ന്യൂമാഹിയിൽ വികസന സദസ്സ്: അടിസ്ഥാന സൗകര്യങ്ങളും പൊതുസുരക്ഷയും ഉറപ്പാക്കണം - ബഷീർ ഏരത്ത്

ന്യൂമാഹിയിൽ വികസന സദസ്സ്: അടിസ്ഥാന സൗകര്യങ്ങളും പൊതുസുരക്ഷയും ഉറപ്പാക്കണം - ബഷീർ ഏരത്ത്
ന്യൂമാഹിയിൽ വികസന സദസ്സ്: അടിസ്ഥാന സൗകര്യങ്ങളും പൊതുസുരക്ഷയും ഉറപ്പാക്കണം - ബഷീർ ഏരത്ത്
Share  
2025 Oct 19, 09:44 AM
kkn
meena

ന്യൂമാഹിയിൽ വികസന സദസ്സ്: അടിസ്ഥാന സൗകര്യങ്ങളും പൊതുസുരക്ഷയും ഉറപ്പാക്കണം - ബഷീർ ഏരത്ത്

ന്യൂമാഹി: ന്യൂമാഹി മലയാള കലാ ഗ്രാമത്തിൽ വെച്ച് നടന്ന ഗ്രാമപഞ്ചായത്ത് വികസന സദസ്സിൽ, പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പൊതുജന സുരക്ഷ ഉറപ്പാക്കാനും ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകൻ ബഷീർ ഏരത്ത് നിവേദനം സമർപ്പിച്ചു.

വിവിധ മേഖലകളിലായുള്ള 17 ആവശ്യങ്ങളാണ് അദ്ദേഹം സദസ്സിനു മുമ്പാകെ ഉന്നയിച്ചത്.

പ്രധാന ആവശ്യങ്ങൾ:

ഗതാഗതവും നിർമ്മാണവും:

  • മാഹി പാലം മുതൽ റെയിൽവേ പാലം വരെ നടപ്പാത നിർമ്മിക്കുക.
  • ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുത്തിപ്പൊളിച്ച റോഡുകൾ ഉടൻ ടാർ ചെയ്തും ഇന്റർലോക്ക് ചെയ്തും ഗതാഗത യോഗ്യമാക്കുക.
  • പെരിങ്ങാടി പോസ്റ്റ് ഓഫീസ് - ഒളവിലം പി.ഡബ്ല്യു.ഡി. റോഡിന്റെ വശങ്ങളിൽ മൂന്ന് വർഷം മുമ്പ് തുടങ്ങിയ ഡ്രൈനേജ് സ്ലാബിട്ട് മൂടുന്ന പണികൾ അടിയന്തിരമായി പൂർത്തിയാക്കുക.

പൊതുഇടങ്ങളും സുരക്ഷയും:

  • ബോട്ട് ജെട്ടി സർവീസ് ഉടനെ ആരംഭിക്കുക.
  • ന്യൂമാഹിയിലെ മത്സ്യ മാർക്കറ്റ് നിലവിലുള്ള സ്ഥലത്തുനിന്ന് മാറ്റുവാൻ നടപടി സ്വീകരിക്കുക.
  • വയോജനങ്ങൾക്കുവേണ്ടിയുള്ള പാർക്കിന്റെ പണി ഉടനെ പൂർത്തിയാക്കുക.
  • മാഹി റെയിൽവേ പാലത്തിന് സമീപത്തെ മിനി സ്റ്റേഡിയം പരിസരം രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നത് തടയാൻ പോലീസ് പെട്രോളിംഗ് ഏർപ്പെടുത്തുക.
  • മിനി സ്റ്റേഡിയത്തിലും പരിസരങ്ങളിലും വിളക്കുകൾ സ്ഥാപിക്കുക.
  • തെരുവ് വിളക്കുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ പുതിയവ സ്ഥാപിക്കുക.

മരം മുറിക്കൽ:

  • കാലപ്പഴക്കം കൊണ്ട് ദ്രവിച്ചു പൊട്ടി വീഴാറായ തണൽ മരങ്ങൾ മുറിച്ച് മാറ്റി ജനങ്ങളുടെയും വാഹനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുക.
  • സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ റോഡിലേക്കും ഇലക്ട്രിക്ക് ലൈനിലേക്കും തള്ളി നിൽക്കുന്ന അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റിക്കാൻ നടപടിയെടുക്കുക.

മറ്റ് വിഷയങ്ങൾ:

  • ജല ജീവൻ മിഷന്റെ കുടിവെള്ള മീറ്ററുകൾ ഭൂരിഭാഗം വീടുകളിലും സ്ഥാപിക്കാത്ത പ്രശ്നം പരിഹരിക്കാൻ അധികൃതരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുക.
  • പലയിടങ്ങളിലായി സ്ഥാപിച്ച ബോട്ടിൽ ബൂത്തുകൾ വൃത്തിയാക്കാനും മാറ്റി സ്ഥാപിക്കാനും നടപടി എടുക്കുക, ഇവ തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്.
  • അക്രമകാരികളായ തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിച്ച് കുട്ടികളുടെയും വൃദ്ധരുടെയും സുരക്ഷ ഉറപ്പാക്കുക.
  • മുകുന്ദൻ പാർക്കിലെ പ്രവേശന ഫീസ് കുറയ്ക്കുകയും മുതിർന്ന പൗരന്മാർക്ക് സൗജന്യ പ്രവേശനം അനുവദിക്കുകയും ചെയ്യുക.
  • മയക്കുമരുന്ന് വലയത്തിൽ നിന്ന് വിദ്യാർത്ഥി സമൂഹത്തേയും ജനങ്ങളേയും സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കുക.

പൊതുനന്മ ലക്ഷ്യമാക്കിയുള്ള ഈ ആവശ്യങ്ങൾ പഞ്ചായത്ത് അധികൃതർ ഗൗരവമായി പരിഗണിക്കുമെന്നാണ് ന്യൂമാഹിയിലെ ജനങ്ങൾ പ്രതീക്ഷിക്കുന്നത്.: ബഷീർ ഏരത്ത്, പെരിങ്ങാടി - 7012786806)




MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI