ആൽഫ്രഡ് റൊസാരിയോ വിന് ഇത് ജൻമ പുണ്യം ;ചാലക്കര പുരുഷു

ആൽഫ്രഡ് റൊസാരിയോ വിന് ഇത് ജൻമ പുണ്യം ;ചാലക്കര പുരുഷു
ആൽഫ്രഡ് റൊസാരിയോ വിന് ഇത് ജൻമ പുണ്യം ;ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Oct 17, 12:28 AM
mannan

ആൽഫ്രഡ് റൊസാരിയോ വിന്

ഇത് ജൻമ പുണ്യം

;ചാലക്കര പുരുഷു


മാഹി: ആഗ്ലോ- ഇന്ത്യൻ വംശവൃക്ഷത്തിന്റെ വേരറ്റുപോകവെ , ഇന്ന് ജീവിച്ചിരിക്കുന്ന തലമുതിർന്ന വ്യക്തിയായ ആൽഫ്രഡ് ജോർജ് ഡി റൊസാരിയോയെ നാട് ആദരിച്ചു. ഷെവലിയർ പുരസ്ക്കാര ജേതാവും, വിദ്യാഭ്യാസവിചക്ഷണനും,

ബീഹാറിലെ മുൻ എംഎൽഎയുമായിരുന്നു അദ്ദേഹം.

ഫ്രഞ്ച് ഭരണകാലത്ത് പ്രതാപത്തോടെ കഴിഞ്ഞിരുന്ന ചട്ടക്കാരുടെ വംശം ഫ്രഞ്ച് വാഴ്ച അവസാനിച്ചതോടെ നാമാവശേഷമാവുകയായിരുന്നു. പള്ളിക്ക് ചുറ്റിലും കമനീയമായ വിടുകൾവെച്ച് ആഢംബരത്തോടെ ജീവിച്ചിരുന്ന ഇവരുടെ പെൺമക്കൾ പെരുന്നാൾ വേളകളിൽ പ്രത്യേക വേഷവിധാനങ്ങളോടെ പൂമ്പറ്റകളോടെ പാറിപ്പറന്ന് നടക്കുന്നത് കൗതുക കാഴ്ചയായിരുന്നു. അക്കാലത്ത് ഉന്നത ഉദ്യോഗങ്ങളിൽ വിരാജിച്ചിരുന്ന ഇവരിൽ ചിലർ മയ്യഴി മേയറുമായിരുന്നിട്ടുണ്ട്. ഇരുന്നുറിലേറെ ചട്ടക്കാരുണ്ടായിരുന്ന മാഹിയിൽ ഇപ്പോൾ മൂന്ന് കുടുംബങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ.

1939 ൽ മയ്യഴിയിൽ ജനിച്ച റൊസാരിയോ 1965 വരെ മയ്യഴിയിൽ സ്ഥിര താമസക്കാരനായിരുന്നു. ഈ കാലഘട്ടത്തിൽ മാഹി പള്ളി വികാരി ആയിരുന്ന ഫാദർ ജോസഫ് മെനേസസിന്റെ കാലത്ത് അൾത്താര ബാലനായിരുന്നു. പിന്നീട് 1965 ൽ അദ്ദേഹം ബീഹാറിലെ പാട്‌നയിൽ സെന്റ് മൈക്കിൾസ് ഹൈസ്‌കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് പാട്‌നയിൽ ഡോൺ ബോസ്കോ അക്കാദമി എന്ന പേരിൽ 1973ൽ ഒരു ഐസിസി സ്കൂ‌ൾ ആരംഭിക്കുകയും, അത് പാട്‌നയിലെ ഏറ്റവും ഉന്നതമായ ഒരു വിദ്യാഭ്യാസ സ്ഥാപനമായി വളരുകയും ചെയ്തു. അതിൻ്റെ ഒരു ബ്രാഞ്ച് റാഞ്ചിയിൽ ആരംഭിക്കുകയും ചെയ്‌തു.

1995-2000 കാലഘട്ടത്തിൽ ബീഹാറിലെ നിയമസഭയിൽ ആംഗ്ലോ- ഇന്ത്യൻ പ്രതിനിധിയായി അദ്ദേഹത്തെ നോമിനേറ്റ് ചെയ്‌തു. തൻ്റെ സാമൂഹിക-സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയിലെ സംഭാവനകളെ മുൻ നിർത്തി ഒട്ടനവധി പുരസ്ക്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നു..

2024ൽ ആഗോള കത്തോലിക്ക് സഭ അൽ മായർക്ക് നൽകുന്ന രണ്ടാമത്തെ ഉന്നത അംഗീകാരമായ ഷെവലിയാർ ബഹുമതി ഫ്രാൻസീസ് പാപ്പ അദ്ദേഹത്തിന് സമ്മാനിക്കുകയുണ്ടായി.

 കോഴിക്കോട് അതിരൂപതയും മാഹി സെന്റ് തെരേസ ബസിലിക്ക സമൂഹവും മയ്യഴി ജനതയുമാണ് ആൾഫ്രഡ് ജോർജ് ഡി റൊസാരിയോവിന് ആദരവ് നൽകിയത്.

മേരിമാതാ കമ്മ്യൂണിറ്റി ഹാളിൽ നിറഞ്ഞ സദസ്സിൽകോഴിക്കോട് അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ്ഡോ. വർഗ്ഗീസ് ചക്കാലക്കൽ, റൊസാരിയോവിന് പൊന്നാടയണിയിച്ച് ഉപഹാരം നൽകി. മാഹി എം എൽ എ രമേശ് പറമ്പത്ത്, മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്, സ്വാമി പ്രേമാനന്ദ, പൊലീസ് സൂപ്രണ്ട് ഡോ: വിനയകുമാർ ഗാഡ് ഗെ, റെക്ടർ സെബാസ്റ്റ്യൻ കാരക്കാട്ടിൽ

വിഖ്യാത നോവലിസ്റ്റ്

എം.മുകുന്ദൻ, മാഹി അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു

chalakkara

അനുസ്മരണവും, ധനസഹായ വിതരണവും


മാഹി:സാമൂഹ്യ-സാംസ്ക്കാരിക പ്രവർത്തകനായ പി.പി. റിനീഷിനെ ഒന്നാം ചരമവാർഷിക ദിനത്തിൽ ചാലക്കര ദേശം അനുസ്മരിച്ചു.

ചാലക്കര എം എ എസ്.എം. വായനശാല ഗ്രൗണ്ടിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ കെ.പി. വത്സൻ അദ്ധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി തഹസിൽദാർ മനോജ് കുമാർ വളവിൽ അനുസ്മരണ ഭാഷണം നടത്തി. മാഹി പൊലീസ് സർക്കിൾ ഇൻസ്പക്ടർ

പി.എ. അനിൽകുമാർ , റിനീഷിന്റെ കുടുംബത്തിന്

ധനസഹായം കൈമാറി. വി ശ്രീധരൻ മാസ്റ്റർ, സത്യൻ കേളോത്ത്,

കെ മോഹനൻ , ചാലക്കര പുരുഷു, പായറ്റ അരവിന്ദൻ , ആനന്ദ് കുമാർ പറമ്പത്ത്, എം. ശ്രീജയൻ, കെ.വി. ഹരീന്ദ്രൻ , പി.പി.രാജേഷ്,

കെ. ചിത്രൻ സംസാരിച്ചു.


ചിത്രവിവരണം: മാഹി പൊലീസ് സർക്കിൾ ഇൻസ്പക്ടർ പി.എ. അനിൽ കുമാർ ധനസഹായം പി.പി. റിനീഷിന്റെ കുടുംബത്തെ ഏൽപ്പിക്കുന്നു

rineesh

പി.പി. റിനീഷിനെ അനുസ്മരിച്ചു ,

മാഹി:പള്ളുർ പതിനാറാം ബൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് പി പി റിനിഷിൻ്റെ ഒന്നാം ചരമ വാർഷികം ചാലക്കര കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി -

 പരേതൻ്റെ വസതിയിൽ ചേർന്ന അനുസ്മരണ യോഗം കെ മോഹനൻ്റെ അദ്ധ്യക്ഷതയിൽ രമേഷ് പറമ്പത്ത് എം.എൽ എ ഉദ്ഘാടനം ചെയ്തു' പി പി വിനോദൻ,സത്യൻ കോളോത്ത്, കെ. ഹരിന്ദ്രൻ .രജിലേഷ് കെ.പി. ആഷാലത, ശോഭ പിടിസി, ശ്രീജേഷ് പള്ളൂർ 'അലി അക്ബർ ഹാഷിം, ഷാജുകാനം,ജിജേഷ് ചാമേരി ,അനസിൽ അരവിന്ദ് , സഹദേവൻ അച്ചമ്പത്ത്, കെ.പി. സജീവൻ , വിനോദ്,.സന്ദിപ് കെ വി എന്നിവർസംസാരിച്ചു


ചിത്ര വിവരണം: ചാലക്കര കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ പി.പി റിനേഷ് അനുസ്മരണ യോഗം രമേഷ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.



whatsapp-image-2025-10-16-at-21.08.54_53eeb2db

മയ്യഴി നഗരസഭ: മാലിന്യ നീക്കം നടക്കാത്തതിൽ യു.ഡി.എഫ് പ്രതിഷേധം


മാഹി: കഴിഞ്ഞ മൂന്നു മാസത്തോളമായി നഗര മാലിന്യനീക്കം നടത്താത്ത മയ്യഴി ഭരണകൂടത്തിൻ്റെ നിരുത്തരവാദിത്വത്തിനെതിരെ മാഹി മേഖല യു.ഡി.എഫ് കമ്മിറ്റി മാഹി മുൻസിപാലിറ്റി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. മാർച്ചിൻ്റെ ഉദ്ഘാടനം രമേശ് പറമ്പത്ത് എം.എൽ.എ നിർവ്വഹിച്ചു. യു.ഡി എഫ് ചെയർമാൻ എം.പി. അഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. പി.ടി.കെ.റഷീദ്, പി.പി.വിനോദ്, സത്യൻ കേളോത്ത്, കെ.ഹരീന്ദ്രൻ സംസാരിച്ചു. കെ.മോഹനൻ സ്വാഗതവും പി.പി.ആശാലത നന്ദിയും പറഞ്ഞു.


ചിത്രവിവരണം: നഗരസഭാ കാര്യാലയത്തിലേക്കുള്ള യു.ഡി.എഫ്. മാർച്ച് പൊലീസ് തടയുന്നു


whatsapp-image-2025-10-16-at-21.07.32_0345d75b

വേസ്റ്റ് ബോട്ടിലുണ്ട്. മാലിന്യങ്ങൾ പുറത്തും

.ന്യൂമാഹി പഞ്ചായത്തിലെ പഴയ ആറാം വാർഡിൽ സ്പിന്നിംഗ് റോഡിലേക്ക് പ്രവേശിക്കുന്നതിന്റെ ഇടതു ഭാഗത്ത് ഉള്ള ബോട്ടിൽ ബൂത്തിന്റെ ദുരവസ്ഥയാണ് ചിത്രത്തിൽ കാണുന്നത്.

പ്ലാസ്റ്റിക്ക് മാലിന്യം റോഡിലും പരിസരങ്ങളിലും ചിതറി കിടക്കുകയാണ്. തെരുവ് നായ്ക്കളുടെ വിരഹ കേന്ദ്രമായി മാറുകയാണിവിടം. . റോഡിൽ മാലിന്യം ചിതറി കിടക്കുന്നത്കാരണം പരിസര വാസികളും അത് വഴി പോകുന്ന പൊതു ജനങ്ങളും ദുരിതമനുഭവിക്കുകയാ.

ഇതിന് മുമ്പ് പല പ്രാവശ്യം പല ബുത്തുകളുടേയും ദുരവസ്ഥ പഞ്ചായത്ത് അധികൃതരുടേയും മെമ്പർമാരുടേയും ശ്രദ്ധയിൽ നാട്ടുകാർ പെടുത്തിയിരുന്നു. 

പഞ്ചായത്ത് അധികൃതർ ഈ ദുരവസ്ഥയ്ക്ക് അടിയന്തിര പരിഹാരം കാണണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.

whatsapp-image-2025-10-16-at-21.09.15_46813e8b

ജാനകിയമ്മ നിര്യാതയായി.


മാഹി: പള്ളൂർ വണ്ണാന്റവിട ജാനകിയമ്മ (76 ) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ നമ്പ്യാർ. മക്കൾ: ബിന്ദു (വേറ്റുമ്മൽ), സിന്ധു (ബാഗ്ലൂർ). മരുമക്കൾ: ശിവദാസൻ (ബാംഗ്ലൂർ) , ഉണ്ണികൃഷ്ണൻ (ബാംഗ്ലൂർ).


whatsapp-image-2025-10-16-at-21.10.20_2fab39f5

ചിത്രാദരം


മയ്യഴി തിരുന്നാൾ ആഘോഷത്തിനെത്തിയ

കോഴിക്കോട് അതിരൂപത മോൺസിഞ്ഞോർ ജൻസൺ പുത്തൻവീട്ടിലിന്

യുവ ചിത്രകാരിചാലക്കരപായറ്റ തറവാട്ടംഗം മാനസ ജയകുമാർവരച്ച ഛായാചിത്രം സമർപ്പിക്കുന്നു.


whatsapp-image-2025-10-16-at-21.11.06_51a54cb9

അസിത സഹിറിന് ഐ.വി. ദാസ് പുരസ്ക്കാരം


തലശ്ശേരി:കതിരൂർ സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ ഐ വി ദാസ് പുരസ്കാരത്തിനു വാർത്താ അവതാരിക അസിത സഹീർ അർഹയായി. 25000 രൂപയും, പൊന്ന്യം ചന്ദ്രൻ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയാണ്.കൈരളി ടി വി യിൽ സീനിയർ ബ്രോഡ്കാസറ്റ് ജേർണലിസ്റ്റ് ആയി ജോലി ചെയുന്ന അസിത സഹീർ എംജിസർവകലാശാലയിൽ നിന്നും മാധ്യമ പഠനത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം റിപ്പോട്ടർ ചാനലിലും ജോലി നോക്കിയിരുന്നു. എ പി ജെ അബ്ദുൾ കലാം സ്മാരക ട്രസ്റ്റ്‌ ഏർപ്പെടുത്തിയ നാരീ പുരസ്കാരവും സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റി ഓഫ് പ്രവാസി മലയാളി യുടെ മാധ്യമ അവാർഡും നേടിയിരുന്നു. വാർത്താ അവതരണ രംഗത്ത് ജനാധിപത്യ മതേതര മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നതിൽ  അനിതര സാധാരണമായ പാടവമാണ് അസിതയെ ഐ വി ദാസ് പുരസ്കാരത്തിനു അർഹയാക്കിയതെന്നു കാരായി രാജന്റെ അധ്യക്ഷതയിൽ ചേർന്ന വി വി കെ സമിതി വിലയിരുത്തി. അധ്യാപികയായ ലൈലയുടെയും മഹാരാഷ്ട്രയിൽ സീഫുഡ്‌ കമ്പനിയിൽ സൂപ്പർവൈസറായി ജോലി നോക്കുന്ന സഹീറിന്റെയും മകളാണ്. ടെക്‌നോ പാർക്കിൽ ജോലി നോക്കുന്ന ഷാരുൺ ഷാജഹാൻ ആണ് ജീവിത പങ്കാളി. അൽ ആമീൻ സഹോദരനാണ്........................ കതിരൂർ ബാങ്ക് ഏർപ്പെടുത്തിയ 2024 ലെ വി വി കെ പുരസ്കാരത്തിനു അശോകൻ ചരുവിൽ അർഹനായിരുന്നു.രണ്ടു പുരസ്കാരവും ഡിസംബർ അവസാനം വിതരണം ചെയ്യുന്നതാണെന്ന് റബ് കോ ചെയർമാൻ

കാരായി രാജൻ, ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത്‌ ചോയൻ , പൊന്ന്യം ചന്ദ്രൻ , പുത്തലത്ത് സുരേഷ്ബാബു എന്നിവർ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു


whatsapp-image-2025-10-16-at-21.11.25_8116befa_1760641614

പി.ജാനകി അമ്മ


മാഹി:പി.എം.ടി. ഷെഡ് റോഡിൽ ലക്ഷ്മീ നിവാസിൽ പരേതനായ ടി.പി. കൃഷ്ണൻ നമ്പ്യാരുടെ ഭാര്യ പാലോളതിൽ ജാനകി അമ്മ(89)നിര്യാതയായി. പരേതരായ പി.സി കണ്ണൻ നമ്പ്യാര്യടേയും കൂടത്തിൽ കൈതേരി ലക്ഷ്മി അമ്മയുടെയും മകളാണ്. മക്കൾ: പി.മുരളീധരൻ, പി.ശശികുമാർ, ശൈലജ, പി.പ്രദീപ് (സ്പെഷൽ ബ്രാഞ്ച് എസ് ഐ, മാഹി ) . ജാമാതാക്കൾ. ശോഭ, ലിനി , മനോഹരൻ നമ്പ്യാർ, സീന


ppkk

ആയില്യം നാൾ ആഘോഷിച്ചു 


ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ കന്നി മാസത്തിലെ ആയില്യം നാൾ തൊഴാൻ  ഭക്തജനപ്രവാഹം.

രാവിലെ മുതൽ വൈകുന്നേരം വരെ അഖണ്ഡനാമാർച്ചന ഉച്ചക്ക് നാഗപൂജയും തുടർന്ന് പ്രസാദഊട്ടും നടന്നു.

ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകി.

ക്ഷേത്രത്തിൽ ഇന്ന് വൈകുന്നേരം ശാസ്ത്തപ്പൻ നേർച്ച വെള്ളാട്ടം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു..


whatsapp-image-2025-10-16-at-21.15.18_18edd091

പ്രോകാം ചാമ്പ്യൻ ഫൈസൽ അഞ്ചുകണ്ടൻ സ്വീകരണം നൽകി. 


തലശ്ശേരി: വേദാന്ത ഡൽഹി ഹാഫ് മരത്തോണിൽ (21.2 km) വ്യക്തികത റെക്കോർഡിൽ (01:53:32) ഫിനിഷ് ചെയ്തു പ്രോകാം സ്ലാം അംഗീകാരം കരസ്ഥമാക്കിയ യംഗ്സ്റ്റേർസ് തലശ്ശേരിയുടെ അഭിമാനം ഫൈസൽ അഞ്ചുകണ്ടൻ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. 

പ്രോകാം ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന ഒരു റണ്ണിംഗ് ചലഞ്ചാണ് പ്രോകാം സ്ലാം. ഇന്ത്യയിലെ നാല് പ്രധാന നഗര മത്സരങ്ങളായ ടാറ്റ മുംബൈ മാരത്തൺ (42.2km), വേദാന്ത ഡൽഹി ഹാഫ് മാരത്തൺ (21.1km), ടാറ്റ സ്റ്റീൽ വേൾഡ് 25 കെ കൊൽക്കത്ത (25km), ടിസിഎസ് വേൾഡ് 10 കെ ബെംഗളൂരു (10km) എന്നിവ ഒരേ മത്സര സീസണിലും ഓരോ മത്സരത്തിനും ഒരു നിശ്ചിത സമയപരിധിക്കുള്ളിലും ഓട്ടക്കാർ പൂർത്തിയാക്കേണ്ടതുണ്ട്. ഓട്ടക്കാർ ഒരേ ഇമെയിൽ ഉപയോഗിച്ച് നാല് ഇനങ്ങളിലും രജിസ്റ്റർ ചെയ്യുകയും തുടർച്ചയായി പൂർത്തിയാക്കുകയും വേണം, കാരണം ഏതെങ്കിലും മത്സരം നഷ്ടപ്പെട്ടാൽ സൈക്കിൾ പുനഃസജ്ജമാകും. പ്രോകാം സ്ലാം പൂർത്തിയാക്കുന്നത് പങ്കെടുക്കുന്നവർക്ക് അവരുടെ സമർപ്പണത്തെയും സഹിഷ്ണുതയെയും അംഗീകരിച്ച് ഒരു പ്രത്യേക മെഡൽ, ടി-ഷർട്ട്, സർട്ടിഫിക്കറ്റ് എന്നിവ നേടിക്കൊടുക്കുന്നു. ഇയൊരു മത്സരത്തിലാണ് ഫൈസൽ അംഗീകാരം നേടിയത്. 


അമിത ശരീരഭാരം കൊണ്ടും സുഷുംന നാഡിയിൽ ഉണ്ടായ കംപ്രഷൻ കാരണം കൈകാലുകളിൽ അനുഭവപ്പെട്ടിരുന്ന വേദന മൂലവും പ്രയാസം അനുഭവിച്ചിരുന്ന ഫൈസൽ ചികിത്സക്ക് ശേഷം വ്യായാമം തന്റെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി തിരിച്ചറിഞ്ഞു ഓട്ടം തിരഞ്ഞെടുക്കുകയായിരുന്നു.

 കഠിനാധ്വാനത്തിലൂടെ ചിട്ടയായ പരിശീലനം നടത്തിയാണ് ഫൈസൽ മാരത്തോണിനു തയ്യാറെടുത്തത്. 

പുതിയ വ്യക്തികത റെക്കോർഡ് ചെയ്യാൻ തന്റെ പരിശീലകൻ അനിരുദ്ധൻ (Rtd. DYSP CRPF), സാറിന്റെ ട്രെയിനിങ് വളരെ സഹായകമായി എന്ന് ഫൈസൽ പങ്കുവെച്ചു.


തലശ്ശേരി സ്റ്റേഡിയത്തിലെ പ്രമുഖ കായിക കൂട്ടായ്മയായ യങ്സ്റ്റേഴ്സ്, കോട്ടക്കൽ റണ്ണേഴ്സ് ക്ലബ്‌, ലോങ്ങ്‌ റേസേഴ്സ് വേങ്ങര, റോയൽ റണ്ണേഴ്സ് കാലിക്കറ്റ്‌, എന്നിവയിൽ അംഗമായ ഫൈസൽ തലശ്ശേരി മലബാർ ക്യാൻസർ സെന്റർ റേഡിയേഷൻ വിഭാഗം ജീവനക്കാരൻ ആണ്. ഭാര്യ ഹഫ്‌സത് (ടീച്ചർ അൽ ഇഹ്‌സാൻ ഇംഗ്ലീഷ് സ്കൂൾ വേങ്ങര), മകൾ റസ ഫൈസൽ. തനിക്ക് പിന്തുണയും സപ്പോർട്ടും നൽകിയ എല്ലാവരോടും നന്ദിയുണ്ടെന്നും ഫൈസൽ അറിയിച്ചു.

ചടങ്ങിൽ അക്ബർ ലുലു ഉപഹാരം നൽകി. സ്വീകരണത്തിന് യംഗ്സ്റ്റേർസ് തലശ്ശേരി ഭാരവാഹികളായ ഹംസ കേളോത്ത്, മുഹമ്മദ് നിസാർ പടിപ്പുരക്കൽ, അബ്ദുറഷീദ് എം പി, അബ്ദുൽ ജലീൽ പി ഒ, നൗഫൽ പയേരി, എന്നിവർ നേതൃത്വം നൽകി.


ചിത്രവിവരണം..പ്രോകാം ചാമ്പ്യൻ ഫൈസൽ അഞ്ചുകണ്ടന് സ്വീകരണം നൽകിയപ്പോൾ


whatsapp-image-2025-10-16-at-21.18.11_9eceae88

നിർദ്ദേശപെട്ടി സ്ഥാപിച്ചു


ചൊക്ലി പഞ്ചായത്ത് ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ മാനിഫെസ്റ്റോ തയ്യാറാക്കുന്നതിലേക്ക്

ജനങ്ങളുടെ അഭിപ്രായങ്ങൾ തേടുന്നതിന് നിർദേശപ്പെട്ടി സ്ഥാപിച്ചു.

ചൊക്ലി ശ്രീ നാരായണ വായനശാലയിൽ ചിത്രകാരൻ പ്രശാന്ത് ഒളവിലം ഉദ്ഘാടനം ചെയതു. പുരുഷു വരക്കുൽ

അദ്ധ്യക്ഷനായി,പഞ്ചായത്ത് പ്രസിഡണ്ട് സി.കെ രമ്യ, വി.കെ.രാഗേഷ്,വി ഉദയൻ പ്രസംഗിച്ചു.


ചിത്രവിവരണം:ചിത്രകാരൻ പ്രശാന്ത് ഒളവിലം ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-10-16-at-21.33.44_e6007289

ഇന്ത്യ-ആസ്‌ട്രേലിയ ക്രിക്കറ്റ് ചരിത്രത്തെപ്പറ്റിയൊരു ബുക്ക്‌ലറ്റ്


 മാഹി:ഇന്ത്യ-ആസ്‌ട്രേലിയ ഹ്രസ്വ ക്രിക്കറ്റ് പരമ്പര ആരംഭിക്കാന്‍ ഏതാനും ദിവസങ്ങളേയുള്ളൂ. ഈ ഹ്രസ്വപരമ്പരയില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി-ട്വന്റി മത്സരങ്ങളുമാണ് ഉള്‍പ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് പ്രൊഫസര്‍ വസിഷ്ഠ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ നേടിയ പ്രശസ്ത വിജയങ്ങളെക്കുറിച്ച് ബുക്ക്‌ലറ്റ് ഒരുക്കിയത്. ഈ ബുക്ക് ലെറ്റില്‍ ODI-കളിലും ട്വന്റി-ട്വന്റി മത്സരങ്ങളിലും ആസ്‌ട്രേലിയക്കെതിരെ ഇന്ത്യ നേടിയ വിജയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1983, 2011 ലോകകപ്പുകളിലെ ഇന്ത്യയുടെ വിജയങ്ങളുടെയും, 2007 ട്വന്റി-ട്വന്റി ലോകകപ്പ് സെമിഫൈനലിലെ വിജയത്തിന്റെയും ഫോട്ടോകളും വിശദാംശങ്ങളും അടങ്ങിയിട്ടുണ്ട്.



ഡോ: എം.സി. വസിഷ്ഠ്


whatsapp-image-2025-10-16-at-21.38.38_f1311755

മന്ത്രി പി.രാജീവ് റബ്കോ ഫാക്ടറിസന്ദർശിച്ചു

തലശ്ശേരി:വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, റബ്കോ ഗ്രൂപ്പിന്റെ ചോനാടത്തുള്ള ഫാക്ടറിയിൽ സന്ദർശനം നടത്തി. ഫാക്ടറിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും വ്യാവസായിക പുരോഗതി വിലയിരുത്താനുമായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം.

​മന്ത്രിയോടൊപ്പം റബ്കോ ഗ്രൂപ്പിന്റെ ചെയർമാൻ ശ്രീ. കാരായി രാജൻ, ഫാക്ടറി മാനേജർ ശ്രീജേഷ് കെ.സി. എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.

​ഫാക്ടറിയുടെ പ്രവർത്തന രീതികളെക്കുറിച്ചും, ഇവിടെ നിർമ്മിക്കുന്ന വിവിധ ഉൽപ്പന്നങ്ങളെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങൾ ഫാക്ടറി മാനേജർ ശ്രീ. ശ്രീജേഷ് കെ.സി. മന്ത്രിക്ക് മുമ്പാകെ വിശദീകരിച്ചു. റബ്കോയുടെ ഉത്പാദന ശേഷിയെക്കുറിച്ചും, വ്യവസായ മേഖലയിലെ സാധ്യതകളെക്കുറിച്ചും മന്ത്രി സന്തുഷ്ടി രേഖപ്പെടുത്തി.

​കേരളത്തിന്റെ വ്യാവസായിക വളർച്ചയ്ക്ക് റബ്കോ പോലുള്ള സ്ഥാപനങ്ങൾ നൽകുന്ന സംഭാവനകളെ മന്ത്രി അഭിനന്ദിച്ചു

whatsapp-image-2025-10-16-at-21.59.56_1f89add0
whatsapp-image-2025-10-16-at-22.05.16_175fd228

ഏടന്നൂരിൽ ഓക്സല്ലോ ഫെസ്റ്റ് സംഘടിപ്പിച്ചു


ന്യൂ മാഹി: ഗ്രാമപഞ്ചായത്ത് ഏടന്നൂർ വാർഡിലെ കുടുംബശ്രീ എഡിഎസിന്റെ നേതൃത്വത്തിൽ വാർഡ് തല ഓക്സിലറി സംഗമം ഓക്സല്ലോ ഫെസ്റ്റ് സംഘടിപ്പിച്ചു. കുടുംബശ്രീ സംഘടന സംവിധാനത്തിന് പുറത്ത് നിൽക്കുന്ന 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള യുവതികളെ കുടുംബശ്രീയുമായി ബന്ധപ്പെടുത്തുന്നതിന് വേണ്ടിയാണ് ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുള്ളത്. വാർഡ് തലത്തിലെ ഓക്സിലറി ഗ്രൂപ്പിനെ സജീവപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ഏടന്നൂർ ശ്രീനാരായണ മഠം ഹാളിൽ വച്ച് നടന്ന പരിപാടി ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ രമ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. എഡിഎസ് പ്രസിഡൻ്റ് കെ പ്രീജ അധ്യക്ഷത വഹിച്ചു. ന്യൂ മാഹി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ, കുടുംബശ്രീ അക്കൗണ്ടൻ്റ് കെ പി രസ്ന, എഡിഎസ് സെക്രട്ടറി റോഷിത സനിൽ എന്നിവർ സംസാരിച്ചു.


ചിത്ര വിവരണം: ഓക്സല്ലോ ഫെസ്റ്റ് സി.കെ.രമ്യ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു


mrp

ഇന്നലത്തെ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ച ഡോക്ടർ ആന്റണി പിന്റോ അമ്മ ത്രേസ്യ യുടെ അത്ഭുത തിരുസുരൂപം ദൂപിക്കുന്നു. സമീപം ബസിലിക്കറക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട്, ഇന്നത്തെ വചനപ്രഘോഷകൻ ഡോക്ടർ അലക്സ് കളരിക്കൽ.


mn

അജീഷ് തടിക്കടവ് നിര്യാതനായി.


തലശ്ശേരി:ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ല മുൻ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന കരിങ്കയത്തെ അജിഷ് തടിക്കടവ് (47) നിര്യാതനായി.

കരുവഞ്ചാൽ ടൗണിൽ രേഖ ക്രീയേഷൻസ് സ്ഥാപനം നടത്തി വരികയായിരുന്നു.ഭാര്യ : ഉമാദേവി ടീച്ചർ


അധ്യാപക ഒഴിവ്


ന്യൂമാഹി എം. എം. ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ യു. പി. വിഭാഗത്തില്‍ 

ലീവ് വെക്കന്‍സിയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപകരെ ആവശൃമുണ്ട്. താല്പര്യമുള്ളവര്‍ യോഗ്യതയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഒക്ടോബര്‍ 19 ന് ഞായറാഴ്ച്ച രാവിലെ 11 മണിക്ക് സ്ക്കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന്  ഹാജരാകുക. 


ബന്ധപ്പെടേണ്ട ഫോണ്‍ നമ്പർ: 9895946782

tree

മാഹി പാലത്തെ വൻമരം മുറിച്ച് മാറ്റണം


ന്യൂമാഹി :അപകട ഭീഷണിയായി തുടരുന്ന മാഹി പാലത്തെ വൻ മരം മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തലശ്ശേരി സബ്‌ ഡിവിഷണൽ മാജിസ്‌ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തു. 

മാഹിപ്പാലം പൊലീസ് ഔട്ട് പോസ്റ്റിന് സമീപം നിൽക്കുന്ന വൻ മരം ജനങ്ങൾക്ക് ഭീഷണിയായി തുടരുന്നു.ഈ മരത്തിന്റെ ചുവടെയാണ് ബസ്റ്റോപ്പും അനേകം ചെറു വാഹനങ്ങളും പാർക്ക് ചെയ്യുന്നത്.ഇതിൻറെ ചുവട്ടിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഗ്ലാസ് ഈ മരച്ചില്ലകൾ പൊട്ടിവീണത് മുലം പൊളിയുന്നത് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്.ഇതിന് പരിഹാരം കാണണമെന്നും ഈ മരം മുറിച്ചുമാറ്റി.ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണി തുടരുന്നത് ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്.ഓട്ടോ ടാക്സി മോട്ടോർ സി.ഐ.ടി.യു. സംസ്ഥാന കൗൺസിൽ അംഗം എ.കെ. സിദ്ധിക്ക് അഡ്വ:ടി.അശോക് കുമാർ മുഖാന്തരം കോടതിയിൽ കേസ്സ് നൽകിയത്.


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI