ബി.എസ്.എസ്. ദേശീയ അവാർഡ് ജേതാവ് പ്രമുഖ സംഗീതജ്ഞൻ യു ജയൻ മാസ്റ്റർക്ക് മാഹി റെയിൽവെ സ്റ്റേഷനിൽ നൽകിയ വരവേൽപ്പ്....

ബി.എസ്.എസ്. ദേശീയ അവാർഡ് ജേതാവ് പ്രമുഖ സംഗീതജ്ഞൻ യു ജയൻ മാസ്റ്റർക്ക് മാഹി റെയിൽവെ സ്റ്റേഷനിൽ നൽകിയ വരവേൽപ്പ്....
ബി.എസ്.എസ്. ദേശീയ അവാർഡ് ജേതാവ് പ്രമുഖ സംഗീതജ്ഞൻ യു ജയൻ മാസ്റ്റർക്ക് മാഹി റെയിൽവെ സ്റ്റേഷനിൽ നൽകിയ വരവേൽപ്പ്....
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Oct 14, 10:14 PM
jayan

ബി.എസ്.എസ്. ദേശീയ അവാർഡ് ജേതാവ് പ്രമുഖ സംഗീതജ്ഞൻ യു ജയൻ മാസ്റ്റർക്ക് മാഹി റെയിൽവെ സ്റ്റേഷനിൽ നൽകിയ വരവേൽപ്പ്....

bgh

മാനവും മനസ്സും തെളിഞ്ഞു.വിശുദ്ധ മാതാവിന്റെ രഥമുരുണ്ടു...മയ്യഴിയുടെ ധന്യ തീരങ്ങളിലൂടെ...


:ചാലക്കര പുരുഷു


മാഹി: ഇരുൾ മൂടിയ ആകാശത്തിൽ ധ്രുവദീപ്തി ചൊരിഞ്ഞ് നക്ഷത്രം ജ്വലിച്ച് നിൽക്കവെ,

 ശ്രുതിമധുരമായ കീർത്തനാലാപനവും, ഉള്ളുരുകുന്ന ജപമന്ത്രങ്ങളും കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ,

ജമന്തി പൂമാലകളാൽ മൂടിയ , വർണ്ണദീപങ്ങളാൽ അലങ്കരിച്ച , കമനീയമായ രഥത്തിലേറ്റി ആവിലാ മാതാവിനെ നഗരവീഥികളിലൂടെ എഴുന്നള്ളിച്ചപ്പോൾ നാട്ടിന് ആത്മാഭിമാനം.. വിശ്വാസ സമൂഹത്തിന് ജൻമപുണ്യം.. നാടാകെ ജമന്തിയുടേയും മുല്ലയുടെയും സുഗന്ധ പരിമളം - കീർത്തനാലാപനവും, ജപമന്ത്രങ്ങളും കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ,

ജമന്തി പൂമാലകൾ മൂടിയ , വർണ്ണദീപങ്ങളാൽ അലങ്കരിച്ച , കമനീയമായ രഥത്തിലേറ്റി ആവിലാ മാതാവിനെ നഗരവീഥികളിലൂടെ എഴുന്നള്ളിച്ചപ്പോൾ , ആത്മിയാനുഭൂതിയുടെ നിർവൃതിയിൽ മയ്യഴി ലയിച്ചു. പൂക്കുറ്റിയും, മത്താപ്പുകളും പൂക്കുടകൾ തീർത്തപ്പോൾ, പൂവെടികൾ ആകാശത്ത് പുഷ്പവൃഷ്ടി ചൊരിഞ്ഞു.

രഥമുരുണ്ട വീഥികൾക്കിരുവശങ്ങളിലുമുള്ള സ്ഥാപനങ്ങളിലും വീടുകളിലും, മെഴുകുതിരികളും, ചെരാതുകളും മിഴി തുറന്നു.

mayyazhi-2

തോരണങ്ങൾ കൊണ്ടലങ്കിച്ച മാഹി ശ്രീകൃഷ്ണ ക്ഷേത്രം, ആനവാതുക്കൽ ക്ഷേത്രം , കുറുംബ ഭഗവതി ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങൾക്ക് മുന്നിലൂടെ രഥം കടന്നുപോയപ്പോൾ , ക്ഷേത്രം പൂജാരിമാർ നിറ കുംഭത്തോടെ മാതാവിനെ വരവേറ്റു.

mayyazhi3

പൂജിച്ച മുല്ലമാലകൾ സമർപ്പിച്ചു. രഥത്തെ അനുധാവനം ചെയ്തവർക്ക് ലഘുഭക്ഷണവിതരണവുമുണ്ടായി. മുൻമന്ത്രി ഇ.വത്സരാജും കുടുംബവും വീട്ടിന് മുന്നിലെത്തിയ രഥഘോഷയാത്രയെ പതിവ് പോലെ ആരതികളോടെ വരവേറ്റു

ഏറെ വൈകിയാണ് രഥഘോഷയാത്ര ബസലിക്കയിൽ തിരിച്ചെത്തിയത്.

തിരുനാൾ ജാഗരം ആയിരുന്ന ഇന്നലെ വൈകിട്ട് 5 30ന് കോഴിക്കോട് അതിരൂപത വികാർ ജനറൽ ജെൻസൺ പുത്തൻവീട്ടിൽ മുഖ്യ കാർമികനായി ദിവ്യബലി അർപ്പിക്കപ്പെട്ടു. സെന്റ് തോമസ് യൂണിറ്റ് അംഗങ്ങളാണ് തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകിയത് പ്രവർത്തി ദിനമായിരുന്നിട്ടും ദേവാലയത്തിലും പരിസരത്തും നല്ല തിരക്ക് അനുഭവപ്പെട്ടു. രാവിലെ 7 മണി മുതൽ തുടരെ വിശുദ്ധ കുർബാനകൾ അർപ്പിക്കപ്പെട്ടു. ആത്മിയാനുഭൂതിയുടെ നിർവൃതിയിൽ മയ്യഴി ലയിച്ചു.

കരിമേഘങ്ങൾ ഉരുണ്ടു കൂടിയ മേഘങ്ങളിൽ മിന്നൽപ്പിണരുകൾ ഭീതി വിതച്ചെങ്കിലും, രഥചക്ര മുരുണ്ടതോടെ മാനവും, ഒപ്പം മനസ്സുകളും തെളിഞ്ഞു വന്നു.

 

താളമേളങ്ങൾക്കൊപ്പം, കൈകളിൽ വർണ്ണക്കുടുകളിൽ കൈത്തിരി നാളങ്ങളുമായി , നൂറുകണക്കിന് അമ്മയും കുഞ്ഞുങ്ങളുമടക്കം ആയിരങ്ങളാണ് രഥഘോഷയാത്രയെ അനുധാവനം ചെയ്തത്.

ജാതി മത ചിന്തകൾക്കതീതമായി മയഴിപ്പുഴയുടെ തിരങ്ങളിലൂടെ , ഒരമ്മ പെറ്റ മക്കളെ പോലെ, മാനവ സ്നേഹത്തിന്റെ മറ്റൊരു പുഴ ശാന്തമായൊഴുകുന്ന, ഹൃദയഹാരിയായ കാഴ്ചയായിരുന്നു അത്.

രഥമുരുണ്ട വീഥികൾക്കിരുവശങ്ങളിലുമുള്ള സ്ഥാപനങ്ങളിലും വീടുകളിലും മെഴുകുതിരികളും, ചെരാതുകളും മിഴി തുറന്നു. മാഹി ശ്രീകൃഷ്ണ ക്ഷേത്രം, ആനവാതുക്കൽ ക്ഷേത്രം , കുറുംബ ഭഗവതി ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങൾക്ക് മുന്നിലൂടെ രഥം കടന്നുപോയപ്പോൾ , ക്ഷേത്രം പൂജാരിമാർ നിറ കുംഭത്തോടെ മാതാവിനെ വരവേറ്റു. പൂജിച്ച മുല്ലമാലകൾ സമർപ്പിച്ചു. രഥത്തെ അനുധാവനം ചെയ്തവർക്ക് ലഘുഭക്ഷണവിതരണവുമുണ്ടയി

നൽകി. മുൻമന്ത്രി ഇ.വത്സരാജും കുടുംബവും വീട്ടിന് മുന്നിലെത്തിയ രഥഘോഷയാത്രയെ പതിവ് പോലെ ആരതികളോടെ വരവേറ്റു

ഏറെ വൈകിയാണ് രഥഘോഷയാത്ര ബസലിക്കയിൽ തിരിച്ചെത്തിയത്.

റെക്ടർ സെബാസ്റ്റ്യർ കാരക്കാട്ടിൽ, ജോസ് ബാസിൽഡിക്രൂസ്, വിൻസന്റ് ഫർണാണ്ടസ്, പോൾ ഷിബു ഷാജി പിണക്കാട്ട്, ഷെല്ലി ഗോൺസാൽവേസ്,ഷാജു കാനം, ജാക്സൻ നേതൃത്വം നൽകി.

തിരുനാൾ ജാഗരമായിരുന്ന ഇന്നലെ വൈകിട്ട് 5 30ന് കോഴിക്കോട് അതിരൂപത വികാർ ജനറൽ ജെൻസൺ പുത്തൻവീട്ടിൽ മുഖ്യ കാർമികനായി ദിവ്യബലി അർപ്പിക്കപ്പെട്ടു. സെന്റ് തോമസ് യൂണിറ്റ് അംഗങ്ങളാണ് തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകിയത്

mayyazhi4

അത്യപൂർവ്വമായ ജനക്കൂട്ടമാണ് ദേവാലയത്തെ പൊതിഞ്ഞ് നിന്നത്. ദേവാലയത്തിലും പരിസരത്തും നിലയ്ക്കാത്ത തിരക്ക് അനുഭവപ്പെട്ടു. രാവിലെ 7 മണി മുതൽ തുടരെ വിശുദ്ധ കുർബാനകൾ അർപ്പിക്കപ്പെട്ടിരുന്നു.


ഇന്ന് പുലർച്ചെ മുതൽ നൂറു കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന ആത്മ പീഢനമേൽപ്പിച്ചുള്ള ഉരുളൽ നേർച്ച നടക്കും. ഇന്ന് വൈകീട്ട് 5 മണിക്ക് മേരി മാതാ ഹാളിൽ നടക്കുന്ന മത മൈത്രി സംഗമത്തിൽ ആദ്ധ്യാത്മിക-രാഷ്ട്രീയ-സാംസ്ക്കാരിക രംഗത്തെ അമരക്കാർ പങ്കെടുക്കും.

മയ്യഴിമാതാവിന്റെ രഥം മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോൾ ക്ഷേത്രം പ്രസിഡണ്ട് പി.പി. വിനോദ് മുല്ലപൂമാല സമർപ്പിക്കുന്നു

ചിത്രവിവരണം: രഥഘോഷയാത്ര നഗര പ്രദക്ഷിണം നടത്തുന്നു.

manna-velichenna-poster
ddddddddddddddddddddddddddd

ആവിലായിൽ സൂര്യോദയം

മയ്യഴിക്ക് ആത്മീയ ദീപ്‌തി...

:ചാലക്കര പുരുഷു


ഓർമ്മകളുടെ കനവുകളും, നിനവുകളുടെ നിറപാത്ര വുമായി മയ്യഴി ഒരിക്കൽക്കൂടി മഹിതമായ മഹോത്സവത്തിലേക്ക്, തീർത്ഥാടക ലക്ഷങ്ങളെ സ്വാഗതം ചെയ്യുകയാണ്. അങ്ങകലെ കടലുകൾക്കുമപ്പുറം ആവിലായിൽ ജനിച്ച് അവിടെ തന്നെ ഇഹലോകവാസം വെടിഞ്ഞ അമ്മ ത്രേസ്യാപുണ്യവതി, മയ്യഴിയുടെ മാതാവായത് ചരിത്രവും മിത്തുക്കളും, ആത്മീയതയുടെ ആഴങ്ങളും ഉൾച്ചേർന്നാണ്.


ചരിത്രത്തിന്റെ നൈരന്തര്യമായി അനുസ്യൂതമായി ഒഴുകുന്ന കാലാതിവർത്തിയായ മയ്യഴിപ്പുഴ... അതിൻ്റെ പ്രശാന്തതയിലേക്ക് കണ്ണും നട്ടിരിക്കുന്ന മയ്യഴിയിലെ ഏറ്റവും ഉയരംകൂടിയ വിശുദ്ധമാതാവിന്റെ ദേവാലയ ഗോപുരം...

മയ്യഴിക്കാരുടെ, രാജ്യമെമ്പാടുമുള്ള വിശ്വാസികളുടെ അന്തരാത്മാവിൽ, ആത്മീയാനുഭൂതികളുടെ ഒരായിരം മെഴുകുതിരിനാളങ്ങൾ കൊളുത്തിവെച്ച് അമ്മ ത്രേസ്യാപുണ്യവതിയുടെ തിരുനാളുത്സവം ഒരു നാടിൻ്റെ 'ദേശീയോത്സവ'മായി മാറിയിരിക്കുന്നു.

ഗതകാലം ഒരു ചെപ്പേടായി മനസ്സിൽ സൂക്ഷിച്ച്, വർത്തമാനത്തോട് രാജിയായി, മിത്തുകളുടേയും പഴംപുരാണങ്ങളുടേയും, ചരിത്രസ്‌മൃതികളുടേയും ആർദ്രാനുഭൂതികളുടേയും, വിദേശവാഴ്ച്‌ചകളുടേയും, ഫ്രഞ്ച് സംസ്ക്കാരത്തിൻ്റേയും കളിത്തൊട്ടിലായ ഈ കുഞ്ഞിപ്പട്ടണത്തിന് മയ്യഴിപെരുന്നാൾ അവാച്യമായ അനുഭൂതി വിശേഷമാണ്.

അശരണർക്ക് ആലംബമായി, ആത്മീയ ലോകത്ത് വെള്ളിനക്ഷത്രമായി ഉയർന്നുവന്ന മയ്യഴി മാതാവിൻ്റെ നാമധേയത്തിലുള്ള പള്ളിയിൽ, ആയിരങ്ങൾ മെഴുകുതിരി കത്തിക്കുമ്പോൾ ഇവിടെ തെളിയുന്നത് സ്നേഹത്തിന്റെ പൊൻവെളിച്ചമാണ്.

ക്രൈസ്തവരെന്നോ, അക്രൈസ്തവരെന്നോ വകഭേദമില്ലാതെ, മയ്യഴിപെരുന്നാൾ മാനവമനസ്സുകളിൽ ഹർഷോന്മാദം തീർക്കുന്നു.

മയ്യഴിയുടെ മഹോത്സവം മതമൈത്രിയുടെ മഹോത്സവം കൂടിയാണ്. മനുഷ്യരായി പിറന്നവർക്കെല്ലാം ഈ ദേവാലയത്തിന്റെ വാതായനങ്ങൾ തുറന്ന് വെച്ചിരിക്കുന്നു.

1723 ൽ ഡൊമാനിക്ക് സെൻ്റ് ജോൺ ഓഫ് ദ് ക്രോസ് എന്ന കർമ്മലീത്ത വൈദികനാണ് മയ്യഴിയിൽ മതപ്രചാരണത്തിനായെത്തി, ക്രൈസ്ത‌വ സമൂഹം രൂപപ്പെടുത്തിയത്. വടകര വാഴുന്നവരുടെ അനു വാദത്തോടെ 1736 ഡിസംബറിൽ അദ്ദേഹം ഇവിടെ പ്രാർത്ഥനാലയം 1779 ൽ ബ്രിട്ടീഷ് -ഫ്രഞ്ച് യുദ്ധത്തിൽ പ്രാർത്ഥനാലയം കത്തി നശിച്ചു.

പിന്നീട് ദേവാലയം പുനർ നിർമ്മിക്കുകയും, സെൻ്റ് തെരേസയുടെ പ്രതിഷ്‌ഠ നടത്തുകയും ചെയ്തു. പ്രാർത്ഥനാലയത്തിൻ്റെ പുനർ നിർമ്മാണം ചരിത്ര സംഭവമായിരുന്നു. രാഷ്ട്രീയ കീഴടങ്ങലുകൾ തങ്ങളുടെ മതപരമായ താൽപ്പര്യങ്ങളെ പ്രതികൂലമായി ബാധിക്കരുതെന്ന് കരുതിയ ഫ്രഞ്ചുകാർ പുനർനിർമ്മാണത്തിന് മുന്നിട്ടിറങ്ങി. 1788 ൽ അബൈദ്യുഷേനിൽ എന്ന വൈദികനാണ് ദേവാലയത്തിൻ്റെ പുനരുദ്ധാരണത്തിന് മുന്നിട്ടിറങ്ങിയത്. ദേവാലയത്തോട് ചേർന്ന് കിടക്കുന്ന 76 അടി ഉയരമുള്ള ഗോപുരവും കൂറ്റൻ ഘടികാരവും 1855 ലാണ് സ്ഥാപിതമായത്.

ഇത് ഫ്രഞ്ച് ‌നാവികരുടെ സംഭാവനയാണ്. ലോകത്തിലെ ഏറ്റവും വലിയ ഘടികാരമായ ബിഗ് ബെന്നിനേക്കാൾ മൂന്ന് വയസ്സ് കൂടുതലാണ് മാഹി പള്ളിയിലെ ഘടികാരത്തിന്.

ഉത്സവാഘോഷങ്ങളുടെ കേന്ദ്രബിന്ദുവായ സെൻ്റ് തെരേസയുടെ ദാരുശില്പ‌ത്തെ ചുറ്റിപ്പറ്റി മാഹിയിലെ തലമുറകൾ കൈമാറി വരുന്ന ഐതീഹ്യങ്ങളേറെയാണ്.

മയ്യഴിക്കഭിമുഖമായി കടലിൽ നിന്നു പോയ കപ്പലിലുണ്ടായിരുന്ന ദാരുശില്പമാണ് മയ്യഴി പള്ളിയിൽ കപ്പിത്താൻ ഏല്‌പിച്ചതെന്നാണ് ഒരു കഥ. ആഴക്കടലിൽ മത്സ്യം പിടിക്കാൻ പോയ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങി കിട്ടിയതാണെന്ന വിശ്വാസവും നിലവിലുണ്ട്. ദേവാലയത്തിലെ വിശാലമായ അകത്തളത്തിലെ ചുമരുകളിൽ ആലേഖനം ചെയ്‌ത ഫ്രഞ്ച് ശിൽപ്പങ്ങളുടെ പൗരാണികതയും, പൂർണ്ണ തയും, നിറക്കൂട്ടും സവിശേഷതയർഹിക്കുന്നു. ഫ്രഞ്ച് ധീരവനിതയായ “ഴാന്താർക്കിൻ്റെ' കമനീയ ശിൽപ്പം മറ്റൊരു ദേവാലയത്തിലുമില്ല.

മയ്യഴിയമ്മയ്ക്ക് മുന്നിൽ പഉദ്ദിഷ്‌ടകാര്യസിദ്ധിക്കും ഉപകാരസ്മരണയ്ക്കുമായെത്തുന്നവരിൽ നെറ്റിയിൽ ചന്ദനക്കുറിയും മുടിത്തുമ്പിൽ തുളസിയിലയും ചൂടിയവരാണ്ഏറെയും.

തലയിൽ തട്ടമിട്ടവരും ഫർദ്ദയണിഞ്ഞവരുമുണ്ട്. 14 ന് രാത്രി വിശുദ്ധത്മാവിൻ്റെ രഥഘോഷയാത്രയെ അനുഗമിക്കുന്നവരിൽ നാനാമതസ്ഥരുമുണ്ട്. രഥം കടന്നുപോകുന്ന വഴികൾ ദീപാലങ്കാരങ്ങളാൽ അലംകൃതമായിരിക്കും. ക്ഷേത്രങ്ങളുടെ മുന്നിലൂടെ രഥം കടന്നുപോകുമ്പോൾ ക്ഷേത്രം പൂജാരിമാർ പൂർണ്ണകുംഭത്തോടെ മാതാവിനെ വരവേൽക്കുന്നത് മാനവ മൈത്രിയുടെ അപൂർവ്വകാഴ്ചയാണ്.

ഹിന്ദുക്ഷേത്രങ്ങളിൽ സർവ്വസാധാരണമായ ചെണ്ടമേളങ്ങളും, ശയനപ്രദക്ഷിണവുമെല്ലാം , അരിയിലെഴുത്തും , കൊടിയേറ്റവും മയ്യഴിപ്പള്ളിയിലും ദർശിക്കാനാവും. മറു നാട്ടിലുള്ള മയ്യഴിക്കാരൊക്കെ തിരുനാൾ വേളയിൽ മയ്യഴിയിലെത്തും ഓരോ വിട്ടിലും അതിഥികൾ ധാരാളമായുണ്ടാകും. "മാഹിയിൽ മഹി തരം തീർത്ഥകർ വണങ്ങും അത്ഭുതകന്യയെ.' എന്ന കീർത്തനാലാപനം പള്ളിക്കകത്തും പുറത്തും അലകളായി ഒഴുകുമ്പോൾ , മയ്യഴിയുടെ മണ്ണിലും മനസ്സിലും, മതങ്ങൾക്കപ്പുറമുള്ള മാനവികതയുടെ മണിനാ ദമാണ് മുഴങ്ങുന്നത്. മനുഷ്യസ്നേഹത്തിൻ്റെ വറ്റാത്ത ഉറവ പൊട്ടുന്ന ഈ ധന്യ മുഹൂർത്തത്തിൽ കുന്തിരിക്കത്തിൻ്റെ സുഗന്ധമൂറുന്ന പുകച്ചുരുളുകളിൽ, അദൃശ്യമായ ഒരു ശക്തി അഭൗമമായ ഏതോ ശാന്തി 

പുലരും തീരത്തേക്ക് നമ്മെ നാമറിയാതെ ആനയിക്കുകയാണ്.

ഒക്ടോബർ 22 ന് പുണ്യവതിയുടെ തിരുസ്വരൂപം രഹസ്യഅറയിലേക്ക് മടക്കിയെടുക്കുന്നതോടെ ബസലിക്കയിലെ പെരുന്നാൾ ആരവങ്ങൾ കെട്ടടങ്ങും. അടുത്ത വർഷത്തെ പെരുന്നാളിന് വീണ്ടും കാണാമെന്ന മനസ്സുമായി....

whatsapp-image-2025-10-14-at-21.45.25_6b046832

മുൻമന്ത്രി ഇ.വത്സരാജും, ഭാര്യ അരുണയും , പേരക്കുട്ടിയേയുമേന്തിദീപ തട്ടൊരുക്കി രഥത്തെ പതിവ് പോലെ വരവേൽക്കുന്നു.


whatsapp-image-2025-10-14-at-21.49.30_b1fa901b

ഇന്ത്യൻ ചരിത്രത്തിലാദ്യമായി ഇലക്ട്രോകിനെസിസ് ഇല്യൂഷൻ ഇഫക്ട് എന്ന മായാജാലവിദ്യക്ക് വേൾഡ് റെക്കോർഡ് നേടിയ പാത്മിയ ഹൈസ്നോസിസ് ആന്റ് മെന്റാലിസംഇന്റർനാഷണൽ അക്കാദമിയിലെ മെന്റാലിസ്റ്റ് ടി.പി. സുരഭി രാജ്


പുതിയ ബസ്റ്റാൻഡിൽ ടിക്കറ്റ്

മാലിന്യം വലിച്ചെറിഞ്ഞു.

KL 58 AC 3610 കുടജാദ്രി ബസ്സിന് പിഴയിട്ട് തലശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം.

 തലശ്ശേരി : തലശ്ശേരി പുതിയ ബസ്റ്റാൻഡിൽ ടിക്കറ്റ് മാലിന്യം വലിച്ചെറിഞ്ഞതിന് KL 58 AC 3610 രജിസ്ട്രേഷൻ നമ്പറിലുള്ള തലശ്ശേരി മട്ടന്നൂർ റൂട്ടിലോടുന്ന കുടജാദ്രി ബസ്സിന് തലശ്ശേരി നഗരസഭ ആരോഗ്യവിഭാഗം പിഴ അടപ്പിച്ചു.

ഏകദേശം 50 ഓളം 

ഡെസ്റ്റ് ബിന്നുകളും ആറോളം ബോട്ടിൽ ബൂത്തുകളും പുതിയ ബസ്റ്റാൻഡിൽ നഗരസഭ സ്ഥാപിച്ചിട്ടുണ്ട്.

എന്നാൽ ചില ബസ് തൊഴിലാളികളും യാത്രക്കാരും ഡെസ്റ്റ് ബിൻ ഉപയോഗിക്കാതെ മാലിന്യം അലക്ഷ്യമായി ബസ് സ്റ്റാൻഡിനകത്ത് വലിച്ചെറിയുന്നത് ശുചീകരണ തൊഴിലാളികൾ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ക്‌ളീൻ സിറ്റി മാനേജർ സുരേഷ് കുമാർ സി യുടെ നിർദ്ദേശപ്രകാരം സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ രെജിന, 

പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽ കുമാർ, കുഞ്ഞിക്കണ്ണൻ എന്നിവർ നടത്തിയ പരിശോധനയിലാണ് ടിക്കറ്റ് മാലിന്യം വലിച്ചെറിഞ്ഞത് കണ്ടെത്തിയതും നോട്ടീസ് നൽകി പിഴ ഇട്ടതും.

വരും ദിവസങ്ങളിലും ബസ്റ്റാൻഡ് പരിസരത്ത് ശക്തമായ പരിശോധനകൾ നടത്തുമെന്നും മാലിന്യം വലിച്ചെറിയുന്നവരിൽനിന്നും പൊതുസ്ഥലത്ത് പുകവലിക്കുന്നവരിൽ നിന്നും, മലമൂത്ര വിസർജനം നടത്തുന്നവരിൽ നിന്നും, തുപ്പൽ നടത്തുന്നവരിൽനിന്നും പിഴ ഈടാക്കുമെന്നും നഗരസഭാ സെക്രട്ടറി സുരേഷ് കുമാർ എൻ അറിയി

ഗുജറാത്തിലെ എൻ സി സി 'ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്' ക്യാമ്പിൽ കാലിക്കറ്റ് ഗ്രൂപ്പിനെ രാമവിലാസത്തിലെ എൻ സി സി ഓഫീസർ നയിക്കും

 

ചൊക്ലി : ഗുജറാത്തിലെ അഹമ്മദാബാദിൽ വെച്ച് ഒക്ടോബർ 18-മുതൽ 29 -വരെ 12 ദിവസം നീളുന്ന എൻ സി സി 'ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് ക്യാമ്പ് ' സംഘടിപ്പിക്കുന്നു. കേരളത്തിൽ നിന്നള്ള കോഴിക്കോട് ഗ്രൂപ്പിനെ നയിക്കുന്നത് വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി യുടെ കീഴിലുള്ള ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിലെ അസോസിയേറ്റ് എൻ സി സി ഓഫീസർ ശ്രീ ടി പി രാവിദ് മാസ്റ്ററാണ്.കേരളത്തിൽ നിന്ന് അഞ്ച് ഗ്രൂപ്പുകളാണ് പങ്കെടുക്കുന്നത്. തിരുവനന്തപുരം, കൊല്ലം,കോട്ടയം, ഏറണാകുളം, കോഴിക്കോട് - എന്നീ ഗ്രൂപ്പുകളിൽ നിന്നായി 150 കാഡറ്റുകൾ ക്കാണ് പങ്കെടുക്കാനവസരം ലഭിച്ചിച്ചിട്ടുള്ളത്. നാഷണൽ ഇൻറഗ്രേഷൻ ലക്ഷ്യമിട്ടുള്ളതാണ് ക്യാമ്പ്. വ്യത്യസ്ത സംസ്ഥാനങ്ങളിലെ ഐക്യവും , സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വേദിയാണിത്. കേരളത്തിലെ ക്യാമ്പംഗങ്ങൾ ഒക്ടോബർ 16-ന് പുറപ്പെട്ട് നവംബർ 1-ന് തിരിച്ചെത്തും.


whatsapp-image-2025-10-14-at-21.50.04_13cd56ea

രാവിദ്ദ് .ടി .പി 

അസോസിയേറ്റ് എൻ സി സി ഓഫീസർ 

രാമവിലാസം ഹയർ സെക്കണ്ടറി സ്കൂൾ -ചൊക്ലി


capture

കലോത്സവം സംഘടിപ്പിച്ചു

ന്യൂമാഹി:  കലോത്സവം കോടിയേരി ബാലകൃഷ്ണൻ - സി.എച്ച്. കണാരൻ ചരമ വാർഷിക പരിപാടിയായ ചിരസ്മരണയുടെ ഭാഗമായി പുന്നോലിൽ നടന്ന കലോത്സവം ചലച്ചിത്ര താരം പി.പി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.പി.എംഏറിയ സിക്രട്ടറി സി.കെ രമേശൻ , എ.ശശി, കെ.പി. മനോജ് പ്രസംഗിച്ചു. വി.കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.

 വിവിധ കലാമത്സരങ്ങളിൽ ഇരുനൂറോളം കലാകാരന്മാർ പങ്കെടുത്തു


ചിത്രവിവരണം: ചലച്ചിത്ര താരം പി.പി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-10-14-at-21.51.22_d0d807df

സാറു നിര്യാതയായി.

തലശ്ശേരി: കൂടാരപ്പുര റോഡിൽ കോവ്വുമ്മൽ കുഞ്ഞിക്കണ്ടി ഹൗസിൽ പരേതനായ ബിസ്മില്ല ഹോട്ടൽ അബ്ദുള്ളഹാജിയുടെ ഭാര്യ സാറു (78) നിര്യാതയായി. മക്കൾ :ആസാദ് (ഖത്തർ) ഷെരീഫ് (അപ്സര പ്രിന്റേർസ്, മട്ടാമ്പ്രം, തലശ്ശേരി) അസീസ് (ഖത്തർ) മരുമക്കൾ: ആബിദ, കൗലത്ത്, ആയിശ


whatsapp-image-2025-10-14-at-21.49.18_9bb425f5

പഞ്ചായത്ത് വികസന രേഖ അഭിപ്രായപ്പെട്ടി സ്ഥാപിച്ചു 

ന്യൂമാഹി : എൽ.ഡി.എഫ് ന്യൂമാഹി പഞ്ചായത്തിലെ വികസന രേഖ അഭിപ്രായങ്ങൾ പൊതുജനങ്ങൾക്ക് രേഖപ്പെടുത്തുന്നതിൻ്റെ ഭാഗമായ് പഞ്ചായത്തിലെ 14 വാർഡുകളിലും സ്ഥാപിക്കുന്ന ന്യൂമാഹി പഞ്ചായത്തിലെ ആദ്യപെട്ടി എൽ.ഡി.എഫ് ആഭിമുഖ്യത്തിൽ മാഹിപ്പാലത്ത് സ്ഥാപിച്ചു. എൽ.ഡി.എഫ് തലശ്ശേരി ഏരിയ കൺവീനറും സി.പി.എം നേതാവുമായ സി.കെ. രമേശൻ ഉദ്ഘാ ടനം ചെയ്തു.കണ്ട്യൻ സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് കൺവീനർ കെ.ജയ പ്രകാശൻ സ്വാഗതംപറഞ്ഞു.


ചിത്ര വിവരണം:സി.കെ. രമേശൻ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-10-14-at-21.49.00_82fedd74

67-ാമത് കണ്ണൂർ റവന്യൂ ജില്ലാ ബാസ്‌ക്കറ്റ്‌ബോൾ സ്കൂൾ ഗെയിംസിൽ തലശ്ശേരി സൗത്ത് അണ്ടർ-17 വിഭാഗത്തിൽ ആൺകുട്ടികളും പെൺകുട്ടികളും വിജയികളായി

sports

തീരദേശ ഹൈവേ: വ്യാപാരികളുടെ ആശങ്കകൾ പരിഹരിക്കണം.

:വെൽഫെയർ പാർട്ടി

തലശ്ശേരി : നിർദിഷ്ട തീരദേശ ഹൈവേയുടെ അലൈൻമെൻ്റ് പ്രകാരം മെയിൻ റോഡിലും മറ്റുമുള്ള വ്യാപാരികളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ മുന്നോട്ട് വരണമെന്ന് വെൽഫയർ പാർട്ടി തലശ്ശേരി മുനിസിപ്പൽ എക്സി കൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. 400 ലധികം കച്ചവടക്കാരെയും 1500ലധികം അനുബന്ധമായി തൊഴിലെടുക്കുന്നവരെയും നേരിട്ട് ബാധിക്കുന്നതും മൊത്ത വ്യാപാര അങ്ങാടി ഇല്ലാതാക്കപ്പെടുന്നതുമായ സാഹചര്യം ഗൗരവതരമാണ് 'മേൽ വിഷയത്തിൽ നടക്കുന്ന കട മുടക്കത്തിലും വ്യാപാരികളുടെ പ്രതിഷേധത്തിലും പാർട്ടി ഐക്യദാർഢ്യം രേഖപ്പെടുത്തി.

തീരദേശത്തോടു കൂടി കടന്നു പോകുന്ന റോഡുകൾ പരിഗണിക്കാതെ നിലവിലുള്ള ദേശീയപാതയിലൂടെ തന്നെ തീരദേശ ഹൈവേയുടെ അലൈൻമെൻ്റ് നിശ്ചയിച്ചത് പല പ്രത്യാഘാതങ്ങൾക്കും ഇടവരാൻ സാധ്യതയുണ്ടെന്ന് പാർട്ടി മനസ്സിലാക്കുന്നു. മാത്രമല്ല മാഹി - മുഴപ്പിലങ്ങാട് ബൈപ്പാസ് നിലവിൽ വന്നതിന് ശേഷമുള്ള സാഹചര്യം കൂടി കണക്കിലെടുത്താണ് തീരദേശ ഹൈവേ നടപ്പിലാക്കേണ്ടതെന്ന് കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു

whatsapp-image-2025-10-14-at-21.48.23_220b5e70

പ്രതിഷേധ കരിദിന പരിപാടി നടത്തി.

തലശ്ശേരി : കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (കെ ഇ ഇ സി ഐ എൻ ടി യു സി ) തലശ്ശേരി ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മിനി വൈദ്യുതി ഭവന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതി ഷേധ കരിദിന പരിപാടി നടത്തി.

ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക,

ലീവ് സറണ്ടർ അനുവദിക്കുക,

ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുക,

താൽക്കാലിക നിയമനങ്ങൾഅവസാനിപ്പിക്കുക

ശമ്പള പരിഷ്ക്കരണ്ട നടപടികൾ ആരംഭിക്കുക

തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ കരിദിന പരിപാടി സംഘടിപ്പിട്ടത്.

ഐ എൻ ടി യു സി സംസ്ഥാന സെക്രട്ടറി പി.ജനാർദ്ദനൻഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡൻ്റ് കെ അനൂപ് അധ്യക്ഷത വഹിച്ചു.

പി.വി രാധാകൃഷ്ണൻ, പാലക്കൽ സാഹിർ,എൻ കെ രാജീവൻ,

കെ . അബ്ദുൾ ഗഫൂർ, സംസ്ഥാന ട്രഷറർകെ കെ പ്രശാന്ത തുടങ്ങിയവർ പ്രസംഗിച്ചു

ഡിവിഷൻ സെക്രട്ടറി ശംസു.കെ. കെ സ്വാഗതവും കെ രമേശ് ബാബു നന്ദിയും പറഞ്ഞു.



ചിത്രവിവരണം: പ്രതിഷേധ കരിദിന റാലി

whatsapp-image-2025-10-14-at-21.44.20_c79942c2

ഓഫീസ് ഉദ്ഘാടനവും 

ക്യാഷ്അവാർഡ് വിതരണവും നടത്തി

മാഹി :പബ്ലിക്ക് സർവൻ്റ്സ് കോ. ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനവും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും നടത്തി.


കോ ഓപ്പറേറ്റീവ് ഡെപ്യൂട്ടി രജിസ്ട്രാർആർ കങ്ങേയൻ. നിർവഹിച്ചു. 

സൊസൈറ്റി പ്രസിഡൻ്റ് യതീന്ദ്രൻ. പി അധ്യക്ഷത വഹിച്ചു.

 ചടങ്ങിൽ സി എച്ച്. പ്രഭാകരൻ മാസ്റ്റർ. സി. പി. ഹരീന്ദ്രൻ മാസ്റ്റർ, പ്രശോഭൻ. കെ , സി 

ഏച്ച്. സത്യനാഥൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. സൊസൈറ്റി ട്രഷറർ . പി. പ്രവീൺ കുമാർ സ്വാഗതവും സൊസൈറ്റി മാനേജർ ഷർമേഷ് നന്ദിയും പറഞ്ഞു.


ചിത്രവിവരണം:കോ- ഓപ്പറേറ്റീവ് ഡെപ്യൂട്ടി രജിസ്ട്രാർ ആർ കങ്ങേയൻഉദ്ഘാടനം ചെയ്യുന്നു


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI