ഉദ്ദിഷ്ട കാര്യ സിദ്ധിക്കും ഉപകാരസ്മരണയ്ക്കുമായി മാഹി ബസലിക്ക ക്ക് മുന്നിൽ നടന്ന ഉരുളൽ നേർച്ച

ഉദ്ദിഷ്ട കാര്യ സിദ്ധിക്കും ഉപകാരസ്മരണയ്ക്കുമായി മാഹി ബസലിക്ക ക്ക് മുന്നിൽ നടന്ന ഉരുളൽ നേർച്ച
ഉദ്ദിഷ്ട കാര്യ സിദ്ധിക്കും ഉപകാരസ്മരണയ്ക്കുമായി മാഹി ബസലിക്ക ക്ക് മുന്നിൽ നടന്ന ഉരുളൽ നേർച്ച
Share  
2025 Oct 16, 12:36 AM
apj

ഉദ്ദിഷ്ട കാര്യ സിദ്ധിക്കും ഉപകാരസ്മരണയ്ക്കുമായി മാഹി ബസലിക്ക ക്ക് മുന്നിൽ നടന്ന ഉരുളൽ നേർച്ച

erty

വിശുദ്ധ മാതാവിന്റെ

മുന്നിൽ അവർ മക്കളായി.


മാഹി. നൂറ്റാണ്ടുകൾക്ക് മുമ്പു തന്നെ ഒരു നാടിന്റെ അമ്മയായി മാറിയ വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ ദീപ്തമായ സാന്നിദ്ധ്യമാണ് മറ്റെങ്ങും കാണാത്ത വിധം ഈ ദേവാലയം എല്ലാ മനുഷ്യരുടെയും ദേവാലയമായി മാറിയതും, മയ്യഴി എന്ന നാട് മത സാഹോദര്യത്തിന്റേയും മാനവസ്നേഹത്തിന്റേയും പ്രഭവ കേന്ദ്രമായിത്തീർന്ന തെന്നും രമേശ് പറമ്പത്ത് എം എൽ എ അഭിപ്രായപ്പെട്ടു.

മാഹി ബസലിക്ക തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി മേരിമാതാ കമ്മ്യൂണിറ്റിഹാളിൽ നടന്ന സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ .

വിദ്വേഷത്തിനും,യുദ്ധങ്ങൾക്കും സർവ്വനാശം വിതയ്ക്കാനേ കഴിയുകയുള്ളൂവെന്നും,

സ്നേഹത്തിന്റെ പുതിയ ആകാശവും ഭൂമിയും ഉണ്ടാക്കിയെടുക്കാൻ നമുക്കാവണമെന്നും

ചടങ്ങിൽ അദ്ധ്യക്ഷം വഹിച്ച കോഴിക്കോട് ആർച്ച്ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ പറഞ്ഞു.

പലതിന്റേയും പേരിൽ മനുഷ്യർ പരസ്പരം പോരടിക്കുന്ന വർത്തമാന കാല സാഹചര്യത്തിൽ മനുഷ്യരൊന്നാണെന്ന ബോധമാണ് നമുക്കുണ്ടാവേണ്ടതെന്ന്

മുഖ്യഭാഷണം നടത്തിയ കെ.കെ.രമ എംഎൽഎ ഓർമ്മപ്പെടുത്തി.

ആർച്ച്ബിഷപ്പിനെ മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്‌ പൊന്നാട അണിയിച്ച് ആദരിച്ചു.

മയ്യഴിദേവാലയത്തെക്കുറിച്ച് പലവട്ടം എഴുതുകയും പറയുകയും ചെയ്തിട്ടുണ്ടെങ്കിലും, മയ്യഴിയമ്മയെക്കുറിച്ച് പറഞ്ഞാലും എഴുതിയാലും തീരില്ലെന്ന്

മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദൻ പറഞ്ഞു. മയ്യഴിക്കാർക്ക് രണ്ട് സൂര്യൻമാരുണ്ട്. കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്ന സൂര്യന് പുറമെ മയ്യഴിക്കാരെ ഒരിക്കലും വിട്ടു പോകാത്ത സെന്റ് തെരേസ പുണ്യവതിയാണത് - മുകുന്ദൻ പറഞ്ഞു.

 മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ

ഡി.മോഹൻകുമാർ, പൊലീസ് സൂപ്രണ്ട് ഡോ: വിനയ് കുമാർ ഗാഡ് ഗെഐ.പി.എസ്, സ്വാമി പ്രേമാനന്ദ ( ശിവഗിരി ), മഞ്ചക്കൽ ജുമാ മസ്ജിദ് ഖാസി മുഹമ്മദലി ദാരിമി,ഡോ: ആന്റണി ഫർണാണ്ടസ്റ്റ്, മദർ സുപ്പീരിയർ വിജയ ജോസഫ് , മദർ സുപ്പീരിയർ എലിഷ്‌വ സംസാരിച്ചു. റെക്ടർ ഫാ.സെബാസ്റ്റ്യർ കാരക്കാട്ട് സ്വാഗതവും, ഷാജു കാനത്തിൽ നന്ദിയും പറഞ്ഞു.

പ്രശസ്ത ഗായിക അലീന മാത്യുവാണ് പ്രാർത്ഥനാ ഗീതം ആലപിച്ചത്.


ചിത്രവിവരണം: സുഹൃദ് സംഗമം രമേശ് പറമ്പത്ത് എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു.


jkb

കെ.സി. മുകുന്ദദാസ് നിര്യാതനായി.

തലശ്ശേരി: മടത്തും ഭാഗം മൂർക്കോത്ത് മുക്കിലെ കെ.സി. മുകുന്ദ ദാസ് (88) നിര്യാതനായി.

പ്രശസ്ത ഹാർമ്മോണിസ്റ്റും ഗായകനുമാണ്.

മാതാപിതാക്കൾ: അപ്പനായർ - ഉമ്മു അമ്മ

ഭാര്യ: പരേതയായ ഗൗരി.

മക്കൾ: വിജയലക്ഷ്മി, കൃഷ്ണദാസ്, രവിന്ദ്രൻ . ഷീബ, സന്തോഷ്, നിഷ

മരുമക്കൾ: ജനാർദ്ദനൻ ,സുധാറാണി, പ്രജീഷ്, ബിജു

സഹോദരങ്ങൾ: പരേതരായ ബാലകൃഷ്ണൻ , പത്മിനി, ശാരദ,ഹരിദാസ്


vbnm

രാഗതാളങ്ങൾ നിലച്ചു

മുകുന്ദ ദാസ് യാത്രയായി

:ചാലക്കര പുരുഷു

മാഹി:ഹാർമ്മോണിയത്തിന്റെ കട്ടകളിൽ സംഗീത മാന്ത്രികത തീർത്ത അതുല്യ കലാകാരനായിരുന്നു ഇന്നലെ വിട പറഞ്ഞ മഠത്തുംഭാഗത്തെ കെ.സി. മുകുന്ദ ദാസ്.

സംഗീതത്തിൽ ജനിച്ച് . സംഗീതത്തിൽ ജീവിച്ച്,സംഗിതത്തിൽ മരിച്ചസർഗ്ഗധനനായ ഈ കലാകാരൻ ഈണങ്ങളുടെ രാജകുമാരനാണെങ്കിലും, ജീവിതത്തിൽ ദരിദ്രനായിരുന്നു. ദേശവിദേശങ്ങളിൽ നൂറുകണക്കിന് ശിഷ്യസമ്പത്തുള്ള മുകുന്ദ ദാസ് ഇല്ലാതെ, ദശകങ്ങളോളം സ്കൂൾ വാർഷികാഘോഷങ്ങളോ, കലോത്സവങ്ങളോ, നാടൻ കലാസമിതികളുടെ വാർഷികങ്ങളോ നടന്നിരുന്നില്ല. തിരക്കേറിയ ഈ പ്രതിഭയെ കലാസമിതിക്കാർ മണിക്കൂറുകളോളം കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു.

 കണ്ണൂർ,തലശ്ശേരി, മാഹി, വടകര പ്രദേശങ്ങളിലെ കലാസാംസ്ക്കാരിക രംഗത്തെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം. നാടകം, നൃത്തം, കഥാപ്രസംഗം നൃത്ത സംഗീത നാടകം തുടങ്ങി കലയുടെ സമസ്ത മേഖലകളിലൂടെയും ചാലിട്ടൊഴുകിയ സർഗ്ഗവൈഭവമായിരുന്നു ആ ജീവിതം. എം.എസ്.ബാബുരാജിന് ശേഷം ഹാർമ്മോണിയത്തിൽ മുകുന്ദ ദാസിനോളം ഫിംഗ റിങ്ങുള്ള മറ്റൊരു ഹാർമ്മോണിസ്റ്റ് ഉത്തര കേരളത്തിലില്ലെന്ന് പറയാം. നൂറുകണക്കിന് ഗാനങ്ങൾക്ക് അദ്ദേഹം രാഗമാധുര്യം പകർന്നിട്ടുണ്ട്.

പ്രശസ്തനായ

ഫൽഗുനൻ ഭാഗവതരിൽ നിന്ന് നന്നെ ചെറുപ്പത്തിൽ തന്നെ സംഗീതവും, ഹാർമ്മോണിയവും സ്വായത്തമാക്കിയ മുകുന്ദ ദാസിന്റെ, അരങ്ങേറ്റം

14-ാം വയസ്സിൽ ഗുരുവായൂരിലായിരുന്നു .

തബലയിൽ വടകര ദാസും, ഹാർമ്മോണിയത്തിൽ മുകുന്ദദാസും ഏതൊരു കലാസമിതിയുടേയും വിജയ രഹസ്യമായിരുന്നു.

 എടത്തട്ട രമാദേവി മന്ദിരത്തിലും,

കണ്ണൂർ നടന കലാക്ഷേത്രത്തിലും 40 വർഷക്കാലം ഹാർമ്മോണിസ്റ്റായിരുന്നു.

യേശുദാസ് ഉൾപ്പടെയുള്ള പിന്നണിഗായകർ ഉത്തര മലബാറിൽ സംഗീത പരിപാടികൾക്കെത്തുമ്പോൾ , ഹാർമ്മോണിസ്റ്റായി മുകുന്ദ ദാസ് ഉണ്ടായിരിക്കും.സംഗീത വിസ്മയമായ

എ.ആർ.റഹ്മാന്റെ പിതാവ് ആർ.കെ.ശേഖറിനെ ഹാർമ്മോണിയം പഠിപ്പിച്ചത് മുകുന്ദദാസ് ആയിരുന്നു. ന്യൂറുകണക്കിന്

ക്ഷേത്രപ്പറമ്പുകളിൽ കഥാപ്രസംഗങ്ങളും, നൃത്തനൃത്യങ്ങളും, നൃത്ത നാടകങ്ങളും അരങ്ങേറുമ്പോൾ, സ്വയം മറന്ന് അവയുടെ ജീവരാഗ താളമായി അണിയറയിൽ ഈ മനുഷ്യനുണ്ടായിരുന്നു.

അർഹതക്കുള്ള അംഗികാരം സർക്കാർ തലത്തിൽ ലഭിച്ചില്ലെങ്കിലും,

ദക്ഷിണാമൂർത്തി പുരസ്ക്കാരം, നാടക് തലശ്ശേരി, പെരുന്താറ്റിൽ ഗുരുദേവ മന്ദിരം, ചാന്ദ് പാഷ അവാർഡ്, തുടങ്ങി നിരവധി പുരസ്ക്കാരങ്ങളും ആദരവുകളും ഈ മനുഷ്യനെ തേടിയെത്തിയിരുന്നു.


ചിത്ര വിവരണം: കെ.സി. മുകുന്ദ ദാസ്


mk

പുതുച്ചേരി പൊലീസ് ഐ.ജി.ഡോ: നിഖിൽ കുമാർ കനോഡിയ ഐ.പി.എസ്. മാഹി ബസലിക്ക സന്ദർശിക്കുന്നു. പൊലീസ് സൂപ്രണ്ട് ഡോ. വിനയ് ഗാഡ്ഗെ, സി.ഐ. അനിൽകുമാർ , ബസലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് സമീപം


sreek

കെ.വി.ശ്രീകാന്തിനെ അനുസ്മരിച്ചു


തലശ്ശേരി:യൂത്ത് കോൺഗ്രസ്സു പ്രവർത്തകൻ കെ.വി. ശ്രീകാന്തിൻ്റെ 32ാം രക്ത സാക്ഷിത്വ ദിനത്തിൽ കർഷക കോൺഗ്രസ്സ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി പഴയ സ്റ്റാൻറിൽ ബി.ഇ.എം.പി സ്ക്കൂൾ പരിസരത്ത് വെച്ചു പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ഡി.സി.സി. മെമ്പർ കെ.ശിവദാസൻ, എം വി സതീശൻ, വി കെ വി റഹീം ,പി ഇമ്രാൻ, തച്ചോളി അനിൽ, നാലു പുരയിൽ അസീസ്, ഇ മോഹനൻ തുടങ്ങിയവർ പുഷ്പാർച്ചനയിലും അനുസ്മരണയോഗത്തിലും പങ്കെടുത്തു.

1993 സെപ്തമ്പർ 30 നാണ് മുഴപ്പിലങ്ങാട് വെച്ച് കെ.വി. ശ്രീകാന്തിനെ വധിച്ചതും തലനാരിഴക്ക് മാത്രം അദ്ദേഹത്തിൻ്റെ പിതാവ് കെ.വി. രാഘവൻ രക്ഷപ്പെട്ടതും

ആക്രമത്തിൽ പരേതനായ ഐ എൻടിയുസി നേതാവ് കെ വി രാഘവന് മാരകമായ പരിക്ക് പറ്റിയിരുന്നു.


ചിത്രവിവരണം: കോൺഗ്രസ്സ് പ്രവർത്തകർ പുഷ്പാർച്ചന നടത്തുന്നു


whatsapp-image-2025-10-15-at-22.34.52_e5b7467b

ഖൈറുന്നിസ നിര്യാതയായി.


ന്യൂമാഹി: മാക്കൂട്ടം എസ് കെ മുക്ക് ജന്നത് വീട്ടിൽ തേരകടവത്ത് ഖെെറുന്നിസ (57) നിര്യാതയായി.

ഭര്‍ത്താവ്: അരായാൽ പുറത്ത് ചെറിയടി മഹമൂദ്( സൈദാർ പള്ളി മേഖല ശിഹാബ് തങ്ങൾ റിലീഫ് ട്രഷറർ )

മക്കള്‍: നദീര്‍, നിശാബ്, ജസ്മിന്‍ ഷാ, ജന്നത്ത്, നിദാല്‍, ഷമല്‍ 

മരുമക്കള്‍: മുംതാസ്, മസ്ന, ഫര്‍ഹാന, ഫിനാസ്,മസ്‌ബാന,  ഫാത്തിമ സഹറ

ഖബറടക്കം ഇന്ന് (ഒക്ടോബര്‍ 16) രാവിലെ 10 മണിക്ക് സെെദാര്‍പള്ളിയില്‍


whatsapp-image-2025-10-15-at-22.36.24_c3fec8c7

കേണൽ സി കെ നായിഡു ട്രോഫി : വരുൺ നായനാർ ,ഒമർ അബൂബക്കർ കേരള ടീമിൽ


തലശ്ശേരി:ബി സി സി ഐ കേണൽ സി കെ നായിഡു ട്രോഫിയിൽ കേരളത്തിന് വേണ്ടി കണ്ണൂർ ജില്ലക്കാരായ വരുൺ നായനാർ,ഒമർ അബൂബക്കർ പാഡണിയും .അഭിജിത്ത് പ്രവീൺ ആണ് കേരള ക്യാപ്റ്റൻ.എലൈറ്റ് ഗ്രൂപ്പ് എ യിൽ ഒക്ടോബർ 16 ന് സൂറത്ത് വെച്ച് ഗുജറാത്തിനേയും ,26 ന് വയനാട് വെച്ച് ബറോഡയേയും,നവംബർ 2 ന് ഛാണ്ഡിഗഡ് വെച്ച് പഞ്ചാബിനേയും,ജനുവരി 23 ന് തിരുവനന്തപുരത്ത് വെച്ച് ജമ്മു കാശ്മീരിനേയും,30 ന് മേഘാലയ വെച്ച് മേഘാലയയേയും,തിരുവനന്തപുരത്ത് വെച്ച് ഫെബ്രുവരി 6 ന് ഗോവയേയും,13 ന് ജാർഖണ്ഡിനേയും കേരളം നേരിടും.


2024-25 സീസണിൽ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയിൽ റണ്ണറപ്പായ കേരള ടീമംഗമായിരുന്നു വരുൺ.2019 ൽ 19 വയസ്സിന് താഴെയുള്ള ഇന്ത്യൻ ടീം അംഗമായിരുന്നു വരുൺ.ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ 9 വിക്കറ്റിന് വിജയിച്ച ആ മൽസരത്തിൽ വരുൺ പുറത്താകാതെ 19 റൺസ് നേടിയിരുന്നു.2022-23 സീസണിൽ സി കെ നായിഡു ട്രോഫിയിൽ കേരള ടീമിൽ കളിച്ചിരുന്നു. 2021-22 സീസണിൽ കേരള രഞ്ജി ട്രോഫി ടീമംഗമായിരുന്നു വരുൺ. 2021-22 സീസണിൽ അണ്ടർ 23 ഇന്ത്യ എമേർജിങ്ങ് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അണ്ടർ 14,അണ്ടർ 16 ,അണ്ടർ 19 എന്നീ വിഭാഗങ്ങളിൽ കേരള ടീമിനെ വരുൺ നയിച്ചിട്ടുണ്ട്.വലം കൈയ്യൻ ബാറ്ററായ വരുൺ മികച്ച വിക്കറ്റ് കീപ്പർ കൂടിയാണ്. കൂത്തുപറമ്പ് കരൽ കുടുംബാംഗമായ ദീപക് കരലിൻറേയും പയ്യന്നൂർ വേങ്ങയിൽ കുടുംബാംഗമായ പ്രിയയുടേയും മകനായ വരുൺ നായനാർ ജനിച്ചത് പയ്യന്നൂർ ആണെങ്കിലും വളർന്നത് ദുബായിലാണ്.സഹോദരൻ ഗോവിന്ദ് നായനാർ. ബിരുദ ധാരിയാണ് വരുൺ.


വലംകൈയ്യൻ ഓപ്പണിങ് ബാറ്ററായ ഒമർ അബൂബക്കർ അണ്ടർ 14,അണ്ടർ 16,അണ്ടർ 19,അണ്ടർ 23 കേരള ടീമുകളിലെ സ്ഥിര സാന്നിധ്യമാണ് . കണ്ണൂർ കസാനക്കോട്ട അമർ വില്ലയിൽ കെ.പി.നൗഷാദിൻറേയും എം.ഷാജുവിൻറേയും മകനായ ഒമർ എം കോം വിദ്യാർഥിയാണ്.


whatsapp-image-2025-10-15-at-22.37.58_f2be23b2

വലംകൈയ്യൻ ഓപ്പണിങ് ബാറ്ററായ ഒമർ അബൂബക്കർ അണ്ടർ 14,അണ്ടർ 16,അണ്ടർ 19,അണ്ടർ 23 കേരള ടീമുകളിലെ സ്ഥിര സാന്നിധ്യമാണ് . കണ്ണൂർ കസാനക്കോട്ട അമർ വില്ലയിൽ കെ.പി.നൗഷാദിൻറേയും എം.ഷാജുവിൻറേയും മകനായ ഒമർ എം കോം വിദ്യാർഥിയാണ്.



ഒമർ അബൂബക്കർ

നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി


തലശ്ശേരി:കോഴിക്കോട് ജില്ലയിൽ നിന്നും നിരോധിത പ്ളാസ്റ്റിക് ഉൽപന്നങ്ങൾ കണ്ണൂർ ജില്ലയിലേക്ക് വിതരണം ചെയ്യാൻ വേണ്ടി കടത്തുകയായിരുന്ന വാൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡും തലശ്ശേരി നഗരസഭാ ആരോഗ്യ വിഭാഗവും ചേർന്ന് പിടികൂടി. 

പല തരത്തിലുള്ള ഒന്നര ക്വിൻ്റലിലധികം നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും വ്യാജ ബയോക്യാരീ ബാഗുകളുമാണ് തലശ്ശേരി പഴയ ബസ്റ്റാൻഡ് പരിസരത്ത് വച്ച് സ്ക്വാഡ് പിടിച്ചെടുത്തത്.

തലശ്ശേരി, തളിപ്പറമ്പ് പയ്യന്നൂർ ടൗണുകളിലേക്ക് വിതരണം ചെയ്യാനുള്ള നിരോധിത ഉൽപന്നങ്ങളാണ് വണ്ടിയിൽ നിന്ന് കണ്ടെടുത്തത്.

ബയോ ക്യാരിബാഗ് എന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ക്യു ആർ കോഡ് ഉൾപ്പെടെയുള്ള രേഖപ്പെടുത്തലുകളുമായുള്ള നിരോധിത പ്ളാസ്റ്റിക്ക് ക്യാരി ബാഗുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

പിടിച്ചെടുത്ത വ്യാജ ക്യാരി ബാഗുകൾ മലിനീകരണ നിയന്ത്രണ ബോർഡ് നിർദ്ദേശപ്രകാരമുള്ള ഡൈ ക്ലോറോ മീഥൈൻ ടെസ്റ്റ് തൽസമയം നടത്തി ഉറപ്പുവരുത്തി.

 ഡൈക്ലോറോമീഥൈൻ ലായനിയിൽ ബയോ ക്യാരീ ബാഗുകൾ പൂർണമായി ലയിക്കുമെങ്കിലും പ്ളാസ്റ്റിക് ലയിക്കില്ല.

വടകരയിലെ ടിവി തോമസിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ നൈലോൺ എന്ന സ്ഥാപനത്തിൻ്റെ KL.18G 2424 എന്ന വാഹനത്തിൽ നിന്നുമാണ് നിരോധിത ഉൽപ്പന്നങ്ങൾ  എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിടികൂടിയത്. 

ഇതേ വാഹനത്തിൽ നിന്നും മുൻപ് രണ്ട് തവണയായി മട്ടന്നൂർനഗരസഭാ പരിധിയിൽ നിന്ന് നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു 35000 രൂപ പിഴ ചുമത്തിയിരുന്നു.

പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ രഘുവരൻ ടി.വി, അജയകുമാർ കെ ആർ, പ്രവീൺ പി എസ് ,

നഗരസഭാ പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽകുമാർ ബി, ദിനേശ് ഇ എന്നിവർ പങ്കെടുത്തു.


whatsapp-image-2025-10-15-at-22.44.17_9b5db451

ജില്ലാ സ്കൂൾ കായികമേളക്ലീൻ

ഡ്രൈവ് നടന്നു


തലശ്ശേരി :16,17,18 തീയ്യതികളിലായി തലശ്ശേരി വി.ആർ.കൃഷ്ണയ്യർ മെമ്മോറിയൽ നഗരസഭാ സ്റ്റേഡിയത്തിൽ

നടക്കുന്ന ജില്ലാ സ്കൂൾകായികമേളയുമായി

ബന്ധപ്പെട്ട് ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി യുടെ നേതൃത്വത്തിൽ ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചു. കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി ഉദ്ഘാടനം ചെയ്തു.

നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ ടി.കെ. സാഹിറഅധ്യക്ഷത വഹിച്ചു.വി.പി.രാജീവൻ, എ.വിനോദ്കുമാർ,

കെ.പി.വേണുഗോപാലൻ,പി.സുചിത്ര,ബിന്ദു കൃഷ്ണൻ,ഡോ.കെ. കാഞ്ചന,ടി.പി.ഷിതു, ഡോ.ടി.ബിന്ദുലേഖ,മരീറ്റ ഫിലിപ്പ് സംസാരിച്ചു.

കെ.സുബിഷ,പി.പി.സനീഷ്,കെ.വത്സല,ടിചന്ദ്രൻ,വി.പി. ഭാസുരൻ,എം.ലസിത,കെ.കെ.ഷാജിനി, കെ.പ്രകാശൻ തുടങ്ങിയവർ നേതൃത്വം നൽകി.


ചിത്രവിവരണം: ജില്ലാ സ്കൂൾ കായികമേളയ്ക്കു മുന്നോടിയായി നടത്തിയ ക്ലീൻ ഡ്രൈവ് കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി.ഷൈനി ഉദ്ഘാടനം ചെയ്യുന്നു ഉദ്ഘാടനം ചെയ്യുന്നു.


bod

റാബിയ നിര്യാതയായി


ന്യൂമാഹി: കവിയൂരിലെ നാമത്ത് റാബിയ( 82)നിര്യാതയായി .ഭർത്താവ്: പരേതനായ കാട്ടിൽ ഇബ്രാഹിം കുട്ടി, മക്കൾ :അസ്മ, ഖൈറുന്നിസ, ഷാഹിദ, ഫൈസൽ. മരുമക്കൾ ഖാലിദ് കോട്ടോത്ത്, സിറാജ് തച്ചൻകണ്ടി, റഫീഖ് പൊന്നമ്പത്ത്, റൈഹാനത്ത് ചെങ്ങണോത്ത്.


2300

ഫോട്ടോ: ആർട്ടിസ്റ്റ് സതി ശങ്കർ


whatsapp-image-2025-10-15-at-23.16.14_7465324b

ഫോട്ടോ: ആർട്ടിസ്റ്റ് സതി ശങ്കർ


whatsapp-image-2025-10-15-at-23.16.15_44bbf96a

ഫോട്ടോ: ആർട്ടിസ്റ്റ് സതി ശങ്കർ


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI