ഇതിന് 10 ചരണങ്ങളുണ്ട്. ഇവയിൽ രണ്ടാമത്തേത് ഗൗള രാഗത്തിലുള്ള 'ദുഡുകുഗല',എന്നകൃതിഈരാഗത്തിന്റെഭാവസാന്ദ്രതയ്ക്കൊരുദാഹരണമാണ്.
ഇതിന് 10 ചരണങ്ങളുണ്ട്. ഇവയിൽ മുന്നാമത്തേത് ആരഭി രാഗത്തിലുള്ള 'സാധിംചെനെ' എന്ന കൃതിയാണ്. ശ്രീകൃഷ്ണ സ്തുതിപരമായ ഈ കൃതിയിൽ താന രീതിയിലുള്ള സ്വരസഞ്ചാരങ്ങളും ദ്രുതകാല പ്രയോഗങ്ങളും ഒരു സവിശേഷതയാണ്. ഇതിന് 8 ചരണങ്ങളും ഒരു അനുബന്ധവുമുണ്ട്.
'സാധിംചെനെ' എന്ന കൃതിയിലെ 8 ചരണങ്ങളും പാടിയതിനു ശേഷമാണ് 'സത് ഭക്തുല' എന്നു തുടങ്ങുന്ന അനുബന്ധംപഞ്ചരത്നകൃതികൾ ആസ്വാദക മനസ്സുകളെ കീഴടക്കി
ചിത്രവിവരണം:യു. ജയൻ മാസ്റ്ററും ശിഷ്യരും അവതരിപ്പിച്ച പഞ്ചരത്ന കീർത്തനാലാപനം

അമ്മ ത്രേസ്യയുടെ യുടെ തിരുന്നാൾ ആഘോഷങ്ങളുടെ പതിനാറാം ദിനമായ ഇന്നലെ നവ വൈദികർ ചേർന്ന് ബലിയർപ്പിക്കുന്നു

നാളുകൾ കഴിയുന്തോറും
ബസലിക്കയിൽ തിരക്കേറുന്നു.
മാഹി: മഴ മാറി നിന്ന ഇന്നലെ മയ്യഴി ബസലിക്ക തിരുനാളിന് അഭൂതപൂർവമായ ജനക്കൂട്ടം. പെരുന്നാളിന്റെ പതിനാറാം നാളായ ഇന്നലെദിപാവലി അവധിയായതിനാൽ അനിയന്ത്രിതമായ ജനക്കൂട്ടമാണ് ദേവാലയത്തിലെത്തിയത്. ദേവാലയത്തിന്റെ ഇരു ഭാഗങ്ങളിലും കിലോമീറ്ററുകൾ നീളുന്ന അണമുറിയാത്ത നീണ്ട നിര കാണാമായിരുന്നു
ചന്തക്കാർക്കും, വഴിവാണിഭക്കാർക്കും നല്ല കോളായിരുന്നു. ഹൽവയും പൊരിയുമാണ് പെരുന്നാൾ സ്പെഷ്യൽ . ജമന്തി, മുല്ലപ്പൂ വിൽപനക്കാർക്കും , രൂപം മെഴുകുതിരി വിൽപ്പനക്കാർക്കും കൊയ്ത്തായിരുന്നു. ടാഗോർ ഉദ്യാനത്തിനുമപ്പുറം വളവിൽ കടപ്പുറത്തെ തുറമുഖ സൈറ്റിലെ വിശാലമായ കടൽത്തീരത്തെ അമ്യൂസ്മെന്റ് പാർക്കിലും നല്ല തിരക്ക് അനുഭവപ്പെട്ടു.
അയൽസംസ്ഥാനങ്ങളിൽ നിന്നും വിദൂരങ്ങളിൽ നിന്നുപോലും ധാരാളം തീർത്ഥാടകർ മാഹിയിൽ എത്തിച്ചേർന്നു,രാവിലെ 7 മണി മുതൽ ഓരോ മണിക്കൂറിലും തുടർച്ചയായി ദിവൃബലികൾ അർപ്പിക്കപ്പെട്ടു റെയിൽവേ സ്റ്റേഷൻ റോഡിലേക്കും, സെമിത്തേരി റോഡിലേക്കും നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു.
പുഴയോര നടപ്പാതയും, ടാഗോർ ഉദ്യാനവും ജനങ്ങളെക്കൊണ്ട് നിറഞ്ഞു.
കളിപ്പാട്ടങ്ങൾ തൊട്ട് ഗൃഹോപകരണങ്ങളും, കളിമൺപാത്രങ്ങളുമെല്ലാം ഇടം പിടിച്ചു. വഴിയോര കച്ചവടത്തിൽ ഇത്തവണയും കുടുംബ സമേതമെത്തിയ ഗുജറാത്തികൾക്കായിരുന്നു ആധിപത്യം .
22 ന് ഉച്ചക്ക് സെന്റ് തെരേസയുടെ ദാരുശിൽപ്പം രഹസ്യ അറയിലേക്ക് മാറ്റപ്പെടുന്നതോടെ പെരുന്നാളിന് പരിസമാപ്തിയാകും.
ചിത്രവിവരണം: മാഹി ബസലിക്കയിൽ ഇന്നലെ പെരുന്നാൾ കൂടാനെത്തിയ ജനക്കൂട്ടം.

ദീപാവലി ആഘോഷിച്ചു.
തലശ്ശേരി : ആത്മീയ നിർവൃതിയിൽ ജഗന്നാഥ ക്ഷേത്രം ദീപപ്രഭയിൽ കുളിച്ചു. സഹസ്ര ദീപാലങ്കാരത്തോടെ ദീപാവലി ആഘോഷിച്ചു. വിവിധ പരിപാടികളോടെയാണ് ദീപാവലി കൊണ്ടാടിയത്

പൂജാദികർമ്മങ്ങൾക്ക് മേൽശാന്തി കട്ടപ്പന സജേഷ് ശാന്തി, വിനു ശാന്തി നേതൃത്വം നൽകി. നൂറുകണക്കിന് ഭക്തരുടെ സാന്നിദ്ധ്യത്തിൽ
ദീപാരാധനയും, ലക്ഷ്മി പൂജയുമുണ്ടായി,
ഏടന്നൂർ ശ്രീ നാരായണ മഠം ഗുരുകൃപ നൃത്തവിദ്യാലയത്തിൻ്റെ നൃത്തനൃത്യങ്ങൾ അരങ്ങേറി. രാത്രി 8 മണിക്ക് അത്താഴ പൂജയും, മംഗളാ രതിയുമുണ്ടായി.

കാതൽ ദാരുശില്പപ്രദർശന ത്തിന്ദീപം തെളിഞ്ഞു.
കതിരൂർ: ഗ്രാമപഞ്ചായത്ത് ആർട്ട് ഗാലറിയിൽ എൺപത്തിഏഴാമത് പ്രദർശനമായ കാതൽ പ്രശസ്ത ശില്പി
എൻ മനോജ്‌കുമാർ കണ്ണൂർ ഉദ്ഘാടനം ചെയ്തു. തേക്ക്, പ്ലാവ് തുടങ്ങിയ തടിയിൽ തീർത്ത 13 തെയ്യ രൂപങ്ങളും 26 സാമൂഹ്യ വിഷയങ്ങളും പ്രതിപാദിക്കുന്ന ദാരു ശില്പങ്ങളാണ് കാതലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കതിരൂർ തരുവണത്തെരു യു പി സ്കൂൾ മുൻ കലാധ്യാപകനും പ്രശസ്ത ശില്പിയുമായ കെ പി വിജയൻ മാസ്റ്ററുടെ മൂന്ന് ദശകം നീണ്ട കലാ സപര്യ ആണ് കാതൽ.
സമൂഹത്തെ ആഴത്തിൽ സ്പർശിച്ച നിരവധി വിഷയങ്ങൾക്ക് കലാകാരന്റെ അതാത് സമയത്തെ തീവ്രമായ പ്രതികരണങ്ങളാണ് ശക്തമായ കലാവിഷ്കാരങ്ങളായി രൂപപ്പെട്ടത്. അതി സൂക്ഷ്മമായ നിരീക്ഷണങ്ങളും ആലേഖനങ്ങളും കൊണ്ട് കാണികളെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന ഈ ദാരുസൃഷ്ടികൾ പ്രദർശനത്തിനെത്തിച്ചത് തരുവണത്തെരു യു പി സ്കൂൾ, സർഗ്ഗ സാംസ്കാരിക വേദി തരുവണത്തെരു, ഇ എം എസ്സ് സ്മാരക സാംസ്കാരിക വേദി വയലിൽ പീടിക കതിരൂർ എന്നിവസംയുക്തമായാണ്. പി കെ രത്നരാജ് മാസ്റ്റരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രമണി എം വി, മിനി ടി, രജില കെ പി, അർജുൻ പി, കെ കെ കുമാരൻ, ദിനേശ് കൂടാളി, ഷാജി ചിങ്ങൻ, കെ ജയദേവൻ, മനോജ് വായന്നൂർ, പ്രദീപ് ശങ്കരനെല്ലൂർ, ഷിനിജ കെ എന്നിവർ സംബന്ധിച്ചു.
ആറ് ദിവസം നീളുന്ന പ്രദർശനം ഒക്ടോബർ 25 ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് സമാപിക്കും.
ചിത്രവിവരണം.. എൻ. മനോജ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

KSGRAMOA കണ്ണൂര്‍ ജില്ലാസെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഡോ.എം മുഹമ്മദ്.

KSGARMOA കണ്ണൂര്‍ ജില്ലാപ്രസിഡണ്ടായി തെരഞ്ഞെ
ടുക്കപ്പെട്ട ഡോ. ബി.സത്യജിത്ത്.

സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണം: റിട്ട. ആയുർവേദ മെഡിക്കൽ ഓഫീസർമാർ
കണ്ണൂർ: സ്റ്റാറ്റ്യൂട്ടറി പെൻഷൻ സ്കീം പുനഃസ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് ഗവ. ആയുർവേദ റിട്ട. മെഡിക്കൽ ഓഫീസേഴ്സ് അസ്സോസിയേഷൻ (KSGRAMOA) സർക്കാരിനോട് ആവശ്യപ്പെട്ടു. കണ്ണൂർ കാസർഗോഡ് സംയുക്ത ജില്ലാ സമ്മേളനത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
കണ്ണൂർ കാൾടെക്സ് ജംഗ്ഷനിലെ വിചിത്ര കോംപ്ലക്സ് ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് ഡോ. സി.ആർ. രവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഡോ. ബി. സത്യജിത്ത് അധ്യക്ഷത വഹിച്ചു.
ഡോ. വിമലന് ആദരം: റിട്ടയർമെൻ്റിന് ശേഷവും ചികിത്സാരംഗത്ത് 20 വർഷം പൂർത്തിയാക്കിയ ഡോ. എ. വിമലനെ ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് ഡോ. സി.ആർ. രവി മൊമൻ്റോ നൽകി പൊന്നാട അണിയിച്ച് ആദരിച്ചു. അസ്സോസിയേഷൻ രക്ഷാധികാരി ഡോ. എം.പി. മിത്ര വിശിഷ്ടാതിഥിയായിരുന്നു.
സംസ്ഥാന കോർഡിനേറ്ററും റിട്ട. ഡയറക്ടറുമായ (ഐ.എസ്.എം.) ഡോ. കെ.പി. ശ്രീനിവാസൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഡോ. കെ.എം. മാധവൻ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു.
റിട്ടയേഡ് ഡി.എം.ഒ. ഡോ. അബ്ദുറഹീം, റിട്ട. ജില്ലാ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ഒ.കെ. നാരായണൻ, റിട്ട. ഡി.എം.ഒ. ഡോ. പി. ഭാസ്കരൻ നമ്പ്യാർ എന്നിവരുടെ സജീവ സാന്നിധ്യം യോഗത്തിലുണ്ടായിരുന്നു.
പുതിയ ഭാരവാഹികൾ: ജില്ലാ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. 2026 വർഷത്തേക്കുള്ള പുതിയ ജില്ലാ ഭാരവാഹികളെ സമ്മേളനത്തിൽ തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ:
- പ്രസിഡണ്ട്: ഡോ. ബി. സത്യജിത്ത്
- സെക്രട്ടറി: ഡോ. എം. മുഹമ്മദ്
- വൈസ് പ്രസിഡണ്ടുമാർ: ഡോ. ആർ. ഷാജു, ഡോ. പി.കെ. ശോഭന
- ജോയിൻ്റ് സെക്രട്ടറിമാർ: ഡോ. സ്മിജ പ്രദീപ്, ഡോ. കെ.വി. രാമചന്ദ്രൻ
- ട്രഷറർ: ഡോ. പി. ഭാസ്കരൻ നമ്പ്യാർ
ഡോ. എ. വിമലൻ, ഡോ. പി. മുഹമ്മദ്, ഡോ. കെ.വി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഡോ. എം. മുഹമ്മദ് സ്വാഗതവും ഡോ. ടി. രാമരാജൻ കൃതജ്ഞതയും പറഞ്ഞു.
(ചിത്രവിവരണം: സംസ്ഥാന പ്രസിഡണ്ട് ഡോ. സി.ആർ. രവി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു)

ചരിത്രത്തെ മറക്കാൻ ശ്രമിക്കുന്നു
: കൽപ്പറ്റ നാരായണൻ
തലശേരി: തത്സമയം മാത്രം കാണുകയും, ചരിത്രത്തെ കാണാതിരിക്കുകയും ചെയ്യുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു.
വിസിബിലിറ്റിയില്ലാതെ
ജീവിക്കാനാവാത്തവർക്ക് ദൃശ്യമാധ്യമങ്ങളില്ലാതെ നിലനിൽക്കാനാവില്ലെന്ന അവസ്ഥയാണ്. അച്ചടി മാധ്യമങ്ങൾ പതിയെ പതിയെ ഇല്ലാതാവുന്ന സ്ഥിതിയാണുള്ളത്.
ജനാധിപത്യത്തിലേക്കും മതേതരത്വത്തിലേക്കും
നവോത്ഥാനത്തിലേക്കും ജനലക്ഷങ്ങളെ നയിച്ചവരായിരുന്നു.
ആദ്യ കാലത്തെ മാധ്യമ പ്രവർത്തകർ.
ജനങ്ങൾക്കിടയിൽ ജീവിച്ച, മനുഷ്യനൻമക്കായി തൂലികയേന്തിയ , സൗഹൃദങ്ങളെ ഹൃദയത്തിൽ കൊണ്ടു നടന്ന സർഗ്ഗ പ്രതിഭയായിരുന്നു കെ.പി.കുഞ്ഞിമ്മൂസയെന്ന് കൽപ്പറ്റ നാരായണൻ മാസ്റ്റർ പറഞ്ഞു.
ഓർമ്മകളിൽ വെളിച്ചം എന്ന പേരിൽ സംഘടിപ്പിച്ച പ്രമുഖ മാധ്യമ പ്രവർത്തകൻ കെ.പി.കുഞ്ഞിമ്മൂസയുടെ അനുസ്മരണവും ആദരായണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെപ്പർ പാലസിൽ നടന്ന ചടങ്ങിൽ പ്രൊഫ: എ.പി. സുബൈർ അദ്ധ്യക്ഷത വഹിച്ചു.മാധ്യമ രംഗത്തെ ദീർഘകാല പ്രവർത്തന പാരമ്പര്യമുള്ള പി.കെ മുഹമ്മദ് മ്രാനു സാഹിബ്)ഒ. ഉസ്മാൻ ,പൊന്ന്യം കൃഷ്ണൻ ,എ. ഉദയൻ ,സി.ഒ. ടി. അസീസ്,ടി.സി. മുഹമ്മദ്
വി.പി. റജിന സംസാരിച്ചു. അഡ്വ: പി.വി. സൈനുദ്ദീൻ സ്വാഗതം പറഞ്ഞു.

മയ്യഴി ബസലിക്ക പെരുന്നാൾ ഇന്നലെയുടെ ദൃശ്യങ്ങൾ ആർട്ടിസ്റ്റ് സതീ ശങ്കറിന്റെ ക്യാമറയിൽ തെളിഞ്ഞ പ്പോൾ




വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group