
കണ്ണ് നിറഞ്ഞു.. കരൾ പിടഞ്ഞു: ആത്മ സൗഹൃദത്തിന്റെസുഗന്ധം പരന്നു..
:ചാലക്കര പുരുഷു
മാഹി: കഥയുടെ പെരുന്തച്ഛന് ഈ പ്രതിമ കേവലം ഒരു കലാ ശിൽപ്പമല്ല. ഏഴ് പതിറ്റാണ്ടു കാലമായി തന്റെ ഹൃദയത്തിൽ ആണ്ടിറങ്ങിയ ആത്മ സൗഹ്യദത്തിന്റെ മരണമില്ലാത്ത ആൾരൂപമാണ്. തന്റെ കഥകളുറഞ്ഞ സർഗ്ഗ ദേഹമാണ്. രണ്ട് ശരീരവും ഒരു മനസ്സുമായി ജീവിച്ചവരിലൊരാൾ ഇന്ന് ജീവസ്സുറ്റ പ്രതിമയായി തനിക്ക് മുന്നിൽ തലയുയർത്തി നിൽക്കുന്നത് കണ്ടപ്പോൾ 97 കാരനായ ടി.പത്മനാഭന്റെ മനസ്സിൽ അനുഭവങ്ങളുടെ വേലിയേറ്റം. . കണ്ണുകളിൽ ഓർമ്മകളുടെ തിരയിളക്കം.
പ്രമുഖ ശിൽപ്പി
താഴെ ചൊവ്വയിലെ മനോജ് കുമാറിന്റെ ശിൽപ്പകലാ പണിപ്പുരയിൽ ഒരുങ്ങി വരുന്ന എ.പി.കുഞ്ഞിക്കണ്ണന്റെ പൂർണ്ണകായ പ്രതിമക്ക് മുന്നിൽ നിന്നപ്പോൾ പപ്പേട്ടൻ വികാരാധീനന്നായി. താൻ ജീവിച്ചിരിക്കുമ്പോൾ തന്നെ തന്റെ പ്രതിമ മലയാള കലാഗ്രാമത്തിൽ സ്ഥാപിച്ച എ.പി.കുഞ്ഞിക്കണ്ണൻ പ്രതിമയായല്ല, ജീവനോട് കൂടി തന്നെയാണ് തനിക്കു മുന്നിലുള്ളതെന്നേ പപ്പേട്ടന് കരുതാനായുള്ളു. ഇവരുടെ ആത്മ സൗഹൃദം നേരിൽ കണ്ടവർക്കേ അതിന്റെ ആഴം എത്രമാത്രമായിരുന്നുവെന്ന് മനസ്സിലാവൂ.
കളിമണ്ണിൽ ഉറ്റതോഴനെ കണ്ട് കണ്ണീരണിഞ്ഞ് പോയി കഥയുടെ കുലപതി.
മാഹി മലയാള കലാ ഗ്രാമത്തിന്റെ സ്ഥാപകനായിരു ന്ന എ.പി. കുഞ്ഞിക്കണ്ണന്റെ പുർണകായ വെങ്കല ശിൽപത്തിന്റെ നിർമാണം അവസാന ഘട്ടത്തിലായപ്പോഴാണ് പപ്പേട്ടൻ ശിൽപി മനോജ് കുമാറിന്റെ പണിപ്പുരയിലെത്തിയത്. പ്രതിമയുടെ കളിമൺരൂപംകണ്ടു. പ്രതി മ നോക്കി നിന്ന ശേഷം കണ്ണുകളിൽ ഓർമ്മകളുടെ ചെറുനനവോടെ, അദ്ദേഹം ശില്പിയുടെ കൈയിൽ മുറുകെ പിടിച്ച് സംതൃപ്തി അറിയിച്ചു. അത് കേവലം ഒരു കലാസൃ ഷ്ടിയെ അഭിനന്ദിക്കുന്ന നിമിഷ മല്ലായിരുന്നു; ഏഴ് പതിറ്റാണ്ടുകളുടെ ദൃഢമായ സൗഹൃദത്തിൻ്റെ ഓർമ്മകൾ അലതല്ലിയ നിമിഷമായിരുന്നു.
ഏഴ് അടി ഉയരമുള്ള ശിൽപം ഈ വർഷം അവസാനത്തോടെ കലാഗ്രാമത്തിൽ സ്ഥാപിക്കും.
മദ്രാസിൽ പഠിക്കുന്ന കാല ത്താണ് ടി.പത്മനാഭന്റെ പ്രധാനപ്പെട്ട ചെറുകഥകളിൽ പലതും പ്രസിദ്ധികരിക്കപ്പെട്ടത്. പ്രകാശം പരത്തുന്ന പെൺകുട്ടി, മൈഥിലി നീ എൻ്റേതാണ്, ഒരു ചെറിയജീവിതവും വലിയ മരണവും, കടയനെല്ലൂരിലെ ഒരു സ്ത്രീ, മഖൻ സിങ്ങിൻ്റെ മരണം എന്നീ കഥക ളൊക്കെ ആ സമയത്ത് എഴുതപ്പെട്ടവയാണ്. ഈ കാലത്തൊക്കെ താങ്ങും തണലുമായി എഴു ത്തുകാരനോടൊപ്പം കുഞ്ഞിക്കണ്ണനുണ്ടായിരുന്നു.മാനവികത ഉയർത്തിപ്പിടിച്ച അതുല്യ ദാർശനികൻ എം.ഗോവിന്ദന്റെ കളരിയിലാണ് ഇരുവരും വളർന്നത്.
ടി.പത്മനാഭന്റെ ഒരു സ്വപ്നം പോലെ, ചിത്ത രഞ്ജിനി തുടങ്ങി അഞ്ചോളം കഥകളിൽ കു ഞ്ഞിക്കണ്ണനാണ് നായകൻ എന്നത് ഈ സൗഹൃദത്തിന്റെ ആഴംവ്യക്തമാക്കുന്നു. മാഹി മലയാളകലാഗ്രാമം സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്നു എ.പി. കുഞ്ഞിക്കണ്ണൻ. കലാഗ്രാമത്തിന്റെ രൂപീകരണം കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും, വാർഷികങ്ങളിലടക്കം പ്രധാന പരിപാടികളിലെല്ലാം പപ്പേട്ടൻ മുടക്കമില്ലാതെ വന്നെത്താറുണ്ട്. കലാഗ്രാമത്തിൽ ടി. പത്മനാഭന്റെ പ്രതിമ സ്ഥാപിച്ചപ്പോൾ പപ്പേട്ടനൊപ്പം അത് കാണാൻ തൊട്ടരികിൽ എ.പി.കുഞ്ഞിക്കണ്ണനുമുണ്ടായിരുന്നു. എന്നാൽ എ.പി.യുടെ പ്രതിമ കാണാൻ തൊട്ടരികിൽ ഇന്ന്എ.പി.കുഞ്ഞിക്കണ്ണനില്ലെന്ന സങ്കടം, പപ്പട്ടന്റെ മുഖത്ത് പ്രകടമായിരുന്നു..
പൊലീസിനെ അക്രമിച്ചവർ
ക്കെതിരെകേസ്: ഒരാൾ പിടിയിൽ
മാഹി :പള്ളൂരിൽ പൊലീസിനെ കൈയ്യേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സ പ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കണ്ടാലറിയാവുന്ന പത്തോളം യുവാക്കൾക്കെതിരെ പള്ളൂർ പൊലീസ് കേസെടുത്തു.
ഇന്നലെ പുലർച്ചെ 12.30 മണിയോടെ പള്ളൂർ പൊലീസിൻ്റെ നേതൃത്ത്വത്തിൽ സ്പഷ്യൽ റൗണ്ട്സ് നടത്തവെ പള്ളൂർ അറവിലകത്ത് പാലത്തിനടുത്ത് വെച്ചാണ് നാലംഗ സംഘം പൊലീസ് വാഹനം തടയുകയും അക്രമം നടത്താനൊരുങ്ങുകയും ചെയ്തത്. തുടർന്ന് മാഹി സർക്കിൾ ഇൻസ്പക്ടർ പി. എ.അനിൽ കുമാറിൻ്റയും പള്ളൂർ എസ്. ഐ.ഹരിദാസൻ്റെയും നേതൃത്ത്വത്തിൽ കൂടുതൽ പൊലീസെത്തി ഒരാളെ അറസ്റ്റു ചെയ്യുകയായിരുന്നു. ചൊക്ലി കാഞ്ഞിരമുള്ള പാമ്പിനടുത്തുള്ള ചോട്ടാസ് സച്ചു എന്ന പി. ജിഷ്‌ണു(26) വിനെയാണ് പൊലിന്ന് അറസ്റ്റു ചെയ്തത്. സച്ചു എന്ന അമൽരാജ്, വിഷ്‌ണു എന്ന വിഷ്ണു രോഹിത്,മാനസ് എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് 6 പേർക്കെതിരെയുമാണ് കേസെടുത്തത്. ഇവരുടെ കൈയ്യേറ്റത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതേ സംഘം കേരള പൊലീസിലെ ഒരു എസ്.ഐ.യെ കൈയ്യേറ്റം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നുണ്ട്. ഈ പ്രതികളിൽ ചിലർ മുൻപ് സ്ഫോടകവസ്തുക്കൾ പ്രയോഗിച്ച കേസിൽ പ്രതികളായിട്ടുണ്ട്. ഈ പ്രദേശത്ത് രാത്രി കാലങ്ങളിൽ കടന്നു പോകുന്ന വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും നേരെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായുള്ള വ്യാപക പരാതിയെ തുടർന്നാണ് പള്ളൂർ പൊലീസിൻ്റെ നേതൃത്ത്വത്തിൽ ഇന്നലെ അർദ്ധരാത്രിയിൽ ഈ പ്രദേശത്ത് പരിശോധനയ്ക്കത്തിയത്.മാഹി മേഖലയിൽ റൗഡിസത്തിൽ ഏർപ്പെടുന്ന ക്രമിനലുകൾക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരമുള്ള കർശന നടപടി സ്വീകരിക്കുമെന്ന് സർക്കിൾ ഇൻസ്പക്ടർ പി. എ.അനിൽ കുമാർ

പെരുന്നാൾ ആഘോഷങ്ങൾ മിന്നൽ മഴയിൽ കുതിർന്നു
മാഹി: പ്രധാന ആഘോഷ ചടങ്ങുകൾ കഴിഞ്ഞെങ്കിലും, ഭക്തജനപ്രവാഹമൊഴിയാത്ത മാഹി ബസലിക്കയിൽ , ഓർക്കാപ്പുറത്ത് ഇടിമിന്നലോടെ കലിതുള്ളിയെത്തിയ കനത്ത മഴ,
പെരുന്നാൾ പ്രൗഢിയെ കുളിപ്പിച്ചു. തീർത്ഥാടകർ ബസലിക്ക ക്കുള്ളിൽ അഭയം തേടി. ചന്തക്കാരുടെയും, അമ്യൂസ്മെന്റ് പാർക്കുകാരെയുമെല്ലാം നിരാശയിലാഴ്ത്തി.
നഗരം ഇരുട്ടിൽ മൂടി.
ഇന്നലത്തെ ചടങ്ങുകൾക്ക് മുഖ്യകാർമികനായി റവറന്റ് ഫാദർ വിക്ടർ മെൻഡോൺസയെത്തി. നേതൃത്വം നൽകിയത് ഇടവകയിലെ കൊമ്പിരിസമൂഹവും,മരണാനന്തര സഹായ സംഘവുമായിരുന്നു.
ചിത്ര വിവരണം: റെക്ടർ സെബാസ്റ്റ്യൻ കാരക്കാട്ടിൽ പ്രാർത്ഥനക്ക് നേതൃത്വം നൽകുന്നു
മാഹി റെയിൽവേ സ്റ്റേഷനിൽ വെച്ച് തെരുവ് നായയുടെ കടിയേറ്റു
മാഹി: തെരുവ് പട്ടികൾ ജനജീവിതം ദുസ്സഹമാക്കുന്നു.
ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് മാഹി റെയിൽവേ സ്റ്റേഷനിൽ വെച്ച് തെരുവ് നായയുടെ അക്രമണമുണ്ടായത്
തമിഴ്‌നാട് കടലൂർ സ്വദേശി "വേൽ " നാണ് തെരുവ് നായയുടെ കടിയേറ്റത് ഇടത് കാലിന്റെ മുട്ടിന് താഴെയാണ് കടിയേറ്റത്.
സ്റ്റേഷൻ മാസ്റ്ററെയും റെയിൽവേ പൊലീസിനെയും വിവരമറിയിച്ച ശേഷം ഇദ്ദേഹം മാഹി ഗവ. ആശുപത്രിയിൽ ചികിത്സ തേടി.
വടകരയിലെ മത്സ്യബന്ധന ബോട്ടിലെ തൊഴിലാളിയാണ്
ഇതിന് തൊട്ടു മുമ്പ് ഇതേ നായ മാറ്റൊരാളെയും കടിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
തെരുവ് നായയുടെ സ്വതന്ത്രവിഹാരം യാത്രക്കാരിൽ ഭീതിയുളവാക്കുന്നുണ്ട്.
പന്തക്കൽ നവോദയ വിദ്യാലയ പരിസരത്ത് ഭ്രാന്തൻ നായയുടെ ശല്യം രൂക്ഷമായി. നിരവധി തെരുവ് നായ്ക്കളെ ഭ്രാന്തൻ നായരണ്ട് ദിവസത്തിനിടെ കടിച്ചിട്ടുണ്ട്.പട്ടിയെ നാട്ടുകാർ പിന്നീട് തല്ലി കൊന്നിട്ടുണ്ടെങ്കിലും, നിരവധി നായ്ക്കൾക്ക് കടിയേറ്റിരിക്കെ, അധികൃതരും നാട്ടുകാരും ജാഗ്രത പാലിക്കേണ്ടതുണ്ട്.
സ്വാതന്ത്ര്യ സമര സേനാനി കുടുംബങ്ങൾക്ക് സമ്മാനം നൽകും.
മാഹി: സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുന്നതിന്റെ ഭാഗമായി പുതുച്ചേരി സർക്കാർ അനുവദിച്ച സമ്മാനങ്ങൾ മാഹിയിലെ സ്വാതന്ത്ര്യസമര സേനാനികൾക്ക് / സ്വാതന്ത്ര്യസമര സേനാനികളുടെ ആശ്രിതർക്ക് ഒക്ടോബർ 21-നു വൈകുന്നേരം 3.30ന് മാഹി ഗവൺമെന്റ് ഹൗസിൽവച്ച് റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ, ഡി. മോഹൻകുമാറിന്റെ അദ്ധ്യക്ഷതയിൽ ബഹു: മാഹി എം.എൽ.എ. രമേശ് പറമ്പത്ത് വിതരണം ചെയ്യുന്നതാണ് .
പ്രസ്തുതദിവസം സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള സമ്മാനങ്ങൾ സ്വീകരിക്കുവാൻവേണ്ടി പെൻഷൻ ബുക്ക്, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം വൈകുന്നേരം 3.30ന് മാഹി ഗവണ്മെന്റ് ഹൗസിൽ എത്തിച്ചേരേണ്ടതാണ്.
പുകയില വിരുദ്ധ മേഖലയായി പ്രഖ്യാപിച്ചു
മാഹി: മാഹിയിലെ സ്വകാര്യ - സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 100 മീറ്റർ ചുറ്റളവിൽ പുകയില വിരുദ്ധമേഖലയായി പ്രഖ്യാപിച്ചതായി ടൊബാക്കോ ജില്ലാ നോഡൽ ഓഫീസർ ഡോ. ബി സതീഷ് അറിയിച്ചു, ഈ മേഖലയിലെ കടകളിൽ നിന്നും പുകയില ഉത്പന്നങ്ങൾ വില്ക്കുവാൻ പാടുള്ളതല്ല.
മാഹി ടൗണിലെ ഭൂരിഭാഗം പുകയില വില്പന നടത്തുന്ന കടകളും വിദ്യഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിൽപ്പെടുന്നതാണ്
.

കരാത്തെ വിഭാഗത്തിൽ
സ്വർണ്ണ മെഡൽ നേടി
കണ്ണൂർ ജില്ലാ കരാത്തെ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ വെച്ച് നടന്ന 39 മത് ജില്ലാ ചാമ്പ്യൻഷിപ്പിൽ കരാത്തെ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടി;
നവംബർ ഏർണാകുളത്ത് വെച്ച് നടക്കുന്ന കരാത്തെ കേരളാ അസോസിയേഷന്റെ സംസ്ഥന കരാത്തെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഋതുപർണ വി.എസ്. പാറാൽ കരാത്തെ സ്കൂൾ വിദ്യാർത്ഥിയാണ്. കലാ കായികരംഗത്തും നിരവധി മെഡലുകൾ നേടിയ ഋതുപർണ്ണ ഈസ്റ്റ് പള്ളൂരിലെ ഷിനോജ് - വിദ്യ ദമ്പതികളുടെ മകളാണ്

മാഹി പാലത്തെ വൻമരം മുറിച്ച് മാറ്റണം
ന്യൂമാഹി :അപകട ഭീഷണിയായി തുടരുന്ന മാഹി പാലത്തെ വൻ മരം മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തലശ്ശേരി സബ് ഡിവിഷണൽ മാജിസ്‌ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തു.
മാഹിപ്പാലം പൊലീസ് ഔട്ട് പോസ്റ്റിന് സമീപം നിൽക്കുന്ന വൻ മരം ജനങ്ങൾക്ക് ഭീഷണിയായി തുടരുന്നു.ഈ മരത്തിന്റെ ചുവടെയാണ് ബസ്റ്റോപ്പും അനേകം ചെറു വാഹനങ്ങളും പാർക്ക് ചെയ്യുന്നത്.ഇതിൻറെ ചുവട്ടിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഗ്ലാസ് ഈ മരച്ചില്ലകൾ പൊട്ടിവീണത് മുലം പൊളിയുന്നത് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്.ഇതിന് പരിഹാരം കാണണമെന്നും ഈ മരം മുറിച്ചുമാറ്റി.ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണി തുടരുന്നത് ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്.ഓട്ടോ ടാക്സി മോട്ടോർ സി.ഐ.ടി.യു. സംസ്ഥാന കൗൺസിൽ അംഗം എ.കെ. സിദ്ധിക്ക് അഡ്വ:ടി.അശോക് കുമാർ മുഖാന്തരം കോടതിയിൽ കേസ്സ് നൽകിയത്.

കെ.സി. കരുണാകരൻ നിര്യാതനായി
മുഴപ്പിലങ്ങാട് : ഡിസ്പെൻസറിക്ക് സമീപം റിട്ട. സെയിൽസ് ടാക്സ് ജീവനക്കാരൻ സന്ദീപ് നിവാസിൽ കെ.സി. കരുണാകരൻ(82) അന്തരിച്ചു.
ഭാര്യ: എം. സതി
മക്കൾ: സിന്ധു (ഡി.ഇ.ഒ ഓഫീസ് കണ്ണൂർ), സന്ദീപ് ( ബിസിനസ് കുളം ബസാർ), സന്ധ്യ.
മരുമക്കൾ: കെ.കെ.പ്രസന്നൻ (വൈഡൂര്യ കൺസ്ട്രക്ഷൻ, തോട്ടട), പി.വി. രാമകൃഷ്ണൻ, സവിത (ടിംബർ മൂന്നു പെരിയ).
സഹോദരങ്ങൾ:
പരേതരായ കെ.സി. ബാലൻ (മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് മുൻ അംഗം), കുഞ്ഞിരാമൻ, മന്ദി
ഖജനാവ് ധൂർത്തടിച്ച് കമ്മീഷൻ കൈപ്പറ്റാനുള്ള നീക്കത്തിനെതിരെ മണ്ഡലം കമ്മിറ്റി പ്രക്ഷോഭത്തിന് നേതൃത്വം നല്കും.
മുഴപ്പിലങ്ങാട്: തീരദേശ റോഡിന് വേണ്ടി അക്വയർ ചെയ്യുന്ന കെട്ടിടം വികസിക്കുന്നത് പൊതുപണം കൊള്ളയടിക്കാനാണെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഖജനാവ് ധൂർത്തടിച്ച് കമ്മീഷൻ കൈപ്പറ്റാനുള്ള നീക്കത്തിനെതിരെ മണ്ഡലം കമ്മിറ്റി പ്രക്ഷോഭത്തിന് നേതൃത്വം നല്കും. തീരദേശ പരിപാലന ചട്ടം ചൂണ്ടിക്കാട്ടി ഈ പ്രദേശത്ത് ഒട്ടേറെ കുടുംബങ്ങൾക്ക് വീട്ട് നമ്പർ അനുവദിക്കാത്ത സാഹചര്യത്തിലാണ് അധികാരികളുടെ നിയമ ലംഘനം. തീരദേശ പരിപാലന ചട്ടം നടപ്പാക്കുന്നതിലെ ഇരട്ടത്താപ്പ് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. യോഗത്തിൽ പ്രസിഡണ്ട് സി.എം.അജിത്ത്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സിക്രട്ടറി ഇ.ആർ.വിനോദ്, ധർമ്മടം ബ്ലോക്ക് പ്രസിഡണ്ട് കെ.വി.ജയരാജൻ, കെ.സുരേഷ്, സി.ദാസൻ, ആർ.മഹാദേവൻ, ബീന വട്ടക്കണ്ടി, കെ.വി. മഞ്ജുള, പി.ചന്ദ്രൻ, എ.ദിനേശൻ തുടങ്ങിയവർ സംസാരിച്ചു.
മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തിൻ്റെ പൊതു ശ്മശാനത്തിന് സമീപമുള്ള പി.കെ.വാഹിദ് മാസ്റ്റർ ഷോപ്പിങ്ങ് കോപ്ലക്സിൻ്റെ ഒന്നാം നില പണിയുന്നതിനെതിരെയാണ് ആക്ഷേപം.
നിർദ്ദിഷ്ട തീരദേശ റോഡിന് വേണ്ടി അളന്ന് കുറ്റിയിട്ട സ്ഥലത്തെ ഷോപ്പിങ്ങ് കോംപ്ലക്സ് 2022 ലാണ് നിർമ്മിച്ചത്. ഈ കെട്ടിടത്തിൽ ജനകീയ ഹോട്ടലും മറ്റും പ്രവർത്തിക്കുന്നുണ്ട്.
മുകൾ നിലയിലേക്കുള്ള ചവിട്ട് പടിയും ഒന്നാം നിലയിലെ പില്ലറും കോൺക്രീറ്റ് പൂർത്തിയാക്കി കല്ല് വിരിച്ച് മുറി നിർമ്മിക്കൽ പ്രവൃത്തി പുരോഗമിക്കുകയാണ്. 60 ലക്ഷം രൂപയുടെ ഈ നിർമ്മാണം സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് സിക്രട്ടറിയോ, അസിസ്റ്റൻ്റ് എഞ്ചിനിയറോ അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. പൊതുമരാമത്ത് വകുപ്പാണ് ഈ നിർമ്മാണത്തിൻ്റെ ചുമതല വഹിക്കുന്നത്. തീരദേശ റോഡിന് വേണ്ടി അക്വയർ ചെയ്യുന്ന സ്ഥലത്തെ കെട്ടിടത്തിലെ നിർമ്മാണം പൊതുഖജനാവിന് നഷ്ടം വരുത്തുമെന്ന് അറിഞ്ഞിട്ടും പണി തുടരുന്നത് എന്തിനെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
പൊതു ഖജനാവ് ധൂർത്തടിക്കുന്ന പൊതുമരാമത്ത് വകുപ്പിൻ്റെയും പഞ്ചായത്തിൻ്റെയും നടപടിക്കെതിരെ ജനകീയ പ്രതിരോധം തീർക്കുമെന്നും കോൺഗ്രസ് യോഗം മുന്നറിയിപ്പ് നല്കി.
പുകയില വിരുദ്ധ മേഖലയായി പ്രഖ്യാപിച്ചു
മാഹി: മാഹിയിലെ സ്വകാര്യ - സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 100 മീറ്റർ ചുറ്റളവിൽ പുകയില വിരുദ്ധമേഖലയായി പ്രഖ്യാപിച്ചതായി ടൊബാക്കോ ജില്ലാ നോഡൽ ഓഫീസർ ഡോ. ബി സതീഷ് അറിയിച്ചു, ഈ മേഖലയിലെ കടകളിൽ നിന്നും പുകയില ഉത്പന്നങ്ങൾ വില്ക്കുവാൻ പാടുള്ളതല്ല.
മാഹി ടൗണിലെ ഭൂരിഭാഗം പുകയില വില്പന നടത്തുന്ന കടകളും വിദ്യഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിൽപ്പെടുന്നതാണ്
.



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group